Celebrity
112 കിലോ ഉണ്ടായിരുന്നു ഞാൻ; സങ്കടം വരുമ്പോൾ ലഡു കഴിക്കും; പൊണ്ണത്തടി കാരണം ഒട്ടേറെ വേഷങ്ങൾ നഷ്ടമായി; ശരൺ പുതുമന തുറന്ന് പറയുന്നു..!!

സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് സാരം പുതുമന. എന്നാൽ സിനിമയിലും തന്റേതായ ഇടം നേടിയ താരം കൂടിയാണ് ശരൺ. മലയാളത്തിൽ എത്തുന്ന മൊഴിമാറ്റ ചിത്രങ്ങളിൽ മിക്ക അന്യഭാഷാ താരങ്ങൾക്കും ശബ്ദം നൽകുന്നത് ശരണാണ്. പത്താം ക്ലാസ് പഠനം കഴിഞ്ഞു നിൽക്കുന്ന സമയത്തിൽ ആണ് അച്ഛൻ ശരണിനെ ആദ്യമായി അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. 2004 ൽ ആയിരുന്നു ശരൺ വിവാഹം കഴിക്കുന്നത്. റാണിയാണ് ഭാര്യ. ഫ്രീലാൻസ് ജേർണലിസ്റ്റാണ്. ഗൗരി ഉപസയാണ് മകൾ.
സിനിമയിലും സീരിയലിലും എല്ലാം അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും താൻ ആദ്യമായി പോ.ലീ.സ് വേഷത്തിൽ എത്തിയതിന്റെ സന്തോഷത്തിൽ ആണ് ശരൺ ഇപ്പോൾ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ ആണ് ശരൺ ഇപ്പോൾ അഭിനയിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സീരിയലിൽ പോലീസ് വേഷത്തിൽ എത്തുന്ന ശരണിന്റെ നായികയായി എത്തുന്ന സായി കുമാറിന്റെ മകൾ വൈഷ്ണവി ആണ്. തടികുറച്ചത് കൊണ്ട് ആണ് തനിക്ക് ഈ വേഷം ലഭിച്ചത്. അതിനു കാരണം ആയത് കൊറോണ ആയിരുന്നു. പൊ.ണ്ണ.ത്തടി ഉള്ളത് കൊണ്ട് കുറെ വേഷങ്ങൾ നഷ്ടമായി. യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തടി കുറച്ചതിനെ കുറിച്ച് താരം മനസ്സ് തുറന്നത്. ‘ആദ്യമായിട്ടാണ് ഞാൻ പോ.ലീ.സ് ഓഫീസറുടെ വേഷം ചെയ്യുന്നത്. നേരത്തെ പോ.ലീ.സ് യൂണിഫോമിന്റെ ഉള്ളിൽ എന്നെ കാണാൻ കൊല്ലില്ലായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിന് മുമ്പ് വരെയുള്ള എന്റെ തടി എന്ന് പറഞ്ഞാൽ എങ്ങനെ ആയിരുന്നുവെന്ന് എനിക്കും ഇൻഡസ്ട്രിയിൽ ഉള്ളവർക്കും എന്നെ കാണുന്ന പ്രേക്ഷകർക്കും അറിയാം. കൊവിഡ് തുടങ്ങിയതിന് ശേഷമാണ് മൂന്നാല് മാസം ഒരു പണിയുമില്ലാതെ വീട്ടിലിരുന്നത്. ആ സമയത്ത് ഒന്ന് തടി കുറച്ച് നോക്കാമെന്ന് തോന്നിയത്. അന്നേരം ഭാര്യയുടെ സപ്പോർട്ട് കൂടി ലഭിച്ചു. ഒന്ന് നടന്നൂടേ ഓടിക്കൂടേ എന്ന് പറഞ്ഞ് പിരികേറ്റും. അങ്ങനെ തുടങ്ങിയതാണ്. പത്ത് ദിവസം കൊണ്ട് സെറ്റായി. രണ്ടര മൂന്ന് മാസം കൊണ്ട് പതിനേഴ് കിലോയോളം കുറച്ചു. നൂറ്റി പന്ത്രണ്ട് കിലോ ശരീരഭാരം എനിക്ക് ഉണ്ടായിരുന്നു. ഭയങ്കരമായി മധുരും കഴിക്കുന്ന ആളാണ്. പിന്നെ പാരമ്പര്യമായി എല്ലാവരും തടി ഉള്ളവരാണ്. അതിന്റെയും ഉണ്ടാവും. ഒക്ടോബറിലാണ് കൈയ്യെത്തും ദൂരത്ത് തുടങ്ങിയത്. ആ സമയത്ത് എന്റെ തടി കുറഞ്ഞോ എനിക്കിത് പറ്റുമോ എന്നുള്ളത് എല്ലാവർക്കും ഒരു സംശയമായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തിട്ട് പോലും അവർ വിശ്വസിച്ചില്ല.
പിന്നെ നേരിട്ട് കണ്ടിട്ടാണ് എന്നെ ആ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്. മുമ്പ് തടി ഉണ്ടെങ്കിലും വൃത്തിക്കെട്ട തടി അല്ലായിരുന്നു. ഡാൻസ് കളിക്കുമ്പോഴും ഫൈറ്റ് ചെയ്യുമ്പോഴും ഞാൻ ഫ്ലെക്സിബിൾ ആയിരുന്നു. പക്ഷേ ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ അഭിനയം ഓക്കോ ആയിരിക്കും. പക്ഷേ ബോഡി കൊണ്ട് അതിന് ചേരാതെ വരും. അങ്ങനെ ഒരുപാട് കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷം വരെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ശരൻ വെളിപ്പെടുത്തുന്നു. തടി കൂടിയത് കൊണ്ട് വരുന്ന കഥാപാത്രങ്ങളിൽ അവർ ഉദ്ദേശിക്കുന്നത് അതായിരിക്കില്ല. നിന്റെ മുഖം കുട്ടിയെ പോലെ ആണെങ്കിലും ശരീരം അമ്പത് വയസുകാരന്റേത് പോലെയാണെന്ന് എല്ലാവരും പറയുമായിരുന്നു. അങ്ങനെ നഷ്ടപ്പെട്ട് പോയ കഥാപാത്രങ്ങൾ മറ്റ് പലരും ചെയ്ത് ടെലികാസ്റ്റ് ചെയ്യുമ്പോൾ ഒത്തിരി വേദനിച്ചിട്ടുണ്ട്. ഇത് ഞാൻ ചെയ്യേണ്ടിരുന്നത് ആണല്ലോ. എന്റെ തടി കാരണം പോയതല്ലേ എന്ന് ആലോചിക്കും. എന്നിട്ട് നാല് ലഡു കൂടി തിന്നുമെന്നും ശരൻ പറയുന്നു. സീരിയലിൽ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതിൽ തുടക്കത്തിൽ ചെറിയ വിഷമം തോന്നിയിരുന്നു. പിന്നെ അതങ്ങ് കുഴപ്പമില്ലാതെ പോവുകയാണെന്ന് താരം സൂചിപ്പിച്ചു.
Celebrity
‘ ഗാന്ധി ഭവനിലാണ് ചേട്ടന് എന്ന് അറിയില്ലായിരുന്നു’: നടന് ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില് ഒരാളാണ് ടി.പി. മാധവന്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന് മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോളിതാ ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യ നായർ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടൻ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന് റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. ഇവിടെ വന്നപ്പോൾ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല.
അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ എനിക്ക് തോന്നി. എഴുന്നേറ്റപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. ത്രോട്ട് ഇൻഫെക്ഷൻ ആയിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ പോലും എനിക്ക് സാധിക്കില്ലായിരുന്നു. നമ്മൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നത്. ആ ദിവസം വരെ ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യാം എന്നൊക്കെയായിരുന്നു. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നൊക്കെ തോന്നിയിരുന്നു.
പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ തിരിച്ചറിയും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു. ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാൻ കഴിയും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. ഈ ലോകത്ത് സർവ ആരോഗ്യത്തോടുകൂടിയും മാതാപിതാക്കളുടെ സംരക്ഷണത്തോടുകൂടിയും ജീവിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന്. അങ്ങനെ കിട്ടിയ ഒരാളാണ് ഞാനും എന്റെ മകനും. അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടി ആയിരുന്ന ടി.പി.മാധവൻ അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവൻ പറഞ്ഞു.
Celebrity
ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ് അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നുണക്കഥകള്‍ക്ക് മറുപടി നല്‍കുകയാണ് താരദമ്ബതികള്‍.
താന്‍ വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകള്‍ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങള്‍’- താരം പറയുന്നു. വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കും, ‘നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!’, പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ, എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,” ചന്ദ്ര പറഞ്ഞു. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നതൊഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ടോഷും പറയുന്നു. ‘ഞാൻ അൽപ്പം മടിയനാണ്, എന്തും ചെയ്യാൻ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോൾ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികൾ മറികടക്കാൻ അവൾ എന്നെ സഹായിക്കുന്നു, ജീവിതത്തിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോൾ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സംഭവിച്ച ഏറ്റവും നല്ല കാര്യം ഞങ്ങളുടെ ജോലി ഒരുമിച്ചായി എന്നതാണ്. അത് ശരിക്കും ഒരു അനുഗ്രഹമാണ്. സെറ്റിൽ, അദ്ദേഹം ഏറ്റവും മികച്ച കലാകാരനാണ്. ഒരു രംഗം മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം എനിക്ക് തരും. എത്ര ദമ്പതികൾ ഇങ്ങനെ അനുഗ്രഹിക്കപ്പെടുമെന്ന് എനിക്കറിയില്ല-ചന്ദ്ര കൂട്ടിച്ചേർത്തു.
Celebrity
സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി മായ മൗഷ്മി; എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു താരം അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറയുകയാണ് മായ. ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി തന്റെ മനസ് തുറന്നത്. 2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ‘ ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു.
കണ്ണിൽ നിന്ന് പേസ്റ്റഅ രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാൻ’- മായാ മൗഷ്മി പറയുന്നു. അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.സീരിയലുകൾ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല. എന്ന ഉത്തരമാണ് മായ നൽകിയത്. ” സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ല. അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല.
നല്ല സിനിമകൾ വരട്ടെ. നല്ല കഥാപത്രങ്ങൾ. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ല;മികച്ചത് വരട്ടെ”, അഭിനയത്തെ പറ്റി മായ മൗഷ്മി വാചാലയായി. അഭിനയത്തില്‍ നിന്നും വിട്ട് നിന്ന സംയത്ത് മായയെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് വന്നത്. താരത്തിന് എന്തോ മാരകരോഗമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാത്ത ആളാണ് മായ. പുറത്ത് പോകുമ്പോള്‍ മാത്രം ഭര്‍ത്താവിന്റെ പഴയ ഫോണെടുക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണമെന്ന് താരത്തിന് തോന്നിയിട്ടില്ല.ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ എന്നാണ് മായ പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നും മാറിനിന്ന സമയത്താണ് ആരൊക്കെയാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് അറിയാന്‍ കഴിഞ്ഞതെന്ന് താരം പറയുന്നു.”
Celebrity
വിജയ്ബാബു മോശക്കാരനാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് അയാളുടെ കൂടെ ആ നടി പോയി; സത്യസന്ധമാണെന്ന് തോന്നുന്നില്ല; അതിജീവിതയെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍..!

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ് സമിതിയിൽ നിന്ന് രാജി വെച്ചത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നുമാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചത്. ലൈം.ഗി.ക പീ.ഡ.ന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടി നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പാരമർശം.
നിരവധി തവണ പീ.ഡി.പ്പി.ച്ചു.വെ.ന്നാ.ണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്ക്ക് പോയി. ഒരു ദുരനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ല. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ വന്ന് പീ.ഡി.പ്പി.ച്ചു.വെ.ന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആർക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും താരം പ്രതികരിച്ചു. പൂർണ്ണമായും അതിജീവതയ്ക്കൊപ്പമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നതിൽ സംശയമില്ല. ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും പ്രതികളെ വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും അതിജീവിതക്കൊപ്പമാണെന്നും മല്ലിക വ്യക്തമാക്കി.
തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും, നീതി ലഭിക്കാന്‍ ഇത്ര വൈകുന്നത് എന്തു കൊണ്ടാണെന്നതില്‍ അത്ഭുതമുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.‘തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്ക്കും അറിയാം. പീ.ഡ.ന.ത്തി.ന്റെ കഥ പറയാന്‍ വന്ന കുട്ടിയല്ല ആ കുട്ടി. അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന അതിഭീകര സംഭവം. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പിറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കും. കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാം.
ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉള്ളത് പോലെയുള്ള വാത്സല്യമോ സങ്കടമോ ഒക്കെയുണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോള്‍ ചെയ്താലും നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്’, മല്ലിക സുകുമാരൻ പറഞ്ഞു. അതേസമയം പുതുമുഖ നടിയെ പീ.ഡി.പ്പി.ച്ച കേസില്‍ ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്ത് ഒളിവില്‍ തന്നെയാണ്. ഒളിസങ്കേതം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
Celebrity
റൂമിൽ കയറി വന്ന പ്രൊഡ്യൂസർ ഒരു രാത്രി ഒപ്പം കഴിയണമെന്ന് പറഞ്ഞു; തനിക്ക് നേരിടേണ്ടി വന്ന ദൂരനുഭവത്തെ പറ്റി സ്റ്റാർ മാജിക് താരം ജസീല തുറന്ന് പറയുന്നു..!!

കന്നഡ സീരിയലുകളില്‍ നിന്നുമെത്തിയ ജസീല പർവീണിനെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലും സുമംഗലി ഭവ സീരിയലിലും ആണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ മലയാളത്തിൽ ശ്രദ്ധ നേടിയ കലാകാരി ജസീല പൺവീർ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ്. സ്റ്റാർ മാജിക് ഷോയിൽ കൂടിയും സിനിമ സീരിയൽ മേഘലയിലും സജീവമായി നിൽക്കുന്ന ജസീല തനിക്ക് ഒട്ടേറെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണു ഇപ്പോൾ തുറന്നു പറയുന്നത്. എം ജി ശ്രീകുമാർ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ ആണ് ജസീലയുടെ തുറന്നു പറച്ചിൽ. പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആയിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് താരം പറയുന്നു. പരസ്യ ഷൂട്ടിങ് ഉള്ള ദിവസം വൈകുന്നേരം ആണ് ഞാൻ ബാംഗ്ലൂരിൽ എത്തുന്നത്. ഒപ്പം കോ ഓർഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു.
തുടർന്ന് ആണ് സുഹൃത്തും ഉണ്ടെന്നു പറയുന്നതും അതിനൊപ്പം നിങ്ങൾക്ക് രാത്രി ഒരു രാത്രി ഒപ്പം കഴിയാൻ പറ്റുമോ എന്ന് ചോദിക്കുന്നത്. കാര്യം കേട്ടപ്പോൾ ഷോക്ക് ആയി പോയ താൻ കോ ഓർഡിനേറ്ററെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അയാളും കിടക്ക പങ്കിടുന്നത് ഒരു രാത്രി മാത്രമല്ലെ എന്ന് തന്നോട് ചോദിക്കുന്നത്. എത്ര പണം ആവശ്യപ്പെട്ടാലും തരാമെന്നും അയാൾ പറഞ്ഞു എന്ന് ജസീല പറയുന്നു. മറ്റൊരു സംഭവവും താരം വെളിപ്പെടുത്തിയിരുന്നു.. മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ് ജസീല പറഞ്ഞത്. ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ കേരളത്തില്‍ എത്തിയ അനുഭവമാണ് പറയുന്നത്. പരസ്യത്തിന്റെ അസോസിയേറ്റ് ഹോട്ടലില്‍ കൊണ്ടാക്കിയതിന് ശേഷം പ്രൊഡ്യൂസറിനെ വിളിക്കാന്‍ വേണ്ടി പോയി. ഈ സമയം ജസീല റൂമിലെത്തി ഭക്ഷണമൊക്കെ ഓഡര്‍ ചെയ്തു. കഴിക്കാന്‍ തുടങ്ങിയ നേരം ഒരാള്‍ വന്ന് ബെല്‍ അടിച്ചു. ഞാന്‍ ഡോര്‍ തുറന്നു, അയാള്‍ അകത്ത് കയറി ബെഡില്‍ ഇരുന്നു. അപ്പോള്‍ തന്നെ എനിക്കൊരു അണ്‍കംഫര്‍ട്ടബിള്‍ തോന്നി.
അയാള്‍ എന്നോട് എന്തൊക്കെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. ഞാന്‍ ചോദിച്ചതിന് മാത്രം മറുപടി നല്കി. ഞാന്‍ കൈ കഴുകാന്‍ പോയ സമയത്ത് ഇയാള്‍ ഡോര്‍ അടച്ചു. എനിക്ക് ആകെ പേടിയായി. ഞാന്‍ അടുത്തുള്ള കൗച്ചില്‍ പോയിരുന്നു. അയാള്‍ അതിനടുത്തുള്ള ചെയറില്‍ വന്നിരുന്നിട്ട് ചോദിച്ചു, ‘ഈ രാത്രി നിങ്ങള്‍ എനിക്ക് എന്താണ് തരാന്‍ പോകുന്നത്’ എന്ന്. എന്ത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വീണ്ടും അതേ ചോദ്യം ചോദിച്ചു. ആ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു. ഈ ഫോണുമെടുത്ത് ഞാന്‍ പുറത്ത് പോവുകയായിരുന്നു’; ജസീല കൂട്ടിച്ചേര്‍ത്തു. പിന്നീട് ഞാൻ അവിടെ നിന്നും തിരിച്ചു പോകുകയായിരുന്നു… വിവാഹത്തെ കുറിച്ചും ഷോയിലൂടെ താരം പറയുന്നണ്ട്. അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഇടയ്ക്ക് ഞാന്‍ തന്നെ ഒരാളെ കണ്ടെത്തും അത് പിന്നെ കമിറ്റാവാതെ പോകും. ഇതുവരെ മൂന്ന്, നാല് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം എംജി ചോദ്യത്തിന് മറുപടിയായി ജസീല പറഞ്ഞു.
സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വരമ്പും എന്ന പരമ്പരിയിലൂടെയാണ് ജസീല മലയാള ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. പിന്നീട് സീകേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവ, മിസിസ് ഹിറ്റ്ലര്‍ എന്നി പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സുമംഗലി ഭവയില്‍ നെഗറ്റീവ് വേഷമായിരുന്നു. ഹിറ്റ്ലറില്‍ തീരെ ചെറിയ വേഷമായിരുന്നു നടിയുടേത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ജസീല.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!