Connect with us

Celebrity

ഒരു ക്ലിക്കിന് വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബിലും എന്നെ കുറിച്ച്‌ വന്ന വാര്‍ത്തകള്‍ ശരിക്കും വേദനിപ്പിച്ചു: ഷംന കാസിം തുറന്ന് പറയുന്നു..!!

Published

on

വി.വാ.ഹ.ത്ത.ട്ടി.പ്പ് വീരന്മാരുടെ കെ.ണി.യില്‍ നിന്ന് നടി ഷംന കാസിം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിക്ക് പേടിയായിരുന്നു എന്ന് ഷംന കാസിം പറയുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ കാര്യമായി വിവാഹാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. തിടുക്കം തനിക്കല്ല കുടുംബത്തിനാണെന്നും താരം പറയുന്നു.

അന്ന് വീട്ടുകാരാണ് ആ വിവാഹാലോചന കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ അതൊരു ത.ട്ടി.പ്പാ.ണെ.ന്ന.റി.ഞ്ഞ.പ്പോള്‍ തന്നെ എന്നേക്കാള്‍ മാനസികമായി തളര്‍ന്നത് അമ്മയും അച്ഛനും ആയിരുന്നു. കേ.സ് കൊടുത്തതും അവര്‍ തന്നെയാണ്. എന്റെ പേര് വരില്ല എന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ കേ.സ് കൊടുത്തതോടെ എന്റെ പേര് മാത്രമാണ് വന്നത്. വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതിലായിരുന്നില്ല എന്റെ വിഷമം. മറിച്ച്‌ അതിനുശേഷം വന്ന വാര്‍ത്തകളായിരുന്നു. കേവലം ഒരു ക്ലിക്കിന് വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബിലും എന്നെ കുറിച്ച്‌ വന്ന വാര്‍ത്തകള്‍ ശരിക്കും വേദനിപ്പിച്ചു. ടിവിയിലും ഫോണിലും എല്ലാം എന്റെ മുഖം തന്നെയാണ്. അത് എന്നെ മാനസികമായി തളര്‍ത്തി.അവര്‍ ഒരു കുടുംബമാണ്. ആ കുടുംബത്തിലെ എല്ലാവരും ഇതുപോലെ ത.ട്ടി..പ്പു.ന.ട.ത്തി.യാണ് ജീവിക്കുന്നത്. കേ.സ് കൊടുത്തപ്പോള്‍ പോലീസുകാര്‍ തന്നെ എന്നോട് കാര്യം പറഞ്ഞു. ഷംനയുടെ പരാതി ഒന്നും പരാതിയല്ല. പല പെണ്‍കുട്ടികള്‍ക്കും ജീവിതം തന്നെ പോയി. അവരെ അ.റ.സ്റ്റ് ചെയ്യിപ്പിക്കാന്‍ ഷംന ഒരു കാരണം ആകുകയായിരുന്നു എന്ന്.

അതിനു ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ എന്നെ ഫോണില്‍ വിളിച്ച്‌ നന്ദി പറഞ്ഞു. സിനിമയിലും പലരും ഇവരുടെ കെ.ണി.യില്‍ വീണിട്ടുണ്ടാകാം. പക്ഷേ അവരാരും പുറത്ത് പറയാന്‍ തയ്യാറല്ല. ഇപ്പോഴിതാ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ എത്തി ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ഷംന കാസിമിനെതിരെ വിമര്‍ശനം.തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് വിചിത്രമായ സംഭവം ഉണ്ടായത്. മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.  ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് താരം. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ യുവതിയെയും ഷംന ചുംബിച്ചു. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച്‌ കടന്നുപോയെന്നാണ് വി.മ.ര്‍ശനം ഉയരുന്നത്. ഇടിവി തെലുങ്ക് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ദീ ചാംപ്യന്‍സ്’ എന്ന ഷോയ്ക്കിടെയാണ് ഷംന ഇങ്ങനെ ചെയ്തത്.

റിയാലിറ്റി ഷോയില്‍ വളരെ നന്നായി പെര്‍ഫോം ചെയ്ത മത്സരാര്‍ഥികളുടെ കവിളിലാണ് ഷംന ഉമ്മ വയ്ക്കുകയും കടിക്കുകയും ചെയ്തത്. ഇത് പിന്നീട് വിവാദത്തിലായി. കോവിഡ് പ്രോട്ടോകോളിനെ കുറിച്ചൊന്നും താരത്തിനു അറിയില്ലേ എന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. ടിആര്‍പിക്ക് വേണ്ടിയുള്ള പ്രഹസനങ്ങളാണ് ഇതെല്ലാമെന്ന് മറ്റ് ചിലര്‍ പരിഹസിക്കുന്നു. ടെലിവിഷന്‍ റേറ്റിങ് പോയിന്‍റിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നും ചിലര്‍ പറയുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.  ഒരു കന്നഡ സിനിമ ഉള്‍പ്പെടെ 6-7 പ്രോജക്ടുകളിലേക്ക് നിലവില്‍ ധാരണയായിട്ടുണ്ട്. കോവിഡ് കാരണം ഈ സിനിമകളുടെ ചിത്രീകരണം വൈകുകയാണ്. അതിനിടെയാണ് ഷംന കാസിം ടിവി ഷോയില്‍ വിധികര്‍ത്താവായി എത്തിയത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.

Celebrity

‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റിട്ടവന് അമേയ മാത്യു കൊടുത്ത കിടിലൻ മറുപടി..!!

Published

on

സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്. എന്നാൽ സിനിമയിലൂടെ തുടങ്ങി പിന്നീട് ഓൺലൈനിൽ ഒറ്റ വീഡിയോയിലൂടെ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി അമേയ മാത്യു. ജയസൂര്യയുടെ ആട് 2 എന്ന സിനിമയിലാണ് അമേയ മാത്യു ആദ്യമായി അഭിനയിക്കുന്നത്. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം ഒറ്റ സീനിൽ മാത്രമാണ് അമേയ അഭിനയിച്ചത്. പിന്നീട് അമേയ ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ ടീമായ കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിക്കുകയും അത് വലിയ രീതിയിൽ അമേയ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്യൂട്ട് ലുക്കിലുള്ള കുട്ടിയെ തപ്പി സോഷ്യൽ മീഡിയയിൽ ആളുകൾ തിങ്ങിനിറഞ്ഞു. പിന്നീട് അമേയയുടെ ചിത്രങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ എത്തിയ അശ്ലീല കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ച്‌ എത്തിയിരുന്നു. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും ഒരു കുറിപ്പുമാണ് അമേയ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നവാഗതനായ മനോജ് വാസുദേവന്റെ സംവിധാനത്തിലുള്ള ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രമാണ് ഇനി അമേയയുടേതായി ഇറങ്ങാനുള്ളത്. അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

അത്തരത്തില്‍ അമേയ കുറച്ച് നാളുകൾക്ക് മുൻപ് പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു. മനോഹരമായ റെഡ് സാറ്റിന്‍ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്. കോഴിത്തരവുമായി ഇന്‍ബോക്‌സില്‍ എത്താറുള്ള ആളുകളെ താന്‍ നിരന്തരമായി ബ്ലോക്ക് ചെയ്യാറുണ്ടെന്നാണ് പത്മരാജന്റെ ലോല എന്ന കഥയിലെ വരികള്‍ കടംമെടുത്ത് അമേയ കാവ്യാത്മകമായി പറയുന്നത്. ‘കോഴിശല്യം കൂടുതലാണോ, കോഴികളെ അല്ലാതെ ഞങ്ങളെ പോലുള്ള താറാവുകളെ പറ്റുമോ, കോഴിവധ നിരോധനം ആവശ്യമാണ്.’ തുടങ്ങിയ രസകരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ അമേയയുടെ ചിത്രവും ക്യാപ്ഷനും അന്ന് വൈറലായി.തിരുവന്തപുരത്ത് ജനിച്ചു വളർന്ന താരം ഒരു പഴയ ബോംബ് കഥ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്, വോൾഫ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി. മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളി ആരാധകർ നൽകിയത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഇതിനോടകം നിരവധി ഫോള്ളോവേഴ്സുമുണ്ട്.

നാടൻ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഫോട്ടോഷൂട്ട് നടത്താറുള്ള ഒരാളാണ് അമേയ മാത്യു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. കൂടുതലും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.

Continue Reading

Celebrity

‘ ഗാന്ധി ഭവനിലാണ് ചേട്ടന്‍ എന്ന് അറിയില്ലായിരുന്നു’: നടന്‍ ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

Published

on

മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് ടി.പി. മാധവന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോളിതാ ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായർ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. ഇവിടെ വന്നപ്പോൾ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല.

അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്‌ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു.

പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു. ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്‌ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. ഈ ലോകത്ത് സർവ ആരോ​ഗ്യത്തോടുകൂടിയും മാതാപിതാക്കളുടെ സംരക്ഷണത്തോടുകൂടിയും ജീവിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാ​ഗ്യങ്ങളിലൊന്ന്. അങ്ങനെ കിട്ടിയ ഒരാളാണ് ഞാനും എന്റെ മകനും. അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ടി.പി.മാധവൻ അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവൻ പറഞ്ഞു.

Continue Reading

Celebrity

ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

Published

on

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നുണക്കഥകള്‍ക്ക് മറുപടി നല്‍കുകയാണ് താരദമ്ബതികള്‍.

താന്‍ വിവാഹം കഴിച്ച്‌ അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകള്‍ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങള്‍’- താരം പറയുന്നു. വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കും, ‘നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!’, പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ, എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,” ചന്ദ്ര പറഞ്ഞു. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നതൊഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ടോഷും പറയുന്നു. ‘ഞാൻ അൽപ്പം മടിയനാണ്, എന്തും ചെയ്യാൻ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോൾ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികൾ മറികടക്കാൻ അവൾ എന്നെ സഹായിക്കുന്നു, ജീവിതത്തിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോൾ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സംഭവിച്ച ഏറ്റവും നല്ല കാര്യം ഞങ്ങളുടെ ജോലി ഒരുമിച്ചായി എന്നതാണ്. അത് ശരിക്കും ഒരു അനുഗ്രഹമാണ്. സെറ്റിൽ, അദ്ദേഹം ഏറ്റവും മികച്ച കലാകാരനാണ്. ഒരു രംഗം മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം എനിക്ക് തരും. എത്ര ദമ്പതികൾ ഇങ്ങനെ അനുഗ്രഹിക്കപ്പെടുമെന്ന് എനിക്കറിയില്ല-ചന്ദ്ര കൂട്ടിച്ചേർത്തു.

Continue Reading

Celebrity

സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി മായ മൗഷ്മി; എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു താരം അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറയുന്നു..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറയുകയാണ് മായ. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി തന്റെ മനസ് തുറന്നത്. 2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്‌കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു.

കണ്ണിൽ നിന്ന് പേസ്റ്റഅ രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാൻ’- മായാ മൗഷ്മി പറയുന്നു. അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.സീരിയലുകൾ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല. എന്ന ഉത്തരമാണ് മായ നൽകിയത്. ” സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ല. അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല.

നല്ല സിനിമകൾ വരട്ടെ. നല്ല കഥാപത്രങ്ങൾ. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ല;മികച്ചത് വരട്ടെ”, അഭിനയത്തെ പറ്റി മായ മൗഷ്മി വാചാലയായി. അഭിനയത്തില്‍ നിന്നും വിട്ട് നിന്ന സംയത്ത് മായയെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് വന്നത്. താരത്തിന് എന്തോ മാരകരോഗമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാത്ത ആളാണ് മായ. പുറത്ത് പോകുമ്പോള്‍ മാത്രം ഭര്‍ത്താവിന്റെ പഴയ ഫോണെടുക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണമെന്ന് താരത്തിന് തോന്നിയിട്ടില്ല.ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ എന്നാണ് മായ പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നും മാറിനിന്ന സമയത്താണ് ആരൊക്കെയാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് അറിയാന്‍ കഴിഞ്ഞതെന്ന് താരം പറയുന്നു.”

Continue Reading

Celebrity

വിജയ്ബാബു മോശക്കാരനാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് അയാളുടെ കൂടെ ആ നടി പോയി; സത്യസന്ധമാണെന്ന് തോന്നുന്നില്ല; അതിജീവിതയെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍..!

Published

on

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ് സമിതിയിൽ നിന്ന് രാജി വെച്ചത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നുമാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചത്. ലൈം.ഗി.ക പീ.ഡ.ന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടി നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്‌ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പാരമർശം.

നിരവധി തവണ പീ.ഡി.പ്പി.ച്ചു.വെ.ന്നാ.ണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്‌ക്ക് പോയി. ഒരു ദുരനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ല. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ വന്ന് പീ.ഡി.പ്പി.ച്ചു.വെ.ന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആർക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും താരം പ്രതികരിച്ചു. പൂർണ്ണമായും അതിജീവതയ്‌ക്കൊപ്പമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. കുട്ടിയ്‌ക്ക് നീതി ലഭിക്കണമെന്നതിൽ സംശയമില്ല. ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും പ്രതികളെ വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും അതിജീവിതക്കൊപ്പമാണെന്നും മല്ലിക വ്യക്തമാക്കി.

തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും, നീതി ലഭിക്കാന്‍ ഇത്ര വൈകുന്നത് എന്തു കൊണ്ടാണെന്നതില്‍ അത്ഭുതമുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.‘തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. പീ.ഡ.ന.ത്തി.ന്റെ കഥ പറയാന്‍ വന്ന കുട്ടിയല്ല ആ കുട്ടി. അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന അതിഭീകര സംഭവം. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പിറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കും. കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്‌ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാം.

ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉള്ളത് പോലെയുള്ള വാത്സല്യമോ സങ്കടമോ ഒക്കെയുണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോള്‍ ചെയ്താലും നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്’, മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം പുതുമുഖ നടിയെ പീ.ഡി.പ്പി.ച്ച കേസില്‍ ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്ത് ഒളിവില്‍ തന്നെയാണ്. ഒളിസങ്കേതം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

Continue Reading

Most Popular

Celebrity32 mins ago

‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റിട്ടവന് അമേയ മാത്യു കൊടുത്ത കിടിലൻ മറുപടി..!!

സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്....

Celebrity5 hours ago

‘ ഗാന്ധി ഭവനിലാണ് ചേട്ടന്‍ എന്ന് അറിയില്ലായിരുന്നു’: നടന്‍ ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് ടി.പി. മാധവന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍...

Celebrity6 hours ago

ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത...

Celebrity7 hours ago

സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി മായ മൗഷ്മി; എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു താരം അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം...

News7 hours ago

“താത്താക്ക് കുട്ടികളായില്ലേ, ന്നിട്ടാണൊ അയ്യേ”,40-ാം വയസ്സില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേട്ട പരിഹാസത്തെക്കുറിച്ചും ഉമ്മ അനുഭവിച്ച വേദനയെക്കുറിച്ചും ഹൃദയം തൊടുന്ന വാക്കുകൾ..!!

നാല്പ്പതിനോടടുത്ത് പ്രായമുള്ള തന്റെ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മാഷേ അറിഞ്ഞോ “ഇവളെ ഉമ്മ പ്രെഗ്നന്റ്”ണെന്ന് ....

Celebrity23 hours ago

വിജയ്ബാബു മോശക്കാരനാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് അയാളുടെ കൂടെ ആ നടി പോയി; സത്യസന്ധമാണെന്ന് തോന്നുന്നില്ല; അതിജീവിതയെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍..!

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ്...

Celebrity23 hours ago

റൂമിൽ കയറി വന്ന പ്രൊഡ്യൂസർ ഒരു രാത്രി ഒപ്പം കഴിയണമെന്ന് പറഞ്ഞു; തനിക്ക് നേരിടേണ്ടി വന്ന ദൂരനുഭവത്തെ പറ്റി സ്റ്റാർ മാജിക് താരം ജസീല തുറന്ന് പറയുന്നു..!!

കന്നഡ സീരിയലുകളില്‍ നിന്നുമെത്തിയ ജസീല പർവീണിനെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലും സുമംഗലി ഭവ സീരിയലിലും...

Celebrity1 day ago

നടിയുടേത് വ്യാജ പരാതി; വിജയ് ബാബുവിനെതിരെയുള്ള കേസ് സിനിമയിലെ എറണാകുളം സംഘത്തിന്റെ ഗൂഢാലോചന; മുഖ്യമന്ത്രിക്ക് പരാതി നൽകി വിജയ് ബാബുവിന്‍റെ അമ്മ; സംഭവം ഇങ്ങനെ..!!

നടിയെ പീ.ഡി.പ്പി.ച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്...

Celebrity1 day ago

‘ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്’; ഷിംന അസീസ് പറയുന്നത് ഇങ്ങനെ..!!

ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു ഡയലോഗാകും ഇപ്പോള്‍ നടന്‍ ധ്യാന്‍ ശ്രീനിവാസിന് ഒരു പക്ഷേ വേഗത്തില്‍ ഓര്‍മ്മയിലേയ്ക്ക് എത്തുക. അത് മറ്റൊന്നുമല്ല, ‘കൈവിട്ട...

Celebrity2 days ago

ദിൽഷയും റോബിനും വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ നടത്തികൊടുക്കും; അവൾ ഇന്നേവരെ എൻറെ അറിവിൽ ആരെയും പ്രണയിച്ചിട്ടില്ല; ദിൽഷയുടെ സഹോദരി ഭർത്താവ് പറയുന്നത് ഇങ്ങനെ..!!

പ്രണയ ജോഡികളൊന്നും ഇതുവരെ ഉണ്ടാവാത്ത സീസണ്‍ ആണ് ബിഗ് ബോസില്‍ ഇത്തവണത്തേത്. അതേസമയം അത്തരത്തില്‍ ഒരു സ്ട്രാറ്റജി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ നടക്കുന്നുവെന്ന് മറ്റു ചില മത്സരാര്‍ഥികള്‍ കരുതുന്നുമുണ്ട്....

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro