Connect with us

Celebrity

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

Published

on

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.

ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ് പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. എന്നാൽ ഇത് നടക്കാതെ വന്നപ്പോഴാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് വരുന്ന വാർത്ത 2017 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഇപ്പോൾ വിവാഹ മോചന വാർത്ത വന്നതിനു പിന്നാലെ ചർച്ചയാകുന്നത് സാമന്തയുടെ പഴയ ഒരു അഭിമുഖമാണ്. ഞാൻ സത്യത്തിൽ അവൻറെ രണ്ടാം ഭാര്യയാണ്. ആദ്യഭാര്യ അവൻറെ തലയണ ആണ്. എപ്പോഴും അതിനെയും കെട്ടിപ്പിടിച്ച് ആണ് കിടക്കുക. ഞാൻ എപ്പോഴെങ്കിലും കെട്ടിപ്പിടിക്കാൻ ചെന്നാൽ അത് എപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ടാകും. കൂടുതൽ പറഞ്ഞാൽ അവൻ എന്നെ കൊല്ലും എന്നായിരുന്നു സാമന്ത ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഇപ്പോൾ സാമന്തയുടെ ആ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ പറയുന്നു. ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുകയായിരുന്നു നാഗചൈതന്യ.നാഗചൈതന്യയുടെ വാക്കുകള്‍:’തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണെന്നാണ്,’ എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

ഇതൊന്നും ആളുകളുടെ മനസ്സില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കും. എന്നാല്‍ ഇത്തരം ഉപരിപ്ലവമായ വാര്‍ത്തകള്‍, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ ഞാനെത്തി ചേര്‍ന്നതോടെ, അതെന്നെ ബാധിക്കുന്നത് നിര്‍ത്തി.

Celebrity

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

Published

on

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബൈ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആര്യന്‍ ഖാനെ ജയില്‍ മോചിതനാക്കും. നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്. ആര്യന് ജാമ്യം നിഷേധിച്ചതില്‍ കഴിഞ്ഞദിവസം അഭിഭാഷകര്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നാണ് എതിര്‍ഭാഗത്തിന്റെ വാദം.

ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ബോംബെ ഹൈക്കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയില്‍നിന്ന് പുറപ്പെട്ട ആഡംബര കപ്പലില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ലഹരിപാര്‍ട്ടിക്കിടെ പ്രതികളെ പിടികൂടുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര്‍ എന്‍.സി.ബി.യുടെ പിടിയിലായിട്ടുണ്ട്.

ഈ മാസം എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഉളളത്. ഇടയ്‌ക്ക് ഷാരൂഖ് ഖാന്‍ ജയിലില്‍ എത്തി മകനെ കണ്ടിരുന്നു. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്റെ ജാമ്യാപേക്ഷയെ എന്‍സിബി എതിര്‍ത്തിരുന്നു. എന്നാല്‍ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന വാദമുയര്‍ത്തി ആര്യന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ജാമ്യത്തിനായി വാദിക്കുകയായിരുന്നു. ലഹരിമാഫിയയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ആര്യനെന്നാണ് എന്‍സിബി ശക്തമായി ചൂണ്ടിക്കാണിക്കുന്നത്. വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയാണ് ഇതിന് തെളിവായി പറയുന്നത്.

ആര്യന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുന്‍മും ധമേച്ചാ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലായ കോര്‍ഡെലിയയില്‍ നടന്ന റെയ്ഡില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുളളവരെ മയക്കുമരുന്ന് സഹിതം പിടികൂടുന്നത്. എന്നാല്‍ ആര്യന്റെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.

Continue Reading

Celebrity

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ ലോകത്ത് സജീവമായ ഇവർ സ്വാകാര്യ നിമിഷനാണ് എല്ലാം തന്നെ പങ്ക് വെക്കാറുണ്ട്. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിൽ വിജയത്തിന്റെ ആഘോഷരാവിൽ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. എന്റെ പവര്‍ ബാങ്ക് എന്ന കുറിപ്പോടെ ആണ് അഭയയുമായുള്ള ചിത്രങ്ങൾ ഗോപി സുന്ദർ സോഷ്യൽ മീഡിയിൽ പങ്ക് വെച്ചത്.

ഗോപി സുന്ദർ പങ്ക് വെച്ച ചിത്രത്തിന് നിരവധി കമന്റ് ആണ് ലഭിച്ചത് നാണമില്ലേടാ സ്വന്തം ഭാര്യയെയും മക്കളെയും കളഞ്ഞിട്ട് ഈ ഒൻപതിന്റെ ജീവിക്കാൻ എന്നാണ് ഒരാൾ താരത്തിന് കമന്റ് നൽകിയത്. പക്ഷെ ഇതിനൊന്നും വകവെക്കാതിരിക്കുകയാണ് താരങ്ങൾ. ഇരുവരുടേയും ചിത്രങ്ങൾക്ക് പിന്തുണയും ചിലർ നൽകുന്നുണ്ട്. അവർക്ക് ഇഷ്ടമുള്ള പോലെ അവർ ജീവിക്കട്ടെ, നിങ്ങൾ നല്ല രീതിയിൽ ജീവിക്കു ഇത്തരതിലുള്ള കമന്റ് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കമന്റ് മുൻപ് വന്നപ്പോൾ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. ഇരുവരും തമ്മിലുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ എട്ട് വർഷത്തോളമായി ഇരുവരും ലിവിങ് ടുഗതറിൽ താമസിച്ചു വരുകയാണ്.

തന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് ഒന്നും താൻ വകവെക്കാറില്ലെന്നും അതോർത്ത് സമയം മെനക്കെടുത്തുന്നത് സമയ നഷ്ട്ടമാണെന്നും താരം ഇതിന് മുൻപ് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു പ്രതികരണം. കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ പോക്കാണ് എന്ന് പറയുന്നവരുടെ നാട്. മോർ സ്ല.ട്ട് ഫോട്ടോസ്.. കൂടുതൽ വേശ്യ ചിത്രങ്ങൾ എന്ന തലകെട്ടതോടെയാണ് അഭയ ഹിരണ്മയി തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം ജീവിത പങ്കാളി ഗോപി സുന്ദറും ഉണ്ട്. താരം പോസ്റ്റ് ചെയ്ത ഫോട്ടോസിൽ നിയ രാഹുൽ എന്ന പെൺകുട്ടി കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു. ഒരിക്കൽ ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കടയിൽ ഷോട്ട് സ്ലീവ് ഉള്ള ഒരു കുർത്ത ഇട്ടിട്ട് പോയി. എല്ലാവരും ഒരു ടൈപ്പ് നോട്ടം ആയിരുന്നു.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. മികച്ച ഗായിക കൂടിയാണ് അഭയ. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ഇരുവരും ചേർന്ന് പങ്കെടുത്ത ചടങ്ങിലെ ഫോട്ടോസ് ആണ് വൈറലായത്. സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേർന്നുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പൊതു ചടങ്ങുകളിലും, ആഘോഷങ്ങളിലും ഒക്കെ ഒന്നിച്ച് പങ്കെടുത്ത ചിത്രങ്ങൾ ഇരുവരും മാറിമാറി പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ജീവിതത്തിലെ അടിച്ചുപൊളികളിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇവർ ഒന്നിച്ചാണ്.

Continue Reading

Celebrity

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

Published

on

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ബേബി നയൻതാര സിനിമാഭിനയം തുടങ്ങിയത് ടിങ്കുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. മൂന്നാം വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അതും ആദ്യചിത്രം തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ നയൻതാര നിരവധി പുരസ്കാരങ്ങളും വാങ്ങിയിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിറ്റിക് അവാർഡ്, മാതൃഭൂമി-അമൃത അവാർഡ്, ജോയ്സി ഫൌണ്ടേഷൻ അവാർഡ്.ജീവൻ മിന്നലായി അവാർഡ്, ഐഎഫ്എ അവാർഡ്സ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ താരം ഇതിനകം നേടിയിട്ടുണ്ട്.2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായ റിയ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. ഇടക്ക് തമിഴ് ചിത്രങ്ങളിലെല്ലാം അഭിനയിച്ച നടി പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. താരം എസ് എസ് ൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചിരുന്നു.

ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോൾ അഭിനയിക്കുന്നിലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇതുവഴി തന്റെ മോഡേൺ ചിത്രങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്. സിനിമയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായാണി ഫോട്ടോഷൂട് ചിത്രങ്ങളും മറ്റും പങ്ക് വെക്കുന്നതെന്നും തന്റെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ ആഗ്രഹം ഉള്ളതായും താരം പറയുന്നു. ഇപ്പോൾ താരം നല്ല കഥാപാത്രവുമായി പ്രക്ഷകർക്ക് മുന്നിലെത്താനുള്ള കാത്തിരിപ്പിലാണ്.

Continue Reading

Celebrity

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

Published

on

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ എത്തിയപ്പോൾ നേരിടേണ്ടി വന്ന ചതിയെക്കുറിച്ച് വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്. തമിഴിൽ നിന്നും എത്തിയ താരം നിരവധി മലയാളം സിനിമകളിൽ ഭാഗമായി മാറി. മോഹലാലിനെ നായകനാക്കി പുറത്തിറങ്ങാതിയാ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. അഭിനയ ജീവിതത്തിൽ സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ മിനിസ്‌ക്രീനിലും സജീവമായി നിന്ന താരത്തിന് മലയാള സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന അനുഭവത്തെ തുറന്ന് പറയുകയാണ്.

മലയാള സിനിമയിൽ അവസരം തേടി എത്തിയപ്പോൾ ചതിക്കുഴിയിലാണ് ആദ്യം ചെന്ന് പെട്ടത് എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റടുത്ത് കഥപറയാൻ എത്തുമ്പോൾ നല്ല കഥയായിരിക്കും പറയുക അങ്ങനെ അഭിനയിക്കാനായി സെറ്റിൽ എത്തുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്ത കഥ ആയിരിക്കും എന്നാണ് താരം പറയുന്നത്. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകുമ്പോൾ സെറ്റിൽ വെച്ച് തന്നെ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ അഭിനയത്തോടുള്ള ഭ്രമം കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥ കൊണ്ടുമാണ് പല സിനിമയിലും അഭിനയിക്കുന്നത് എന്നുമാണ് താരം പറയുന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള സിനിമ രീതികളോട് താൻ നോ പറഞ്ഞ് ഒഴിവാക്കാൻ പഠിച്ചിരിക്കുന്നു എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

തന്നോട് കഥ പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത് എന്ന് കഥാപാത്രം കാണുമ്പോൾ ഒകെ പറയും എങ്കിൽ കൂടിയും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു എന്നും താരം പറയുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സീരിയൽ ലോകത്തിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള കുടുംബ വിളക്ക് എന്ന സീരിയലിൽ വില്ലത്തിയുടെ വേഷത്തിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വമ്പൻ സ്വീകാര്യത ലഭിച്ച സീരിയലിൽ കൂടി സിനിമയിൽ കിട്ടാത്ത അത്ര മൈലേജ് ആണ് ലഭിച്ചിരിക്കുന്നത്.

ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫർ ആയിട്ടുണ്ട്. ആകാശഗംഗ 2-ൽ കത്തിക്കരിഞ്ഞ ചുടലയക്ഷിയായാണ് ശരണ്യ എത്തിയിരുന്നത്. വിവാഹ ദിവസം താൻ ചെയ്ത കാര്യങ്ങളെ കുറിച്ചും ചിന്തിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ശരണ്യ ആനന്ദ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു തന്റെ വിവാഹത്തെ പറ്റിയുള്ള വിശേഷങ്ങളൊക്കെ നടി പങ്കുവെച്ചത്. വിവാഹത്തിന് പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞ നടി അന്ന് താൻ ഒരുപാട് ദൂരെയുള്ള ഫാന്റസി ലോകത്ത് നിന്നും എത്തിയത് പോലെയാണ് തോന്നിയിരുന്നതെന്നും ശരണ്യ പറയുന്നു. അന്നത്തെ ദിവസം ഞാന്‍ വളരെ മന്ദഗതിയിലായിരുന്നുവെന്നും രാവിലെ മുതല്‍ തന്നെ ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിട്ട് കൊണ്ടേ ഇരുന്നുവെന്നും വായുവിന് എന്തെങ്കിലും മണമുണ്ടോ എന്ന കാര്യമടക്കം താൻ ചെയ്തുകൊണ്ടിരുന്നുവെന്നും ശരണ്യ പറഞ്ഞു.

Continue Reading

Celebrity

‘നിനക്കെന്നാ മിന്നലടിച്ചിട്ട് ഭ്രാന്തായോ?’ ഒരു മണിക്കൂറിൽ 10 ലക്ഷത്തിന് മുകളിൽ വ്യൂസ്; യൂടൂബിൽ മിന്നൽ വേഗത്തിൽ ‘മിന്നല്‍ മുരളി’; ട്രെയിലര്‍ പുറത്തിറങ്ങി..[TRAILER] !!

Published

on

ബേസിൽ ജോസഫ് സംവിധാനം ചെയ്ത്, ടൊവീനോ തോമസ് നായകനാകുന്ന‘മിന്നൽ മുരളി’യുടെ ട്രെയിലർ എത്തി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പോസ്റ്ററുകള്‍ അല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും മിന്നല്‍ മുരളിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ ലഭിച്ചിട്ടില്ലായിരുന്നു. ഒടിടി പ്ലാറ്റ്‍ഫോമായ നെറ്റ്‍ഫ്ലിക് ചിത്രം ഏറ്റെടുത്തതോടെ ഏതാനും കൗതുകകരമായ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കഥാതന്തുവാണ് അതില്‍ പ്രധാനം. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവിനൊയുടെ കഥാപാത്രം. ഒരിക്കല്‍ ഇടിമിന്നലേല്‍ക്കുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. സമീപകാലത്ത് നെറ്റ്ഫ്ളിക്സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആകാംക്ഷകള്‍ വര്‍ദ്ധിക്കുകയാണ്. ടൊവിനൊ തോമസ് ചെയ്യുന്ന കഥാപാത്രത്തിന് മിന്നല്‍ ഏല്‍ക്കുന്നത് തന്നെയാണ് ട്രെയിലറിന്റെ തുടക്കത്തിലും കാണുന്നത്. തുടര്‍ന്ന് അമാനുഷികമായ കരുത്ത് തനിക്കുണ്ടോയെന്ന് പരീക്ഷിക്കുന്ന ടൊവിനൊയെയും ട്രെയിലറില്‍ കാണാം. അങ്ങനെ സൂപ്പര്‍ ഹീറോ ആയി മാറുന്ന ടൊവിനൊയുടെ കഥാപാത്രത്തെ കുറിച്ചാണ് ട്രെയിലറില്‍ പറയുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബേസില്‍ തന്നോട് ആദ്യം കഥ പറയുന്ന സമയത്ത് ഇത് ഇത്ര വലിയൊരു സിനിമ ആയിരുന്നില്ലെന്ന് നെറ്റ്ഫ്ളിക്സിന്റെ വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റായി ‘ടുഡു’മില്‍ ടൊവിനൊ പറഞ്ഞിരുന്നു. എന്‍റെയടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് മിന്നല്‍ മുരളി ഇരുന്നിരുന്നതെങ്കില്‍ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്ക് അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്‍ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. ഈ സിനിമ തീരുമ്പോഴേക്ക് നിങ്ങളെന്നെ ഒരേസമയം വെറുക്കുകയും സ്‍നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്‍നേഹം, ജോലിഭാരം ഓര്‍ത്തുള്ള വെറുപ്പ് എന്നാണ് ബേസില്‍ പറഞ്ഞതായി ടൊവിനൊ വ്യക്തമാക്കിയിരുന്നു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന.

Continue Reading

Most Popular

Celebrity10 mins ago

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബൈ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ്...

Celebrity50 mins ago

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ...

Celebrity4 hours ago

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ...

Celebrity4 hours ago

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ...

Celebrity6 hours ago

‘നിനക്കെന്നാ മിന്നലടിച്ചിട്ട് ഭ്രാന്തായോ?’ ഒരു മണിക്കൂറിൽ 10 ലക്ഷത്തിന് മുകളിൽ വ്യൂസ്; യൂടൂബിൽ മിന്നൽ വേഗത്തിൽ ‘മിന്നല്‍ മുരളി’; ട്രെയിലര്‍ പുറത്തിറങ്ങി..[TRAILER] !!

ബേസിൽ ജോസഫ് സംവിധാനം ചെയ്ത്, ടൊവീനോ തോമസ് നായകനാകുന്ന‘മിന്നൽ മുരളി’യുടെ ട്രെയിലർ എത്തി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ....

Celebrity7 hours ago

കൂടുതൽ വേശ്യ ചിത്രങ്ങൾ; പരിഹസിച്ചവർക്ക് ഇതിലും വലിയ മറുപടി എന്ത് വേണം;വീണ്ടും പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് അഭയ ഹിരണ്മയി..[PHOTOS] !!

കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ...

Celebrity10 hours ago

എനിക്ക് ഒരു മകൾ ഉണ്ട്, ഒരു അനുഭവം ഉണ്ടായിരുന്നു;14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷം അമ്മയെ വിളിച്ച് വിവാഹമാണെന്ന് പറഞ്ഞു; എം.ജി ശ്രീകുമാർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളയ്കൾക്ക് സമ്മാനിച്ച ശ്രീകുമാറിന് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ സ്വകാര്യജീവിതവും അലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നിപ്പോൾ ഭാര്യ ലേഖയുമൊത്തുള്ള...

Celebrity10 hours ago

വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത്; അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്; എനിക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറാണ് എലിസബത്ത്; ബാല തുറന്ന് പറയുന്നു..!!

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരുടെയും വിവാഹം വലിയ രീതിയിലായിരുന്നു സോഷ്യൽ ലോകത്ത് ചർച്ചയായത്. ഗായിക അമൃത സുരേഷുമായുള്ള...

Celebrity24 hours ago

‘മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ കല്യാണം ആലോചിച്ച്‌ വന്നേക്കുന്നു’: പെണ്ണുകാണലിന് കിട്ടിയ പണി തുറന്ന് പറഞ്ഞ് മണിയൻപിള്ള രാജു..!!

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്ബിയുടെ മോഹിനിയാട്ടമാണ് ആദ്യ ചിത്രമെങ്കിലും 1981-ല്‍ ബാലചന്ദ്രമേനോന്‍ സം‌വിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് രാജു...

Celebrity1 day ago

‘ഒരു മാധ്യമം തന്നെ താരങ്ങളെ തങ്ങളുടെ ഫോട്ടോഷൂട്ടിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നത് പരിതാപകരമാണ്’; ഫറ ഷിബ്ല തുറന്ന് പറയുന്നു..!!

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഫറ ശിബ്‌ല. വണ്ണം കൂടിയ ഒരു സ്ത്രീയായാണൂ ഫറ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി...

Trending