Film News
എല്ലാവരെയും ഭയപ്പെടുത്തിയ ആ ശബ്ദം, പ്രീസ്റ്റിലെ മോണിക്കയുടെ ഡബ്ബിങ് വീഡിയോ പങ്കുവെച്ചു മമ്മൂട്ടി.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷ0 മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു താരമാണ് ബേബി മോണിക്ക. ചിത്രത്തിൽ ബേബി മോണിക്കയുടെ അമയ എന്ന കഥാപാത്രത്തിന് സൗണ്ട് എഫക്ടുകൾ നൽകുന്ന ഡബ്ബിങ് വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. പ്രേതം ശരീരത്തിൽ കയറുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളാണ് ഡബ്ബ് ചെയ്യുന്നത്.
ചിത്രം ഇറങ്ങുന്നതിനു ഒരു മാസം മുൻപാണ് ഓഡിഷനിലൂടെ കണ്ടെത്തിയ നിലീനയെ വെച്ച് മോണിക്കയുടെ ഡയലോഗുകൾ ഡബ്ബ് ചെയ്തത്.“ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട് പ്രീസ്റ്റിൽ മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത്, എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്,” എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൈദി എന്ന തമിഴ് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ബേബി മോണിക്ക ശ്രദ്ധിക്കപ്പെടുന്നത്. പ്രീസ്റ്റിലൂടെ മലയാളത്തിൽ അരങ്ങേറിയ മോണിക്ക മലയാള പ്രേക്ഷകരേയും ഒട്ടും നിരാശപ്പെടുത്തിയില്ല. മോണിക്കയുടെ അമേയ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്.
Film News
“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.
ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.
Film News
ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടി തപ്സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.
മാര്‍ച്ച് 12ന് മുംബയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ വേഷത്തില്‍ തപ്‌സി പ്രത്യക്ഷപ്പെട്ടത്. ലാക്‌മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മാര്‍ച്ച് 14 ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Film News
രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് പ്രിയന്‍റെ മറുപടി ഇങ്ങനെയായിരുന്നു – ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി’.
Film News
ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്.
ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം ‘വന്‍മതില്‍’ എന്ന ടാസ്ക് ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനും ഈ ടാസ്ക് സാധ്യത തുറന്നിടുന്നു.
ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാസ്മിന്‍. ‘ബൈ ദു ബൈ കഴിഞ്ഞ സീസണില്‍ പോയ അഹങ്കാരത്തില്‍ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാനും പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ.കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേൽ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക ? ഇതെല്ലം സഹിക്കാം ഇതിനിടയില്‍ ചില പട്ടി ഷോ ആൻഡ് അലറൽ കൂടെ. ആരാണേലും വള്ളി വിട്ട് പോവും കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ. കണ്ടന്‍റ് വേണമല്ലോ കണ്ടന്‍റ്” – എന്നാണ് ജാസ്മിന്‍ ഇട്ട കമന്‍റ്.
View this post on Instagram
Film News
ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില.
ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖ് സ്വന്താക്കിയത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷൻ കൂടിയാണിത്. പുത്തൻ കാർ ഷാറൂഖിന്റെ വീടായ മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
#ShahRukhKhan𓀠 new car Rolls-Royce 555 entrying in #Mannat last night 🌙 @iamsrk pic.twitter.com/tU1GWgkC9T
— SRK Khammam Fan club (@srkkhammamfc) March 27, 2023
-
Photos3 years ago
സില്ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്സ് മോഡല് ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില് പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ് കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!