Film News
നിറത്തിന്റെ പേരിൽ തന്നെ പലയിടത്തു നിന്നും ഒഴിവാക്കി: മനസ്സ് തുറന്ന് സയനോര!!

നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങൾ തുറന്നു പറയുകയാണ് ഗായിക സയനോര . കുട്ടിക്കാലം മുതൽക്കേ നിറത്തിന്റെ പേരിൽ ഒറ്റപ്പെടുത്തപ്പെട്ടിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാമ്പെയിനിൽ സയനോര ശക്തമായി പങ്കെടുത്തിരുന്നു. തൊലിവെളുത്താൽ വലിയ കാര്യമാണെന്ന് കരുതുന്ന അല്പബുദ്ധികളോടാണ് അവരുടെ പോരാട്ടം. വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ എന്നെ കാണാറില്ല രശ്മി സതീശിനെ കാണാറില്ല പുഷ്പതിയെ കാണാറില്ല. എന്തുകൊണ്ടാണ് ?
ഞങ്ങളുടെ നിറം കറുപ്പായതു കൊണ്ടാണോ? അവരെല്ലാം എത്രനല്ല പാട്ടുകരാണ് ? അവരെ എന്തു കൊണ്ട് വിളിക്കുന്നില്ല? നിറത്തിന്റെ പേരിൽ തന്നെ സ്കൂൾ ഗ്രൂപ്പ് ഡാൻസിൽ നിന്ന് വരെ ഒഴിവാക്കിയതായി സയനോര പറയുന്നു. എന്നാൽ ഒട്ടേറെ റിയാലിറ്റി ഷോകളിൽ വരുന്ന റേസിസ്റ്റ് ജോക്കുകൾ കേട്ട് താനടക്കമുള്ളവർ ചിരിക്കാറുണ്ടെന്നും നമ്മുടെ സമൂഹത്തിന്റെ പൊതുസ്വഭാവമതാണെന്നും താരം പറഞ്ഞു വയ്ക്കുന്നു. ഒരു കല്യാണത്തിന് പോയാൽ വധുവിന്റെ നിറത്തെപ്പറ്റിയാണ് ആദ്യം ചോദിക്കുന്നത്. ഈ ചിന്താഗതി മാറണം. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ താനൊരു കറുത്ത നിറമുള്ള വ ഓണെന്നുള്ള ബോധം എന്നെ അലട്ടിയിരുന്നു. പോകെ പോകെ അത് മാറി. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ നമുക്കു ചുറ്റും അത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്ന് താരം കൂട്ടിച്ചേർക്കുന്നു.
Film News
ഇരുപതു വർഷങ്ങൾക്കു ശേഷം നടി സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ 18 ചിത്രങ്ങളില്‍ മാത്രം എന്നിരുന്നാലും ഇന്നും ഓരോകഥാപാത്രങ്ങളും സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിക്കുന്നുണ്ട്. ആദ്യ ചിത്രത്തിലെ അഭിനയത്തിനുതന്നെ സംസ്ഥാന അവാര്‍ഡ്, അടുത്ത വര്‍ഷം വീണ്ടും അതേ പുരസ്കാരം. അഭിനയം നിര്‍ത്തിയിട്ട് ഇപ്പോള്‍ 20 വര്‍ഷം. പക്ഷേ, ഇന്നും മലയാളികളുടെ മനസ്സില്‍ അവള് അഭിനേത്രിയാണ്. അവളുടെ തിരിച്ചു വരവ് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുമുണ്ട്. പറഞ്ഞു വരുന്നത് സംയുക്ത വര്‍മയെന്ന നടിയെ കുറിച്ചാണ്.
നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി സംയുക്ത വര്‍മ. ഹരിതം ഫുഡ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ അവരുള്ളത്. അവസാനം ഒരു വൃദ്ധസദനത്തിലെ ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരമെന്ന് പരസ്യം ഓര്‍മപ്പെടുത്തുന്നു.
Film News
‘മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, കൈലാഷിന് പിന്തുണയുമായി നടന് അപ്പാനി ശരത്

സമൂഹമാധ്യമങ്ങളില്‍ നടന് കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന് അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന് സിയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞത്. ഇതിനെതിരെയാണ് ശരത് രംഗത്ത് എത്തിയത്. എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. അപ്പാനി ശരത്ത് ആണ് നായകൻ. പ്രധാനകഥാപാത്രമായിട്ടാണ് കൈലാഷ് ചിത്രത്തിൽ എത്തുന്നത്.
‘അയാളും ഒരു നടൻ ആണ് അതിലുപരി ഒരു മനുഷ്യനും, മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, സപ്പോർട്ട് ആക്ടർ കൈലാഷ് എന്ന ഹാഷ്ടാഗോടുകൂടിയാണ് ശരത് സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് പങ്കിട്ടത്.നിരവധി ആരാധകർ ആണ് കൈലാഷിനും ശരത്തിനും ആശംസകളുമായി എത്തിയത്. ബ്രോ പരിഹസിക്കുന്ന ആളുകളോട് പോകാൻ പറയ്, മികച്ച നടൻ ആണ് കൈലാഷ് തുടങ്ങി നിരവധി അഭിപ്രായങ്ങളും ആരാധകർ പങ്കിടുന്നുണ്ട്.
Film News
ഓടിടിയോട് സഹകരിക്കാൻ പാടില്ല, ഫഹദിനു മുന്നറിയിപ്പുമായി ഫിയോക്ക്

തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഫിയോക്കിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതാണ് തിയേറ്റർ ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഫിയോക്കിന്റെ യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും ഫഹദ് ഫിയോക്ക് അംഗങ്ങളോട് സംസാരിച്ച് ധാരണയിലെത്തിയെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഫിയോക്കിന്റെ യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും ഫഹദ് ഫിയോക്ക് അംഗങ്ങളോട് സംസാരിച്ച് ധാരണയിലെത്തിയെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
Film News
ധനുഷിന്റെ കര്ണന് ശേഷം മാരി സെല്‍വരാജിന്റെ പുതിയ ചിത്രം, നായകൻ ധ്രുവ് വിക്രം

ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്ണന് എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്ണന് മുന്‍പേ തന്നെ സംവിധായകന് മാരി സെല്‍വരാജ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു.
ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.കബടി കളിക്കാരന്റെ ജീവിതകഥയാണ് സിനിമ. തമിഴ്നാട്ടില്‍, ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച് ദേശീയ ശ്രദ്ധ നേടിയ ആളുടെ യഥാര്‍ത്ഥ ജീവിത കഥയാണ് മാരി സെല്‍വരാജ് സിനിമയാക്കുന്നത്. ഏഷ്യന്‍ ഗെയിമില്‍ സ്വര്‍ണ മെഡല്‍ നേടിയ കളിക്കാരനാണ്. സിനിമയ്ക്ക് വേണ്ടി ധ്രുവ് കബടി പരിശീലനം തുടങ്ങി എന്നാണ് പുതിയ വാര്‍ത്തകള്‍.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അച്ഛന് ചിയാന്‍ വിക്രമിന് ഒപ്പമുള്ള സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ മാത്രമേ മാരി സെല്‍വരാജ് ചിത്രത്തിലേക്ക് ധ്രുവ് വിക്രം കടക്കുകയുള്ളൂ. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ പാത്രസൃഷ്ടിയും പൂര്‍ണമല്ല. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് പ രഞ്ജിത്താണ് ചിത്രം നിര്‍മിയ്ക്കുന്നത്.
Film News
കോവിഡ് വ്യാപനംമൂലം മുടങ്ങിപ്പോയ അണ്ണാത്തെ ഷൂട്ട് പുനരാരംഭിച്ചു, രജനി തിരികെ സെറ്റിൽ

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമ ചിത്രീകരണത്തിനിടയിൽ സെറ്റിലുണ്ടായ കോവിഡ് വ്യാപനം കാരണം മുടങ്ങിപ്പോയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മൻ.2019 ഡിസംബറിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനവും ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകിൽ ഇരുപതോളം പേർക്ക് കോവിഡ് വ്യാപിച്ചതോടെ ഷൂട്ട് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?