Film News
‘വൈറൽ’ അല്ലാത്ത പരീക്ഷണങ്ങൾ മാത്രം ; ജനപ്രിയമായി ഐഡിയ ബാസ്കറ്റിന്റെ ‘ലവ് ഡ്രാമാസ് ‘

കഴിഞ്ഞ ലോക്ക് ഡൌൺ കാലം മുതൽ ഇൻസ്റ്റാഗ്രാമിലും ഫെയിസ്ബുക്കിലുമൊക്കെയായി കേൾക്കുന്ന പേരാണ് “ലവ് ഡ്രാമാസ്”. നമ്മൾ ഏവരുടെയും പ്രിയങ്കരമായിരുന്ന ഉപ്പും മുളകും പ്രോഗ്രാമിന്റെ ലൊക്കേഷനായ പാറമട വീട്ടിലാണ് ലവ് ഡ്രാമാസ് എന്ന ഈ സീരീസ് ഷൂട്ട് ചെയ്തിരിക്കുന്നത്. ആദ്യ 3 എപ്പിസോഡുകൾ വേവ്വേറയായും പിന്നീടുള്ള 2 എപ്പിസോഡുകൾ തുടർച്ച എന്ന രീതിയിലുമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. മലയാളം വെബ് സീരീസ് ലിസ്റ്റിൽ ആദ്യമായിട്ടാണ് കപ്പിൾ ബേസ്ഡ് ആയിട്ടുള്ള ഒരു ഫാമിലി – കോമഡി സീരീസ് വരുന്നത്,
ഇങ്ങനെയൊരു സീരീസ് ചെയ്യാനുണ്ടായ ചിന്ത വന്നതെങ്ങനെ ?
” പ്രേക്ഷകർക്ക് കാണുമ്പോൾ അറിയാൻ പറ്റും, പലയിടത്തും ലവ് ഡ്രാമാസിന് പൂർണ്ണത കുറവാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഒരു തരത്തിലും മികച്ചതല്ല എന്ന് നന്നായി അറിയാം. എനിക്ക് എഴുതാനും എക്‌സ്‌പ്ലോർ ചെയ്യാനും ഒക്കെയാണ് കൂടുതൽ താല്പര്യം, അതിൽ ഏറ്റവും കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യുന്ന വിഷയമാണ് പ്രണയം. ‘ലവ് ഡ്രാമാസ്’ ന്റെ ജനനം അങ്ങനെയൊരു കലഹത്തിൽ കലാശിച്ച പ്രണയത്തിൽ നിന്നാണ്. ആദ്യമായ് മനസ്സിൽ വന്ന ചിന്ത, മൂന്ന് തരത്തിൽ വ്യത്യസ്തമായ ജീവിത ശൈലിയുള്ള ഭാര്യാഭർത്താക്കന്മാർ. അവർ എങ്ങനെയാകും പല സന്ദർഭങ്ങളിൽ പെരുമാറുക. ഇതിൽ നിന്നാണ് ലവ് ഡ്രാമാസിന്റെ ആദ്യ ഡ്രാഫ്റ്റ് കിട്ടുന്നത്. പിന്നീട് അത് ഒരു ചാനലിന് വേണ്ടി ആദ്യമായി ചെയ്യുകയും ചെയ്തു. ആ ചാനൽ ഉടമസ്ഥർ ഈ വിഷയത്തോടും കണ്ടന്റിനോടും തുടർന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നത് കൊണ്ട് ലവ് ഡ്രാമാസ് അവിടെ നിർത്തണം എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഉള്ളിൽ വീണ്ടും പ്രണയവും അതിന്റെ ചിന്തകളും തലപൊക്കി തുടങ്ങി, ഈ ഒരു സീരീസ് സ്വന്തമായി ചെയ്യാനൊരു ധൈര്യം അങ്ങനെയാണ് കിട്ടിയത്. മനസ്സിലാദ്യം തോന്നിയത് പാറമട വീട് തന്നെയായിരുന്നു, ആ വീടിനോളം പോന്ന മറ്റൊരു വീട് ഞങ്ങൾക്ക് ഒരിക്കലും കിട്ടുമായിരുന്നില്ല. ”
ചിലവുകളെ കുറിച്ച് ?
” സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ എന്റെ സുഹൃത്തായ എൻ ആർ ഐ യാണ് പ്രൊഡ്യൂസ് ചെയ്തിരുന്നത്, തുടർന്നുള്ള എപ്പിസോഡുകൾ സ്വയം ലോൺ എടുത്താണ് നിർമിച്ചിരിക്കുന്നത്. ”
സാമ്പത്തിക നേട്ടം ലക്ഷ്യമില്ലെന്നാണോ ?
” ലവ് ഡ്രാമാസ് എന്നല്ല, ഐഡിയ ബാസ്കറ്റ് എന്ന ചാനലിൽ നിങ്ങൾ കാണുന്ന ഒരു വീഡിയോകളും മോണിറ്റൈസേഷൻ ഉന്നം വെച്ച് പോസ്റ്റ് ചെയ്തിട്ടുള്ളതല്ല. യൂടൂബ് ഇനിയൊരു കാലത്ത് വരുമാനം തന്നാൽ അതിന്റെ ഇരട്ടി ഇപ്പോൾ തന്നെ ചിലവായി കഴിഞ്ഞിട്ടുണ്ട്. ഇത് എന്റെയും എന്റെ കൂടെയുള്ളവരുടെയും ഒക്കെ ഒരു പാഷന്റെയും ഇന്ററസ്റ്റിന്റെയും പുറത്ത് ചെയ്യുന്നതാണ്. ചെയ്യാനിഷ്ടം ഇതാണെങ്കിലും, സാഹചര്യങ്ങൾ കൊണ്ട് ഞങ്ങളെല്ലാം മറ്റു തൊഴിലുകൾ ചെയ്യുന്നവരാണ്. ”
വൈറൽ ആക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല ?
” വൈറൽ ആക്കാൻ അതിലൊന്നുമില്ല അതുകൊണ്ടു തന്നെ. ഈ സീരീസ് കേവലം ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രം മനസ്സിലാവുകയും സ്വീകരിക്കുകയും ഉള്ളു. ഇത് ഷെയർ ചെയ്യാനായി പലരെയും സമീപിച്ചിരുന്നെങ്കിലും ആരും തയ്യാറായിരുന്നില്ല. സ്വന്തമായി മാർക്കറ്റിങ്ങിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചാണ് ഇതിനു പ്രേക്ഷകരെ കണ്ടെത്തുന്നത്. ”
ലവ് ഡ്രാമാസിൽ അഭിനയിച്ചവരെയാരെയും മുൻപ് കണ്ടിട്ടില്ല, പക്ഷെ പെർഫോമൻസുകളിൽ ആർക്കും ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നുമില്ല. ഇവരിലേക്ക് എങ്ങനെയെത്തി. ഓഡിഷൻ നടത്തിയിരുന്നോ ?
” അല്ല. ഒരു ഓഡിഷൻ എന്ന ഏർപ്പാടിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതിൽ അഭിനയിച്ചിരിക്കുന്നത് ബിബിൻ ബെന്നി, ജോവാന എലിസബത്ത്, ഗോപിക കെ എസ്, ചിന്മയ് ജയരാജ് എന്നിവരാണ്. ഇവരെക്കൂടാതെ ഐശ്വര്യ കർത്ത, കൃഷ്‌ണേന്ദു, ലിജു, വിഷ്ണു ആര്യൻ എന്നിവരും ഓരോ എപ്പിസോഡുകളിൽ ഉണ്ട്. ഇവരെല്ലാവരും എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഇവർക്ക് ഈ കഥാപാത്രങ്ങൾ ഇണങ്ങുമെന്ന് മനസിൽ തോന്നിയത് കൊണ്ട് അവരോട് പറഞ്ഞു അങ്ങനെ ചെയ്തു. ലവ് ഡ്രാമാസിന്റെ ക്രിയേറ്റീവ് സൈഡ് മെച്ചപ്പെടുത്തുന്നതിൽ ചിന്മയ്ക്കും ഗോപികയ്ക്കും പങ്കുണ്ട്. അതുപോലെ ഇതിന്റെ ഷൂട്ടിംഗ് സമയത്തെ ഇമ്പ്രോവൈസേഷനുകൾ എല്ലാം അവരവർ സ്വയം ചെയ്തിരിക്കുന്നത് തന്നെയാണ്. ഇതിന്റെ മറ്റ് അണിയറപ്രവർത്തകരും സുഹൃത്തുക്കൾ തന്നെയാണ്. ”
നെഗറ്റീവ് കമൻസ് കൂടുതലും എന്തിനെക്കുറിച്ചായിരുന്നു ? ഏറ്റവും കൂടുതൽ വേദനിപ്പിച്ച കമന്റ്സ് പറയാമോ ?
” നെഗറ്റീവുകൾ പെർഫോമൻസിന് ഒഴികെ എല്ലാത്തിനും പലരിൽ നിന്നായി കിട്ടിയിരുന്നു. ടെക്നിക്കൽ പ്രശ്നങ്ങളും എഡിറ്റ്, ഡയറക്ഷൻ, ഫോക്കസ് പാളിച്ചകളും ഒക്കെ ലവ് ഡ്രാമാസിന് ധാരാളമുണ്ട്. അവയെല്ലാം പോകെ പോകെ തിരുത്തുകയാണ് ഞങ്ങൾ. എന്നെ നെഗറ്റീവ്സ് വേദനിപ്പിക്കാറില്ല, മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നെന്നു പറയാൻ, നേരിട്ട് പരിചയമുള്ള ഒരാൾ ‘നിങ്ങളുടെ ഗ്രാഫ് താഴേക്കാണല്ലോ പോക്ക്’ എന്ന് പറഞ്ഞിരുന്നു, പക്ഷെ അയാളുടെ കമന്റ്റ് വന്ന വീഡിയോയാണ് ഞങ്ങളുടേതിൽ ഏറ്റവും വലിയ ഹിറ്റ്. ”
ഒരു സംവിധായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ നിർബന്ധം പിടിക്കുന്നത് എന്ത് കാര്യത്തിലാണ് ?
” എനിക്ക് എപ്പോഴും പെർഫോമൻസുകളിൽ വലിയ താല്പര്യമാണ്, അതുകൊണ്ട് ആർട്ടിഫിഷ്യൽ ആകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. എന്ത് സന്ദർഭമാണെങ്കിലും അതിനൊരു സിനിമാറ്റിക്ക് ടച് ഉണ്ടെങ്കിലും സ്വാഭാവികത ആണ് താല്പര്യം. എന്റെ കുഞ്ഞിങ്ങളാരും അഭിനയിക്കുകയാണെന്ന് തോന്നരുതെന്ന് സാരം. അതുകൊണ്ട് തന്നെ, നാലാം എപ്പിസോഡിൽ ജോവാനയും ബിബിനും അഭിനയിച്ച ഒരു രംഗം 22 ആം ടേക്കിലും, അഞ്ചാം എപ്പിസോഡിന്റെ മൂന്ന് പേജ് ക്ളൈമാക്സ് ഡയലോഗ്സ് 8 ആം ടേക്കിലുമാണ് ഓക്കേ ആക്കി ഇരിക്കുന്നത്. വെറും തുടക്കകാരാണ് ഞാനടക്കം വരുന്ന എല്ലാവരും, ഞങ്ങൾക്കിത്രയേയും ചെയ്യാൻ കഴിയുന്നത് വലിയ കാര്യമായി തന്നെ ഞങ്ങൾ കാണുകയാണ്. ”
എന്താണ് ‘ഐഡിയ ബാസ്കറ്റ് ‘ ? അങ്ങനെയൊരു പേരിനും ചാനലിനും പിന്നിൽ?
” സ്വപ്നം. ഐഡിയ ബാസ്കറ്റെന്ന പേര് എപ്പോഴോ ഒരു സ്വപ്നത്തിൽ ഞാൻ കണ്ടത് ഓർമയിൽ തങ്ങിനിന്നതാണ്. സർവവും നശിച്ചു നഷ്ടവും പേറി ഇരിക്കുന്ന സമയത്ത് ദൈവമായി തോന്നിച്ചതാണ് ഐഡിയ ബാസ്കറ്റെന്ന പേരിൽ ഒരു ചാനൽ തുടങ്ങാം എന്ന്. ചിന്തകളുണ്ടാവുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന വളരെ കുറച്ചുപേർ മാത്രമടങ്ങുന്നതാണ് ഐഡിയ ബാസ്കറ്റ്, അത് ഞങ്ങളുടെ കുഞ്ഞാണ്. തുടങ്ങിയിട്ടിന്നുവരെ ഐഡിയ ബാസ്കറ്റിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റോ റീപോസ്റ്റോ ഇല്ലാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല, എന്ത് തരം തിരക്കിലാണെങ്കിലും അത് മുടങ്ങുകയുമില്ല. ”
അവസാനമായൊരു ചോദ്യം കൂടി, കഥകളെവിടുന്നാണ്? ഐഡിയ ബാസ്കറ്റിന്റെ അടുത്ത വർക്കെന്താണ് ?
” അടിപൊളി. എന്റെ കൈയിൽ നിലവിൽ സിനിമയ്ക്കും സീരീസിനും ഒക്കെയായി ഏഴോളം കഥകൾ ഉണ്ട്. അതിൽ രണ്ടെണ്ണം വളരെ മുൻപ് ഡിഗ്രി സമയത് എഴുതിയതാണ്. അടുത്തതായി ചെയ്യുന്നത് ബംഗ്ലോവില്ല എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രോജക്ടാണ്, അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്റെ എല്ലാ കഥകളുടെയും ഉറവിടം സ്വപ്നമാണ്. കഥകളെഴുതാൻ ഇഷ്ടം രാത്രിയാണ്, രാത്രിയിൽ ഇരുന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പലതും ഉണ്ട്! അങ്ങനെ ചിന്തിച്ചുകൊണ്ട് എഴുതുമ്പോൾ കിട്ടുന്ന സുഖം ലോകത്തൊരു ലഹരിയ്ക്കും നൽകാനാവില്ല. ”
Idea Basket ന്റെ ഉടമസ്‌ഥനും സംവിധായകനുമായ അശ്വിൻ കെ എസ് പറയുന്നു.
ഐഡിയ ബാസ്കറ്റിന്റെ യൂടൂബ് ലിങ്ക്
www.youtube.com/Ideabasket
Instagram : @ideabasketib
Film News
നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സാമന്ത.
ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല സാമന്ത പറഞ്ഞു.
സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം ശാന്തകുന്തളം ഈ വരുന്ന ഏപ്രിൽ 14 ന് റിലീസാകും.ഗുണശേഖർ സംവിധാനം ചെയുന്ന ചിത്രം നിരവധി ഭാഷകളിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
Film News
“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.
ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.
Film News
ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടി തപ്സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.
മാര്‍ച്ച് 12ന് മുംബയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ വേഷത്തില്‍ തപ്‌സി പ്രത്യക്ഷപ്പെട്ടത്. ലാക്‌മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മാര്‍ച്ച് 14 ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Film News
രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് പ്രിയന്‍റെ മറുപടി ഇങ്ങനെയായിരുന്നു – ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി’.
Film News
ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്.
ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം ‘വന്‍മതില്‍’ എന്ന ടാസ്ക് ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനും ഈ ടാസ്ക് സാധ്യത തുറന്നിടുന്നു.
ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാസ്മിന്‍. ‘ബൈ ദു ബൈ കഴിഞ്ഞ സീസണില്‍ പോയ അഹങ്കാരത്തില്‍ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാനും പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ.കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേൽ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക ? ഇതെല്ലം സഹിക്കാം ഇതിനിടയില്‍ ചില പട്ടി ഷോ ആൻഡ് അലറൽ കൂടെ. ആരാണേലും വള്ളി വിട്ട് പോവും കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ. കണ്ടന്‍റ് വേണമല്ലോ കണ്ടന്‍റ്” – എന്നാണ് ജാസ്മിന്‍ ഇട്ട കമന്‍റ്.
View this post on Instagram
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!