Connect with us

Film News

കുഞ്ഞ് ഉണ്ടായത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷമാണ്..മകള്‍ സ്വന്തം രക്തമെന്ന് നടി ; കാരണം വ്യക്തമാക്കി രേവതി !!

Published

on

മലയാള സിനിമയിലെ ഒരുകാലത്തെ ഹിറ്റ് നായികായായിരുന്നു രേവതി. അഭിനയത്തിലെ മികവ് ആണ് മലയാളികളുടെ മനസ്സിൽ രേവതി കയറിപറ്റിയത്. മലയാളം കൂടാതെ തമിഴ്, തെലുഗ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. നടി, സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് രേവതി. മലയാളികളുടെ പ്രിയനടി തമിഴ്‌നാട്ടിലും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. അടുത്തിടെ ഡബ്‌ള്യുസിസിയില്‍ ചേര്‍ന്നതിനു ശേഷം താരസംഘടനയായ അമ്മയ്ക്ക് എതിരെ പത്രസമ്മേളനം നടത്തിയവരില്‍ രേവതിയുമുണ്ടായിരുന്നു. സിനിമയിലെ അസമത്വത്തിനെതിരെ താരം എപ്പോഴും നിലയുറപ്പിച്ചിരുന്നു. ഇന്ന് നടിയുടെ പിറന്നാളാണ്. നിരവധി താരങ്ങളാണ് രേവതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നത്.

ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് നടിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് സംവിധായികയായതും രേവതി തിളങ്ങി. 1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചുവെങ്കിലും 2002ല്‍ ഇവര്‍ ബന്ധം വേര്‍പ്പെടുത്തി. എന്നാല്‍, ഇരുവരും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് നടിയുടെ മകള്‍ മഹിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച്‌ രേവതി വെളിപ്പെടുത്തുന്നത്. ഭര്‍ത്താവുമായുള്ള വിവാഹമോചനം കഴിഞ്ഞായിരുന്നു രേവതിക്ക് കുഞ്ഞ് ജനിച്ചത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. ഇത്തരം സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി.

‘ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനയുണ്ട്. ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, വെളിപ്പെടുത്താന്‍ ഉദ്ദേശമില്ല. ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചത്. അങ്ങനെയാണ് മകള്‍ ഉണ്ടായത്’, രേവതി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

Film News

‘ഫാന്‍ ബോയ് മൊമന്റ്’; ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിനിടെ എംഎസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ചു അർജിത് സിംഗ്.

Published

on

ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ചടങ്ങിൽ കേസരിയ, ചന്ന മെരേയ, തുജെ കിത്ന ചാഹ്നെ ലഗേ ഹം തുടങ്ങിയ ഗാനങ്ങളിലൂടെ അർജിത് സിംഗ് ജനക്കൂട്ടത്തെ ആകർഷിച്ചു. അർജിത് സിംഗിന്റെ പ്രകടനത്തെത്തുടർന്ന്, തമന്ന ഭാട്ടിയ അവിശ്വസനീയമായ ചില നൃത്ത തന്ത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തമന്നയ്ക്ക് ശേഷം രശ്‌മിക മന്ദാനയുടേതായിരുന്നു അവസാന പ്രകടനം. എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരെയെല്ലാം ചടങ്ങിൽ പങ്കെടുത്തു.

ധോണിയുടെ വലിയ ആരാധകനാണ് അര്‍ജിത്. തന്റെ ആരാധനാമൂര്‍ത്തിയുടെ കാലില്‍ തൊട്ട് വണങ്ങുന്ന അര്‍ജിത് സിംഗിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.വേദിയിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവര്‍ക്ക് കൈ കൊടുത്ത ശേഷം അര്‍ജിത് സിംഗിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ധോണിയുടെ കാലില്‍ തൊട്ട് വന്ദിച്ചത്.

Continue Reading

Film News

‘ഇതില്‍ വീഡിയോ കട്ട് ചെയ്യാനൊക്കെ എങ്ങനെയാണ്’? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി

Published

on

സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍.

ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് മ്യൂസിക്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ.

 

View this post on Instagram

 

A post shared by Abhijith (@abhijith_costumedesigner)


Continue Reading

Film News

മൂന്നാറിൽ അവധി ആഘോഷിച്ചു സ്പൈഡർമാനും കാമുകിയും? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രത്തിന് വ്യാപക വിമർശനം

Published

on

നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് കേരള ടൂറിസം വകുപ്പ് ചിത്രം പങ്കുവെച്ചത്. ചിത്രം സമൂഹ മാധ്യമങ്ങളും വൈറലാകുകയും പിന്നാലെ വന്‍ വിമര്‍ശനത്തിനും ഇടയായിരിക്കുകയാണ്.

 

‘ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങളും പോസ്റ്റും. എന്നാൽ, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമാണെന്നും ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതാക്കി മാറ്റി വ്യാജമായി നിർമിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനമുയർന്നു. ഏപ്രില്‍ ഫൂളിന്റ ഭാഗമായിട്ടാണ് ഇങ്ങനെ ചിത്രം പ്രചരിപ്പിച്ചത് എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു.

Continue Reading

Film News

ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

Published

on

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാനം അഴി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവനിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഷൂട്ടിങ്ങിനിടെ ലോക സുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ഒരു സംഭവം പങ്കുവെയ്ക്കുകയാണ് താരം.

‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.

Continue Reading

Film News

ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

Published

on

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.

പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.

18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.

Continue Reading

Most Popular

Film News11 hours ago

‘ഫാന്‍ ബോയ് മൊമന്റ്’; ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിനിടെ എംഎസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ചു അർജിത് സിംഗ്.

ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ചടങ്ങിൽ കേസരിയ, ചന്ന മെരേയ, തുജെ കിത്ന ചാഹ്നെ ലഗേ ഹം തുടങ്ങിയ ഗാനങ്ങളിലൂടെ അർജിത് സിംഗ്...

Film News13 hours ago

‘ഇതില്‍ വീഡിയോ കട്ട് ചെയ്യാനൊക്കെ എങ്ങനെയാണ്’? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി

സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍. ഒരു...

Film News17 hours ago

മൂന്നാറിൽ അവധി ആഘോഷിച്ചു സ്പൈഡർമാനും കാമുകിയും? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രത്തിന് വ്യാപക വിമർശനം

നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് കേരള ടൂറിസം വകുപ്പ് ചിത്രം പങ്കുവെച്ചത്. ചിത്രം സമൂഹ മാധ്യമങ്ങളും വൈറലാകുകയും...

Uncategorized2 days ago

പ്രിയങ്ക ചോപ്രക്കും നിക്കിനുമൊപ്പം ആദ്യമായി ഇന്ത്യയിൽ എത്തി മകൾ മാല്‍തി

പ്രിയങ്ക ചോപ്ര ഇപ്പോൾ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്. 2018 ൽ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച അവർ ലോസ് ഏഞ്ചൽസിലേക്ക് താമസം...

Film News2 days ago

ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ...

Film News3 days ago

ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ...

Film News3 days ago

വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാലയും ഭാര്യ എലിസബത്തും

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോൾ ആശുപത്രിയില്‍ തന്നെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം. ഭാര്യ എലിസബത്തിനും...

Film News4 days ago

നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച്‌...

Film News4 days ago

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട്...

Film News4 days ago

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം...

Trending