Connect with us

Uncategorized

പൂജയുടെ അഭിനയം വൻശോകം… ട്രാക്ക് തെറ്റി ഉപ്പും മുളകും… പാറുകുട്ടി തിരികെ വരട്ടെ എന്ന് ആരാധകർ!!

Published

on

പൂജയുടെ അഭിനയം വൻശോകം… ട്രാക്ക് തെറ്റി ഉപ്പും മുളകും… പാറുകുട്ടി തിരികെ വരട്ടെ എന്ന് ആരാധകർ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും . ആയിരം എപ്പിസോടുകൾ പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ് പ്രോഗ്രാം . എന്നാൽ ലോക്ക് ഡൗൺ പ്രമാണിച്ച് റീ ഷൂട്ട് തുടങ്ങിയ വേളയിൽ ഷോ പല മാറ്റങ്ങൾക്കും വിധേയായി. ഇതിനെതിരെ മുറുമുറുപ്പുകളുമായി ആരധകർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മുടിയന്റെ കാമുകിയായി അവതരിച്ച പൂജ കല്ലുകടിയായി മാറുന്നു എന്നാണ് പ്രേക്ഷക പക്ഷം. സൂര്യ മ്യൂസിക്കിലെ അവതാരികയായ അശ്വതി നായരാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലച്ചുവിന് പകരക്കാരി എന്ന നിലയ്ക്കാണോ പൂജ അവതരിപ്പിക്കപ്പെട്ടത് എന്ന് പലർക്കും സംശയമുണ്ടായി.

എന്തു തന്നെ ആയാലും ആള് ഭയങ്കര ഓവർ ആക്ടിങ്ങാണെന്നാണ് പലർക്കുമുള്ള അഭിപ്രായം. സീരിയൽ പഴയ പോലെ നിലവാരം പുലർത്തുന്നില്ല. ആദ്യ 350 എപ്പിസോഡുകൾ ഒരു രക്ഷയുമില്ലായിരുന്നു. ഒരാൾ അഭിപ്രായപ്പെട്ടു. സ്ക്രിപ്റ്റു പോലുമില്ലാതെ രംഗങ്ങൾ അവതരിപ്പിക്കാനുള്ള അഭിനേതാക്കളുടെ പാടവം ഏറെ പ്രശംസനീയമാണ്. എന്നാൽ പൂജമുടിയന് മാച്ചല്ലെന്നും പൂജകാരണമാണ് റേറ്റിംങ് കുത്തനെ ഇടിഞ്ഞതെന്നുമെല്ലാം പലരും ആക്ഷേപമുന്നയിക്കുന്നുണ്ട്. ആ കുട്ടി ആ ഫാമിലിയുമായി ചേർന്നു നില്ക്കുന്നില്ലെന്നും അക്ഷേപുണ്ട്.

Uncategorized

താരപുത്രനെന്ന നിലയിൽ കുട്ടിക്കാലത്തു ഒരുപാട് സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ദുൽഖർ

Published

on

By

dulquer

മലയാളികളുടെ സ്വന്തം താരമാണ് നടൻ ദുൽഖർ സല്‍മാൻ. സെക്കന്റ് ഷോയിലൂടെയായിരുന്നു ദുല്‍ഖര്‍ അരങ്ങേറിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരപുത്രന്‍ തെന്നിന്ത്യയുടെ സ്വന്തമായി മാറുകയായിരുന്നു. വാപ്പച്ചിയെ പോലെ പ്രശസ്തനാവണമെന്നോ അഭിനേതാവായി മാറുമെന്നൊന്നും കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നാണംകുണുങ്ങിയായിരുന്ന കുട്ടിയായിരുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്.

ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ് അന്ന് പങ്കെടുക്കാറുള്ളത്. അതും ഏറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുള്ളത്. കുറേപേര്‍ ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെ പാടും. അങ്ങനെയുള്ള ഞാന്‍ എങ്ങനെ അഭിനേതായെന്നോര്‍ത്ത് പലര്‍ക്കും അത്ഭുതമാണ്. പഠിപ്പിസ്റ്റായിരുന്നില്ല താനെന്നും ദുല്‍ഖര്‍ പറയുന്നു. എന്റേതായൊരു ലോകത്തായിരുന്നു ഞാനെന്നും. വീട്ടില്‍ കുത്തിയിരുന്ന് പഠിക്കാറുണ്ടായിരുന്നു. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്ഥിരമായി വഴക്ക് കിട്ടാറുണ്ടായിരുന്നു. മാര്‍ക്ക് കുറയുമ്പോളും ചോദ്യങ്ങള്‍ വരാറുണ്ടായിരുന്നു.

സിനിമാതിരക്കുകളിലായിരുന്നതിനാല്‍ സുല്‍ഫത്തായിരുന്നു മക്കളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പമായി സമയം ചെലവഴിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് മമ്മൂട്ടി നല്‍കുന്നത്. യുവതാരങ്ങളോടും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാപ്പച്ചിയുടെ ഈ നിലപാട് ദുല്‍ഖറും പിന്തുടരുന്നുണ്ട്. ലൊക്കേഷനിലെത്തിയാലും മകളായ കുഞ്ഞുമറിയത്തിന് അരികിലേക്ക് എത്തണമെന്നാണ് തോന്നാറുള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

Continue Reading

Uncategorized

അതുകൊണ്ണ്ടുതന്നെ അവൾക്കു ‘നില’ എന്ന പേരാണ് ഏറ്റവും അനുയോജ്യം, പേർളിഷ്

Published

on

By

pearlish

മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവളേ ചുറ്റിപ്പറ്റിയാണ് എന് മുമ്പ്തന്നെ കുറിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേര്ളിഷ് ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ മകൾക്ക് 28 ദിവസം പൂർത്തിയായതിന്റെ ചടങ്ങിൽനിന്നുളള ചിത്രവും കുഞ്ഞിന്റെ പേരും തന്റെ സോഷ്യൽ മെയ്‌ലിയിലൂടെ പങ്കുവെച്ചിരിക്കയാണ് താരം.

‘ഞങ്ങളുടെ കുഞ്ഞ് പെണ്ണ് നില ശ്രീനിഷിനെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഇരുപത്തിയെട്ട് ദിവസങ്ങളായി അവളെത്തിയിട്ട്’.  എന്നുതുടങ്ങുന്ന പോസ്റ്റിൽ തന്റെ പൊന്നോമനയുടെ പേരും അതിന്റെ കാരണവും ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ശ്രീനിഷിനും മകൾക്കുമൊപ്പമുളള ഒരുമനോഹരമായ  ചിത്രംകൂടി പേളി ചേർത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

“ആദ്യമായി അവളെ കൈകളില്‍ എടുത്തപ്പോള്‍ ചന്ദ്രന്‍റെ ഒരു തുണ്ട് കൈയില്‍ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലപ്പെട്ടത്.. സാക്ഷാത്കരിക്കപ്പെട്ട ഒരു വലിയ സ്വപ്‍നം. അത്രയും ശുദ്ധവും ദൈവികവുമായത്. അതിനാല്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു”, എന്നാണ് നില എന്ന പെരുമകൾക്കു സമ്മാനിക്കാൻ കാരണമായ പെർലിഷ് പറയുന്നത്.

 

Continue Reading

Uncategorized

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടു അഭിനന്ദനവുമായി റാണി മുഖർജി, ജിയോ ബേബിയെ അറിയിച്ചത് പ്രിത്വി രാജ്

Published

on

By

നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ദി  ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പിന്നീട് ആമസോൺ പ്രൈമിലൂടേയും സ്ട്രീമിങ് ചെയ്യുകയുണ്ടായി. ഏപ്രിൽ രണ്ട് മുതലാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്. ഇപ്പോഴിതാ ആമസോൺ എഫക്ട് എന്ന് കുറിച്ചുകൊണ്ട് ഈ സിനിമ കണ്ട ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി പറഞ്ഞതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. പൃഥ്വിരാജ് വഴിയാണ് റാണി മുഖർജി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയെ കുറിച്ചുള്ള തന്‍റെ അഭിപ്രായം സംവിധായകൻ ജിയോ ബേബിയെ അറിയിച്ചിരിക്കുന്നത്, ഇന്ത്യയിൽ തന്നെ അടുത്തകാലത്തിറങ്ങിയതിൽ മികച്ച ചിത്രമെന്ന് താരം. ബാഡ്‍മിന്‍റണ്‍ താരം ജ്വാല ഗുട്ട ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം റആണി മുഖര്‍ജിയും ചിത്രം കണ്ടതിനു ശേഷമുള്ള തന്‍റെ അഭിനന്ദനം സംവിധായകനെ അറിയിച്ചിരിക്കുകയാണ്. സുഹൃത്ത് പൃഥ്വിരാജിലൂടെയാണ് സംവിധായകന്‍ ജിയോ ബേബിക്ക് നല്‍കാനുള്ള മെസേജ് റാണി മുഖര്‍ജി അയച്ചത്. ഈ മാസം 2ന് ആയിരുന്നു ചിത്രത്തിന്‍റെ ആമസോണ്‍ പ്രൈം റിലീസ്.

prithvi

“പൃഥ്വി, ഇത് ഞാനാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ഒരു സിനിമയുണ്ട്. ഞാനത് കണ്ടു. അത് ഗംഭീരമാണെന്ന് തോന്നി. ഞാന്‍ ആ സിനിമ ഏറെ ഇഷ്‍ടപ്പെട്ടുവെന്നും സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നാണ് അതെന്നും ദയവായി അതിന്‍റെ സംവിധായകനോട് പറയുമോ.. നിങ്ങളുടെ പേര് അതില്‍ കണ്ടു. അതിനാല്‍ ഈ മെസേജ് പൃഥ്വി വഴി അയക്കാമെന്ന് കരുതി. വളരെ നല്ല ചിത്രമാണ് അത്”, പൃഥ്വിരാജിന് അയച്ച സന്ദേശത്തില്‍ റാണി മുഖര്‍ജി കുറിക്കുന്നു. താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ലെന്ന് അറിയിക്കുന്ന പൃഥ്വിരാജ് ജിയോ നേടിയ വലിയ വിജയത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്. കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.

Continue Reading

Uncategorized

മൂന്ന് ലക്ഷത്തോളം ലൈക്ക്, 6800 കമന്റ്‌സ്, 1600- ന് മേല്‍ ഷെയര്‍; ഷീലുവിന്‍റെ ഈ പോസ്റ്റിന് എന്താണിത്ര സ്വീകാര്യത?

Published

on

ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ അഭിനേത്രിയാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി. ജയറാമിന്റെ ആടുപുലിയാട്ടം, പട്ടാഭിരാമന്‍, ദിലീപ് ചിത്രം ശുഭരാത്രി എന്നിങ്ങനെ വിജയ ചിത്രങ്ങളുടെ ഭാഗമായി വലുതും ചെറുതുമായ വേഷങ്ങളിലൂടെ ഒന്‍പത് വര്‍ഷമായി മലയാള സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് ഷീലു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷീലു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കിട്ടിയ സ്വീകാര്യതയാണ് സിനിമാപ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നത്.

ഷീലു എബ്രഹാമിന്റെ ഈ പോസ്റ്റിന് എന്താണിത്ര സ്വീകാര്യത? എന്നാണ് പലരുടെയും ചിന്ത. അതിനുള്ള ഉത്തരം ആ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നിന്നും വായിച്ചെടുക്കാം. ‘സദൃശ്യവാക്യം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷീലുവിന് ലഭിച്ച് അംഗീകാരമാണ് ആ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍. നന്ദി എന്ന് മാത്രം കുറിച്ച പോസ്റ്റ്, ഷീലു എന്ന അഭിനേത്രിയുടെ പ്രകടനത്തെ അംഗീകരിക്കാനുള്ള വാതിലാക്കി മാറ്റുകയായിരുന്നു പ്രേക്ഷകര്‍.

ടെലിവിഷനില്‍ ചിത്രത്തിന്റെ പ്രീമിയര്‍ വന്നതിന് പിന്നാലെയാണ് ഷീലു ഫെയ്‌സ്ബുക്കില്‍ നന്ദിയറിയിച്ച് പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. മൂന്ന് ലക്ഷത്തോളം ലൈക്കും 6800 കമന്‍റുകളും 1600- ന് മേല്‍ ഷെയറും ഇതിനോടകം ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. പോസ്റ്റിന് ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തി എന്നും തന്റെ അഭിനയത്തിന് പ്രേക്ഷകര്‍ തന്ന പ്രശംസയായി ഇതിനെ കാണുന്നുവെന്നും ഷീലു സൗത്ത്‌ലൈവിനോട് പറഞ്ഞു.

'സദൃശവാക്യം' എന്ന എന്റെ ചിത്രത്തിന്റെ ടി വി (ഏഷ്യനെറ്റ്) റിലീസ്ന് ശേഷം, അത് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു…

Gepostet von Sheelu Abraham am Dienstag, 4. August 2020

‘ചിത്രത്തിന്റെ പ്രീമിയര്‍ വന്ന് കഴിഞ്ഞ് അതിന് പ്രേക്ഷകര്‍ തന്ന സ്വീകാര്യയ്ക്ക് നന്ദിയറിയിച്ച് ഇട്ട പോസ്റ്റാണിത്. എന്നാല്‍ ഇതിനിത്ര സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സദൃശ്യവാക്യം എന്ന ചിത്രത്തെയും അതിലെ എന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഒന്‍പത് വര്‍ഷത്തോളമായി സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. എല്ലാത്തിനും ഒരു സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ ഭാഗ്യം എന്നിലേക്ക് കൂടുതല്‍ അടുത്തു എന്നു കരുതുന്നു.’ ഷീലു പറഞ്ഞു.

വി എസ് എല്‍ ഫിലിംസിന്റെ ബാനറില്‍ വി എസ് ലാലന്‍ നിര്‍മ്മിച്ച് പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ചിത്രമാണ് ‘സദൃശവാക്യം 24:29. ഷീലു നായികയായെത്തുന്ന ചിത്രം ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മനോജ് കെ ജയന്‍, സിദ്ദിഖ്, ബേബി മീനാക്ഷി, അഞ്ജലി ഉപാസന, കലാഭവന്‍ ഷാജോണ്‍, നിയാസ് ബക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയെന്നും മുന്‍ധാരണകളെ എല്ലാം ചിത്രം മാറ്റിമറിച്ചുവെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കുറെ നാളുകള്‍ക്ക് ശേഷം സ്ത്രീ കേന്ദ്രീകൃതമായ ഒരു ഫാമിലി ത്രില്ലിംഗ് സിനിമ കണ്ടുവെന്നും ഇത്തരമൊരു റോളില്‍ ഷീലുവിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു. മനോഹരമായ ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്കാണ്.

പട്ടാഭിരാമന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ആണ് ഷീലുവിന്റെ പുതിയ ചിത്രം. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. കോവിഡ് പ്രതിസന്ധികളെല്ലാം അകന്ന് ചിത്രം വേഗം തിയേറ്ററില്‍ കാണാനാകുമെന്ന പ്രതീക്ഷയും ഷീലു പങ്കുവെച്ചു.

 

Continue Reading

Film News

ബിഗ്‌ബോസ് താരം ജെസ്‌ല മാടശേരി കാറപകടത്തിൽ മരണപെട്ടു എന്ന് വ്യാജ പ്രചരണം;പ്രതികരണവുമായി താരം

Published

on

ബിഗ്‌ ബോസ്സിലൂടെ എല്ലാവര്ക്കും പരിചിതയായ ഒരു ആളാണ് ജസ്ല മാടശ്ശേരി.കഴിഞ്ഞ ദിവസം ജസ്ല മാടശ്ശേരി കൊണ്ടോട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഫേസ്ബുക്കിലും വാട്സാപ്പിലും ജസ്ലയുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
എന്നാല്‍ ഇതിന് പുറകെ തന്നെ സുഹൃത്തായ ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്കിലൂടെ ജെസ്‌ല ലൈവിൽ എത്തുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

വീഡിയോടൊപ്പം ജെസ്ല ഇങ്ങനെ കുറിച്ചു : “ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!
ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.
നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി

ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി🤣😅

Posted by Sreelakshmi Arackal on Friday, March 20, 2020

Continue Reading

Most Popular

Ranjini-Haridas.actress Ranjini-Haridas.actress
Celebrity2 days ago

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ...

kajal.actress kajal.actress
Celebrity2 days ago

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ...

seema-nandhu seema-nandhu
Celebrity2 days ago

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ...

anarkail-marikar.actress anarkail-marikar.actress
Celebrity2 days ago

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ...

kottayam-nazeer.1 kottayam-nazeer.1
Celebrity2 days ago

ദി​ഗം​ബ​രനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം ന​സീ​ര്‍, സന്തോഷം പങ്ക് വെച്ച് മ​നോ​ജ് കെ ​ജ​യ​ന്‍

പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ന്‍ എ​ന്ന വില്ലൻ ക​ഥാ​പാ​ത്ര​ത്തെ ക്യാ​ന്‍​വാ​സി​ലേ​ക്ക് അതെ രൂപഭംഗിയിൽ  പ​ക​ര്‍​ത്തി​യ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം  കോ‌​ട്ട​യം ന​സീ​റി​ന്‍റെ...

Shweta-Menon.actress Shweta-Menon.actress
Celebrity3 days ago

വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നത്, ശ്വേതേ മേനോന്‍

മോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോന്‍.ഇപ്പോളിതാ അമ്മാവൻ മരിച്ച ദുഃഖ വാർത്ത പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. ശ്വേതാ  അമ്മാമ എന്ന്  വളരെ സ്നേഹത്തോടെ വിളിക്കുന്ന എം...

lock-down-2 lock-down-2
News3 days ago

ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ  യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് ...

Anthony-Varghese.actor Anthony-Varghese.actor
Celebrity3 days ago

ആരാധകരെ ത്രില്ലടിപ്പിച്ച്‌ പെപ്പെയുടെ ഹിമാലയൻ യാത്ര

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ യുവ നടന്‍ ആന്‍റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രയാണ്.അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ...

Thanneer-Mathan-Dinangal.ne Thanneer-Mathan-Dinangal.ne
Celebrity3 days ago

ആ സമയത്ത് വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി, തുറന്ന് പറഞ്ഞ് സണ്ണി വെയ്‌ന്‍

റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. 2019 ജൂലൈ 26നാണ് ഈ  ചിത്രം  പുറത്തിറങ്ങിയത് .ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ...

navya-nair navya-nair
Celebrity3 days ago

ആ നടിയ്ക്ക് വേലക്കാരിയുടെ വേഷം ചെയ്യാൻ മടിയായിരുന്നു, നന്ദന൦ സിനിമയെ കുറിച്ച് നവ്യാ നായർ

ഒരു നടിയെന്ന നിലയിൽ നവ്യാ നായർക്ക് കൂടുതൽ ജനപ്രീതി നൽകിയ മനോഹര ചിത്രമായിരുന്നു രഞ്ജിത് സംവിധാനം ചെയ്ത നന്ദനം. ഈ ചിത്രത്തിലെ കൃഷണ ഭക്തയായി ബാലാമണി എന്ന...

Trending