Connect with us

Film News

നമുക്ക് അഡാറ് ലൗ 2 പിടിച്ചാലോ? ഹണി റോസിനോടുള്ള ഒമർ ലുലുവിന്‍റെ ചോദ്യമേറ്റെടുത്ത് സോഷ്യൽ മീഡിയ!!

Published

on

honey rose omar

കുട്ടിപ്പാവാടയുമിട്ട് കുടയും ചൂടിനില്ക്കുന്ന ഹണി റോസിന്റെ ചിത്രം അപ്‌ലോഡ് ചെയ്തു കൊണ്ടുള്ള ഒമർ ലുലുവിന്റെ ചോദ്യമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ചിത്രമായ അഡാറു ലൗവിന്റെ രണ്ടാം ഭാഗം ചെയ്താലോ എന്നാണ് ഒമറിന്റെ ചോദ്യം. ഒമറിന്റെ തന്നെ ചിത്രമായ ചങ്ക്സിൽ ഹണി റോസ് ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിലെ ഹണിയുടെ ഗ്ലാമറസ് അപ്പീൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്തു.

Honey Rose നമ്മുക്ക് അഡാറ് ലവ്-2 പിടിച്ചാലോ😁

Gepostet von Omar Lulu am Mittwoch, 22. Juli 2020

ചോദ്യത്തിന് മറുപടിയായി കൂപ്പു കൈകൾ മാത്രമാണ് താരത്തിന് നല്കാനുള്ളത്. അഡാറ് ലൗവിലെ മാണിക്ക മലരായ എന്ന ഗാനം വൻ ഹിറ്റായിരുന്നു. എന്നാൽ ചിത്രം വൻ ബോക്സ് ഓഫീസ് ദുരന്തത്തിലാണ് കലാശിച്ചത്. അഡാറ് ലൗ ന്റെ സെക്കന്റ് പാർട്ട് ഇറക്കുന്നുണ്ടെങ്കിൽ അതിൽ ഹണി റോസിന്റെ വേലക്കാരനായിട്ടെങ്കിലും തനിക്ക് ഒരു റോൾ തരണമെന്നാണ് ഒരു ആരാധകൻ ആവശ്യപ്പെട്ടത്. എന്തായാലും ബാബു ആന്റണി നായകനാകുന്ന പവ്വർ സ്റ്റാറിന്റെ പണിപ്പുരയിലാണ് ഒമറിപ്പോൾ.

Celebrity

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

Published

on

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും കൊച്ചുകുട്ടികളുടേയും പ്രിയപ്പെട്ടവരുടേയും പ്രിയ ചിത്രമാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ജോണി ആന്റണിയായിരുന്നു ചിത്രമൊരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോണി ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ:

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഥ ഉണ്ടാക്കിയെടുക്കാന്‍ രണ്ട് വര്‍ഷമമെങ്കിലും മിനക്കെടണം. ദിലീപിനെ നായകനാക്കി മൂന്ന് സിനിമ സംവിധാനം ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സഹോദരനെ പോലെയാണ് ദിലീപ്. സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു.
എന്നാല്‍ കഥ ഉണ്ടാക്കിയെടുക്കാന്‍ 2 വര്‍ഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുകള്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ് എന്ന് ജോണി ആന്റണി വ്യക്തമാക്കുന്നു. ഹിറ്റ് തരിക്കഥാകൃത്തുക്കള്‍ ആയ ഉദയകൃഷ്ണ സിബി കെ തോമസ് ജോഡികള്‍ ആയിരുന്നു സി ഐഡി മൂസ എഴുതിയത്.

കഴിഞ്ഞ വർഷം 2020ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഈ ദിലീപ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകമെന്ന് ജോണി അന്റണി അറിയിച്ചിരുന്നു. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഇന്ന് മലയാള സിനിമയിലെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് രണ്ടാം ഭാഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയുണ്ടെന്നായിരുന്നു എന്ന് അന്ന് ജോണി അന്റണി അറിയിച്ചിരുന്നത്. നിലിവൽ മറ്റു സംവിധായകരുടെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയാണ് ജോണി ആന്റണി. അടുത്തിടെ ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന്റെ ആത്മസുഹൃത്തായിട്ടുള്ള വേഷം ജോണി ആന്റണി മികച്ച രിതീയിലാണ് അവതരിപ്പിച്ചത്.

 

 

Continue Reading

Celebrity

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; ഇന്നത്തെ ചിന്താവിഷയം സിനിമയെ വിമർശിച്ചു യുവതി ; സംഭവം ഇങ്ങനെ..!!

Published

on

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച്‌ ഒരു ആസ്വാദക പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

വിവാഹമോചനം നടത്താന്‍ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥയാണ് ഇന്നത്തെ ചിന്താവിഷയം. മോഹന്‍ലാലും മീര ജാസ്മിനും ഇന്നസെന്റും ഈ കുടുംബ പ്രശ്നങ്ങളെ രസകരമായി എത്തുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ അവരെ ഒത്തുതീര്‍പ്പാക്കി പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചു ദേവിക എഴുതിയ കുറിപ്പ് ഇങ്ങനെയാണ്. ‘സിനിമ : ‘ഇന്നത്തെ ചിന്താവിഷയം’  ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്തും, പെങ്ങടെ കല്യാണം മുടക്കല്‍ ഭീഷണി സൃഷ്ടിച്ചും, സെക്ഷ്വല്‍ ജലസി ഉണ്ടാക്കിയും, ടോര്‍ച്ചര്‍ ചെയ്തും അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ.

സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന പ്രിയനായിക മീരാജാസ്‌മിന്റെ വിശേഷങ്ങൾ…ഏറെക്കാലങ്ങൾക്കുശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയുള്ള ആഹ്‌ളാദമുണ്ട് മീരാ ജാസ്‌മിന്റെ മുഖത്ത്. വെള്ളിത്തിരയിൽ ഭാവപ്രപഞ്ചം തീർത്ത നായിക ഇപ്പോഴും വർഷങ്ങളായി ജ്വലിക്കുന്ന കെടാവിളക്ക് പോലെ പ്രഭ പരത്തി നിൽക്കുന്നു.സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീരാജാസ്‌മിൻ. സത്യൻ അന്തിക്കാടിന്റെ ഇൗ ചിത്രത്തിൽ മീര ജൂലിയറ്റാണ്. സംവിധായകന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ മീരയെയല്ലാതെ മറ്റൊരു നായികയെ സങ്കല്പിക്കാൻ പോലുമാവാത്ത സവിശേഷതകളുള്ള കഥാപാത്രം.

സത്യൻ അന്തിക്കാട് ചിത്രത്തിൽ മീരാജാസ്‌‌മിൻ ഇത് അഞ്ചാം തവണയാണ്. 2004-ൽ അച്ചുവിന്റെ അമ്മയിലൂടെയാണ് മീര സത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. തുടർന്ന് 2006 ൽ രസതന്ത്രം, വിനോദയാത്ര, 2007-ൽ ഇന്നത്തെ ചിന്താവിഷയം.പതിനാല് വർഷങ്ങൾക്കുശേഷം വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദമുണ്ട് മീരയ്ക്ക്.“ സിനിമാഭിനയം എനിക്ക് ജോലിയല്ല. ഞാൻ അത് ആസ്വദിക്കുന്നു. അതുകൊണ്ട് തന്നെ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ മറ്റൊന്നും ശ്രദ്ധിക്കാറേയില്ല. എന്റെ കഥാപാത്രങ്ങൾ നന്നായിട്ടുണ്ടെങ്കിൽ അത് തന്നെയായിരിക്കണം കാരണം.”

Continue Reading

Celebrity

തീയറ്ററുകളിൽ പൃഥ്വിരാജ് സിനിമകൾക്ക് വിലക്കേർപ്പെടുത്തണമെന്ന് തീയറ്റർ ഉടമകൾ; സംഭവം ഇങ്ങനെ..!!

Published

on

സിനിമാ പ്രേമികളുടെ പ്രിയ നടൻ പൃഥ്വിരാജിന്റെ സിനിമകൾക്ക് തീയറ്ററുകളിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് വ്യത്യസ്ത ആവശ്യമായി തീയറ്റർ ഉടമകൾ.തീയേറ്റര്‍ ഉടമകള്‍ ഇങ്ങനെയൊരു ആവിശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് താരത്തിന്റെ സിനിമകൾ ഒന്നിന് പുറകെ ഒന്നായി ഒടിടിയില്‍ റിലീസ് ചെയ്യുന്ന കാരണം കൊണ്ടാണ്.അത് കൊണ്ട് തന്നെയാണ് വിലക്കേർപ്പെടുത്തണമെന്ന് അവർ പറയുന്നത്.തീയറ്റര്‍ ഉടമ ഇന്ന് നടത്തിയ യോഗത്തിലാണ് ഇങ്ങനെയൊരു കാര്യം ഉന്നയിച്ചത്. അതെ പോലെ തന്നെ ചില സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് ഓടിടി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് അഭിപ്രായപ്പെട്ടു.

വളരെ പ്രധാനമായും ഈ സമയം കൊണ്ട് പൃഥ്വിരാജിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസ് ചെയ്തത്.ഇതിൽ ആദ്യമായി റീലിസ് ചെയ്തത് കോള്‍ഡ് കേസ് എന്ന സൂപ്പർ ചിത്രമാണ്. അതിനൊക്കെ ശേഷമാണ് കുരുതിയും ഭ്രമവും തീയറ്റർ കാണാതെ ഓടിടിയിൽ പ്രദർശനത്തിനെത്തിയത്. ഈ ചിത്രങ്ങൾ മൂന്നും ആമസോണ്‍ പ്രൈംമിലൂടെയാണ് പ്രദര്‍ശനം നടത്തിയത്.അതെ പോലെ വളരെ പ്രധാനമായും ഇനി റീലിസിന് തയ്യാറെടുക്കക്കുന്നത് ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നീ ചിത്രങ്ങളാണ്. ചിത്രീകരണം പൂര്‍ത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വി തന്നെയാണ്. ചിത്രവും ഒടിടി റിലീസായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മരക്കാര്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒടിടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂര്‍ നോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ ഉയര്‍ത്തി. ചിത്രീകരണം വളരെ വേഗത്തിൽ തന്നെ പൂർത്തിക്കരിച്ച ബ്രോ ഡാഡി സാം,സംവിധാനം ചെയ്തിരിക്കുന്നതും താരം തന്നെയാണ്. മോഹൻലാലും പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

mohanlal-prithviraj

mohanlal-prithviraj

അതെ പോലെ ഈ ചിത്രം ഒടിടിയിൽ റീലിസ് ചെയ്യുമെന്ന് ചില റിപ്പോട്ടുകൾ വന്നിരുന്നു. കൊവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോഴായിരുന്നു സംസ്ഥാനത്ത് തീയറ്റുകൾക്ക് താഴു വീണത്. പിന്നീട് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം മറ്റുള്ളവയെല്ലാം തുറന്നപ്പോഴും തീയറ്ററുകൾക്ക് മാത്രം തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്‍ ദിവസം തീയറ്റർ ഉടമകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയറ്റുകൾ തുറക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. തീയറ്റുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. മാത്രമല്ല രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരുന്നു പ്രവേശനം ലഭിച്ചേക്കുക. അതേസമയം സെക്കന്റ് ഷോകൾക്ക് അനുമതി നൽകിയെന്നത് തീയറ്റർ ഉടമകൾക്ക് ആശ്വാസമാണ്. അതേസമം നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യമാണ് തീയറ്റർ ഉടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

Continue Reading

Film News

റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റീലീസ് അനുമതി ലഭിക്കാതെ ‘ഡാം 999’; കാരണം ഇതാണ്..!!

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘ഡാം 999’ സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 2011 -ല്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ ആണ് അത് പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്.കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. ‘രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്ബോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി . തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’ – അദ്ദേഹം പറഞ്ഞു.

2021 സെപ്റ്റംബര്‍ മാസം വരെയുള്ള നിരോധനമാണ് ഉള്ളതെങ്കിലും വീണ്ടും തമിഴ് നാട് ഗവണ്‍മെന്റ് ഉത്തരവ് പുതുക്കി പുറപ്പെടുവിപ്പിച്ചിരിക്കയാണ്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. ‘ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തിയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’- സോഹന്‍ റോയ് പറഞ്ഞു.

Continue Reading

Celebrity

തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്; ആ സിനിമയില്‍ ഗ്ലാമര്‍ രംഗങ്ങള്‍ തിരുകി കയറ്റി: എ പടത്തിൽ അഭിനയിക്കേണ്ടി വന്നതിന്റെ പറ്റി ചാര്‍മിള തുറന്ന് പറയുന്നു..!!

Published

on

സിനിമയില്‍ താന്‍ കബളിപ്പിക്കപ്പെട്ടതിനെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി ചാര്‍മിള. സംവിധായകന്‍ തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമ ആയതെന്നും സിനിമയില്‍ മോശം സീനുകള്‍ ഉണ്ടെങ്കിലും തന്റെ ബോഡി ഡബിളിനെ വച്ച്‌ തിരുകി കയറ്റില്ലെന്ന് അവര്‍ എനിക്ക് ഉറപ്പ് നല്‍കിയെന്നും ചാര്‍മിള പറയുന്നു. ‘സത്യത്തില്‍ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. മമ്മി സെഞ്ചുറിയുടെ സ്വര്‍ണമെഡല്‍ എന്നൊരു സിനിമ ചെയ്തു. അതിനുശേഷം അവര്‍ തന്നെ മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്.

Charmila

ആ സിനിമയില്‍ മോശം സീനുകളുണ്ടായിരുന്നു. പക്ഷേ തന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച്‌ മോശം രംഗങ്ങള്‍ ഒന്നും തിരുകി കയറ്റിയില്ല’. ‘സംവിധായകനെ വിശ്വസിച്ച്‌ താന്‍ അഭിനയിച്ചു വന്നു. പിന്നീട് ആ സിനിമയില്‍ പല കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. അതുപോലെതന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു. കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ്റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരിപ്രാവിന്റേത്. തമിഴില്‍ ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളത്തില്‍ താന്‍ ചെയ്തത്. ആ സിനിമ കണ്ടില്ലായിരുന്നു’.’ചെറുപ്പകാലം കാണിക്കുമ്ബോള്‍ ചില ഗ്ലാമര്‍ രംഗങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങളുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച്‌ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി.

ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ തനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം’. ‘അങ്ങനെയൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങള്‍ അങ്ങനെയാണ്. അത് സംഭവിച്ചേ തീരൂ. നമുക്ക് ഒന്നും ചെയ്യാനാകില്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായി എന്ന് പരാതി പറയാനോ തനിക്ക് കഴിയില്ല’ എന്ന് ചാര്‍മിള പറയുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഡ.ൾറ്റ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ നിന്ന് ലഭിച്ചത് മോശം ഇമേജ് മാത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നും നേടാനായില്ലെന്നും ചാർമിള പറയുന്നു.

ഇപ്പോഴും കോളനിയിലെ വാടക വീട്ടിലാണ് താനും എന്റെ മകനും താമസിക്കുന്നതെന്നും താരം പറയുന്നു. എന്റെ അച്ഛനും അമ്മയ്ക്കും പോലും ഞാനൊരു നടിയാവുന്നത് ഇഷ്ടമല്ലായിരുന്നു. അവരില്‍ ആരെങ്കിലും ഒരാള്‍ എനിക്കൊപ്പം നിന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. കാബൂളിവാല ഹിറ്റായി നില്‍ക്കുമ്പോള്‍ വീട്ടിലെത്തിയാല്‍ വിവാഹം കഴിക്ക് എന്നായിരിക്കും പറയുന്നത്. അങ്ങനെയായതോടെ പിന്നെ നമുക്ക് തന്നെ താല്‍പര്യം ഇല്ലാതെയാവും. ഒടുവില്‍ ഇവര്‍ പറഞ്ഞത് പോലെ വിവാഹം കഴിച്ചു. കിട്ടിയ ഭര്‍ത്താവും അഭിനയിക്കേണ്ടെന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നതും അതായിരുന്നു.

ചാര്‍മിള രണ്ടാമതും വിവാഹിതയായതിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍ സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോള്‍ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കൊച്ചിന്റെ ഭാവിയാണ് പ്രശ്‌നത്തിലാകുന്നത്.എസ്‌ബി‌ഐയിൽ ജോലി ചെയ്തിരുന്ന വെറ്റിനറി ഡോക്ടർ മനോഹാരനും ചെന്നൈയിലെ ഒരു തമിഴ് കത്തോലിക്കാ കുടുംബത്തിലെ വീട്ടമ്മയായ ഹെയ്‌സിനുമാണ് ചാർമിള ജനിച്ചത്. ഹോളി ഏഞ്ചൽസ് കോൺവെന്റ്, എത്തിരാജ് കോളേജ് ഫോർ വിമൻ എന്നിവിടങ്ങളിൽ പഠിച്ചു. അവർക്ക് ഒരു അനുജത്തി ആഞ്ചലീനയുണ്ട്.

Continue Reading

Most Popular

Celebrity9 hours ago

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന...

Celebrity16 hours ago

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ...

Celebrity16 hours ago

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം...

Celebrity17 hours ago

അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ തുറന്ന് പറയുന്നു..!!

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട്...

Celebrity17 hours ago

മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; കാരണം ഇതാണ്..!!

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.മലയാളത്തിൽ മനസ്സിനക്കരെ എന്ന...

Celebrity20 hours ago

വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്; ആ ചെയ്തത് ശരിയായില്ല; തിരിച്ചുവരവിനൊരുങ്ങി മാതു; സംഭവം ഇങ്ങനെ..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മാതു. 90 കാളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചെന്നൈക്കാരി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ്...

Celebrity20 hours ago

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും...

Celebrity21 hours ago

ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണം; എന്നാൽ പിന്തുണ നൽകി ദിലീപ് രംഗത്ത്; സംഭവം ഇങ്ങനെ..!!

മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്. എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം...

Celebrity1 day ago

നയന്‍താര വരണമാല്യം ചാര്‍ത്തുക വിഘ്‌നേഷ് ശിവനെയല്ല; കാരണം ഇതാണ്..!!

നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഉടനെ വിവാഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ്-നയന്‍താര പ്രണയത്തെ ആരാധകര്‍...

Celebrity1 day ago

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; ഇന്നത്തെ ചിന്താവിഷയം സിനിമയെ വിമർശിച്ചു യുവതി ; സംഭവം ഇങ്ങനെ..!!

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച്‌ ഒരു...

Trending