Film News
സൽമാനെ ട്രോളി സോഷ്യൽ മീഡിയ.. കർഷകർക്കുള്ള ആദരം പ്രഹസനമായി…

സൽമാനെ ട്രോളി സോഷ്യൽ മീഡിയ.. കർഷകർക്കുള്ള ആദരം പ്രഹസനമായി
സൽമാൻ ഖാൻ കഴിഞ്ഞ ദീവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറയെ പരിഹാസത്തിന് വഴി വെച്ചിരിക്കുകയാണ്. സൽമാന്റെ ദേഹത്ത് മുഴുവൻ ചെളിവാരി തേച്ച് എല്ലാ കർഷകരെയും ബഹുമാനിക്കുക എന്ന തലക്കെട്ടോടെ വന്ന ചിത്രമാണ് ട്രോളിന് പാത്രമായത്. ഖാൻ തന്റെ ലോക്ഡൗൺ സമയം കൃഷിക്കായി മാറ്റി വെച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് വന്നിരുന്നു.
താരത്തിന്റെ പൻവേലിലുള്ള ഫാം ഹൗസിൽ നിന്നാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ താരം കൃഷി ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ നിറയെ വിമർശനങ്ങൾക്ക് പാത്രമായിരിക്കുകയാണ് സൽമാൻ. ചെളിവാരിത്തേച്ച് ഫോട്ടോ ഷൂട്ട് നടത്തിയതാണെന്നാണ് ഒരു ഭാഗം ആരോപിക്കുന്നത്. മറ്റുചിലർ പാവപ്പെട്ട കർഷകരെയും മൃഗങ്ങളെയും ബഹുമാനിക്കണമെന്ന വാദവുമായി മുന്നിട്ടെത്തി. പോസ്റ്റിന് ഇതൊക്കെ എന്ത് പ്രഹസനമാണെന്ന് ചോദിച്ച് ധാരാളം മലയാളികളും കമന്റ് ചെയ്തിരുന്നു.
Film News
ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ് തോന്നുന്നത്, മഞ്ജു വാരിയർ

‘ചാര്‍ളി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മാര്ട്ടിന് പ്രക്കാട്ട് ഒരുക്കുന്ന ‘നായാട്ട്’ എന്ന ചിത്രo ഏപ്രില്‍ എട്ടിന് റിലീസ് ചെയ്തതു. കുഞ്ചാക്കോ ബോബന്, നിമിഷ സജയന്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു ചിത്രമാണ് നായാട്ടു. ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷക-നിരൂപക സമൂഹം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സെലിബ്രിട്ടി സ്ക്രീനിംഗ് നടന്നതില്‍ പങ്കെടുത്ത നടി മഞ്ജു വാര്യര്‍ക്കും ചിത്രത്തെക്കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍ മാത്രമായിരുന്നു.“ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ് തോന്നുന്നത്. നല്ല സിനിമയാണ്. മാര്ട്ടിന്, ‘ചാര്‍ളി’യ്ക്ക് ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്ത സിനിമയാണ്. അപ്പൊ ആ കാത്തിരിപ്പും… സംവിധായകന്റെ ഒരു കൈയ്യൊപ്പ് വളരെ വളരെ വ്യക്തമായി, ശക്തമായി പതിഞ്ഞിട്ടുള്ള ഒരു സിനിമയാണ്. ഈ സിനിമയുടെ ഭാഗമായ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ഇതൊരു സിനിമയാണ് എന്നൊക്കെ ഒരു പരിധി കഴിഞ്ഞപ്പോള്‍ മറന്നു പോയി വളരെ റിയലിസ്റ്റിക് ആയിട്ട്, വളരെ നാച്ചുറല്‍ ആയിട്ട്, ഏറ്റവും ബ്രില്ല്യന്റ് ആയിട്ട് എക്സിക്യൂട്ട് ചെയ്തിരിക്കുന്ന സിനിമയാണ്,’ എന്നാണ് മഞ്ജു പറയുന്നത്.
“അതില്‍ ഞാനൊട്ടും അത്ഭുതപ്പെടുന്നുമില്ല. കാരണം, അത്രയും ‘കില്ലര്‍’ ടീം എന്ന് തന്നെയാണ് പറയേണ്ടത്. ഓരോ വിഭാഗത്തില്‍ എടുത്തു നോക്കിയാലും ഏറ്റവും ബെസ്റ്റ് ആണ് ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്റെ റിസള്‍ട്ട് തീര്‍ച്ചയായിട്ടും ഉണ്ടാവണമല്ലോ. അത് കൊണ്ട് അതിലെനിക്ക് ഒട്ടും അത്ഭുതമില്ല.”തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരൊക്കെ എന്ന് പറയുന്നതില്‍ അഭിമാനമുണ്ട് എന്നും ഇനി അടുത്ത സിനിമയില്‍ താനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും എന്നും മഞ്ജു കൂട്ടിച്ചേർത്തു.
Film News
വിജയ് സേതുപതിയും ധ്രുവ് വിക്രമും ചേർന്നുള്ള സെല്‍ഫി, ഇരുവരും ചേർന്നുള്ള ചിത്രം അടുത്തുതന്നോ

ധ്രുവ് വിക്രം സിനിമാ ലോകത്ത് വരുന്നതിന് മുന്‍പേ തന്നെ സ്റ്റാറാണ്. താരപുത്രന്റെ പേരിലുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ധ്രുവ് സിനിമകളിലേക്ക് കടന്നതോടെ ആരാധകരുടെ പിന്തുണ കുറച്ച് കൂടെ ശക്തമായി. ഇപ്പോള്‍ ധ്രുവിന്റെ ഒരു സെല്‍ഫി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവില്‍ ധ്രുവ് വിക്രം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിക്രമും ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വിക്രമിന്റെ കരിയറിലെ അറുപതാമത്തെ സിനിമയായ വിക്രം60 യില്‍ ധ്രുവ് വിക്രമിനെ കൂടാതെ വേറെയും വന്‍ താരനിര ഉണ്ടെന്നാണ് വാര്‍ത്തകള്‍. അതിലൊരാള്‍ വിജയ് സേതുപതിയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ആദ്യത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് വിക്രം സിനിമാ ലോകത്ത് നാന്ദി കുറിച്ചത്. രണ്ടാമത്തെ സിനിമ അച്ഛനൊപ്പവും. സിനിമയില്‍ എത്തുന്നതിന് മുന്‍പേ തന്നെ ധ്രുവിന്റെ സ്റ്റൈലിഷ് ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Film News
നിത്യഹരിത നായകന്റെകൂടെ തെന്നിന്ത്യൻ ലേഡി സുപ്പർസ്റ്റാർ, ഇ കോമ്പൊവിനായ് കാത്തിരുന്നതെന്നു ആരാധകർ

ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ വിജയം കൈവരിക്കാനാവും എന്ന് തെളിയിച്ച നായികയാണ് നയൻതാര. എന്നാൽ, മലയാളിയായ നയൻതാര തെന്നിന്ത്യയിലാണ് കൂടുതൽ കഥാപാത്രങ്ങൾക്ക് മുഖമായത്. തെന്നിന്ത്യയിൽ കാലങ്ങളായി പുതുമ മാറാതെ തിളങ്ങി നിൽക്കുന്ന താരത്തെ തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ മലയാളികളുടെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുകയാണ് നയൻതാര. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ എന്ന ചിത്രത്തിലൂടെയാണ് രണ്ടുപേരും ഒന്നിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Film News
ആന്റണിയുടെ ചങ്കുറ്റമാണ് ഇ സിനിമയെന്ന് പ്രയദര്ശൻ, ശരിക്കുള്ള അവാർഡിനായി കാത്തിരിക്കുകയാണെന്ന് മോഹൻലാൽ

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നതു ഒരു ബ്രഹ്മാണ്ഡ ചരിത്ര സിനിമയുമായാണ് എന്നറിഞ്ഞതോടെ പത്രറിക്ഷയും ആവേശവും ഇരട്ടിക്കുകയായിരുന്നു. അന്യഭാഷയിലെ പ്രമുഖ താരങ്ങളും മരക്കാറിനായി അണിനിരന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് തുടങ്ങി അടുത്ത തലമുറയുടെ സമാഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിച്ചത്. മലയാള സിനിമ ചെയ്യുമ്പോള്‍ ബഡ്ജറ്റിന് ഒരു ലിമിറ്റുണ്ട്. അത് ക്രോസ് ചെയ്യുകയെന്നത് അപാര ചങ്കൂറ്റമാണ്.
ഇങ്ങനെയൊരു സിനിമ ഏറ്റെടുക്കാന്‍ കാണിച്ച ആന്റണിയോടാണ് തനിക്ക് ഏറ്റവും കടപ്പാടെന്ന് പ്രിയദര്ശന് പറയുന്നു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം മരക്കാര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്ശന്. ഞങ്ങള്‍ രണ്ടാളും ഇത് സ്വപ്നം കണ്ടിട്ട് കാര്യമില്ലല്ലോ, ഇതെടുക്കാനും എടുത്തോളൂയെന്ന് പറയാനും ചങ്കൂറ്റം കാണിക്കുന്നൊരു നിര്‍മ്മാതാവ് വേണ്ടേയെന്നായിരുന്നു പ്രിയദര്‍ശന്റെ ചോദ്യം. റിലീസിന് മുന്‍പ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മരക്കാറിനെ തേടിയെത്തിയിരുന്നു. ആദ്യമായാണ് ഒരു കൊമേഷ്യല്‍ സിനിമ ഈ വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കുന്നത്.
Film News
റാഡിക്കലായുള്ള മാറ്റമല്ല, ഒരു താത്വിക അവലോകനവുമായി ജോജു

ജോജു ജോര്‍ജിനെ നായകനാക്കി അഖില്‍ സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു താത്വിക അവലോകനം’ പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. അഖില്‍ മാരാര്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അഖില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സംവിധായകന് തന്റെ ജീവിതത്തിലെ അനുഭവങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നത്.
മാക്സ് ലാബാണ് ചിത്രത്തിന്റെ വിതരണം. യോഹാന്‍ പ്രൊഡക്ഷന്‍സാണ് ഒരു താത്വിക അവലോകനം നിര്‍മ്മിക്കുന്നത്. സിനിമയുടെ താരനിര്‍ണ്ണയം പുരോഗമിച്ച് വരികയാണ്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സലിം കുമാർ,ഷമ്മി തിലകന്,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ,പ്രശാന്ത് അലക്സ്, മന് രാജ്, സജി വെഞ്ഞാറമൂട്, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന് കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.
-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?