ദുല്‍ഖറിന്‍റെ മകള്‍ ഇത്ര വലുതായോ? താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!

ജനിക്കുമ്ബോള്‍ മുതല്‍ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. യുവതാരങ്ങളുടെ മക്കളെല്ലാം ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചവരാണ്. താരപുത്രികളും താരപുത്രനുമെല്ലാം അരങ്ങേറുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. താരരാജാക്കന്‍മാര്‍ക്ക് പിന്നാലെ മക്കള്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വേറെയും നിരവധി താരപുത്രന്‍മാരുണ്ടെങ്കിലും ഇവര്‍ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. ഇവരില്‍ ദുല്‍ഖറാണ് ആദ്യം അരങ്ങേറിയത്.

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് മുന്നേറുന്നത്. ദുല്‍ഖറും പത്‌നി അമാല്‍ സൂഫിയയും മാത്രമല്ല മകള്‍ മറിയം അമീറ സല്‍മാനും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ കടന്നുവന്നതിന്റെ സന്തോഷം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. മാലാഖക്കുഞ്ഞിന്റെ ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നില്ലെങ്കിലും സ്വകാര്യ ചടങ്ങിലും മറ്റുമായി ഇവര്‍ കുടുംബസമേതം എത്തിയപ്പോള്‍ ഉള്ള ചിത്രം വൈറലായിരുന്നു. അമീറയുടെ പുതിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്

മറിയം അമീറ സല്‍മാന്റെ ലേറ്റസ്റ്റ് ഫോട്ടോ

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ ലേറ്റസ്റ്റ് ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാപ്പച്ചിക്കും ഉമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് വൈറലാവുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. മുന്‍പ് കണ്ടതിനേക്കാള്‍ വലിയ ആളായി മറിയമെന്നാണ് ആരാധകര്‍ പറയുന്നത്.

അമ്മമഴവില്ല് റിഹേഴ്‌സലിനിടയില്‍

താരസംഘടനയായ അമ്മയുടെ രജത ജൂബിലിയോടനുബന്ധിച്ച്‌ നടത്തുന്ന അമ്മമഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ അമാലും മറിയവും എത്തിയിരുന്നു. അതിനിടയിലെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ മലയാള സിനിമയിലെ മുന്‍താരനിരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം അമ്മമഴവിലിന്റെ തിരക്കിലാണ്.

നേരത്തെ നിരവധി തവണ ആരാധകര്‍ ഡിക്യൂവിനോട് മകളുടെ ഫോട്ടോയ്ക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളുടെ മുഖം വരുന്ന തരത്തിലുള്ള ഒരൊറ്റ ചിത്രവും താരപുത്രന്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ഷൂസും ചെരിപ്പും കളിപ്പാട്ടവുമൊക്കെയായിരുന്നു നേരത്തെ പോസ്റ്റ് ചെയ്തത്. എന്നാല്‍ റിഹേഴ്‌സല്‍ ക്യാംപിലെത്തിയ മാലാഖക്കുഞ്ഞിന്റെ ഫോട്ടോ ആരാണ് പകര്‍ത്തിയതെന്ന് അറിയില്ല.

ഡിക്യു ഫോര്‍ എവര്‍ എന്ന ക്യാപഷ്‌നോട് കൂടിയാണ് താരകുടുംബത്തിന്‌റെ ലേറ്റസ്റ്റ് ചിത്രം പ്രചരിക്കുന്നത്. ദുല്‍ഖരും അമാലും ക്യാമറയില്‍ നോക്കി പോസ് ചെയ്യുമ്ബോള്‍ മറ്റാരിലേക്കോ നോക്കുകയാണ് മറിയം. മമ്മൂക്കയേയും കുഞ്ഞിക്കയേയും പോലെ തന്നെ മറിയവും സുന്ദരിയാണെന്ന് ആരാധകര്‍ ഇതിനോടകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. നിരവധി പേരാണ് ഇത്തരത്തില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

റിഹേഴ്‌സല്‍ ക്യാംപിനിടയില്‍ മകളെയും കൈയ്യിലെടുത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നീരജ് മാധവടക്കമുള്ള താരങ്ങള്‍ ഇരുവരേയും പോത്സാഹിപ്പിച്ച്‌ ഒപ്പമുണ്ട്. നിമിഷനേരം കൊണ്ടാണ് ആ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്.

മമ്മൂട്ടി വല്യുപ്പയായിട്ട് ഒരുവര്‍ഷം, കുഞ്ഞിക്കയുടെ കുഞ്ഞാവയ്ക്കിത് നല്ല നാള്‍, പുതിയ ഫോട്ടോ വൈറല്‍!

ദുല്‍ഖര്‍ സല്‍മാന്റെ മാലാഖക്കുഞ്ഞിന് ഒന്നാം പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. മറിയം അമീറ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച്‌ ദുല്‍ഖറും രംഗത്തെത്തിയിരുന്നു. നിമിഷനേരം കൊാണ് താരപുത്രന്റെ പോസ്റ്റ് വൈറലായത്. ജനനം മുല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. 2011 ലായിരുന്നു അമാല്‍ സൂഫിയയെ താരം ജീവിതസഖിയാക്കിയത്. ആര്‍ക്കിടെക്ടായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം.

ദുല്‍ഖറിനൊപ്പം പൊതുചടങ്ങുകളിലെല്ലാം സജീവമായി അമാലും എത്താറുണ്ട്. 2017 മെയ് അഞ്ചിനാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മമ്മൂട്ടിയുടെ മകനെന്നതിനും അപ്പുറത്ത് സിനിമയില്‍ സ്വന്തമായ ഇടംനേടിയെടുത്താണ് താരം മുന്നേറുന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. ഏത് തരം കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരപുത്രന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പിറന്നാളാഘോഷിക്കുന്ന മറിയം അമീറ സല്‍മാന്‍റെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

ഹാപ്പി ബര്‍ത്ത് ഡേ മറിയം അമീറ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മാലാഖക്കുഞ്ഞായ മറിയം അമീറ സല്‍മാന്റെ ഒന്നാം പിറന്നാളാണ് മെയ് അഞ്ചിന്. ദുല്‍ഖര്‍ ആരാധകര്‍ ഒരുപാട് നാളായി കാത്തിരുന്ന കാര്യത്തിന് കൂടിയാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്. ഭാര്യയ്ക്കും മകള്‍ക്കും നില്‍ക്കുന്ന ഫോട്ടോ താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. താരപുത്രിയുടെ ഫോട്ടോ കാണുന്നതിനായി ആരാധകര്‍ നേരത്തെ നിരവധി തവണ കാത്തിരുന്നുവെങ്കിലും ദുല്‍ഖര്‍ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതാദ്യമായാണ് വ്യക്തമായൊരു ചിത്രം താരം പോസ്റ്റ് ചെയ്തത്.

മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്‌ ദുല്‍ഖര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ്ങിനായി പോവുമ്ബോള്‍ എത്രയും പെട്ടെന്ന് ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് തിരിച്ചുവരാനാണ് തോന്നാറുളളത്. മകള്‍ ജനിച്ചതിന് ശേഷം അമാലിനോട് ബഹുമാനം കൂടിയെന്നും താരം പറഞ്ഞിരുന്നു. സി ഐഎയുടെ റിലീസിന്റെ സമയത്തായിരുന്നു മകള്‍ ജനിച്ചത്.

അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒരുമിച്ചെത്തിയ കോമ്രേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുന്നതിനിടയിലായിരുന്നു മകള്‍ ജനിച്ചത്. ഇരട്ടി മധുരവുമായാണ് മകള്‍ എത്തിയതെന്ന് ഇവര്‍ അന്നേ വ്യക്തമാക്കിയിരുന്നു. പ്രണയത്തിന് വേണ്ടി ജീവിതത്തില്‍ അത്രയധികം സാഹസങ്ങളൊന്നും നടത്താത്ത തന്നെ സിനിമയിലെ തേപ്പും ബാധിച്ചിരുന്നില്ലെന്നും കുഞ്ഞിക്ക പറഞ്ഞിരുന്നു.

അമ്മ മരിച്ചിട്ടില്ല, ആരോഗ്യവതിയായി റോമിലുണ്ട്, ഈ ചിത്രങ്ങള്‍ പറയും ബാക്കി കഥയെന്ന് താരപുത്രി!

ബോളിവുഡ് സിനിമയിലെ എക്കാലത്തെയും പ്രധാന അഭിനേത്രികളിലൊരാളായ മുംതാസ് അന്തരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. ആരാധകരെ ഏറെ വിഷമിപ്പിച്ചൊരു വാര്‍ത്ത കൂടിയായിരുന്നു ഇത്. ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ നടുക്കം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി മകള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

തനിക്കൊപ്പം സുഖമായി കഴിയുകയാണ് അമ്മ. ആരാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നറിയില്ല. അമ്മയുടെ ഇപ്പോഴത്തെ ഫോട്ടോ പുറത്തുവിടാമെന്നും ഇളയ മകള്‍ അറിയിച്ചതോടെ ആരാധകര്‍ക്ക് ആശ്വാസമായി. സിനിമയില്‍ കഥാപാത്രങ്ങള്‍ മരിക്കുന്നത് സ്വഭാവികമായ കാര്യമാണെങ്കിലും ഇത്തരത്തില്‍ വ്യജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സംഭവത്തില്‍ സിനിമാപ്രവര്‍ത്തകര്‍ ആകെ നിരാശയിലാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

മുംതാസ് മരിച്ചെന്ന തരത്തില്‍ വ്യജവാര്‍ത്ത

ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായ മുംതാസ് മരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടതെന്നായിരുന്നു പ്രചാരണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മകള്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്ന് മനസ്സിലായത്.

അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയില്‍ കഴിയുകയാണെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ശ്രദ്ധിച്ചത്. അമ്മയുടെ ആരാധകര്‍ അറിയുന്നതിനായി എന്ന് പറഞ്ഞാണ് മകള്‍ പോസ്റ്റ് തുടങ്ങിയത്. അമ്മയ്ക്ക് യാതൊരു കുഴപ്പമില്ലെന്നും സുഖമായിരിക്കുകയാണെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ വിശദീകരണം വന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

ദിലീപില്ലാതെ അമ്മമഴവില്ലോ? താരസംഘടനയില്‍ അസ്വാരസ്യം തുടരുന്നു, പുതിയ നീക്കം എന്തായിരിക്കും?

താരസംഘടനയായ അമ്മയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രത്യേക സ്റ്റേജ് ഷോയായ അമ്മമഴവില്ലിനായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. താരങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട തിരക്കിലാണ്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ളവര്‍ റിഹേഴ്‌സല്‍ ക്യാപില്‍ സജീവമാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നൃത്ത പരിശീലനവും യുവതാരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫിയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് ഇത്തവണത്തെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണഅ പുറത്തുവന്നത്. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയ അതേ സംഭവം തന്നെയാണ് ഇവിടെ താരത്തിന് തിരിച്ചടിയായത്. ദിലീപ് പങ്കെടുക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ മറുവിഭാഗമാവട്ടെ താരത്തിനെ വിസ്മരിച്ച മട്ടാണ്. ദിലീപിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള അസ്വാരസ്യം താരസംഘടനയെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. ഇതേക്കുറിച്ചുളള ലേറ്റസ്റ്റ് വിവരമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദിലീപിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപ് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം നേടിയെടുത്താണ് മുന്നേറുന്നത്. അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജില്‍ നിന്നും ജനപ്രിയ നായകനായി ഉയര്‍ന്നപ്പോഴും താരം പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. ഇന്നും ജനപ്രിയനായിത്തന്നെയാണ് അദ്ദേഹം തുടരുന്നത്. അതുകൊണ്ട് തന്നെ ജനപ്രിയ നായകന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയ്ക്കാണ് വഴി തെളിയിച്ചിട്ടുള്ളത്.
സ്റ്റേജ് പരിപാടികളിലെ സജീവസാന്നിധ്യം
ഓണക്കാലത്ത് പുറത്തിറങ്ങിയിരുന്ന ദേ മാവേലി കൊമ്ബത്തുമായി ദിലീപും നാദിര്‍ഷയും എത്താത്ത വേദികള്‍ ചുരുക്കമാണ്. സിനിമയില്‍ ശക്തമായി തുടരുന്നതിനിടയിലും അദ്ദേഹം സ്റ്റേജ് പരിപാടിയിലും സാന്നിധ്യം അറിയിച്ചിരുന്നു. വിവാഹ ശേഷം കാവ്യ മാധവനൊപ്പം ചേര്‍ന്ന് അമേരിക്കയില്‍ സ്റ്റേജ് പരിപാടി നടത്തിയിരുന്നു.
സംഘാടകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ദിലീപ്. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സ്റ്റേജ് പരിപാടികള്‍ നയിച്ചതിന്റെ അനുഭവപരിചയവും അദ്ദേഹത്തിനുണ്ട്. അമേരിക്കന്‍ ഷോയെ മുന്നില്‍ നിന്ന് നയിച്ചുവെന്ന് മാത്രമല്ല തന്റേതായ നമ്ബറുകളുമായി സ്്‌റ്റേജിലും താരം എത്തിയിരുന്നു.

അമ്മമഴവില്ലില്‍ ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു, കാണൂ!

സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്നൊരു പരിപാടിയാണ് അമ്മമഴവില്ല്. താരസംഘടനായ അമ്മയുടെ രജത ജൂബിലിയോടനുബന്ധിച്ച്‌ നടത്തുന്ന സ്‌റ്റേജ് ഷോ മെയ് ആദ്യ വാരത്തില്‍ തലസ്ഥാന നഗരിയിലാണ് അരങ്ങേറുന്നത്. താരങ്ങളെല്ലാം തിരക്കിലാണ്. സിനിമയ്ക്ക് പുറമെ സ്റ്റേജിലും കൂടി പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കുമ്ബോള്‍ അതെങ്ങനെ വേണ്ടെന്ന് വെയ്ക്കുമെന്നാണ് പലരും ചോദിക്കുന്നത്. റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ തകൃതിയായി നടക്കുകയാണ്. ക്യാംപിനിടയിലെ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച്‌ നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അവരവരുടെ സാന്നിധ്യം അറിയിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഓരോ താരങ്ങളും. കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപ് ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംവിധായകന്‍ സിദ്ദിഖാണ് അമ്മമഴവില്ലിന് നേതൃത്വം നല്‍കുന്നത്. താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ നൂറോളം കലാകാരന്‍മാര്‍ പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഷോയായതിനാല്‍ ഇത്തവണ മികച്ച പ്രകടനം തന്നെയാണ് എല്ലാവരും പുറത്തെടുക്കുക. ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവും ആവശ്യമില്ലെന്ന് ഓരോ താരങ്ങളും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

അവരവരുടെ സാന്നിധ്യം അറിയിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഓരോ താരങ്ങളും. കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപ് ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംവിധായകന്‍ സിദ്ദിഖാണ് അമ്മമഴവില്ലിന് നേതൃത്വം നല്‍കുന്നത്. താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ നൂറോളം കലാകാരന്‍മാര്‍ പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഷോയായതിനാല്‍ ഇത്തവണ മികച്ച പ്രകടനം തന്നെയാണ് എല്ലാവരും പുറത്തെടുക്കുക. ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവും ആവശ്യമില്ലെന്ന് ഓരോ താരങ്ങളും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിക്ക് ചുവടുപിഴച്ചില്ല, ദുല്‍ഖറിനാണ് കാലിടറിയത്, താരപുത്രന്‍റെ പരിക്കില്‍ ആശങ്കയോടെ താരങ്ങള്‍

താരങ്ങളെല്ലാം അമ്മമഴവില്ലുമായി ബന്ധപ്പെട്ട അവസാനഘട്ട തയ്യാറെടുപ്പിലാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളും ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങളും റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായി പരിശീലനം തുടരുകയാണ്. എന്തൊക്കെയായിരിക്കും ഇവര്‍ ഒരുക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമാപ്രേമികളെ സംബന്ധിച്ച്‌ ഗംഭീരമായൊരു ദൃശ്യാനുഭവമായിരിക്കും അമ്മമഴവില്ലെന്ന് എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.

സ്‌ക്രീനില്‍ അസാമാന്യ അഭിനയ മികവ് കാഴ്ച വെക്കുന്ന താരങ്ങള്‍ പൊതുവേദിയില്‍ പെര്‍ഫോമന്‍സുമായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ അവസാനിക്കണമെങ്കില്‍ മെയ് ആറ് വൈകുന്നേരമാവണം. തിരുവനന്തപുരത്ത് വെച്ചാണ് ഈ കലാവിരുന്ന് അരങ്ങേറുന്നത്. കൊച്ചിയിലെ റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി താരങ്ങളെല്ലാം തലസ്ഥാനനഗരിയിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരു പരിക്ക് വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന് പരിക്ക് പറ്റിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമുള്ള വിവരം കഴിഞ്ഞ ദിവസം വൈകിട്ടാണ് പുറത്തുവന്നത്.

ദുല്‍ഖര്‍ സല്‍മാന് പരിക്ക്
ലൈവ് നൃത്തമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഇതാദ്യമായാണ് ഇത്തരമൊരു ഐറ്റവുമായി താരം എത്തുന്നത്. പരിശീലനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരും ആരാധകരുമെല്ലാം പരിഭ്രാന്തിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Nagarjuna & Sunil Shetty to act in Marakkar – Arabikadalinte Simham

After the announcement Mohanlal’s Marakkar-Arabikadalinte Simham, social media is simply surging with the talks about the film.

This periodic dama directed by Priyadarshan is hypothetically filmed with an approximate budget of 100 crores.

Antony Perumbavoor, Dr. Roy CJ, and Santhosh T Kuruvilla are financing this film under the banners of Aashirvad Cinemas, Confident Group, and Moonshot Entertainments respectively.

As per the latest reports, Tollywood Superstar Nagarjuna and Bollywood Actor Sunil Shetty will be seen in some crucial roles.

Sabu Cyril has been roped into the production design. National award winning cinematographer Tirru would hold the camera.

Vidya Balan about Mohanlal in Rajeev Masand Interview

In this interview with Rajeev Masand, Vidya Balan, who picked up the Best Actress Award for ‘Kahaani’ at virtually every Bollywood awards ceremony this month, talks about her unprecedented achievement of being the only actor anywhere to have won the same award four years in a row (previously for Ishqiya, Paa, and The Dirty Picture). Vidya also talks about her recent marriage to Siddharth Roy Kapur, her forthcoming films, and shares her views on the objectification of women in Hindi cinema. This interview first aired on CNN-IBN on January 26, 2013.

Mohanlal starrer Neerali’s teaser to release on May 4!

Mohanlal’s Neerali is all set to hit the screens on 14 July 2018. Bollywood director Ajoy Varma is directing this thriller. The film is financed by Santhosh T. Kuruvilla under his company Moonshot Entertainment and co-produced by John Thomas and Mibu Jose Nettikadan.The makers have decided to release a promo teaser on May 4.

Mohanlal plays a character named Sunny George, the actor had already assured that Neerali will have a lot of action and adventure. The entire shooting was wrapped up within 40 days. The film was mostly shot in Mumbai and Pune. Neerali is imbued with a solid cast like Sooraj Venjaranmoodu, Nadhiya Moidu, Parvathy Nair and Dileesh Pothan.

Neeraj Madhav and wife’s photoshoot for Grihalakshmi

Grihalakshmi Photoshoot : Neeraj Madhav & Deepthi

Neeraj Madhav & Deepthi For Grihalakshmi May 2018

Photographed By : Jins Abraham

Styled By : Niveaditta John

Make Up & Hair : Jeena

Outfits By : Max Fashion India,  Edapally

Location Courtesy By : Kochi Marriot

Retouch By : Balu Narayanan

Special thanks to : Profotoindia & Srishti Digi Life