Film News
പേരിനൊപ്പമുള്ള അക്കിനേനി വെട്ടി മാറ്റി സമാന്ത: നാഗചൈതന്യയുമായി വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍..സംഭവം ഇങ്ങനെ !!

ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത തന്റെ ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്. വിണ്ണൈതാണ്ടി വരുവായ എന്ന പേരിൽ തമിഴിൽ ഒരേസമയം നിർമ്മിച്ച ഈ ചിത്രം റിലീസിന് മുമ്പായി വളരെയധികം പ്രതീക്ഷകൾ സൃഷ്ടിച്ചു. പ്രധാനമായും ഗൗതം മേനോനും സംഗീതസംവിധായകൻ എ. ആർ. റഹ്മാനും തമ്മിലുള്ള സഹകരണം മൂലമാണ്. നടി വിജയകരമായി ഓഡിഷൻ നടത്തി. 2009 ഓഗസ്റ്റ് മധ്യത്തിൽ പ്രൊജക്റ്റിനായി സൈൻ അപ്പ് ചെയ്യുകയും ഇന്ത്യയിലും അമേരിക്കയിലും സിനിമയിൽ പ്രവർത്തിക്കുകയും ചെയ്തു. ചിത്രം 26 ഫെബ്രുവരി 2010 ന് റിലീസ് ചെയ്തു. പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സമാന്ത ഭര്‍ത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നാഗചൈതന്യയുടെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറില്ല. കൂടാതെ അക്കിനേനി എന്ന കുടുംബ പേരിനൊപ്പം പേര് വെട്ടി കുറച്ചിരിയ്ക്കുകയാണ് സമാന്ത. സമാന്ത അക്കിനേനി എന്നായിരുന്നു സമാന്തയുടെ ഇന്‍സ്റ്റഗ്രാം ഐഡി. ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇന്‍സ്റ്റഗ്രാമിലെ യൂസര്‍ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.അതേസമയം ഫേസ്ബുക്കില്‍ ഇപ്പോഴും സമാന്ത അക്കിനേനി എന്ന് തന്നെയാണ്.
ഒരു അഭിനേത്രിയെന്ന നിലയിൽ സാമന്തയെ രൂപപ്പെടുത്തുന്നതിൽ ഗൗതം മേനോൻ ഒരു നിർണായക പങ്ക് വഹിച്ചുവെന്ന് ഒരു പ്രകാശനത്തിനുശേഷം അവർ വെളിപ്പെടുത്തി. ഒരു രംഗത്തിൽ സംഭാഷണങ്ങളൊന്നുമില്ലെങ്കിലും സ്‌ക്രീനിന് മുന്നിൽ എങ്ങനെ സ്വാഭാവികമായും സുഖപ്രദമായും തുടരാമെന്ന് അവളെ പഠിപ്പിച്ചു. ചിത്രത്തിൽ ഹൈദരാബാദിൽ താമസിക്കുന്ന ജെസ്സി എന്ന മലയാളി സെയിന്റ് തോമസ് ക്രിസ്ത്യൻ പെൺകുട്ടിയായി സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗ ചൈതന്യ അവതരിപ്പിച്ച നായകനുമായി പ്രണയത്തിലാകുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ, സാമന്തയുടെ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രം തന്നെ നിരൂപക പ്രശംസ നേടി. സിഫിയിലെ വിമർശകർ സാമന്തയെ ഒരു “സീൻ മോഷ്ടാവ്” എന്നും അവളുടെ സൗന്ദര്യം “ആകർഷകമാണ്” എന്നും പ്രശംസിച്ചു.
ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് സാമന്ത അറിയപ്പെടുന്നത്. കോമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗികസമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയിരുന്നു.
Film News
‘ഫാന്‍ ബോയ് മൊമന്റ്’; ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിനിടെ എംഎസ് ധോണിയുടെ കാൽ തൊട്ട് വന്ദിച്ചു അർജിത് സിംഗ്.

ഐപിഎൽ 2023 ഉദ്ഘാടന ചടങ്ങിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ചടങ്ങിൽ കേസരിയ, ചന്ന മെരേയ, തുജെ കിത്ന ചാഹ്നെ ലഗേ ഹം തുടങ്ങിയ ഗാനങ്ങളിലൂടെ അർജിത് സിംഗ് ജനക്കൂട്ടത്തെ ആകർഷിച്ചു. അർജിത് സിംഗിന്റെ പ്രകടനത്തെത്തുടർന്ന്, തമന്ന ഭാട്ടിയ അവിശ്വസനീയമായ ചില നൃത്ത തന്ത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തമന്നയ്ക്ക് ശേഷം രശ്‌മിക മന്ദാനയുടേതായിരുന്നു അവസാന പ്രകടനം. എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരെയെല്ലാം ചടങ്ങിൽ പങ്കെടുത്തു.
ധോണിയുടെ വലിയ ആരാധകനാണ് അര്‍ജിത്. തന്റെ ആരാധനാമൂര്‍ത്തിയുടെ കാലില്‍ തൊട്ട് വണങ്ങുന്ന അര്‍ജിത് സിംഗിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.വേദിയിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവര്‍ക്ക് കൈ കൊടുത്ത ശേഷം അര്‍ജിത് സിംഗിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ധോണിയുടെ കാലില്‍ തൊട്ട് വന്ദിച്ചത്.
Film News
‘ഇതില്‍ വീഡിയോ കട്ട് ചെയ്യാനൊക്കെ എങ്ങനെയാണ്’? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി

സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍.
ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് മ്യൂസിക്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ.
View this post on Instagram
Film News
മൂന്നാറിൽ അവധി ആഘോഷിച്ചു സ്പൈഡർമാനും കാമുകിയും? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രത്തിന് വ്യാപക വിമർശനം

നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് കേരള ടൂറിസം വകുപ്പ് ചിത്രം പങ്കുവെച്ചത്. ചിത്രം സമൂഹ മാധ്യമങ്ങളും വൈറലാകുകയും പിന്നാലെ വന്‍ വിമര്‍ശനത്തിനും ഇടയായിരിക്കുകയാണ്.
‘ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങളും പോസ്റ്റും. എന്നാൽ, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമാണെന്നും ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതാക്കി മാറ്റി വ്യാജമായി നിർമിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനമുയർന്നു. ഏപ്രില്‍ ഫൂളിന്റ ഭാഗമായിട്ടാണ് ഇങ്ങനെ ചിത്രം പ്രചരിപ്പിച്ചത് എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു.
Film News
ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാനം അഴി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവനിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഷൂട്ടിങ്ങിനിടെ ലോക സുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ഒരു സംഭവം പങ്കുവെയ്ക്കുകയാണ് താരം.
‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.
Film News
ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.
18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!