News
സോഡ കുപ്പി വെച്ച് അദ്ധ്യാപകനെ തല്ലി എന്ന് പറയുന്ന പയ്യന്റെ കൈ പിടിച്ചു വെൽ ടൺ പറയണം എന്നെനിക്ക് ആഗ്രഹമുണ്ട് ; വൈറലാകുന്നു ഈ കുറിപ്പ്; സംഭവം ഇങ്ങനെ..!!

കുറച്ച് ദിവസം മുൻപാണ് പൂർവ വിദ്യാർത്ഥി പണ്ട് ഉപദ്രവിച്ചതിന്റെ പോരിൽ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തല്ലി ചതച്ചത്. തുടർന്ന് യുവാവ് പോലീസ് പിടിയിൽ ആയി . പണ്ട് തന്നെ ഉപദ്രവിച്ചതിന്റെ പോരിലാണ് യുവാവ് വർഷങ്ങൾക്ക് ശേഷം അധ്യാപകന് പണി കൊടുത്തത് . യുവാവിനെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത് . അതിൽ മിഥുൻ മുരളീധരൻ എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ് .കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ആണ്..ഈ പയ്യനെ ഒരിക്കൽ എങ്കിലും നേരിൽ കാണുകയാണ് എങ്കിൽ അവന്റെ കൈകൾ പിടിച്ചൊരു Well Done പറയണം എന്നെനിക്ക് ആഗ്രഹമുണ്ട്. വെറുതെ കുറെ പൊ.ക കൾ പറഞ്ഞുവെക്കുന്നതിനപ്പുറം എനിക്ക് അയാൾ ഒരു മിടുക്കൻ ആണ്. വർഷങ്ങൾക്ക് ശേഷം ആ അധ്യാപകനെ അയാൾ തിരിച്ചു തല്ലി എങ്കിൽ പണ്ടെങ്ങോ ആ അധ്യാപകൻ അവന് നൽകിയ, ഇത്രയും കാലം അയാൾ അനുഭവിച്ചു വന്ന ഭീകരമായ ട്രോമ ഊഹിക്കാൻ എനിക്ക് നിസ്സാരമായി സാധിക്കും.
കാരണം ഞാനും ആ പയ്യനെപ്പോലെ പലപ്രാവശ്യം അനുഭവിച്ച ഒരാൾ ആണ്. ഒരു അധ്യാപികയുടെ ക്രൂരമായ ശിക്ഷാ പ്രതികാര നടപടികൾ മൂലം ഒരു 12ആം ക്ലാസ് വിദ്യാർഥി സ്വന്തം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതിന്റെ തൊട്ടടുത്ത വർഷമാണ് ഞാൻ പത്തനംതിട്ട നവോദയയിലേക്ക് എത്തിപെടുന്നത്. പഠനം, ഭാഷകൾ, കായികം, വായനാശീലം, മതമോ ജാതിയോ നോക്കാതെ ജീവിക്കാനുള്ള പ്രചോദനം ഉൾപ്പെടെ ഒരുപാട് നല്ല ഗുണങ്ങൾ ജീവിതത്തിൽ മുന്നോട്ട് നൽകിയ ഒരു അനുഭവമായിരുന്നു 7 വർഷത്തെ ആ ജീവിതം. അതോടൊപ്പം ഒരുപാട് കൈപ്പേറിയ അനുഭവങ്ങളും. നാട്ടിൽ, SSLC യ്ക്ക് “2nd ക്ലാസ്സുണ്ട്” എന്നത് വലിയ വിജയമായി കണക്കുകൂട്ടിയിരുന്ന സമയത്തു CBSEയിൽ First Class നേടിയാൽ പോലും പഠനത്തിൽ വീക്ക് ആയി പരിഗണിച്ചു രണ്ടാം തരക്കാരായി മുദ്രകുത്തപ്പെടുന്ന അവസ്ഥകൾ ഉണ്ടായിരുന്നു. പഠനത്തിലെ കഴിവ് മാത്രമാകും പലപ്പോഴും ഒരു കുട്ടിയുടെ അളവുകോൽ. മാസത്തിലോരിക്കൽ ഒരു ഞായർ, ഇഷ്ടപ്പെട്ട കറികൾ ഒക്കെ ഒരു ചോറ്പൊതിയും കെട്ടി, കുറച്ചു ബേക്കറി Eatablesമായി വന്നിരുന്ന ഞങ്ങളിൽ ഒരുപാട് പേരുടെ അമ്മമാർ സ്റ്റാഫ് റൂമിലെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ “ലോകത്തിലെ ഏറ്റവും മോശം വ്യക്തികളുടെ” മാതാപിതാക്കൾ ആയതിൽ രോഷം കൊണ്ടോ കരഞ്ഞോ പോകേണ്ടി വന്നിട്ടുണ്ട്.
“പഠനം” എന്ന ഒരൊറ്റ മാനദണ്ഡങ്ങൾ കൊണ്ടുതന്നെ വാ മുട്ടുന്ന ഞങ്ങളൊക്കെ മറ്റു പലരീതിയിൽ അധ്യാപകരിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസിക ശാരീരിക പീഡനങ്ങൾ തുറന്നുപറയാൻ സാധിക്കാതെ പോയിട്ടുണ്ട്. അതിനിടയിൽ വഷളന്മാരായ ചിലർ നമ്മുടെ അമ്മമാരോട് സംസാരിക്കുകയാണോ f.l.irt ചെയ്യാൻ ശ്രമിക്കുകയാണോ എന്നുപോലും തോന്നുന്ന രീതികൾ. അതിൽ പലതിലും ഞാനൊക്കെ “തെറ്റ്” ചെയ്തതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ശിക്ഷിക്കപ്പെടുന്നത് എന്ന ചിന്ത രൂപപ്പെടും. പക്ഷെ നമ്മൾ തെറ്റുചെയ്യാതെ മൃഗീയമായി അനുഭവിക്കേണ്ടി വരുന്നവയോ? 7 വർഷത്തെ എന്റെ നവോദയ ജീവിതത്തിലെ അവസാന ദിവസം 2004 മാർച്ച് 29 ആണ്. ഒരുപാട് സന്തോഷങ്ങളുമായി വലിയ ബാഗുകൾ ഒക്കെ പായ്ക് ചെയ്തു വേറെ 2 3 പേർക്കൊപ്പം മുൻകൂർ വണ്ടിയോക്കെ ബുക്ക് ചെയ്തു പോകാൻ ഉച്ചയ്ക്ക് 1 മണിയോടെ തയ്യാറെടുക്കുമ്പോൾ അന്ന് പ്രിൻസിപ്പൽ ആയിരുന്ന കെ. വാസുദേവൻ അയാളുടെ കോട്ടേഴ്‌സിലേക്ക് എന്നെ വിളിപ്പിക്കുന്നു.
ഞാൻ ചെയ്തിട്ടില്ലാത്ത, തെറ്റിദ്ധരിപ്പിക്കപ്പെട്ട (ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷകൾ ഞാൻ ഒരിക്കലും ഓർത്തു വെക്കാറില്ല) ഒരു കാര്യത്തിനാണ് എന്നെ വിളിക്കുന്നത് എന്നും തെളിവുകൾ സഹിതം പറഞ്ഞിട്ടും അയാൾ എന്നെ ഒരു മുൻ വൈര്യഗ്യം പോലെ എന്നെ ചോദ്യം ചെയ്യാനും അവഹേളിക്കാനും ആരംഭിച്ചു. അയാൾ ക്കൊപ്പം സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ ആയിരുന്ന ജോസഫും. അവഹേളനങ്ങളുടെ രീതികൾ മാറിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന അമ്മ ഒരുപാട് കരയാൻ തുടങ്ങി. അവർക്ക് അതേ സാധിക്കുമായിരുന്നുള്ളൂ. ഒരു ഘട്ടത്തിൽ അത് കണ്ടു സഹിക്കാൻ വയ്യാതെ ഇറങ്ങിപോരാൻ തീരുമാനിച്ച എനിക്ക് മുന്നിലേക്ക് “Conduct Certificate ലെ Bad remarks എന്ന വജ്രായുധം എടുത്തു വെച്ചു. ഒടുവിൽ അപ്പോളജി ലെറ്റർ എന്നൊരു ഓപ്‌ഷൻ എന്നുകൂടി അവർ എനിക്ക് മുന്നിൽ വെച്ചു. പുറത്തു നല്ല മഴ തുടങ്ങി അപ്പോഴേക്കും. പോകാൻ ഉള്ള ധൃതിയിൽ, അടുത്തുള്ള കടയിൽ പോയി ഒരു പേപ്പർ വാങ്ങി, എന്ത് തെറ്റാണ് ചെയ്തത് എന്താണ് എഴുതിയത് എന്നുപോലും അറിയാതെ, കൊടുത്ത പേപ്പറിൽ അടുത്ത ആവശ്യം വൈസ് പ്രിൻസിപ്പലിന്റെ ഒപ്പ് ആയിരുന്നു.
അര കിലോമീറ്റർ ദൂരെയുള്ള പുള്ളിയുടെ വീട്ടിലേക്ക് ഞാൻ മഴയത്ത് ഓടി, അവിടെ ചെന്നത് വാങ്ങി, തിരിച്ചെത്തുമ്പോൾ അതിൽ മഴ വെള്ളം വീണു എന്ന ഒരേ ഒരു കാരണം കൊണ്ടായാൾ കീറി കളഞ്ഞു. വീണ്ടും എഴുതി, അടുത്ത തവണ അയാൾക്ക് അത് വീണ്ടും കീറി കളയാൻ മറ്റൊരു റീസൻ ഉണ്ടായിരുന്നു. 3ആം തവണയും ഒപ്പ് വാങ്ങാൻ ചെന്ന എന്നോട് ഇതെന്ത് തെമ്മാടിത്തരം ആണ് ഇവർ കാണിക്കുന്നത്, നീ പൊയ്ക്കോളൂ, നിനക്ക് വേണ്ടി ഞാൻ സംസാരിച്ചോളാം ആരും ഒന്നും ചെയ്യില്ല ഭാവിയിൽ എന്ന് വൈസ് പ്രിൻസിപ്പൽ പറയുമ്പോഴും, മാനസികമായി തകർന്ന, ഒരു വാശി അത് എത്ര തുടരുന്നുവോ അത്രത്തോളം കൊണ്ടെത്തിക്കാൻ എന്നെ സ്വയം പ്രാപ്തിനാക്കി. ഇത്രയും നേരം അവരുടെ കോർടേഴ്‌സിന് മുന്നിൽ ഒറ്റയ്ക്ക് ഇരുന്നു കരയുന്ന, അമ്മയോട്, മദ്യപിച്ചിട്ടുണ്ട് എന്ന് എനിക്ക് എപ്പോഴോ തോന്നിയ അവർ 2 പേരും എന്തെങ്കിലും അനാവശ്യം പറയുമോ എന്നുള്ള തോന്നൽ കൂടുതൽ വേഗത്തിൽ ഓടി എത്താൻ പ്രേരിപ്പിച്ചു. ഒടുവിൽ ബാഗുമെടുത്തു അവിടെ നിന്നും ഇറങ്ങുമ്പോൾ സമയം 6 മണി, അവശേഷിച്ചത് അടുത്ത ദിവസം പോകാനുള്ള രഞ്ജിത്തും അടുത്തു തന്നെ വീടുള്ള സുബിനും.
കഴിഞ്ഞ 5 മണിക്കൂറിൽ ഒരു കാരണവുമില്ലാതെ ഞാൻ അനുഭവിച്ച അവസ്ഥകളിൽ, ഞാൻ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നത് കണ്ടു, കാര്യം അറിയാതെ നോക്കി നിന്ന ഒരുപാട് പേരെ ഒന്നും നേരെ നോക്കാനുള്ള മാനസിക അവസ്ഥ പോലും, അവരോടൊക്കെ യാത്ര പറയാൻ പോലും എനിക്ക് കഴിവില്ലായിരുന്നു.തിരിച്ചു വീട്ടിലേക്കുള്ള, യാത്രയിൽ എനിക്കൊപ്പം ചേർന്നിരുന്നു, എന്നെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ഓരോന്ന് പറഞ്ഞു തന്നെ അമ്മയേയും മറക്കാൻ പറ്റില്ല. ടിവിയിൽ ഇപ്പോൾ കടമറ്റത്ത് കത്തനാർ ഒക്കെ ഉണ്ടല്ലോ, നാളെ മുതൽ നിനക്ക് അതൊക്കെ കാണാമല്ലോ എന്നൊക്കെ വെറുതെയെങ്കിലും എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു കൊണ്ടിരുന്ന അമ്മയുടെ ഓരോ വാക്കും ഇപ്പോഴും ഓർമ്മ ഉണ്ട്. ജോസഫിനും വാസുദേവനും എന്നെ കുറ്റപ്പെടുത്താനും ദ്രോഹിക്കാനും ഉണ്ടായിരുന്ന കാരണങ്ങൾ മുൻവിധികൾ ആയിരുന്നു. മൃഗീയമായി ശാരീരിക ഉപദ്രവങ്ങൾ പലരോടും ചെയ്ത ഒരാൾ ആയിരുന്നു ജോസെഫ്. ഞങ്ങളോ ഞങ്ങളുടെ വീട്ടുകാരോ പ്രതികരിക്കില്ല എന്നത് അവരുടെ ധൈര്യം ആയിരുന്നു.
ഞാൻ അയാൾക്ക് വെറുമൊരു Average ആയിരുന്നു. 10 വരെയാണ് അയാൾ എന്നെ പഠിപ്പിച്ചത്. അക്കാലമത്രയും അയാൾ അങ്ങനെയാണ് എന്നെ കണ്ടിട്ടുള്ളതും. 11ൽ നവോദയയിലെ ആദ്യത്തെ കോമേഴ്‌സ് ബാച് അംഗം ആയി ഞാൻ. പുതിയ അധ്യാപകർ വന്നു. അവർക്ക് എന്നെപ്പറ്റിയോ ക്ലാസിലെ കൂടെയുള്ളവരെപറ്റിയോ മുൻവിധികൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ 2003ലെ CBSE Exhibition നു അവർ പ്രോജക്ട് എനിക്ക് തന്നു. എന്റെ സുഹൃത്ത് ശ്രീജിൻ കെ. എസ് ഉണ്ടാക്കി, ഞാൻ അവതരിപ്പിച്ച പ്രോജക്ട് കേരളത്തിൽ 2ആം സ്ഥാനം നേടി, റീജിയണൽ ലെവൽ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി അംഗീകരിക്കപ്പെട്ട ആവേശത്തോടെ സ്കൂൾ എത്തിയപ്പോൾ പോലും ” അവനോ, അവൻ ഒക്കെ എങ്ങനെയാണ് ഇത് കിട്ടുക” എന്നൊരു ക്ലാസിൽ അയാൾ പരസ്യമായി ജൂനിയർ വിദ്യാർത്ഥികളോട് പറഞ്ഞു. ഇതിന്റെയൊക്കെ ബാക്കിയായിരുന്നു പിന്നീട് വന്ന എന്റെ അവസാനദിവസം. അതെനിക്ക് തന്ന ട്രോമ കാലങ്ങളോളം, ഇപ്പോഴും, ഇതെഴുമ്പോഴും എന്നെ വിട്ടുപോകുന്നില്ല.
ഓരോ സംഭവവും കണ്ണിൽ ഒരു സിനിമ പോലെ ഉണ്ട്. ഞാൻ Engineering ചെയ്യുന്ന കാലത്ത് വാസുദേവൻ ചത്തുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി. എന്നെങ്കിലും ഒരിക്കൽ അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ” നിനക്ക് എന്നെയും ആ ദിവസവും ഓർമ്മയുണ്ടോടാ നായി..ന്റെ മോ. ..നെ എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. ജോസെഫ് ബാക്കിയാണ് എനിക്കത് ചോദിക്കണം.2017ൽ ഞങ്ങളുടെ ഒരു വലിയ മീറ്റ് നവോദയയിൽ നടന്നു. ഞാൻ മീറ്റുകൾക്ക് പോകുന്നത് അധ്യാപകരേ കാണാൻ അല്ല. അതിലും സന്തോഷമുള്ള ഒരുപാട് കാര്യങ്ങൾ അവിടെയുണ്ട്. ഇടയ്ക്ക് പണ്ട് മാത്‌സ് പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ ” പണ്ട് നിങ്ങളെ ഒക്കെ തല്ലുന്ന പോലെ അല്ലടാ, ഇപ്പൊ പിള്ളേരേ തല്ലിയാൽ കേസ് ആകും.. നിങ്ങളൊക്കെ അക്കാര്യത്തിൽ ഭയങ്കര ധൈര്യം ആയിരുന്നു” എന്നു പറഞ്ഞു. ഞാനൊക്കെ അടി വാങ്ങി കൂട്ടിയത് ധൈര്യം കൊണ്ടല്ല, മറിച്ചു പ്രതികരിക്കാൻ ശേഷി ഇല്ലാതെ പോയതുകൊണ്ടാണ് എന്നു പറയാൻ പെട്ടന്ന് സാധിച്ചില്ല.
ഇപ്പോഴത്തെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അതുണ്ടാകുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. അധ്യാപകർ ഒരു പ്രിവിലേജും ഇല്ലാത്ത, ശമ്പളത്തിന് വേണ്ടി ജോലി ചെയുന്നവർ എന്നൊരു ബോധം സമൂഹത്തിന് വേണം. വിദ്യ പറഞ്ഞു കൊടുക്കുന്നതല്ല, അത് ലഭിക്കുന്ന കുട്ടികളുടെ അവകാശമാണ് പ്രധാനം. കുട്ടികളോട് പറയാൻ ഉള്ളത് ഇതാണ്, അധ്യാപകരിൽ നിന്നും നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിങ്ങളുടെ രക്ഷിതാക്കലോടോ, അവർ ശ്രദ്ധിക്കുന്നില്ല എങ്കിൽ നിയമത്തോടൊ സമൂഹത്തോടൊ പറയുക. രക്ഷിതാക്കളോട് : കുട്ടികളുടെ ഏറ്റവും വലിയ ബലം നിങ്ങളാണ്. അവരെ കേൾക്കുക. അവരുടെ പ്രശ്നങ്ങളെ മനസിലാക്കുക. അവർക്ക് വേണ്ടി പ്രതികരിക്കിക. നിങ്ങൾ സുരക്ഷിതമായ ഭാവിക്ക് വേണ്ടിയാണ് മറ്റൊരാളെ അവരെ ഏൽപ്പിക്കുന്നത് എന്നോർമ്മ വരിക. പ്രധാനമായും, നിങ്ങളുടെ മക്കളെ ദയവായി ഇടയ്ക്കെങ്കിലും ഒന്ന് വിശ്വസിക്കുക. അധ്യാപകരോട് : ഒന്നുകിൽ നിങ്ങൾ ചെയ്യുന്നത് ഒരു ശമ്പളം വാങ്ങിയുള്ള ജോലിയായി കരുതുക, അല്ലെങ്കിൽ മഹത്തായ ഒരു സേവനമായി കരുതുക.
രണ്ടുംകൂടി ചേർത്തുവെച്ചു വിദ്യാർത്ഥികളുടെ തന്ത കളിക്കാതെ ഇരിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന പേഴ്സണൽ പ്രശ്നങ്ങൾക്ക് വരെ ചെന്ന് കുതിര കയറാവുന്ന തിരിച്ചു പ്രതികരിക്കില്ല എന്നു നിങ്ങൾ ഉറപ്പിക്കുന്ന പാവകൾ അല്ല നിങ്ങളുടെ വിദ്യാർത്ഥികൾ. ചെറുപ്പത്തിൽ ഏൽക്കുന്ന മുറിവുകൾക്ക് നീളം കൂടും എന്നോർക്കുക. അവരുടെ ജീവിതം തകർക്കതെ നോക്കുക. നന്നാവുന്നില്ല എങ്കിൽ സോഡാക്കുപ്പിയല്ല, ഒരു വാൾ തന്നെ തലയ്ക്ക് മുകളിലേക്ക് വരും. മൊത്തത്തിൽ എല്ലാവരോടുമായി : ഗുരുദൈവം concept ഔട്ഡാറ്റഡ് ആണ്. പ്രിവിലേജ്ഡ് ആണ്. ലോകത്തിൽ ചെയ്യുന്ന ക്രൂരതയ്ക്ക് ഏറ്റവും കുറവുശിക്ഷ വാങ്ങുന്ന, ഏറ്റവും നിസ്സാരമായി ന്യായീകരിക്കപ്പെടുന്ന, അധ്യാപകർ എന്ന വിഭാഗത്തെ അവരുടെ തൊഴിൽ അനുസരിച്ചു മാത്രം പരിഗണിക്കുക.
News
പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.
കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്
News
ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!