Connect with us

Celebrity

വേദനകളില്ലാത്ത ലോകത്തേക്ക്..നടി ശരണ്യ ശശി അന്തരിച്ചു..!!

Published

on

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി ശരണ്യ ശശി അ.ന്ത.രിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യു.മോ.ണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗു.രു.തരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.

നിരവധിത്തവണ ട്യൂ.മ.റിനെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃകയാണ്. സിനിമ – സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടര്‍ച്ചയായ ചികിത്സ മൂലം സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ – സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്ബത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. സിനിമ – സീരിയലുകളിലെ അഭിനയത്തിലൂടെ ജീവിതത്തില്‍ ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെ.യി.ന്‍ ട്യൂ.മ.ര്‍ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂ.മ.റിനുള്ള മേജ‍ര്‍ സ‍ര്‍ജറിക്ക് വിധേയയാകേണ്ടി വന്നത്.രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തില്‍ പിടിച്ചുനിന്നത്. കരിയറില്‍ തിളങ്ങിനില്‍ക്കവെയാണ് ട്യൂമര്‍ ശരണ്യയെ തോല്‍പ്പിച്ചത്.

2012-ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെ.യി.ന്‍ ട്യൂ.മര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രോഗത്തെ തോല്‍പ്പിച്ച് ശരണ്യ മടങ്ങിയെത്തി. ചികിത്സയ്ക്കു ശേഷം തന്റെ നില മെച്ചപ്പെട്ട വിവരം ശരണ്യതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് അഭിനയത്തില്‍ സജീവമായെങ്കിലും ഓരോ വര്‍ഷവും അസുഖം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയിലും രോഗത്തോടു പൊരുതിക്കൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്തു. കാരണം ശരണ്യയുടെ അഭിനയത്തില്‍നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം.പൃഥ്വിരാജിന്റെ ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്.തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം ഛോട്ടാ മുംബൈ, മധുപാലിന്റെ തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്. 2012ലാണ് ബ്രെയിന്‍ ട്യൂ.മ.ര്‍ ആദ്യം തിരിച്ചറിയുന്നത്. താരപ്രഭയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ രംഗബോധമില്ലാതെ കടന്നെത്തിയതാണീ രോഗം. ബ്രെയിന്‍ ട്യൂ.മ.റിനോടു പൊരുതി പലതവണ തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നു.

ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത ‘സൂര്യോദയം’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളില്‍ നായികയായിരുന്നു. ‘ഛോട്ടാ മുംബൈ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ചന്ദനമഴ’ ഉള്‍പ്പെടെ നിരവധി സീരിയലുകളില്‍ നിറഞ്ഞുനിന്നിരുന്ന ശരണ്യയെ ‘കറുത്തമുത്തി’ലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

Celebrity

നിങ്ങൾ വെർജിൻ ആണോ; ചോദ്യവുമായി ഞരമ്പൻ, മറുപടിയുമായി താരം..സംഭവം ഇങ്ങനെ !!

Published

on

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്.നടി മീരാ വാസുദേവ്,കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.പരമ്പരയിലെ സുമിത്രയുടെ ഭർത്താവ് സിദ്ധു വേദികയെ വിവാഹം കഴിച്ച ശേഷം കുടുംബത്തിൽ നിന്നും മാറിനിൽക്കുകയാണ്ഇപ്പോൾ, കുടുംബവിളക്കിലെ സുമിത്രയുടെ മരുമകലായി എത്തുന്ന താരമാണ് ആതിര മാധവ്.

അടുത്തിടെ ആയിരുന്നു ആതിരയുടെ വിവാഹം, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, ഇടക്ക് ആരാധകരോട് സംസാരിക്കാൻ ആതിര സമയം കണ്ടെത്താറുണ്ട്, കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടെ ഒരാൾ തന്നോട് ചോദിച്ച ചോദ്യമാണ് ആതിര ഇപ്പോൾ പങ്കുവെച്ചിരിക്കുനന്ത്, നിങ്ങൾ വെർജിൻ ആണോ എന്നാണ് ഒരാൾ ചോദിച്ചത്. ഇയാളുടെ പ്രൊഫൈൽ അടക്കം ആദ്യ മെൻഷൻ ചെയ്യുകയും ചെയ്തു. ചോദിച്ച ആളെ കണ്ടാണ് പ്രേക്ഷകർ ഞെട്ടിയത്. ഒരു ചെറിയ ചെക്കൻ ആണ് ഈ ചോദ്യം ചോദിച്ചത്. നല്ലൊരു മറുപടിയാണ് ആതിര ഈ ഞരമ്പന് നൽകിയത്.ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരോട് ചോദിക്കുക. ഞാൻ ഇങ്ങനെയുള്ള ഞരമ്പ് രോഗികൾക്ക് എന്തു മറുപടിയാണ് നൽകേണ്ടത്? നീ ഇത് കണ്ടോ എന്ന് ചോദിച്ചു കൊണ്ട് താരം ഭർത്താവിനെ ടാഗ് ചെയ്യുകയും ചെയ്തു. എന്തായാലും താരം നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Continue Reading

Celebrity

കടലിൽ അകപ്പെട്ട തെരുവുനായയെ നീന്തി എത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ..!!

Published

on

കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വെച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം. നല്ലൊരു മനുഷ്യനായിട്ടാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ വിലയിരുത്തുന്നത്. താരപുത്രന്‍റെ പകിട്ടില്‍ മയങ്ങാതെ ലാളിത്യമുള്ള പ്രണവ് യാത്രകളെ ഇഷ്ടപ്പെടുന്ന ആളു കൂടിയാണ്. ഇപ്പോഴിതാ പ്രണവിന്‍റെ സഹായമനസ്കത വെളിവാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോട് അടുത്തെത്തുമ്പോഴാണ് പ്രണവിന്റെ കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രണവ് നടന്നു പോകുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ കാണാം. നായയെ സുരക്ഷിതമായി കരയിൽ എത്തിച്ച് മറ്റു നായകൾക്കൊപ്പം പ്രണവ് വിട്ടു. പിന്നീട് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നുപോകുന്ന പ്രണവിനെയും വീഡിയോയില്‍ കാണാം. രക്ഷപ്പെടുത്തിയ നായയെ മറ്റു നായകളുടെ കൂട്ടത്തിലേക്ക് വിടുന്നതും വീഡിയോയില്‍ കാണാനാകും. മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ കാണിച്ച താരത്തിന്റെ മനസ്സിന് കൈയ്യടിച്ച്‌ സോഷ്യല്‍ മീഡിയ. ഇതാണ് യഥാര്‍ത്ഥ ഹീറോയിസം എന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കണ്ട് നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ചത്. അഭിനന്ദനം മാത്രമല്ല ‘ചാർളി’, ‘റിയൽ ലൈഫ് നരൻ’ എന്നിങ്ങനെ കമന്റുകളും ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തുവിട്ടത് ലാലേട്ടന്റെ ഫാൻ പേജുകളിൽ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന അക്കൗണ്ടിൽ നിന്നുമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

Continue Reading

Celebrity

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

Published

on

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.

ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ് പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. എന്നാൽ ഇത് നടക്കാതെ വന്നപ്പോഴാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് വരുന്ന വാർത്ത 2017 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഇപ്പോൾ വിവാഹ മോചന വാർത്ത വന്നതിനു പിന്നാലെ ചർച്ചയാകുന്നത് സാമന്തയുടെ പഴയ ഒരു അഭിമുഖമാണ്. ഞാൻ സത്യത്തിൽ അവൻറെ രണ്ടാം ഭാര്യയാണ്. ആദ്യഭാര്യ അവൻറെ തലയണ ആണ്. എപ്പോഴും അതിനെയും കെട്ടിപ്പിടിച്ച് ആണ് കിടക്കുക. ഞാൻ എപ്പോഴെങ്കിലും കെട്ടിപ്പിടിക്കാൻ ചെന്നാൽ അത് എപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ടാകും. കൂടുതൽ പറഞ്ഞാൽ അവൻ എന്നെ കൊല്ലും എന്നായിരുന്നു സാമന്ത ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഇപ്പോൾ സാമന്തയുടെ ആ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ പറയുന്നു. ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുകയായിരുന്നു നാഗചൈതന്യ.നാഗചൈതന്യയുടെ വാക്കുകള്‍:’തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണെന്നാണ്,’ എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

ഇതൊന്നും ആളുകളുടെ മനസ്സില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കും. എന്നാല്‍ ഇത്തരം ഉപരിപ്ലവമായ വാര്‍ത്തകള്‍, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ ഞാനെത്തി ചേര്‍ന്നതോടെ, അതെന്നെ ബാധിക്കുന്നത് നിര്‍ത്തി.

Continue Reading

Celebrity

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

Published

on

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’ എന്നാണ് തിയറ്ററിന് പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എവിഡിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്‌റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിന സമ്മാനമായി തിയറ്റര്‍ സമര്‍പ്പിക്കുകയാണെന്നും വിജയ് പറയുന്നു. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റര്‍ നിര്‍മിച്ചത്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാർജിച്ച നടനാണ് വിജയ് ദേവരകൊണ്ട. വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് നിര്‍മ്മാണം.

റൗഡി വെയർ എന്ന ബ്രാൻ‌ഡിൽ വസ്ത്രവ്യാപാര രം​ഗത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്ന​ഗറിൽ മൾട്ടിപ്ലക്സ് തിയറ്റർ(multi plus theatre) കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നൽകിയിരിക്കുന്നത്. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Continue Reading

Celebrity

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

Published

on

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകള്‍ എന്നും ബോഡി ഷെയ്മിങ്ങിനു ഇരയാകുന്നു. അത്തരത്തില്‍ ഇരയായ നടിയാണ് ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഫറ ഷിബ്‌ല.

താരത്തിന്റെ ഏറ്റവും പുതിയ മേക്ക്‌ഓവര്‍ ചിത്രങ്ങളാണ്. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച്‌ 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വലിയ വാര്‍ത്തായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. യോഗയിലൂടെയും വര്‍ക്ക്‌ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

രൂപത്തെപറ്റിയും നിറത്തെപറ്റിയുമൊക്കെ പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു. ഞാന്‍ അത്തരത്തില്‍ ആരെയും പറ്റി പറയാറില്ല. ശരീരത്തെ കളിയാക്കുന്നവരെ കണ്ടാല്‍ നാം അവരെ തിരുത്തണം. അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം, അഭിമുഖത്തില്‍ ഫറ ഷിബ്ല പറഞ്ഞു. അതേസമയം തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയില്‍ പറഞ്ഞത്.

അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു.

Continue Reading

Most Popular

Celebrity3 hours ago

നിങ്ങൾ വെർജിൻ ആണോ; ചോദ്യവുമായി ഞരമ്പൻ, മറുപടിയുമായി താരം..സംഭവം ഇങ്ങനെ !!

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ...

Celebrity3 hours ago

കടലിൽ അകപ്പെട്ട തെരുവുനായയെ നീന്തി എത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ..!!

കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക്...

Celebrity5 hours ago

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ...

Celebrity6 hours ago

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’...

Celebrity7 hours ago

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള...

Celebrity8 hours ago

ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി...

Celebrity8 hours ago

‘ജെയിംസ് ബോണ്ട്’ ഇനി ബ്രിട്ടീഷ് റോയല്‍ നേവിയില്‍; ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി; സംഭവം ഇങ്ങനെ..!!

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി...

Celebrity8 hours ago

സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും: വിമര്‍ശനം..!!

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്‌എ വിമര്‍ശനം ബാല...

Celebrity8 hours ago

സ്ഫടികം ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 800 രൂപക്ക്; അതും പോലീസുകാർ; അന്ന് ബാൽക്കണി ടിക്കറ്റ് വില 60 രൂപയാണ്; നിർമാതാവ് വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ !!

മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു...

Celebrity22 hours ago

ഒരുപാട് വേദനയുള്ള കാര്യമാണ്: സമാന്തയുമായുള്ള വിവാഹമോചന വാര്‍ത്തകളെക്കുറിച്ച്‌ നാഗചൈതന്യ തുറന്ന് പറയുന്നു !!

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുള്ള...

Trending