Connect with us

Celebrity

എനിക്ക് ഒരു മകൾ ഉണ്ട്, ഒരു അനുഭവം ഉണ്ടായിരുന്നു;14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷം അമ്മയെ വിളിച്ച് വിവാഹമാണെന്ന് പറഞ്ഞു; എം.ജി ശ്രീകുമാർ തുറന്ന് പറയുന്നു..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളയ്കൾക്ക് സമ്മാനിച്ച ശ്രീകുമാറിന് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ സ്വകാര്യജീവിതവും അലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നിപ്പോൾ ഭാര്യ ലേഖയുമൊത്തുള്ള വിവാഹത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. നീണ്ട 14 വർഷത്തെ ലിവിങ് റിലേഷന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ‘പതിനാല് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചപ്പോള്‍ ഞങ്ങൾക്ക് കേരളത്തില്‍ നില്‍ക്കകള്ളിയില്ലാതെയായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിൽ പോയ ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴ് മണിക്ക് ഞാന്‍ അമ്മയെ വിളിച്ചിട്ട് പറഞ്ഞു, അമ്മ ഇന്നെന്റെ കല്യാണമാണ്. അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശബ്ദയായി. പിന്നെ ചോദിച്ചു, ആരാണ് പെണ്ണെന്ന്. അമ്മയ്ക്ക് അറിയാം.

സ്‌നേഹിക്കുക എന്ന് പറയുന്നത് പോലെ സ്‌നേഹിക്കപ്പെടുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എലിസബത്തിന്റെ സ്‌നേഹത്തില്‍ നിഷ്‌കളങ്കമായൊരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്. പൊതുവേ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവമാണ് എലിസബത്തിന്റേത്. പിന്നെയും കുറച്ചെങ്കിലും സംസാരിക്കുന്നത് എന്നോടാണ്. ആഗ്രഹിച്ചിരുന്ന പ്രൊഫഷനായ എംബിബിഎസ് എലിസബത്ത് പൂര്‍ത്തിയാക്കി. പണ്ട് മുതലേ എന്നോട് അവള്‍ക്ക് ഇഷ്ടമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്. പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തിൽ 100 ശതമാനം സത്യം ആണെന്ന് എം ജി ശ്രീകുമാർ പറയുന്നു. 2000 ൽ പുറത്തു വന്ന ഒരു മാഗസിന്റെ കവർ സ്റ്റോറീ ആണ് സ്ഥിതി ഗതികൾ മാറ്റിയത് എന്നും പിന്നീട് ആണ് മൂകാംബികയിൽ വെച്ച് തങ്ങൾ വിവാഹിതർ ആയത് എന്നും തങ്ങൾ പറയുന്നു.

അവളെ കൂടെ കൊണ്ട് നടക്കുന്നതിന് പലപ്പോഴും പല പഴികളും കേട്ടിട്ടുണ്ട്. അവളെ കൂടെ കൊണ്ട് നടക്കുന്നതിന് പലപ്പോഴും പല പഴികളും കേട്ടിട്ടുണ്ട് എന്ന് എം.ജി ശ്രീകുമാർ പറയുന്നു. വർഷങ്ങൾക്ക് ഞാൻ എന്റെ ഭാര്യയെ കൂടെ കൊണ്ട് നടക്കുമ്പോൾ അവളെ പേടി ആയതുകൊണ്ടാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത് എന്ന് പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. ഇവന് വേറെ ജോലി ഇല്ലേ പോകുന്നിടത്ത് ഒക്കെ ഭാര്യയേയും കൊണ്ട് നടക്കാൻ. എന്റെ ചേട്ടൻ പോലും ഈ കാര്യം പറഞ്ഞു എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം മാറി. ഇപ്പോൾ ഒരുവിധം എല്ലാ സെലിബ്രറ്റികളും പോകുന്നിടത്തൊക്കെ ഭാര്യയെ കൊണ്ട് പോകുന്നുണ്ട്. എനിക്ക് അവളോട് പേടിയല്ല മറിച്ചു ഇഷ്ടം ആണ്. അവൾ കൂടെ ഇല്ല എങ്കിൽ വല്ലാത്ത വിഷമം ആണ്. എന്റെ കാര്യങ്ങൾ നോക്കാനും എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജർ ഉള്ളതിനേക്കാൾ നല്ലത് അല്ലെ ഭാര്യ കൂടെ ഉള്ളത് എം.ജി ചോദിക്കുന്നു.

Celebrity

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

Published

on

ലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായാണ് ചുരുളി എത്തിയതും. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒറു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്.

ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീടാണ് ലിജോ ജോസ് അത് സിനിമയാക്കി റിലീസ് ചെയ്തത്. ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.

ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്. ”ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസ് നടന്ന സമയത്ത് ഇല്ലായിരുന്നു. വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത്. സാമ്പത്തികമായി വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് കോസിലെ പ്രതി ആയിരുന്നത്.

പത്തേക്കറോളം ഭൂസ്വത്താണ് ഇവര്‍ക്കുള്ളത്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ കാണാതാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പോലും പറയാതെ ആയിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. ഫോണ്‍ വിളിക്കുകപോലും ഇവര്‍ ചെയ്തില്ല. വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയത്. ഇത് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്നത് കണ്ടുവെന്ന് ആദിവാസികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അതിനും യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ലയിരുന്നു.

ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. ഇഞ്ചിക്കൃഷി വലിയ തോതില്‍ നടക്കുന്ന സമയമായിരുന്നു അത്. അവിടെ ജോലി തേടി എന്ന രീതിയിലാണു ഞങ്ങള്‍ ിവരെ പിടിക്കാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ ഒരു ചായക്കട കണ്ടു. അത് നടത്തിയത് ഒരു വയനാട്ടുകാരനായിരുന്നു. സമീപത്തു തന്നെ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. അവിടെയും ആകസ്മികമായ ഒരു കാര്യം നടന്നു. ചായക്കടക്കാരനോട് ഞാന്‍ കാണാതായവരിലെ ഗൃഹനാഥന്റെ പേരു ചോദിച്ചപ്പോള്‍ ഞങ്ങളെത്തിയ സമയത്ത് അയാള്‍ അവിടുന്നു പോയതേയുള്ളു എന്ന് മറുപടി പറഞ്ഞു.

 

ശേഷം അയാളെ പിന്തുടര്‍ന്നു കണ്ടെത്തുകയും ഞങ്ങള്‍ക്കു തല്‍ക്കാലം ജോലി ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. കടയില്‍ സംസാരിക്കുന്നതിനിടെ ആ ഭാഗത്തെ പള്ളീലച്ചനെ പരിചയമുണ്ടെന്നും സമപ്രായക്കാരാണെന്നും അറിയാതെ പറഞ്ഞു. അതു കേട്ട് നാട്ടുകാര്‍ 75 വയസുള്ള അച്ചനെങ്ങനെ സമപ്രായമാകുമെന്നു ചോദിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് ആ അച്ചന്‍ അവിടെ വന്നിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. അതുകൊണ്ട് പഴയ അച്ചന്റെ കാര്യമാണു പറഞ്ഞത് എന്നു തുടങ്ങി എന്തൊക്കെയോ നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രതിയുടെ അച്ഛനൊപ്പമാണ് ഞങ്ങള്‍ അയാളുടെ വീട്ടിലെത്തിയത്. ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കിടക്കുന്നുണ്ടായിരുന്നു.

 

എന്നാല്‍ അത് ആരാണെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അന്നാരു ബുധനാഴ്ച അവിടെ പള്ളിയില്‍ ഒരു ആദ്യ കുര്‍ബാനയുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ പെട്ടെന്നു തന്നെ വീട്ടുകാരായി നല്ല ബന്ധത്തിലായി. ഒരേ നാട്ടുകാരും ജോലി അന്വേഷിച്ചു വന്നവരുമായതിനാല്‍ അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചു. വീട്ടകാരെയെല്ലാം പരിചയപ്പെടുത്തി. പക്ഷേ ഒരാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങള്‍ ആരെയാണോ തേടിയെത്തിയത് വീട്ടുകാര്‍ അവന്റെ പേരു പോലും പറയാതെ ഒളിച്ചുവെച്ചു. പ്രതിയുടെ അച്ഛന്‍ മദ്യപിക്കാത്തയാളാണ്. വൈകിട്ട് ആഘോഷങ്ങള്‍ക്കിടെ അയാള്‍ സ്വകാര്യമായി എന്നെ വിളിച്ചു. ‘നിങ്ങള്‍ പൊലീസല്ലേ, നിങ്ങള്‍ എന്റെ മകനെ തേടിയല്ലേ വന്നത് ?’ എന്ന് ചോദിച്ചു.

 

എന്റെ ശരീര ഭാഷയും സംസാര ഭാഷയും കണ്ടാല്‍ അതിലെ പൊലീസുകാരനെ ഒളിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലായി. ഒറ്റ രാത്രി കൊണ്ട് കുടുംബത്തെ മുഴുവന്‍ അതിര്‍ത്തി കടത്തി മകനെ സുരക്ഷിതനാക്കിയ അയാളുടെ ബുദ്ധി, സൂക്ഷ്മ നിരീക്ഷണം ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്തു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്.

Continue Reading

Celebrity

കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ..!!

Published

on

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ടിഞ്ചുവും കാമുകനുമായുള്ള പിണക്കം ആയിരുന്നു കൊ, ല .പാ. തക കാരണമായി കണ്ടെത്തിയതെങ്കിലും , പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നതും യഥാർത്ഥ പ്രതി അറസ്റ്റിലാകുന്നതും. ഒരുപക്ഷേ ഒരു നിരപരാധി കുറ്റക്കാരനായി ജീവിതാവസാനം വരെ ജയിലിലടക്കപ്പെടേണ്ട കേസിൽ നിർണായകമായത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമായിരുന്നു.

2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് . കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ഇരുപത്താറ് വയസ്സുകാരിയായ നേഴ്സ് ടിഞ്ചു മൈക്കിള്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിന്‍ ജോസഫ് പ്രതിയുമായി. ദേഹമാസകലം മുറിവുകൾ പറ്റിയ നിലയിലായിരുന്നു ടിഞ്ജുവിനെ കാണപ്പെട്ടത്. ഇതാണ് ആത്മഹത്യ അല്ല എന്ന് നിഗമനത്തിലെത്താൻ കാരണം. അതുമല്ല ടിഞ്ഞു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച കയറിലെ കെട്ടും സാധാരണ ആളുകൾ കെട്ടുന്ന കെട്ട് ആയിരുന്നില്ല. സ്ഥിരം കയറുകൾ ഉപയോഗിച്ച് നല്ല പരിചയം ഉള്ള ആരോ കെട്ടിയ കെട്ടാണെന്ന് പോലീസ് മനസിലാക്കി. ഇതോടെയാണ് കാമുകൻ ടിജിൻ ജോസഫിലേക്ക് അന്വേഷണം തിരിഞ്ഞത്.

എന്നാൽ കൂടുതൽ ശാസ്ട്രീയ പരിശോധനകൾ നടത്തിയതോടെ ആണ്, ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്നും ലഭിച്ച DNA സാമ്പിളുകൾ ടിജിൻ ജോസെഫിന്റെയോ ടിജിന്റെ അച്ഛന്റെയോ അല്ലാ എന്ന് തെളിയുന്നത്.  അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിന് പുറത്തേക്ക് നീങ്ങി. വീട്ടിൽ വന്നു പോയവരുടെയും നാട്ടുകാരുടെയും രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ടിജിന്റെ വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ നസീറിന്റെയും സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പലകാരണങ്ങൾ പറഞ്ഞും നസീർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരിശോധനാ ഫലം വന്നപ്പോൾ ടിഞ്ചുവിൽ നിന്നും ലഭിച്ച സാമ്പിളുകളും നസീറിന്റെ സാമ്പിളുകളും ഒന്നാണെന്ന് കണ്ടെത്തി.

ഇതോടെയാണ് കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലാകുന്നത്. പോലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും നസീർ പല നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് നസീർ കുറ്റം സമ്മതിക്കുന്നത്. ഭര്‍ത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറു മാസതോളമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം ടിജിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു . ടിജിനും അച്ഛനും പുറത്തുപോയ സമയം ടിഞ്ചു മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്താണ് തടി വിൽക്കാൻ എന്ന വ്യാജേന നസീർ അവിടേക്കു എത്തുന്നത്. ടിഞ്ചു മാത്രമാണ് വീട്ടിൽ ഉള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

 

ഇതിനിടയിൽ കട്ടിലില്‍ തല ഇടിച്ച ടിഞ്ചുവിന്റെ ബോധം നഷ്ടമാകുകയായിരുന്നു. അബോധാവസ്ഥയിലായ ടിഞ്ചുവിനെ നസീർ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും അതിനു ശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ആയിരുന്നു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതു കൊണ്ട് തന്നെ ടിജിനെ സംശയിച്ച മാതാപിതാക്കൾ ഇയാൾക്കെതിരെ ലോക്കല്‍ പോലീൽ മൊഴി നല്‍കുകയും ചെയ്തിരുന്നു. 2019 ഡിസംബർ 15 നാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത്

Continue Reading

Celebrity

മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ..!!

Published

on

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവര്‍ വിവാദത്തിലായി. ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഇപ്പോള്‍ ചുരുളി, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നുവെന്ന് ജാഫര്‍ ഇടുക്കി വ്യക്തമാക്കി.

എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു. നടന്റെ അപ്രതീക്ഷിത മരണത്തില്‍ പലതരം വിവാദങ്ങളായിരുന്നു ഉയര്‍ന്നത്. അതില്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവരും ഉള്‍പ്പെട്ടു. ആ സമയത്ത് പലരും തന്നെ മാറ്റി നിറുത്തിയെങ്കിലും അതിന് ഒരു വേദനയോ തനിക്കാരോടും പരിഭവമോ ഉണ്ടായിരുന്നില്ല എന്നാണ് ജാഫര്‍ അതേ കുറിച്ച് തുറന്ന് പറയുന്നത്. ദൈവ തുല്യനായി ആളുകള്‍ സ്‌നേഹിച്ചിരുന്ന ഒരു മഹാനടനാണ് മണി. എത്രയോ നടന്‍മാര്‍ മരിച്ചു പോയിരിക്കുന്നു. ഇങ്ങനെ ഒരു നടന്‍ മരിച്ച് കണ്ണീരൊഴുക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല .ആളുകള്‍ ഒക്കെ വാവിട്ടു കരയുകയായിരുന്നു മണിയെ ഒരു നോക്കു കാണാന്‍ എന്നാണ് അദ്ദേഹം പറയുന്നത്.

അന്ന് നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചും ജാഫര്‍ ഇടുക്കി അഭമുഖത്തില്‍ പങ്കുവെച്ചു. അത് ഇങ്ങനെയായിരുന്നു അദ്ദഹം വിവരിച്ചത്…അന്നൊരു സംഭവം ഉണ്ടായി. ഞാനും ഹരിശ്രീ അശോകനും മണിയെ കണ്ടിട്ട് വല്ലാണ്ടെ ആയി വിഷമിച്ചു വരുമ്പോള്‍. തലയില്‍ തട്ടമിട്ട ഒരു താത്ത ഒരു പൊലീസ്‌കാരനോടു ചോദിക്കുവായിരുന്നു. സാറേ ഒന്നു കാണിക്കാമോ സാറേ എന്ന്. ആ സമയം പോലീസ്‌കാരന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ആയി പോയി. പോലീസുകാരന്‍ പറയുകയാണ് ചേച്ചി ഞാനും കണ്ടില്ല ചേച്ചി, ഞാന്‍ എന്തു ചെയ്യാനാണ്. അതു കേട്ടപ്പോള്‍ വല്ലാതെ ആയിപ്പോയി. അന്നത്തെ സംഭവങ്ങളുടെ തിരക്കില്‍ ഒന്നു കരയാന്‍ പോലും എനിക്ക് സാധിച്ചില്ല അതുകൊണ്ട് ആണ് ഇന്ന് മണിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അറിയാതെ കരയുന്നത്.

അന്ന് ഒരുപാട് പേര്‍ തന്നെ മാറ്റി നിര്‍ത്തി രണ്ടു വര്‍ഷത്തോളം ഒരു സിനിമയും ചെയ്യാതെ വീട്ടിലിരുന്നു. പിന്നീട് എല്ലാ സത്യവും തെളിഞ്ഞു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ സജീവമായി തുടരുകയാണ്.  ”ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല ”

Continue Reading

Celebrity

“കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ..!!

Published

on

സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളിൽ എന്നും തന്റെ താഴെ അഭിപ്രായം പറയുന്ന ശ്രീലക്ഷ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്. ഫെമിനിസ്റ്റ് ആറ്റിട്യൂട് ഉള്ളതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റിന് കമന്റ് ചെയ്ത നരമ്പന് പണി തിരിച്ചു മറുപടി നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.

December 7 ന് 26 വയസ്സ് ആകുന്ന യുവതിക്ക് നോട്ടുമാല, ചെണ്ട്, റീത്ത്, ഹാരം, ഡ്രസ്സ്, ഗിഫ്റ്റ് എന്നിവ നൽകാതെ അതിനുള്ള ക്യാഷ് ഗൂഗിൾ പേ ചെയ്ത് തരണേ എന്നുള്ള request ഇതിനാൽ അറിയിക്കുന്നു. എന്നായിരുന്നു ശ്രീലക്ഷ്മി പങ്ക് വെച്ച പോസ്റ്റ്. ഇത്തരത്തിൽ സാമൂഹിക പരമായ കാര്യവും തന്റെ വെക്തിപരമായ അഭിപ്രായങ്ങളും മറ്റും ശ്രീലക്ഷി തന്റെ പ്രൊഫൈൽ വഴി പങ്ക് വെക്കാറുണ്ട്. ഇതിനെല്ലാം ചിലപ്പോൾ വിമർശനങ്ങളും ഏറ്റുവാങ്ങാർ ഉണ്ട്. ഇപ്പോൾ ശ്രീലക്ഷ്മി പങ്ക് വെച്ച പങ്ക് വെച്ച പോസിന് ഒരു നരമ്പൻ കുനിയേണ്ടി  വരും എന്നാണ് കമന്റ് ചെയ്തത്. നിലവിൽ ഇങ്ങനൊക്കെ കമന്റ് വരുമ്പോൾ മറുപടി നൽകാർ ഇല്ലെങ്കിലും ഇപ്പോൾ ഈ കമന്റ്ന് നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്.

“നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും” എന്നാണ് ശ്രീ ലക്ഷ്മി പറയുന്നത്. ഇപ്പോൾ ഈ മറുപടിയാണ് ശ്രീലക്ഷിമിയെ പിന്തുടരുന്നവർ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും ഇത്തരം മോ ശം കമന്റുകൾക്ക് ആളുകൾ പ്രതികരിക്കാത്തത് ആണ് ഈ പ്രവണത ആവർത്തിക്കാൻ കാരണം ആകുന്നത്. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് തക്കതായ രീതിയിൽ തന്നെ ശ്രീലക്ഷ്മി പ്രതികരിക്കാറുണ്ട്. അടുത്തിടെ സിനിമാമേഖലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ “ചുരുളി” എന്ന സിനിമയെ കുറിച്ച് ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പലർക്കും ചുരുളി സംസ്കാരം ഇല്ലാത്ത ഒരു സിനിമ ആയിരിക്കാം എന്നാൽ ഈ സിനിമ ഞങ്ങളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും സ്വന്തം നിലനിൽപ്പിന്റെ പ്രതീകമായി തോന്നി എന്നും ശ്രീലക്ഷ്മി അറക്കൽ പങ്കു വെച്ചു.

ഇരിട്ടിയിലെ കുടിയേറ്റ കർഷക പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഉള്ളയാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ പൂർവികർ കാടിനോടും പാറയോടും കാട്ടുമൃഗങ്ങളോടും പൊരുതി അതിജീവിച്ച് കഥകളാണ് ചെറുപ്പം മുതലേ ശ്രീലക്ഷ്മിയുടെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്. അമ്മൂമ്മയുടെ ചേച്ചിമാർ അങ്ങോട്ടുമിങ്ങോട്ടും പരസ്യമായി റോഡിൽ ഇരുന്ന് പുളിച്ച തെ റി പറയുന്നത് കേട്ടാണ് ചെറുപ്പകാലം ഒക്കെ കഴിഞ്ഞിരുന്നത്. അമ്മയുടെ തലമുറയിലെ സ്ത്രീകൾ ഒന്നും അങ്ങനെ പരസ്യമായി വിളിക്കാറില്ലായിരുന്നു. എന്നാൽ വീടുകളിൽ നിന്ന് രഹസ്യമായി പറയും. ഈ സിനിമയിൽ നിറയുന്ന സ്ഥലങ്ങൾക്ക് നമ്മുടെ കുറേ പേരുടെ ജീവിതം ആയി ബന്ധമുണ്ടെന്നും ചിന്താശേഷിയുള്ള ചില മനുഷ്യർക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ അടയാളപ്പെടുത്തൽ ആണെന്നും സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

Continue Reading

Celebrity

ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ..!!

Published

on

തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള ക്യാമ്പയിനിൽ സ്വര ഭാസ്‌കര്‍ സജീവ സാന്നിധ്യമാണ്. അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. അതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താരം കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്.

‘എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു.’ സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. സ്വരയുടെ വാക്കുകള്‍ ഇങ്ങനെ… എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്.

കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു. ‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു.  നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Most Popular

Celebrity15 hours ago

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും...

Celebrity16 hours ago

കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ..!!

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു....

Celebrity20 hours ago

മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ..!!

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന...

Celebrity1 day ago

“കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ..!!

സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ...

Celebrity1 day ago

ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ..!!

തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന...

Celebrity2 days ago

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്?

മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ്...

Film News2 days ago

ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു..!!

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ്...

Celebrity2 days ago

ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ..!!

പ്രമുഖ സിനിമാ നിര്മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പെരുമ്ബാവൂര്, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന് എന്നിവരുടെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായി...

Celebrity3 days ago

കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ്..!!

വിവാഹേതര ബന്ധങ്ങൾ ഇപ്പോൾ കേരളത്തിൽ കൂടി വരുന്ന കാലമാണ്. വിവാഹ ബന്ധങ്ങളും പുണ്യമായും കർമ്മമായും എല്ലാം കാണുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ കേരളത്തിൽ വിവാഹത്തിന് ഒപ്പം...

Celebrity3 days ago

എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ..!!

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടി ആര്യ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അനാവശ്യമായ...

Trending