Photos
ഇത് പാര്‍വതി തന്നെ ആണോ..? പാര്‍വതിയുടെ പുതിയ പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകര്‍..!!

This is us 🔥⛄️📸 Shaheen Thaha Photography 👗 Rouka By Sreejith Jeevan 💅🏾 Samson Lei 🗞 Ritz Magazine
Gepostet von Parvathy Thiruvothu am Freitag, 24. Juli 2020
Celebrity
ബ്ലാക്ക് ആൻഡ് ഗോൾഡിൽ സ്റ്റൈലിഷ് ലുക്കിൽ സാധികയുടെ പുത്തൻ ഫോട്ടോഷൂട്..[PHOTOS] !!

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട താരം. മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. സോഷ്യൽ മീഡിയയിലും സാധിക നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കോമ്പോയില്‍ ടോപ്പും സ്കേര്‍ട്ടും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.
മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയത്തിനു പുറമേ മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന് വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ടാറ്റുകളോട് ഏറെ താല്പര്യമുള്ള താരം കൂടിയാണ് സാധിക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് എല്ലാവരോടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സാധിക പറയുന്നത്. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിച്ചിട്ടുണ്ട്. ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് താന്‍ കരുതുന്നതായി സാധിക മുൻപ് പറഞ്ഞിരുന്നു.
എന്താണ് നിങ്ങളുടെ ഡിസൈന്‍, നിങ്ങളുടെ ശരീരത്തില്‍ അത് എവിടെയാണ് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത് എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കണമെന്ന് സാധിക പറയുന്നു. ഡിസൈന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞിരിക്കുക, എല്ലാറ്റിനുമുപരിയായി, കലാകാരനെ നന്നായി അറിയുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദര്‍ശിക്കുക, ഇതിലൂടെ നിങ്ങള്‍ക്ക് സ്ഥലത്തിന്റെ ഗുണനിലവാരവും കലാകാരനും അറിയാനാകുമെന്ന് സാധിക പറയുന്നു.നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സാധിക പറയുന്നു. കൂടാതെ ഇരയെ കുറ്റപ്പെടുത്തിയും വേട്ടക്കാരനെ ന്യായീകരിക്കുന്നതുമായ പ്രവണത അവസാനിപ്പിക്കണമെന്നും സാധിക പറയുന്നു. അതേസമയം, സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാധിക പറയുന്നു.
അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെഹ്കില്‍ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങലെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും സാധിക വ്യക്തമാക്കുന്നു.
Celebrity
ഷംന കാസിം വിവാഹിതയാകാൻ പോകുന്നു; വരൻ ആരാണെന്ന് മനസ്സിലായോ ??; സംഭവം ഇങ്ങനെ..[PHOTOS]!!

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി ആണ് താരം എത്തിയിരിക്കുന്നത്. ടി ഷംനാ കാസിം വിവാഹിതയാകുന്നു. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു.ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടുകൂടി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേത്ത് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ളരെ സുന്ദരിയായി സിംപിൾ ലുക്കിലായിരുന്നു ഷംനയുടെ വിവാഹ നിശ്ചയ വേഷം. പീച്ച് കളർ സാരിയിൽ ഷംനയെത്തിയപ്പോൾ, ഡാർക്ക് വയലറ്റ് ഷർട്ടിലായിരുന്നു പ്രതിശ്രുത വരൻ ഷാനിദ് എത്തിയത്. സന്തോഷകരമായ ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു എന്നാണ് ആരാധകരും, സിനിമ മേഖലയിലെ സഹപ്രവർത്തകരും ഷംനയുടെ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മോഡേണ്‍ വേഷങ്ങള്‍ അണിയാനുമൊന്നും തെല്ലും മടിയില്ലാത്ത താരമാണ് ഷംന കാസിം. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. അഭിനയത്തിൽ തൻ്റെ ഗോഡ്ഫാദർ മോഹൻലാൽ ആണെന്ന് താരം മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
2004 – ൽ എന്നിട്ടും എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതേ വർഷം തന്നെ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിനേത്രി എന്ന മേൽവിലാസത്തിന് പുറമേ ഡാൻസർ എന്ന നിലയിലായിരുന്നു ഷംന പ്രേക്ഷകർക്ക് പരിചിതായി തീർന്നത്. നൃത്തത്തോടുള്ള താരത്തിൻ്റെ അതിയായ പാഷൻ ഷംനയെ ഒരു പ്രൊഫഷണൽ നർത്തകിയാക്കി മാറ്റുകയായിരുന്നു. ഷംന കാസിം എന്ന പേരിന് പുറമേ പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന കാസിം അറിയപ്പെടുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയായിരുന്നു ടെലിവിഷൻ രംഗത്തേയ്ക്ക് ഷംന ചുവട് വെക്കുന്നത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി തൻ്റെ അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.
Celebrity
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ..[PHOTOS] !!

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്ട്ടിന്. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ അഭിനയിച്ചു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് തുടങ്ങിയവയാണ് നടിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. അടുത്തിടെ തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്. ഗൗതം വാസുദവ മേനോന് സംവിധാനം ചെയ്ത സിനിമയിലൂടെ ഒരിടവേളയ്ക്ക് ശേഷമാണ് പ്രയാഗ വീണ്ടും തമിഴില്‍ തിരിച്ചെത്തിയത്. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രയാഗ മാര്‍ട്ടിന്റെ തുടക്കം. സിനിമയില്‍ ബാലതാരമായിട്ടാണ് നടി എത്തിയത്. പിന്നാലെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു.
മിഷ്കിന് സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി തുടങ്ങിയത്. നായികാ റോളുകള്‍ക്ക് പുറമെ അനിയത്തി വേഷങ്ങളിലും എത്തിയിരുന്നു പ്രയാഗ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഒരു ഫാഷന്‍ ഷോയില്‍ വളരെ വ്യത്യസ്തമായൊരു ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കിലാണ് താരം സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രയാഗ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രയാഗ എപ്പോഴും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടാറുണ്ട്. അടുത്തിടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ മാര്ട്ടിന്.
ദിലീപിന്റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ കൂടിയാണ്. അടുത്തിടെ ഗീത എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.
മലയാളത്തില്‍ ദിലീപിന് പുറമെ ഉണ്ണി മുകുന്ദന്, ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിൽ അറിയപ്പെടുന്ന ഒരു നായികയായി മാറിയ പ്രയാഗയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തീരുവാനും സാധിച്ചു.
Celebrity
അമ്മയാകാൻ ഒരുങ്ങി നടി നമിത; നിറവയറില്‍ ഫോട്ടോഷൂട്ട് നടത്തി താരം; ചിത്രങ്ങള്‍ വൈറലാകുന്നു [PHOTOS]..!!

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്. സോഷ്യല്‍ മീഡിയയിലും നമിത താരമാണ്. നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. നിറവയറില്‍ ഗ്ലാമറസ് ലുക്കിലാണ് നമിത ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2004 മുതല്‍ കോളിവുഡ് ഇന്‍ഡസ്ട്രിയുടെ ഭാഗമായ താരം വീരേന്ദ്ര ചൗധരിയെ 2017 ല്‍ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിച്ചു. 2020 ജൂലൈയില്‍ നടി ബിജെപിയില്‍ ചേര്‍ന്നിരുന്നു. 8 മാസത്തിനുശേഷം, നമിതയെ തമിഴ്നാട്ടിലെ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി നിയമിച്ചു. നമിത ‘ബോ ബോ’ എന്ന ദ്വിഭാഷാ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന വാർത്ത നടി ആരാധകരുമായി പങ്കുവച്ചത്.
‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങിയപ്പോൾ ഞാനാകെ മാറി, വളരെ ആർദ്രമായി, തിളങ്ങുന്ന മഞ്ഞ സൂര്യൻ എന്നിൽ പ്രകാശിക്കുമ്പോൾ, പുതിയ ജീവിതം, നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അനുഭവിക്കാൻ കഴിയും. ഞാനൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒന്നായി നീ എന്നെ മാറ്റുകയാണ്’–ചിത്രങ്ങൾ പങ്കുവച്ച് നമിത ഇങ്ങനെ കുറിച്ചു. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. അനേകം ആരാധകര്‍ നമിതയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചതായും ദമ്പതികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ആരാധകര്‍ പറയുന്നു.എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. തെലുങ്കിലായിരുന്നു ആദ്യ ചിത്രം. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന് അവനില്ലൈ, അഴകിയ തമിഴ് മകന്, പാണ്ടി, പെരുമാള്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ നമിതയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സിനിമയ്ക്ക് അകത്തുനിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുപോലും നമിതയ്ക്ക് ഇത്തരത്തില്‍ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാട മയിലാടയിലെ വിധി കര്‍ത്താവായി നമിത കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. ബിഗ് ബോസ് തമിഴ് സീസണ് ഒന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നമിത. സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ നടി തുറന്നുപറഞ്ഞിരുന്നു.’നടീ നടന്മാര് എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അത് അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നതാണ്.
Celebrity
കാമുകനും കുടുംബത്തിനുമൊപ്പം സ്വിമ്മിങ് സ്യൂട്ടിൽ പിറന്നാൾ ആഘോഷിച്ച് അമീർഖാന്റെ മകൾ ഇറാ ഖാൻ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ [PHOTOS]..!!

ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. മകളുടെ പിറന്നാള്‍ കെങ്കേമമാക്കാന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ഇവര്‍ക്കൊപ്പം ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന് ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ്ങ് പൂളിനരികെ നടത്തിയ പൂള് പാര്‍ട്ടിയില്‍ കുടുംബാംഗങ്ങളെ കൂടാതെ കാമുകന് നൂപുറും മറ്റ് സുഹൃത്തുക്കളും ഇറയുടെ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ സംഘത്തിനൊപ്പം പിന്നിലായി ആമിറിനേയും റീനയേയും ചിത്രത്തില്‍ കാണാം. ഫിറ്റ്നസ് പരിശീലകനും കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു, മറ്റ് സുഹൃത്തുക്കള്‍ എന്നിവരും പിറന്നാള്‍ പാര്‍ട്ടി ഗംഭീരമാക്കാന്‍ ഒത്തുചേര്‍ന്നിരുന്നു.
ആഘോഷചിത്രങ്ങള്‍ ഇറ ഖാന് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അമീർ ഖാൻ. ഒരുപാട് സിനിമകളാണ് സൂപ്പർ ഹിറ്റായി മാറിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ മകളായ ഇറാ ഖാൻ ഇടയ്ക്ക് ചില വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രേത്യേക്ഷപ്പെടാറുണ്ട്. ഇത്തരം വിവാദങ്ങൾ ഉണ്ടാവാൻ പ്രധാന കാരണം ഇറാ ഖാന്റെ വസ്ത്ര രീതിയാണ്. താരപുത്രി തന്റെ പിറന്നാൾ ദിവസം പ്രേത്യേക്ഷപ്പെട്ടത് അടി വസ്ത്രം മാത്രം ധരിച്ചായിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരം പെട്ടെന്ന് വൈറലായി മാറിയത്. ഒരു വിഭാഗം വിമർശിച്ച് രംഗത്തെത്തുമ്പോൾ മറ്റൊരു വിഭാഗം പൂർണ പിന്തുണയാണ് താരപുത്രിയ്ക്ക് നൽകുന്നത്. ഒരു വ്യക്തി അത് ആണായാലും പെണ്ണായാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത്തരം വ്യക്തിപരമായ കാര്യങ്ങളിൽ മറ്റൊരാൾ കൈകടതേണ്ട ആവശ്യമില്ല എന്നാണ് ഒരു കൂട്ടം താര ആരാധകർ പറയുന്നത്.
ബോളിവുഡ് ഇൻഡസ്ട്രിയിൽ മികച്ച നടന്മാരുടെയും നടിമാരുടെയും മക്കൾ സിനിമയിൽ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി അമീർ ഖാന്റെ മകളായ ഇറാ ഖാന്റെ അഭിനയ ജീവിതത്തിലേക്കുള്ള പ്രവേശനത്തിനു വേണ്ടി ഏറെ ആകാംഷയോടും ആഗ്രഹത്തോടും കാത്തിരിക്കുകയാണ് ആരാധകർ. ഇറാ ഇനി എന്നാണ് സിനിമയിലേക്ക് വരുക എന്നതാണ് അമീർ ആരാധകർ ഉയർത്തുന്ന ചോദ്യം. എന്നാൽ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് അമീർ ഖാനോ അതോ തന്റെ പുത്രിയായ ഇറാ ഖാനോ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.
അധികം വൈകാതെ തന്നെ ഇറാ ഖാനും സിനിമയിലേക്ക് എത്തുമെന്ന് ഏറെ പ്രതീക്ഷയോടെയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. 2019ല്‍ സംവിധാന രംഗത്ത് ഇറ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. പിതാവിന്റെ വഴിയെ സിനിമയിൽ സജീവമാകാനാണ് ഇറയുടെയും ശ്രമം.
1986 ഏപ്രിൽ 18നാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ആമിർ ഖാന്റെ ലഗാൻ എന്ന ചിത്രത്തിന്റെ നിർമാതാവും റീനയായിരുന്നു.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity1 year ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!