Connect with us

Celebrity

എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോണ്‍ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫര്‍ ചെയ്യാന്‍ കഴിയുന്നത് എങ്ങനെ?

Published

on

എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോണ്‍ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫര്‍ ചെയ്യാന്‍ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജന്‍ ഭീഷണിയോ? ഒരു ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്ബത്തിക ശാസ്ത്രവും ചതിക്കുഴികളും! ദേ ശീയ അവാര്‍ഡ് നേടിയ നടന്‍ സുരാജ് വെഞ്ഞാറമൂടും നല്ല നടിയെന്നു പേരെടുത്ത നിമിഷ സജയനും മുഖ്യകഥാപാത്രങ്ങളാണ്. എന്നിട്ടും ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്നി ചിത്രത്തെ വന്‍കിട ഒ.ടി.ടികളും, ടി.വി ചാനലുകളും നിരാകരിച്ചു. ഒടുവില്‍ അത് നീസ് സ്ട്രം എന്ന താരതമ്യേനെ ചെറിയ ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. പക്ഷേ പടം വന്‍ ഹിറ്റായി. ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഇതോടെ പിന്നീട് ചിത്രം ആമസോന്‍ പ്രൈം അടക്കമുള്ള പ്രമുഖ ഒ.ടി.ടികളിലും വന്നു. ഏഷ്യാനെറ്റ് ടി.വി ചാനലിലും വന്നു. നോക്കുക, തീയേറ്റില്‍ ആണ് റിലീസ് ചെയ്തയെങ്കില്‍ ഇന്ത്യന്‍ കിച്ചണ്‍ രണ്ടാഴ്ച തികക്കുമായിരുന്നോ? ഇപ്പോള്‍ കേരളം മുഴുവന്‍ കൊണ്ടാടുന്നത് ഒരു കൊച്ചു സിനിമയെയാണ്. തിങ്കളാഴ്ച നിശ്ചയം. കഴിഞ്ഞവര്‍ഷത്തെ മികച്ച രണ്ടാമത്തെ സിനിമക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ചിത്രം. സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആ സിനിമയില്‍ അഭിനയിച്ചവരുടെ ജാതകം തിരുത്തിക്കളഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് ഫോണ്‍ എടുക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നാണ് ഇതിലെ അഭിനേതാക്കള്‍ പറയുന്നത്. കേരളത്തിലെ മുഖ്യധാരാ വാര്‍ത്താ ചാനലുകളും ചിത്രം ആഘോഷിക്കയാണ്. ഈ കൊച്ചു ചിത്രവും തീയേറ്ററില്‍ ആയിരുന്നെങ്കില്‍ ഒരാഴ്ച തികയ്ക്കുമായിരുന്നോ എന്ന് ഓര്‍ക്കണം.

അതായത് ദൃശ്യം 2വും മാലിക്കും, കോള്‍ഡ് കേസും, പോലുള്ള വലിയ ചിത്രങ്ങള്‍ മാത്രമല്ല കൊച്ചു ചിത്രങ്ങളും ഒ.ടി.ടിയിലൂടെ തംരഗമാവുന്നുണ്ട്. മലയാള ചലച്ചിത്രലോകത്ത് ഇപ്പോള്‍ ഓവര്‍ ദി ടോപ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് എവിടെയും ചര്‍ച്ച. ആമസോണും. നെറ്റ്ഫ്ളിക്സും, സോണിലിവും, ഡിഡ്നി ഹോട്ട്സ്റ്റാറും, അടക്കം എത്രയെത്ര വമ്ബന്‍ പ്ലാറ്റ്ഫോമുകള്‍. നീസ് സ്ട്രീം. ഫസ്റ്റ് ഷോസ്, ഹൈഹോപ് ഫിലിം ഫാക്ടറി, കേവ്സ്, റൂട്സ് വീഡിയോ, തീയേറ്റര്‍ പ്ലേ തുടങ്ങി ഇരുപതോളം പുതിയ ഒ.ടി.ടി വേദികളാണ് പൊടുന്നനെ എന്നതുപോലെ മുളച്ചു വന്നത്. കേരളാ സര്‍ക്കാറിനും ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് സംാസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. മരയ്ക്കാര്‍ എന്ന മോഹല്‍ലാല്‍ ചിത്രവുമായി ബന്ധപ്പെട്ടും ഒ.ടി.ടി ഏറെ ചര്‍ച്ചയായി.

ഇന്ന് കൊച്ചിയില്‍ പ്രഭാതനടത്തത്തിനിടയില്‍ കാണുന്ന പത്തുപേരില്‍ അഞ്ചും ഒ.ടി.ടിയില്‍ സിനിമ പിടിക്കയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു തമാശ! തുടക്കം സൂഫിയില്‍; തരംഗമാക്കി ദൃശ്യം 2 ഈ കോവിഡ് കാലത്തിന് തൊട്ടുമുമ്ബ്വരെയും ഒ.ടി.ടി എന്ന വാക്ക് ഭൂരിഭാഗം മലയാളികളും കേട്ടിരിക്കാന്‍ ഇടയില്ല. തീയേറ്ററില്‍ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ ‘ലൂസിഫര്‍’, ‘ഇഷ്‌ക്’ തുടങ്ങിയവയിലൂടെയാണ് സിനിമാപ്രേമികള്‍ ഒ.ടി.ടി.യെ പരിചയപ്പെട്ടത്. കഴിഞ്ഞ ലോക്ഡൗണ്‍കാലത്ത് ‘സൂഫിയും സുജാത’യും ഒ.ടി.ടി.യില്‍ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ ഈ പ്ലാറ്റ്‌ഫോം പതിയെ ജനകീയമാകാന്‍ തുടങ്ങി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച്‌, ‘സീ യൂ സൂണ്‍’ വേറിട്ട അനുഭവം ആയിരുന്നു.

ഒരു കോടിയില്‍ താഴെ ചെലവിട്ട് നിര്‍മ്മിച്ച ഈ സിനിമ ആമസോണ്‍ പ്രൈമില്‍ വിറ്റത് എട്ട് കോടിയോളം രൂപയ്ക്കാണ്. തിയേറ്റര്‍ റിലീസ് വൈകിയതോടെ ‘ദൃശ്യം 2’ ആമസോണിലൂടെ ലോകമെമ്ബാടുമെത്തിയത് വലിയ വഴിത്തിരിവായി. ‘കേരളത്തില്‍ വരിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതും ‘ദൃശ്യം 2’ന്റെ വരവോടെയാണ്. 30 കോടിയിലധികമായിരുന്നു ഈ ചിത്രത്തിന് ആമസോണ്‍ നല്‍കിയ തുക. അതോടെ കോവിഡ്കാലത്തെ അനിശ്ചിതത്വം പുതിയൊരു അവസരമായി മാറ്റാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ധൈര്യം കിട്ടി. പൂര്‍ണമായും ഒ.ടി.ടി. റിലീസ് ഉദ്ദേശിച്ച്‌ ഉണ്ടാക്കിയ ‘ജോജി’ എന്ന സിനിമ 15 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. ഫഹദ് ഫാസിലിന്റെ ‘മാലിക്’ക്കും പൃഥീരാജിന്റെ കോള്‍ഡ് കേസും വലിയ ജനപ്രീതിപിടിച്ചു പറ്റി.

 

രണ്ടും ആമസോന്‍ പ്രൈമിലാണ് ഇറങ്ങിയത്. രണ്ടും റേറ്റിങ്ങിലും മുന്നില്‍വന്നു. തീയേറ്റില്‍ വന്ന പല പടങ്ങളെയും ഒ.ടി.ടി രക്ഷിച്ചിട്ടുണ്ട്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത അന്നാ ബെന്നിന്റെ ‘കപ്പേള’ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തു നന്നായി ഓടി. ഇത് തീയേറ്ററില്‍ മോശം പ്രകടനം കാഴ്ചവെച്ച പടമായിരുന്നു. സംവിധായകന്‍ അപ്പു എന്‍. ഭട്ടതിരി പറയുന്നു. ‘ഏറെ ആഗ്രഹിച്ചു ചെയ്ത ‘നിഴല്‍’ തീയേറ്ററില്‍ രണ്ടാഴ്ച ഓടിയെങ്കിലും കോവിഡ് കാരണം ശരിക്കുമുള്ള റിലീസ് നടന്നത് ഒ.ടി.ടിയിലാണ്. നിഴലിന്റെ പ്രേക്ഷകര്‍ ഒ.ടി.ടിയില്‍ വന്നശേഷം വര്‍ദ്ധിച്ചു. അതിനുശേഷമാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്’. എങ്ങനെയാണ് ഒ.ടി.ടിയില്‍ പണം വരുന്നത്? ഓരോ ഒ.ടി.ടി പാറ്റ്ഫോമുകളും ഓരോ ഹോം തീയേറ്ററുകളായി മാറുന്ന കാലമാണിത്്. അപ്പോള്‍ ഉയര്‍ന്നുവരുന്ന സ്വാഭവികമായ സംശയമാണ് എങ്ങനെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഇത്രയും വലിയ തുക സിനിമകള്‍ക്ക് കൊടുക്കാന്‍ കഴിയുന്നത് എന്നാണ്.

 

ആമസോണ്‍ പ്രൈമൊക്കെ കാണുമ്ബോള്‍ അറിയാം, അതില്‍ ഒട്ടും പരസ്യമില്ല. നിര്‍മ്മാതാവിനെ സംബന്ധിച്ച്‌ കാര്യമായ റിസ്‌ക്ക് ഇവിടെ ഇല്ല. കാരണം നിര്‍മ്മാണ ചെലവിന്റെ 80 ശതമാനംവരെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ആദ്യം തന്നെ നല്‍കും. അതിനുശേഷം പ്രോഫിറ്റ് ഷെയര്‍ ചെയ്യുകയാണ്. ്‌ഇതിന് വി.എഫ്്.ആര്‍ റേറ്റിങ്ങ് എന്ന ഫോര്‍മുലയുണ്ട്. അത് ഈ ചിത്രം കൊണ്ട് എത്ര സബ്സ്‌ക്രൈബേഴ്സ് കൂടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. ചിത്രം റിലീസായി ആദ്യത്തെ മൂന്നുമുതല്‍ ഏഴൂ ദിവസംവരെയുള്ള കണക്കാണ് ഇവിടെ എടുക്കുക. അതോടൊപ്പം നമ്ബര്‍ ഓഫ് വ്യൂസും എടുക്കും. 20 മിനുട്ട് മുതല്‍ 45 മിനുട്ട്വരെ ആളുകള്‍ കാണ്ടാലെ അത് ഒരു വ്യൂ ആയി പരിഗണിക്കയുള്ളൂ. ഉദാഹരണമായി ആമസോണ്‍ പ്രൈമിന് ഒരു വര്‍ഷത്തേക്കുള്ള സബ്സ്‌ക്രിപ്ഷന്‍ മണി 999 രൂപയാണ്. പതിനായിരം പേര്‍ സബ്സൈക്രബ് ചെയ്താല്‍ ആവര്‍ക്ക് ഒരുകോടിയായി. ഇത് ഒരു വര്‍ഷത്തേക്കാണെന്ന് ഓര്‍ക്കണം. അടുത്ത വര്‍ഷം തുക പുതുക്കണം. അങ്ങനെ ലോകമെമ്ബാടുനിന്നും ലക്ഷക്കണക്കിന് പേര്‍. ഒ.ടി.ടി ചാനലുകളുടെ മറ്റ് ഒരു വരുമാനം മൊബൈല്‍ കമ്ബനികളില്‍ നിന്നാണ്. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ചെലവാകുന്ന ഓരോ നൂറ് എം.ബിക്കും 15 പൈസ വെച്ച്‌ മൊബൈല്‍ കമ്ബനികള്‍ ഒ.ടി.ടിക്ക് നല്‍കണം. ഒരു വലിയ സിനിമകാണാന്‍ 800 എം.ബിയെങ്കിലും ആവും. ഇങ്ങനെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം. മാസം 110 കോടി രൂപയാണ് ആമസോണ്‍ പ്രൈമിന് ഈ രീതിയില്‍ കിട്ടുന്നത്. നേരത്തെ മൊബൈല്‍ താരിഫ് കൂടാനുള്ള ഒരുകാരണമായി പറഞ്ഞതും ഈ വിഷയമായിരുന്നു. പ്രൊഡക്്റ്റ് ഇന്റര്‍ ലിങ്ക്സ് ആണ് ആമസോണ്‍ പ്രൈമിന്റെ മറ്റൊരു വരുമാനമാര്‍ഗം. അയായത് ആമസോണ്‍ പ്രൈമിന്റെ ലിങ്ക് വഴി ആമസോണില്‍നിന്ന് ഏതെങ്കിലും ഉല്‍പ്പനം വാങ്ങിക്കുന്നെങ്കില്‍. വില്‍ക്കുന്ന കമ്ബനിയില്‍ നിന്ന് ഒരു ചെറിയ തുക പ്രൈമിന് കിട്ടും. ലക്ഷക്കണക്കിന് ട്രാന്‍സാക്ഷനാണ് ഇങ്ങനെ നടക്കുന്നുവെന്നത് ഓര്‍ക്കണം. പൊതുവെ മൂന്ന് രീതിയിലുള്ള ഒ.ടി.ടിയുണ്ട്. എസ്.വി.ഒ.ഡി- സബ്സ്‌ക്രിപ്ഷണല്‍ വീഡിയോ ഓണ്‍ ഡിമാന്റ് എന്നതാണ് ആദ്യത്തേത്്. ഇതിന്റെ പ്രധാന വരുമാന മാര്‍ഗം വരിസംഖ്യയാണ്. എ.വി.ഒ.ഡി എന്നതാണ് മറ്റൊന്ന്. അയായത് അഡ്വര്‍ട്ടെസ്മെന്റ് ബേസ്ഡ് വീഡിയോ ഓണ്‍ ഡിമാന്‍ഡ്. ഇവിടെ പരസ്യം മാത്രം, സബ്സ്‌ക്രിപ്ഷന്‍ മണിയില്ല. ടി.ഒ.ഡി എന്ന ചെറിയ ടൈപ്പും ഉണ്ട്. ട്രാന്‍സാക്ഷണല്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ്. ഇത് ടിക്കറ്റ് എടുക്കുന്നപോലെയാണ്. ഒരു സിനിമ നൂറുരുപയോ മറ്റോകൊടുത്ത നാം കാണുന്നു. സമയം 24മണിക്കൂര്‍ തൊട്ട് രണ്ട് ദിവസംവരെയാവം. ഇവിടെ സബ്സ്‌ക്രിപ്ഷന്‍ മണിയില്ല. എന്നാല്‍ ഇവയില്‍ ഒന്നും പെടാതെ സബ്സ്‌ക്രിപ്‌ഷെനാപ്പം, പരസ്യവും കാണിക്കുന്ന ഡിഡ്നി ഹോട്ട്സ്റ്റാര്‍ പോലത്തവയും ഉണ്ട്. മരക്കാറിലൂടെ ലക്ഷ്യമിട്ടത് മില്യണ്‍ വരിക്കാരെ മോഹന്‍ലാല്‍ ചിത്രം മരക്കാറിലുടെ ആമസോണ്‍ പ്രൈം ലക്ഷ്യമിട്ടിരുന്നത് ഒരു മില്യന്‍ അതായത് പത്തുലക്ഷം സബ്സ്‌ക്രൈബേഴ്സ് അധികമായി വരുമെന്നായിരുന്നു. അയായത് സബ്സ്‌ക്രിപ്ഷന്‍ മണി വഴി മാത്രം അവര്‍ക്ക് 100 കോടിയോളം രൂപ ലഭിക്കും. ഇതില്‍ എണ്‍പതുകോടിയാണ് അവര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ വലിയ ബ്രാന്‍ഡിലൂടെ ദക്ഷിണേന്ത്യയില്‍ കടന്നുകയാറുള്ള നീക്കമായിരുന്നു അത്. ആമസോണ്‍ അടക്കമുള്ള പ്രമുഖര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്കായി വിപണി അറിയുന്ന പ്രഗല്‍ഭരുടെ ഒരു ടീം തന്നെയുണ്ട്. ഭൂരിഭാഗംപേരും ഇപ്പോഴും സാറ്റലൈറ്റ് വഴി സിനിമ കാണുന്ന ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള അവസരമായിട്ടാണ് അവര്‍ മരക്കാറിനെ കണ്ടിരുന്നത്. മോഹന്‍ലാല്‍ ഫാന്‍സിനെ ഒന്നടങ്കം ഈ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാനും അവര്‍ ലക്ഷ്യമിട്ടിരുന്നു. ഇങ്ങനെ 80 കോടി അവര്‍ ആദ്യം കൊടുത്താല്‍ ബാക്കിയുള്ള തുക വ്യൂവേഴസിന് അനുസരിച്ച്‌ നല്‍കും. ഇതിനൊക്കെ കൃത്യമായ കരാറും ഉണ്ടാക്കും. ചെറിയ സിനിമകള്‍ എടുത്തും ആമസോണ്‍ വന്‍ ലാഭം ഉണ്ടാക്കിയിരുന്നു. ‘പൊന്മകള്‍ വന്താല്‍’ എന്ന ജ്യോതിക പ്രതാപ് പോത്തന്‍ എന്നിവര്‍ അഭിനയിച്ച സിനിമക്ക് ആമസോണ്‍ പ്രൈം കൊടുത്തത് വെറും 3.5 കോടിയാണ്. മൂന്ന് കോടിക്ക് തീര്‍ന്ന പടമായതിനാല്‍ നിര്‍മ്മാതാവിനും ആശ്വാസമായി. ഈ ചിത്രം പെട്ടെന്ന് ഹിറ്റായി. രണ്ടേമുക്കാല്‍ ലക്ഷം സബ്സ്‌ക്രൈബേഴ്സ് ഇതുവഴി പുതുതായികൂടിയത്. അതായത് ഇരുപത്തി എഴര കോടി ആമസോണിന് കിട്ടി. കൊടുത്തത് 3.5 കോടി. എല്ലാം കച്ചവടങ്ങളും ഇങ്ങനെ ആവണമെന്നില്ല. വലിയ വിലക്ക് എടുത്ത് ഒന്നുമാകാതെ പോയവയും ഉണ്ട്. അതായത് ആമസോണ്‍ അടക്കമുള്ള ഒ.ടി.ടിയുടെ ടീം നന്നായി ഹോം വര്‍ക്കും ചെയ്യുന്നുണ്ട്. ദൃശ്യം 2 അവര്‍ വന്‍തുക കൊടുത്ത് എടുക്കാനുള്ള പ്രധാനകാരണം ദൃശ്യം ഒന്നിന്ന് ചൈനയില്‍ അടക്കം കിട്ടിയ വന്‍ സ്വീകരണമാണ്. അങ്ങനെ ഒരുതാരത്തിന്റെ മൂല്യം നോക്കിയും, വിപണി എവിടെയാക്കെ ഉണ്ടെന്ന് പഠിച്ചും, ടെലിഗ്രാമിലൂടെയുള്ള പൈറസി അതിജീവിക്കുന്നു പത്മരാജന്റെ ‘ഇന്നലെ’യിലെ അച്ചായനെ ഓര്‍മ്മയില്ലേ. ശോഭനയെ ആഗ്രഹിക്കുകയും ജയറാമിന്റെ കയ്യില്‍നിന്നു തല്ലുവാങ്ങുകയും ചെയ്യുന്ന വഷളന്‍ പണക്കാരന്‍. കെ.കെ. സുധാകരന്‍ എന്നാണ് ആ നടന്റെ പേര്. ഇദ്ദേഹത്തെ ‘ഇന്നലെയ്ക്കു’ശേഷം സിനിമകളിലൊന്നും കണ്ടില്ല.

 

 

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു ഇക്കാലമത്രയും. അടുത്തിടെ അദ്ദേഹം തന്നെ നിര്‍മ്മിച്ചു മുഖ്യകഥാപാത്രമായി അഭിനയിച്ച ‘തിമിരം’ എന്ന സിനിമ നീസ് സ്ട്രീം എന്ന ഓവര്‍ ദി ടോപ് (ഒ.ടി.ടി) വേദിയില്‍ റിലീസ് ചെയ്തു. സംവിധാനം ശിവറാം മണി. തിമിരശസ്ത്രക്രിയയ്ക്കു വിധേയനായ വയോധികന്റെ പ്രശ്‌നങ്ങള്‍ സുധാകരന്‍ ഗംഭീരമായി അവതരിപ്പിച്ച സിനിമ. രചനാ നാരായണന്‍ കുട്ടിയും വിശാഖ് നാരായണനും മറ്റുമാണ് കൂടെ അഭിനയിച്ചത്. ഒ.ടി.ടി വേദി വഴി ഒരു മാസംകൊണ്ട് കണ്ടത് 192 പേര്‍. എന്നാല്‍, സമീപകാലത്തു സജീവമായ ഒരു സമൂഹമാധ്യമം വഴി ഇതിന്റെ വ്യാജപകര്‍പ്പ് ഇതേ കാലയളവില്‍ കണ്ടത് നാലര ലക്ഷത്തോളം പേര്‍! സജിന്‍ ബാബുവിന്റെ ബിരിയാണി എന്ന ചിത്രത്തിനും ഉണ്ടായ സമാന അനുഭവം. ഇങ്ങനെ വ്യാജന്‍ കണ്ട പലരും പിന്നെ തനിക്ക് ചിത്രത്തിന്റെ തുകയായ 149 രൂപ അയച്ചുതന്നതും സജിന്‍ബാബു അനുസ്മരിച്ചിട്ടുണ്ട്. അതായത് ഒ.ടി.ടി.യിലെത്തി പിറ്റേന്നുതന്നെ ടെലിഗ്രാമില്‍ എത്തുകയാണ് ഭൂരിഭാഗം ചിത്രങ്ങളും. ഇത് ‘പേ പെര്‍ വ്യൂ’ ആയി പണം നല്‍കുന്ന ടി.ഒ.ഡി വിഭാഗം ഒ.ടി.ടിക്ക് ഇത് കടുത്ത ഭീഷണിയാണ്. സിനിമാ നിര്‍മ്മാതാവിനും ഒ.ടി.ടിക്കും ഒരുപോലെ നഷ്ടം. പക്ഷേ വലിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ക്ക് വേണ്ടത്ര ക്ലാരിറ്റിയില്ലാത്തത് ഒ.ടി.ടിക്കാര്‍ക്ക് തുണയാവും. ഒരിക്കന്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് പണം വേണ്ടാത്തതുകൊണ്ട്, വ്യാജന് പിന്നാലെ കാലക്രമത്തില്‍ ആളുകള്‍ ഓടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. അതിനാണ് മരക്കാര്‍ പോലെത്തെ വലിയ സിനിമകള്‍ എടുത്ത് സബ്സ്‌ക്രിപ്ഷന്‍ സാച്ചുറേഷന്‍ ഉണ്ടാക്കാന്‍ ആമസോണ്‍ പ്രൈമുകാര്‍ ശ്രമിക്കുന്നത്. നിങ്ങളുടെ കൈയില്‍ സൗജന്യമായി ഉള്ള ഒരു സാധനത്തിന്റെ വ്യാജന്‍ വേണമൊ എന്ന് ആരെങ്കിലും ചോദിക്കുന്നതില്‍ അര്‍ഥമുണ്ടോ. ഇങ്ങനെയാണ് ടെലിഗ്രാം വഴിയുള്ള പൈറസിയെ അവര്‍ അതിജീവിക്കുന്നത്. ചതിക്കുഴികളും വ്യാജന്മാരും ഒട്ടേറെ ഇനി നിങ്ങളുടെ കൈയില്‍ ഒരു പുര്‍ത്തിയായ ചിത്രം ഉണ്ടെന്നിരിക്കട്ടെ. അത് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. ഇതിനായി ഇപ്പോള്‍ ധാരാളം ഏജന്റുമാര്‍ കേരളത്തില്‍ എമ്ബാടുമുണ്ട്്. ആദ്യം ചെയ്യേണ്ടത് ഇവരെ ഒഴിവാക്കുകയാണ്. ആമസോണും നെറ്റ്ഫ്ളിക്സും അടക്കമുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് ഏറ്റവും ഇഷ്ടവും നേരിട്ട് ഡീല്‍ ചെയ്യുന്നതിനായാണ്.

 

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് അവരുടെ വെബ്്സൈററ് വഴി നേരിട്ട് കോണ്ടാക്റ്റ് ചെയ്യുകയാണ്. ഇതോടെ അവര്‍ ലോക്കല്‍ റെപ്രസന്റിറ്റീവിനെ അറിയിക്കും. പിന്നെ നിങ്ങള്‍ അവരുമായാണ് സംസാരിക്കേണ്ടത്. ഇതല്ലാതെ ആമസോണ്‍ പ്രൈം ആരെയും ഇടനിലക്കാരായി വെച്ചിട്ടില്ല. അതല്ലെങ്കില്‍ സിനിമയുടെ പ്രിവ്യൂ ഷോകളിലും അവരുടെ ഉത്തരവാദിത്വപ്പെട്ട പ്രതിനിധികള്‍ എത്തും. ചിത്രം ഒ.ടി.ടിയില്‍ എടുക്കുന്നതിന്റെ ആദ്യ കടമ്ബ വീഡിയോ ഓഡിയോ ക്വാളിറ്റി ചെക്കിങ്ങാണ്. ഇവിടെ ആമസോണൊന്നും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഇതിനുള്ള ചെലവും നിര്‍മ്മാതാവ് തന്നെ വഹിക്കണം. എകദേശം മുപ്പതിനായിരം രൂപയാവും ഇതിന്. ഇങ്ങനെ പല ചിത്രങ്ങളും തള്ളിപ്പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗണ്ട്- വിഷ്വല്‍ ക്വാളിറ്റിയില്ലാത്തവര്‍ ഒ.ടി.ടിക്ക് പോകാതിരിക്കയാണ് നല്ലത്. കാരണം ചെക്കിങ്ങ് ഫീസായ മുപ്പതിനായിരം രൂപകൂടി നഷ്ടമാവും. ഈ കടമ്ബ കടന്നാലാണ് ആമസോണ്‍ പ്രതിനിധികള്‍ ചിത്രം കാണുന്നതും ലീഗല്‍ എഗ്രിമെന്റിലേക്ക് കടക്കുന്നതും. നിങ്ങളുടെ ചിത്രത്തിന് അഡ്വാന്‍സായി അവര്‍ ഇത്ര രൂപ തരുമെന്നും, പിന്നെ വ്യൂ പെര്‍ മണി അടിസ്ഥാനത്തില്‍ ആണെന്നുമൊക്കെ വിശദമായി കരാറില്‍ ഉണ്ടാകും. നമ്മുടെ കരാര്‍ പോലെയല്ല വെസ്റ്റേണ്‍ ഗ്രൂപ്പുകളുടേത്്. അടിമുടി പക്കായായിരിക്കും. ഒന്ന് പിഴച്ചാല്‍ കാരാര്‍ അസാധുവാകും. ഇവിടെയും ഇടനിലക്കാര്‍ നന്നായി കളിക്കയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. 99 വര്‍ഷത്തേക്കൊക്കെ ഒരു സിനിമയുടെ ഓണ്‍ലൈന്‍ അവകാശം മേടിച്ച സംഭവംപോലും ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീഡിയോക്കും ഓഡിയോക്കും വേറെ റൈറ്റ്സ് ഉണ്ട്. ഒരു ഒ.ടി.ടിയില്‍ വീഡിയോ കൊടുത്ത സമയത്തുതന്നെ കരാറില്‍ ഓഡിയോ ഒഴിവാക്കിയാല്‍ അത് വേണ്ടവര്‍ക്ക് കൊടുക്കാം. അങ്ങനെ എല്ലാ സാധ്യതകളും പഠിച്ചശേഷമാണ് ഒ.ടി.ടി പ്രതിനിധികളെ സമീപിക്കേണ്ടത്. ഭാവിയില്‍ ഒ.ടി.ടി കമ്ബനികള്‍ നേരിട്ട് പടം പിടിക്കുമോ? മൂന്നുവര്‍ഷം മുമ്ബ് മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന പടം തീയേറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കെ ഒരാള്‍ ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ഈ ചിത്രം അടുത്തമാസം ഡിജിറ്റലായി റിലീസ് ചെയ്യുമെന്ന്. അന്ന് ആരും അത് വിശ്വസിച്ചില്ല. ചിത്രത്തിന്റെ നിര്‍മ്മതാവും ഈ പോസ്റ്റിനെതിരെ പ്രതികരിച്ചു. പക്ഷേ കൃത്യം ഒരു മാസംമായപ്പോള്‍ ചിത്രം ഓണ്‍ലൈന്‍ റിലീസായി. തീയേറ്റര്‍, സാറ്റലൈറ്റ്, ഓവര്‍സീസ്, എന്നിവയായിരുന്നു മുമ്ബ് മലയാള സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. അതില്‍ ഇപ്പോള്‍ ഡിജിറ്റല്‍ അഥവാ ഓണ്‍ലൈന്‍ എന്ന പുതിയ വരുമാന മാര്‍ഗം കൂടി വന്നിരിക്കുന്നു. മുമ്ബൊക്കെ തീയേറ്ററില്‍ ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞായിരുന്നു അത് ചാനലുകളിലൂടെ എത്തുക.

 

പിന്നീട് ആ അകലം കുറഞ്ഞു. ഇപ്പോഴിതാ ഈ അകലം വീണ്ടും കുറയുകമാണ്. ഇനിയുള്ള എത് ചിത്രവും ഒരുമാസത്തെ തീയേറ്റര്‍ റിലീസിന് ശേഷം ഓണ്‍ലൈനില്‍ എത്തുമെന്ന് ഉറപ്പാണ്. പഴയതുപോലെ നൂറും നൂറ്റമ്ബതും ദിവസം തീയേറ്ററില്‍ കളിക്കുന്ന ചിത്രങ്ങള്‍ ഇനി ഉണ്ടാവില്ല.ഫലത്തില്‍ തീയേറ്റര്‍ വ്യവസായത്തിന് കനത്ത അടിയാണിത്. അതുപോലെ ഡി.ടി.എച്ചുകള്‍ക്കും ചാനലുകള്‍ക്കും ഭീഷണിയുണ്ട്്. സബ്ടൈറ്റില്‍ ഉള്ളതുകൊണ്ട് ലോകത്തില്‍ എവിടെയുണ്ടാക്കിയ കണ്ടന്റും നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്നതാണ്, ഒ.ടി.ടി പാറ്റ്ഫോമുകളുടെ പ്രത്യേകത. ഇപ്പോള്‍ തന്നെ ഇതുമൂലം നമ്മുടെ യുവാക്കളുടെ അഭിരുചി വലിയ രീതിയില്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ മണി ഹേസ്റ്റും ,ജര്‍മ്മനായ ഡാര്‍ക്കുമൊക്കെ നമ്മുടെ നാട്ടിലും ഹിറ്റാവുകയാണ്. നെറ്റ്ഫ്ളിക്സിലെ ഒരു വെബ് സീരീസ് കണ്ടാല്‍ മതി നമ്മുടെ സീരിയലുകളെ ഒക്കെ എടുത്ത് തോട്ടില്‍ കളയാന്‍ തോന്നും. ഇതോടെ നമ്മുടെ ചാനലുകള്‍ക്കും ആളുകള്‍ കുറയും. ഇങ്ങനെ മാറിവരുന്ന അഭിരുചിയുള്ള ഒരു തലമുറകൂടി വളര്‍ന്നുവന്നാല്‍ ഭാവിയില്‍ ആമസോണ്‍ പ്രൈമും, നെറ്റ്ഫ്ളിക്സുമൊക്കെ ഭാവിയില്‍ നേരിട്ട് സിനിമ നിര്‍മ്മിക്കുന്ന അവസ്ഥയിലേക്ക് മാറുമോ. അങ്ങനെ വന്നാലാവും നമ്മുടെ നിര്‍മ്മതാക്കള്‍ക്ക് ശരിക്കും പണികിട്ടുക. പക്ഷേ അതിനൊക്കെയുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിരളമാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. തീയേറ്റുകളെ ഒ.ടി.ടി വിഴുങ്ങൂമോ? ഇങ്ങനെയൊക്കെയാണെങ്കിലും ഒ.ടി.ടിക്കുള്ള ഒരു പ്രധാന കുഴപ്പം അതുവഴി സംസ്ഥാന സര്‍ക്കാറിന് പത്തുപൈസ വരുമാനം ഇല്ലെന്നാണ്. നമ്മുടെ നാട്ടില്‍ ഇന്ന് 28 ശതമാനമാണ് നികുതി. അതായത് നൂറുരൂപയുടെ ടിക്കറ്റ് എടുത്താല്‍ 28 രൂപ സര്‍ക്കാറിലേക്ക് പോകുന്നു. അതില്‍നിന്നാണ് സിനിമാപ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് അടക്കമുള്ള പണം പോകുന്നത്. ഒരു പടം നൂറുകോടി കേരളത്തില്‍നിന്ന് കളക്റ്റ്ചെയ്താല്‍ ഒന്നുമാറിയാതെ 28 കോടി സര്‍ക്കാര്‍ ഖജനാവില്‍ എത്തും. വെറുതെയാണോ മന്ത്രി സജിചെറിയാന്‍ മരക്കാര്‍ തീയേറ്റര്‍ റിലീസിന് സംസാരിക്കാന്‍ മൂന്‍കൈയുടുത്തത്! ഒരുപടം തീയേറ്റര്‍ കളക്ഷനില്‍ നൂറുകോടി ക്ലബിലെത്തിയാല്‍, 72കോടിയാണ് നികുതി കഴിച്ച്‌ ബാക്കിയുണ്ടാവുക. ഇതില്‍ പകുതി വീതമാണ് നിര്‍മ്മാതാവും തീയേറ്ററുകാരും പങ്കിടുന്നത്. നൂറുകോടി ക്ലബില്‍ കയറിയ ഒരു ചിത്രത്തിന്റെ നിര്‍മ്മാതാവിന് സത്യത്തില്‍ 36 കോടി മാത്രമാണ് കിട്ടുക. പക്ഷേ ഒ.ടി.ടിയില്‍ ആവുമ്ബോള്‍ താര ചിത്രങ്ങള്‍ക്ക് നിര്‍മ്മാണ ചെലവിന്റെ 80 ശതമാനവും അവര്‍ അഡ്വാന്‍സ് ചെയ്യുന്നു. പക്ഷേ സര്‍ക്കാറിന് ഒന്നും കിട്ടുന്നില്ല. അതായത് തീയേറ്ററുകള്‍ നിലനില്‍ക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യം കുടിയാണ്. ഇപ്പോള്‍ ഹാഫ് ഒക്കിപ്പന്‍സിയിലും തകര്‍ത്ത് ഓടുന്ന ദുല്‍ഖറിന്റെ ‘കുറുപ്പ്’ കേരളത്തിലെ തീയേറ്ററുകളെ രക്ഷിച്ചിരിക്കയാണ്. മാത്രമല്ല ചില സര്‍പ്രൈസ് വിജയങ്ങള്‍ തീയേറ്ററിലേത് പോലെ ഒ.ടി.ടിയില്‍ കിട്ടിയെന്നും വരില്ല. താരങ്ങളൊന്നുമില്ലാതെ ഒന്നരക്കോടി മാത്രം ചെലവിട്ട് റിലീസായ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ കോരിയെടുത്തത് 18 കോടിയോളം രൂപയാണ്. ഈ സിനിമ ഇന്ന് ഒ.ടി.ടി.യില്‍ മാത്രമായി റീലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ പരമാവധി കിട്ടുക രണ്ടരക്കോടി രൂപയായിരുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് തീയേറ്ററുകളുടെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണെന്നും ചൂണ്ടിക്കാണിക്കുന്നവര്‍ ഉണ്ട്. സിനിമാ ജേര്‍ണലിസ്റ്റ് തോമസ് മാത്യു ടൈംസ് ഓഫ് ഇന്ത്യയില്‍ ഇങ്ങനെ എഴുതി- ” പണ്ട് ടീവി വന്നപ്പോഴും നമുക്ക് ഇതേ പേടി ഉണ്ടായിരുന്നു. ഓര്‍ക്കുക, ഒരിക്കലും തീയേറ്ററുകള്‍ക്ക് പകരമല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍. തീയേറ്ററുകളില്‍പ്പോയി മാത്രം ആസ്വദിക്കേണ്ട സിനിമകളുണ്ട്.

 

‘ബാഹുബലി’ പോലെ, ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ പോലെ വലിയ ക്യാന്‍വാസില്‍ കാണേണ്ട സിനിമകള്‍. അത്തരം സിനിമകള്‍ മൊബൈല്‍ സ്‌ക്രീനിന്റെ ചെറുസ്‌പേസില്‍ കാണാന്‍ ഒരു ആസ്വാദകനും താല്‍പര്യപ്പെടില്ല. അല്ലെങ്കില്‍ത്തന്നെ കുടുംബസമേതം കുറച്ചുസമയം ഒന്നിച്ച്‌ ചെലവഴിക്കാന്‍ പറ്റുന്ന ഔട്ടിങ് പോയന്റുകളായാണ് ഒരു വലിയ വിഭാഗം ആളുകളും പുതിയ കാലത്ത് സിനിമാ തീയേറ്ററുകളെ കാണുന്നത്. അത്തരം ആളുകള്‍ എന്തായാലും ഒരിക്കലും തീയേറ്ററുകളെ തങ്ങളുടെ ജീവിതത്തില്‍നിന്നും അകറ്റിനിര്‍ത്തില്ല.” കാഴ്ച ചെറുതായെങ്കിലും കാഴ്ചക്കാര്‍ കൂടുന്നു ഒരു സിനിമ പല പല പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാം എന്ന ഓപ്ഷന്‍ ഉണ്ടാവുന്നത് നിര്‍മ്മാതാവിനെ സംബന്ധിച്ച്‌ ഏറെ ഗുണകരമാണ്. നേരത്തേ ഒരൊറ്റ ഓപ്ഷനേ ഉണ്ടായിരുന്നുള്ളൂ. തീയേറ്റര്‍. ഇന്ന് അത് മാറി. ഒരേ സമയം പല ഒ.ടി.ടി.കളില്‍ റിലീസ് ചെയ്യാന്‍ പറ്റുന്ന മള്‍ട്ടി സ്ട്രീമിങ് എന്ന ആശയവും ഇന്ന് സജീവമായിക്കഴിഞ്ഞു. ‘ആര്‍ക്കറിയാം’ പോലെ പല സിനിമകളും ഇങ്ങനെ ഒന്നിലധികം ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്. ഇത് സിനിമയുടെ വ്യുവര്‍ഷിപ്പിനെ കൂട്ടുന്ന ഘടകമാണ്. ഒന്നിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ലാഭം വര്‍ദ്ധിപ്പിക്കുന്ന അതേ ഫോര്‍മുലയാണ് ഇവിടെയും പിന്തുടരുന്നത്. മാത്രമല്ല നല്ല കാമ്ബുള്ള കണ്ടന്റുകള്‍ ഡിമാന്റ് വരുന്ന കാലമാണ് ഇനി ഉണ്ടാവാന്‍ പോവുന്നത്. ഇപ്പോള്‍ത്തന്നെ ഒരു കോടിയില്‍ത്താഴെ ചെലവും, കാമ്ബുള്ള കഥയുമുള്ള സിനിമകള്‍ക്ക്, മുഖ്യധാരാ നടീനടന്മാര്‍ ആരുമില്ലെങ്കിലും ഒ.ടി.ടി.യില്‍ ലാഭം കൊയ്യാവുന്ന അവസ്ഥയുണ്ട്. ഒന്നോ രണ്ടോ താരങ്ങളുടെ സാന്നിധ്യമുള്ള മൂന്ന് കോടി രൂപയില്‍ താഴെ ചെലവുള്ള സിനിമകള്‍ക്കും ഇത്തരത്തില്‍ ലാഭത്തിലെത്താം. അതുപോലെ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണത്തിലും ഇനി വര്‍ദ്ധന ഉണ്ടാവും. പണ്ട് തീയേറ്റര്‍ റിലീസിനായി മാത്രം സിനിമകള്‍ സൃഷ്ടിച്ചാല്‍ മതിയായിരുന്നു. ഇനി അത് പോരാ… ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കുവേണ്ടിക്കൂടി സിനിമകള്‍ ഉണ്ടാവേണ്ട അവസ്ഥയാണ്. ഇതെല്ലാം സിനിമാ മേഖലയെയും, സിനിമാ പ്രവര്‍ത്തകരെയും ഒരേപോലെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്.

 

അതെ, സിനിമ വളരുകയാണ്. ബിഗ് സ്‌ക്രീനില്‍നിന്ന് മിനി സ്‌ക്രീനിലേക്കും അവിടന്ന് മൊബൈല്‍ സ്‌ക്രീനിലേക്കും സിനിമ ഇറങ്ങിവന്നപ്പോള്‍ കാഴ്ച ചെറുതായെങ്കിലും കാഴ്ചക്കാര്‍ കൂടുകയാണ് ചെയ്തത്. അതായത് സിനിമ മൊബൈലിലേക്ക് ചെറുതാവുകയല്ല… വലുതാവുകയാണ്. സിനിമയുമായുള്ള അകലം ആസ്വാദകന് കുറഞ്ഞുകഴിഞ്ഞു. ഏറ്റവും പുതിയ സിനിമ ഒരു കൈയകലത്തില്‍ ആസ്വാദകന്‍ കിട്ടുമ്ബോള്‍ അത് സിനിമയുടെ വളര്‍ച്ചയുടെ വേഗം കൂട്ടും. പത്തുകൊല്ലം കഴിഞ്ഞ് നടക്കുമായിരുന്ന ഈ വിപ്ലവം ഒരു വര്‍ഷം കൊണ്ട് സാധ്യമാക്കി എന്നിടത്താണ് കൊറോണയുടെ പ്രസക്തി. അതായത് ഒ.ടി.ടിയുടെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ്്, സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ മലയാള സിനിമക്കും കഴിയണം.

Celebrity

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

Published

on

ലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായാണ് ചുരുളി എത്തിയതും. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒറു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്.

ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീടാണ് ലിജോ ജോസ് അത് സിനിമയാക്കി റിലീസ് ചെയ്തത്. ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.

ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്. ”ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസ് നടന്ന സമയത്ത് ഇല്ലായിരുന്നു. വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത്. സാമ്പത്തികമായി വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് കോസിലെ പ്രതി ആയിരുന്നത്.

പത്തേക്കറോളം ഭൂസ്വത്താണ് ഇവര്‍ക്കുള്ളത്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ കാണാതാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പോലും പറയാതെ ആയിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. ഫോണ്‍ വിളിക്കുകപോലും ഇവര്‍ ചെയ്തില്ല. വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയത്. ഇത് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്നത് കണ്ടുവെന്ന് ആദിവാസികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അതിനും യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ലയിരുന്നു.

ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. ഇഞ്ചിക്കൃഷി വലിയ തോതില്‍ നടക്കുന്ന സമയമായിരുന്നു അത്. അവിടെ ജോലി തേടി എന്ന രീതിയിലാണു ഞങ്ങള്‍ ിവരെ പിടിക്കാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ ഒരു ചായക്കട കണ്ടു. അത് നടത്തിയത് ഒരു വയനാട്ടുകാരനായിരുന്നു. സമീപത്തു തന്നെ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. അവിടെയും ആകസ്മികമായ ഒരു കാര്യം നടന്നു. ചായക്കടക്കാരനോട് ഞാന്‍ കാണാതായവരിലെ ഗൃഹനാഥന്റെ പേരു ചോദിച്ചപ്പോള്‍ ഞങ്ങളെത്തിയ സമയത്ത് അയാള്‍ അവിടുന്നു പോയതേയുള്ളു എന്ന് മറുപടി പറഞ്ഞു.

 

ശേഷം അയാളെ പിന്തുടര്‍ന്നു കണ്ടെത്തുകയും ഞങ്ങള്‍ക്കു തല്‍ക്കാലം ജോലി ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. കടയില്‍ സംസാരിക്കുന്നതിനിടെ ആ ഭാഗത്തെ പള്ളീലച്ചനെ പരിചയമുണ്ടെന്നും സമപ്രായക്കാരാണെന്നും അറിയാതെ പറഞ്ഞു. അതു കേട്ട് നാട്ടുകാര്‍ 75 വയസുള്ള അച്ചനെങ്ങനെ സമപ്രായമാകുമെന്നു ചോദിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് ആ അച്ചന്‍ അവിടെ വന്നിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. അതുകൊണ്ട് പഴയ അച്ചന്റെ കാര്യമാണു പറഞ്ഞത് എന്നു തുടങ്ങി എന്തൊക്കെയോ നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രതിയുടെ അച്ഛനൊപ്പമാണ് ഞങ്ങള്‍ അയാളുടെ വീട്ടിലെത്തിയത്. ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കിടക്കുന്നുണ്ടായിരുന്നു.

 

എന്നാല്‍ അത് ആരാണെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അന്നാരു ബുധനാഴ്ച അവിടെ പള്ളിയില്‍ ഒരു ആദ്യ കുര്‍ബാനയുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ പെട്ടെന്നു തന്നെ വീട്ടുകാരായി നല്ല ബന്ധത്തിലായി. ഒരേ നാട്ടുകാരും ജോലി അന്വേഷിച്ചു വന്നവരുമായതിനാല്‍ അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചു. വീട്ടകാരെയെല്ലാം പരിചയപ്പെടുത്തി. പക്ഷേ ഒരാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങള്‍ ആരെയാണോ തേടിയെത്തിയത് വീട്ടുകാര്‍ അവന്റെ പേരു പോലും പറയാതെ ഒളിച്ചുവെച്ചു. പ്രതിയുടെ അച്ഛന്‍ മദ്യപിക്കാത്തയാളാണ്. വൈകിട്ട് ആഘോഷങ്ങള്‍ക്കിടെ അയാള്‍ സ്വകാര്യമായി എന്നെ വിളിച്ചു. ‘നിങ്ങള്‍ പൊലീസല്ലേ, നിങ്ങള്‍ എന്റെ മകനെ തേടിയല്ലേ വന്നത് ?’ എന്ന് ചോദിച്ചു.

 

എന്റെ ശരീര ഭാഷയും സംസാര ഭാഷയും കണ്ടാല്‍ അതിലെ പൊലീസുകാരനെ ഒളിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലായി. ഒറ്റ രാത്രി കൊണ്ട് കുടുംബത്തെ മുഴുവന്‍ അതിര്‍ത്തി കടത്തി മകനെ സുരക്ഷിതനാക്കിയ അയാളുടെ ബുദ്ധി, സൂക്ഷ്മ നിരീക്ഷണം ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്തു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്.

Continue Reading

Celebrity

കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ..!!

Published

on

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ടിഞ്ചുവും കാമുകനുമായുള്ള പിണക്കം ആയിരുന്നു കൊ, ല .പാ. തക കാരണമായി കണ്ടെത്തിയതെങ്കിലും , പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നതും യഥാർത്ഥ പ്രതി അറസ്റ്റിലാകുന്നതും. ഒരുപക്ഷേ ഒരു നിരപരാധി കുറ്റക്കാരനായി ജീവിതാവസാനം വരെ ജയിലിലടക്കപ്പെടേണ്ട കേസിൽ നിർണായകമായത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമായിരുന്നു.

2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് . കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ഇരുപത്താറ് വയസ്സുകാരിയായ നേഴ്സ് ടിഞ്ചു മൈക്കിള്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിന്‍ ജോസഫ് പ്രതിയുമായി. ദേഹമാസകലം മുറിവുകൾ പറ്റിയ നിലയിലായിരുന്നു ടിഞ്ജുവിനെ കാണപ്പെട്ടത്. ഇതാണ് ആത്മഹത്യ അല്ല എന്ന് നിഗമനത്തിലെത്താൻ കാരണം. അതുമല്ല ടിഞ്ഞു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച കയറിലെ കെട്ടും സാധാരണ ആളുകൾ കെട്ടുന്ന കെട്ട് ആയിരുന്നില്ല. സ്ഥിരം കയറുകൾ ഉപയോഗിച്ച് നല്ല പരിചയം ഉള്ള ആരോ കെട്ടിയ കെട്ടാണെന്ന് പോലീസ് മനസിലാക്കി. ഇതോടെയാണ് കാമുകൻ ടിജിൻ ജോസഫിലേക്ക് അന്വേഷണം തിരിഞ്ഞത്.

എന്നാൽ കൂടുതൽ ശാസ്ട്രീയ പരിശോധനകൾ നടത്തിയതോടെ ആണ്, ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്നും ലഭിച്ച DNA സാമ്പിളുകൾ ടിജിൻ ജോസെഫിന്റെയോ ടിജിന്റെ അച്ഛന്റെയോ അല്ലാ എന്ന് തെളിയുന്നത്.  അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിന് പുറത്തേക്ക് നീങ്ങി. വീട്ടിൽ വന്നു പോയവരുടെയും നാട്ടുകാരുടെയും രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ടിജിന്റെ വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ നസീറിന്റെയും സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പലകാരണങ്ങൾ പറഞ്ഞും നസീർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരിശോധനാ ഫലം വന്നപ്പോൾ ടിഞ്ചുവിൽ നിന്നും ലഭിച്ച സാമ്പിളുകളും നസീറിന്റെ സാമ്പിളുകളും ഒന്നാണെന്ന് കണ്ടെത്തി.

ഇതോടെയാണ് കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലാകുന്നത്. പോലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും നസീർ പല നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് നസീർ കുറ്റം സമ്മതിക്കുന്നത്. ഭര്‍ത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറു മാസതോളമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം ടിജിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു . ടിജിനും അച്ഛനും പുറത്തുപോയ സമയം ടിഞ്ചു മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്താണ് തടി വിൽക്കാൻ എന്ന വ്യാജേന നസീർ അവിടേക്കു എത്തുന്നത്. ടിഞ്ചു മാത്രമാണ് വീട്ടിൽ ഉള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

 

ഇതിനിടയിൽ കട്ടിലില്‍ തല ഇടിച്ച ടിഞ്ചുവിന്റെ ബോധം നഷ്ടമാകുകയായിരുന്നു. അബോധാവസ്ഥയിലായ ടിഞ്ചുവിനെ നസീർ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും അതിനു ശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ആയിരുന്നു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതു കൊണ്ട് തന്നെ ടിജിനെ സംശയിച്ച മാതാപിതാക്കൾ ഇയാൾക്കെതിരെ ലോക്കല്‍ പോലീൽ മൊഴി നല്‍കുകയും ചെയ്തിരുന്നു. 2019 ഡിസംബർ 15 നാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത്

Continue Reading

Celebrity

മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ..!!

Published

on

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവര്‍ വിവാദത്തിലായി. ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഇപ്പോള്‍ ചുരുളി, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നുവെന്ന് ജാഫര്‍ ഇടുക്കി വ്യക്തമാക്കി.

എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു. നടന്റെ അപ്രതീക്ഷിത മരണത്തില്‍ പലതരം വിവാദങ്ങളായിരുന്നു ഉയര്‍ന്നത്. അതില്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവരും ഉള്‍പ്പെട്ടു. ആ സമയത്ത് പലരും തന്നെ മാറ്റി നിറുത്തിയെങ്കിലും അതിന് ഒരു വേദനയോ തനിക്കാരോടും പരിഭവമോ ഉണ്ടായിരുന്നില്ല എന്നാണ് ജാഫര്‍ അതേ കുറിച്ച് തുറന്ന് പറയുന്നത്. ദൈവ തുല്യനായി ആളുകള്‍ സ്‌നേഹിച്ചിരുന്ന ഒരു മഹാനടനാണ് മണി. എത്രയോ നടന്‍മാര്‍ മരിച്ചു പോയിരിക്കുന്നു. ഇങ്ങനെ ഒരു നടന്‍ മരിച്ച് കണ്ണീരൊഴുക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല .ആളുകള്‍ ഒക്കെ വാവിട്ടു കരയുകയായിരുന്നു മണിയെ ഒരു നോക്കു കാണാന്‍ എന്നാണ് അദ്ദേഹം പറയുന്നത്.

അന്ന് നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചും ജാഫര്‍ ഇടുക്കി അഭമുഖത്തില്‍ പങ്കുവെച്ചു. അത് ഇങ്ങനെയായിരുന്നു അദ്ദഹം വിവരിച്ചത്…അന്നൊരു സംഭവം ഉണ്ടായി. ഞാനും ഹരിശ്രീ അശോകനും മണിയെ കണ്ടിട്ട് വല്ലാണ്ടെ ആയി വിഷമിച്ചു വരുമ്പോള്‍. തലയില്‍ തട്ടമിട്ട ഒരു താത്ത ഒരു പൊലീസ്‌കാരനോടു ചോദിക്കുവായിരുന്നു. സാറേ ഒന്നു കാണിക്കാമോ സാറേ എന്ന്. ആ സമയം പോലീസ്‌കാരന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ആയി പോയി. പോലീസുകാരന്‍ പറയുകയാണ് ചേച്ചി ഞാനും കണ്ടില്ല ചേച്ചി, ഞാന്‍ എന്തു ചെയ്യാനാണ്. അതു കേട്ടപ്പോള്‍ വല്ലാതെ ആയിപ്പോയി. അന്നത്തെ സംഭവങ്ങളുടെ തിരക്കില്‍ ഒന്നു കരയാന്‍ പോലും എനിക്ക് സാധിച്ചില്ല അതുകൊണ്ട് ആണ് ഇന്ന് മണിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അറിയാതെ കരയുന്നത്.

അന്ന് ഒരുപാട് പേര്‍ തന്നെ മാറ്റി നിര്‍ത്തി രണ്ടു വര്‍ഷത്തോളം ഒരു സിനിമയും ചെയ്യാതെ വീട്ടിലിരുന്നു. പിന്നീട് എല്ലാ സത്യവും തെളിഞ്ഞു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ സജീവമായി തുടരുകയാണ്.  ”ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല ”

Continue Reading

Celebrity

“കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ..!!

Published

on

സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളിൽ എന്നും തന്റെ താഴെ അഭിപ്രായം പറയുന്ന ശ്രീലക്ഷ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്. ഫെമിനിസ്റ്റ് ആറ്റിട്യൂട് ഉള്ളതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റിന് കമന്റ് ചെയ്ത നരമ്പന് പണി തിരിച്ചു മറുപടി നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.

December 7 ന് 26 വയസ്സ് ആകുന്ന യുവതിക്ക് നോട്ടുമാല, ചെണ്ട്, റീത്ത്, ഹാരം, ഡ്രസ്സ്, ഗിഫ്റ്റ് എന്നിവ നൽകാതെ അതിനുള്ള ക്യാഷ് ഗൂഗിൾ പേ ചെയ്ത് തരണേ എന്നുള്ള request ഇതിനാൽ അറിയിക്കുന്നു. എന്നായിരുന്നു ശ്രീലക്ഷ്മി പങ്ക് വെച്ച പോസ്റ്റ്. ഇത്തരത്തിൽ സാമൂഹിക പരമായ കാര്യവും തന്റെ വെക്തിപരമായ അഭിപ്രായങ്ങളും മറ്റും ശ്രീലക്ഷി തന്റെ പ്രൊഫൈൽ വഴി പങ്ക് വെക്കാറുണ്ട്. ഇതിനെല്ലാം ചിലപ്പോൾ വിമർശനങ്ങളും ഏറ്റുവാങ്ങാർ ഉണ്ട്. ഇപ്പോൾ ശ്രീലക്ഷ്മി പങ്ക് വെച്ച പങ്ക് വെച്ച പോസിന് ഒരു നരമ്പൻ കുനിയേണ്ടി  വരും എന്നാണ് കമന്റ് ചെയ്തത്. നിലവിൽ ഇങ്ങനൊക്കെ കമന്റ് വരുമ്പോൾ മറുപടി നൽകാർ ഇല്ലെങ്കിലും ഇപ്പോൾ ഈ കമന്റ്ന് നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്.

“നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും” എന്നാണ് ശ്രീ ലക്ഷ്മി പറയുന്നത്. ഇപ്പോൾ ഈ മറുപടിയാണ് ശ്രീലക്ഷിമിയെ പിന്തുടരുന്നവർ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും ഇത്തരം മോ ശം കമന്റുകൾക്ക് ആളുകൾ പ്രതികരിക്കാത്തത് ആണ് ഈ പ്രവണത ആവർത്തിക്കാൻ കാരണം ആകുന്നത്. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് തക്കതായ രീതിയിൽ തന്നെ ശ്രീലക്ഷ്മി പ്രതികരിക്കാറുണ്ട്. അടുത്തിടെ സിനിമാമേഖലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ “ചുരുളി” എന്ന സിനിമയെ കുറിച്ച് ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പലർക്കും ചുരുളി സംസ്കാരം ഇല്ലാത്ത ഒരു സിനിമ ആയിരിക്കാം എന്നാൽ ഈ സിനിമ ഞങ്ങളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും സ്വന്തം നിലനിൽപ്പിന്റെ പ്രതീകമായി തോന്നി എന്നും ശ്രീലക്ഷ്മി അറക്കൽ പങ്കു വെച്ചു.

ഇരിട്ടിയിലെ കുടിയേറ്റ കർഷക പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഉള്ളയാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ പൂർവികർ കാടിനോടും പാറയോടും കാട്ടുമൃഗങ്ങളോടും പൊരുതി അതിജീവിച്ച് കഥകളാണ് ചെറുപ്പം മുതലേ ശ്രീലക്ഷ്മിയുടെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്. അമ്മൂമ്മയുടെ ചേച്ചിമാർ അങ്ങോട്ടുമിങ്ങോട്ടും പരസ്യമായി റോഡിൽ ഇരുന്ന് പുളിച്ച തെ റി പറയുന്നത് കേട്ടാണ് ചെറുപ്പകാലം ഒക്കെ കഴിഞ്ഞിരുന്നത്. അമ്മയുടെ തലമുറയിലെ സ്ത്രീകൾ ഒന്നും അങ്ങനെ പരസ്യമായി വിളിക്കാറില്ലായിരുന്നു. എന്നാൽ വീടുകളിൽ നിന്ന് രഹസ്യമായി പറയും. ഈ സിനിമയിൽ നിറയുന്ന സ്ഥലങ്ങൾക്ക് നമ്മുടെ കുറേ പേരുടെ ജീവിതം ആയി ബന്ധമുണ്ടെന്നും ചിന്താശേഷിയുള്ള ചില മനുഷ്യർക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ അടയാളപ്പെടുത്തൽ ആണെന്നും സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

Continue Reading

Celebrity

ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ..!!

Published

on

തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള ക്യാമ്പയിനിൽ സ്വര ഭാസ്‌കര്‍ സജീവ സാന്നിധ്യമാണ്. അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. അതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താരം കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്.

‘എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു.’ സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. സ്വരയുടെ വാക്കുകള്‍ ഇങ്ങനെ… എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്.

കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു. ‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു.  നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Most Popular

Celebrity15 hours ago

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും...

Celebrity16 hours ago

കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ..!!

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു....

Celebrity20 hours ago

മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ..!!

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന...

Celebrity1 day ago

“കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ..!!

സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ...

Celebrity1 day ago

ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ..!!

തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന...

Celebrity2 days ago

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്?

മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ്...

Film News2 days ago

ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു..!!

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ്...

Celebrity2 days ago

ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ..!!

പ്രമുഖ സിനിമാ നിര്മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പെരുമ്ബാവൂര്, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന് എന്നിവരുടെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായി...

Celebrity3 days ago

കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ്..!!

വിവാഹേതര ബന്ധങ്ങൾ ഇപ്പോൾ കേരളത്തിൽ കൂടി വരുന്ന കാലമാണ്. വിവാഹ ബന്ധങ്ങളും പുണ്യമായും കർമ്മമായും എല്ലാം കാണുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ കേരളത്തിൽ വിവാഹത്തിന് ഒപ്പം...

Celebrity3 days ago

എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ..!!

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടി ആര്യ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അനാവശ്യമായ...

Trending