Connect with us

Film News

27 ആം വയസിൽ ആദ്യ വിവാഹം; 43ആം വയസിൽ രണ്ടാമത്തേത്; 45 ആം വയസിൽ മോഹൻലാലിന്റെ ചന്ദ്രലേഖയിലെ നായിക പൂജ ബത്രയുടെ അവസ്ഥ ഇപ്പോൾ ഇതാണ് !!

Published

on

മോഹൻലാലിന്റെ ചന്ദ്രലേഖ സിനിമ നമ്മളെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രമാണ്. മോഹൻലാൽ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിൽ തിളങ്ങിയ മറ്റൊരു സുന്ദരി കൂടി ഉണ്ടായിരുന്നു. പൂജ ബത്ര എന്ന നായിക ആയിരുന്നു അത്. ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ പൂജ ബത്ര മലയാളികളുടെ മനസ്സിൽ കയറി പറ്റിയിരുന്നു. വളരെ തന്റേടിയായ കുറുമ്പിയായിട്ടുള്ള കഥാപാത്രമായി മോഹൻലാലിനൊപ്പം വളരെ മികച്ച രീതിയിൽ അഭിനയം കാഴ്ച വെച്ച നായികയാണ് പൂജ. ഹിന്ദി സിനിമ ലോകത്ത് നിന്നായിരുന്നു താരത്തിന്റെ വരവ്. ഹിന്ദിയിൽ നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ ചന്ദ്രലേഖ കൂടാതെ മേഘം എന്ന ചിത്രത്തിലും പിന്നീട് ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും വേഷം ഇട്ടിട്ടുണ്ട്. തമിഴ് സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. അഭിനയ മികവും അതിനൊപ്പം സൗന്ദര്യവും അത് തന്നെയാണ് പൂജ ബത്ര എന്ന താരത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കിയതും ബോളിവുഡ് സിനിമകളിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ പ്രേത്യേകിച്ച് മലയാളത്തിൽ വലിയ സ്ഥാനം ഉണ്ടാക്കി കൊടുത്തതും.

മോഡലിങ്ങിൽ നിന്നാണ് താരത്തിന്റെ വരവെങ്കിലും പിന്നീട് സിനിമ രംഗത്തേക്ക് എത്തുക ആയിരുന്നു. ആദ്യ പരസ്യ ചിത്രങ്ങളിൽ ആയിരുന്നു. പിന്നീട് ആണ് സിനിമയിൽ എത്തുന്നത്. അഭിനയ മേഖലയിൽ കഴിവ് തെളിയിച്ചതു പോലെതന്നെ പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും താരം നേടിയിട്ടുണ്ട്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ പൂജ ഇരുപതിന് മുകളിൽ സിനിമയിൽ നായികയായി എത്തിയിട്ടുണ്ട്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഭർത്താവിനോപ്പം ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം തമിഴ് തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും താരം മുഖം കാണിച്ചിട്ടുണ്ട്.

വിജയകരമായ ചിത്രങ്ങളിൽ തന്നെയാണ് മലയാളത്തിലും അഭിനയിച്ചത്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു മുഴുവൻ സിനിമയും. വളരെ കുറച്ചു വേഷങ്ങൾ മാത്രമാണ് മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിലും ആരാധകരുണ്ട്. അഞ്ചടി ഒമ്പതിഞ്ച് പൊക്കം ഉണ്ടായിരുന്നു പൂജക്ക്. ഇപ്പോൾ തന്റെ 45 ആം വയസിലും സൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുമ്പോൾ ദാമ്പത്യ ജീവിതം അത്ര ശുഭമായിരുന്നില്ല. സോനു എസ് അഹുലുവാലിയയെ 2002 ൽ വിവാഹം കഴിച്ച പൂജ ആ ബന്ധം 2011 അവസാനിപ്പിച്ചു. തുടർന്ന് 43 ആം വയസിൽ ബോളിവുഡ് നടൻ നവാദ് ഷായെ വിവാഹം കഴിക്കുന്നത്.

 

Film News

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

Published

on

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സീരിയല്‍ ഷൂട്ടിംഗ് അനുമതി കൊടുത്തു പിന്നാലെ സിനിമാ ഷൂട്ടിംഗും ആരംഭിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നാലെയാണ് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു.

നിലവില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കുറെയധികം ഇളവുകള്‍ അടുത്തഘട്ടത്തില്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനമായതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സ്ഥിരം വേദിയായി തിരുവനന്തപുരത്ത് മാത്രമായിട്ടാണ് മേള നടക്കുക. കൊവിഡ് സ്ഥിതി വിലയിരുത്തി ഡിസംബറില്‍ ചലച്ചിത്രമേള സംഘടിപ്പിക്കും.

Continue Reading

Film News

ജോലി അന്വേഷിക്കുന്നുണ്ടോ? ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ ഒരു ലക്ഷം രൂപ വരുമാനം; സംഭവം ഇങ്ങനെ !!

Published

on

വിശ്രമവേളകള്‍ ആനന്ദകരമാക്കാനാണ് നമ്മള്‍ സിനിമ കാണുന്നത്. എന്നാല്‍ വിനോദം ഒരു വരുമാന മാര്‍ഗമാക്കിയാലോ? അങ്ങിനെയും ഒരു ജോലിയുണ്ടെന്നാണ് പറഞ്ഞു വരുന്നത്. കുറച്ചധികം ധൈര്യവും സിനിമ കാണാനുള്ള താല്‍പ്പര്യവുമുള്ളവര്‍ക്കാണ ജോലിയുള്ളത്. പേടിപ്പെടുത്തുന്ന ഹൊറര്‍ സിനിമകള്‍ കാണാന്‍ തയ്യാറുള്ളവര്‍ക്കായി സിനിമാ കമ്ബനിയാണ് പണം ഓഫര്‍ ചെയ്യുന്നത്.

പതിമൂന്ന് ദിവസത്തിനകം പത്ത് ഹൊറര്‍ സിനിമകള്‍ കാണണമെന്നാണ് നിബന്ധന.ഫിനാന്‍സ് ബസ് എന്ന സിനിമാ കമ്ബനിയാണ് പുതിയ അനലിസ്റ്റുകളെ തേടുന്നത്. ഒരു സിനിമയുടെ ബജറ്റ് ആസ്വാദനത്തില്‍ എന്തെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്നാണ് കമ്ബനി വിലയിരുത്തുന്നത്. കൂടിയ ബജറ്റിലുള്ള ചിത്രങ്ങളാണോ കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങളാണോ കൂടുതല്‍ പ്രേക്ഷകനെ പേടിപ്പെടുത്തുന്നത് എന്നതാണ് കമ്ബനി പരിശോധിക്കുന്നത്. സിനിമ കാണുമ്ബോള്‍ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിലൂടെയാണ് ഇക്കാര്യം വിലയിരുത്തുന്നത്.ഹൊറര്‍ മൂവി ഹാര്‍ട്ട് അനലിസ്റ്റ് എന്ന പോസ്റ്റാണ് താല്‍പ്പര്യമുള്ളവരെ കാത്തിരിക്കുന്നത്. ഫിറ്റ്ബിറ്റ് ഉപയോഗിച്ച്‌ ഹൊറര്‍ സിനിമകള്‍ കാണുമ്ബോള്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കും.ഒക്ടോബര്‍ 9 മുതല്‍ 18വരെയാണ് സിനിമ കാണാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

Frightened man sitting on an arm chair and watching a horror movie on TV with old fashioned furniture and wall paper.

സോ,അമിറ്റിവില്ല ഹൊറര്‍,എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2,കാന്‍ഡിമാന്‍,ഇന്‍സിഡസ്,ദി ബ്ലയര്‍ വിച്ച്‌ പ്രൊജക്‌ട്,സിനിസ്റ്റര്‍ ഗെറ്റ് ഔട്ട്,ദി പ്യൂര്‍ഗ്,ഹാലോവീന്‍(2018),പാരാനോര്‍മല്‍ ആക്ടിവിറ്റി,അനാബെല്‍ എന്നീ ചിത്രങ്ങളാണ് കണ്ടുതീര്‍ക്കേണ്ടത്.ജോലിക്ക് റെഡിയാണെങ്കില്‍ 1300 ഡോളര്‍, അമ്ബത് ഡോളര്‍ ഗിഫ്റ്റ് കാര്‍ഡ് ,ഒരു ഫിറ്റ്ബിറ്റ് ട്രാക്കര്‍ എന്നിവയാണ് കമ്ബനി തരുന്നത്. അമേരിക്കയില്‍ പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഈ ജോലിക്കായി അപേക്ഷിക്കാനാകൂ. എന്നാല്‍ ഇന്ത്യയില്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വിശ്രമവേളകള്‍ ആനന്ദകരമാക്കാനാണ് നമ്മള്‍ സിനിമ കാണുന്നത്. എന്നാല്‍ വിനോദം ഒരു വരുമാന മാര്‍ഗമാക്കിയാലോ? അങ്ങിനെയും ഒരു ജോലിയുണ്ടെന്നാണ് പറഞ്ഞു വരുന്നത്. കുറച്ചധികം ധൈര്യവും സിനിമ കാണാനുള്ള താല്‍പ്പര്യവുമുള്ളവര്‍ക്കാണ ജോലിയുള്ളത്. പേടിപ്പെടുത്തുന്ന ഹൊറര്‍ സിനിമകള്‍ കാണാന്‍ തയ്യാറുള്ളവര്‍ക്കായി സിനിമാ കമ്ബനിയാണ് പണം ഓഫര്‍ ചെയ്യുന്നത്.

Continue Reading

Film News

അച്ഛൻ പോയി ഇപ്പോൾ അമ്മയും; അലമുറയിട്ട് കരഞ്ഞു ജൂഹി; ആ സങ്കടം കാണാൻ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും…!!

Published

on

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ജൂഹി റുസ്താഗി. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ട് ഏറുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ ആദ്യ ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ച താരമാണ് ജൂഹി. ജൂഹി രഘുവീർ ശരൺ എന്നാണ് ജൂഹിയുടെ യഥാർത്ഥ പേര്. ലെച്ചു എന്ന വേഷത്തിൽ ആണ് ഉപ്പും മുളകും സീരിയലിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ അമ്മ വാഹന അപകടത്തിൽ മരിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്. ഭാഗ്യലക്ഷ്മി രഘുവീർ എന്നായിരുന്നു അമ്മയുടെ പേര്.

ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആയിരുന്നു മരണം സംഭവിച്ചത്. എറണാകുളത്ത് വെച്ചായിരുന്നു അപകടം നടന്നത്. അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു എന്നതുകൊണ്ടുതന്നെ ഞെട്ടലിലാണ് പ്രേക്ഷകർ. ഈ അപ്രതീക്ഷിത വിയോഗത്തിൾ കുടുംബവും ബന്ധുക്കളും തകർന്നുപോയി. കുടുംബവും നാട്ടുകാരും ജൂഹിയുടെ അമ്മയുടെ നാടായ ചോറ്റാനിക്കരയിലാണ് അന്ത്യ കർമ്മകങ്ങൾ ഒരുക്കിയിരുന്നത്. ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ നിമിഷങ്ങളാണ് അവിടെ ഉണ്ടായത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി.

ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ സ്ഥലം ചോറ്റാനിക്കരയാണ്. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട് ലച്ചുവിന്. ഈ സഹോദരനൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ഇന്ന് അപകടം സംഭവിച്ചത്.

ലെച്ചുവിൻ്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛൻ്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും പുറത്തുവരാൻ ഒട്ടേറെ നാളുകൾ എടുത്തു. പിന്നീട് ടെലിവിഷൻ ലോകത്തിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും ഇൻ്റർവ്യൂകൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മയായിരുന്നു. അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഇത് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തും ആയിരിക്കും. അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ചും ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല. ചേട്ടനൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഈ ചെറുപ്രായത്തിൽ അമ്മയും അച്ഛനും നഷ്ടപെട്ട ലച്ചു പ്രേക്ഷകർക്ക് ഒരു വലിയ ദുഃഖം തന്നെയാകും.

Continue Reading

Celebrity

അത്രക്ക് അറപ്പായിരുന്നു; എന്നിട്ടും ചിത്ര എല്ലാം സഹിച്ചുനിന്നു; അമരത്തിൽ അഭിനയിക്കുമ്പോൾ ചിത്ര നേരിടേണ്ടി വന്നത്..!!

Published

on

മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം. അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു. മലയാളത്തിൽ ഒരുകാലത്തെ തിളങ്ങി നിന്ന ചിത്രം ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. 56 വയസുള്ള താരം വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം ഒരു വടക്കൻ വീരഗാഥ പഞ്ചാഗ്നി അദ്വൈതം ദേവാസുരം തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. എന്നാൽ മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന ചിത്രയുടെ സിനിമകൾ ആണ് ദേവാസുരവും അമരവും. ദേവാസുരം പിന്നീട് അഭി സാരിക വേഷങ്ങൾ തന്നു എങ്കിൽ കൂടിയും അമരത്തിൽ മമ്മൂട്ടിയുടെ നായിക വേഷം ആയിരുന്നു തനിക്ക് എന്നും ഇഷ്ടപ്പെട്ട കഥാപാത്രം എന്ന് ചിത്ര പലപ്പോഴും പറയുന്നുണ്ടായിരുന്നു. ലോഹിതദാസ് തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാക്കി 1991 ൽ പുറത്തിറങ്ങിയ സിനിമയാണ് അമരം. മമ്മൂട്ടിക്കൊപ്പം മാതു , കെ പി എ സി ലളിത , അശോകൻ , മുരളി എന്നിവർ ആയിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ചന്ദ്രിക എന്ന വേഷത്തിൽ ആണ് ചിത്ര എത്തിയത്.

തന്‍റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയ ഒരു കഥാപാത്രമാണ് ചന്ദ്രികയെന്ന് അവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ സിനിമയിൽ അഭിനയിക്കാനായി ചെല്ലുമ്പോൾ ചിത്ര നേരിട്ട ഏറ്റവും വലിയൊരു പ്രതിസന്ധിയുണ്ട്. പച്ച മീൻ കൈ കൊണ്ട് എടുക്കുന്നത്. അന്ന് ചിത്രക്ക് വിചാരിക്കാൻ പോലും കഴിയില്ലായിരുന്നു. അമരത്തിൽ അഭിനയിക്കാൻ എത്തുമ്പോൾ മീൻ കൈകൊണ്ട് തൊടാനും എടുക്കാനും എല്ലാം അറപ്പുള്ള ആളായിരുന്നു ചിത്ര. എന്നാൽ ചിത്രയുടെ ഈ അറപൊക്കെ മാറ്റിയെടുത്തത് സംവിധായകൻ ഭരതനാണ്. അദ്ദേഹമാണ് മീൻ കഴുകാനും എല്ലാം ചിത്രയെ പഠിപ്പിച്ചത്. ആ കഥാപാത്രത്തിന്‍റെ പൂര്ണതക്ക് വേണ്ടി സംവിധായകൻ ഭരതൻ ചിത്രയെ നിർമാണ ജോലിയും കൊടുത്തു. അങ്ങനെയാണ് തനിക്ക് മീനിനോടുള്ള അറപ്പ് മാറിയതെന്ന് ചിത്ര പറയുന്നു. പച്ച മീനിൻ്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂവെന്ന് ഭരതേട്ടൻ അന്ന് തന്നെ തന്നോട് പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ എന്നും ഓർമയിൽ സൂക്ഷിക്കുന്ന പാഠം ആയിരുന്നു അതെന്നും ചിത്ര പറയുന്നു.

Continue Reading

Celebrity

‘പൊന്നിയിന്‍ സെല്‍വന്‍’ ഷൂട്ടിങ്ങിനിടെ കുതിര ച,ത്തു, മണിരത്നത്തിന്റെ നിര്‍മാണ കമ്പനിക്കെതിരെ കേസ്; സംഭവം ഇങ്ങനെ !!

Published

on

‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണത്തിന് എത്തിച്ച കുതിര ച.ത്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംവിധായകന്‍ മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ് കേ.സ്. കുതിര ചത്തതില്‍ ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് പരാതി നല്‍കിയത്.

ഓ​ഗസ്റ്റ് 11നാണ് ഷൂട്ടിങ്ങിനിടെ കുതിര ചത്തുവെന്ന് കാണിച്ച്‌ പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. ഇതാണ് കുതിരയുടെ മരണത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ താരനിരയിലാണ് ഒരുങ്ങുന്നത്.

വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ഐശ്വര്യലക്ഷ്‍മി,  പ്രഭു, ശരത് കുമാര്‍തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലാണ് എത്തുക. പെരിയ പഴുവെട്ടരയറിന്റെ ഭാര്യ നന്ദിനി എന്ന വേഷത്തിലും രാഞ്ജി മന്ദാകിനി എന്ന വേഷത്തിലുമാണ് ഐശ്വര്യ എത്തുക.

വിക്രം, കാര്‍ത്തി, ലാല്‍, ബാബു ആന്‍റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

Continue Reading

Most Popular

Celebrity4 hours ago

വസ്ത്രം ഊരി ശരീര ഭാഗം കാണിക്കാൻ പറഞ്ഞ ആളുടെ ‘സ്ക്രീന്‍ഷോട്ട്’ പരസ്യപ്പെടുത്തികൊണ്ട് അര്‍ച്ചന കവി കൊടുത്ത മറുപടി ഇങ്ങനെ..!!

1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ അതേപേരിൽ ഇറങ്ങിയ ഈ ചിത്രം. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം...

Celebrity6 hours ago

അതൊക്കെ സത്യമാണ്; തന്റെ ജീവിതത്തെ കുറിച്ച് ചില വെളിപ്പെടുത്തലുമായി അമൃത സുരേഷ്; സംഭവം ഇങ്ങനെ !!

വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്നാണ് ഈ അടുത്ത കാലത്തിൽ ഒരു മലയാളം നടിയുടെ വെളിപ്പെടുത്തൽ. വിവാഹം നടക്കുന്നതിനേക്കാൾ കൂടുതൽ ആയി വിവാഹ മോചനങ്ങളും നടക്കുന്നുണ്ട്....

Celebrity8 hours ago

റൂമിൽ പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ പാർവതിയെ കാണാൻ ഇല്ല; ലൊക്കേഷനിൽ നിന്നും നടിയെ കടത്തിക്കൊണ്ടുപോയ സംഭവം ഇങ്ങനെ..!!

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റിസബാബ. ഈ അടുത്തായിരുന്നു റിസബാബ ഓർമയായത്. മലയാളത്തിൽ ഒട്ടേറെ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ആൾ കൂടിയായിരുന്നു റിസബാബ....

Film News12 hours ago

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍...

Celebrity13 hours ago

പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വച്ചിരിക്കുകയാണ്, അത് മോഹന്‍ലാലിന്റെ നെഗറ്റീവാണ്, മമ്മൂട്ടിയുടെ സ്വഭാവം നേര്‍വിപരീതം: മുകേഷ് തുറന്ന് പറയുന്നു !!

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും. ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി...

Celebrity14 hours ago

‘സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്ന് കരുതുന്നവരാണ് കൂടുതലും’; സയനോര പറയുന്നു..!!

സോഷ്യൽ മീഡിയയിൽ നല്ലത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടോയെന്ന് നോക്കിയിട്ട് പറയാം എന്നാണ്. കാരണം ആര് എന്ത് ഇട്ടാലും അതിൽ വിമർശനങ്ങൾ നടത്താൻ ആണ് ആളുകൾക്ക്...

Celebrity15 hours ago

പാന്റിന്റെ സിബ്ബിടാൻ മറന്നതോ; മോഡൽ ജിനൽ ജോഷിയുടെ പുത്തൻ ചിത്രങ്ങൾ ചർച്ചയാകുന്നു..!!

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടുവാനും ആവശ്യാനുസരണം പണം ഉണ്ടാക്കാനും കഴിയുന്ന മേഖലയാണ് മോഡലിംഗ്. കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി...

Celebrity16 hours ago

എന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആമിർ ഉമ്മവെക്കുന്നത് ഷൂട്ട് ചെയ്യാൻ എടുത്തത് മൂന്നുദിവസം; ബോളിവുഡ് സിനിമയുടെ ഏറ്റവും വലിയ ചുംബന രംഗത്തേ കുറിച്ച് കരിഷ്മ കപൂർ തുറന്ന് പറയുന്നു..!!

ബോളിവുഡ് സിനിമയിൽ തൊണ്ണൂറുകളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് കരിഷ്മ കപൂർ. കരിഷ്മ കപൂർ ബോളിവുഡ് കീഴടക്കിയപ്പോൾ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരി കരീനയും ബോളിവുഡ്...

Celebrity1 day ago

ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി; സംഭവം ഇങ്ങനെ..[VIDEO] !!

ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച്‌ സുരേഷ്ഗോപി എം.പി.മിന്നല്‍ച്ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പുത്തൂരില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ്‌ഐയെ...

Celebrity1 day ago

മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും; റിമ കല്ലിങ്കലിനെതിരെ വിമർശനവുമായി യുവാവ്; സംഭവം ഇങ്ങനെ..!!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് റിമ കല്ലിങ്കൽ. മികച്ച നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധ...

Trending