Connect with us

Film News

ഗർഭം ധരിക്കാനും വേണ്ടെന്ന് വെക്കാനുമുള്ള അവകാശം നിനക്കുണ്ട്. 18ാം വയസിൽ കനിക്ക് അച്ഛനയച്ച കത്ത്

Published

on

കനി കുസൃതി എന്നും വിവാദമുഖങ്ങളിൽപ്പെട്ട താരമാണ്. തന്റെ വ്യക്തിത്വം കൊണ്ടും ജീവിത ശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും വേറിട്ടു നില്ക്കുന്ന താരമാണവർ. ഇന്നിപ്പോൾ 18-ാം വയസ്സിൽ തന്റെ പിതാവ് തനിക്കയച്ച കത്ത് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരിക്കുകയാണ് താരം. സ്വന്തന്ത്രമായി തീരുമാനങ്ങളെടുക്കാനും സ്വന്തം നിലയിൽ കാര്യങ്ങൾ സ്വാതന്ത്ര്യബോധത്തോടെ ചെയ്യാനും ആഹ്വാനം ചെയ്യുന്ന കത്താണത്. പൊതുപ്രവർത്തകൻ കൂടിയായ മൈത്രേയനാണ് കനിയുടെ പിതാവ്.

“ഇന്ന് നിനക്ക് പതിനെട്ട് വയസ്സു തികയുകയാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുള്ള വ്യക്തിയായി നീ തീർന്നിരിക്കന്നു.” എന്ന വാചകത്തോടെയാണ് കത്തിന്റെ ആരംഭം. സ്വന്തം ശരീരത്തിന്റെ സ്വയം നിർണ്ണയാവകാശത്തിന് പരിപൂർണ്ണ പിന്തുണ നല്കുന്ന കത്തിൽ ബലാൽ സംഘത്തെ കുറിച്ചും ഗർഭധാരണത്തെ കുറിച്ചും പറയുന്നുണ്ട്. “ബലാത്സംഗത്തിന് വിധേയയായാൽ അതിനെ അക്രമമെന്ന് കണ്ട് ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം.”” ഇഷ്ടമില്ലാതെ ഗർഭം ധരിക്കേണ്ടി വന്നാൽ അത് വേണ്ടെന്നു വക്കാനുള്ള അവകാശമുണ്ടെന്നും തിരഞ്ഞെടുത്ത പങ്കാളിയെ വേണ്ടന്നു വയ്ക്കാനുള്ള അവകാശമുണ്ടെന്നും കത്തിൽ പറയുന്നു. വലിയ തോതിൽ വിമർശനങ്ങൾക്കു പാത്രമായിട്ടുണ്ട് ഈ കത്ത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ഇത് ഷെയർ ചെയ്തത്.

Film News

ഇരുപതു വർഷങ്ങൾക്കു ശേഷം നടി സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

Published

on

By

Samyuktha-varma

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ 18 ചിത്രങ്ങളില്‍ മാത്രം എന്നിരുന്നാലും ഇന്നും ഓരോകഥാപാത്രങ്ങളും സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിക്കുന്നുണ്ട്.  ആദ്യ ചിത്രത്തിലെ അഭിനയത്തിനുതന്നെ സംസ്ഥാന അവാര്‍ഡ്, അടുത്ത വര്‍ഷം വീണ്ടും അതേ പുരസ്കാരം. അഭിനയം നിര്‍ത്തിയിട്ട് ഇപ്പോള്‍ 20 വര്‍ഷം.  പക്ഷേ,  ഇന്നും മലയാളികളുടെ മനസ്സില്‍ അവള്‍ അഭിനേത്രിയാണ്. അവളുടെ തിരിച്ചു വരവ് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുമുണ്ട്. പറഞ്ഞു വരുന്നത് സംയുക്ത വര്‍മയെന്ന നടിയെ കുറിച്ചാണ്.

നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി സംയുക്ത വര്‍മ. ഹരിതം ഫുഡ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ അവരുള്ളത്.Samyuktha Varma അവസാനം ഒരു വൃദ്ധസദനത്തിലെ ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരമെന്ന് പരസ്യം ഓര്‍മപ്പെടുത്തുന്നു.

Samyuktha Varma

Continue Reading

Film News

‘മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, കൈലാഷിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്

Published

on

By

Kaillash-and-Appani-Sharath

സമൂഹമാധ്യമങ്ങളില്‍ നടന്‍ കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന്‍ അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞത്. ഇതിനെതിരെയാണ് ശരത് രംഗത്ത് എത്തിയത്. എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. അപ്പാനി ശരത്ത് ആണ് നായകൻ. പ്രധാനകഥാപാത്രമായിട്ടാണ് കൈലാഷ് ചിത്രത്തിൽ എത്തുന്നത്.

kaillash‘അയാളും ഒരു നടൻ ആണ് അതിലുപരി ഒരു മനുഷ്യനും, മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, സപ്പോർട്ട് ആക്ടർ കൈലാഷ് എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ശരത് സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് പങ്കിട്ടത്.നിരവധി ആരാധകർ ആണ് കൈലാഷിനും ശരത്തിനും ആശംസകളുമായി എത്തിയത്. ബ്രോ പരിഹസിക്കുന്ന ആളുകളോട് പോകാൻ പറയ്, മികച്ച നടൻ ആണ് കൈലാഷ് തുടങ്ങി നിരവധി അഭിപ്രായങ്ങളും ആരാധകർ പങ്കിടുന്നുണ്ട്.

Continue Reading

Film News

ഓടിടിയോട് സഹകരിക്കാൻ പാടില്ല, ഫഹദിനു മുന്നറിയിപ്പുമായി ഫിയോക്ക്

Published

on

By

തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ  നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഫിയോക്കിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

joji

തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതാണ് തിയേറ്റർ ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഫിയോക്കിന്റെ യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും ഫഹദ് ഫിയോക്ക് അംഗങ്ങളോട് സംസാരിച്ച് ധാരണയിലെത്തിയെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

irul

ഫിയോക്കിന്റെ യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും ഫഹദ് ഫിയോക്ക് അംഗങ്ങളോട് സംസാരിച്ച് ധാരണയിലെത്തിയെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

Continue Reading

Film News

ധനുഷിന്റെ കര്‍ണന് ശേഷം മാരി സെല്‍വരാജിന്റെ പുതിയ ചിത്രം, നായകൻ ധ്രുവ് വിക്രം

Published

on

By

ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്‌കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്‍ണന് മുന്‍പേ തന്നെ സംവിധായകന്‍ മാരി സെല്‍വരാജ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു.

dhruv

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.കബടി കളിക്കാരന്റെ ജീവിതകഥയാണ് സിനിമ. തമിഴ്‌നാട്ടില്‍, ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച് ദേശീയ ശ്രദ്ധ നേടിയ ആളുടെ യഥാര്‍ത്ഥ ജീവിത കഥയാണ് മാരി സെല്‍വരാജ് സിനിമയാക്കുന്നത്. ഏഷ്യന്‍ ഗെയിമില്‍ സ്വര്‍ണ മെഡല്‍ നേടിയ കളിക്കാരനാണ്. സിനിമയ്ക്ക് വേണ്ടി ധ്രുവ് കബടി പരിശീലനം തുടങ്ങി എന്നാണ് പുതിയ വാര്‍ത്തകള്‍.dhruv

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അച്ഛന്‍ ചിയാന്‍ വിക്രമിന് ഒപ്പമുള്ള സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ മാത്രമേ മാരി സെല്‍വരാജ് ചിത്രത്തിലേക്ക് ധ്രുവ് വിക്രം കടക്കുകയുള്ളൂ. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ പാത്രസൃഷ്ടിയും പൂര്‍ണമല്ല. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ രഞ്ജിത്താണ് ചിത്രം നിര്‍മിയ്ക്കുന്നത്.dhruv

Continue Reading

Film News

കോവിഡ് വ്യാപനംമൂലം മുടങ്ങിപ്പോയ അണ്ണാത്തെ ഷൂട്ട് പുനരാരംഭിച്ചു, രജനി തിരികെ സെറ്റിൽ

Published

on

By

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം  അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമ ചിത്രീകരണത്തിനിടയിൽ സെറ്റിലുണ്ടായ കോവിഡ് വ്യാപനം കാരണം  മുടങ്ങിപ്പോയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.Nayanthara

ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മൻ.2019 ഡിസംബറിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനവും ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകിൽ ഇരുപതോളം പേർക്ക് കോവിഡ് വ്യാപിച്ചതോടെ ഷൂട്ട് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

Continue Reading

Most Popular

Samyuktha-varma Samyuktha-varma
Film News18 hours ago

ഇരുപതു വർഷങ്ങൾക്കു ശേഷം നടി സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ...

Celebrity18 hours ago

‘ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ് ഇതിൽ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു’, ഉണ്ണി മുകുന്ദൻ

കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം,...

Bhavana Bhavana
Photos19 hours ago

ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച...

Kaillash-and-Appani-Sharath Kaillash-and-Appani-Sharath
Film News20 hours ago

‘മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, കൈലാഷിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്

സമൂഹമാധ്യമങ്ങളില്‍ നടന്‍ കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന്‍ അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്...

Dulquer Dulquer
Celebrity24 hours ago

ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്ത്?’, ചോദ്യവുമായി ദുൽഖർ, ആകാംഷയോടെ ആരാധകരുടെ മറുപടിയും കാത്തിരിപ്പും 

മലയാള സിനിമയിലെ യുവ മെഗാസ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നതു. ഒരു മെഡിറ്റേഷൻ യോഗ നയിക്കുന്ന ദുൽഖർ സൽമാൻ കൂടെയുള്ളവരോട് ആയി ചോദിക്കുന്ന...

Film News2 days ago

ഓടിടിയോട് സഹകരിക്കാൻ പാടില്ല, ഫഹദിനു മുന്നറിയിപ്പുമായി ഫിയോക്ക്

തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ  നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ...

Film News2 days ago

ധനുഷിന്റെ കര്‍ണന് ശേഷം മാരി സെല്‍വരാജിന്റെ പുതിയ ചിത്രം, നായകൻ ധ്രുവ് വിക്രം

ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്‌കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്‍ണന് മുന്‍പേ തന്നെ സംവിധായകന്‍...

Film News2 days ago

കോവിഡ് വ്യാപനംമൂലം മുടങ്ങിപ്പോയ അണ്ണാത്തെ ഷൂട്ട് പുനരാരംഭിച്ചു, രജനി തിരികെ സെറ്റിൽ

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം  അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമ ചിത്രീകരണത്തിനിടയിൽ സെറ്റിലുണ്ടായ കോവിഡ് വ്യാപനം കാരണം  മുടങ്ങിപ്പോയ...

Priya-P-Varrier Priya-P-Varrier
Celebrity2 days ago

വെള്ളയും കറുപ്പും കലർന്ന ഫ്രോക്കിൽ കിടിലൻ ലുക്കിൽപ്രിയ, പ്രിയ പി വാരിയറുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം

അ‍‍‍‍‍ഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയർ. പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. വൈറ്റും ബ്ലാക്കും...

Prithvi-raj-and-Ally Prithvi-raj-and-Ally
Celebrity2 days ago

പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനവുമായി സഞ്ജു സാംസൺ

മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരനും മകൾ അലംകൃത പ്രിത്വിരാജിനും  കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് കാപ്ടനുമായ സഞ്ജു സാംസൺ ഐപിഎല്ലിന് മുന്നോടിയായി ഒരു...

Trending