Connect with us

Film News

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

Published

on

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സീരിയല്‍ ഷൂട്ടിംഗ് അനുമതി കൊടുത്തു പിന്നാലെ സിനിമാ ഷൂട്ടിംഗും ആരംഭിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നാലെയാണ് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു.

നിലവില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കുറെയധികം ഇളവുകള്‍ അടുത്തഘട്ടത്തില്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനമായതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സ്ഥിരം വേദിയായി തിരുവനന്തപുരത്ത് മാത്രമായിട്ടാണ് മേള നടക്കുക. കൊവിഡ് സ്ഥിതി വിലയിരുത്തി ഡിസംബറില്‍ ചലച്ചിത്രമേള സംഘടിപ്പിക്കും.

Celebrity

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

Published

on

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും കൊച്ചുകുട്ടികളുടേയും പ്രിയപ്പെട്ടവരുടേയും പ്രിയ ചിത്രമാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ജോണി ആന്റണിയായിരുന്നു ചിത്രമൊരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോണി ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ:

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഥ ഉണ്ടാക്കിയെടുക്കാന്‍ രണ്ട് വര്‍ഷമമെങ്കിലും മിനക്കെടണം. ദിലീപിനെ നായകനാക്കി മൂന്ന് സിനിമ സംവിധാനം ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സഹോദരനെ പോലെയാണ് ദിലീപ്. സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു.
എന്നാല്‍ കഥ ഉണ്ടാക്കിയെടുക്കാന്‍ 2 വര്‍ഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുകള്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ് എന്ന് ജോണി ആന്റണി വ്യക്തമാക്കുന്നു. ഹിറ്റ് തരിക്കഥാകൃത്തുക്കള്‍ ആയ ഉദയകൃഷ്ണ സിബി കെ തോമസ് ജോഡികള്‍ ആയിരുന്നു സി ഐഡി മൂസ എഴുതിയത്.

കഴിഞ്ഞ വർഷം 2020ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഈ ദിലീപ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകമെന്ന് ജോണി അന്റണി അറിയിച്ചിരുന്നു. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഇന്ന് മലയാള സിനിമയിലെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് രണ്ടാം ഭാഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയുണ്ടെന്നായിരുന്നു എന്ന് അന്ന് ജോണി അന്റണി അറിയിച്ചിരുന്നത്. നിലിവൽ മറ്റു സംവിധായകരുടെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയാണ് ജോണി ആന്റണി. അടുത്തിടെ ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന്റെ ആത്മസുഹൃത്തായിട്ടുള്ള വേഷം ജോണി ആന്റണി മികച്ച രിതീയിലാണ് അവതരിപ്പിച്ചത്.

 

 

Continue Reading

Celebrity

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; ഇന്നത്തെ ചിന്താവിഷയം സിനിമയെ വിമർശിച്ചു യുവതി ; സംഭവം ഇങ്ങനെ..!!

Published

on

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച്‌ ഒരു ആസ്വാദക പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

വിവാഹമോചനം നടത്താന്‍ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥയാണ് ഇന്നത്തെ ചിന്താവിഷയം. മോഹന്‍ലാലും മീര ജാസ്മിനും ഇന്നസെന്റും ഈ കുടുംബ പ്രശ്നങ്ങളെ രസകരമായി എത്തുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ അവരെ ഒത്തുതീര്‍പ്പാക്കി പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചു ദേവിക എഴുതിയ കുറിപ്പ് ഇങ്ങനെയാണ്. ‘സിനിമ : ‘ഇന്നത്തെ ചിന്താവിഷയം’  ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്തും, പെങ്ങടെ കല്യാണം മുടക്കല്‍ ഭീഷണി സൃഷ്ടിച്ചും, സെക്ഷ്വല്‍ ജലസി ഉണ്ടാക്കിയും, ടോര്‍ച്ചര്‍ ചെയ്തും അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ.

സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന പ്രിയനായിക മീരാജാസ്‌മിന്റെ വിശേഷങ്ങൾ…ഏറെക്കാലങ്ങൾക്കുശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയുള്ള ആഹ്‌ളാദമുണ്ട് മീരാ ജാസ്‌മിന്റെ മുഖത്ത്. വെള്ളിത്തിരയിൽ ഭാവപ്രപഞ്ചം തീർത്ത നായിക ഇപ്പോഴും വർഷങ്ങളായി ജ്വലിക്കുന്ന കെടാവിളക്ക് പോലെ പ്രഭ പരത്തി നിൽക്കുന്നു.സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീരാജാസ്‌മിൻ. സത്യൻ അന്തിക്കാടിന്റെ ഇൗ ചിത്രത്തിൽ മീര ജൂലിയറ്റാണ്. സംവിധായകന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ മീരയെയല്ലാതെ മറ്റൊരു നായികയെ സങ്കല്പിക്കാൻ പോലുമാവാത്ത സവിശേഷതകളുള്ള കഥാപാത്രം.

സത്യൻ അന്തിക്കാട് ചിത്രത്തിൽ മീരാജാസ്‌‌മിൻ ഇത് അഞ്ചാം തവണയാണ്. 2004-ൽ അച്ചുവിന്റെ അമ്മയിലൂടെയാണ് മീര സത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. തുടർന്ന് 2006 ൽ രസതന്ത്രം, വിനോദയാത്ര, 2007-ൽ ഇന്നത്തെ ചിന്താവിഷയം.പതിനാല് വർഷങ്ങൾക്കുശേഷം വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദമുണ്ട് മീരയ്ക്ക്.“ സിനിമാഭിനയം എനിക്ക് ജോലിയല്ല. ഞാൻ അത് ആസ്വദിക്കുന്നു. അതുകൊണ്ട് തന്നെ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ മറ്റൊന്നും ശ്രദ്ധിക്കാറേയില്ല. എന്റെ കഥാപാത്രങ്ങൾ നന്നായിട്ടുണ്ടെങ്കിൽ അത് തന്നെയായിരിക്കണം കാരണം.”

Continue Reading

Celebrity

തീയറ്ററുകളിൽ പൃഥ്വിരാജ് സിനിമകൾക്ക് വിലക്കേർപ്പെടുത്തണമെന്ന് തീയറ്റർ ഉടമകൾ; സംഭവം ഇങ്ങനെ..!!

Published

on

സിനിമാ പ്രേമികളുടെ പ്രിയ നടൻ പൃഥ്വിരാജിന്റെ സിനിമകൾക്ക് തീയറ്ററുകളിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് വ്യത്യസ്ത ആവശ്യമായി തീയറ്റർ ഉടമകൾ.തീയേറ്റര്‍ ഉടമകള്‍ ഇങ്ങനെയൊരു ആവിശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് താരത്തിന്റെ സിനിമകൾ ഒന്നിന് പുറകെ ഒന്നായി ഒടിടിയില്‍ റിലീസ് ചെയ്യുന്ന കാരണം കൊണ്ടാണ്.അത് കൊണ്ട് തന്നെയാണ് വിലക്കേർപ്പെടുത്തണമെന്ന് അവർ പറയുന്നത്.തീയറ്റര്‍ ഉടമ ഇന്ന് നടത്തിയ യോഗത്തിലാണ് ഇങ്ങനെയൊരു കാര്യം ഉന്നയിച്ചത്. അതെ പോലെ തന്നെ ചില സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് ഓടിടി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് അഭിപ്രായപ്പെട്ടു.

വളരെ പ്രധാനമായും ഈ സമയം കൊണ്ട് പൃഥ്വിരാജിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസ് ചെയ്തത്.ഇതിൽ ആദ്യമായി റീലിസ് ചെയ്തത് കോള്‍ഡ് കേസ് എന്ന സൂപ്പർ ചിത്രമാണ്. അതിനൊക്കെ ശേഷമാണ് കുരുതിയും ഭ്രമവും തീയറ്റർ കാണാതെ ഓടിടിയിൽ പ്രദർശനത്തിനെത്തിയത്. ഈ ചിത്രങ്ങൾ മൂന്നും ആമസോണ്‍ പ്രൈംമിലൂടെയാണ് പ്രദര്‍ശനം നടത്തിയത്.അതെ പോലെ വളരെ പ്രധാനമായും ഇനി റീലിസിന് തയ്യാറെടുക്കക്കുന്നത് ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നീ ചിത്രങ്ങളാണ്. ചിത്രീകരണം പൂര്‍ത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വി തന്നെയാണ്. ചിത്രവും ഒടിടി റിലീസായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മരക്കാര്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒടിടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂര്‍ നോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ ഉയര്‍ത്തി. ചിത്രീകരണം വളരെ വേഗത്തിൽ തന്നെ പൂർത്തിക്കരിച്ച ബ്രോ ഡാഡി സാം,സംവിധാനം ചെയ്തിരിക്കുന്നതും താരം തന്നെയാണ്. മോഹൻലാലും പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

mohanlal-prithviraj

mohanlal-prithviraj

അതെ പോലെ ഈ ചിത്രം ഒടിടിയിൽ റീലിസ് ചെയ്യുമെന്ന് ചില റിപ്പോട്ടുകൾ വന്നിരുന്നു. കൊവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോഴായിരുന്നു സംസ്ഥാനത്ത് തീയറ്റുകൾക്ക് താഴു വീണത്. പിന്നീട് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം മറ്റുള്ളവയെല്ലാം തുറന്നപ്പോഴും തീയറ്ററുകൾക്ക് മാത്രം തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്‍ ദിവസം തീയറ്റർ ഉടമകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയറ്റുകൾ തുറക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. തീയറ്റുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. മാത്രമല്ല രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരുന്നു പ്രവേശനം ലഭിച്ചേക്കുക. അതേസമയം സെക്കന്റ് ഷോകൾക്ക് അനുമതി നൽകിയെന്നത് തീയറ്റർ ഉടമകൾക്ക് ആശ്വാസമാണ്. അതേസമം നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യമാണ് തീയറ്റർ ഉടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

Continue Reading

Film News

റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റീലീസ് അനുമതി ലഭിക്കാതെ ‘ഡാം 999’; കാരണം ഇതാണ്..!!

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘ഡാം 999’ സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 2011 -ല്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ ആണ് അത് പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്.കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. ‘രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്ബോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി . തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’ – അദ്ദേഹം പറഞ്ഞു.

2021 സെപ്റ്റംബര്‍ മാസം വരെയുള്ള നിരോധനമാണ് ഉള്ളതെങ്കിലും വീണ്ടും തമിഴ് നാട് ഗവണ്‍മെന്റ് ഉത്തരവ് പുതുക്കി പുറപ്പെടുവിപ്പിച്ചിരിക്കയാണ്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. ‘ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തിയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച്‌ സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’- സോഹന്‍ റോയ് പറഞ്ഞു.

Continue Reading

Celebrity

തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്; ആ സിനിമയില്‍ ഗ്ലാമര്‍ രംഗങ്ങള്‍ തിരുകി കയറ്റി: എ പടത്തിൽ അഭിനയിക്കേണ്ടി വന്നതിന്റെ പറ്റി ചാര്‍മിള തുറന്ന് പറയുന്നു..!!

Published

on

സിനിമയില്‍ താന്‍ കബളിപ്പിക്കപ്പെട്ടതിനെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി ചാര്‍മിള. സംവിധായകന്‍ തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമ ആയതെന്നും സിനിമയില്‍ മോശം സീനുകള്‍ ഉണ്ടെങ്കിലും തന്റെ ബോഡി ഡബിളിനെ വച്ച്‌ തിരുകി കയറ്റില്ലെന്ന് അവര്‍ എനിക്ക് ഉറപ്പ് നല്‍കിയെന്നും ചാര്‍മിള പറയുന്നു. ‘സത്യത്തില്‍ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. മമ്മി സെഞ്ചുറിയുടെ സ്വര്‍ണമെഡല്‍ എന്നൊരു സിനിമ ചെയ്തു. അതിനുശേഷം അവര്‍ തന്നെ മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്.

Charmila

ആ സിനിമയില്‍ മോശം സീനുകളുണ്ടായിരുന്നു. പക്ഷേ തന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച്‌ മോശം രംഗങ്ങള്‍ ഒന്നും തിരുകി കയറ്റിയില്ല’. ‘സംവിധായകനെ വിശ്വസിച്ച്‌ താന്‍ അഭിനയിച്ചു വന്നു. പിന്നീട് ആ സിനിമയില്‍ പല കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. അതുപോലെതന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു. കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ്റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരിപ്രാവിന്റേത്. തമിഴില്‍ ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളത്തില്‍ താന്‍ ചെയ്തത്. ആ സിനിമ കണ്ടില്ലായിരുന്നു’.’ചെറുപ്പകാലം കാണിക്കുമ്ബോള്‍ ചില ഗ്ലാമര്‍ രംഗങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങളുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച്‌ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി.

ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ തനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം’. ‘അങ്ങനെയൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങള്‍ അങ്ങനെയാണ്. അത് സംഭവിച്ചേ തീരൂ. നമുക്ക് ഒന്നും ചെയ്യാനാകില്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായി എന്ന് പരാതി പറയാനോ തനിക്ക് കഴിയില്ല’ എന്ന് ചാര്‍മിള പറയുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഡ.ൾറ്റ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ നിന്ന് ലഭിച്ചത് മോശം ഇമേജ് മാത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നും നേടാനായില്ലെന്നും ചാർമിള പറയുന്നു.

ഇപ്പോഴും കോളനിയിലെ വാടക വീട്ടിലാണ് താനും എന്റെ മകനും താമസിക്കുന്നതെന്നും താരം പറയുന്നു. എന്റെ അച്ഛനും അമ്മയ്ക്കും പോലും ഞാനൊരു നടിയാവുന്നത് ഇഷ്ടമല്ലായിരുന്നു. അവരില്‍ ആരെങ്കിലും ഒരാള്‍ എനിക്കൊപ്പം നിന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. കാബൂളിവാല ഹിറ്റായി നില്‍ക്കുമ്പോള്‍ വീട്ടിലെത്തിയാല്‍ വിവാഹം കഴിക്ക് എന്നായിരിക്കും പറയുന്നത്. അങ്ങനെയായതോടെ പിന്നെ നമുക്ക് തന്നെ താല്‍പര്യം ഇല്ലാതെയാവും. ഒടുവില്‍ ഇവര്‍ പറഞ്ഞത് പോലെ വിവാഹം കഴിച്ചു. കിട്ടിയ ഭര്‍ത്താവും അഭിനയിക്കേണ്ടെന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നതും അതായിരുന്നു.

ചാര്‍മിള രണ്ടാമതും വിവാഹിതയായതിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍ സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോള്‍ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കൊച്ചിന്റെ ഭാവിയാണ് പ്രശ്‌നത്തിലാകുന്നത്.എസ്‌ബി‌ഐയിൽ ജോലി ചെയ്തിരുന്ന വെറ്റിനറി ഡോക്ടർ മനോഹാരനും ചെന്നൈയിലെ ഒരു തമിഴ് കത്തോലിക്കാ കുടുംബത്തിലെ വീട്ടമ്മയായ ഹെയ്‌സിനുമാണ് ചാർമിള ജനിച്ചത്. ഹോളി ഏഞ്ചൽസ് കോൺവെന്റ്, എത്തിരാജ് കോളേജ് ഫോർ വിമൻ എന്നിവിടങ്ങളിൽ പഠിച്ചു. അവർക്ക് ഒരു അനുജത്തി ആഞ്ചലീനയുണ്ട്.

Continue Reading

Most Popular

Celebrity1 hour ago

അന്ന് മനസ്സിൽ പോലും വിചാരിച്ചു കാണില്ല തന്റെ ഭർത്താവിനെ കൈവിട്ടുപോക്കുമെന്ന്..!!

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജുവാര്യര്‍. മഞ്ജുവിന് പകരം വയ്ക്കാന്‍ ഇപ്പോഴും മലയാളത്തില്‍ മറ്റൊരു നടിയില്ലയെന്നത് തന്നെയാണ് ഏറ്റവും...

Celebrity2 hours ago

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബൈ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ്...

Celebrity2 hours ago

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ...

Celebrity5 hours ago

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ...

Celebrity5 hours ago

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ...

Celebrity8 hours ago

‘നിനക്കെന്നാ മിന്നലടിച്ചിട്ട് ഭ്രാന്തായോ?’ ഒരു മണിക്കൂറിൽ 10 ലക്ഷത്തിന് മുകളിൽ വ്യൂസ്; യൂടൂബിൽ മിന്നൽ വേഗത്തിൽ ‘മിന്നല്‍ മുരളി’; ട്രെയിലര്‍ പുറത്തിറങ്ങി..[TRAILER] !!

ബേസിൽ ജോസഫ് സംവിധാനം ചെയ്ത്, ടൊവീനോ തോമസ് നായകനാകുന്ന‘മിന്നൽ മുരളി’യുടെ ട്രെയിലർ എത്തി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ....

Celebrity8 hours ago

കൂടുതൽ വേശ്യ ചിത്രങ്ങൾ; പരിഹസിച്ചവർക്ക് ഇതിലും വലിയ മറുപടി എന്ത് വേണം;വീണ്ടും പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് അഭയ ഹിരണ്മയി..[PHOTOS] !!

കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ...

Celebrity11 hours ago

എനിക്ക് ഒരു മകൾ ഉണ്ട്, ഒരു അനുഭവം ഉണ്ടായിരുന്നു;14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷം അമ്മയെ വിളിച്ച് വിവാഹമാണെന്ന് പറഞ്ഞു; എം.ജി ശ്രീകുമാർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളയ്കൾക്ക് സമ്മാനിച്ച ശ്രീകുമാറിന് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ സ്വകാര്യജീവിതവും അലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നിപ്പോൾ ഭാര്യ ലേഖയുമൊത്തുള്ള...

Celebrity12 hours ago

വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത്; അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്; എനിക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറാണ് എലിസബത്ത്; ബാല തുറന്ന് പറയുന്നു..!!

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരുടെയും വിവാഹം വലിയ രീതിയിലായിരുന്നു സോഷ്യൽ ലോകത്ത് ചർച്ചയായത്. ഗായിക അമൃത സുരേഷുമായുള്ള...

Celebrity1 day ago

‘മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ കല്യാണം ആലോചിച്ച്‌ വന്നേക്കുന്നു’: പെണ്ണുകാണലിന് കിട്ടിയ പണി തുറന്ന് പറഞ്ഞ് മണിയൻപിള്ള രാജു..!!

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്ബിയുടെ മോഹിനിയാട്ടമാണ് ആദ്യ ചിത്രമെങ്കിലും 1981-ല്‍ ബാലചന്ദ്രമേനോന്‍ സം‌വിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് രാജു...

Trending