Film News
അമ്പലത്തിലെ പൂജാരിയോടായിരുന്നു പ്രണയം..അദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നോ എന്നറിയില്ല; രഞ്ജു രഞ്ജിമാര്‍ പറയുന്നു..!!

മലയാള സിനിമ നായികമാരുടെ മിക്ക ഫോട്ടോഷൂട്ട്സിലും കാണാൻ കഴിയുന്ന മേക്കപ്പ് ആര്ടിസ്റ് ആണ് രഞ്ജു രഞ്ജിമാർ. സെലിബ്രിട്ടികൾക്കൊപ്പം വളരെ അധികം സൗഹൃദം നിലനിർത്തുന്ന ആൾ കൂടിയാണ് രഞ്ജു രഞ്ജിമാർ. രഞ്ജു സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ആളാണ്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. അഞ്ചാമത്തെ വയസിലാണ് തന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെ കുറിച്ച് മനസിലാക്കിയത് എന്ന് ഒരു അഭിമുഖത്തിനിടെ രഞ്ജു പറഞ്ഞു.
അമ്പലത്തിലെ പൂജാരിയോട് ആണ് തനിക്ക് ആദ്യം പ്രണയം തോന്നിയത്. അദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നോ എന്ന് അറിയില്ലെന്നും രഞ്ജു പറഞ്ഞു. അദ്ദേഹം തന്റെ മനസില്‍ ശ്രീകൃഷ്ണന്‍ ആയിരുന്നു, താന്‍ രാധയും. മുതിര്‍ന്നതിന് ശേഷം വേറൊരാളോട് പ്രണയം തോന്നിയിരുന്നു. കത്ത് നല്‍കിയപ്പോള്‍ അവന്‍ അതുമായി വീട്ടില്‍ വന്നു. അതോടെ വലിയ പ്രശ്‌നങ്ങളായിരുന്നു. തിരക്കുപിടിച്ച ജീവിതമാണ്. മൂഡോഫാകാന്‍ താന്‍ സ്വയം അനുവദിക്കാറില്ല. തന്റെ സ്വപ്നങ്ങളില്‍ ഉള്ള ഒരു പുരുഷന്‍ ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കും. തന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിക്കണം.-രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി. ഇതിന്റെ പേരിൽ പല വിമർശനങ്ങളും രഞ്ജു നേടിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇന്നോര്‍ക്കുമ്പോള്‍, ഒരു ഞെട്ടല്‍, ഒരത്ഭുതം, അഭിമാനം, ഇവയൊക്കെ മാറി മറിഞ്ഞു വരും, എന്നിരുന്നാലും സ്ത്രിയിലേക്കുള്ള എന്റെ യാത്ര ഇത്തിരി താമസിച്ചായിരുന്നു, കാരണം, കല്ലെറിയാന്‍ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തില്‍ എനിക്കായ് ഒരിടം വേണമെന്ന വാശി ആയിരുന്നു, ആ തടസ്സത്തിനു കാരണം, സമൂഹം എന്തുകൊണ്ടു പുച്ഛിക്കുന്നു, എന്തിനു കല്ലെറിയുന്നു, 1 അറിവില്ലായ്മ, 2 സദാചാരം ചമയല്‍, 3, കൂടുന്നവരോടൊപ്പം ചേര്‍ന്ന് കളിയാക്കാനുള്ള ഒരു ശീലം,, ഇവയൊക്കെ നില നില്ക്കുമ്പോഴും, ഞങ്ങള്‍ ബൈനറിക്ക് പുറത്തായിരുന്നു, ആണ്‍, പെണ്‍, ഈ രണ്ട് ബിംബങ്ങള്‍ മാത്രമെ ജനങ്ങള്‍ കാണുന്നുണ്ടായിരുന്നുള്ള, വൈവിധ്യങ്ങളെ ഉള്‍കൊള്ളാനോ, മനസ്സിലാക്കാനോ ആരും ശ്രമിച്ചില്ല, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ നഗരത്തിലേക്ക് വരുമ്പോള്‍, ഇന്നത്തെ ഈ കാണുന്ന സൗന്ദര്യമല്ലായിരുന്നു കൊച്ചിക്ക്.
എനിക്ക് ഞാനാവാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് എന്നെ ഒത്തിരി കരയിപ്പിച്ചു, അതു കൊണ്ട് തന്നെ എന്റെ ജന്ററിനെ എന്റെ ഉള്ളില്‍ ഒതുക്കി, പൊരുതാന്‍ ഞാന്‍ ഉറച്ചു, പല പലയിടങ്ങള്‍, അടി, തൊഴി, പോലീസ്, ഗുണ്ടകള്‍, എന്നു വേണ്ട ശരിരം എന്നത് ഒരു ചെണ്ട പോലെ ആയിരുന്നു, വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാന്‍ നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ആ നിമിഷം മുതല്‍ എന്റെ തല ഉയര്‍ന്നു, എന്നെ നോക്കി വിരല്‍ ചുണ്ടുന്നവരെ, അതേ വിരല്‍ ഉപയോഗിച്ചു നേരിടാന്‍ എനിക്ക് ത്രാണി ലഭിച്ചു, കാരണം ഞാന്‍ അധ്വാനിച്ചാണ് ജിവിക്കുന്നത് എന്ന പൂര്‍ണ ബോധം.പതുക്കെ പതുക്കെ രഞ്ജു രഞ്ജിമാര്‍ പിച്ചവയ്ക്കാന്‍ തുടങ്ങി, സഹപ്രവര്‍ത്തകരോടുള്ള, സ്‌നേഹം, കരുണ, അന്നം തരുന്നവരോടുള്ള കടപ്പാട്, ഇതൊക്കെ ആയിരിക്കാം, എന്റെ വേദനകള്‍ക്ക് ശമനം തന്നിരുന്നത്, കാരണം എല്ലാവരും എന്നെ സ്‌നേഹിച്ചു, അംഗീകരിച്ചു, എന്നാല്‍ പോലും, ചിലപ്പോഴൊക്കെ ഞാന്‍ എന്നോടു ചോദിക്കും, നിന്നിലെന്തൊ ചേരാത്തതായി ഇല്ലെ, അതെ ഉണ്ടായിരുന്നു, പെണ്ണായി ജീവിക്കുന്ന എന്റെ ശരിരത്തില്‍ ആണിന്റേതായ ഒരവയവം, അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി, പലപ്പോഴും രാത്രി കാലങ്ങളില്‍ ഞാന്‍ സ്വയം സര്‍ജറി ചെയ്യും, എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും, കുറെ നേരം ഞാന്‍ അങ്ങനെ കാലുകള്‍ ചേര്‍ത്തു കിടക്കും, ഉള്ളില്‍ ചിരിച്ചു കൊണ്ടു ഞാന്‍ മൊഴിയും ഞാന്‍ പെണ്ണായി, ചില നടിമാരൊത്ത് യാത്ര ചെയ്യുമ്പോള്‍ എന്റെ പാസ്‌പോര്‍ട്ടിലെ ജെന്‍ഡര്‍ കോളം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി, യെസ് ഞാന്‍ ഉറപ്പിച്ചു, എല്ലാം വിഛേദിക്കണം എറണാകുളം റീനെമെഡിസിറ്റിയില്‍ സര്‍ജറിക്കു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഒരേ ഒരു കാര്യം മാത്രമായിരുന്നു എന്റെ ഡിമാര്‍ഡ്, എനിക്ക് ഭാവിയില്‍ അമ്മയാകാന്‍ സാധിക്കുന്ന ഒരു സര്‍ജറി.
ഇത് പോലെ ജീവിതത്തിൽ പല ആഗ്രഹങ്ങൾ ഉള്ള ട്രാന്സ്ജെന്ഡേഴ്സ് മേക്കപ്പ് ആർട്ടിസ്റ്റുകൾ നമുക്ക് ഇടയിലുണ്ട്. ജീവിതത്തിൽ പല വെല്ലുവിളികളും ഏറ്റെടുത്തവരാണ് ഇവർ. ഈ പ്രതിസന്ധികളിലും വളരെ അധികം ഉയരത്തിൽ എത്തിയവരും ഇവർക്കിടയിലുണ്ട്. പലരും ഇപ്പോഴും സമൂഹത്തിന്റെ അധിക്ഷേപത്തിന് ഇരയാകുന്നുമുണ്ട്. കാലം മാറും തോറും ഇതിനൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Film News
ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാനം അഴി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവനിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഷൂട്ടിങ്ങിനിടെ ലോക സുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ഒരു സംഭവം പങ്കുവെയ്ക്കുകയാണ് താരം.
‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.
Film News
ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.
18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
Film News
വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാലയും ഭാര്യ എലിസബത്തും

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോൾ ആശുപത്രിയില്‍ തന്നെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ് ബുക്കിൽ പങ്കുവച്ചു.
ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് ബാലയുടെ ഭാര്യ എലിസബത്ത് തുറന്നുപറഞ്ഞിരുന്നു. ചാറ്റ് ബോക്സിലൂടെ നേരത്തേമുതല്‍ ശല്യപ്പെടുത്തല്‍ നേരിടുന്നുണ്ടെന്നും ബാല ആശുപത്രിയില്‍ ആയതിനു ശേഷവും ഐ ലവ് യൂ പറഞ്ഞുകൊണ്ട് വരുന്നവരുണ്ടെന്നും എലിസബത്ത് പറയുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു എലിസബത്തിന്‍റെ പ്രതികരണം.
Film News
നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സാമന്ത.
ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല സാമന്ത പറഞ്ഞു.
സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം ശാന്തകുന്തളം ഈ വരുന്ന ഏപ്രിൽ 14 ന് റിലീസാകും.ഗുണശേഖർ സംവിധാനം ചെയുന്ന ചിത്രം നിരവധി ഭാഷകളിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
Film News
“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.
ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!