Celebrity
എന്താ സിനിമയിൽ കാണാത്തതെന്നു ആരാധകർ, വിവാഹ വിശേഷവുമായി റായ് ലക്ഷ്മി

മലയാളി അല്ലാഞ്ഞിട്ടും മലയാളികൾക്കു ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് നടിറായ് ലക്ഷ്മി. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സുപ്പർതാരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.
കഴിഞ്ഞ കുറച്ച് കാലമായി റായ് ലക്ഷ്മി സിനിമയില്ട അത്ര സജീവമല്ലായിരുന്നു. അതിന്റെ കാരണം തിരക്കിയ പ്രേക്ഷകരിലേക്കാണ് താരം വിവാഹിതയാവാൻ പോവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. റായി ലക്ഷ്മി തന്നെയാണ് വിവാഹത്തെ സംബന്ധിക്കുന്ന പോസ്റ്റ് ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയത്.
‘ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രിൽ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്.കഴിഞ്ഞ ആഴ്ചകളിൽ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാൻ വയ്യ. ഞാൻ ഇ പോസ്റ്റ് മറ്റൊരാളുടെ കയ്യിൽനിന്നു കടമെടുക്കുന്നതു എല്ലാവരും കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഓർമ്മപ്പെടുതാതനായിട്ടാണെന്നു റായി ലക്ഷ്മി പറയുന്നു.”
കൈ കാഴുകണം സാനിറ്റിസ്റ്റ് ഉപയോഗിക്കണം എന്നതാണ് താരാം പോസ്റ്റിൽനിന്ന് വ്യക്തമാക്കുന്നത്. തരാം തന്റെ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റ് ആണിത് കുസൃതി നിറഞ്ഞപോസ്റ്റിൽ ആരാധകർ പോസിറ്റീവായിട്ടാണ് പ്രേധികരിച്ചതു. എന്നാൽ വിവാഹം ഇപ്പോൾ ഇല്ലേ എന്ന വിഷമത്തിലാണ് ആരാധകരിപ്പോൾ.
Celebrity
‘ശക്തമായൊരു മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നവരെ പരിഗണിക്കേണ്ടതേയില്ല’, സംവിധായകൻ ശ്രീകുമാർ

നടന് കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ളവർ രംഗത്തുവന്നത്. സംവിധായകൻ വി.എ ശ്രീകുമാറും പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് പങ്കിട്ടു. അദ്ദേഹത്തിന്റെ ഒടിയൻ എന്ന സിനിമയിലും കൈലാഷ് അഭിനയിച്ചിരുന്നു. ‘മിഷൻ സി’ സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റർ ട്രോളന്മാർ ഏറ്റെടുത്തത്.
പ്രിയപ്പെട്ട കൈലാഷ്,
അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം…Posted by V A Shrikumar on Tuesday, 13 April 2021
“പ്രിയപ്പെട്ട കൈലാഷ്, അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്. ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ. കൈലാഷിന് ഐക്യദാർഢ്യം.” എന്നാണ് ശ്രീകുമാർ മേനോൻ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Celebrity
‘ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ് ഇതിൽ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു’, ഉണ്ണി മുകുന്ദൻ

കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. മേപ്പടിയാന് എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം, അത് കുറയ്ക്കുന്നതിനായുള്ള വെല്ലുവിളിയിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ണി മുകുന്ദന്. ആ വെല്ലുവിളിയുടെ ഭാഗമായി 90 കിലോയില്‍ നിന്ന് എങ്ങിനെ 77 കിലോയില്‍ എത്തി എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ നേരത്തെ ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
View this post on Instagram
ഇപ്പോള്‍ തന്റെ ശാരീരിക മാറ്റത്തിന്റെ ഫോട്ടോകള്‍ വച്ചുള്ള വീഡിയോ ആണ് ഉണ്ണി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 2000 മുതല്‍ 2020 വരെയുള്ള തന്റെ ശാരീരിക മാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പലര്‍ക്കും പ്രചോദനമാണ്.
”ഒരു നടന് ആകാന്‍ വേണ്ടിയല്ല ഞാന്‍ ലിഫ്റ്റിങ് തുടങ്ങിയത്. ഒരു നടന് മസില് വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ശരീരം ഫിറ്റ് ആയിരിക്കണം എന്നതാണ് എന്റെ ആഗ്രഹം. അത് അത്ര എളുപ്പമല്ല. ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ്. എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു.”
മെയ് ഒന്നിന് ഈ വീഡിയോയില്‍ ഒരു ചിത്രം കൂടെ ചേര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിയ്ക്കുന്നത്. ഇന്നലെ തുടങ്ങിയ ഒരു ഹോബിയല്ല ഇത് എന്ന ഒരു ഹാഷ് ടാഗ് ക്യാപ്ഷനും പോസ്റ്റിനൊപ്പമുണ്ട്. തന്റെ ഫിറ്റ്നസ്സിനെ സംബന്ധിയ്ക്കുന്ന വീഡിയോകള്‍ ഇനിയും വരുന്നുണ്ടെന്നും നടന് പറയുന്നു.
Celebrity
ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്ത്?’, ചോദ്യവുമായി ദുൽഖർ, ആകാംഷയോടെ ആരാധകരുടെ മറുപടിയും കാത്തിരിപ്പും

മലയാള സിനിമയിലെ യുവ മെഗാസ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നതു. ഒരു മെഡിറ്റേഷൻ യോഗ നയിക്കുന്ന ദുൽഖർ സൽമാൻ കൂടെയുള്ളവരോട് ആയി ചോദിക്കുന്ന ചോദ്യം ആണ് ഏറെ പ്രസക്തം. ‘ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്താണ്’ എന്ന് ദുൽഖർ സൽമാൻ എല്ലാവരോടുമായി ചോദിക്കുന്നു. എല്ലാവരും ആ ചോദ്യത്തിന് മുന്നിൽ ചിന്തിച്ചിരിക്കുമ്പോൾ ദുൽഖർ തന്നെ അതിനു ഉത്തരം നൽകുന്നു. “ഓക്സിജൻ”. ദുൽഖറിന്റെ ഉത്തരം ഓക്സിജൻ എന്നായിരുന്നു. അതോടുകൂടി ഈ വീഡിയോ അവസാനിക്കുകയാണ്.
പക്ഷേ, അതിനുശേഷം ‘coming soon’ എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്. എന്തായിരിക്കും ഇനി വരാൻ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകർ. ഇതൊരു സിനിമയിലെ രംഗം ആണോ അതോ പരസ്യ രംഗം ആണോ എന്ന് സംശയം എല്ലാവരിലും പ്രകടമാണ്. ഇതിനുള്ള ഉത്തരം ഉടൻതന്നെ ആരാധകർക്കു മുന്നിൽ ദുൽഖർ അവതരിപ്പിക്കും. അത് എന്തായിരിക്കുമെന്ന് ആകാംക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. എന്തായാലും നമുക്ക് കാത്തിരിക്കാം.
Celebrity
വെള്ളയും കറുപ്പും കലർന്ന ഫ്രോക്കിൽ കിടിലൻ ലുക്കിൽപ്രിയ, പ്രിയ പി വാരിയറുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയർ. പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. വൈറ്റും ബ്ലാക്കും ഡ്രെസ്സിൽ സുന്ദരിയായ പ്രിയ ഫോട്ടോസ് കാണാം.
Celebrity
പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനവുമായി സഞ്ജു സാംസൺ

മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾ അലംകൃത പ്രിത്വിരാജിനും കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് കാപ്ടനുമായ സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള സൗഹൃദം ബോളിവുഡിലൊക്കെ സ്ഥിരം കാഴ്ചയാണെങ്കിൽ പോലും സൗത്ത് ഇന്ത്യൻ സിനിമാലോകത്തു അത് പതിവില്ല. എന്നാൽ ഇപ്പോൾ മലയാളത്തിലും അത്തരമൊരു സൗഹൃദമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾക്കും കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു സമ്മാനം അയച്ചിരിക്കുന്നത്. സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ പ്രിത്വിരാജിന്റെയും അലിയുടെയും പേരുകൾ ആലേപനം ചെയ്തതും മറ്റൊരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമായി നൽകിയിരിക്കുന്നത്. പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമ്മാന വിവരം ആരാധകരുമായി പങ്കുവെച്ചത്.
Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you…
Posted by Prithviraj Sukumaran on Sunday, 11 April 2021
“ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നന്ദി. ഞാനും അല്ലിയും ആഹ്ളാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യപ്റ്റനായിരിക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതൽ വർത്തമാനങ്ങൾക്കായി കാത്തിരിക്കുന്നു” ജേഴ്സിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.ചിത്രത്തിനടിയിൽ നിരവധി ആരാധകരാണ് കമ്മന്റുകളുമായി എത്തുന്നത്. ഓരോരുത്തരും അവരുടെ ഇഷ്ട ഐപിഎൽ ടീമിന്റെ പേരൊക്കെ കമന്ററായി പങ്കുവെക്കുന്നുണ്ട്. പൃഥ്വിരാജ് ചെന്നൈ ഫാനല്ലെ എന്നാണ് ചിലരുടെ ചോദ്യം, ചിലർക്ക് ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ അർത്ഥമാണ് അറിയേണ്ടത്.
-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?