Connect with us

Film News

ആദ്യത്തേത് എപ്പോളും സ്പെഷ്യലാണ്, ഇത് കാത്തിരുന്ന വിശേഷം നസ്രിയ ഫഹദിനു ആശംസകളുമായി ആരാധകർ

Published

on

ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ച് പ്രിയ നടി നസ്രിയ നസിം. ‘അന്റെ സുന്ദരനിക്കി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്കു വളരെ സ്‌പെഷൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.ദീപാവലിക്ക് മുൻപായാണ് ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ചത്. തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി ‘നാനി 28’ എന്നായിരുന്നു പേരിട്ടിരുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

nazriya fahad

വിവാഹത്തിന് ശേഷം​ അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും വളരെ സെലക്ടീവായാണ് നസ്രിയ ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് രണ്ടാം വരവിൽ നസ്രിയ ചെയ്തിരിക്കുന്നത്.ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.
nazriya fahad

“ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷൽ ആണ്,” നസ്രിയ കുറിക്കുന്നു.  വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

nazriya fahad

Film News

വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

Published

on

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനി ഫൈൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷഹീൻ ഉമാലി എന്ന ആരാധകൻ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്, മഹർ എന്നത് വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്ന സാധനം ആണ്. അല്ലാതെ ബാപ്പ മോൾക്ക് കൊടുക്കുന്നതല്ല. മഹർ എന്നാൽ സ്ത്രീധനം അല്ല. ഇനി സ്ത്രീധനം എന്ന് തെറ്റിദ്ധരിച്ച് സംഭാഷണം എഴുതിയത് എന്ന് കരുതിയാലും പ്രശ്നമാണ്. രണ്ടാമത്തെ രംഗത്തിൽ മൂസ പറയുന്നു ഇന്ത്യക്ക് ഹറാമായ ഒന്നും ചെയ്യില്ല എന്ന് .സ്ത്രീധനം നിയമ വിരുദ്ധമല്ലേ ,മൂസയുടെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീധനം ഹറാമാണ് . അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.

നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റ്മായി എത്തിയിരിക്കുന്നത്. പലരും ഈ പോസ്റ്റിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,മലയാള സിനിമയിൽ മുസ്ലിം കഥാപാത്രങ്ങൾ, കടപ്പുറത്തെ ആളുകൾ എന്നിവർക്ക് സംസാരിക്കാൻ വേണ്ടി ഓരോ സ്ലാങ് ആരോ പണ്ട് കണ്ടുപിടിച്ചു. അത് ഇന്നും യാഥാർഥ്യ ബോധം ഇല്ലാതെ തുടർന്ന് പോരുന്നു,മഹർ എന്നാൽ ഭർത്താവ് കേറ്റ്ന്ന താലി.മുസ്ലിം മെഹർ എന്ന് പറയും.മറ്റുള്ളവർ താൾ എന്ന് പറയും.രു മുസ്ലിം സിനിമ ആണെങ്കിൽ അതിൽ മുഴുനീള മുസ്ലിം സമുദായതിനെ താഴ്ത്തി കെട്ടിയാണ് കഥ എഴുതുന്നത്. പണ്ടുകാലത്ത് വിദ്യാഭാസതിൻ്റെ കുറവ് എല്ലാ സമുദായത്തിലും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഏതു സമുദായത്തിൽ നോക്കിയാലും വിദ്യാ സമ്പന്നരായ ആളുകൾ ഉണ്ട്. എന്നാലും ഒരു മുസ്ലിം കഥയുള്ള സിനിമ ആണെകിൽ സംസാരവും മറ്റും വളരെ മോശം രീതിയിൽ ആണ് എഴുതുക. വിദ്യാഭ്യാസമില്ലാത്ത രീതിയിൽ സംസാരം. കാലം മാറി പക്ഷേ സ്ക്രിപ്റ്റ് എഴുതുന്നവർ മാറിയിട്ടില്ല.

മാറണം,സിനിമയെ ഒരു കലാരൂപമായി മാത്രം കണ്ടാൽ മതി അതിൽ നന്മയും തിന്മയും ഉണ്ടാകും സിനിമ കണ്ടു അതിൽ നിന്ന് നല്ലതിനെ മാത്രം ഉൾകൊള്ളാൻ കഴിയണം പല കുറ്റകൃത്യങ്ങളും സിനിമയിൽ കണ്ടു ചെയ്യുന്നു എന്നത് തന്നെ വിഡ്ഢിത്വമാണ് അങ്ങിനെയെങ്കിൽ ഭൂരിപക്ഷം സിനിമകളിലും നായകന്മാർ നന്മയുടെ പക്ഷത്താണ് അതുകണ്ടു നന്നാവുന്നവരുടെ എണ്ണവും കൂടെണ്ടേ,ഇവിടെ പരാമർശം മഹർ എന്ന വസ്തുവിന്റെ കാര്യത്തിൽ ആണെങ്കിൽ മഹർ നൽകി പകരം മകളെ നികാഹ് ചെയ്ത് കൊണ്ട് വരുന്ന കാര്യമാണ് ഇസ്ലാമിൽ അതായത് നികാഹ് സമയത്തു വധുവിനെ പിതാവും വരനും കൂടി നടത്തുന്ന വിവാഹ ഉടമ്പടിയിൽ ഈ മഹറിന് വലിയ സ്ഥാനം ആണ് അതയത് വരൻ അവനു കഴിയുന്ന തുകയിൽ സ്വർണം അത്, ആഭരണം ആണ് അധികം ഉണ്ടാവുക അത് മുന്നിൽ വെച്ച് വധുവിന്റ പിതാവിന്റെ കൈയിൽ പിടിക്കുമ്പോൾ വധുവിന്റെ പിതാവ് ഇങ്ങിനെ പറയും എന്റെ മകൾ പേര് എന്നവളെ ഈ കാണുന്ന ഇത്ര പവൻ സ്വർണഭാരണത്തിന് പകരം ആയി താങ്കൾക്ക് ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി ഞാൻ നിക്കാഹ് ചെയ്ത് നൽകുന്നു അപ്പോൾ വരൻ താങ്കളുടെ മകൾ പേര് എന്നവളെ ഇത്ര പവൻ സ്വർണ്ണഭരണത്തിന് പകരം ആയി എനിക്ക് ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി തന്നതിനെ ഞാൻ സ്വീകരിച്ചു പൊരുത്തപ്പെട്ടു ഇതാണ് വിവാഹത്തിന്റെ കരാർ.

ഇവിടെ ഈ സ്വർണഭരണം വരൻ നൽകുന്നത് ഭാര്യ പിതാവിന് ആണ് അത് ഭാര്യ പിതാവ് മകൾക്ക് നൽകുകയാണ് പതിവ് ഇത് ഒരിക്കലും സ്ത്രീധനത്തിൽ വരില്ല ഇത് ഇനി ഭാര്യ പിതാവ് മകൾക്ക് കൊടുത്തില്ലെങ്കിലും അത് ചോദിച്ചു വാങ്ങാൻ വരന് അധികാരം ഇല്ല കാരണം വരൻ കൊടുത്ത വിവാഹ കരാറിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട് ഈ മഹറിന് പകരമായി അതായത് ഞാൻ ആണ് വരൻ എങ്കിൽ ഞാൻ എന്റെ ഭാര്യയെ അവളുടെ ഉപ്പയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് അതയത് സ്ത്രീധനം എന്നത് ഇസ്ലാമിൽ ഇല്ല എന്ന് തന്നെ എന്നാണ് പലരും പറയുന്നത് .

Continue Reading

Film News

“ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!!

Published

on

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേ പോലെ തിളങ്ങിയ താരമാണ് മീര വാസുദേവൻ. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം മീരാ വാസുദേവിനായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആണ് മീര വാസുദേവ് എന്ന താരം മലയാളം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. കൂടാതെ മോഡൽ കൂടിയ ആയ താരം തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിക്കാൻ ഉള്ള അവസരം ലഭിച്ചു. മലയാളത്തിൽ ഒട്ടേറെ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയ തന്മാത്രയിൽ കൂടി ലഭിച്ചു എങ്കിൽ കൂടിയും പിന്നീട് ആ അവസരം താരത്തിന് മുതലാക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. തുടർന്ന് മലയാളത്തിൽ ഒട്ടേറെ പരാജയ ചിത്രങ്ങളുടെ ഭാഗമായി മാറി മീര.

ചിത്രങ്ങൾ പരാജയം ആകുന്നത് സ്വാഭാവികം ആണെങ്കിൽ കൂടിയും ഒരു കാമ്പും ഇല്ലാത്ത ചിത്രങ്ങൾ ആയിരുന്നു മിക്കതും. താൻ ആദ്യ ചിത്രം തന്മാത്രയിൽ പൂർണ്ണമായും വസ്ത്രങ്ങൾ ഇല്ലാതെ അഭിനയിച്ചപ്പോൾ ഉള്ള രംഗത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. തന്മാത്രയിൽ വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് ഇപ്പോൾ മീര തുറന്ന് പറയുകയാണ്. പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാൻ സമീപിച്ചിരുന്നു. ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാൽ പലരും വിസമ്മതിച്ചു. എന്നാൽ തനിക്ക് ആ വേഷം ചെയ്യുന്നതിൽ തെറ്റുള്ളതായി തോന്നിയില്ലെന്നും മോഹൻലാലിനെ പോലെ ഒരു നടൻ അങ്ങനെ ഒരു സീൻ അഭിനയിക്കണം എങ്കിൽ അത് സിനിമയോട് ഉള്ള ഇഷ്ടമുള്ളതുകൊണ്ടാണ്. വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ പറഞ്ഞോളൂ ചിലരെ ഒഴിവാക്കി വേണം ഷൂട്ട് ചെയ്യാവു എന്ന് താൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു ഷൂട്ടിംഗ് രംഗത്തിനിടയിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് മീര തുറന്ന് പറയുന്നത്.

ആ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ ഒരു പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീൻ എടുക്കാറായപ്പോൾ തന്നെ അത് ഊരി മാറ്റുകയും ചെയ്തു. ഈ സീൻ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബ്ലെസ്സി സർ എന്നോട് പറഞ്ഞത്. എനിക്ക് ഉണ്ടായിരുന്നു ആ സീനിൽ കുറെ മറകളൊക്കെ തന്നെ. എന്നാൽ ലാലേട്ടൻ മുഴുവനായും ന്യൂഡാണ് ആ സീനിൽ. ആ രംഗത്തിന് മുൻപ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. വളരെ കുറച്ച് നാളുകൾ മാത്രമാണ് ഈ രംഗം ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ എന്റെ പ്രൈവസിക്ക് വേണ്ടിയായിരുന്നു വളരെ കുറച്ച് ആളുകൾ ഈ രംഗത്തിൽ മതി എന്ന് തീരുമാനിച്ചത്. വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിച്ചപ്പോൾ ബ്ലസി, ക്യാമറമാൻ, സഹ ക്യാമറാമാൻ, മോഹൻലാലിന്റെ മേക്കപ്പ് മാൻ, എന്റെ ഹെയർ സ്‌റ്റൈലർ എന്നിവർ മാത്രമേ ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നോള്ളൂ. മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മീരാ വാസുദേവ് പറഞ്ഞു.

വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. അവരുടെ ഇളയ സഹോദരിയായ അശ്വിനി സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു. ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെ അവർ വിജയകരമായി ഒരു മോഡായി പ്രശസ്തി നേടി. നട്‌രാജിന്റെ ഒരു ഫോട്ടോ പ്രദര്‍ശനം മുംബൈയില്‍ നടക്കുന്നുണ്ട്. മീരയുടെ ചില ചിത്രങ്ങളാണ് ആ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. തന്‍മാത്ര ചിത്രം കണ്ടതു മുതല്‍ മീരയുടെ ആരാധകനായി മാറിയ അദ്ദേഹം മീരയെ നേരിട്ടു കാണാനൊരു അവസരം ലഭിച്ചപ്പോള്‍ അതു അറിയിക്കുകയും ചെയ്തു. വിശേഷങ്ങള്‍ കൈമാറിയ ശേഷം മീരയുടെ അനുവാദത്തോടെ നട്‌രാജ് ഒരു ഫോട്ടോഷൂട്ടും നടത്തി. മുടിയില്‍ വെളിച്ചെണ്ണ പുരട്ടി, കറുപ്പു പൊട്ടു തൊട്ട്, കണ്‍മഷിയെഴുതി, കറുത്ത ദുപ്പട്ടയണിഞ്ഞ് അതിസുന്ദരിയായാണ് മീര ആ ഫോട്ടോഷൂട്ടിനെത്തിയത്.

Continue Reading

Celebrity

‘ഞാനും സ്വാസികയും ഒരുമിച്ച്‌ ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്ബോള്‍ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്’: അലന്‍സിയര്‍ പറയുന്നു..!!

Published

on

മലയാള സിനിമയിൽ ഇന്റിമേറ്റ് രം​ഗങ്ങൾ എപ്പോഴും ചർച്ച ആവാറുണ്ട്. സിനിമയിലെ ചുംബന രം​ഗങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിക്കുകയും അഭിനേതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുണ്ട്. നേരത്തെ നടി ദുർ​ഗ കൃഷ്ണ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രം​ഗത്ത് വരികയും ചെയ്തിരുന്നു. ചതുരം എന്ന സിനിമയുടെ ട്രെയ്ലറാണ് ഏറ്റവും ഒടുവിലായി ഇത്തരത്തിൽ ചർച്ച ആയത്. എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയുടെ ട്രെയ്ലർ വലിയ തോതിൽ ചർച്ച ആയിരുന്നു. സിനിമ ഇറങ്ങിയതിനു ശേഷവും ഇത് തുടരുകയാണ്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് ഒരുക്കിയ ചിത്രം ഒരേസമയം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ഇപ്പോഴിതാ ഇത്തരം ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് അലന്‍സിയറും സ്വാസികയും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞങ്ങളുടെ ശരീരം ഒരുമിച്ച്‌ ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്ബോഴും എനിക്കോ അവള്‍ക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്. കാണുന്നവനാണീ പ്രശ്‌നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്. ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങള്‍ ഇല്ല. ഞങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളുമൊക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച്‌ തീര്‍ക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നുണ്ട്’, അലന്‍സിയര്‍ പറഞ്ഞു. ‘ചതുരം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിച്ചു എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും.

ഒരു ക്ലിസ്റ്റര്‍ ക്ലിയര്‍ കാര്യങ്ങളോടെയാണ് ആ രംഗത്തേക്ക് കടക്കുന്നത്. ഇന്റിമേറ്റ് രംഗം ആയാലും മറ്റേതൊരു രംഗം ആയാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണ്. ഒരു സീന്‍ നന്നായി വന്നാലും മോശമായി വന്നാലും അത് ആ സംവിധായകന്റെ കാഴ്ചപാട് ആണ്’, സ്വാസിക പറയുന്നു. സ്വാസിക, അലൻസിയർ, റോഷൻ മാത്യു തുടങ്ങിയവർ ആണ് സിനിമയിലെ പ്രധാന താരങ്ങൾ. സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ ചർച്ച ആയതിൽ കുറ്റപ്പെടുത്താനില്ലെന്ന് സ്വാസിക പറഞ്ഞു. ഇത്തരം രം​ഗങ്ങൾ ആളുകൾ ചർച്ചയാക്കുന്നത് സാധാരണ ആണ്. അത് പെട്ടെന്നൊന്നും മാറ്റാൻ പറ്റില്ല. ഇത്തരം വിമർശനങ്ങൾ വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും സ്വാസിക പറഞ്ഞു. ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് സ്വാസിക എന്ന് വേണമെങ്കിൽ പറയാം. സ്വാസിക അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നിവയാണ് ചിത്രങ്ങൾ. ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന കുമാരിയില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്.

Continue Reading

Celebrity

ബറോസിന്റെ തിരക്കഥയില്‍ 22 തവണ മോഹന്‍ലാല്‍ മാറ്റം വരുത്തി; ബറോസിനെ ഓടിയനും പുലിമുരുകനുമാക്കി മാറ്റി’: ബറോസിനെ കുറിച്ച്‌ ജിജോ പുന്നൂസ് തുറന്ന് പറയുന്നു..!!

Published

on

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. തന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് ജിജോ. ഒരുപാട് പ്രതിസന്ധികള്‍ ചിത്രം നേരിട്ടുവെന്നും, തന്‍ നല്‍കിയ കഥയിലും തിരക്കഥയിലും മോഹന്‍ലാല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും ജിജോ പറയുന്നു. തന്റെ പുതിയ ബ്ലോഗിലൂടെയായിരുന്നു ജിജോയുടെ വെളിപ്പെടുത്തല്‍. ജിജോ പുന്നൂസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘2018-ലാണ് ബറോസിന്റെ ആലോചനകള്‍ തുടങ്ങുന്നത്. 2019-ല്‍ എളമക്കരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചാണ് ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ച്‌ ഒരു മലയാളം സിനിമ സാധ്യമാണെന്ന് താന്‍ അദ്ദേഹത്തെ അറിയിക്കുന്നത്.

baroz dileep prithviraj

എന്നാല്‍, തനിക്ക് ആ സിനിമ സംവിധാനം ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞു. ഉടന്‍ മോഹന്‍ലാല്‍ ആ ചിത്രം സ്വയം സംവിധാനം ചെയ്യാമെന്ന് അറിയിച്ചു. പിന്നീട് 22-ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയത്. 2020-ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും കൊവിഡ് പ്രതിസന്ധികള്‍ മൂലം നിരവധി തവണ സിനിമ നിര്‍ത്തിവെക്കേണ്ടി വരുകയും ചെയ്തു.ഒരു സമയം കഴിഞ്ഞപ്പോള്‍ സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ ആലോചനകളുണ്ടായി. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നു തുടങ്ങി, ലോകമെമ്ബാടുമുള്ള സിനിമാ ഷൂട്ടിംഗ് പുനരാരംഭിച്ചു, ഞങ്ങളുടെ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അടുത്ത പ്ലാനിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍, ബറോസിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂരിന്റെ നിര്‍മ്മാണ കമ്ബനിയായ ആശിര്‍വാദ് സിനിമാസ് 2021 അവസാനത്തോടെ ട്രെന്‍ഡ് ആയി മാറിയ ഒടിടി ഫിലിം മേക്കിംഗിലേക്ക് കുടിയേറിയതായി തോന്നുന്നു.

അവരുടെ അത്തരം നാല് നിര്‍മ്മാണങ്ങള്‍ കൂടുതലും കേരള സംസ്ഥാനത്തിന് പുറത്താണ്. ത്രീഡി തിയേറ്റര്‍ റിലീസിനായി ഉദ്ദേശിച്ച, ഞങ്ങളുടെ ബറോസ് എന്ന സിനിമ പ്രായോഗികമല്ലാത്ത ഒരു ഓപ്ഷനായി തോന്നി. വാസ്തവത്തില്‍, പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരെ നടന്നു. ഹൈദരാബാദില്‍ വെച്ച്‌ ( ബ്രോ ഡാഡി ലൊക്കേഷന്‍) സമയം കളയാതെ, കൊച്ചി കാക്കനാട്ടുള്ള നവോദയ സ്റ്റുഡിയോയിലെ ട്രഷര്‍ സെല്ലര്‍ സെറ്റുകള്‍ പൊളിച്ചുമാറ്റാന്‍ ആന്റണിയുടെ സന്ദേശം വരെയുണ്ടായി. 2021 നവംബറില്‍ ആശിര്‍വാദിന്റെ ഒടിടി ഫിലിം പ്രൊജക്‌റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ബറോസ് പുനരാരംഭിക്കാനുള്ള ആലോചനകളിലെത്തി. ലാലുമോന്‍ (മോഹന്‍ലാല്‍) മുന്‍കൈ എടുത്താണ് അത് സംഭവിച്ചതെന്ന് കരുതുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കഥ, തിരക്കഥ, അഭിനേതാക്കള്‍ എല്ലാത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. അന്ന് (2021 നവംബര്‍ മാസത്തില്‍) വിദേശത്ത് നിന്ന് കലാകാരന്മാരെ തിരികെ കൊണ്ടുവരാനോ ലൊക്കേഷന്‍ ചിത്രീകരണത്തിനായി ഗോവയുടെ സമീപ സ്ഥലങ്ങളിലേക്ക് പോകാനോ ഒന്നും സാധ്യതയില്ലായിരുന്നു.

മോഹന്‍ലാലിന്റെ അടുത്ത കോള്‍ ഷീറ്റുകള്‍ മറ്റ് പ്രോജക്റ്റുകള്‍ക്ക് നല്‍കുന്നതിന് മുമ്ബ് 4 മാസത്തെ ഡേറ്റുകള്‍ ഉപയോഗിക്കാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചു. അതിനാല്‍, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ബറോസ് എന്ന മലയാള സിനിമയുടെ കഥയും തിരക്കഥയും മാറ്റാന്‍ തീരുമാനിച്ചു. തിരക്കഥ വീണ്ടും എഴുതുന്നു. ലാലുമോന്‍, തന്റെ സമീപകാല ഹിറ്റായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരുക്കി. മാറിയ തിരക്കഥയില്‍ മലയാളി കുടുംബ സിനിമ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. 350 സിനിമകളുടെ ഭാഗമായ അറിവുകൊണ്ട് ലാലുമോന് അത് ചെയ്യാന്‍ കഴിയും (എന്റെ വെറും 7 സിനിമകളില്‍ നിന്നുള്ള അറിവല്ലല്ലോ). ഈ പുനര്‍നിര്‍മ്മാണത്തില്‍ ലാലുമോനെ സഹായിക്കാനുള്ള ചുമതല രാജീവ് എന്നില്‍ നിന്ന് ഏറ്റെടുത്തു. 2022 ഏപ്രില്‍ അവസാനത്തില്‍ ബറോസ് നിധിയുടെ ചുവരുകളില്‍ കറങ്ങുന്ന സീന്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നു. ബറോസ് എന്ന സിനിമയിലെ തന്റെ പങ്കാളിത്തം അതുമാത്രമാണ്’, അദ്ദേഹം കുറിച്ചു.

Continue Reading

Celebrity

ദൃശ്യത്തിൽ ഒരു ക്‌ളീവേജ് ഷോട്ട് ഉണ്ടായിരുന്നു ; മീന സ്ക്രിപ്റ്റ് കേട്ടപ്പോൾ എല്ലാം സമ്മതിച്ചു; പക്ഷെ ലൊക്കേഷനിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു; ജീത്തു ജോസഫ് തുറന്ന് പറയുന്നു..!!

Published

on

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013 ൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. മലയാളം കൂടാതെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്ത് ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ആദ്യ ഭാഗം പോലെ ദൃശ്യം 2വും വൻ വിജയം നേടി. ഒ.ടി.ടി റിലീസായിട്ടാണ് രണ്ടാം ഭാഗം എത്തിയത്. കുടുംബ പ്രേക്ഷര്‍ക്കു വളരെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു എന്നതായിരുന്നു സിനിമയെ വിജയത്തിലേയ്ക്കു നയിച്ച മറ്റൊരു ഘടകം. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നാം ഭാഗം നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിന്റെ സാന്നിധ്യത്തിൽ മഴവിൽ എന്റർടൈമന്റെ് പുരസ്കാരദാന ചടങ്ങിൽ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം 3യുടെ പ്രഖ്യാപനം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. അടുത്തിടെ ദൃശ്യം3 ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ ചില സംഭവങ്ങളെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. നായിക ആയി എത്തിയ മീനയുടെ കഥാപാത്രം കുടുംബിനി ആയിരുന്നു എന്നും അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന് അത്രക്കും മേക്കപ്പ് ആവശ്യമില്ല പറഞ്ഞിരുന്നു എന്നാൽ മീന അത് അംഗീകരിക്കാൻ തയ്യാറായില്ല എന്നും അതുപോലെ ഒരു സീൻ ചെയ്യാൻ എന്ന് സമ്മതിച്ചത് പിന്നീട് കഴിയില്ല എന്നും പറഞ്ഞതിനെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ്. ഈ സംഭവത്തിൽ പുള്ളിക്കാരിയെ ഞാൻ കുറ്റം പറയുകയല്ല. അവരുടെ കുഴപ്പവുമല്ല. ഞാൻ ഇത് പറഞ്ഞിട്ട് അവർക്ക് മനസിലായില്ല. പിന്നെ ഒരാളെ അൺ കോൺഫെർട്ടബിൾ ആക്കി എനിക്ക് പോകാൻ കഴിയില്ല. ഒരു ആർട്ടിസ്റ്റുമായി വഴക്ക് ഉണ്ടാക്കാൻ എനിക്ക് കഴിയില്ല, കാരണം ഇവരൊക്കെ പെർഫോം ചെയ്യേണ്ട ആളുകൾ ആണ്. നിങ്ങൾ ഇപ്പോൾ കണ്ടതിനേക്കാൾ കൂടുതൽ ആയിരുന്നു മീനയുടെ മേക്കപ്പ്. എന്നാൽ അത് കുറച്ചാണ്. കുറ്റം പറഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഞാനും ലാൽ സാറും മാക്സിമം പറഞ്ഞു.

കുറെയൊക്കെ കുറച്ചു, പിന്നെ അതങ്ങുപോട്ടെ എന്ന് വെച്ചു. പലരും എന്നോട് ചോദിച്ചു, അന്ന് ലാൽ സാറിന്റെ കൂടെ ഒരു പടം വർക്ക് ചെയ്യുന്നു. ഇന്നാണെങ്കിൽ പറഞ്ഞേനെ.. പറയാൻ തുടങ്ങി. അന്ന് ലാൽ സാറിന്റെ മുന്നിൽ വെച്ച് പറയാൻ എനിക്ക് വൈമുഖ്യം ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം. പിന്നെ അവർ സമ്മതിച്ചില്ല എങ്കിൽ ഷൂട്ടിങ് നടന്നില്ല എങ്കിൽ എന്താകും എന്നുള്ളത് ഒക്കെ ആയിരുന്നു ഞാൻ ചിന്തിച്ചത്. എന്നാൽ ശെരിക്കും അങ്ങനെ ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാൽ ഞാൻ ഒരാളെ പ്രത്യേകിച്ചും ആർട്ടിസ്റ്റിനെ അൺ കംഫോര്ട്ടബിൾ ആകാതിരിക്കാൻ നോക്കും. കാരണം അവർ അഭിനയിക്കേണ്ടതല്ലേ.. മൈ ബോസ് സമയത്തിൽ മമ്തയെ പോയി കണ്ടു കഥ പറഞ്ഞപ്പോൾ സ്വിം സ്യൂട്ട് ഇടുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, എന്നാൽ അത് മോശം ആംഗിളിൽ അല്ല ചിത്രീകരിക്കുന്നതും എന്നും പറഞ്ഞിരുന്നു. പുള്ളിക്കാരി ഒകെ പറഞ്ഞു. ദൃശ്യത്തിന്റെ കഥ മീനയോടു പറയുമ്പോൾ അതിൽ ഒരു ക്‌ളീവേജ് ഷോട്ട് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ലൊക്കേഷനിൽ അവസാന നിമിഷം പുള്ളിക്കാരി പറഞ്ഞു പറ്റില്ല എന്ന്. പിന്നെ അട്ജെസ്റ്റ്മെന്റിൽ പിന്നൊക്കെ കുത്തി ആ ഷോട്ട് എടുത്തത്. ദി ഫോർത്തിനു നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. നിലവിൽ റാമിന്റെ തിരക്കിലാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. ബിഗ് ബജറ്റ് ചിത്രമായ റാം കോവിഡിന് മുമ്പെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ റാമിന്റെ ചിത്രീകരണം പുനരാരംഭിക്കും. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുർഗകൃഷ്ണ, സിദ്ദിഖ്, ആദിൽ, ചന്തുനാഥ് ആണ് മറ്റ് താരങ്ങൾ.

Continue Reading

Most Popular

Celebrity2 days ago

അപ്രതീക്ഷിതമായി അയാൾ എന്റെ നെഞ്ചിൽ കൈ വച്ചു ഞെരിച്ചമ്മർത്തി; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പത്മപ്രിയ..!!

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം നടി ഒരു ഇടവേള...

Celebrity5 days ago

ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!!

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന...

Film News6 days ago

വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ...

News7 days ago

കാലുകളുടെ ചലനശേഷി നഷ്ടമായി; സോളാർ കേസ് പ്രതി സരിത നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി; സംഭവം ഇങ്ങനെ..!!

സോളാർ കേസ് പ്രതി സരിത നായരെ കൊ .ലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു .സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .ഒപ്പമുണ്ടായിരുന്ന സഹായികൾ...

Celebrity1 week ago

32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Celebrity1 week ago

ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!!

ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശാ ശരത്. നൃത്താധ്യാപിക കൂടി ആയ ആശ നേരത്തെ തന്നെ സിനിമയിലെത്തേണ്ട ആളായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ദൃശ്യം...

Celebrity1 week ago

അ ശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഹ ണി ട്രാപ്പിൽ പെടുത്തി യുവതി പത്ത് ലക്ഷം തട്ടിയതായി നിര്‍മാതാവ് എന്‍ എം ബാദുഷ; സംഭവം ഇങ്ങനെ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Photos1 week ago

“അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!!

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക്...

Celebrity1 week ago

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി...

Film News1 week ago

“ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!!

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേ പോലെ തിളങ്ങിയ താരമാണ് മീര വാസുദേവൻ. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ തന്മാത്രയിൽ നായികാ കഥാപാത്രം...

Trending