Connect with us

Photos

“ഉപ്പും മുളകിലേം പൂജ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ” ഗ്ലാമർ ഫോട്ടോ ഷൂട്ടിൽ തിളങ്ങി താരം അശ്വതി നായർ.!!

Published

on

Aswathy nair

“ഉപ്പും മുളകിലേം പൂജ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ” ഗ്ലാമർ ഫോട്ടോ ഷൂട്ടിൽ തിളങ്ങി താരം അശ്വതി നായർ.!!

ഉപ്പും മുളകിലെയും ലെച്ചുവിനെ എല്ലാരും മിസ്സ് ചെയ്തു തുടങ്ങിയ വേളയിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൂജ ജയറാം എന്ന കഥാപാത്രം അവതരിച്ചത്. അശ്വതി നായരാണ് പൂജയെ അവതരിപ്പിക്കുന്നത്. ലച്ചുവുമായുള്ള മുഖസാദൃശമാണ് അശ്വതിയ്ക്ക് ഭാഗ്യമായത്. കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളിലെല്ലാം അശ്വതി തിളങ്ങി നിന്നിരുന്നു. ഇത് താരത്തിന്റെ ജനപ്രീതി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അശ്വതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്. മോഡലിംങ് രംഗത്ത് കഴിവ് തെളിയിച്ച താരം ആരും പരീക്ഷിക്കാത്ത വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തുകയാണിപ്പോൾ. തന്റെ കാലിലെ ടാറ്റൂ പ്രദർശിപ്പിച്ചു കൊണ്ട് അശ്വതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

അമൃത സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ നിന്നും താരം ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഉപ്പും മുളകിലും തുടർന്നുമുണ്ടാകുമോ എന്ന ചോദ്യത്തിന് ആരാധകരെ നിരാശപ്പെടുത്തില്ല എന്നാണ് താരത്തിന്റെ മറുപടി. മുടിയനുമായുള്ള വിവാഹത്തിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പഠനം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ വിവാഹം കഴിപ്പിക്കാമെന്നാണ് ഉപ്പും മുളകും കുടുംബത്തിന്റെ തീരുമാനം.
എന്നാൽ യഥാർത്ഥ ജീവിതത്തിൽ അശ്വതി വിവാഹിതയാണ്. ഹരിയാണ് ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമാണ്.

Celebrity

ചുവപ്പിന്റെ പ്രൗഢിയിൽ താരറാണിയെപോലെ സാനിയ ഇയ്യപ്പൻ..[PHOTOS] !!

Published

on

ബാലതാരവും സഹതാരവും ഒക്കെകയായി എത്തിയ സാനിയ ഇയ്യപ്പൻ ആദ്യമായി നായികയായി എത്തിയത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പൻ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മികച്ച നർത്തകിയും മോഡലും ആയ താരം ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ നടത്തിയ ഷോയിൽ മത്സരാർത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്. തുടർന്ന് അപ്പോത്തിക്കരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ എത്തിയ സാനിയ എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ പാർവതിയുടെ ബാല്യകാലവും അഭിനയിച്ചിരുന്നു.

എന്നാൽ സാനിയ എന്ന അഭിനേതാവ് ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന നായിക വേഷത്തിൽ എത്തിയതോടെ ആയിരുന്നു. കൂടാതെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ജാൻവി എന്ന കഥാപാത്രത്തിൽ കൂടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശാലീന സുന്ദരികൾ ഒട്ടേറെ ഉള്ള മലയാളം സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം ആണ് സാനിയ. സാനിയ നടത്തുന്ന ഫോട്ടോഷൂട്ടുകൾ എന്നും ആരാധകർക്ക് ആവേശം ആയിട്ടുള്ളത് തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ വരുന്ന സോഷ്യൽ മീഡിയയിൽ സാരിയിൽ പ്രൗഢമായ വേഷത്തിൽ തന്നെയാണ് സാനിയ എത്തുന്നത്.

ചുവന്ന സാരിയിൽ തന്റെ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് സാനിയ കാണിക്കുക തന്നെ ചെയ്യുന്നത്. ഏത് വേഷത്തിലും തനിക്ക് സൗന്ദര്യം കാണിക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി കാണിക്കുകയാണ് സാനിയ എന്ന മലയാള സിനിമയുടെ രാജകുമാരി.

ക്വീനിന്റെ വിജയത്തെ തുടർന്ന് പ്രേതം 2, ലൂസിഫർ, കൃഷ്‌ണൻകുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാൾ കൂടിയാണ് സാനിയ.

 

വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വളരെ വേഗം വൈറലാകാറുണ്ട്.

 

Continue Reading

Celebrity

‘ഇത് എന്താ പഞ്ചായത്ത് കിണറോ ?’; സാധികയുടെ പുത്തൻ ഫോട്ടോഷൂട്ടിനെതിരെ വിമർശന കമന്റ്..[PHOTOS] !!

Published

on

മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ലഹങ്ക ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.

നേവൽ കാണുന്ന രീതിയിലുള്ള വസ്ത്രമായതിനാൽ തന്നെ നോവലിനെ കുറിച്ചുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ഒപ്പം തന്നെ ‘ഇത് എന്താ പഞ്ചായത്ത് കിണറോ’ എന്ന ചോദ്യമാണ് ഒരാൾ എത്തിയിരുന്നു. എന്നാൽ താരം ഈ കമന്റിന് മറുപടി ഒന്നും നൽകിയിട്ടില്ല. വലിയ സ്വീകാര്യത തന്നെയാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേജുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഇതിനോടകം തന്നെ ചിത്രം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. നടി സാധിക വേണുഗോപാലിന്റെ വിവാഹമോചനത്തെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കഥ നടി തന്നെ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളാണ് നവമാധ്യമങ്ങള്‍ വൈറലാക്കിയത്. ഒപ്പം സാധികയുടെ ഫോട്ടോഷൂട്ടും തരംഗമാവാറുണ്ട്. ഫോട്ടോഷൂട്ടിന് താഴെ വരുന്ന കമന്റുകളെ കുറിച്ചും മറ്റ് വിശേഷങ്ങളും തുറന്ന് പറയുകയാണ് നടിയിപ്പോള്‍. തന്നെ കുറിച്ച് പുതിയതായി എന്തെങ്കിലും വാർത്തകൾ വരുന്നുണ്ടോന്ന് ഇടയ്ക്ക് നോക്കാറുണ്ടെന്നത് അടക്കം നിരവധി കാര്യങ്ങളാണ് സിനിമ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാധിക പറയുന്നത്. എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്.

 

എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗുഗിളില്‍ കയറി നോക്കും.

Continue Reading

Celebrity

കളറിൽ മുങ്ങി ആഘോഷമാക്കി റെബേക്കയുടെ ഹൽദി; ഫോട്ടോസ് വൈറലാകുന്നു [PHOTOS]..!!

Published

on

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പ്രണയത്തിനൊടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം റബേക്കാ സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഇരുവരും ഒന്നാകുന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ഹാൾടിയും മറ്റ് ചടങ്ങുകളും ഗംഭീരമായി തന്നെ നടന്നതിന് പിന്നാലെ കല്യാണ തലേന്നായ ഇന്ന് നടന്ന ഫങ്ക്ഷനിൽ റബേക്കായുടെ ഡാൻസ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സുഹൃത്തുക്കൾക്കും കാസിൻസിനുമൊപ്പം ഡാൻസ് ചെയ്യുന്ന റബേക്കായുടെ വീഡിയോ താരത്തിന്റെ ഫാൻ പേജുകളിലും മറ്റും നിറയുകയാണ്. താരത്തിനൊപ്പം പ്രതിശ്രുത വരൻ ശ്രീജിത്തുമുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ കസ്തൂരിമാനിലെ കാവ്യാ എന്ന കാധ്യപത്രമാണ് റബേക്കായ്ക്ക് ആരാധകരെ സംബന്ധിച്ച് നൽകിയത്. ഇപ്പോഴും മിനിസ്ക്രീൻ ആരാധകർക്ക് റബേക്കാ കാവ്യാ തന്നെയാണ്. കുട്ടനാടൻ മർപ്പാപ്പ, മാർഗംകളി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ശ്രീജിത്ത് വിജയ്. സണ്ണി ലിയോണിനെ നായികയാക്കി ഷീറോ എന്ന ചിത്രമാണ് താരം ഇപ്പോൾ സംവിധാനം ചെയ്യുന്നത്. മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ എന്നാണ് ഇരുവരും ഒന്നാകുന്നതെന്നറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

എന്തായാലും മാർഗംകളിക്കാരി മാർപാപ്പയ്ക്ക് സ്വന്തമാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഏറെ കാലമായി സംവിധായകന്‍ ശ്രീജിത്ത് വിജയനും റബേക്കയും തമ്മില്‍ പ്രണയത്തിലായിരുന്നു.

 

കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. അന്ന് മുതലിങ്ങോട്ട് വിവാഹമെന്നാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നെങ്കിലും നടി റബേക്ക സന്തോഷ് തിളങ്ങിയത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കസ്തൂരിമാനില്‍ കാവ്യ എന്ന പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നത് നടിയാണ്.

 

കസ്തൂരിമാന്‍ അവസാനിച്ചെങ്കിലും അതിലെ കാവ്യയെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല.

Continue Reading

Celebrity

സാരിയിൽ ഹോട്ട് ലുക്കിൽ ഭാവനയുടെ ബജരംഗി ചിത്രങ്ങൾ..[PHOTOS] !!

Published

on

1986 ൽ തൃശ്ശൂരിൽ ജനിച്ച കാർത്തിക മേനോൻ എന്ന നടിയെ ചിലപ്പോൾ മലയാളികൾ അറിയാൻ വഴിയില്ല. കാരണം സിനിമയിൽ നമ്മളിൽ കൂടി എത്തിയ താരത്തിന്റെ പേര് ഭാവന എന്നായിരുന്നു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി 2002 ൽ ആണ് ഭാവന അഭിനയ ലോകത്തിൽ എത്തുന്നത്. അതായത് മലയാളികൾ ഭാവനയെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയിൽ ആറുവർഷം പൂണ്ടുവിളയാടിയ ഭാവന 2008 ഓടെയാണ് തമിഴ് , തെലുങ്ക് സിനിമകളുടെ ഭാഗം ആകുന്നത്. മലയാളത്തിൽ ശാലീന സുന്ദരിയിൽ നിന്നും തമിഴിലും തെലുങ്കിലും ഗ്ലാമർ വേഷങ്ങൾ ഉം ചെയ്തു ഭാവന.

മലയാളത്തിന്റെ പ്രിയ നടി ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്ത താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടിയാണ്.വളരെ മികച്ച അഭിനയമികവും സംഭാഷണശൈലിയുംമാണ് താരത്തിനെ മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്.  കന്നഡ നിർമാതാവ് ആയ നവീനെയാണ് ഭാവന 2018 ൽ വിവാഹം കഴിക്കുന്നത്. തന്റെ പതിനാറാം വയസിൽ ആണ് ഭാവന സിനിമയിലേക്ക് എത്തുന്നത്.

മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി , ദിലീപ് , ജയറാം , പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ എന്നിവർ ഇതിൽ പെടും. എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു ഭാവന. മലയാളത്തിൽ അല്ല കന്നടയിൽ ആണ് ഭാവന സിനിമ ചെയ്തത്. ഇപ്പോൾ താരം ചെയ്ത പുതിയ സിനിമ പുറത്ത് ഇറങ്ങന്നതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഭാവനയും ശിവ രാജ് കുമാറും കേന്ദ്ര കഥാപാത്രം ആയി എത്തുന്ന സിനിമയാണ് ഭജ രംഗി 2. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിടി പ്ലെക്ക് നൽകിയ അഭിമുഖത്തിൽ ആണ് മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നതിനെ കുറിച്ച് സംസാരിച്ചത്…

മലയാള സിനിമയിൽ നിന്നും മാറി നിക്കുന്നത് ബോധപൂർവമാണ്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ.. എന്റെ തീരുമാനം ആണ് മലയാളം സിനിമകൾ കുറച്ചു കാലത്തേക്ക് ചെയ്യുന്നില്ല എന്നുള്ളത്. അതെന്റെ മനഃസമാധാനത്തിന്റെ കൂടി കാര്യം ആണ്. ഇപ്പോൾ കന്നടയിൽ മാത്രം കേന്ദ്രികരിച്ച് സിനിമകൾ ചെയ്യാൻ ആണ് തീരുമാനം.

നിലവിൽ പുതിയ സിനിമകൾ ഒന്നും ഞാൻ കമ്മിറ്റ് ചെയ്തട്ടില്ല. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രം ആണ് ബജരംഗിയിലെ ചിന്മികിനി. മറ്റു ഭാഷകയിൽ വളരെ ബോൾഡ് ആയ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ കന്നടയിൽ സൗമ്യമായ വേഷങ്ങൾ മാത്രം ആണ് ചെയ്യുന്നത്.

എന്നാൽ ഈ കഥാപാത്രം കുറച്ചു ബോൾഡും അതോടൊപ്പം അത്യാവശ്യം റൗഡി സ്വഭാവമുള്ള അത്യാവശ്യം തമാശകൾ പറയുന്ന കഥാപാത്രം കൂടി ആണെന്ന് ഭാവന പറയുന്നു. മലയാളത്തിൽ അവസാനമായി ഭാവന നായികായി എത്തിയ സിനിമ ആദം ജോൺ ആയിരുന്നു. 2017 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്.

Continue Reading

Celebrity

‘ആ ബെഡിന് ഒരു റസ്റ്റ്‌ കൊടുക്ക്’; ട്രോളുകളുമായി ആരാധകർ; ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ജീവയും അപർണയും..[PHOTOS] !!

Published

on

അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അപർണ തോമസ്. അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ താരത്തിന് സാധിച്ചു. മോഡലിംഗ് രംഗത്തും സജീവമാണ് അപർണ തോമസ്. സി കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റിഷോയിൽ ജീവക്കൊപ്പം അവതാരകയായി എത്തി മികച്ച സ്വീകാര്യത തന്നെ അപർണ നേടിയിരുന്നു. എയർഹോസ്റ്റസ് കൂടിയായ അപർണ ആ ജോലി ഉപേക്ഷിച്ചാണ് മീഡിയ ഫീൽഡിൽ സജീവമായത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു അപർണ്ണയും ജീവയും വിവാഹിതരായത്. ഇരുവർക്കും മികച്ച സ്വീകാര്യത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്.

ജീവയുമായുള്ള വിവാഹത്തോടെ അപർണയ്ക്ക് ജീവയുടെ ആരാധകരെ കൂടി സ്വന്തമാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ജീവ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബെഡ്‌റൂമിൽ നിന്നുള്ള ബോൾഡ് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് ജീവ പങ്കുവെച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ഓരോ ചെറിയ നിമിഷവും ആസ്വദിക്കുക.’എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ചിത്രത്തെ ട്രോളിയും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘ആ ബെഡിന് ഒരു റസ്റ്റ്‌ കൊടുക്ക്, ആ ക്യാമറാമാൻ അവിടെ തന്നെയാണോ കിടപ്പ്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.

സരിഗമപഎന്ന ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് ജീവ. അവതരാകനായി എത്തി മോഡൽ, വ്ലോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാവുകയാണ് താരമിപ്പോൾ. വലിയ ആരാധകരാണ് താരത്തിന് ഉള്ളത്. അതുപോലെ നിരവധി സിനിമകളിലൂടെയും സ്റ്റാർ മജിക് എന്ന ഷോയിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ബിഹൈൻഡ് വുഡ്സിന്റെ വെബ് സീരീസിലാണ് താരങ്ങൾ ഒരുമിക്കുന്നത്. ജസ്റ്റ് മാരീഡ് തിങ്സ് എന്നാണ് സീരീസിന്റെ പേര്. വൈഷാഖ് നന്ദു ആണ് സീരീസിന് പിന്നിൽ. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന രണ്ടുപേർ വിവാഹം ചെയ്യുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സീരീസിന്റെ പ്രമേയം.

നഗരത്തിൽ ജനിച്ച ആർജെ ആയി ജീവ എത്തുമ്പോൾ, ശ്രീവിദ്യ ഒരു ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഇരുവരും കുടുംബമായി മാറുമ്പോൾ കഥ ഒരു രസകരമായ വഴിത്തിരിവായിരിക്കും നല്‍കുക.

വിനീത് ശ്രീനിവാസനാണ് സീരീസിന്റെ ടൈറ്റിൽ സോങ് പാടിയിരിക്കുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

Continue Reading

Most Popular

Film News4 days ago

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി കാത്തിരിക്കാം; സംവിധായകൻ പറയുന്നു..!!

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എം എ നിഷാദ്. മരക്കാര്‍ ചരിത്ര...

Celebrity4 days ago

മോഹൻലാൽ നല്ല സുഹൃത്ത് , കാണാൻ വന്നില്ല , ഇന്ന് ടെലഫോണ്‍ ഉണ്ടല്ലോ എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ?; ടി പി മാധവൻ തുറന്ന് പറയുന്നു..!!

മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യം അറിയിച്ച നടനാണ് ടി പി മാധവന്‍. 650ല്‍ അധികം സിനിമകളിലാണ് 86 വയസിനിടെ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1975ല്‍ രാഗം എന്ന സിനിമയിലൂടെ...

Celebrity5 days ago

ഷാപ്പിലെ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞു ഞാൻ ചെയ്‍തു ; ചുരുളി സിനിമയിൽ എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചുരുളിയിലെ ഷാപ്പിലെ കറിക്കാരി..!!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്...

Celebrity7 days ago

മരക്കാരിനേക്കാൾ കൂടുതൽ മുതൽ മുടക്കിൽ 3 ചിത്രങ്ങൾ കൂടി ആശിർവാദ് സിനിമാസ് ചെയ്യുന്നു; സംഭവം ഇങ്ങനെ..!!

മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ,...

Celebrity7 days ago

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി; റെക്കോർഡുകൾ തൂത്തുവാരി നാളെ മുതൽ മരക്കാർ; സംഭവം ഇങ്ങനെ..!!

റീലീസ് ചെയ്താലും ഞങ്ങളുടെ തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് പറഞ്ഞു വീരവാദം മുഴക്കിയവർക്ക് മുന്നിലേക്ക് ഇതാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി മരക്കാർ...

Celebrity7 days ago

തനിക്ക് വെറും 24 വയസ്സ്; രണ്ടാം വിവാഹമാണോ; സത്യാവസ്ഥ വെളിപ്പെടുത്തി അപ്സര…!!

നടി അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. തിങ്കളാഴ്ച ചോറ്റാനിക്കരയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്....

Celebrity1 week ago

നമ്മുടെ കരിക്കിലെ അർജുൻ മച്ചാൻ വിവാഹിതൻ ആകാൻ പോകുന്നു; വധു ??

യുട്യൂബിലെ വെബ് സീരിസ് നിർമാതാക്കളായ കരിക്കിലെ പ്രമുഖ താരം അർജുൻ രത്തൻ  വിവാഹിതനാകാൻ ഒരുങ്ങുന്നു. അർജുൻ തന്റെ വിവാഹം നിശ്ചിയം കഴിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്. ...

Celebrity1 week ago

സൗഭാഗ്യയ്ക്ക് പിറന്നത് പെൺ കുഞ്ഞ്; മുത്തശ്ശിയായ സന്തോഷത്തിൽ താരാ കല്യാൺ പറയുന്നത് ഇങ്ങനെ..!!

സൗഭാഗ്യ വെങ്കിടേഷിന് പെൺ കുഞ്ഞ് പിറന്നു. താൻ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് നടിയും നർത്തകിയുമായ താര കല്യാൺ. മകൾ സൗഭാഗ്യ വെങ്കിടേഷിനും മരുമകൻ അർജുന സോമശേഖരനും കുട്ടി...

Celebrity1 week ago

അപ്സരയുടെ കഴുത്തിൽ താലിചാർത്തി ആൽബി ; ഒടുവിൽ രണ്ടു വർഷത്തെ പ്രണയ സാഫല്യം..!!

ജയന്തിയുടെ കഴുത്തിൽ താലി ചാർത്തി ആൽബി; രണ്ട് വർഷത്തെ പ്രണയസാഫല്യം. അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ...

Celebrity1 week ago

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും...

Trending