News
രണ്ട് ദിവസം മുന്നത്തെ എച്ചിൽ തീറ്റിച്ചു എന്നിട്ട് ഫോട്ടോ എടുത്ത് വീട്ടിലയച്ചു ; ഗദ്ദാമയായി പ്രീതി അനുഭവിച്ചത് കണ്ണുനനയിക്കുന്ന ജീവിതം..!!

പലരും ഗൾഫിൽ പോയി ദുസ്സഹമായ ഗദ്ദാമ ജീവിതം നയിക്കുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ ഗൾഫിൽ പോയി ഗദ്ധാമാ ജീവിതം നയിച്ച് തിരികെ എത്തിയ ഞാറയ്ക്കൽ പ്രീതി സെൽവരാജ് താൻ അനുഭവിച്ച ജീവിത കഥ വെളിപ്പെടുത്തുകയാണ്. 43 വയസ്സുകാരിയായ പ്രീതി സെൽവരാജ് ജീവിതത്തിൽ സംഭവിച്ച കഥ കേട്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ്. നാട്ടിലെ ജീവിതം ദുസ്സഹമാകുമ്പോൾ നമ്മളിൽ പലരും അല്ലെങ്കിൽ നമ്മൾക്ക് അറിയാവുന്നപലരും ഗൾഫിലേക്ക് മറ്റുമായി ജോലി ചെയ്യാൻ പോകുന്നത് പതിവാണ്. നമ്മളെല്ലാം കരുതുന്ന പോലെ എല്ലാവരുടെയും ജീവിതവും സുഖകരമല്ല. പ്രീതിയെ പോലെയുള്ളവരുടെ ജീവിതം അവിടെ നരക തുല്യമാണ്. അങ്ങനെ ഒരു നരകജീവിതം നയിക്കുകയും അതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത കഥ പങ്കുവയ്ക്കുകയാണ് പ്രീതി. തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് അവർ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
2020 മാർച്ച് നാലിനാണ് പ്രീതി, ഞാറക്കൽ നിന്നും ഖത്തറിലേക്ക് പോകുന്നത്. ദിവസേന 4 മണിക്കൂർ ജോലി, 23,000 രൂപ ശമ്പളം, 6 മാസം കൂടുമ്പോൾ നാട്ടിൽ വരാം എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ഏജന്റ് മാർ അവിടേക്ക് അയച്ചത്. തന്നെ ഒരു ലക്ഷം രൂപയ്ക്ക് അവർ വിറ്റു എന്ന വാർത്ത പ്രീതി വളരെ വൈകിയാണ് അറിഞ്ഞത്. നാട്ടിൽ വീട്ടു ജോലിക്ക് പോയിരുന്ന പ്രീതി കൊറോണ കാരണം ജോലി നഷ്ടപ്പെട്ടു. ഭർത്താവും മൂന്നു മക്കളും സുഖമില്ലാത്ത അമ്മയ്ക്കും വേണ്ടിയാണ് ഖത്തറിലേക്ക് പോയത്. വർഷങ്ങളായി തനിക്കറിയാവുന്ന അയൽവാസിയായ ഏജന്റ് തന്നെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റുകളയും എന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരു മുതിർന്ന സ്ത്രീയും, ഏഴ് മക്കളും ഉള്ള ഒരു കുടുംബത്തിലേക്കാണ് താൻ ചെന്നത്. മുതിർന്ന സ്ത്രീയും മൂത്തമകളുടെ ചേർന്നാണ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നത്. നാലു മണിക്കൂർ മാത്രമേ തന്നെ ഉറങ്ങാൻ അവിടെ അനുവദിച്ചിരുന്നുള്ളൂ. പല ദിവസങ്ങളിലും കഴിക്കാൻ ഭക്ഷണം പോലും അവർ തരാറില്ല, ജോലി പോലും ചെയ്യാനുള്ളത് ആരോഗ്യം തനിയ്ക്ക് ഇല്ലായിരുന്നു. ഒരു അടിമയെ പോലെ ആയിരുന്നു അവർ എന്നോട് പെരുമാറുന്നത്. ചെന്ന ആദ്യദിവസം തന്നെ അവർ എന്നെ പാത്രം വെച്ച് തല്ലി. വീട് വൃത്തിയായില്ലെന്നും പറഞ്ഞ് അവർ തന്നെ കുനിച്ചു നിർത്തി അടിക്കുമായിരുന്നു. തനിക്ക് അവിടുത്തെ ഭാഷ അറിയാത്തതുകൊണ്ട്, തന്റെ അവസ്ഥ ആരെയും അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ അവസ്ഥയെക്കുറിച്ച് ഏജന്റ് നോട് പറഞ്ഞപ്പോൾ, ഏജന്റ് പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ചെയ്തത്.
അവിടെ അന്ന് അവരുടെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ഒരു മലയാളിയായിരുന്നു. അയാളോട് അവളുടെ ഫോണിൽ അവൾ വീട്ടിൽ അയച്ചിരിക്കുന്ന മെസ്സേജുകൾ വായിച്ചു തർജ്ജിമ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവർ തന്നോട് വന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ തന്നെ സഹായിക്കാൻ ആണെന്ന് കരുതി എല്ലാം അയാളോട് തുറന്നു പറഞ്ഞു, അയാൾ കാര്യങ്ങളെല്ലാം വീട്ടുകാരോടും തർജ്ജമ ചെയ്തു കൊടുത്തു. അവളെ താങ്കൾ ഉപദ്രവിക്കാറില്ല എന്നും അവൾക്കുള്ള ഭക്ഷണം എല്ലാം താങ്കൾ കൊടുക്കാറുണ്ട് എന്നും ഡ്രൈവറെ ധരിപ്പിച്ചു. അതിനു ശേഷം അവർ തന്റെ ഫോൺ മേടിച്ച് തല്ലിപ്പൊട്ടിച്ചു. അവർ തന്നെ തലേദിവസം കഴിച്ച് ഭക്ഷണത്തിന്റെ എച്ചിൽ തന്നോട് കഴിക്കാൻ പറഞ്ഞു. താൻ അത് വിസമ്മതിക്കാഞ്ഞപ്പോൾ തന്നെ തല്ലുകയും, കാലിൽ ചവിട്ടി താഴെയിടുകയും ചെയ്തു. അത് അവർ ഫോട്ടോയെടുത്ത് തന്റെ വീട്ടിലേക്ക് അയച്ചു. എനിക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് വരുത്തിതീർക്കാൻ ആയിരുന്നു അത്.ഈ പീ.ഡ.നങ്ങൾ ഒന്നും പോലീസിനോട് പോയി പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കാരണം അവരുടെ കുടുംബത്തിൽ നിന്ന് ഒരുപാട് പേർ പോലീസിൽ തന്നെ മേൽ ഉദ്യോഗസ്ഥരായി അവിടെയുണ്ട്. ഒരു രീതിയിൽ അവിടുന്ന് താൻ രക്ഷപ്പെട്ടെങ്കിലും പോലീസ് തന്നെ പിടിച്ചു. പിന്നീടാണ് താനിവിടെ വന്നത് രണ്ടുമാസത്തെ വിസിറ്റിംഗ് വിസയിലൂടെ ആണെന്ന് അറിഞ്ഞത് .
പോലീസുകാർ വീട്ടുകാരെ വിളിച്ചു പിന്നീട് ആ സ്ത്രീ തന്നെ വന്ന് തല്ലുകയും പോലീസുകാർ ഉപദ്രവിക്കുകയും ചെയ്തു. എന്നെ എന്റെ വീട്ടിലേക്ക് അയക്കു എന്ന് താൻ കരഞ്ഞു പറഞ്ഞു. എന്നാൽ അവർ ബൂട്ട് ഇട്ട് തന്നെ ചവിട്ടി. പിന്നെ കുറേ ദിവസങ്ങൾക്കു ശേഷമാണ് തന്റെ ഫോൺ കിട്ടിയത്. ഒടുക്കം തന്റെ ഭർത്താവിന്റെ സുഹൃത്തിൽ നിന്നും തമ്പി നാഗാർജുന(ഫൗണ്ടർ, അഡ്വൈസർ ജനറൽ ട്രേഡ് യൂണിയൻ ഓഫ് സർവീസ് വർക്കേഴ്സ് കിങ്ടോം ഓഫ് ബഹ്‌റൈൻ) എന്നൊരു സാറിന്റെ വിവരം കിട്ടി. ആ സാറിനോട് താനനുഭവിച്ച കഥകളെല്ലാം പറഞ്ഞു. പ്രീതി ഒന്നും പേടിക്കേണ്ട താൻ തന്നെ രക്ഷപ്പെടുത്തി കൊള്ളാമെന്ന് സാർ വാഗ്ദാനം നൽകി. അപ്പോഴാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസമായത്. പിന്നീട് ആ സാറിന്റെ സഹായത്തോടെ ഒരു വർഷവും നാലു മാസത്തിനു ശേഷം പ്രീതി നാട്ടിലേക്ക് എത്തി. തനിക്ക് നടന്ന അന്യായം ഇനി ഒരിക്കലും ആർക്കും ഉണ്ടാകരുതേ എന്ന് പ്രീതി പറഞ്ഞു. തനിക്ക് നാല് മാസത്തെ ശമ്പളം അവർ തന്നിട്ടില്ല അത് നേടുവാനായി ഇപ്പോൾ നിയമ പോരാട്ടത്തിലാണ് പ്രീതി. നാട്ടിലെ എംഎൽഎമാർക്കും മന്ത്രിമാർക്കും താൻ നിവേദനം കൊടുത്തിട്ടുണ്ട്. തന്നെപ്പോലെ ഒരുപാട് പേർ അവിടെ കുടുങ്ങി കിടപ്പുണ്ട് അവരെ നാട്ടിലെത്തിക്കണം എന്നതും പ്രീതി പറയുന്നു.
News
പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.
കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്
News
ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!