Celebrity
പതിമൂന്നാമത്തെ വാടകവീട്ടിലാണ് എന്റെ കുടുംബം ജീവിക്കുന്നത്; എൻറെ കല്യാണത്തിന്റെ ചെലവുകള്‍ ഞാന്‍ സ്വയം കണ്ടെത്തിയതാണ്; നടി മൃദുല വിജയ് തുറന്ന് പറയുന്നു..!!
കഴിഞ്ഞ ദിവസം ഏറെ നൊമ്പരമായ ഒരു വാര്‍ത്തയായിരുന്നു വിപിന്റെ മരണം. പെങ്ങളെ കെട്ടിച്ചയക്കാന്‍ കയ്യില്‍ പണം ഇല്ലാതെ വന്നപ്പോള്‍ ബാങ്കുകളായ ബാങ്കുകളെല്ലാം കേറിയിറങ്ങി പ്രതീക്ഷകളെല്ലാം അസ്തമിച്ചപ്പോള്‍ ഒരു മുഴം കയറില്‍ തൂങ്ങി എല്ലാം അവസാവനിപ്പികുകയായിരുന്നു വിപിന്‍. ഇതെല്ലാം നമ്മള് കണ്ടിട്ടും ഒന്നും പഠിക്കുന്നില്ലാ എന്നാതാണ് സത്യം. അടുത്ത കല്യാണ കച്ചവടം ഏതെങ്കിലും വീടിന്റെ വരാന്തയില്‍ ഇരുന്ന് ഊട്ടിയുറപ്പിക്കുന്നുണ്ടായകും മലയാളികള്‍. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ താരം മൃദുല വിജയ് സംഭവത്തിനോട് പ്രതികരിച്ചിരിക്കുകയാണ്. ഒരു ദിവസത്തിന്റെ ആരവങ്ങള്‍ക്കായി അത്യാഡംബരം എന്തിനാണെന്നാണ് മൃദുല ചോദിക്കുന്നത്. കല്യാണം എങ്ങനെയാണെങ്കിലും ദാമ്പത്യം സുന്ദരമായിരിക്കണം. കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു മൃദുലയുടേയും നടന് യുവ കൃഷ്ണയുടേയും വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹച്ചെലവിന്റെ പേരില്‍ കടം കയറിയും ആത്മഹത്യ ചെയ്തുമെല്ലാം രക്ഷ നേടുമ്പോള്‍ ലാളിത്യത്തിന്റെ അനുകരണീയമായ ഒരു മാതൃക വിവാഹമായിരുന്നു ഇരുവരുടേയും. ഒറു ദിവസത്തിന് വേണ്ടി ഇത്രയധികം പണം മുടക്കേണ്ടതുണ്ടോ എന്ന് മനസ്സില്‍ ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ആ പണം ഉണ്ടെങ്കില്‍ വേറെ എന്തെല്ലാം ചെയ്യാം. ഇതാണ് എന്റെ പോളിസി. അതുകൊണ്ട് തന്നെ എന്റെ വിവാഹത്തിന് അനാവശ്യമായ ചിലവുകള്‍ കുറച്ച് കാണുന്നവര്‍ക്ക് വൃത്തികേടായി തോന്നാത്ത വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്തത്. വളരെ ശാന്തമായാണ് വിവാഹം നടന്നതെന്ന് കണ്ടവരെല്ലാം പറഞ്ഞിരുന്നു. ആഡംബരങ്ങളുണ്ടായില്ല, എന്നാല്‍ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല.
അത് ഞാന്‍ മാത്ര തീരുമാനിച്ചിട്ട് കാര്യമുണ്ടായില്ല. എന്റെ കുടുംബവും യുവയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്ന് മൃദുല പറയുന്നു. സ്ത്രീധനം ചോദിച്ച് വരുന്ന ആളെ വിവാഹം ചെയ്യില്ലെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. വീട്ടിലെ കഷ്ട്ടപ്പാടുകളൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കല്യാണത്തിന് അനിയത്തിയ്ക്കും എനിക്കും ഇത്രം പവന് വീതം കൊടുക്കണമെന്ന് പണ്ട് അച്ഛനും അമ്മയും പറയുമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ ചോദിക്കുമായിരുന്നു അതിന്റെ ആവശ്യം ഉണ്ടോ എന്ന്. അപ്പോള്‍ അച്ഛന് പറയും പയ്യന്റെ വീട്ടുകാര്‍ ചോദിക്കുമെന്ന്. അന്ന മുതലേ ഞാന്‍ പറയുമായിരുന്നു അങ്ങനെ ഒരാളെ ഞാന്‍ വിവാഹം ചെയ്യില്ലെന്ന്. എനിക്കിപ്പോള്‍ ഒന്നും ചോദിക്കാത്ത ഒരാളെയാണ് കിട്ടിയത്. യുവ ഇന്നുവരെ അങ്ങനെയൊരു കാര്യത്തെ ക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാന്‍ വിവാഹത്തിന് ധരിച്ച് ആഭരണങ്ങള്‍ എവിടേന്നോ, എന്തു ചെയ്തെന്നോ ഇന്നു വരെ അവര്‍ ചോദിച്ചിട്ടില്ല.
കടം വാങ്ങി കല്യാണം ആഘോഷമാക്കണമെന്നും ആര്‍ഭാടം കാണിച്ച് നാട്ടുകാരെ കാണിക്കണമെന്നുമുള്ള നിലപാടിനോട് തീര്‍ത്തും യോജിപ്പില്ല. എനിക്കറിയാവുന്ന ഒരുപാട്പോരുണ്ട് കടം വാങ്ങി വിവാഹം ചെയ്തിട്ട് കടം വീട്ടാനുള്ള ഓട്ടത്തിലാണിപ്പോള്‍. സമ്പാദ്യം വെറുതെ ചിലവാക്കി കളയാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. കല്യാണം കഴിഞ്ഞും ജീവിക്കാന്‍ പണം വേണം. അപ്പോള്‍ കല്യാണത്തിന് അതെല്ലാം ചിലവാക്കിയാല്‍ കല്യാണം കഴിഞ്ഞ് എന്തുചെയ്യുമെന്നുള്ള ഒരു ധാരണ എനിക്കുണ്ട്. എന്റെ അച്ഛന് ഒറു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സാമ്പത്തികമായി പിന്നോക്കമായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും വാടക വീട്ടിലായിരുന്നു. ഇപ്പോള്‍ പതിമൂന്നാമത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. പതിനാറാമത്തെ വയസ്സില്‍ എനിക്കും ടെന്‍ഷന്‍ ആയി തുടങ്ങി. എന്റേയും അനിയത്തിയുടേയും പഠനച്ചിലവുകളും വിവാഹം, സ്വന്തമായി വീട് അങ്ങനെയെല്ലാം ഓലോചിച്ച് ടെന്ന് ആയിരുന്നു.
പതിനഞ്ചാമത്തെ വയസ്സുമുതല്‍ ഞാന്‍ സിനിമയില്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരുപാട് പരിശ്രമിച്ചെങ്കിലും എവിടേയും എത്തിപെടാന്‍ പറ്റിയില്ല. അഭിനയിച്ച സിനിമകളൊന്നും റിലീസ് പോലും ആയില്ല. പീന്നീടാണ് പത്തോമ്പതാം വയസ്സിലാണ് സീരിയലിലേക്ക് വന്നത്. സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു സീരിയലില്‍ വന്നത്. അപ്പോള്‍ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. ലീവെടുത്ത് അഭിനയിക്കാന്‍ പോകുന്നു, തിരിച്ചു വരുന്നു, സിനികളില്‍ ഒന്നും കാണുന്നില്ല എന്നെല്ലാം. സീരിയലില്‍ നിന്ന് കിട്ടുന്ന ഓരോ രൂപയും അമ്മ സൂക്ഷിച്ച് വെക്കാന്‍ തുടങ്ങി. സ്വര്‍ണമായിട്ട് ശേഖരിച്ച് വച്ചതാണ് എന്റെ വിവാഹത്തിന് ഞാന്‍ അണിഞ്ഞത്. എന്റെ കല്യാണത്തിന്റെ ചെലവുകള്‍ ഞാന്‍ സ്വയം കണ്ടെത്തിയതാണ്. സ്വയം അധ്വാനിച്ച് ഉണ്ടാക്കുമ്പോഴാണ് അതിന്റെ വില മനസിലാകുകയുള്ളൂ. മൃദുല കൂട്ടിച്ചേര്‍ത്തു.
Celebrity
വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.
പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.
നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Celebrity
വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.
തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Celebrity
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.
”ആരാധ്യ ബച്ചന് ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
Celebrity
ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.
ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.
പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.
Celebrity
തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.
ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!