Connect with us

News

സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്; മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ; മകൻ അനന്തു സുരേഷ് കുമാർ പറയുന്നത് ഇങ്ങനെ..!!

Published

on

മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ടെന്നും അനന്തു പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: എന്റെ അമ്മ അഡ്വ.സംഗീത ലക്ഷമണ എന്റെ കല്യാണത്തിന് ഉണ്ടാവില്ല. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തരോടുമായി പറയാനുള്ള താത്പര്യവും സമയവും എനിക്ക് ഇല്ലാത്തതും കൂടി കൊണ്ടാണ് വളരെ അധികം വേദനയോടെ ഇത് ഇവിടെ എഴുതുന്നത്. അമ്മയും അച്ഛനും 23 വർഷം മുൻപ് വേർപിരിയുകയും നിയപരമായി വിവാഹമോചിതർ ആയതുമാണ്. എനിക്ക് എട്ടും അനിയന് മൂന്നും വയസ്സുള്ളത് വരെയാണ് ഞങ്ങൾ അമ്മയോടൊപ്പം ജീവിച്ചിട്ടുള്ളത്. അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്.

മരുന്ന് വച്ച് തന്നിരുന്നത് അച്ഛനാണ്. എന്റെ അനിയന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവനെയും എന്നെയും അച്ഛനെയും ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽനിന്നും ഒരു ദിവസം വെളുപ്പിനെ അമ്മ ഇറക്കി വിടുന്നത്. ആ വിവാഹ ബന്ധം തകരാതിരിക്കാൻ എന്റെ അച്ഛനെക്കൊണ്ട് ആവുന്നതിന്റെ പരമാവധി അച്ഛൻ ശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അമ്മയോടൊപ്പം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ജീവന് തന്നെ അപകടമാണ് എന്ന് പ്രഗത്ഭനായ ഒരു സൈക്കോളജിസ്റ് രേഖപെടുത്തിയതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കു തന്നെ നീങ്ങാൻ അച്ഛൻ തീരുമാനിക്കുന്നത്. പിന്നീടങ്ങോട്ട് ഞാനും എന്റെ അനിയനും എങ്ങനെയാണ് വളർന്നത് എന്ന് എന്റെ അമ്മ അറിഞ്ഞിട്ടില്ല. കുറച്ചുകൂടി മുതിർന്നതിന് ശേഷം വല്ലപ്പോഴും ഫോണിൽ വിളിച്ച് തമാശകൾ പറയുന്ന ഒരു സുഹൃത്തായി അമ്മ. വല്ലപ്പോഴും വലിയ സമ്മാനങ്ങളുമായി വരുന്ന ഒരു ക്രിസ്മസ് അപ്പുപ്പനായി അമ്മ. പിന്നീടാണ് മനസ്സിലായത് വലിയ സമ്മാനങ്ങൾ കൊണ്ട് മൂടുന്നത് അച്ഛനെ ദ്രോഹിക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു എന്ന്.

പണ്ടൊക്കെ ഏതെങ്കിലും മഞ്ഞപത്രത്തിനോ പൈങ്കിളി വാരികക്കൊ അഭിമുഖം നൽകി അച്ഛനെ കുറിച്ച് ശുദ്ധ നുണകൾ വിളമ്പി ആനന്ദത്തിൽ ആറാടുക ആയിരുന്നു അമ്മയുടെ ഹോബി. ശക്തമായി ഞാൻ പ്രതിഷേധിക്കുകയും ഇനിയും ആവർത്തിച്ചാൽ ഞാൻ പബ്ലിക് ആയിത്തന്നെ പ്രതികരിക്കും എന്ന് താക്കീത് ചെയ്തതിന്റെയും പേരിൽ ഇടക്ക് കുറച്ച് നാൾ ഈ തോന്നിവാസം നിർത്തി വെക്കാറുണ്ടായിരുന്നു. ഇന്നേ വരെ ചെയ്തിട്ടുള്ള ദ്രോഹങ്ങൾ എല്ലാം മറന്നാണ് എന്തൊക്കെയാണെങ്കിലും എന്റെ അമ്മയല്ലേ, എന്നെ പ്രസവിച്ച സ്ത്രീയല്ലേ എന്ന് കരുതിയാണ് അച്ഛൻ നടത്തിത്തരുന്ന കല്യാണമായിട്ട് കൂടി എന്റെ നിശ്ചയത്തിനും കല്യാണത്തിനും അമ്മ കൂടെയുണ്ടാവണം എന്ന് നിർബന്ധബുദ്ധി എനിക്കുണ്ടായത്. ആർക്കും ഒരു പരാതിയും പറയാനില്ലാത്ത രീതിയിൽ ഗംഭീരമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അമ്മയും പങ്കെടുത്തു വളരെ സന്തുഷ്ട ആയി. പക്ഷെ എന്റെ അമ്മയുടെ ഉള്ളിൽ എന്തുമാത്രം വിഷവും ദുഷ്ടത്തരവും പകയും ഇന്നും ബാക്കിയുണ്ട് എന്ന് ഇന്നലെയാണ് ഞാൻ മനസ്സിലാക്കുന്നത്.

അച്ഛനെ കുറിച്ച് പഴയ പതിവ് രീതിയിൽ ശുദ്ധ പച്ച കള്ളങ്ങൾ നിരത്തി ഒരു ഫേസ്ബുക് പോസ്റ്റ് അമ്മയുടെ വക . എന്റെ അച്ഛനെ പരമാവധി അപമാനിക്കുക എന്നതിനോടൊപ്പം എന്നെയും അനിയനെയും അച്ഛനുമായി തെറ്റിക്കുക, എന്റെ കുടുംബ ജീവിതം ഇല്ലാതാക്കുക, ഇതിനോടെല്ലാമൊപ്പം സ്വയം ഒരു രക്തസാക്ഷി പട്ടം അങ്ങ് ചാർത്തുക.ഇതൊക്കെയാണ് അമ്മയുടെ ലക്ഷ്യങ്ങൾ. ഒരു വെടിക്ക് ഇത്രയും അധികം പക്ഷികൾ. സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്. മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ട്. ഒന്ന് മാത്രം ഓർത്ത് നോക്കുക. വിവാഹ ബന്ധം വേർപിരിഞ്ഞ് 23 വർഷം കഴിഞ്ഞും ഈ സ്ത്രീ എന്തിനാണ് ഇന്നും എന്റെ അച്ഛനെ വേട്ടയാടുന്നത് ? തലക്ക് സുഖമില്ലാത്തത് കൊണ്ട് എന്നല്ലാതെ മറ്റെന്തെങ്കിലും ഒരു കാരണം കണ്ടെത്താനാകുമോ ?

ഇതിനൊക്കെ മറുപടി കൊടുക്കാൻ പോകാത്തത് എന്റെ അച്ഛൻ എന്ന വലിയ മനുഷ്യന്റെ സംസ്‌കാരം. പരസ്യമായ ഈ വിഴുപ്പലക്കലിന് താല്പര്യമുണ്ടായിട്ടല്ല, ഈ ഗതികേടിലേക്ക് എന്റെ അമ്മ എന്നെ കൊണ്ടെത്തിച്ചതാണ്. അമ്മ അച്ഛനെ അപമാനിക്കാൻ ശ്രമിച്ചത് പരസ്യമായാണ് . അതുകൊണ്ടാണ് അതിനുള്ള ഉത്തരം ഞാൻ പറയുന്നതും പരസ്യമായി തന്നെ ചെയ്യാൻ തീരുമാനിച്ചത്. അമ്മ പറയുന്നത് കള്ളത്തരങ്ങൾ ആണ്‌ എന്ന് വിളിച്ച് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ഓർമ്മവെച്ച കാലം മുതൽ ഞാൻ അനുഭവിച്ച സത്യങ്ങളാണ് ഈ പറഞ്ഞതൊക്കെ. അച്ഛനാണ് ശരി. അച്ഛൻ തന്നെ ആയിരുന്നു എന്നും ശരി. ഏതായാലും എല്ലാം നല്ലതിനാണ് എന്ന് മാത്രമേ ഞാനിപ്പോൾ ചിന്തിക്കുന്നുള്ളു. ഒരു കണ്ടക ശനി ഒഴിഞ്ഞ് പോകുന്നതായേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അമ്മ സംഗീത ലക്ഷ്മണ എന്ന അധ്യായം എന്റെ ജീവിതത്തിൽ അവസാനിക്കുകയാണ്. എന്റെ ഈ ഗതികേടുകൾ വായിക്കാൻ സമയം ചിലവഴിച്ച എല്ലാവരോടും ഞാൻ എന്റെ നന്ദിയും ഖേദത്തവും രേഖപെടുത്തുന്നു.

ഒപ്പം എനിക്കും എന്റെ പെണ്ണിനും നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള എല്ലാവരോടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

News

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

Published

on

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.

കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.

അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്

Continue Reading

News

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

Published

on

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.

മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്

Continue Reading

News

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

Published

on

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.

പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.

സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .

Continue Reading

News

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

Published

on

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്

Continue Reading

Celebrity

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

Published

on

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്

Continue Reading

Most Popular

Film News2 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Film News4 weeks ago

KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ...

Film News4 weeks ago

പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി...

News4 weeks ago

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍...

News4 weeks ago

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ...

News2 months ago

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ...

News2 months ago

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം...

Photos2 months ago

ബിക്കിനിയണിഞ്ഞു ഗ്ലാമറസായി അഹാന കൃഷ്ണ |സോഷ്യൽ മീഡിയയിൽ തരംഗമായി ഗോവയിലെ വെക്കേഷൻ ചിത്രങ്ങൾ [PHOTOS..]

അഹാന കൃഷ്ണ ഗോവയിൽ അവധിയിലാണ്. ഗോവയിലെ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് അഹാന. കഴിഞ്ഞ ദിവസം, ക്രോപ്പ് ടോപ്പും ഡെനിം ഷോർട്ട്‌സും ധരിച്ച ഒരു ഫോട്ടോ അഹാന...

Celebrity2 months ago

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ...

Film News2 months ago

പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും  ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത...

Trending