News
Moj ആപ്പിൽ ഇവർ എങ്ങിനെ വ്യത്യസ്തരാകുന്നു

ഒഴിവ് സമയങ്ങളിൽ മോജ് ആപ്പിലെ വീഡിയോസ് കണ്ട് സമയം ചിലവഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചെറിയകുട്ടികൾ മുതൽ വീട്ടിലെ മുതിർന്ന വ്യക്തിക്കുവരെ ഒരുപോലെ കാണുവാനും വീഡിയോസ് ഉണ്ടാക്കാമെന്നുള്ളതാണ് ഈ പ്ലാറ്റഫോമിന്റെ പ്രത്യേകത.
ഈ ലോക്കഡോൺ കാലത്ത് മിന്നും താരങ്ങളായവർ കുറവല്ല.ലിപ് സിങ്ക് വിഡിയോസിനോടൊപ്പം അഥവാ അവയേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നവയാണ് ഒറിജിനൽ കോൺടെന്റ് ,അതിൽ മികച്ചതോ -തമാശ വിഡിയോസും.
മോജിലെ വിഡിയോസിലൂടെ കുടുംബസദസ്സിനും യുവസദസിനും ഒരുപോലെ പ്രിയപെട്ടവരായവരാണ് അനുരാജ്-പ്രീണ ദമ്പതികൾ .കണ്ടുപരിചയമുള്ള സിനമാ തമാശരംഗങ്ങളെ തങ്ങളുടേതായ രീതിയിൽ കൂടുതൽ നർമഭരിതമാകുന്നതിനോടൊപ്പം ,തങ്ങൾ തന്നെ എഴുതി അഭിനയിക്കുന്ന ഇവരുടെ വീഡിയോസിനും ആരാധകരേറെ
View this post on Instagram
ഒറ്റയ്ക്കും,സഹോദരങ്ങൾക്കൊപ്പവുമുള്ള അഖിലിൻ്റെ വിഡിയോസിനാണ് മോജ്-ൽ ഏറെ കാണികളുള്ളത്.കോമഡി ടൈമിങ്ങിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന കുടുംബാഗങ്ങൾക്കും അഖിലിനൊപ്പം ആരാധകരുണ്ട്.
View this post on Instagram
ആരംഭത്തിൽ അഭിരാമിയുടെ റൊമാന്റിക് വിഡിയോസിൽ വന്ന ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് “ആമിയുടെ” തമാശ വീഡിയോസ് .സകല മേഖലകളും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാസർഗോഡുകാരി .
View this post on Instagram
തൻ്റെ സംസാരശൈലികൊണ്ട് ആരാധകരെ നേടിയ മോജ് താരമാണ് ശീതൾ എൽസ .വിവിധ കഥാപാത്രങ്ങളായി ഒറ്റക്ക് തകർത്തഭിനയിക്കുന്ന ഈ യുവതാരത്തിൻ്റെ വിവാഹവാർത്ത കേട്ട് നിരാശരായിരിക്കുകയാണ് ആരാധകർ.
View this post on Instagram
സിനിമ താരങ്ങൾക്കൊപ്പം ആരാധകരെ നേടിയിരിക്കുന്നു ഈ താരങ്ങളെത്തേടി ഇനിയും അവസരങ്ങളേറെ .അഭിനയമോഹം മനസ്സിൽ സൂക്ഷിച്ചു ജീവിക്കുന്ന ഒരുപാടുപേർക്ക് ഈ ആപ്പുകൾ നേടിക്കൊടുക്കുന്നത് അനന്തസാധ്യതകളാണ്.
View this post on Instagram
View this post on Instagram
Celebrity
റെഡ് വൈൻ നൽകിയ ശേഷം ബ ലാത്സംഗം;‘ സമ്മത പ്രകാരമുള്ള ബന്ധം ബ ലാ ത്സംഗമാക്കുന്നതില് ജാഗ്രത വേണം’; വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം; സംഭവം ഇങ്ങനെ..!!

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബ ലാ ത്സം ഗ മായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നു ഹൈക്കോടതി. യുവനടിയെ ബ ലാ ല്‍ സം ഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഈ വിലയിരുത്തല്‍. സ്ത്രീകള്‍ക്കെതിരായ ലൈം ഗി കാ തി ക്ര മ ക്കേ സു കളില്‍ സാമാന്യവത്കരണത്തില്‍ നിന്ന് കോടതികള്‍ മോചിതമാവണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഉത്തരവില്‍ പറഞ്ഞു. ലൈം ഗി ക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കെട്ടുകഥകളും മിഥ്യാധാരണകളും ചമയ്ക്കപ്പെടുന്നു. ഈ കെണിയില്‍ കോടതികള്‍ വീണു പോവരുത്. ബ ലാ ത്സം ഗ കെട്ടുകഥകളില്‍ പവിത്രത, ബ ലാ ത്സം ഗ ത്തി നെതിരായ പ്രതിരോധം, പ്രത്യേക രീതിയിലുള്ള പെരുമാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നതായും കോടതി നിരീക്ഷിയ്ക്കുന്നു. വിജയ് ബാബു വിവാഹിതനാണെന്നും ഒരു കുഞ്ഞുള്ള കാര്യം കണക്കിലെടുത്ത് അതില്‍ നിന്നും മാറാനിടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.
വിവാഹിതനായതിനാല്‍ നിയമ പ്രകാരം മറ്റൊരു വിവാഹം സാധ്യമല്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.ലൈം ഗി ക മാ യി അതിക്രമിച്ചെന്ന് പറയുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ പരാതിക്കാരി ഏതെങ്കിലും തരത്തില്‍ തടവിലായിരുന്നില്ല. വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശമയച്ചിരുന്നു. ഇര എല്ലാ സന്ദേശങ്ങളും മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മായ്ച്ച് കളഞ്ഞ വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ ഇതിലൂടെ തിരിച്ചെടുക്കും. വിജയ് ബാബു ഭാഗികമായി ഫോണിലെ ചാറ്റുകൾ നീക്കം ചെയ്തതും പ്രോസിക്യൂഷൻ വിഷയമാക്കി.മാർച്ച് 16 മുതൽ 31 വരെയുള്ള മൊബൈലിലെ സന്ദേശങ്ങൾ മായ്ച്ചുകളഞ്ഞത് സംശയാസ്പദമാണെന്നാണ് പ്രോസിക്യൂഷൻ വാദം.നടിക്ക് മാർച്ച് 16-ന് റെഡ് വൈൻ നൽകിയ ശേഷം ബ ലാ ത്സം ഗം ചെയ്തെന്നാണ് കേസിൽ കക്ഷി ചേർന്ന ഇരയുടെ അഭിഭാഷകൻ വാദിച്ചത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയ വിനിമയത്തില്‍ എവിടെയും ലൈം ഗി കാ തി ക്ര മ ത്തെ ക്കു റി ച്ച് പറയുന്നില്ല.
ഹര്‍ജിക്കാരന്റെ പുതിയ സിനിമയില്‍ താനല്ല നായികയെന്ന് ഇര അറിയുന്നത് ഏപ്രില്‍ 15ാം തിയതിയാണ്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17 ന് ഇര വിജയ് ബാബുവിനോട് ദേഷ്യപ്പെട്ടിരുന്നു. വിജയ് ബാബുവിനെതിരെ ഭാര്യ ഗാര്‍ഹിക പീ ഡ നം, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് 2018 ല്‍ പരാതി നല്‍കിയിരുന്നെന്ന് പ്രോസിക്യൂഷന് ജാമ്യത്തെ എതിര്‍ത്ത് കൊണ്ട് വാദിച്ചു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പരാതി പിന്‍വലിക്കുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഈ മാസമാണ് കൊച്ചിയിൽ വിജയ് ബാബു മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം അന്ന് നടനെ ചോദ്യം ചെയ്തത്. ഉപാധികളോടെ ജാമ്യം നൽകിയത് വേദനയുണ്ടാക്കിയെന്നും നിരാശജനകമാണെന്നും അതിജീവിതയുടെ പിതാവ്. വിജയ് ബാബു പണവും പദവിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ഭയമുണ്ട്. ജാമ്യം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക. കേസിൽ അപ്പീൽ പോകുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് പിതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Celebrity
ഒരുമിച്ചൊരു ചായ കുടിച്ച്, സെൽഫി എടുത്തു പിന്നെ വിവാഹ മോചനം; ജഡ്ജി പോലും ഞങ്ങളെ കണ്ട് ഞെട്ടി; സുരഭി ലക്ഷ്മി തുറന്ന് പറയുന്നു..!!

എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സരഭി ലക്ഷ്മി. അതിനിടയില്‍ സിനിമകളില്‍ ചെറിയചില റോളുകള്‍ ചെയ്തിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചതോടെ സുരഭി സജീവ സിനിമാ നടിയായി മാറി. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. ‘ബൈ ദ് പീപ്പിൾ’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേയ്ക്ക് ചുവട് വെക്കുന്നത്. ഇതിനോടകം തന്നെ മുപ്പതിൽ അധികം സിനിമകളിൽ അഭിനയിക്കാൻ സുരഭിയ്ക്ക് സാധിച്ചു. ഇപ്പോഴിതാ തൻ്റെ വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരഭി. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതിയിലേയ്ക്ക് പോകുന്നതിന് മുൻപേ തന്നെ തങ്ങൾ ഇരുവരും മാറി താമസിക്കുകയിരുന്നെന്നും, വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്ന സമയത്താണ് തനിയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നതെന്നും, ആ വാർത്ത അറിഞ്ഞ് അദ്ദേഹം തന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നതായി സുരഭി വെളിപ്പെടുത്തുന്നു.
താനും, അദ്ദേഹം ഒരുമിച്ച് കോടതി മുറിയിലേയ്ക്ക് എത്തിയപ്പോൾ തങ്ങളെ കണ്ട ജഡ്ജിന് പോലും അത്ഭുതമായിരുന്നെന്നും, ഇവരാണോ പിരിയാൻ പോകുന്നതെന്ന് ഓർത്തിട്ടയിരിക്കണമെന്നും, വിവാഹ മോചനം ലഭിച്ചതിന് ശേഷം തങ്ങൾ ഇരുവരും ഒരുമിച്ച് സെൽഫി എടുത്തതിന് ശേഷം ഒരു ചായയൊക്കെ കുടിച്ച ശേഷമാണ് പിരിഞ്ഞതെന്നും സുരഭി ലക്ഷ്മി പറയുന്നു. ഫേസ്ബുക്കിൽ അന്ന് താൻ അദ്ദേഹത്തിനൊപ്പമുള്ള സെൽഫിയും, ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നെന്നും, വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ അത് പിൽക്കാലത്ത് ചർച്ച ചെയ്തതായി സുരഭി സൂചിപ്പിച്ചു. എന്തിനോടും അപ്പപ്പോള്‍ തന്നെ പ്രതികരിയ്ക്കുന്ന സുരഭി ഒരു ലൊക്കെഷനില്‍ വച്ച ഒരാളെ തല്ലി എന്ന വാര്‍ത്ത വൈറലായിരുന്നു. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുൽമോഹർ, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകളാണ്. കോഴിക്കോട് ജില്ലയിലെ നരിക്കുനിയാണ് സുരഭിയുടെ നാട്. ഗ്രാമപ്രദേശമായ നരിക്കുനിയിൽ നിന്നും സിനിമാ ലോകത്തെത്തിയ സുരഭി നാടിന്റെ അഭിമാനമാണ്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തം നാട്ടുകാരിക്ക് ലഭിച്ചതിൽ നരിക്കുനിയിലെ നാട്ടുകാരും ഏറെ അഭിമാനത്തിലാണ്. സുരഭിയുടെ നാട് എന്നാണ് ഇപ്പോൾ നരിക്കുനി അറിയപ്പെടുന്നത് പോലും.നാടക വേദികളിൽ നിന്നും സീരിയൽ മേഖലയിലെത്തി പിന്നീട് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനയത്രിയാണ് സുരഭി ലക്ഷ്മി. ഇതിനോടകം ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ സുരഭിയെ തേടിയെത്തുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടും വിധത്തിൽ അഭിനയിച്ചു പൂർത്തീകരിക്കാൻ സുരഭിക്ക് സാധിക്കുകയും ചെയ്തു.ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ൽ കേരള ക്രിട്ടിക്സ് അവാർഡിലും സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടിലും സുരഭി ഒരു പ്രധാനവേഷം ചെയ്തിരുന്നു. കള്ളന് ഡിസൂസയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ പദ്മയാണ് റിലീസ് കാത്തു നില്ക്കുന്ന സിനിമ. തല, പൊരിവെയില്, കുറി, അവള്, ജ്വാലാമുഖി, അനുരാധ ക്രൈം നമ്പര്‍ 50/2019 എന്നീ സിനിമകളും സുരഭിയുടേതായി പുറത്തിറങ്ങാനുണ്ട്.
Celebrity
സമാന്തക്കൊപ്പമുള്ള വേർപിരിയലിന് ശേഷം ‘കുറുപ്പിലെ’ ഗ്ലാമർ നായിക ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തില്‍ ? സംഭവം ഇങ്ങനെ..!!

ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വേര്പിരിയാലായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈത്യയുടേയും. താരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതൊരിക്കലും സത്യമാകരുതെയെന്നായിരുന്ന ആരാധകരുടെ പ്രാര്‍ഥന. എന്നാല്‍ ഏറെ വൈകാതെ വിവാഹമോചനം ഔദ്യോഗികമായി തന്നെ താരങ്ങള്‍ പ്രഖ്യാപിച്ചു. വേര്‍പിരിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലു ആരാധകരുടെ ആഗ്രഹങ്ങള്‍ താരങ്ങള്‍ ഒന്നാകണമെന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. പരസ്പരം ബാഹുമാനിച്ചു കൊണ്ടാണ് രണ്ട് പേരും ഇരുവഴികളിലേയ്ക്ക് പോയത്. ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും പറഞ്ഞത്. വിവാഹമോചനം കഴിഞ്ഞ് മാസങ്ങള്‍ നാളുകള്‍ പിന്നിട്ടിട്ടും ഇതുവരെ കാരണം വെളിപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പരസ്പരം കുറ്റപ്പെടുത്തു രീതിയില്‍ ഇരുവരു സംസാരിച്ചിട്ടില്ല.
പരസ്പരം ബഹുമാനിച്ചു കൊണ്ടാണ് ഇരുവരും സംസാരിക്കുന്നത്. വിവാഹ മോചനത്തിന് പിന്നാലെ സിനിമയിൽ കൂടുതൽ സജീവമായി സാമന്ത. എന്നാൽ നാഗ ചൈതന്യ ജീവിതത്തിൽ ആദ്യ നാളുകളിൽ അത്രക്കും ശുഭകരമല്ല എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്. 2017 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. 2021 ഒക്ടോബറിൽ ഇരുവരും വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് കാരണം സാമന്തക്ക് പുതിയ പ്രണയം ഉണ്ടായത് ആയിരുന്നു എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ എല്ലാം മറികടന്ന് നാഗ ചൈതന്യ പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ ആണ് ഇപ്പോൾ എത്തുന്നത്. ശോഭിത ധൂപാലിയ ആണ് നാഗയുടെ പുത്തൻ കാമുകി. ദേശിയ മാധ്യമങ്ങൾ ആണ് ചില റിപ്പോർട്ട് വെച്ച് ഇരുവരും പ്രണയത്തിൽ ആണെന്ന് കണ്ടെത്തി ഇരിക്കുന്നത്. കുറച്ചു നാളുകൾക്കു മുന്നേ ഹൈദരാബാദിൽ പുത്തൻ വീട് വാങ്ങിയിരുന്നു നാഗ ചൈതന്യ. ഇവിടേക്ക് നാഗ ചൈതന്യ ശോഭിതയെ ക്ഷണിച്ചിരുന്നു എന്നും അവർ എത്തി എന്നും വാർത്തകൾ ഉണ്ട്.
കൂടാതെ ശോഭിത നായികാ ആയി എത്തുന്ന മേജർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തിൽ ശോഭിത താമസിച്ച ഹോട്ടലിൽ നാഗ ചൈതന്യയെ കണ്ടിരുന്നു എന്നും പറയുന്നു. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭിത ധൂലിപാല. മോഡല്‍ കൂടിയായ ഇവര്‍ 2016ലെ രാമന് രാഘവന് 2.0 യിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. 2019 മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറി. ഈ വര്‍ഷം പുറത്തിറങ്ങിയ കുറുപ്പാണ് ശോഭിതയെ മലയാളത്തില്‍ പരിചിതയാക്കിയത്. തെലുങ്ക് ചിത്രമായ മേജറിലും പ്രധാന റോളിലാണ് ശോഭിത. പതിനൊന്ന് വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗ ചൈതന്യയും അവസാനിപ്പിച്ചത്. ഗൗതം മേനോന് ചിത്രം യേ മായ ചേസുവേ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായത്. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017ല്‍ ആണ് ഇരുവരും വിവാഹിതരാവുന്നത്. ഹിന്ദു -ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരമായിരുന്നു വിവാഹം നടന്നത്. കരിയര്‍ സംബന്ധമായ പ്രശ്നമാണ് വേര്‍പിരിയലിന് കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്.
Celebrity
റിയാസിന്റെ പെങ്ങൾക്കും ഉമ്മക്കും നേരെവരെ നാട്ടുകാരുടെ ആക്രമണം, വാപ്പ ആശുപത്രിയിലായി ; മകൻ വരുമ്പോൾ എന്താകുമെന്ന് പേടിയാണെന്നും ഉമ്മ; സംഭവം ഇങ്ങനെ..!!

സംഭവബഹുലമായി ബിഗ് ബോസ് സീസണ് 4 മുന്നോട്ട് പോവുകയാണ്. ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ ഷോ അവസാനിക്കാനുള്ളു. ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ പ്രധാന ആഗ്രഹം. ഇതിനായി സകല വഴികളും പയറ്റുന്നുണ്ട്. നിരവധി നാടകീയ സംഭവങ്ങളാണ് ദിവസവും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. എപ്പോള്‍ എവിടെ എന്ത് സംഭവിക്കുമെന്ന് മുന്‍ക്കൂട്ടി പറയാനോ പ്രവചിക്കാനോ സാധിക്കില്ല. എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിത്തെറി വീട്ടില്‍ സംഭവിക്കാം. അപ്രതീക്ഷിതമായി പലരും മത്സരത്തില്‍ നിന്ന് പുറത്തായി. ഫൈനല്‍ 5 ല്‍ ഉണ്ടാകുമെന്ന് വിചാരിച്ചവരില്‍ പലരുമാണ് പുറത്തായത്. ബിഗ് ബോസ് വീട്ടിലെ അംഗ സംഖ്യ കുറഞ്ഞെങ്കിലും വഴക്കിന് ഒട്ടും കുറവ് വന്നിട്ടില്ല. ജാസ്മിനും റോബിനും പുറത്ത് പോയതോടെ ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ സ്ഥിരം വഴക്കുണ്ടാക്കുന്നത് ലക്ഷ്മിപ്രിയയും റിയാസുമാണ്. ആദ്യം ദില്‍ഷയെ ആണ് റിയാസ് കളിയാക്കിയിരുന്നതെങ്കിലും പിന്നീടിത് ലക്ഷ്മിപ്രിയയിലേക്ക് എത്തുകയായിരുന്നു.
ബിഗ് ബോസ് ഷോയിലെ റിയാസിൻ്റെ പ്രകടനത്തെക്കുറിച്ച് ഒരു അവതാരകൻ അദ്ദേഹത്തിൻ്റെ ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. “റിയാസ് നന്നായി കളിക്കുന്നുണ്ടെന്നും, അതിനോടൊപ്പം തന്നെ ഒരുപാട് വിഷമിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു എന്നാണ് ഉമ്മ പറയുന്നത്. ആദ്യം ബിഗ് ബോസിലെ ഇരുപതിൽ പേരില്‍ ഒരാളായി റിയാസിനെ വിളിച്ചിരുന്നെന്നും, അന്ന് അവന് ഒരു ജോലിയ്ക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ബിഗ് ബോസിലേയ്ക്ക് പോകാൻ അവസരം വന്നതെന്നും, പോവണ്ടെന്ന് താൻ അവനോട് പറഞ്ഞെങ്കിലും അവിടെ പോവണമെന്നും, ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ് ഫോമിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അവൻ പറഞ്ഞതായി ഉമ്മ സൂചിപ്പിച്ചു.” അങ്ങനെ എല്ലാ തയ്യാറെടുപ്പും നടത്തി ഇരിക്കുമ്പോഴാണ് ഇരുപത് പേരെ എടുക്കുന്നില്ല, ഇപ്പോള്‍ പതിനേഴ് പേരെയുള്ളുവെന്ന് അറിയിപ്പ് വരുന്നത്. റിയാസ് എപ്പോഴും റെഡിയായിരിക്കണം. റിയാസിനെ വിളിക്കുമെന്നും അവർ പറഞ്ഞിരുന്നെന്നും, പിന്നീട് അവനെ വിളിച്ചിട്ട് എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ പോയിക്കോളാനും, അത് കഴിഞ്ഞ് അടുത്ത തവണ റിയാസിനെ ആദ്യം മുതല്‍ വേണമെന്നും അവര്‍ പറഞ്ഞതായും, കുറച്ച് ദിവസത്തിന് പിന്നാലെ പിന്നെയും വിളിച്ചിട്ട് നാളെ രാവിലെ ഫ്ളൈറ്റുണ്ടെന്നും വരാന്‍ പറഞ്ഞതായും ഉമ്മ വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ പോയി കഴിഞ്ഞാല്‍ ചെറിയ കാര്യത്തിന് പോലും വഴക്കിടുമെന്നും, ജയിക്കാന്‍ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങളും പറയുമെന്നും, അതോർത്ത് ഉമ്മയും, വാപ്പയും കാര്യമാക്കേണ്ടതില്ലെന്ന് റിയാസ് പറഞ്ഞിട്ടുണ്ടെന്ന് ഉമ്മ കൂട്ടിച്ചേർത്തു. പക്ഷേ തനിയ്ക്കത് ഉള്‍കൊള്ളാന്‍ കഴിഞ്ഞെങ്കിലും, റിയാസിൻ്റെ വാപ്പയ്ക്ക് അതിന് സാധിച്ചില്ലെന്നും, എപ്പോഴും ടെന്‍ഷനിലായിരുന്നെന്നും ഒടുവില്‍ ഉപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി സാഹചര്യം വന്നെന്നും ഉമ്മ പറഞ്ഞു. റിയാസ് ബിഗ് ബോസിൽ പോയത് മുതല്‍ ആശുപത്രി, വീട് എന്നിങ്ങനെ പോയി കൊണ്ടിരിക്കുകയാണെന്നും, അത്ര മോശമായ രീതിയിലുള്ള ആക്രമണമാണ് ഞങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നതെന്നും ഉമ്മ സൂചിപ്പിച്ചു . പുറത്ത് വന്നതിന് ശേഷം അവന് തന്നെ അതിനെതിരെ പ്രതികരിക്കുമെന്നും പറഞ്ഞ് ഉമ്മ നിർത്തി. ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമറാണ് റിയാസ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിയാസ് സലീമും ലക്ഷ്മി പ്രിയയും തമ്മിലുളള പോരാണ് ഇപ്പോൾ ഷോയിലെ ചൂടുളള കണ്ടന്റ്.
Celebrity
ദിൽഷയ്ക്കായുള്ള റോബിന്റെ കാത്തിരിപ്പ് വെറുതെയാണോ? ദിൽഷയും ജിപിയുമായി പ്രണയത്തിലാണോ?; ദിൽഷയുടെ കുടുംബത്തിന്റെ പ്രതികരണം..!!

ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബിഗ് ബോസ് സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക് ആണ് ഇപ്പോൾ നടക്കുന്നത്. ദിൽഷയാണ് മറ്റ് ഏഴ് പേരെ പിന്തള്ളി കൊണ്ട് ഫൈനലിലേക്ക് എത്തിയത്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ലവ് ട്രാക്ക് ഉണ്ടാവും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദവും ദില്‍ഷയോട് പ്രണയാഭ്യര്‍ഥന നടത്തിയ ബ്ലെസ്ലിയുമൊക്കെ ചേര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ പ്രണയത്തിന് തുടക്കം കുറിച്ചു. എന്നാല്‍ രണ്ടാളോടും പ്രണയമല്ല, സൗഹൃദമാണെന്ന ഉറച്ച നിലപാടിലായിരുന്നു ദില്‍ഷ. എന്നാല്‍ പുറത്ത് മറ്റ് ചില ഗോസിപ്പുകളാണ് പ്രചരിച്ചത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെടുന്നത്.
അതിലെ അവതാരകനായ ഗോവിന്ദ് പത്മസൂര്യയും ദില്‍ഷയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു എന്ന തരത്തിലൊരു കിംവദന്തി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നിരവധി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. ഇതൊരു ആയുധമാക്കി ദിൽഷ റോബിൻ പ്രണയം വെറും അഭിനയമാണെന്ന് വരുത്തിത്തീർക്കുകയാണ് ഇവരുടെ വിമർശകർ. ഇതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് ദിൽഷയുടെ സഹോദരി.ഇപ്പോള്‍ തനിയ്ക്ക് വിവാഹമൊന്നും നേക്കേണ്ടെന്നും, അടുത്ത വര്‍ഷം നോക്കാമെന്നാണ് അവള് പറഞ്ഞതെന്നും, നിരവധി പ്രൊപ്പോസലുകൾ വന്നിരുന്നെന്നും, അപ്പോഴെല്ലാം ഇതാണ് തൻ്റെ ആളെന്ന് പറഞ്ഞ് തനിയ്ക്കൊരു സ്പാര്‍ക്ക് വരണമെന്നും, എങ്കിൽ മാത്രമേ പ്രണയിക്കു എന്ന് ദിൽഷ പറഞ്ഞതായും സഹോദരി വ്യക്തമാക്കുന്നു. ദിൽഷയൊരു കൃഷ്ണ ഭക്തയാണെന്നും,തൻ്റെ ചെക്കനെ തനിയ്ക്ക് കണ്ണന് കൊണ്ടുവരുമെന്നാണ് അവള് പറയാറുള്ളതെന്നും സഹോദരി ഷിംന പറയുന്നു. ബിഗ് ബോസില്‍ വെച്ച് അവള് പറഞ്ഞ കാര്യങ്ങൾ ശരി ആണെന്നും പറയുമ്പോള്‍ കുറച്ച് കൂട്ടി പറഞ്ഞതാണെന്നും, തങ്ങൾ മക്കളിൽ മൂന്നുപേരില്‍ ഏറ്റവും പാവം അവളാണെന്നും ചേച്ചി കൂട്ടിച്ചേർത്തു.
ജിപിയുമായി ദിൽഷയ്ക്ക് വളരെ നല്ല സൗഹൃദമുണ്ട്. അവര്‍ നല്ല കൂട്ടുകാരാണെന്നും, അവർക്കിടയിൽ വേറേ രീതിയിലുള്ള ബന്ധമില്ലെന്നും, അത്തരത്തിലുള്ള വർത്തമാനങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നതായും, അവയെ ഗൗരവപൂർവ്വം കാണേണ്ടതില്ലെന്നും, ദിൽഷയുടെ സഹോദരി സൂചിപ്പിച്ചു. ഡി ഫോര്‍ ഡാന്‍സിൽ ഇരുവരും ഉണ്ടായിരുന്ന സമയത്ത് പോലും അതൊന്നും അത്ര വലിയ സംഭവമായിരുന്നില്ലെന്നും ഇപ്പോഴാണ് ഇതിനൊക്കെ ഇത്ര വലിയ ഹൈപ്പ് കിട്ടുന്നതെന്നും, ഇവയൊക്കെ പൊങ്ങി വരുന്നതെന്നും സഹോദരി വ്യകത്മാക്കി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ സഹോദരി ഷിംന അബീഷ് ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ദിൽഷയുടെ ചേട്ടനും ( സഹോദരി ഭർത്താവ് ) പ്രതികരിച്ചത് ഈ രീതിയിലാണ്. ജി. പിയും, ദിലുവും തമ്മിൽ പ്രണയമല്ല, നല്ല സൗഹൃദമാണെന്നും ഇപ്പോഴും അത് നല്ല രീതിയിൽ തുടർന്ന് പോകുന്നതിൽ സന്തോഷമുണ്ടെന്നും, അവൾക്ക് അങ്ങനെ ആരോടും ഇതുവരെ ഒരു പ്രണയം ഉള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിൽഷ നല്ല പ്രകടനം കാഴ്ചവെച്ച് സ്വന്തം നിലപാടുമായി മുന്നേറുകയാണെങ്കില്‍ ടോപ് 5 – ല്‍ വരുമെന്നും സഹോദരി പറയുന്നു.വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേ ബിഗ് ബോസ് സീസൺ 4 അവസാനിക്കാൻ ബാക്കിയുള്ളു. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും, ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മുഴുവൻ പ്രേക്ഷകരും. ഫൈനലിലേയ്ക്ക് എത്തുന്ന അഞ്ച് പേരില്‍ ഒരാളായി ദില്‍ഷ മാറി. ഇനി ദില്‍ഷയ്ക്ക് നോമിനേഷനുകളെ ഭയക്കേണ്ടതില്ല.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity1 year ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!