News
പഠിച്ചൊരു ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന് എല്ലാ പെൺകുട്ടികളും പറയണം; സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എങ്കിൽ, “നീയിങ്ങ് വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്” എന്ന് പറയാൻ രക്ഷിതാക്കളും തയ്യാറാവണം..!!

വിസ്മയ കേസിലെ തെളിവായ ശബ്ദരേഖയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. ഭര്‍ത്താവ് കിരണ്‍ മര്‍ദിച്ചിരുന്നെന്നും ഭർതൃവീട്ടിൽ താമസിക്കാനാകില്ലെന്നും അച്ഛനോടു വിസ്മയ കരഞ്ഞുപറയുന്ന ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്. സ്ത്രീധന പീ.ഡ.ന.ത്തെ.ത്തു.ട.ര്‍.ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി ഇന്ന് കണ്ടെത്തി. ഇപ്പോഴിതാ സ്ത്രീധനത്തിന്റെ പേരിൽ മക്കളെ ബലിയാടാകുന്നതിനെ പറ്റി തുറന്ന് പറയുകയാണ് ഡോക്ടർ ഷിംന.. “എന്നെയിവിടെ നിർത്തിയിട്ട് പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ…” കൊല്ലത്ത് ആ ത്മ ഹ ത്യ ചെയ്ത വിസ്മയ അച്ഛനെ വിളിച്ച് കരഞ്ഞ് പറഞ്ഞതാണ് ഇന്ന് രാവിലെ മുതൽ മലയാളം ന്യൂസ് ചാനലുകളിലെ ഹോട്ട് ന്യൂസ്. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത് കല്ല് കയറ്റി വെക്കുന്നത് പോലെയാണ് ആ പെൺകുട്ടിയുടെ ശബ്ദം കാതിൽ വന്ന് വീഴുന്നത്. പീ.ഡ.ന.ങ്ങൾ മാനസികമോ ശാരീരികമോ ആകാം.
നാ ർ സി സ്സ് റ്റിക് അ ബ്യൂ സും ഗ്യാസ് ലൈറ്റിംഗും സംശയരോഗവും ടോ ക്. സി ക് ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവ്വതയല്ല. സ്ത്രീ ധ ന പീ ഡ ന ങ്ങ ൾ കാണാക്കാഴ്ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബ ലാ ത്സം ഗം എന്നിവയും ഇല്ലാക്കഥകളല്ല. ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത് സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കേണ്ടതിൻ്റെ ആവശ്യകതയാണ്. പഠിച്ച് ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന് നൽകി വളർത്തിയവൾക്ക് ജീവിതവും ഒരു ബാധ്യതയാകില്ല. നിയമസഹായവും അതോടൊപ്പം സ്ത്രീസൗഹാർദപരമായ വനിത പോലീസ് സ്റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ് വെപ്പ് എങ്കിലും സമൂഹത്തിൻ്റെ ഒരു പരിഛേദം എന്ന നിലയ്ക്ക് അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന് മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കാനുള്ള മനോബലമാണ്.
അതിന് ഒറ്റ മാർഗമേയുള്ളൂ…സാമ്പത്തിക സ്വാതന്ത്ര്യം. പഠിച്ചൊരു സ്ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന് ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക് പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ് ഭർത്താവിന് പകരം മകൾക്ക് മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത് ജീവിച്ച് തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എങ്കിൽ, “നീയിങ്ങ് വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്” എന്ന് പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക് ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീ ഡി പ്പി ച്ചു എന്നാണ് കേസ്. 2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്.
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന് സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന് എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനാവുന്ന പത്താന് ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള് ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
News
ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്തു, മകള്‍ക്കൊപ്പം പഠാന് കണ്ട് ഷാറുഖ്

ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മകൾക്കൊപ്പം പഠാൻ സിനിമ കണ്ട് സൂപ്പർതാരം ഷാറുഖ് ഖാൻ. പഠാൻ സിനിമ മകളോടൊപ്പം കാണാൻ ഷാറുഖിന് ധൈര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീഷ് ഗൗതം രംഗത്തു വന്നിരുന്നു.‘ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം, എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയും വേണം. പ്രവാചകനെ കുറിച്ച് ഇത്തരത്തിൽ ഒരു സിനിമ എടുത്ത് അത് പ്രദർശിപ്പിക്കാനും ഞാൻ വെല്ലുവിളിക്കുന്നു’– എന്നാണ് ഗിരീഷ് ഗൗതം പറഞ്ഞത്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്യുമെന്നും ‘പഠാൻ’ സിനിമ തിയറ്ററുകളിൽ ബഹിഷ്കരിക്കണമെന്നും ഗിരീഷ് ആഹ്വാനം ചെയ്തു.
മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഷാറുഖ് പഠാൻ കണ്ടത്. ചിത്രത്തിന്റെ തിയറ്റർ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്ക്രീനിങ്ങിനാണ് നടൻ കുടുംബസമേതം എത്തിയത്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പം കിങ് ഖാന്റെ സഹോദരി ഷെഹ്നാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു.
ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
News
ഫുഡ് ഡെലിവറി ബോയ്സിന്റെ അവസ്ഥ എന്താണ് എന്ന് കാണിച്ചു തരുന്ന മറ്റൊരു ചിത്രം കൂടി

ഫുഡ് ഡെലിവറി ബോയ്സിന്റെ അവസ്ഥ എന്താണ് എന്ന് കാണിച്ചു തരുന്ന മറ്റൊരു ചിത്രം കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഫുഡ് ഡെലിവറി ചെയ്യാൻ എത്തുന്ന ആളുകളോട് മോശമായി പെരുമാറുന്ന ആളുകൾ അവരുടെ അവസ്ഥ മനസ്സിലാക്കുന്നില്ല. മനു രാജ് സംവിധാനം ചെയ്ത ദി കൂൾ ലൈഫ് സ്റ്റോറി എന്ന ഹസ്വ ചിത്രം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ഇ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അഭികേർഷ് വസന്ത ആണ്.
ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംവിധായകൻ ബില ഹരി ആണ്. ഇതിനോടകം തന്നെ യൂട്യൂബിൽ രണ്ടുലക്ഷത്തിൽ അതികം ആളുകൾ ഈ ചിത്രം കണ്ടുകഴിഞ്ഞു.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!