Videos
ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച് വാങ്ങിക്കുടിക്കുന്ന അണ്ണാൻ കുഞ്ഞ്.. വൈറലായി വീഡിയോ!!

വിവേകപൂർവ്വം പെരുമാറുന്ന പല മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം വീഡിയോകൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയക്കെല്ലാം വലിയൊരളവിൽ ആരാധകരുണ്ട് താനും. ഇന്നിപ്പോൾ അത്തരത്തിൽ ഒരു അണ്ണാൻ കുഞ്ഞിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ദാഹിച്ച് വലഞ്ഞ ഒരണ്ണാൻ റോഡിലൂടെ പോയ ഒരാളുടെ പിറകേ ചെന്ന് വെള്ളം ചോദിച്ച് വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങളാണവ.
Squirrel asking for water. 🦝💧💧💧The most amazing and cutest thing one can ever seen..
Posted by Abhi on Friday, July 17, 2020
വെള്ളക്കുപ്പികളുമായി പോയ ആളുടെ പിന്നാലെ എത്തി ഇരുകയ്യുകളും ഉയർത്തിനിന്നാണ് അണ്ണാൻ വെള്ളം ചോദിക്കുന്നത്. അണ്ണാന്റെ ആവശ്യം വെള്ളമാണെന്ന് തിരിച്ചറിഞ്ഞ ആ മനുഷ്യൻ അടപ്പുതുറന്ന് മതിവരുവോളം വെള്ളം അണ്ണാന് നല്കുന്നുണ്ട്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. സുശാന്തിന്റെ നല്ല മനസ്സിന് സോഷാൽ മീഡിയ നിറയെ അഭിനന്ദന പ്രവാഹംവന്ന് നിറയുകയാണ്.
Celebrity
ദിലീപിന്റെ നായികയായി തമന്ന എത്തുന്നു; ദിലീപിന്റെ മുന്നിൽ വെച്ച് സിനിമയുടെ പൂജക്കിടെ തമന്ന ചെയ്തത് കണ്ടോ..[VIDEO] !!

ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ താരം തമന്ന എത്തുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്ന പ്രധാന വേഷത്തിലെത്തുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തമന്ന അടക്കമുള്ള തെന്നിന്ത്യയിലെ ഏറെ വിലപിടിപ്പുള്ള താരങ്ങള്‍ അഭിനയിക്കുന്നതിനാല്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുക. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഡി.ഒ.പി. ഷാജി കുമാര്‍. സംഗീതം സി.എസ്.സാം. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍.ദിലീപിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ് രാമലീല. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് നടന്നു. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സ്വിച്ചോണിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഗോപി.
2017ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേത് ആയിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയവുമായിരുന്നു ഈ ചിത്രം. പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
Celebrity
ആദ്യമായാണ് ‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് -നഗരസഭാ വേദിയില്‍ പ്രിത്വിരാജിന്റെ കിടിലൻ പ്രസംഗം കണ്ട് നോക്കൂ..!!

കിഴക്കേക്കോട്ട കാൽനട മേൽപ്പാലം ഉദ്ഘാടന വേദിയിൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള പഴയ ഓർമകൾ വീണ്ടെടുത്ത് നടൻ പൃഥ്വിരാജ്. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന് പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിന്റെ ഭാഗമായതിൽ സന്തോഷമെന്ന് പറഞ്ഞ താരം, നഗരസഭയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.നടപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെൽഫി പോയിന്റ് നടൻ പൃഥ്വിരാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ തിരുവനന്തപുരത്ത് ഒരുപരിപാടിയിൽ പങ്കെടുക്കുന്നതെന്നും ഇത്തരത്തിലൊരു പദ്ധതി പണിതുയർത്തിയ ഐഡിയേഷൻ ടീമിനാണ് തന്റെ ആദ്യത്തെ അഭിനന്ദനമെന്നും ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്..
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. യാദൃച്ഛികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങള്‍ ജനിച്ച നാട്ടില്‍ പരിപാടിയ്ക്ക് പോകുമ്പോള്‍ സ്ഥിരം പറയുന്നതാണ് ജനിച്ച നാട്ടില്‍ വരുമ്പോളുള്ള സന്തോഷം എന്ന്. എന്നാല്‍ എന്നെ സംബന്ധിച്ച് ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ് നടക്കുന്നത്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു ചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം. ഒരുപാട് വലിയ വ്യക്തിത്വങ്ങള്‍ ജനിച്ചു വളര്‍ന്ന നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിന് ഞാന്‍ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു.
തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷേ തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. ‘കാപ്പ’ എന്ന എന്റെ പുതിയ സിനിമയില്‍ എന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു- പൃഥ്വിരാജ് പറഞ്ഞു. ഗാന്ധിപാര്‍ക്കിനു സമീപത്ത് നിന്നാരംഭിക്കുന്ന ആകാശപാത ആറ്റുകാല്‍ ബസ്്സ്റ്റോപ് ,കോവളം,വിഴിഞ്ഞം ബസ്്സ്റ്റോപ് എന്നിവിടങ്ങളിലൂടെ പാളയം,സ്റ്റാച്യൂ ബസ്്്സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കുന്നു. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് മേല്‍പാലം നിര്‍മിച്ചത്.
Celebrity
അങ്കത്തിനൊരുങ്ങി മോഹൻലാലും മഞ്ജു വാര്യരും…!!

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മൈ ജി യുടെ പരസ്യത്തിന്റെ ടീസറിൽ മോഹൻലാലും മഞ്ജുവാര്യരും. പരസ്പരം വെല്ലുവിളി നടത്തുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. അങ്കത്തിനൊരുങ്ങി തന്നെ ആണ് ഇരുവരും.മോഹൻലാൽ – മഞ്ജു വാര്യർ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്ന മൈ ജിയുടെ പരസ്യ ചിത്രത്തിന്റെ 4 ടീസറുകൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു മത്സര ബുദ്ധിയോടെ പരസ്പരം വെല്ലുവിളിക്കുന്ന തരത്തിലുള്ള ടീസർ ആണ് അണിയറ ,പ്രവർത്തകർ പുറത്തു വിട്ടത്. വ്യത്യസ്ഥമായ ഈ ടീസറുകൾ കണ്ട് എന്തായിരിക്കും ആ അങ്കം എന്നതിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ . മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഒട്ടനവധി മികച്ച പരസ്യ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുകയും ചെയ്ത ജിസ് ജോയ് ആണ് ഈ പരസ്യം സംവിധാനം ചെയ്യുന്നത്. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാന്‍ഡ് ആണ് മൈ ജി.
കേരളത്തില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ട മൈജി ഓണത്തിന് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന പരസ്യം മലയാളത്തില്‍ ഒരു സിനിമയെടുക്കുന്ന ചെലവിലാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. മാസ് ആന്‍ഡ് ക്ലാസ് ലുക്കിലാണ്രേത ലാലേട്ടന്റെ വരവ്.
News
തരംഗമായി ‘വാടാ…. വാടാ‘;സംഭവം നൈസ് ആയിട്ടുണ്ട്; ഒന്ന് കണ്ട നോക്കൂ..!!

ലോക്ക്ഡൗൺ കാലത്ത്, കൊച്ചിയിലെ ഒരുകൂട്ടം ചലച്ചിത്രപ്രവർത്തകർ ഒരുക്കിയ ‘സണ്ടാളർഗർ‘ എന്ന തമിഴ് ചിത്രത്തിലെ ‘വാടാ.. വാടാ‘ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ യൂടൂബിൽ തരംഗമാവുന്നു. കേരളത്തിലെ ഒരു റിസോർട്ടിൽ കുറച്ചുവർഷങ്ങൾക്ക് മുമ്പ് നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. സമാന സംഭവങ്ങൾ അടുത്തിടെ കുറ്റാലത്തും നടന്നിരുന്നു. സണ്ടാളർഗറിലെ രണ്ടാമത്തെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ‘കുറുപ്പ്‘ സിനിമയിലെ ശ്രദ്ധേയ ഗാനം പാടിയ ആനന്ദ് ശ്രീരാജ് ആണ്. കിരൺ മോഹൻ സംവിധാനം ചെയ്ത്, ഒലാലാ മീഡിയയുടെ ബാനറിൽ അബീൽ അബുബക്കർ നിർമ്മിച്ച ചിത്രം വൈകാതെ പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമിലെത്തും.
News
കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ മര്‍ദിച്ചു; കണ്ടക്ടറെ തോട്ടില്‍ തള്ളിയിട്ടു; നടുറോഡിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; സംഭവം ഇങ്ങനെ..!!

വെള്ളനാട്ട് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാര്‍ത്തിക്, ഗോകുല്‍ കൃഷ്ണ, മുനീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. പ്രതികളിൽ രണ്ട് പേര്‍ ഒളിവിലാണ്. ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആര്‍ ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് സംഘമെത്തിയത്. കെ എസ് ആര്‍ ടി സി ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയായിരുന്നു. പിന്നാലെ ബസിന് കുറുകെ ബൈക്ക് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു. അക്രമം തടയാനെത്തിയതോടെ കണ്ടക്ടറെയും മർദിച്ചു. അക്രമികൾ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാർ എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു.
ഈ ബാഗിൽ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവറെയാണ് ആദ്യം ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മര്‍ദനത്തിനൊടുവില്‍ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റുപ്രതികള്‍ക്കായി പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!