Connect with us

Celebrity

കുഞ്ഞിനെ നെഞ്ചോടുചേർത്ത് താരാട്ടി നീരജ്, മകളുടെ ഒന്നാം പിറന്നാളാഘോഷ വിശേഷങ്ങളുമായി തരാം

Published

on

Neeraj-Madhav-Baby

2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ സൃഷ്ടിച്ചു. കഴിഞ്ഞ മാസമാണ് യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവിനും ഭാര്യ ദീപ്തിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. അച്ഛനായതിനു ശേഷം ആദ്യത്തെ ജന്മദിനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നീരജ്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഏതാനും ചിത്രങ്ങളാണ് നീരജ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയാണ് ദീപ്തി.

അഭിനയം മാത്രമല്ല, ലോക്ക്ഡൗൺ കാലത്ത് റാപ്പ് ഗാനങ്ങളുമായി എത്തി തരംഗമായി മാറിയ താരം കൂടിയാണ് നീരജ് മാധവ്. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി. കുട്ടികൾ അടക്കം മുതിർന്നവർ വരെ പാടി നടന്ന ആ ഹിറ്റ് ഗാനത്തിനു പിന്നാലെ ‘അക്കരപ്പച്ച’ എന്നൊരു റാപ്പ് കൂടെ നീരജ് പുറത്തിറക്കിയിരുന്നു.നീരജിന്റെ ‘ഫ്ളൈ’ എന്ന പുതിയ റാപ്പും തരംഗമാവുകയാണ്. കൊറോണ കാലത്തിന്റെ നിരാശയും പുതിയ വർഷത്തെ കുറിച്ചുള്ള പ്രതീക്ഷയുമാണ് വരികളിൽ നിറയുന്നത്. നീരജ് മാധവ് തന്നെയാണ് വരികളെഴുതിയതും ആലപിച്ചതും.ഫോട്ടോസെൻസീറ്റീവ് ആയവരും അപസ്മാര ലക്ഷണങ്ങൾ ഉള്ളവരും കാണരുതെന്ന മുന്നറിയിപ്പോടെയാണ് കണ്ണുതള്ളിക്കുന്ന ‘അക്കരപ്പച്ച’ എന്ന വീഡിയോ നീരജ് പങ്കുവച്ചത്. ചടുലമായ ചലനങ്ങളും എഡിറ്റിങ്ങിലെ മികവും പാട്ടിന്റെ മോഡുലേഷനുമെല്ലാം കയ്യടി നേടിയിരുന്നു.

Celebrity

‘ശക്തമായൊരു മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നവരെ പരിഗണിക്കേണ്ടതേയില്ല’, സംവിധായകൻ ശ്രീകുമാർ 

Published

on

By

kauilash

നടന്‍ കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ളവർ രംഗത്തുവന്നത്. സംവിധായകൻ വി.എ ശ്രീകുമാറും പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് പങ്കിട്ടു. അദ്ദേഹത്തിന്റെ ഒടിയൻ എന്ന സിനിമയിലും കൈലാഷ് അഭിനയിച്ചിരുന്നു. ‘മിഷൻ സി’ സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റർ ട്രോളന്മാർ ഏറ്റെടുത്തത്.

പ്രിയപ്പെട്ട കൈലാഷ്,
അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം…

Posted by V A Shrikumar on Tuesday, 13 April 2021

“പ്രിയപ്പെട്ട കൈലാഷ്, അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്. ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ. കൈലാഷിന് ഐക്യദാർഢ്യം.” എന്നാണ് ശ്രീകുമാർ മേനോൻ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Continue Reading

Celebrity

‘ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ് ഇതിൽ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു’, ഉണ്ണി മുകുന്ദൻ

Published

on

By

കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം, അത് കുറയ്ക്കുന്നതിനായുള്ള വെല്ലുവിളിയിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ണി മുകുന്ദന്‍. ആ വെല്ലുവിളിയുടെ ഭാഗമായി 90 കിലോയില്‍ നിന്ന് എങ്ങിനെ 77 കിലോയില്‍ എത്തി എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ നേരത്തെ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

ഇപ്പോള്‍ തന്റെ ശാരീരിക മാറ്റത്തിന്റെ ഫോട്ടോകള്‍ വച്ചുള്ള വീഡിയോ ആണ് ഉണ്ണി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 2000 മുതല്‍ 2020 വരെയുള്ള തന്റെ ശാരീരിക മാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പലര്‍ക്കും പ്രചോദനമാണ്.

”ഒരു നടന്‍ ആകാന്‍ വേണ്ടിയല്ല ഞാന്‍ ലിഫ്റ്റിങ് തുടങ്ങിയത്. ഒരു നടന് മസില്‍ വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ശരീരം ഫിറ്റ് ആയിരിക്കണം എന്നതാണ് എന്റെ ആഗ്രഹം. അത് അത്ര എളുപ്പമല്ല. ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ്. എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു.”unni mukandhan

മെയ് ഒന്നിന് ഈ വീഡിയോയില്‍ ഒരു ചിത്രം കൂടെ ചേര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിയ്ക്കുന്നത്. ഇന്നലെ തുടങ്ങിയ ഒരു ഹോബിയല്ല ഇത് എന്ന ഒരു ഹാഷ് ടാഗ് ക്യാപ്ഷനും പോസ്റ്റിനൊപ്പമുണ്ട്. തന്റെ ഫിറ്റ്‌നസ്സിനെ സംബന്ധിയ്ക്കുന്ന വീഡിയോകള്‍ ഇനിയും വരുന്നുണ്ടെന്നും നടന്‍ പറയുന്നു. unni mukundhan

Continue Reading

Celebrity

ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്ത്?’, ചോദ്യവുമായി ദുൽഖർ, ആകാംഷയോടെ ആരാധകരുടെ മറുപടിയും കാത്തിരിപ്പും 

Published

on

By

Dulquer

മലയാള സിനിമയിലെ യുവ മെഗാസ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നതു. ഒരു മെഡിറ്റേഷൻ യോഗ നയിക്കുന്ന ദുൽഖർ സൽമാൻ കൂടെയുള്ളവരോട് ആയി ചോദിക്കുന്ന ചോദ്യം ആണ് ഏറെ പ്രസക്തം. ‘ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്താണ്’ എന്ന് ദുൽഖർ സൽമാൻ എല്ലാവരോടുമായി ചോദിക്കുന്നു. എല്ലാവരും ആ ചോദ്യത്തിന് മുന്നിൽ ചിന്തിച്ചിരിക്കുമ്പോൾ ദുൽഖർ തന്നെ അതിനു ഉത്തരം നൽകുന്നു. “ഓക്സിജൻ”. ദുൽഖറിന്റെ ഉത്തരം ഓക്സിജൻ എന്നായിരുന്നു. അതോടുകൂടി ഈ വീഡിയോ അവസാനിക്കുകയാണ്.

പക്ഷേ, അതിനുശേഷം ‘coming soon’ എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്. എന്തായിരിക്കും ഇനി വരാൻ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകർ. ഇതൊരു സിനിമയിലെ രംഗം ആണോ അതോ പരസ്യ രംഗം ആണോ എന്ന് സംശയം എല്ലാവരിലും പ്രകടമാണ്. ഇതിനുള്ള ഉത്തരം ഉടൻതന്നെ ആരാധകർക്കു മുന്നിൽ ദുൽഖർ അവതരിപ്പിക്കും. അത് എന്തായിരിക്കുമെന്ന് ആകാംക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. എന്തായാലും നമുക്ക് കാത്തിരിക്കാം.

Continue Reading

Celebrity

വെള്ളയും കറുപ്പും കലർന്ന ഫ്രോക്കിൽ കിടിലൻ ലുക്കിൽപ്രിയ, പ്രിയ പി വാരിയറുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം

Published

on

By

Priya-P-Varrier

അ‍‍‍‍‍ഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയർ. പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. വൈറ്റും ബ്ലാക്കും ഡ്രെസ്സിൽ സുന്ദരിയായ പ്രിയ ഫോട്ടോസ് കാണാം.

Continue Reading

Celebrity

പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനവുമായി സഞ്ജു സാംസൺ

Published

on

By

Prithvi-raj-and-Ally

മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾ അലംകൃത പ്രിത്വിരാജിനും  കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് കാപ്ടനുമായ സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുകയാണ്.  ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള സൗഹൃദം ബോളിവുഡിലൊക്കെ സ്ഥിരം കാഴ്ചയാണെങ്കിൽ പോലും സൗത്ത് ഇന്ത്യൻ സിനിമാലോകത്തു അത് പതിവില്ല. എന്നാൽ ഇപ്പോൾ മലയാളത്തിലും അത്തരമൊരു സൗഹൃദമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾക്കും കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുന്നത്. സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ പ്രിത്വിരാജിന്റെയും അലിയുടെയും പേരുകൾ ആലേപനം ചെയ്തതും മറ്റൊരു  സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമായി നൽകിയിരിക്കുന്നത്. പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമ്മാന വിവരം ആരാധകരുമായി പങ്കുവെച്ചത്.

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you…

Posted by Prithviraj Sukumaran on Sunday, 11 April 2021

“ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി. ഞാനും അല്ലിയും ആഹ്ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യപ്റ്റനായിരിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതൽ വർത്തമാനങ്ങൾക്കായി കാത്തിരിക്കുന്നു” ജേഴ്സിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.ചിത്രത്തിനടിയിൽ നിരവധി ആരാധകരാണ് കമ്മന്റുകളുമായി എത്തുന്നത്. ഓരോരുത്തരും അവരുടെ ഇഷ്ട ഐപിഎൽ ടീമിന്റെ പേരൊക്കെ കമന്ററായി പങ്കുവെക്കുന്നുണ്ട്. പൃഥ്വിരാജ് ചെന്നൈ ഫാനല്ലെ എന്നാണ് ചിലരുടെ ചോദ്യം, ചിലർക്ക് ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ അർത്ഥമാണ് അറിയേണ്ടത്.

Continue Reading

Most Popular

kauilash kauilash
Celebrity53 mins ago

‘ശക്തമായൊരു മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നവരെ പരിഗണിക്കേണ്ടതേയില്ല’, സംവിധായകൻ ശ്രീകുമാർ 

നടന്‍ കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ളവർ രംഗത്തുവന്നത്....

Samyuktha-varma Samyuktha-varma
Film News19 hours ago

ഇരുപതു വർഷങ്ങൾക്കു ശേഷം നടി സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ...

Celebrity20 hours ago

‘ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ് ഇതിൽ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു’, ഉണ്ണി മുകുന്ദൻ

കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം,...

Bhavana Bhavana
Photos20 hours ago

ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച...

Kaillash-and-Appani-Sharath Kaillash-and-Appani-Sharath
Film News21 hours ago

‘മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, കൈലാഷിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്

സമൂഹമാധ്യമങ്ങളില്‍ നടന്‍ കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന്‍ അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്...

Dulquer Dulquer
Celebrity1 day ago

ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്ത്?’, ചോദ്യവുമായി ദുൽഖർ, ആകാംഷയോടെ ആരാധകരുടെ മറുപടിയും കാത്തിരിപ്പും 

മലയാള സിനിമയിലെ യുവ മെഗാസ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നതു. ഒരു മെഡിറ്റേഷൻ യോഗ നയിക്കുന്ന ദുൽഖർ സൽമാൻ കൂടെയുള്ളവരോട് ആയി ചോദിക്കുന്ന...

Film News2 days ago

ഓടിടിയോട് സഹകരിക്കാൻ പാടില്ല, ഫഹദിനു മുന്നറിയിപ്പുമായി ഫിയോക്ക്

തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ  നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ...

Film News2 days ago

ധനുഷിന്റെ കര്‍ണന് ശേഷം മാരി സെല്‍വരാജിന്റെ പുതിയ ചിത്രം, നായകൻ ധ്രുവ് വിക്രം

ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്‌കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്‍ണന് മുന്‍പേ തന്നെ സംവിധായകന്‍...

Film News2 days ago

കോവിഡ് വ്യാപനംമൂലം മുടങ്ങിപ്പോയ അണ്ണാത്തെ ഷൂട്ട് പുനരാരംഭിച്ചു, രജനി തിരികെ സെറ്റിൽ

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം  അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമ ചിത്രീകരണത്തിനിടയിൽ സെറ്റിലുണ്ടായ കോവിഡ് വ്യാപനം കാരണം  മുടങ്ങിപ്പോയ...

Priya-P-Varrier Priya-P-Varrier
Celebrity2 days ago

വെള്ളയും കറുപ്പും കലർന്ന ഫ്രോക്കിൽ കിടിലൻ ലുക്കിൽപ്രിയ, പ്രിയ പി വാരിയറുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം

അ‍‍‍‍‍ഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയർ. പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. വൈറ്റും ബ്ലാക്കും...

Trending