Celebrity
വലിപ്പവും മുഴുപ്പും നോക്കിയാണ് ചിലർ അഭിനയിക്കാൻ വിളിക്കുന്നത്, അതിനാൽ ഒരുപാട് വേഷങ്ങൾ നഷ്ടപ്പെട്ടു, നീന കുറുപ്പ് തനിക്ക് ഉണ്ടായ അനുഭവം പറയുന്നു !!

മലയാളത്തിൽ സഹനടി റോളുകളിൽ തിളങ്ങിയ താരമാണ് നീന കുറിപ്പ്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ സഹതാരമായി എത്തിയ നീന കുറുപ്പ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ഞാൻ കോടീശ്വരൻ, ലോകനാഥാൻ ഐ എ എസ്, പാണ്ടിപ്പട, രസികൻ, വില്ലാളി വീരൻ തുടങ്ങി എൺപതോളം മലയാളചിത്രങ്ങളിൽ നീന കുറുപ്പ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുപത്തിയേഴു വർഷങ്ങൾക്ക് മുൻപ് സിനിമ മേഖലയിൽ നിന്നും ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നീന കുറുപ്പ്.
പുത്രൻ എന്ന സിനിമയിൽ ബിജുമേനോൻ അവതരിപ്പിച്ച അലോഷി എന്ന കഥാപാത്രത്തിന്റെ കാമുകിയായ ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താനായിരുന്നുവെന്നും എന്നാൽ സിനിമ തീയേറ്ററിൽ എത്തിയപ്പോഴാണ് താൻ അഭിനയിച്ച കഥാപാത്രം മറ്റൊരു താരം അഭിനയിച്ചതായി കണ്ടെന്നും ആ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും താരം പറയുന്നു.എന്തിനാണ് ആ വേഷത്തിൽ നിന്നും തന്നെ ഒഴിവാക്കിയതെന്ന് ഇപ്പോഴും മനസിലായിട്ടില്ലന്നും തനിക്ക് പ്രായം കുറവാണെന്നും വണ്ണം കുറവാണെന്നും പറഞ്ഞു പല സിനിമയിൽ നിന്നും തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്നും താരം പറയുന്നു. വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണെങ്കിൽപോലും ഇപ്പോഴും ഇക്കാര്യങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും നീന കുറുപ്പ് പറയുന്നു.
മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ സിനിമയിൽ എത്തിയ നീനക്ക് കുറച്ചു കാലങ്ങൾ കഴിഞ്ഞതോടെ സിനിമയിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ലഭിക്കാതെ ആയി. നായികയുടെ തോഴി ആയിട്ടൊ ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളിൽ മാത്രമായോ നീന ഒതുങ്ങി സിനിമ ജീവിതത്തിൽ പലപ്പോഴും.എന്നാലും താരം എപ്പോഴും അഭിനയ മോഹങ്ങൾ ഉള്ളതുകൊണ്ട് തന്നെ തനിക്കായി ഉള്ള വേഷങ്ങൾക്ക് വേണ്ടി അഭിനയ ലോകത്തിൽ നിന്നു. സിനിമ സീരിയൽ എന്നിവ കൂടാതെ ഷോർട് ഫിലിമിലും എല്ലാം നീന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കുകയാണ് നീന കുറുപ്പ്. ഈ ഓർമകൾ തനിക്ക് ഇന്നും വേദന നൽകുന്നു എന്നാണ് നീന പറയുന്നത്.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീന കുറുപ്പ് മനസ് തുറന്നത്. തന്റെ അഭിനയ ജീവിതത്തിലുണ്ടായ വലിയ സങ്കടത്തെ കുറിച്ചും നഷ്ടത്തെ കുറിച്ചുമെല്ലാം നീന കുറുപ്പ് സംസാരിക്കുന്നുണ്ട്. നിന പറയുന്നത് ഇങ്ങനെ…‘മിഖായേലിന്റെ സന്തതികൾ’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോൻ നായകനായി ‘പുത്രൻ’ എന്ന സിനിമ വന്നത്. സീരിയലില്‍ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ സിനിമ വന്നപ്പോൾ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വർഷം മുമ്പ് നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ്.
ഒരു ഉണങ്ങാത്ത മുറിവ് തന്നെയാണ്. അതുപോലെ തന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളും ഉണ്ട്. ‘ആവശ്യത്തിന് പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്നം. എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോർത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാൻ കൊണ്ടു നടക്കുന്നില്ല. എല്ലാം മനസിന്റെ സ്ട്രോങ് റൂമിൽ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി – എന്നും നീന പറയുന്നു.ശരീരത്തിന്റെ വലിപ്പവും മുഴുപ്പും നോക്കിയാണ് ചിലർ അഭിനയിക്കാൻ ആളുകളെ തെരഞ്ഞെടുക്കുന്നത് അതുകൊണ്ട് തന്നെ നല്ല പ്രായത്തിൽ ഒരുപാട് വേഷങ്ങൾ നഷ്ടപെട്ടിട്ടുണ്ടെന്നും താരം പറയുന്നു.
Celebrity
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ..[PHOTOS] !!

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്ട്ടിന്. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ അഭിനയിച്ചു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് തുടങ്ങിയവയാണ് നടിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. അടുത്തിടെ തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്. ഗൗതം വാസുദവ മേനോന് സംവിധാനം ചെയ്ത സിനിമയിലൂടെ ഒരിടവേളയ്ക്ക് ശേഷമാണ് പ്രയാഗ വീണ്ടും തമിഴില്‍ തിരിച്ചെത്തിയത്. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രയാഗ മാര്‍ട്ടിന്റെ തുടക്കം. സിനിമയില്‍ ബാലതാരമായിട്ടാണ് നടി എത്തിയത്. പിന്നാലെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു.
മിഷ്കിന് സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി തുടങ്ങിയത്. നായികാ റോളുകള്‍ക്ക് പുറമെ അനിയത്തി വേഷങ്ങളിലും എത്തിയിരുന്നു പ്രയാഗ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഒരു ഫാഷന്‍ ഷോയില്‍ വളരെ വ്യത്യസ്തമായൊരു ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കിലാണ് താരം സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രയാഗ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രയാഗ എപ്പോഴും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടാറുണ്ട്. അടുത്തിടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ മാര്ട്ടിന്.
ദിലീപിന്റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ കൂടിയാണ്. അടുത്തിടെ ഗീത എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.
മലയാളത്തില്‍ ദിലീപിന് പുറമെ ഉണ്ണി മുകുന്ദന്, ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിൽ അറിയപ്പെടുന്ന ഒരു നായികയായി മാറിയ പ്രയാഗയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തീരുവാനും സാധിച്ചു.
Celebrity
മെയ്ക്ക്പ്പ് ചെയ്യുമ്പോൾ മാറിടങ്ങൾക്കിടയിൽ ക്ലീൻ ചെയ്യുമ്പോഴെല്ലാം മോശം സമീപനം; ഒന്നിന് പിന്നാലെ കേസുകളുടെ നിര; സംഭവം ഇങ്ങനെ..!!

വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ മോശമായി സംസാരിച്ചെന്നും ലൈം.ഗി.കാ.തി.ക്ര.മം നടത്താന്‍ ശ്രമിച്ചെന്നുമാണ് അനീസ് അന്‍സാരിക്ക് എതിരെയുള്ള പരാതി. വിവാഹ മേക്കപ്പിനിടെ ലൈം.ഗി.കാ.തി.ക്ര.മം നടത്തിയെന്ന് യുവതികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇ-മെയില്‍ വഴി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ 3 കേസുകള്‍ അനീസ് അന്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരിക്കെതിരെ വീണ്ടും ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പാലാരിവട്ടം പോലീസ് സ്റ്റേഷൻ ആണ് കേസെടുത്തിരിക്കുന്നത്. വിവാഹ മേക്കപ്പിൻറെ ഇടയില്‍ ലൈം ഗി കാ തി ക്ര മം നടത്തിയെന്നാണ് പരാതി. പ്രവാസി മലയാളി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും പോലീസ് കേസ് എടുക്കുന്നത്. ലൈം.ഗി.കാ.തി.ക്ര.മം നടത്തിയെന്നും അ.ശ്ലീ.ല.ച്ചു.വ.യോ.ടെ സംസാരിച്ചെന്നും മൊബൈലില്‍ അ.ശ്ലീ.ല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത്.
2019ല്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീസ് അന്‍സാരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ വന്നത്. വിവാഹ മേക്കപ്പിന്റെ ട്രയലിനായി എത്തിയ തന്നോട് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യ പരാതി. ഇതോടെ മേക്കപ്പ് ചെയ്യുന്നത് നിര്‍ത്തി ഇറങ്ങിപ്പോരുകയും രജിസ്ട്രേഷന് റദ്ദാക്കുകയും ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലായിരുന്നു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. സമൂഹത്തിൻറെ പരാതികളുടെ പശ്ചാത്തലത്തിൽ അനീസിന്റെ പാലാരിവട്ടത്തെ മേക്കർ സ്റ്റുഡിയോയിലും പോലീസ് പരിശോധന നടത്തിയതായി അറിഞ്ഞു. വിവാഹ മേക്കേപ്പ് സമയത് മോശമായി പെരുമാറിയതിനായിരുന്നു യുവതികൾ നൽകിയ പരാതി എന്ന് അറിയാൻ സാധിക്കുന്നത്. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികൾ ആയിരുന്നു പരാതിക്കാർ. സിറ്റി പോലീസ് കമ്മീഷണർ നാഗരാജയ്ക്ക് ഇമെയിൽ വഴി പരാതി നൽകിയതായി പറയുന്നു.
പരാതികളിൽ ഉള്ള രണ്ടെണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തിരിക്കുന്നത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും കേസെടുക്കുക. സോഷ്യൽ മീഡിയയിൽ ആയിരുന്നു യുവതികൾ ആദ്യം തങ്ങളുടെ വെളിപ്പെടുത്തലുകൾ നടത്തിയത്. നിലവിൽ ഒരു പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള നടപടി അന്വേഷണ സംഘം പൂർത്തിയാക്കി. അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനീസ് അൻസാരി പറഞ്ഞു. കൊച്ചിയില്‍ ടാറ്റു ചെയ്യുന്ന സുജേഷിനെതിരെ പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് മേക്കപ് ആര്‍ട്ടിസ്റ്റ് അനീസിനെതിരെ വെളിപ്പെടുത്തലുണ്ടായത്. വിവാഹ മേക്കപ്പിനിടെയുണ്ടായ അതിക്രമത്തിനെതിരെ അപ്പോള്‍ തന്നെ പരാതി നല്‍കാതിരുന്നത് വിവാഹം മുടങ്ങുമോ എന്ന പേടി കൊണ്ടാണെന്ന് പരാതിക്കാരികളില്‍ ചിലര്‍ വ്യക്തമാക്കി. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അനീസ് അൻസാരി പറഞ്ഞു.
Celebrity
‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റിട്ടവന് അമേയ മാത്യു കൊടുത്ത കിടിലൻ മറുപടി..!!

സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്. എന്നാൽ സിനിമയിലൂടെ തുടങ്ങി പിന്നീട് ഓൺലൈനിൽ ഒറ്റ വീഡിയോയിലൂടെ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിലാണ് അമേയ മാത്യു ആദ്യമായി അഭിനയിക്കുന്നത്. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ഒറ്റ സീനിൽ മാത്രമാണ് അമേയ അഭിനയിച്ചത്. പിന്നീട് അമേയ ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ ടീമായ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിക്കുകയും അത് വലിയ രീതിയിൽ അമേയ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്യൂട്ട് ലുക്കിലുള്ള കുട്ടിയെ തപ്പി സോഷ്യൽ മീഡിയയിൽ ആളുകൾ തിങ്ങിനിറഞ്ഞു. പിന്നീട് അമേയയുടെ ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ എത്തിയ അശ്ലീല കമന്റിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ച് എത്തിയിരുന്നു. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും ഒരു കുറിപ്പുമാണ് അമേയ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നവാഗതനായ മനോജ് വാസുദേവന്റെ സംവിധാനത്തിലുള്ള ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രമാണ് ഇനി അമേയയുടേതായി ഇറങ്ങാനുള്ളത്. അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
അത്തരത്തില്‍ അമേയ കുറച്ച് നാളുകൾക്ക് മുൻപ് പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു. മനോഹരമായ റെഡ് സാറ്റിന് സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്. കോഴിത്തരവുമായി ഇന്‍ബോക്സില്‍ എത്താറുള്ള ആളുകളെ താന്‍ നിരന്തരമായി ബ്ലോക്ക് ചെയ്യാറുണ്ടെന്നാണ് പത്മരാജന്റെ ലോല എന്ന കഥയിലെ വരികള്‍ കടംമെടുത്ത് അമേയ കാവ്യാത്മകമായി പറയുന്നത്. ‘കോഴിശല്യം കൂടുതലാണോ, കോഴികളെ അല്ലാതെ ഞങ്ങളെ പോലുള്ള താറാവുകളെ പറ്റുമോ, കോഴിവധ നിരോധനം ആവശ്യമാണ്.’ തുടങ്ങിയ രസകരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ അമേയയുടെ ചിത്രവും ക്യാപ്ഷനും അന്ന് വൈറലായി.തിരുവന്തപുരത്ത് ജനിച്ചു വളർന്ന താരം ഒരു പഴയ ബോംബ് കഥ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്, വോൾഫ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി. മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളി ആരാധകർ നൽകിയത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഇതിനോടകം നിരവധി ഫോള്ളോവേഴ്സുമുണ്ട്.
നാടൻ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഫോട്ടോഷൂട്ട് നടത്താറുള്ള ഒരാളാണ് അമേയ മാത്യു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. കൂടുതലും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.
Celebrity
‘ ഗാന്ധി ഭവനിലാണ് ചേട്ടന് എന്ന് അറിയില്ലായിരുന്നു’: നടന് ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില് ഒരാളാണ് ടി.പി. മാധവന്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന് മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോളിതാ ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായർ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. ഇവിടെ വന്നപ്പോൾ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല.
അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു.
പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു. ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. ഈ ലോകത്ത് സർവ ആരോഗ്യത്തോടുകൂടിയും മാതാപിതാക്കളുടെ സംരക്ഷണത്തോടുകൂടിയും ജീവിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന്. അങ്ങനെ കിട്ടിയ ഒരാളാണ് ഞാനും എന്റെ മകനും. അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ടി.പി.മാധവൻ അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവൻ പറഞ്ഞു.
Celebrity
ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ് അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നുണക്കഥകള്‍ക്ക് മറുപടി നല്‍കുകയാണ് താരദമ്ബതികള്‍.
താന്‍ വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകള്‍ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങള്‍’- താരം പറയുന്നു. വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കും, ‘നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!’, പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ, എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,” ചന്ദ്ര പറഞ്ഞു. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നതൊഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ടോഷും പറയുന്നു. ‘ഞാൻ അൽപ്പം മടിയനാണ്, എന്തും ചെയ്യാൻ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോൾ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികൾ മറികടക്കാൻ അവൾ എന്നെ സഹായിക്കുന്നു, ജീവിതത്തിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോൾ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സംഭവിച്ച ഏറ്റവും നല്ല കാര്യം ഞങ്ങളുടെ ജോലി ഒരുമിച്ചായി എന്നതാണ്. അത് ശരിക്കും ഒരു അനുഗ്രഹമാണ്. സെറ്റിൽ, അദ്ദേഹം ഏറ്റവും മികച്ച കലാകാരനാണ്. ഒരു രംഗം മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം എനിക്ക് തരും. എത്ര ദമ്പതികൾ ഇങ്ങനെ അനുഗ്രഹിക്കപ്പെടുമെന്ന് എനിക്കറിയില്ല-ചന്ദ്ര കൂട്ടിച്ചേർത്തു.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!