News
ഈ സമയത്ത് കുഞ്ഞ് പാടില്ല , കുഞ്ഞിനും അസുഖം വരും ; കുറ്റപ്പെടുത്തലുകളും നിറഞ്ഞ കുത്തുവാക്കുകളും പത്തുമാസക്കാലം – നൊമ്പരമായി ഒരു അനുഭവക്കുറിപ്പ്..!!
9 വര്‍ഷമായി തന്റെ കൂടെ ഓരോ ശ്വാസ-നിശ്വാസത്തിലും അലിഞ്ഞു ചേര്‍ന്ന ക്യാന്‍സര്‍ സമ്മാനിച്ച മുറിവുകളാണ് പ്രിയ കുറിപ്പില്‍ വിവരിച്ചിട്ടുള്ളത്. ഗര്‍ഭിണിയായിരുന്ന സമയം മുഴുക്കെ എല്ലാവരും തന്നോട് ഈ സമയത്ത് കുഞ്ഞുണ്ടായാല്‍ കുഞ്ഞിന് അസുഖം വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയപ്പോള്‍ 10 മാസക്കാലം ആര്‍സിസിയുടെ ഇടനാഴിയിലൂടെ കുഞ്ഞുവാവയേയും വയറ്റിലിട്ട് മനസ്സില്‍ ആശങ്കകളെ കൂട്ടിനിരുത്തി നാളുകള്‍ കഴിച്ചുവെന്ന് പ്രിയ കുറിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം; മറ്റുള്ളവരുടെ കദനകഥകള്‍ കുത്തിക്കുറിക്കുന്ന എനിക്ക് എന്റെ ജീവിതത്തെക്കുറിച്ചെഴുതുവാന് ചിലപ്പോള്‍ വാക്കുകള്‍ കിട്ടിയെന്ന് വരില്ല. എങ്കിലും നമ്മുടെ സഹോദരങ്ങളും ഉറ്റവരും കടന്നുവന്ന പാതകള്‍ മുന്നില്‍ തെളിയുമ്പോള്‍ എഴുതാതിരിക്കുന്നതെങ്ങനെ. എന്റെ സഹയാത്രിക എന്റെ കൂടെ കൂടിയിട്ട് 9 വര്‍ഷത്തോളം ആകുന്നു. എന്നെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാകും.
അവളുടെ സംബാര താണ്ഡവത്തിന്റെ അലകള്‍ ഇടയ്ക്കിടെ തൊട്ടും തലോടിയും കടന്നു പോകും. ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍ അവള് എന്നെ അനുവദിക്കില്ല. അഥവാ അവളുടെ ഇഷ്ടം കണക്കാക്കാതെ കഴിച്ചാല്‍ ഉടനേ പുറത്തേക്ക് തട്ടും. ഒരു ടിവസം 27 ടാബ്ലറ്റ് എന്തായാലും ഞാന്‍ അകത്താക്കുന്നുണ്ട്. അതിനിടയില്‍ എന്റെ ചിന്നൂട്ടിയെ ദൈവം എനിക്ക് തന്നു. എല്ലാവരും പറഞ്ഞ് ഭയപ്പെടുത്തി. ഈ സമയത്ത് കുഞ്ഞ് പാടില്ല. കുഞ്ഞിനും അസുഖം വരും എന്നൊക്കെ. കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും നിറഞ്ഞ പത്ത് മാസക്കാലം. ആര്‍സിസിയുടെ ഇടനാഴിയില്‍ എന്റെ കുഞ്ഞുവാവയേയും വയറ്റിലിട്ട് മനസ്സില്‍ നൂറ് ആശങ്കയും നിഴലിച്ച് എത്ര എത്രനാള്‍. എല്ലാത്തിനും എന്റെ ഏട്ടന്റെ സ്നേഹപൂര്‍ണ്ണമായ പിന്തുണ. എന്നെ അദ്ദേഹം താങ്ങി നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ന് ഞാന്‍ ഉണ്ടാകില്ലായിരുന്നു.ആശുപത്രിവാസം വെറുത്തുപോയിരുന്നു ഞാന്‍.
എല്ലാം കൂടി നാല് സര്‍ജറി. അനുബന്ധമായി വരുന്ന രോഗങ്ങള്‍ നിരവധി. ഇടയ്ക്ക് ഒച്ച പോകും.വായ പൂട്ടാതെ സംസാരിക്കുന്ന എനിക്ക് ആരോടും മിണ്ടാനാകാത്ത ദിവസങ്ങള്‍ കഴിച്ച് കൂട്ടേണ്ടി വന്നിട്ടുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ ശരീരം തളര്‍ന്ന് കിടക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് സ്ലിം ആയിരിക്കുന്ന ഞാന്‍ പിറ്റേന്ന് നോക്കുമ്പോള്‍ തടിച്ചുരുണ്ടിട്ടുണ്ടാകും. പത്തുപേര്‍ കൂടി നില്‍ക്കുന്നിടത്ത് ചെന്നാല്‍ മാറാരോഗി വരുന്നു എന്ന മട്ടിലെ പെരുമാറ്റവും സംസാരങ്ങളും. നമ്മള് ഏറ്റവും സ്നേഹിക്കുന്നവരുടെ വായില്‍ നിന്നും സിംപതി കലര്‍ന്ന വാക്കുകള്‍ കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും. പൊരുതി പൊരുതി ഇനിയും മുന്നോട്ട് തന്നെ ഞാന്‍.കാരണം എനിക്ക് മുന്നില്‍ രണ്ട് ശലഭ കുഞ്ഞുങ്ങളുണ്ട്. എന്നെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്ന, എനിക്ക് വയ്യാതാകുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്ന എന്റെ കുഞ്ഞുങ്ങള്‍.
അവരെ ഭദ്രമായ കൈകളില്‍ ഏല്‍പ്പിക്കുന്നത് വരെ കൂടെയുണ്ടാകണം. ഞങ്ങളെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്ന എന്റെ ഏട്ടന് തണലാവണം. എല്ലാത്തിനും കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.എന്നെ സ്നേഹിക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട്…കട്ടസപ്പോര്‍ട്ട് തരുന്നവര്‍…എന്റെ മാതാപിതാക്കള്‍…സഹോദരങ്ങള്‍…പിന്നെ എന്തിനും ഏതിനും കുറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന കുറേപേര്‍…ഇവരെല്ലാം മുള്ളുകള്‍ വിതറിയ പാതകള്‍ താണ്ടാന്‍ എന്നെ പ്രാപ്തയാക്കുന്നു. പിന്നെ എന്റെ തൂലികത്തുമ്പിലൂടെ ഉതിര്‍ന്നുവീഴുന്ന എന്റെ പ്രിയാക്ഷരങ്ങള്…മനസ്സില്‍ തോന്നുന്നത് കുത്തിക്കുറിക്കുമ്പോഴുണ്ടാകുന്ന ഒരു ആത്മസംതൃപ്തി വരികളില്‍ ഒതുങ്ങില്ല…പിന്നെ പുകയരുത് ജ്വലിക്കണം എന്ന വാക്കുകള്‍ മനസ്സില്‍ പതിപ്പിച്ചുപോയ എന്റെ അനിയന്കുട്ടന്…ന്റെ നന്ദുട്ടനോട് ഞാന്‍ കുറേ തവണ സംസാരിച്ചിട്ടുണ്ട്.
അവന് പകര്‍ന്നുതന്ന ജ്വാല ഇപ്പോഴും കൂട്ടിനുണ്ട്. ലേഖ ചേച്ചിക്കുട്ടി തരുന്ന സ്നേഹവും പിന്തുണയും… ഇനിയുമേറെ എഴുതാനുണ്ട്… പക്ഷേ വാക്കുകള്‍ കിട്ടുന്നില്ല…എങ്കിലും…എന്റെ എല്ലാ സഹോദരങ്ങളോടും ഒന്നേ പറയാനുള്ളൂ…നല്ല വാക്കുകള്‍ പറഞ്ഞു നമുക്കുവേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് ശുശ്രൂഷിച്ച് നമ്മളോടു ചേര്‍ന്നുനില്‍ക്കുന്ന നമ്മുടെ പ്രിയ്യപ്പെട്ടവര്‍ കൂടെയുള്ളപ്പോള്‍ നമ്മള് പേടിക്കുന്നതെന്തിന്…നമ്മുടെ മനസ്സൊന്ന് തളര്‍ന്നാല്‍ സ്നേഹിക്കുന്നവരുടെ ഉള്ള് പിടയും…തളരരുത്…ഇനിയും മുന്നോട്ട്…നമ്മളെല്ലാം ഒന്നാണ്…കൂടെയുണ്ട്…എല്ലാവരും പ്രാര്‍ത്ഥനകളോടെ…
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന് ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന് നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്റെ ഭാഗമാണ്. ഞാന്‍ അതിന്റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്. അതിന്റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്കാർ ജേതാവായ നടൻ മിഷേൽ യോ, അത്ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!