Connect with us

Film News

കടുവക്കുന്നിൽ കറുവച്ചന്റെ വില്ലനായി ബോബി

Published

on

kaduva

പൃഥ്വിരാജിനെ നായകനാവുന്ന, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം  ‘കടുവ’യിൽ വില്ലനായി വിവേക് ഒബ്റോയ് എത്തുന്നു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്പൻ ടീം ആണ് അണിനിരക്കുന്നത്. കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ. മലയാളത്തിൽ 2000ൽ റിലീസ് ചെയ്ത പുനരധിവാസം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവർത്തിച്ചത്. തെന്നിന്ത്യൻ സംഗീതജ്ഞൻ എസ്. തമൻ ആണ് സംഗീതം.

കലാസംവിധാനം– മോഹൻദാസ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിക്കുന്ന ചിത്രമാകും കടുവ.ഇതിലൊക്കെ ഉപരിയായി, ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’ സിനിമയെ വേറിട്ടുനിർത്തുക. 2012ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് രണ്ടു സിനിമകള്‍ തമിഴിലൊരുക്കി. 2017ൽ റിലീസ് ചെയ്ത വേഗൈ എക്സ്പ്രസ് ആണ് അവസാനം സംവിധാനം ചെയ്തത്.

Film News

അങ്ങനെ ചെയ്യാൻ അവന് മടിച്ചു, എനിക്ക് പ്രയാസമുണ്ടായില്ല, ആ രംഗത്തെ കുറിച്ച് സാനിയ ഇയ്യപ്പൻ

Published

on

By

saniya.iyyappan

മലയാള സിനിമാ മേഖലയിൽ വളരെ കുറച്ച്  കഥാപാത്രങ്ങളിലൂടെ ഏറ്റവും  വലിയ രീതിയിൽ തന്നെ  ആരാധകരെ സ്വന്തമാക്കിയ  യുവ നടിയാണ് സാനിയ ഇയ്യപ്പൻ.നിലവിൽ ഇപ്പോൾ  താരത്തിന്റെതായി പുറത്തുവന്ന ഏറ്റവും  പുതിയ ചിത്രമാണ് കൃഷ്ണൻ കുട്ടി പണിയ തുടങ്ങി എന്ന ചിത്രം.  ആസ്വാദകരുടെ ഇടയിൽ നിന്നും ഏറ്റവും  മികച്ച പ്രതികരണം നേടിയാണ് ചിത്രം  മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

saniya 3

saniya 3

ഇപ്പോൾ കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന സാനിയയുടെ  ഏറ്റവും  പുതിയ സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് നടി  മനസ്സ് തുറന്ന് പറഞ്ഞ വാക്കുകൾ ആരാധകർ സമൂഹം  ഏറ്റെടുത്തിരിക്കുന്നത് .അതെ പോലെ  താരം സിനിമയുടെ സംവിധായകനോടും പിന്നീട്  തിരക്കഥാകൃത്തിനോടും അതിനെ കുറിച്ചു വിശദ മായി തന്നെ  ചോദിച്ചിരുന്നു.

saniya 1

saniya 1

ഈ സിനിമയെ സംബന്ധിച്ച്  അങ്ങനെയൊരു  രംഗം ഈ ചിത്രത്തിന് വളരെ   ആവശ്യമായി വരുന്നു എന്ന് കൂടുതൽ  ബോധ്യപ്പെട്ടത് കൊണ്ടാണ് അത് ചെയ്തത് എന്നുമാണ് താരം ചുംബന രംഗത്തെ കുറിച്ച്  വ്യക്തമാക്കിയത്. അത് കൊണ്ട് തന്നെ  താരം സിനിമ തിരഞ്ഞെടുക്കുന്നതില്‍ വീട്ടുകാര്‍ക്കും പങ്കുണ്ട് എന്നും അവരോടും ഇക്കാര്യം വളരെ വിശദമായി തന്നെ  അവതരിപ്പിച്ചിരുന്നു എന്നും താരം  വ്യക്തമാക്കിയിരുന്നു.

saniya 4

saniya 4

ഈ  സിനിമയെ സംബന്ധിച്ച്  അങ്ങനെയൊരു  രംഗം ഏറ്റവും  ആവശ്യമാണെങ്കിൽ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന അഭിപ്രായമാണ് വീട്ടുകാരും മുന്നോട്ട് വെച്ചത് എന്നും സാനിയ  പറഞ്ഞു. ഈ സിനിമയിലെ ചുംബന രംഗത്തില്‍ സാനിയയുടെ കൂടെ അഭിനയിച്ചത് വിജിലേഷ് ആയിരുന്നു എന്നും അദ്ദേഹത്തിന് അങ്ങനെയൊരു  സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

saniya 2

saniya 2

ആ സിനിമ ചെയ്യുന്ന  സമയത്ത് അദ്ദേഹത്തിന്റെ  വിവാഹം  ഉറപ്പിച്ചത് കൊണ്ട് വിവാഹം  കഴിക്കാന്‍ പോകുന്ന കുട്ടിയോട് ചെയ്യാന്‍ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ താരം ചോദിച്ചിരുന്നു എന്നും എന്തൊക്കെ ആയാലും തന്നെ വിവാഹത്തിന്  വിളിച്ചില്ല എന്നും താരം ചിരിച്ചു കൊണ്ട് പറഞ്ഞു.

Continue Reading

Film News

ഞാൻ വിളിച്ചത് കൊണ്ടല്ല അദ്ദേഹം എന്റെ മകന്റെ സിനിമയിൽ അഭിനയിച്ചത്, ജയറാം

Published

on

By

Jayaram-kamala-hassan

മലയാളത്തിന്റെ എക്കാലത്തിലേയും പ്രിയ നടൻ ജയറാമിന്റെ മകൻ കാളിദാസിന്‍റെ ആദ്യ തമിഴ് ചിത്രം ‘മീന്‍ കുഴമ്പും മണ്‍പാനയും’ നീണ്ട  താര നിരകൊണ്ട് വളരെ  ശ്രദ്ധേയ ചിത്രമായിരുന്നു. അതെ പോലെ ആ സിനിമയില്‍ ഉലകനായകൻ  കമല്‍ ഹാസന്‍ അതിഥി താരമായി അഭിനയിച്ചത് താന്‍ പറഞ്ഞത് കൊണ്ടല്ലെന്നും അഭിനയിക്കനുണ്ടായ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടന്‍ ജയറാം.

kalidas

kalidas

തമിഴ് സിനിമാ രംഗത്ത് കണ്ണന് ലഭിച്ച ആദ്യത്തെ അവസരം വളരെ വലുതായിരുന്നു.അത് കൊണ്ട് തന്നെ  ശിവാജി സാറിന്റെ പേരിലുള്ള വലിയ പ്രൊഡക്ഷനില്‍ സിനിമ ചെയ്യാന്‍ അവനു സാധിച്ചത് ഏറ്റവും വലിയൊരു ഭാഗ്യ൦ തന്നെയാണ്.അതും കൂടാതെ പ്രഭുവിനൊപ്പവും, കമല്‍ ഹാസന്‍ അതിഥി വേഷം ചെയ്യുന്ന ചിത്രത്തിലൂടെയും തുടർന്ന് പോകുവാൻ  കഴിഞ്ഞത് ഏറ്റവും  അപൂര്‍വ്വമായ ഒരു  ഭാഗ്യമാണ്. മിക്കവരുടെയും വിചാരം ഞാന്‍ പറഞ്ഞത് കൊണ്ടാണ് കമല്‍ ഹാസന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നാണ്. യഥാർത്ഥത്തിൽ അങ്ങനെയല്ല സംഭവിച്ചത്, ശിവാജി സാറിന്റെ പേരിലുള്ള വലിയൊരു പ്രൊഡക്ഷന്‍ കമ്പിനിക്ക് വേണ്ടി ചെയ്യുന്ന സിനിമയായത് കൊണ്ടാണ് മാത്രമാണ് അദ്ദേഹം ഈ ചിത്രം സ്വീകരിച്ചത്.

kamal-haasan..

kamal-haasan..

ഈ സിനിമയെക്കുറിച്ച്‌ ഞാന്‍ പറഞ്ഞതും അദ്ദേഹം ചോദിച്ചത്. ‘എത്ര ദിവസത്തെ ഡേറ്റ് വേണമെന്നാണ്’ കാര്യം പറഞ്ഞപ്പോള്‍, ‘ഇതാ ഞാന്‍ തന്നിരിക്കുന്നു’ എന്ന് മറുപടിയും നല്‍കി. കാളിദാസ് അഭിനയിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ അവന്‍ എനിക്കൊപ്പം കുട്ടികാലത്ത് സിനിമകളില്‍ കസറിയിട്ടുള്ളത് കൊണ്ട് അവന്‍ ഏതായാലും മോശാമാക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പ്രഭുവിന്റെ പിന്തുണയാണ് അവനെ കൂടുതല്‍ ആ കഥാപാത്രം നന്നാക്കാന്‍ സഹായിച്ചത്’. ജയറാം പറയുന്നു.

Continue Reading

Film News

അവർ ആ കാരണം കൊണ്ടായിരിക്കാം നവ്യയെ വിലക്കിയതും എല്ലായിടത്തും തടഞ്ഞതും, വെളിപ്പെടുത്തലുമായി എംജി ശ്രീകുമാര്‍

Published

on

By

Navya-Nair-Mg-Sreekumar

സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട  നടിമാരില്‍ വളരെ ശ്രദ്ധേയ നടിയാണ് നവ്യാ നായര്‍. കലോത്സവ വേദികളില്‍ നിന്നും അഭിനയലോകത്തിലേക്കെത്തിയ താരം ദിലീപ് നായകനായിയെത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. അതിന് ശേഷം മുന്‍നിര നായികമാരില്‍ ഒരാളായി  വളരെ ചുരുങ്ങിയ സമയം കൊണ്ട് നവ്യ മാറി.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയമികവ് പുലർത്തിയിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്.

navya

navya

വിവാഹം കഴിഞ്ഞതിന്  ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം കഴിഞ്ഞ വര്‍ഷം തിരികെ വന്നിരുന്നു.നടിയുടെ തിരിച്ചുവരവ് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ്. അതുംകൂടാതെ ദൃശ്യം 2വിന്‌റെ കന്നഡ പതിപ്പിലും നായികയായി നവ്യ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ  നവ്യാ നായര്‍ക്കൊപ്പമുളള ഒരനുഭവം ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. നവ്യക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച്‌ പറയുമ്പോൾ ചില ചമ്മലിന്‌റയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി.

Navya Nair

Navya Nair

പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല. ഇരുപത് വയസായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു.അന്ന് നവ്യക്ക് പത്തൊന്‍പത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച്‌ വന്നിട്ടും നവ്യയുടെ പാസ്‌പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. എംജി ശ്രീകുമാര്‍ പറഞ്ഞു.

Continue Reading

Film News

എനിക്ക് ചേച്ചി അമ്മയെ പോലെ,ചേച്ചിയ്ക്ക് ഞാൻ മകളെ പോലെയും, തുറന്ന് പറഞ്ഞ് വിദ്യ ഉണ്ണി

Published

on

By

Vidhya-Divya.Actress

മോളിവുഡ് സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. വേറിട്ട  അഭിനയ മികവ് കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയിരുന്നു. നായിക നടി എന്ന നിലയിൽ  മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മലയാള സിനിമാ ലോകത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള ദിവ്യ ഉണ്ണി എന്ന താരത്തെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി.ദിവ്യ ഉണ്ണിയുടെ വളരെശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങളാണ് ‘കല്യാണ സൗഗന്ധികം’, ‘കഥാനായകന്‍’, ‘വര്‍ണപ്പകിട്ട്’, ‘ഒരു മറവത്തൂര്‍ കനവ്’ തുടങ്ങിയവ.

 

View this post on Instagram

 

A post shared by Vidhya Unni (@vidhyaunnihere)

 

View this post on Instagram

 

A post shared by Vidhya Unni (@vidhyaunnihere)

വിദ്യ ഉണ്ണിയുടെ വാക്കുകളിലേക്ക്…..

‘ചേച്ചിയും ഞാനും തമ്മില്‍ പത്ത് വയസ്സിന്‍റെ വ്യത്യാസമുണ്ട്. ആ കാരണം കൊണ്ട് തന്നെ  ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെയായിരുന്നു. എനിക്ക് അമ്മയെ പോലെയും. പഠിക്കുന്ന സമയത്തൊക്കെ എന്റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു. കാരണം ചേച്ചിക്ക് എല്ലാ ദിവസവും ഡാന്‍സ് പ്രോഗ്രാമുണ്ട്. കൂടെ ഞാനും പോകും.പരീക്ഷയുടെ തലേന്നുമൊക്കെ ഞാന്‍ അങ്ങനെ പോയിട്ടുണ്ട്. ചേച്ചി ഭയങ്കര പ്രൊട്ടക്റ്റീവും, കെയറിംഗുമൊക്കെയാണ്. പിന്നെ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്. ചേച്ചി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെ മടിയിലും ഇരുന്ന ആളാണ് ഞാനെന്ന്’. വിദ്യ ഉണ്ണി പറയുന്നു.

Continue Reading

Film News

എന്നോട് അദ്ദേഹം എപ്പോഴും ഈ കാര്യം പറയുമായിരുന്നു, സീനിയർ നടനെ കുറിച്ച് സംവൃത സുനില്‍

Published

on

By

Samvrutha-Sunil.actress

അഭിനയശൈലി കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം നേടിയ യുവ നടിയാണ് സംവൃത സുനില്‍. വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചു കൊണ്ട് തന്നെ അഭിനയമികവ് കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോളിതാ സിനിമാ ലോകത്തിലെ സീനിയര്‍ നടന്മാരില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് സംവൃത സുനില്‍. സിനിമയില്‍ നിന്ന് വളരെ കുറച്ചു മാത്രം സൗഹൃദം സൂക്ഷിക്കുന്ന സംവൃത സുനില്‍ താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ച്‌ ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുകയാണ്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Maniyanpilla raju

Maniyanpilla raju

മണിയന്‍ പിള്ള രാജുവിനെക്കുറിച്ച്‌ താരം വ്യക്തമാക്കുന്നത് ഇങ്ങനെ…..

‘മലയാള സിനിമ മേഖലയില്‍ എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് രാജു ചേട്ടന്‍. ‘നീ നല്ലൊരു കുട്ടിയാണ്’ എന്ന് എന്നോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള രാജു ചേട്ടനുമായി കൂടുതല്‍ പരിചയപ്പെടുന്നത് ‘ഹാപ്പി ഹസ്ബന്‍ഡ്സ്’ എന്ന സിനിമയ്ക്കിടെയാണ്. എന്റെ ഒരു വെല്‍വിഷര്‍ ആണ് അദ്ദേഹം. രാജു ചേട്ടനുമായി ഒരുപാട് സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജു ചേട്ടന്‍ അഭിനയിച്ച ഒരുപാട് സിനിമകള്‍ കുട്ടിക്കാലത്ത് തന്നെ എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാജു ചേട്ടന്‍ നായകനായ ‘അക്കരെ നിന്നൊരു മാരന്‍’, ‘ധിം ധരികിട തോം’ തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മിന്നാരത്തിലെയൊക്കെ കോമഡി സീന്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലാലേട്ടന്‍ – രാജു ചേട്ടന്‍ കോമ്പിനേഷനിലെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്’.

Continue Reading

Most Popular

Ranjini-Haridas.actress Ranjini-Haridas.actress
Celebrity2 days ago

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ...

kajal.actress kajal.actress
Celebrity2 days ago

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ...

seema-nandhu seema-nandhu
Celebrity2 days ago

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ...

anarkail-marikar.actress anarkail-marikar.actress
Celebrity2 days ago

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ...

kottayam-nazeer.1 kottayam-nazeer.1
Celebrity2 days ago

ദി​ഗം​ബ​രനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം ന​സീ​ര്‍, സന്തോഷം പങ്ക് വെച്ച് മ​നോ​ജ് കെ ​ജ​യ​ന്‍

പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ന്‍ എ​ന്ന വില്ലൻ ക​ഥാ​പാ​ത്ര​ത്തെ ക്യാ​ന്‍​വാ​സി​ലേ​ക്ക് അതെ രൂപഭംഗിയിൽ  പ​ക​ര്‍​ത്തി​യ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം  കോ‌​ട്ട​യം ന​സീ​റി​ന്‍റെ...

Shweta-Menon.actress Shweta-Menon.actress
Celebrity3 days ago

വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നത്, ശ്വേതേ മേനോന്‍

മോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോന്‍.ഇപ്പോളിതാ അമ്മാവൻ മരിച്ച ദുഃഖ വാർത്ത പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. ശ്വേതാ  അമ്മാമ എന്ന്  വളരെ സ്നേഹത്തോടെ വിളിക്കുന്ന എം...

lock-down-2 lock-down-2
News3 days ago

ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ  യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് ...

Anthony-Varghese.actor Anthony-Varghese.actor
Celebrity3 days ago

ആരാധകരെ ത്രില്ലടിപ്പിച്ച്‌ പെപ്പെയുടെ ഹിമാലയൻ യാത്ര

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ യുവ നടന്‍ ആന്‍റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രയാണ്.അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ...

Thanneer-Mathan-Dinangal.ne Thanneer-Mathan-Dinangal.ne
Celebrity3 days ago

ആ സമയത്ത് വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി, തുറന്ന് പറഞ്ഞ് സണ്ണി വെയ്‌ന്‍

റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. 2019 ജൂലൈ 26നാണ് ഈ  ചിത്രം  പുറത്തിറങ്ങിയത് .ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ...

navya-nair navya-nair
Celebrity3 days ago

ആ നടിയ്ക്ക് വേലക്കാരിയുടെ വേഷം ചെയ്യാൻ മടിയായിരുന്നു, നന്ദന൦ സിനിമയെ കുറിച്ച് നവ്യാ നായർ

ഒരു നടിയെന്ന നിലയിൽ നവ്യാ നായർക്ക് കൂടുതൽ ജനപ്രീതി നൽകിയ മനോഹര ചിത്രമായിരുന്നു രഞ്ജിത് സംവിധാനം ചെയ്ത നന്ദനം. ഈ ചിത്രത്തിലെ കൃഷണ ഭക്തയായി ബാലാമണി എന്ന...

Trending