Connect with us

News

ഒരു മകന്റെ മുഖത്ത് നോക്കി നിൻറെ യഥാർത്ഥ അച്ചൻ ഞാൻ അല്ല എന്ന് പറയേണ്ടി വന്ന ഒരു പിതാവിന്റെ അവസ്ഥ; ഹൃദയം അലിയിക്കുന്ന അലിയുടെ വാക്കുകൾ !!

Published

on

അലി കടുക്കശ്ശേരി എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ എഴുതിയ തന്റെ ജീവിതഥ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അലിയുടെ കുറിപ്പ് വായിക്കാം, ഒരു പൊതുമാധ്യമത്തിലൂടെ എന്റെ ജീവിതം ഇത്രമേൽ തുറന്നുവെക്കപ്പെടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. പക്ഷേ, ഇപ്പോൾ പല കാരണങ്ങളാൽ ഞാനതിന് നിർബന്ധിതനായിരിക്കുന്നു. എന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം സുഹൃത്തുക്കൾക്കും അറിയാത്ത, അതേസമയം ഏറ്റവും അടുത്ത ഏതാനും പേർക്ക് മാത്രം അറിയുന്ന ഒരുകാര്യം പെട്ടന്ന് ഒരുദിവസം എല്ലാവരോടുമായി പറയേണ്ടിവരുന്നതിന്റെ ആത്മസംഘർഷം ഏറെ വലുതാണ്. പക്ഷേ, ഇതിവിടെ പറയാൻ ഞാനിന്ന് തീർത്തും നിർബന്ധിതനാണ്. ഇനി വിഷയത്തിലേക്ക് വരാം. ഈ കുറിപ്പിന് അല്പം ദൈർഘ്യമുണ്ടെങ്കിലും നിങ്ങൾ വായിക്കാതെ പോകരുത്. ജീവിതത്തിന് കുറുക്കുവഴികളോ, ചുരുക്കെഴുത്തുകളോ ഇല്ലല്ലോ. വിവാഹ ജീവിതം വേണ്ടെന്നും ആരോഗ്യമുള്ള കാലത്തോളം എഴുത്തും വായനയും യാത്രയുമൊക്കെയായി ഈ വലിയ ലോകത്ത് കൂടുതൽ സ്വതന്ത്രനായി ജീവിക്കണമെന്നും ആരോഗ്യം ക്ഷയിക്കുമ്പോൾ ഏതെങ്കിലും വൃദ്ധസദനത്തിൽ ചേക്കേറി അങ്ങനെ ഈ ഭൂമിയിൽ നിന്നും കടന്നുപോകണം എന്നൊ‌ക്കെയായിരുന്നു എന്റെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ത്യയിലെ പല ഇടങ്ങളിലും സഞ്ചരിച്ചു. അക്കൂട്ടത്തിൽ ആശ്രമങ്ങളും ദർഗ്ഗകളും എല്ലാം ഉണ്ടായിരുന്നു. (വെയിൽ നനച്ചത് എന്ന എന്റെ പുസ്തകത്തിൽ ചിലതെല്ലാം എഴുതിയിട്ടുണ്ട്) പക്ഷേ, എന്നിട്ടും എന്റെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്ത്, ജീവിതം എന്നെ മറ്റ് ചില നിയോഗങ്ങൾക്കൂടി ഏൽപ്പിച്ചു. ജീവിതത്തിന്റെ തീരുമാനങ്ങൾ ആർക്കാണ് തട്ടിമാറ്റാനാവുക? രണ്ടായിരത്തിപ്പത്തിന്റെ തുടക്കത്തിൽ, ഒരുദിവസം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക് ട്രെയിനിൽ വരുമ്പോൾ, കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്നും ഒരു യുവതി കയറി. കയ്യിൽ, ഏതാണ്ട് രണ്ടുവയസ്സ് പ്രായമുള്ള ഒരു കുഞ്ഞും.

അവരെ കണ്ടപ്പോൾ മൊത്തത്തിൽ എന്തോ പ്രശ്നം ള്ളതുപോലെ തോന്നി. കാരണം, അത്രമാത്രം നിസ്സംഗതയുള്ള ഒരു മുഖം ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല. അക്കാലത്ത് പുകവലി എനിക്കൊരു ശീലമായിരുന്നു. ഞാൻ ഡോറിനരികിൽ നിന്ന് ഒരു സിഗരറ്റ് വലിച്ച്, ആരും കാണാതെ പുറത്തേക്ക് പുകയും വിട്ട് അങ്ങനെ നിൽക്കുകയായിരുന്നു. ട്രെയിൻ കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ, ആ യുവതി കുഞ്ഞിനെയുമെടുത്ത് എതിർവശത്തെ ഡോറിൽ വന്ന് നിന്നു. തീർത്തും ആശ്രദ്ധമായി. ബോധപൂർവം എന്നുതന്നെ തോന്നും വിധത്തിൽ. കയ്യൊന്ന് സ്ലിപ്പായാൽ തള്ളയും കുഞ്ഞും പുറത്തേക്ക് തെറിച്ചുപോകാവുന്ന അവസ്ഥ. അത്‌ കണ്ടപ്പോൾ എനിക്ക്‌ തോന്നി ഞാനൊരു ദുരന്തത്തിന് സാക്ഷി ആകേണ്ടി വരുമെന്ന്. ആ യുവതിയോട് അവിടുന്ന് മാറാൻ പറഞ്ഞു. പക്ഷേ, കേട്ടഭാവം നടിക്കുന്നില്ല. ഞാൻ വേറെ ചില യാത്രക്കാരോട് കാര്യം സൂചിപ്പിച്ചു. അവരും ചേർന്ന് ഒരുവിധത്തിൽ ആ യുവതിയെ ഒരു സീറ്റിൽ കൊണ്ടിരുത്തി. കണ്ണ് കലങ്ങി, മുഖം താഴ്ത്തി യുവതി അവിടെ ഇരുന്നു. ഇതിനിടയിൽ കുഞ്ഞ് കരയുന്നതൊന്നും അറിയുന്നില്ല. ഒരു ജീവച്ഛവം പോലെ ഇരിക്കുന്നു. അങ്ങനെ, തൃശൂർ എത്തിയപ്പോൾ അവരും ഇറങ്ങി. ഞാൻ അവരോട് ചോദിച്ചു എവിടേക്കാണ് പോകേണ്ടതെന്ന്. സമാധാനമായി പോകാൻ അങ്ങനെ പ്രത്യേകിച്ചൊരിടം ഇല്ലെന്ന മട്ടിലായിരുന്നു മറുപടി. വീടും അഡ്രസ്സും ചോദിച്ചറിഞ്ഞശേഷം ഒരു ഓട്ടോയിൽ കയറ്റി വിട്ടു. വീടെത്തിയാൽ ദയവായി ഒന്ന് വിളിച്ചറിയിക്കണം എന്നും പറഞ്ഞ്, ഫോൺ നമ്പറും കൊടുത്തു. പക്ഷേ, പിന്നീട്‌ വിളിയൊന്നും ഉണ്ടായില്ല. എന്തെങ്കിലും ആവട്ടെ എന്ന് ഞാനും കരുതി. ഏതാണ്ട് രണ്ട്‌ മാസം കഴിഞ്ഞപ്പോൾ എനിക്ക്‌ ഒരു കോൾവന്നു. ഇന്ന ആളാണെന്ന് പരിചയപ്പെടുത്തി. അന്ന് ട്രെയിനിൽ വച്ചുണ്ടായ സംഭവം ഓർമ്മിപ്പിച്ചു. ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. കുഞ്ഞിനെയും കൊണ്ട് മരിക്കാൻ ഇറങ്ങിത്തിരിച്ച അവളുടെ ജീവിത കഥകൾ മുഴുവൻ വിവരിച്ചു.

വഞ്ചിക്കപ്പെടലിന്റെയും ഗാർഹിക പീഡനത്തിന്റെയും അവഗണനയുടെയും നീറുന്ന അനുഭവങ്ങൾ. ചിലത്‌ പുറത്ത് പറയാൻ ആവാത്തത്. എങ്കിലും അവൾ കണ്ണീരോടെ പറഞ്ഞുനിറുത്തി. എല്ലാം കേട്ടപ്പോൾ എന്റെയും ഉള്ള് ഒന്ന് പിടഞ്ഞു. കാരണം മൂന്ന് സഹോദരിമാർ എനിക്കും ഉണ്ട്. ആ നിമിഷം അവരെയും ഓർത്തു. പിന്നീട്, ഇടക്കൊക്കെ വിളിച്ച് അവൾ സംസാരിക്കുമായിരുന്നു. തൃശ്ശൂരിൽ വച്ച് വല്ലപ്പോഴും കാണുകയും ചെയ്യും. അങ്ങനെ ഒരു വർഷം പിന്നിട്ടു. അപ്പോഴും ഇനിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ താത്പര്യമൊന്നും അവൾക്ക് തോന്നിയിരുന്നില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും വളർത്തണം. അവനുവേണ്ടി ജീവിക്കണം എന്നൊക്കെ ഞാനും ഉപദേശിക്കുമായിരുന്നു. പക്ഷേ, അതിനൊന്നുമുള്ള സാമൂഹ്യ-സാമ്പത്തിക സഹചര്യങ്ങളോ, നല്ലൊരു ജോലിയോ, ഗ്രാജുവേഷനോ ഒന്നും അവൾക്കില്ലായിരുന്നു. പഴയ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്നും അതിനേക്കാൾ നല്ല ഓപ്‌ഷൻ മരണം മാത്രമാണെന്നും തറപ്പിച്ചു പറയുകയും ചെയ്തു. ജീവിത നിയോഗത്തിന്റെ വിധികല്പിതം! ഞാൻ അവളോട്‌ ചോദിച്ചു. നമുക്കൊന്ന് ജീവിച്ചു നോക്കിയാലോ? അവൾ ആകെ ഞെട്ടിപ്പോയി. കുറച്ചുനേരം സ്തംഭിച്ചുനിന്നു. എന്നിട്ട് പറഞ്ഞു. വേണ്ടേ എന്തിനാണ് വെറുതെ നശിച്ചുപോയ ഒരു ജന്മത്തെ എടുത്ത് തലയിൽ വെക്കുന്നത്? ഞാൻ പറഞ്ഞു. നല്ലതൊക്കെ എടുത്ത് തലയിൽ വെക്കാൻ ആർക്കാണ് പറ്റാത്തത്. നമുക്കൊന്ന് നോക്കാമെന്നേ. ആങ്ങനെ രണ്ടായിരത്തി പതിനൊന്നിൽ, സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വടക്കാഞ്ചേരി സബ് രെജിസ്ട്രാർ അപ്പീസിൽ വച്ച് ഞങ്ങൾ വിവാഹിതരായി. ആരോടും കൂടിയാലോചിച്ചില്ല, ആരുടെയും അനുഗ്രഹത്തിനോ, അനുവാദത്തിനോ കാത്തു നിൽക്കാതെ ഞങ്ങൾ ഒരു ജീവിതം തുടങ്ങി.

എന്റെ മോന് ഞാൻ പുതിയ പേര് നൽകി. ഋഷി എന്ന് അവനെ ഞാൻ വിളിച്ചു. അവളുടെ ആഗ്രഹപ്രകാരം മൂകാംബികയിൽ പോയി എഴുത്തിനിരുത്തി. എന്റെ മടിയിലിരുന്ന് അവൻ ആദ്യാക്ഷരം കുറിച്ചു. അവളുടെ വിശ്വാസത്തിലും ആചാരത്തിലും ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകി. പോകാൻ ആഗ്രഹമുള്ള ക്ഷേത്രങ്ങളിലേക്ക് ഞാൻ കൊണ്ടുപോയി. മോൻ എന്റെ കൈപിടിച്ച് അംഗൻവാടിയിലേക്കും തുടർന്ന് ഒന്നാം ക്ളാസ്സിലേക്കും പോയി. ഇല്ലായ്മയും പ്രതിസന്ധികളും ഒരുമിച്ച് നേരിട്ട് ഞങ്ങൾ മകനെ വളർത്തി. ഇനിയൊരു കുഞ്ഞ് വേണ്ട. എല്ലാ സ്നേഹവും നമ്മുടെ അപ്പുണ്ണിക്ക് (മോന്റെ വിളിപ്പേര്) നൽകാമെന്ന് ഞാൻ തീരുമാനിച്ചു. ഇതോടൊപ്പം എന്റെ എല്ലാ രക്ത ബന്ധങ്ങളും എനിക്ക് നഷ്ടമായി. ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ സഹോദരങ്ങൾക്കും ഞാൻ അന്യനോ ശത്രുവോ ആയി. (ഉപ്പ പിന്നീട് എന്നെ മനസ്സിലാക്കി) കുറെ കാലം കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാരും ഞങ്ങളെ അംഗീകരിച്ചു. ഗൗരിയുടെ ‘അമ്മ ഞങ്ങളുടെ വീട്ടിൽ വന്നു. വർഷങ്ങൾ കടന്നുപോയി. എന്റെ മോനിന്ന് എട്ടാം ക്ലാസ്സിലായി. പക്ഷേ, എന്റെ മോന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നാളുകളിലൂടെ അവന് കഴിഞ്ഞവർഷം മുതൽ കടന്നുപോകേണ്ടി വരുന്നു. അവനെ ജനിപ്പിച്ചവൻ എന്ന് അവകാശപ്പെടുന്നയാൾ വർഷങ്ങൾക്ക് ശേഷം മകനെ വേണം എന്ന ആശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നു. വക്കീൽ-പോലീസ് സുഹൃത്തുക്കളിൽ ചിലരുടെ നിർദ്ദേശപ്രകാരം, ഭൂമിയിലെ ഏറ്റവും വലിയ വേദനയോടെ ആ സത്യം ഒരു കഥപോലെ എനിക്ക്‌ അവനോടു പറയേണ്ടി വന്നു. അവന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ലെന്ന്.

കെട്ടിപ്പിടിച്ച് എന്റെ മോൻ അന്ന് കരഞ്ഞ ആ കരച്ചിൽ മരണം വരെ മറക്കാനാവില്ല. ആര് വന്നാലും എനിക്ക് ഈ അച്ഛൻ മതി. ഈ അച്ഛനെ വിട്ട് എങ്ങും പോകില്ല എന്നും പറഞ്ഞ് അവൻ ഇന്ന് എന്നെ ആശ്വസിപ്പിക്കുന്നു. ലോകത്ത് ഒരു മകനും ഒരു അച്ഛനും ഇത്തരം ഒരു സന്ദർഭത്തിലൂടെ കടന്നുപോകാൻ ഇടവരരുതേ എന്ന് ഹൃദയം നുറുങ്ങി ഞാൻ പ്രാർത്ഥിക്കുന്നു. ലോകത്ത് ഒന്നിനെയും ഭയപ്പെടുന്നില്ലാത്ത ഞാൻ എന്റെ മോന്റെ മുന്നിൽ പതറുന്നു. ഇപ്പോൾ ഇതെല്ലാം തുറന്നു പറയേണ്ടി വന്ന സാഹചര്യം ഇതാണ്. അയാൾ എന്റെ പല സുഹൃത്തുക്കളെയും നമ്പർ സംഘടിപ്പിച്ച് വിളിക്കുകയും അവരോടെല്ലാം പല തരം കഥകൾ പറഞ്ഞു നടക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാനായി. അയാൾ വിളിച്ച സുഹൃത്തുക്കൾ ഓരോരുത്തരായി എന്നെ വിളിക്കുകയും അവരോടൊക്കെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചും ക്ഷീണിച്ചു. ഇപ്പോൾത്തന്നെ ഏഴ് പേരോട് വിശദീകരിച്ചു കഴിഞ്ഞു. ഇനി വയ്യ. അതുകൊണ്ട് എല്ലാവർക്കും ഉള്ള അറിയിപ്പാണ് ഇത്. ഇതാണ് അലിയുടെ ജീവിതം. ഇനി നിങ്ങൾക്ക് എന്നെ പുച്ഛിക്കുകയോ, പരിഹസിക്കുകയോ ഒക്കെ ആവാം വിരോധമില്ല. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആവുന്നത്…

News

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

Published

on

By

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.

രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ

പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.

ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.

മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.

Continue Reading

News

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

Published

on

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.

ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.

വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.

 

Continue Reading

News

ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം

Published

on

നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.

പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.

Continue Reading

News

ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്

Published

on

തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.

“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.

ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.

അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.

നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു

Continue Reading

News

മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ

Published

on

ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.

ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.

1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.

 

Continue Reading

Most Popular

News2 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity7 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity11 months ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity11 months ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News11 months ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity11 months ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News11 months ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News11 months ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News11 months ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity11 months ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending