Uncategorized
മൂന്ന് ലക്ഷത്തോളം ലൈക്ക്, 6800 കമന്റ്സ്, 1600- ന് മേല്‍ ഷെയര്‍; ഷീലുവിന്റെ ഈ പോസ്റ്റിന് എന്താണിത്ര സ്വീകാര്യത?

ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്കിയ അഭിനേത്രിയാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി. ജയറാമിന്റെ ആടുപുലിയാട്ടം, പട്ടാഭിരാമന്, ദിലീപ് ചിത്രം ശുഭരാത്രി എന്നിങ്ങനെ വിജയ ചിത്രങ്ങളുടെ ഭാഗമായി വലുതും ചെറുതുമായ വേഷങ്ങളിലൂടെ ഒന്‍പത് വര്‍ഷമായി മലയാള സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് ഷീലു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷീലു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കിട്ടിയ സ്വീകാര്യതയാണ് സിനിമാപ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നത്.
ഷീലു എബ്രഹാമിന്റെ ഈ പോസ്റ്റിന് എന്താണിത്ര സ്വീകാര്യത? എന്നാണ് പലരുടെയും ചിന്ത. അതിനുള്ള ഉത്തരം ആ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ നിന്നും വായിച്ചെടുക്കാം. ‘സദൃശ്യവാക്യം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷീലുവിന് ലഭിച്ച് അംഗീകാരമാണ് ആ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍. നന്ദി എന്ന് മാത്രം കുറിച്ച പോസ്റ്റ്, ഷീലു എന്ന അഭിനേത്രിയുടെ പ്രകടനത്തെ അംഗീകരിക്കാനുള്ള വാതിലാക്കി മാറ്റുകയായിരുന്നു പ്രേക്ഷകര്‍.
ടെലിവിഷനില്‍ ചിത്രത്തിന്റെ പ്രീമിയര്‍ വന്നതിന് പിന്നാലെയാണ് ഷീലു ഫെയ്സ്ബുക്കില്‍ നന്ദിയറിയിച്ച് പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. മൂന്ന് ലക്ഷത്തോളം ലൈക്കും 6800 കമന്റുകളും 1600- ന് മേല്‍ ഷെയറും ഇതിനോടകം ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. പോസ്റ്റിന് ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തി എന്നും തന്റെ അഭിനയത്തിന് പ്രേക്ഷകര്‍ തന്ന പ്രശംസയായി ഇതിനെ കാണുന്നുവെന്നും ഷീലു സൗത്ത്ലൈവിനോട് പറഞ്ഞു.
'സദൃശവാക്യം' എന്ന എന്റെ ചിത്രത്തിന്റെ ടി വി (ഏഷ്യനെറ്റ്) റിലീസ്ന് ശേഷം, അത് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു…
Gepostet von Sheelu Abraham am Dienstag, 4. August 2020
‘ചിത്രത്തിന്റെ പ്രീമിയര്‍ വന്ന് കഴിഞ്ഞ് അതിന് പ്രേക്ഷകര്‍ തന്ന സ്വീകാര്യയ്ക്ക് നന്ദിയറിയിച്ച് ഇട്ട പോസ്റ്റാണിത്. എന്നാല്‍ ഇതിനിത്ര സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സദൃശ്യവാക്യം എന്ന ചിത്രത്തെയും അതിലെ എന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഒന്‍പത് വര്‍ഷത്തോളമായി സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. എല്ലാത്തിനും ഒരു സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ ഭാഗ്യം എന്നിലേക്ക് കൂടുതല്‍ അടുത്തു എന്നു കരുതുന്നു.’ ഷീലു പറഞ്ഞു.
വി എസ് എല്‍ ഫിലിംസിന്റെ ബാനറില്‍ വി എസ് ലാലന് നിര്‍മ്മിച്ച് പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ചിത്രമാണ് ‘സദൃശവാക്യം 24:29. ഷീലു നായികയായെത്തുന്ന ചിത്രം ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മനോജ് കെ ജയന്, സിദ്ദിഖ്, ബേബി മീനാക്ഷി, അഞ്ജലി ഉപാസന, കലാഭവന്‍ ഷാജോണ്‍, നിയാസ് ബക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയെന്നും മുന്‍ധാരണകളെ എല്ലാം ചിത്രം മാറ്റിമറിച്ചുവെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കുറെ നാളുകള്‍ക്ക് ശേഷം സ്ത്രീ കേന്ദ്രീകൃതമായ ഒരു ഫാമിലി ത്രില്ലിംഗ് സിനിമ കണ്ടുവെന്നും ഇത്തരമൊരു റോളില്‍ ഷീലുവിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു. മനോഹരമായ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്കാണ്.
പട്ടാഭിരാമന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ആണ് ഷീലുവിന്റെ പുതിയ ചിത്രം. അനൂപ് മേനോന്, ധര്മജന്, മനോജ് കെ ജയന്, ബൈജു സന്തോഷ് , സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. കോവിഡ് പ്രതിസന്ധികളെല്ലാം അകന്ന് ചിത്രം വേഗം തിയേറ്ററില്‍ കാണാനാകുമെന്ന പ്രതീക്ഷയും ഷീലു പങ്കുവെച്ചു.
Uncategorized
പൂജയുടെ അഭിനയം വൻശോകം… ട്രാക്ക് തെറ്റി ഉപ്പും മുളകും… പാറുകുട്ടി തിരികെ വരട്ടെ എന്ന് ആരാധകർ!!

പൂജയുടെ അഭിനയം വൻശോകം… ട്രാക്ക് തെറ്റി ഉപ്പും മുളകും… പാറുകുട്ടി തിരികെ വരട്ടെ എന്ന് ആരാധകർ!!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും . ആയിരം എപ്പിസോടുകൾ പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ് പ്രോഗ്രാം . എന്നാൽ ലോക്ക് ഡൗൺ പ്രമാണിച്ച് റീ ഷൂട്ട് തുടങ്ങിയ വേളയിൽ ഷോ പല മാറ്റങ്ങൾക്കും വിധേയായി. ഇതിനെതിരെ മുറുമുറുപ്പുകളുമായി ആരധകർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മുടിയന്റെ കാമുകിയായി അവതരിച്ച പൂജ കല്ലുകടിയായി മാറുന്നു എന്നാണ് പ്രേക്ഷക പക്ഷം. സൂര്യ മ്യൂസിക്കിലെ അവതാരികയായ അശ്വതി നായരാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലച്ചുവിന് പകരക്കാരി എന്ന നിലയ്ക്കാണോ പൂജ അവതരിപ്പിക്കപ്പെട്ടത് എന്ന് പലർക്കും സംശയമുണ്ടായി.
എന്തു തന്നെ ആയാലും ആള് ഭയങ്കര ഓവർ ആക്ടിങ്ങാണെന്നാണ് പലർക്കുമുള്ള അഭിപ്രായം. സീരിയൽ പഴയ പോലെ നിലവാരം പുലർത്തുന്നില്ല. ആദ്യ 350 എപ്പിസോഡുകൾ ഒരു രക്ഷയുമില്ലായിരുന്നു. ഒരാൾ അഭിപ്രായപ്പെട്ടു. സ്ക്രിപ്റ്റു പോലുമില്ലാതെ രംഗങ്ങൾ അവതരിപ്പിക്കാനുള്ള അഭിനേതാക്കളുടെ പാടവം ഏറെ പ്രശംസനീയമാണ്. എന്നാൽ പൂജമുടിയന് മാച്ചല്ലെന്നും പൂജകാരണമാണ് റേറ്റിംങ് കുത്തനെ ഇടിഞ്ഞതെന്നുമെല്ലാം പലരും ആക്ഷേപമുന്നയിക്കുന്നുണ്ട്. ആ കുട്ടി ആ ഫാമിലിയുമായി ചേർന്നു നില്‍ക്കുന്നില്ലെന്നും അക്ഷേപുണ്ട്.
Film News
ബിഗ്ബോസ് താരം ജെസ്ല മാടശേരി കാറപകടത്തിൽ മരണപെട്ടു എന്ന് വ്യാജ പ്രചരണം;പ്രതികരണവുമായി താരം

ബിഗ് ബോസ്സിലൂടെ എല്ലാവര്ക്കും പരിചിതയായ ഒരു ആളാണ് ജസ്ല മാടശ്ശേരി.കഴിഞ്ഞ ദിവസം ജസ്ല മാടശ്ശേരി കൊണ്ടോട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഫേസ്ബുക്കിലും വാട്സാപ്പിലും ജസ്ലയുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
എന്നാല്‍ ഇതിന് പുറകെ തന്നെ സുഹൃത്തായ ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്കിലൂടെ ജെസ്ല ലൈവിൽ എത്തുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.
വീഡിയോടൊപ്പം ജെസ്ല ഇങ്ങനെ കുറിച്ചു : “ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!
ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.
നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി
ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി🤣😅
Posted by Sreelakshmi Arackal on Friday, March 20, 2020
Film News
പാത്രം കഴുകൽ മുതൽ…ലോക്ക് ഡൌണില്‍ താരങ്ങള്‍; പെയ്ന്റ് അടിച്ച് മംമ്ത

പാത്രം കഴുകൽ മുതൽ ബിരിയാണി പാകം ചെയ്യൽ വരെ ഇപ്പോള്‍ ഒറ്റയ്ക്കാണ്. സ്വന്തം വീട്ടിൽ സകല കാര്യങ്ങളും സ്വയം നോക്കി നടത്തി കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ. വീട്ടുജോലിയിൽ മുഴുകി ലോക്ഡൗണ്‍ ജീവിതം ചെലവിടുന്നു ഈ നായികമാർ.
സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ അവർ പ്രേക്ഷകർക്കായും പങ്കുവയ്ക്കുന്നുണ്ട്. ബിരിയാണിക്ക് ദം ഇടുന്ന തിരക്കിലാണ് നടിയും എം.പി.യുമായ നസ്രത് ജഹാൻ. തുടക്കം മുതൽ എങ്ങനെ ദം ബിരിയാണി വയ്ക്കാമെന്നും നസ്രത് വിഡിയോയിൽ ചെയ്ത കാണിക്കുന്നു പെയിന്റിങ് തിരക്കിലാണ് മംമ്ത ഇവിടെ. ചുമരിൽ ചായം പിടിപ്പിക്കാൻ സമയം ചിലവിടുകയാണ് പ്രിയ താരം.
ദുബായിൽ നിന്നും തിരിച്ചെത്തിയതിനാൽ താരം സ്വയം ഹോം ക്വാറന്റീനിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു. അടുക്കളിയിലാണ് നടി കത്രീന കൈഫ്. വീട് വൃത്തിയാക്കലും കത്രീന ഒറ്റയ്ക്ക് തന്നെ. ചൂലുമെടുത്തു അടിച്ചു വാരി വൃത്തിയാക്കുന്ന കത്രീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
-
Photos6 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News6 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News6 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News6 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News6 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos6 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News6 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News6 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?