Celebrity
കല്യാണം ആയോ റിമി?? ഒടുവിൽ തൻറെ രണ്ടാം വിവാഹത്തെ പറ്റി തുറന്ന് പറഞ്ഞ് നടി റിമി ടോമിതന്നെ രംഗത്ത് വീഡിയോ കാണാം..!!

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ വിവാഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച. സിനിമ മേഖലയിലുള്ള ഒരു പ്രമുഖനാണ് റിമിയെ കല്യാണം ചെയ്യാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെല്ലാം മറുപടി പറഞ്ഞു റിമി രംഗത്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി ഗായികയും അവതാരകയുമായ റിമി ടോമി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹത്തെ കുറിച്ച് വാര്‍ത്തകര്‍ പരക്കുന്നു. ആ വാര്‍ത്ത തെറ്റാണ്. ആത്തരമൊരു കാര്യം നടന്നാല്‍ ആദ്യം അത് തന്റെ പ്രേക്ഷകരെ ആയിരിക്കും അറിയിക്കുക എന്നും റിമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റിമിയുടെ പ്രതികരണം. ‘കല്യാണം ആയോ റിമി?’ എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു ഒരുപാട് കോളുകളാണ് വരുന്നത്.
ടൈറ്റിലില്‍ പറഞ്ഞതു പോലെ ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്. എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു. ഇപ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് ഞാൻ പോകുന്നു. എന്തെങ്കിലും പുതിയ കാര്യങ്ങളൊക്കെ വരുമ്പോള്‍ ആദ്യം ഞാൻ നിങ്ങളുടെയടുത്ത് പറയും. അപ്പോള്‍ വിശ്വസിച്ചാല്‍ മതി കേട്ടോ. അപ്പോള്‍ കല്യാണം ഒന്നും ആയില്ല എന്നും റിമി ടോമി പറയുന്നു. ഇപ്പോള്‍ ഞാൻ ഇങ്ങനെയങ്ക് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നത്. റിമി തന്നെ വിശദീകരണം നൽകിയതിൽ സന്തോഷമുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും കുറിച്ചത്.
11 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് മുൻ ഭാർത്താവ് റോയ്സും റിമിയും വിവാഹമോചിതരായത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിഞ്ഞത്. 2008ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. വിവാഹമോചനം നേടിയ ശേഷം റോയ്സ് രണ്ട് വർഷങ്ങൾക്ക് മുമ്പ് പുനർവിവാഹം ചെയ്തിരുന്നു. ഗായികയായിട്ട് മാത്രമല്ല അഭിനേതാവായിട്ടും റിമി ടോമി വെള്ളിത്തിരയുടെ ഭാഗമായിട്ടുണ്ട്. ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’യില്‍ നായികയായ റിമി ടോമി നിരവധി ചിത്രങ്ങളില്‍ അതിഥി താരമായിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘എന്നാലും ശരത്’ ആണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥിയായി സ്വന്തം വേഷത്തില്‍ അഭിനയിച്ച ചിത്രം. ടെലിവിഷൻ ഷോകളിലുടെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയുമാണ് റിമി ടോമി.പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് ‘ആരോ വിരല്‍ മീട്ടി’ എന്ന ഗാനം. ‘പ്രണയവര്‍ണങ്ങള്‍’ എന്ന സിനിമയിലേതാണ് ഗാനം. സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഇത്രയായിട്ടും എല്ലാവരും പാടികേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനം.
Celebrity
ബോളിവുഡ് നടിമാരെ വെല്ലുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്..[PHOTOS]!!

മോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്.വളരെ ചുരുങ്ങിയ സമയം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനശ്വര. സിനിമാലോകത്തിലേക്ക് ബാലതാരമായിയെത്തി ഇപ്പോള്‍ നായിക നടിയായും തിളങ്ങുകയാണ് താരം. അനശ്വര രാജന് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ വളരെ മികച്ച കഥാപാത്രങ്ങൾ ചെയ്തു . അതിൽ തന്നെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ വളരെ ചെറിയ ബഡ്ജറ്റിൽ യാതൊരു സൂപ്പർ താരങ്ങളുമില്ലാതെ ഒരു പടം ഇത്രത്തോളം വിജയം നേടിയിട്ടുണ്ടോ എന്നത് സംശയമാണ്. തണ്ണീർമത്തനിലെ ‘കീർത്തി’ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ധാരാളം അവാർഡുകളും അനശ്വരയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആരാധകരുണ്ട്. കറുപ്പ് ഗൗണിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് അനശ്വര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.
വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് അനശ്വര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ബോൾഡ് ലുക്ക് ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കാണല്ലോ, കണ്ണെടുക്കാൻ തോന്നുന്നില്ല, സോ ബ്യൂട്ടിഫുൾ എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. മൈക്ക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ അനശ്വര എത്തിയ ലുക്കാണിത്. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രമാണ് മൈക്ക്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. യു/എ സര്‍ട്ടിഫിക്കറ്റാണ് മൈക്കിന് ലഭിച്ചിരിക്കുന്നത്. അനശ്വരയുടെ നായികനായി എത്തുന്നത് നവാഗതനായ രഞ്ജിത്ത് സജീവ് ആണ്. ‘ബിവെയർ ഓഫ് ഡോഗ്സ്’ സിനിമയുടെ സംവിധായകൻ വിഷ്ണുശിവപ്രസാദാണ് ‘മൈക്കും’ ഒരുക്കുന്നത്. ‘മൈക്ക്’, രചിച്ചിരിക്കുന്നത് ‘കല വിപ്ലവം പ്രണയം’ സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ഇറക്കം കുറഞ്ഞ ട്രൗസറും ഓഫ് ഷോള്‍ഡര്‍ ടോപ്പും ധരിച്ചുള്ള അനശ്വരയുടെ ഫോട്ടോ മുൻപ് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.” ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്ക് വിഷമം വേണ്ട, എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില് അതോര്‍ത്ത് വിഷമിക്കൂ” എന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള അനശ്വരയുടെ മറുപടി.
ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം. അനശ്വരയുടെ ആദ്യ സിനിമ ഉദാഹരണം സുജാത ആയിരുന്നു. ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം.
അടുത്ത സിനിമ ബിജുമേനോൻ നായകനായ ആദ്യരാത്രി ആയിരുന്നുവെങ്കിലും ആ സിനിമ റിലീസ് ആവാൻ വൈകിയതിനാൽ അതിനു മുന്നേ റിലീസായ അനശ്വര നായികയായി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ അനശ്വരയുടെ മൂന്നാമത്തെ സിനിമയായി.
Celebrity
പ്രിത്വിക്ക് ശേഷം കോടികൾ വിലമതിക്കുന്ന ലംബോർഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ; വാഹനത്തിന്റെ പ്രത്യേകതകൾ..!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്കുന്ന മറ്റൊരു നടനുണ്ടാകില്ല. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന മികവ്. സത്യത്തില്‍ ഫഹദ് മത്സരിക്കുന്നത് ഫഹദിനോട് തന്നെയാണ്. മാറിയ മലയാള സിനിമയുടെ മുഖമാണ് ഇന്ന് ഫഹദ് ഫാസില്‍.തകര്‍ച്ചയോടെയായിരുന്നു ഫഹദിന്റെ തുടക്കം. അച്ഛന് ഫാസില്‍ മലയാളത്തിന് പല സൂപ്പര്‍ താരങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ മകന് ഫഹദ് ഫാസിലിനെ നായകനാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പിഴച്ചു. കൈ എത്തും ദൂരത്ത് എന്ന ഫഹദിന്റെ ആദ്യ സിനിമ തീയേറ്ററില്‍ പരാജയപ്പെട്ടു. ഇതോടെ ഫഹദ് അഭിനയം തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പഠനത്തിനായി പോവുകയായിരുന്നു. കാലങ്ങള്‍ പിന്നിട്ടു. ഫഹദ് ഫാസില്‍ എന്ന പേര് മലയാളികള്‍ എന്നോ മറന്നു പോയി. എന്നാല്‍ കാലം കാത്തു വച്ച കാവ്യനീതി നേടിയെടുക്കാന്‍ അവന് തിരികെ വന്നു.
രണ്ടാം വരവില്‍ ഫഹദ് ഫാസില്‍ തിരുത്തിയെഴുതിയത് തന്നെക്കുറിച്ചുള്ള പലരുടേയും വിധി പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നില്ല മലയാള സിനിമയെ തന്നെയായിരുന്നു. അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളും അഭിനയ ശൈലിയുമൊക്കെ ഫഹദ് ഫാസില്‍ എന്ന നടന് തച്ചുടച്ചു കളഞ്ഞു. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്കും ലംബോര്‍ഗിനിയുടെ ആഡംബരം എത്തിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലായ് മാസം ഒടുവിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനം എന്ന ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.
3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ്.യു.വി.’ എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരുന്നു.
Celebrity
23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്മാര് വീണ്ടും തിരിച്ചെത്തുന്നു; മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും; സംഭവം ഇങ്ങനെ..!!

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി. ഈ ബ്ലോക്ക് ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരം ജൂഹി ചാവ്ല. മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്റെ കഥാപാത്രമായ കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ് ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും. ഇപ്പോഴിതാ ഹരികൃഷ്ണന്മാര് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍സ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
സംവിധായകന് ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘ഹരികൃഷ്ണന്‍സ്’. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാന്‍ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന് രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
പ്രണവം ആര്‍ട്സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ തന്നെയായിരുന്നു.മീരയുടെ സുഹൃത്തായ ഗുപ്തന് എന്ന കഥാപാത്രവും സിനിമയില്‍ ഏറെ പ്രധാനപെട്ട ഒന്നാണ്. സംവിധായകന് രാജീവ് മേനോന് അവതരിപ്പിച്ച ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഷാരൂഖിന്റെ തിരക്കുകള്‍ കാരണം അത് മാറ്റി രാജീവിലേക്ക് എത്തുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ രാജീവ് മേനോന് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു സുപ്രധാന ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ഐക്കോണിക്ക്’ ആയ മമ്മൂട്ടി-മോഹന്‍ലാല്‍-ജൂഹി-ഷാരൂഖ് ചിത്രത്തിന് പുറമേ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന മറ്റു ചിത്രങ്ങളും -കുടുംബ ചിത്രങ്ങളും ‘ഹരികൃഷ്ണന്‍സ്’ ലൊക്കേഷനില്‍ വച്ച് എടുത്തിട്ടുള്ളതാണ്.
Celebrity
അതിസുന്ദരിയായി അനിഖ സുരേന്ദ്രൻ; പുത്തൻ ഫോട്ടോഷൂട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..[PHOTOS]!!

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സമ്പാദിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ് സിനിമകളിലും മികച്ച കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. മമ്മൂട്ടി, തല അജിത്, നയൻതാര, തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം മകളായി താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിയ്ക്കുവാനും താരത്തിന് സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ വൺ മില്യണിൽ അതികം ഫോളോവെർസ് ഉള്ള താരം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സജീവമാണ്. പല തരത്തിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും മറ്റുമായി താരം സോഷ്യൽ മീഡിയയിൽ പലപ്പോഴും എത്താറുണ്ട്. ഈ ചെയ്തത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ വൈറൽ ആയും മാറാറുണ്ട്. ട്രഡീഷണൽ ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന താരം കോവിഡ് ലോക്ഡോൺ കാലയളവിൽ കൂടുതലായും സാരിയിലും മറ്റുമാണ് പ്രത്യക്ഷപ്പെട്ടത്.
ഇതോടെ ഇനി നായികയാകാനുള്ള തയ്യാറെടുപ്പിലാണോ താരം ഉള്ളതെന്ന ചോദ്യമായിരുന്നു ആരാധകരുടെ ഇടയിൽ നിന്നും ഉയർന്നത്. ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ അനിഖ സുരേന്ദ്രൻ ഇപ്പോൾ നായികയാകാൻ ഒരുങ്ങുകയാണ്. ഓ മൈ ഡാർലിങ് എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു. സിനിമയുടെ പൂജ ചടങ്ങിൽ അനിഖ, ലെന, സംവിധായകൻ ആൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിൻറെ പൂജക്ക് തരാം എത്തിയ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്ലൗസും പാവാടയും ഇട്ടു അതി സുന്ദരിയായാണ് താരം പൂജയ്ക്ക് എത്തിയത്. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ഇതുവരെ അനിഖ സുരേന്ദ്രൻ 17 ഓളം സിനിമകളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ബാലതാരമായിട്ടാണ് അവർ പ്രത്യക്ഷപ്പെട്ടത്. 2010 ൽ ‘കഥ തുടരുന്നു’ എന്ന മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നടി അനിഖ സുരേന്ദ്രൻ സിനിമയിൽ പ്രവേശിച്ചത്.
പിന്നീട് ഒട്ടനേകം ഹിറ്റ് ചിത്രങ്ങളിൽ അനിഖ ഭാഗഭാക്കായി. അനിഖ സുരേന്ദ്രൻ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ശേഷം സിനിമയിൽ സജീവമായ താരമാണ്. തമിഴിലെ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്.
Celebrity
സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പര്‍ക്ക്; മോഹന്‍ലാലിന് എതിരെ രൂക്ഷ വിമർശനവുമായി അഡ്വ.സംഗീത ലക്ഷ്മണ..!!

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ നിലപാടുകൾ പങ്ക് വെക്കുകയും രൂക്ഷ വിമർശനങ്ങൾ പറയുകയും ചെയുന്നത് ആളാണ് സംഗീത ലക്ഷ്മണ. അഡ്വക്കേറ്റ് കൂടിയായ ഇവർ പലതരത്തിലുള്ള വിവാദങ്ങളെ പറ്റി അങ്ങേ അറ്റം വിമർശനങ്ങൾ പറഞ്ഞ് ജനശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. ഇത് മൂലം തന്നെ നിരവധി വിമർശനങ്ങൾ സംഗീതക്ക് എതിരെയും ഉണ്ടാകാറുണ്ട്. ആക്രമിക്കപ്പെട്ട നടി ഉള്‍പടെ നിരവധി താരങ്ങൾക്കെതിരെ സംഗീത തന്റെ ഫേസ്ബുക് വഴി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ പറ്റിയുള്ള ഒരു വിമർശനവുമായാണ് സംഗീത രംഗത്തെത്തിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് സംഗീതക്കെതിരെ കമൻറ്റുകളുമായി എത്തയിരിക്കുന്നത്. സംഗീത ഷെയർ ചെയ്ത പോസ്റ്റ് ഇങ്ങനെ. കാത്തിരിക്കൂ… കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി. സിനിമയില്‍ പോരെ ഇങ്ങേർക്ക് തലയില്‍ വിഗ്ഗ്? ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയർത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പർക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്.
സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത, OTT യിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ‘ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആർട്ടിഫിഷ്യൽ’ ന്ന്, ‘ഷോ യുവർ ഏജ് ആന്റ് ലെറ്റ് പീപ്പിൾ ഡിസൈഡ് ഇഫ് ദേ കാൻ സ്റ്റിൽ ലൗ യൂ’ ന്ന്. ഫീലിംഗ് : ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ? ഇവരെക്കാൾ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിർബന്ധമെങ്കിൽ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നിൽ മുത്ത് മാത്രം! കുഞ്ചാക്കോ ബോബൻ റോക്സ്. തലയില്‍ വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹൻലാലും. സാമൂഹിക മാധ്യമങ്ങൾ സൗഹൃദങ്ങൾക്കും വിവങ്ങൾക്കും അപ്പുറം സ്വന്തം നിലപാടുകൾ ആളുകൾക്ക് വ്യക്തമാക്കാൻ കഴിയുന്ന ഇടം കൂടിയാണ്.
അത്തരത്തിൽ പലരും ആളുകൾക്ക് ഇടയിൽ ശ്രദ്ധ നേടുന്നത് മറ്റുള്ളവരെ പ്രശംസകൾ കൊണ്ടുമൂടിയോ അതുപോലെ പുകഴ്ത്തിയോ ഒക്കെയാണ്.എന്നാൽ കാലഘട്ടത്തിൽ വന്ന മാറ്റങ്ങൾ കൊണ്ട് ഇപ്പോൾ ആളുകൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ അപ്പുറമായി മറ്റൊരുള്ളവരെ വിമർശിച്ചും കളിയാക്കിയും എല്ലാം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും കളിയാക്കലുകളും ബോഡി ഷെയിമിങ്ങും എല്ലാം നമ്മുടെ നായകന്മാർക്കെതിരെ വരാറുണ്ട്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity1 year ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!