Connect with us

Film News

ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല.. പണ്ടത്തെ സ്റ്റേജ് പെർഫോമൻസിന്‍റെ വിശേഷം പങ്ക് വച്ച് പിഷാരഡി .

Published

on

അവതാരകനായും നടനായും മാത്രമല്ല തനിക്ക് നല്ലൊരു സംവിധായകനായിക്കൂടി തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചയാളാണ് രമേഷ് പിഷാരഡി. താൻ പങ്കെടുക്കുന്ന വേദി ഏതു തന്നെ ആയാലും തന്റേതായ സ്വതസിദ്ധമായ ശൈലി കൊണ്ട് നർമ്മം കൈകാര്യം ചെയ്യാനും ആളുകളെ കയ്യിലെടുക്കാനും താരത്തിന് പ്രത്യേക കഴിവുണ്ട്. ലോക്ഡൗൺ കാലമായതിനാൽ ഇപ്പോൾ മറ്റ് പരിപാടികൾ വിട്ട് സോഷ്യൽ മീഡിയയിൽ സജ്ജീവമാവുകയാണ് താരം.

തന്റെ ഓരോ പോസ്റ്റും രസകരങ്ങളായ ഓരോ ക്യാപ്ഷനോടു കൂടിയാണ് താരം പോസ്റ്റ് ചെയ്യുന്നത്. ഇന്നിപ്പോൾ തന്റെ ഒരു പഴയ കാല മിമിക്രി സ്റ്റേജ് പെർഫോമൻസിന്റെ ചിത്രം താരം പങ്കുവെച്ചു. ചിത്രത്തിൽ വിഷാരഡിയോടൊപ്പം സലീം കുമാറിനെയും കാണാം. സലീമിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയന്റെ കലാപരിപാടിയാണിത്. അതിന് താരം നല്കിയ കാപ്ഷ്യൻ ചെൽത് റെഡിയാവും ചെൽത് റെഡിയാവില്ല എന്നതാണ്. എന്തായാലും ചിത്രം ഭയങ്കര വൈറലായി മാറി. പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങൾ പിഷാരഡിസംവിധാനം ചെയ്തിട്ടുണ്ട്.

Source: Tv0

Film News

ചങ്ക്സ് സിനിമയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന തേപ്പുകാരി കൊച്ചല്ലേ. ഇത്..ഗ്ലാമർ ലുക്കായല്ലോ..ജാനകി സുധീറിന്റെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു !!

Published

on

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും. മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ജാനകി സുധീർ. അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഞ്ച് മിനുട്ട് മാത്രമുള്ള സീനിലാണ് ജാനകി സുധീർ വേഷമിട്ടത്. എന്നാൽ ആ ഒരു സീനിലൂടെ തന്നെ നിരവധി ആരാധകരെ സബാദിച്ച താരമാണ് ജാനകി സുധീർ. ഹിറ്റ് സംവിധായകൻ ഒമർ.ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ജാനകി സുധീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ചിത്രത്തിൽ ജാനകി ചെയ്ത ചെറിയ വേഷം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മെഡിക്കൽ ഷോപ്പിൽ ജോലിക്ക് നിൽക്കുന്ന തേപ്പുകാരിയെ കാണാൻ പോകുന്ന ധർമജനും കൂട്ടുകാരും. ആ കോമഡി സീൻ ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആ സീനിൽ മെഡിക്കൽ ഷോപ്പിലെ ജോലിക്കാരിയുടെ വേഷം ചെയ്ത താരമാണ് ജാനകി സുധീർ. പിന്നീട് രണ്ടായിരത്തി പത്തോമ്പത്തിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ഒരു യമണ്ഡൻ പ്രേമകഥ എന്ന ചിത്രത്തിലും ജാനകി സുധീർ ശ്രെദ്ധേയമായ വേഷമിട്ടു.

നടി എന്നറിയിപെടുന്നതിനക്കാൾ മോഡൽ എന്നറിയപ്പെടാ നാണ് താരത്തിന് താല്പര്യമുള്ളത്. മോഡലിങ് രംഗത്തിലൂടെയാണ് ജാനകി അഭിനയ രംഗത്തേക്ക് കടന്നുവരുന്നതും. ഇന്ന് സൈബർ ഇടങ്ങളിൽ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിത വളരെ വലുതാണ്.ഗ്ലാമർ കാണിക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ജാനകി സുധീർ. താരം സൈബർ ഇടങ്ങളിൽ തന്റെ പ്രേക്ഷകർക്കായി.പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകാറുണ്ട്.

2017 ലാണ് ചങ്ക്‌സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍  പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.

Continue Reading

Celebrity

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, പിന്നെ വാശിയായിരുന്നു: സർപ്പട്ടയിലെ ജോണ്‍ കോക്കന്‍ പറയുന്നു !!

Published

on

ആര്യ നായകനായെത്തിയ പുത്തൻ പുതിയ തമിഴ് ചിത്രം ‘സാർപട്ടാ പരമ്പരൈ’ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്നു. രജനികാന്തിനെ നായകനാക്കി കബാലി, കാല എന്നീ ചിത്രങ്ങൾ ഒരുക്കിയതിനു പിന്നാലെ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാർപട്ടാ. തമിഴ്, തെലുങ്ക് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രത്തിൽ ആര്യയ്‌ക്കൊപ്പം പശുപതി, ദുഷാര വിജയൻ, ജോൺ കൊക്കൻ, കലൈയരസൻ, ജോൺ വിജയ്, ഷബീർ കല്ലറയ്ക്കൽ, അനുപമ കുമാർ, കാളി വെങ്കട് തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ സുപരിചിത മുഖമാണ് ജോണ്‍ കോക്കന്‍. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റ‍ര്‍ 1 എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ  ചിത്രം സാര്‍പട്ട പരമ്ബരയാണ് . ചിത്രം ഗംഭീര വിജയം കൈവരിച്ചതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ജോണ്‍ കോക്കന്‍.

എന്നാല്‍ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി വിട്ട കാലം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജോണ്‍. തന്നെ ഒതുക്കാന്‍ ശ്രമിച്ചത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയാണെന്നും താരം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.ജോണ്‍ കോക്കന്റെ വാക്കുകള്‍.. ശിക്കാര്‍ എന്ന പടത്തില്‍ നല്ലൊരു കാരക്ടറിലേക്ക എന്നെ കാസ്റ്റ് ചെയ്തു. ആരൊക്കെയോ കളിച്ച്‌ എന്നെ ഒതുക്കി. 15 ദിവസമാണ് എന്നെ എഗ്രിമെന്റ് ചെയ്തിരുന്നത്. പക്ഷേ രണ്ട് ദിവസം കൊണ്ട് എന്റെ ഭാഗം ഷൂട്ട് ചെയ്ത് തീര്‍ത്തു. പിന്നെ വിളിയൊന്നും ഉണ്ടായില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ത് ജോണ്‍ കോക്കന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, അതുകൊണ്ടാണ് കാരക്ടര്‍ കട്ട് ചെയ്തതെന്ന് അന്ന് പറഞ്ഞു. അന്ന് മുതലുള്ള വേദന താണ്ടിയാണ് സാര്‍പട്ട പരമ്ബരയില്‍ എത്തിയത്. ആ വേദന എല്ലാ കാലവും മനസില്‍ ഉണ്ടായിരുന്നു.

1980-കളുടെ പകുതി വരെ വടക്കൻ ചെന്നൈയിൽ വളരെ സജീവമായി നിലനിന്നിരുന്ന ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചും അതിനെ ആവേശമായി കണ്ടിരുന്ന ഒരു ജനതയെക്കുറിച്ചുമുള്ള കഥയാണ് ‘സാര്‍പട്ടാ പരമ്പരൈ’. കഴിഞ്ഞുപോയൊരു കാലഘട്ടത്തെ മനോഹരമായി വരച്ചിടുന്നതിനൊപ്പം, പ്രേക്ഷകരുടെ സിരകളിലും ബോക്സിങിൻ്റെ ആവേശം നിറയ്ക്കാൻ ചിത്രനാകുന്നു. തുടക്കം മുതൽ അവസാനം വരെ തോൽവി രുചിക്കാത്ത ഹീറോയല്ല കബിലൻ. ഇടയ്ക്ക് കബിലനും ചുവട് പിഴയ്ക്കുണുണ്ട്, ആ ഭാഗത്തൊക്കെ ആര്യ അഭിനയത്തിലൂടെ കൈയ്യടി നേടുകയും ചെയ്യുന്നു. കബിലൻ്റെ ഭാര്യയായി റിയലസ്റ്റിക്കായ പ്രകടനമാണ് ദുഷാര കാഴ്ചവെച്ചത്. രംഗൻ വാത്തിയാരായി പശുപതിയും കിടിലൻ പെർഫോമൻസ് നൽകിയിട്ടുണ്ട്. ജോൺ കൊക്കൻ അവതരിപ്പിച്ച വേമ്പുലി പ്രധാന വില്ലനാകാൻ ശേഷിയുള്ള കഥാപാത്രമാണോയെന്ന് ആദ്യം ആശങ്കപ്പെട്ടുവെങ്കിലും, ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും കളി മാറിയിരുന്നു.

 

 

Continue Reading

Celebrity

ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഉണ്ണിമേരിയെ രക്ഷപ്പെടുത്തിയത് മമ്മൂട്ടി; താരത്തിന്റെ തുറന്ന് പറച്ചിൽ..!!

Published

on

ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. മലയാളത്തിൽ മുന്നൂറിൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുള്ള താരം ആണ് ഉണ്ണി മേരി. 1969 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്. 1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തിയ ഉണ്ണി തുടർന്ന് പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്. ജയൻ , പ്രേം നസീർ തുടങ്ങി മമ്മൂട്ടിക്കും മോഹൻലാലിന് ഒപ്പവും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

ചൂടൻ രംഗങ്ങൾ നിറഞ്ഞു നിന്ന ഉണ്ണി മേരി ചിത്രങ്ങൾ എന്നും യുവാക്കൾക്ക് ഒരു ഹരം തന്നെ ആയിരുന്നു. മോഡേൺ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത ഉണ്ണി മേരിയെ മലയാളം സിനിമ വാഴ്ത്തിയ കാലം ഉണ്ടായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു എന്നും എന്നാൽ അതിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു എന്നും ഉണ്ണി മേരി പറയുന്നു. കാണാമറയത്ത് എന്ന ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം ഉണ്ടാക്കുന്നത്.ഉണ്ണി മേരിയും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ തന്നെ കാണാൻ അച്ഛൻ എത്തി. പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശം ആയി സംസാരിക്കുകയും അത് കൂടാതെ തന്നെ അച്ഛനെ കാണാൻ സമ്മതിച്ചില്ല. ഒരുപാട് നേരം എന്നെ കാണാൻ ആയി അച്ഛൻ നോക്കി നിന്നു.

എന്നാൽ ഒന്നും സംഭവിച്ചില്ല. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി. അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. അച്ഛൻ അങ്ങനെ മടങ്ങി പോയത് സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു.

1962 മാർച്ച് 12-ന് ജനിച്ചു. എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ശശി കുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിൽ വിൻസെന്റിന്റെ നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ പ്രേം നസീർ നായകനായ അഷ്ടമിരോഹിണി എന്ന ചിത്രത്തിൽ നായികയായി.തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.

Continue Reading

Film News

പേരിനൊപ്പമുള്ള അക്കിനേനി വെട്ടി മാറ്റി സമാന്ത: നാഗചൈതന്യയുമായി വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍..സംഭവം ഇങ്ങനെ !!

Published

on

ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത തന്റെ ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്. വിണ്ണൈതാണ്ടി വരുവായ എന്ന പേരിൽ തമിഴിൽ ഒരേസമയം നിർമ്മിച്ച ഈ ചിത്രം റിലീസിന് മുമ്പായി വളരെയധികം പ്രതീക്ഷകൾ സൃഷ്ടിച്ചു. പ്രധാനമായും ഗൗതം മേനോനും സംഗീതസംവിധായകൻ എ. ആർ. റഹ്മാനും തമ്മിലുള്ള സഹകരണം മൂലമാണ്. നടി വിജയകരമായി ഓഡിഷൻ നടത്തി. 2009 ഓഗസ്റ്റ് മധ്യത്തിൽ പ്രൊജക്റ്റിനായി സൈൻ അപ്പ് ചെയ്യുകയും ഇന്ത്യയിലും അമേരിക്കയിലും സിനിമയിൽ പ്രവർത്തിക്കുകയും ചെയ്തു. ചിത്രം 26 ഫെബ്രുവരി 2010 ന് റിലീസ് ചെയ്തു. പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സമാന്ത ഭര്‍ത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസങ്ങളായി സാമന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നാഗചൈതന്യയുടെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറില്ല. കൂടാതെ അക്കിനേനി എന്ന കുടുംബ പേരിനൊപ്പം പേര് വെട്ടി കുറച്ചിരിയ്ക്കുകയാണ് സമാന്ത. സമാന്ത അക്കിനേനി എന്നായിരുന്നു സമാന്തയുടെ ഇന്‍സ്റ്റഗ്രാം ഐഡി. ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇന്‍സ്റ്റഗ്രാമിലെ യൂസര്‍ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.അതേസമയം ഫേസ്ബുക്കില്‍ ഇപ്പോഴും സമാന്ത അക്കിനേനി എന്ന് തന്നെയാണ്.

 

ഒരു അഭിനേത്രിയെന്ന നിലയിൽ സാമന്തയെ രൂപപ്പെടുത്തുന്നതിൽ ഗൗതം മേനോൻ ഒരു നിർണായക പങ്ക് വഹിച്ചുവെന്ന് ഒരു പ്രകാശനത്തിനുശേഷം അവർ വെളിപ്പെടുത്തി. ഒരു രംഗത്തിൽ സംഭാഷണങ്ങളൊന്നുമില്ലെങ്കിലും സ്‌ക്രീനിന് മുന്നിൽ എങ്ങനെ സ്വാഭാവികമായും സുഖപ്രദമായും തുടരാമെന്ന് അവളെ പഠിപ്പിച്ചു. ചിത്രത്തിൽ ഹൈദരാബാദിൽ താമസിക്കുന്ന ജെസ്സി എന്ന മലയാളി സെയിന്റ് തോമസ് ക്രിസ്ത്യൻ പെൺകുട്ടിയായി സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗ ചൈതന്യ അവതരിപ്പിച്ച നായകനുമായി പ്രണയത്തിലാകുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ, സാമന്തയുടെ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രം തന്നെ നിരൂപക പ്രശംസ നേടി. സിഫിയിലെ വിമർശകർ സാമന്തയെ ഒരു “സീൻ മോഷ്ടാവ്” എന്നും അവളുടെ സൗന്ദര്യം “ആകർഷകമാണ്” എന്നും പ്രശംസിച്ചു.

ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് സാമന്ത അറിയപ്പെടുന്നത്. കോമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗികസമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയിരുന്നു.

 

 

Continue Reading

Celebrity

അവർ പറയുന്നത് പോലെ നമ്മൾ ചെയ്യണം; അതിനാണ് ക്യാഷ് വരുന്നത്; കരഞ്ഞു പോകും; സ്റ്റാർ മാജിക്കിലെ ചാട്ടയടി ഒറിജിനലാണ്; സാധിക വേണുഗോപാൽ പറയുന്നു..!!

Published

on

മലയാള സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സാധിക വേണു ഗോപാല്‍.  സിനിമ-സീരിയൽ മേഖലയിലൂടെ തന്നെ സാധികയെ ആസ്വാദകർക്ക് അറിയാം. അതെ പോലെ തന്നെ രൂക്ഷമായ സൈബര്‍ അറ്റാക്കിനെതിരെയും അനുദിനം കൂടി കൊണ്ടിരിക്കുന്ന  സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എന്നെന്നും ശബ്ദമുയര്‍ത്തുന്ന താരം കൂടെയാണ് സാധിക. ഇപ്പോൾ  നിലവിൽ  സാധികയുടെ ഏറ്റവും പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അഭിനയത്തിലും അതോടൊപ്പം അവതാരക ആയും മോഡൽ ആയും എല്ലാം മലയാളികൾക്ക് സുപരിചിതമായ മുഖം ആണ് സാധിക വേണുഗോപിന്റേത്. തന്റെതായ നിലപാടുകൾ എന്നും വെട്ടി തുറന്നു പറയാൻ മടി ഒട്ടും ഇല്ലാത്ത താരം കൂടി ആണ് സാധിക.

നിരവധി ഷോർട് ഫിലിമുകളിലും അതോടൊപ്പം തന്നെ സീരിയൽ രംഗത്തും പരസ്യ മോഡൽ ആയാലും എല്ലാം തിളങ്ങിയിട്ടുള്ള സാധിക തന്റെ പോസ്റ്റുകളിൽ മോശം കമന്റ് ചെയ്യുന്നവർക്കും ഉരുളക്ക് ഉപ്പേരി പോലെ ഉള്ള മറുപടി നൽകാറുണ്ട്.നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടി ആണ്. തനിക്ക് എന്നും ഇഷ്ടം ഉള്ള വസ്ത്രം സാരി ആണെന്ന് പറയുന്ന സാധിക. കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ്. സാധിക ഇപ്പോൾ അറിയപ്പെടുന്ന സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞു. നിരവധി പോസ്റ്റുകളും തന്റെ വിവാഹ മോചനവും എല്ലാം തരാം വെളിപ്പെടുത്തൽ നടത്തിയിട്ടും ഉണ്ട്. തന്റെ പോസ്റ്റുകളിൽ വരുന്ന കമെന്റുകൾ അതുപോലെ സ്റ്റാർ മാജിക്കിലെ ചട്ടയാടിയും ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഇല്ലാത്തതിന്റെ കാരണവും പറയുകയാണ് സാധിക.

നിരവധി ആളുകൾ ആണ് ഞാൻ ചെയ്ത ഫോട്ടോഷൂട്ടുകൾ എടുത്തു യൂട്യൂബിൽ ഇടുന്നത്. അതിന്റെ ക്യാപ്ഷൻ ആണ് ഏറ്റവും രസം. ഗ്ലാമർ ഷൂട്ടിൽ സാധിക. സാധിക ഷർട്ടിൽ എന്ത് ചെയ്തെന്ന് കണ്ടാൽ ഞെട്ടും. ഞാൻ ഇടക്ക് ഒക്കെ ഇതൊക്കെ സെർച്ച് ചെയ്തു നോക്കും. സാധിക ഹോട്ട് എന്ന് അടിച്ചാലേ എന്നെ കിട്ടാറുള്ളൂ. ഇപ്പോൾ ആളുകൾക്ക് പഴയ കാര്യങ്ങൾ കുത്തി പോകുന്നത് ആണ് പരിപാടി. ഓരോ ആളുകൾക്കും ഓരോ കാഴ്ചപ്പാട് ആണ്. ചിലർ ചാണകം എന്നും സങ്കി എന്നും ഒക്കെ ആണ് വിളിക്കുന്നത്. ഓക്സിജനെ കുറിച്ച് പറഞ്ഞത് ആണ് കാരണം. എന്നാൽ എന്റെ ആശയം കമ്മ്യൂണിസ്റ്റ് ആണ്.എന്നാൽ ഞാൻ എൽഡിഎഫ് ഓ പാർട്ടിയോ അല്ല. പാപ്പാൻ , ആറാട്ട് എന്നി ചിത്രങ്ങളുമായി ഞാൻ തിരക്കിൽ ആയിരുന്നു അതുകൊണ്ടു ആണ് ഞാൻ സ്റ്റാർ മാജിക്കിൽ വരാതെ ഇരുന്നത്. ഇപ്പോൾ വീണ്ടും ഷൂട്ടിങ് തുടങ്ങിയപ്പോൾ വിളിച്ചതുമില്ല. അവിടെ എല്ലാവരും ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എല്ലാവരും പല സ്വഭാവത്തിൽ ഉള്ളവരാണ്.

എല്ലാവരും തന്നെ കുട്ടികൾ ആണ്. എന്റെ പാറ്റേൺ അല്ല ആ ജോലി. എന്നാലും ഞാൻ ഒത്തുപോകുകയാണ്. ഗെയിം ഒന്നും ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല. പക്ഷെ കളിക്കും അത്രേ ഉള്ളൂ. പിന്നെ ചില തമാശകൾ അരോചകം ആയി തോന്നുമ്പോൾ ഞാൻ പ്രതികരിക്കും അല്ലാത്തപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കും. സ്റ്റാർ മാജിക്ക് ഫാമിലി എനിക്ക് ഇഷ്ടമാണ്.ആ ഫ്ലോർ രസമാണ്. ഞാൻ മാത്രം സീനിയർ എന്ന തോന്നൽ ആണ് എനിക്ക്. നോബി ചേട്ടൻ സുധി ചേട്ടൻ , അസീസിക്ക , തങ്കു എല്ലാവരും വലിയ സ്നേഹം ഒക്കെ ആണ്. എന്റെ പ്രശനം എന്താണ് എന്ന് വെച്ചാൽ എനിക്ക് പ്രായത്തേക്കാൾ കൂടുതൽ പക്വത ഉള്ളതായി തോന്നും. ചില കാര്യങ്ങൾ തമാശ ആണെങ്കിലും എനിക്ക് സ്വീകരിക്കാൻ കഴിയില്ല. സ്റ്റാർ മാജിക്കിലെ ചാട്ടയടി അഭിനയം അല്ല.

ഒരിക്കൽ തനിക്ക് തങ്കുവിന്റെ കയ്യിൽ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേക്ക് നമ്മൾ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത്. – സാധിക പറയുന്നു. ചുരുക്കം ചില സിനിമകളിലൂടെയും അതെ പോലെ തന്നെ വളരെ മികച്ച  ഹ്രസ്വ ചിത്രങ്ങളിലൂടെയും ആരാധകർക്ക്  പ്രിയങ്കരിയായി മാറിയ  താരമാണ് സാധിക വേണുഗോപാല്‍. വളരെ മികച്ച ഒരു മോഡൽ കൂടിയാണ് താരം. അതിന്റെ ചിത്രങ്ങള്‍ ചില സമയങ്ങളിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റേതായി വരാറുള്ള  സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം തന്നെ  ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാൽ  പരിഹാസ കമന്റുകളുമായി എത്തിയവര്‍ക്കെല്ലാം തകർപ്പൻ മറുപടികള്‍ സാധിക  നല്‍കിയിരുന്നു.

Continue Reading

Most Popular

Celebrity10 hours ago

ഞങ്ങൾ അഞ്ച് നിർമാതാക്കളും നിന്നെ മാറി മാറി ഉപയോഗിക്കും..തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് ശ്രുതി ഹരിഹരൻ..!!

2012 ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ നടിക്ക് ഇന്ന് മലയാളത്തിൽ മാത്രമല്ലാ തെന്നിന്ത്യൻ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ചാണ് നില്കുന്നത്.അത് മറ്റാരുമല്ല അഭിനയിക്കാൻ വരുന്നതിനു...

Film News11 hours ago

ചങ്ക്സ് സിനിമയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന തേപ്പുകാരി കൊച്ചല്ലേ. ഇത്..ഗ്ലാമർ ലുക്കായല്ലോ..ജാനകി സുധീറിന്റെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു !!

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും. മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ജാനകി സുധീർ. അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഞ്ച്...

Celebrity15 hours ago

ജീവിതം പെർഫെക്റ്റല്ല; പക്ഷെ ബി.ക്കിനി പെർഫെക്റ്റാണ്; വൈറലായി സംയുകതയുടെ പുത്തൻ ഫോട്ടോഷൂട്ട് [PHOTOS]..!!

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ...

Celebrity16 hours ago

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, പിന്നെ വാശിയായിരുന്നു: സർപ്പട്ടയിലെ ജോണ്‍ കോക്കന്‍ പറയുന്നു !!

ആര്യ നായകനായെത്തിയ പുത്തൻ പുതിയ തമിഴ് ചിത്രം ‘സാർപട്ടാ പരമ്പരൈ’ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്നു. രജനികാന്തിനെ നായകനാക്കി കബാലി, കാല എന്നീ ചിത്രങ്ങൾ ഒരുക്കിയതിനു...

Celebrity2 days ago

മികച്ച ഗെയിമർ മണികുട്ടനോ ടിമ്പലോ അല്ല; ഫിനാലെ വേദിയിൽ അവാർഡ് പ്രഖ്യാപിച്ചു മോഹൻലാൽ..വിജയികൾ ഇവരൊക്കെ !!

അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 3 മലയാളം അവാർഡ് പ്രഖ്യാപനം നടന്നു. നേരത്തെ നടന്ന അവാർഡ് നിശ ഇന്ന് ആണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്....

Celebrity2 days ago

മോഹൻലാൽ രണ്ടു തവണ എന്നെ പൊക്കിയിട്ടും കീ വീണില്ല; അവസാനം ഇങ്ങനെ ചെയ്യേണ്ടി വന്നു; ഗാന്ധർവ്വം നായിക പറയുന്നത് ഇങ്ങനെ !!..!!

ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗാന്ധർവ്വം. ചിത്രത്തിൽ നായികയായി എത്തിയത് മോഡലും ബോളിവുഡ്...

Celebrity2 days ago

പഴയ എന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായിചോളു..സനൂഷയുടെ കിടിലൻ മേകോവർ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ..!!

കുട്ടിക്കാലം മുതലേ സിനിമകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് സനുഷ. തന്റെ അഞ്ചാം വയസിലാണ് സനുഷ ആദ്യമായി മമ്മൂട്ടി നായകനായി എത്തിയ ദാദ സാഹിബ്‌ എന്ന...

Celebrity2 days ago

ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഉണ്ണിമേരിയെ രക്ഷപ്പെടുത്തിയത് മമ്മൂട്ടി; താരത്തിന്റെ തുറന്ന് പറച്ചിൽ..!!

ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. മലയാളത്തിൽ മുന്നൂറിൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുള്ള താരം ആണ് ഉണ്ണി...

News2 days ago

തന്റെ സ്വന്തം കൈ നഷ്ടപ്പെടുത്തി പട്ടാളക്കാരന്റെ ജീവൻ രക്ഷിച്ചു ജ്യോതി എന്ന നേഴ്സ്..ജീവൻ രക്ഷിച്ച ആ കുട്ടിയെ സ്വന്തം ആക്കി വികാസ് എന്ന പട്ടാളക്കാരൻ..സംഭവം ഇങ്ങനെ !!

സ്വന്തം കൈ നഷ്ടപ്പെടുത്തി രക്ഷിച്ച പെൺകുട്ടികയെ തന്റെ ഭാര്യയാക്കി വികാസ് എന്ന പട്ടാളക്കാരൻ. കേൾക്കുമ്പോൾ സത്യം ആണോയെന്ന് തോന്നും എന്നാൽ സംഭവം സത്യം ആണ്. ഇതുവരെ കണ്ടിട്ടില്ലാത്ത...

Celebrity2 days ago

മോഹന്‍ലാലിനെ ചെറുപ്പമാക്കുന്ന ഡിഏജിംഗ് ടെക്‌നോളജിയുമായി വരുന്ന സിനിമ..സംഭവം ഇങ്ങനെ !!

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഒരു അന്നൗണ്‍സ്‌മെന്റ് ആണ് സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മരക്കാര്‍ അറബികടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നാണ്...

Trending