Connect with us

News

സിനിമയിലും ജീവിതത്തിലും ഉണ്ടായ ആ അനുഭവങ്ങൾ പങ്ക് വെച്ച് നടന്‍ ശ്രീകാന്ത് മുരളി

Published

on

Srikant-Murali1

മലയാളത്തിലെ പ്രമുഖ സംവിധായകനും അതെ പോലെ തന്നെവളരെ മികച്ച നടനുമായ ശ്രീകാന്ത് മുരളി അദ്ദേഹം സിനിമ മേഖലയിലേക്കെത്തിയ നിമിഷങ്ങളെ കുറിച്ചും അതെങ്ങനെയാണെന്നുമൊക്കെയുള്ള അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ്.ചുരുക്കം ചില ചില കഥാപാത്രംങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. ഇപ്പോളിതാ കെ ജി ജോര്‍ജിന് ജന്മദിന സന്ദേശം അറിയിച്ച കുറിപ്പിലാണ് താരം ഇത് വ്യക്തമാക്കിയത്. ആദ്യമായി അഭിനയിച്ച ചിത്രത്തെ കുറിച്ചും കെ ജി ജോര്‍ജിനോടുള്ള നന്ദിയും സ്‌നേഹവുമൊക്കെ സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.

srikant murali.2

srikant murali.2

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ………

സാര്‍,

തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങുന്ന ആ ബസ് യാത്രയിലേയ്ക്ക് എന്നേക്കൂടി ഉള്‍പ്പെടുത്തിയതിന് നന്ദി..

കൂടിക്കാഴ്ചയ്ക്ക് അനുവാദം കിട്ടിയപ്പോള്‍ മനസ്സില്‍ നിറയെ ‘സ്വപ്നാടനം’ മുതല്‍ ഞാനതുവരെക്കണ്ട ഓരോ K G GEORGE സിനിമകളേയും കുറിച്ചുള്ള ചിന്തകളും, അതിന്റെയൊക്കെ സൃഷ്ടാവിനെ നേരില്‍ കാണാന്‍ പോകുന്നതിന്റെ ആകാംഷയുമായിരുന്നു.
തിരുവല്ലയിലെ അലങ്കാറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

‘What is your basic intention..??
അഭിനയമോ, സംവിധാനമോ?? സിനിമയില്‍ എന്താവാനാണ് ആഗ്രഹം??’ എന്ന സാറിന്റെ ചോദ്യത്തിന് ‘ I would like to work with you’
എന്നാണ് പെട്ടെന്നെന്റെ വായില്‍വന്ന മറുപടി.’ഇതൊരു ബസ് യാത്രയാണ്, ഇതിലെ ധാരാളം യാത്രക്കാരില്‍ ഒരാളായിക്കോളൂ.’പഞ്ചവടിപ്പാലവും,
യവനികയും, ലേഖയുടെ മരണവും, ഇരകളുമൊക്കെ ഉത്ഭവിച്ച കഷണ്ടിയിലൊന്ന് ചൊറിഞ്ഞിട്ട് അദ്ദേഹം അടുത്ത കാര്യങ്ങളിലേക്ക് കടക്കുമ്ബോള്‍, ഞാന്‍ യാന്ത്രികമായി എഴുന്നേറ്റു മുറിയ്ക്കു പുറത്തേയ്ക്ക് കടന്നു.

ഷൂട്ടിങ് തുടങ്ങിയത് വീണ്ടും രണ്ട് മാസം കഴിഞ്ഞാണ്.

മേലില രാജശേഖരന്‍ ( associates ), കിഷോര്‍ തുടങ്ങിയവര്‍ പറഞ്ഞനുസരിച്ച്‌ ഒരേ പോലുള്ള രണ്ട് ഷര്‍ട്ടുകളും (ചുവപ്പില്‍ കറുത്ത സ്ട്രിപ്സ് ഉള്ളത്, ദൂരെനിന്നാലും തിരിച്ചറിയണമല്ലോ ),
ഒരു ജോഡി സ്വര്‍ണ്ണകസവുള്ള ഈര്‍ക്കിലിക്കരയന്‍ മുണ്ടും വാങ്ങി… പിന്നങ്ങോട് ഏതാണ്ട് ഇരുപത്തഞ്ച് ദിവസങ്ങള്‍ പോയതറിഞ്ഞില്ല…!!

അപൂര്‍വ്വമെങ്കിലും, കട്ടര്‍ ബോര്‍ഡടുത്തു കൊടുക്കലും, ട്രാക്ക് ചുമക്കലും, field clearance ഉം, പാത്രങ്ങള്‍ സെറ്റ് ചെയ്യലും അടക്കം അല്ലറ ചില്ലറ പണികളുമൊക്കയായി ഞാനാ സെറ്റില്‍ നിന്നു.

‘ഡോ, ടോപ് ആംഗിള്‍ വൈഡ് ഷോട്ട് ആണ്.. Crane ന്റെ മുകളിലിരുന്ന്
ക്യാമറമാന്‍ വേണുവേട്ടന്‍ ഉറക്കെപ്പറഞ്ഞു.

‘കൈയും, ശരീരവുമൊക്ക നല്ല പോലെ അനക്കി, ചങ്കത്തടിച്ചുകരഞ്ഞോണം, ഇല്ലേ, സിനിമ ഇറങ്ങുമ്ബോ വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും ഇതിനാണോ നീ ഒരു മാസം സിനിമാന്നും പറഞ്ഞു പോയിക്കെടന്നത് ന്ന് ചോദിയ്ക്കും…മാനം പോവും, മനസ്സിലായോ??’ ഞാന്‍ വേണുവേട്ടന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു….

താഴെ കൊടുത്തിട്ടുള്ളത് ‘ഒരു യാത്രയുടെ അന്ത്യം ‘ എന്ന doordarshan നുവേണ്ടി K G GEORGE sir ചെയ്ത സിനിമയില്‍ ഞാനുള്ള രംഗങ്ങളുടെ സ്ക്രീന്‍ ഷോട്ട്സ് ആണ്….

ആക്കൊല്ലത്തെ ഞങ്ങളുടെ അയാള്‍ഗ്രാമമായ മുത്തോലപുരത്തെ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണഘോഷപരിപാടികളുടെ സമാപനസമ്മേളനം ഉല്‍ഘാടനവും, വടം വലി, ചീട്ടുകളി, സൈക്കിള്‍ സ്ലോ race, കലം തല്ലിപൊട്ടിയ്ക്കല്‍, ബ്രെഡ്‌ കടിയ്ക്കല്‍, കണ്ണ് കെട്ടി കഴുതയുടെ വാല് വരയ്ക്കല്‍ ചെസ്സ്, കാരംസ് തുടങ്ങിയ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും, നിര്‍വ്വഹിച്ചത് ഒന്നില്‍പ്പരം ചിത്രങ്ങളില്‍ തലമുടി കാണിച്ച ഇലഞ്ഞി പഞ്ചായത്തിന്റെ അഭിമാനം മാസ്റ്റര്‍ ശ്രീകാന്ത് ആയിരുന്നു…

അന്നുതുടങ്ങിയ യാത്രയില്‍ ഇന്നുമെന്നും അഭിമാനത്തോടെ ഓര്‍ക്കും.. അത് ഞാനാണ്.. 
ഇന്ത്യന്‍ സിനിമയിലെ ‘ ഒറ്റയാന്‍ ‘ k G George സാര്‍,

അങ്ങേയ്ക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍….

Celebrity

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

Published

on

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’ എന്നാണ് തിയറ്ററിന് പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എവിഡിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്‌റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിന സമ്മാനമായി തിയറ്റര്‍ സമര്‍പ്പിക്കുകയാണെന്നും വിജയ് പറയുന്നു. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റര്‍ നിര്‍മിച്ചത്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാർജിച്ച നടനാണ് വിജയ് ദേവരകൊണ്ട. വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് നിര്‍മ്മാണം.

റൗഡി വെയർ എന്ന ബ്രാൻ‌ഡിൽ വസ്ത്രവ്യാപാര രം​ഗത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്ന​ഗറിൽ മൾട്ടിപ്ലക്സ് തിയറ്റർ(multi plus theatre) കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നൽകിയിരിക്കുന്നത്. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Continue Reading

Celebrity

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

Published

on

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകള്‍ എന്നും ബോഡി ഷെയ്മിങ്ങിനു ഇരയാകുന്നു. അത്തരത്തില്‍ ഇരയായ നടിയാണ് ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഫറ ഷിബ്‌ല.

താരത്തിന്റെ ഏറ്റവും പുതിയ മേക്ക്‌ഓവര്‍ ചിത്രങ്ങളാണ്. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച്‌ 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വലിയ വാര്‍ത്തായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. യോഗയിലൂടെയും വര്‍ക്ക്‌ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

രൂപത്തെപറ്റിയും നിറത്തെപറ്റിയുമൊക്കെ പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു. ഞാന്‍ അത്തരത്തില്‍ ആരെയും പറ്റി പറയാറില്ല. ശരീരത്തെ കളിയാക്കുന്നവരെ കണ്ടാല്‍ നാം അവരെ തിരുത്തണം. അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം, അഭിമുഖത്തില്‍ ഫറ ഷിബ്ല പറഞ്ഞു. അതേസമയം തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയില്‍ പറഞ്ഞത്.

അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു.

Continue Reading

Celebrity

ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

Published

on

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി പറയുന്നത്.

കുറിപ്പ് പൂര്‍ണ്ണ രൂപം..എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ATC യില്‍ വര്‍ക്ക്‌ ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്..ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി

പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി c u later പറഞ്ഞു ബ്ലോക്ക് ചെയ്തു എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും

നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് ഇത്രക് ഓവര്‍ ആകാന്‍.. നിങ്ങള്‍ ഈ പറഞ്ഞത് അയച്ച ആള്‍ക്ക് ആ മെസ്സേജില്‍ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാല്‍ പോരെ എന്നായിരുന്നു ഒരാളുടെ കമന്റ്. ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാല്‍ ഈ വ്യക്തി വേറൊരാള്‍ക്കും ഇതുപോലെ മെസ്സേജ് അയക്കും.. എന്നാണ് അശ്വതി നല്‍കിയ മറുപടി

Continue Reading

Celebrity

‘ജെയിംസ് ബോണ്ട്’ ഇനി ബ്രിട്ടീഷ് റോയല്‍ നേവിയില്‍; ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി; സംഭവം ഇങ്ങനെ..!!

Published

on

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി ആദരിച്ചത്. ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം.

15 വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാര സംഘടനയ്ക്കു വേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുകയാണ്. ഇതു തന്നെയാണ് നേവിയും ചെയ്യുന്നത്- റോയല്‍ നേവി അഡ്മിറല്‍ സര്‍ ആന്റണി ഡേവിഡ് റഡാക്കിന്‍ ക്രെയ്​ഗിനെ ആദരിച്ച്‌ വ്യക്തമാക്കി. 2006 ലെ കാസിനോ റൊയലേ മുതലാണ് ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഭാഗമാകുന്നത്. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈഫാള്‍, സ്‌പെക്റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബോണ്ട് വേഷത്തിലെത്തി. ബോണ്ട് പരമ്ബരയിലെ 25ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബര്‍ 30 ന് യുകെയിലും, ഒക്ടോബര്‍ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും. തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്‌ളണ്ട്, സ്‌കോട്‌ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗിന്റെ അവസാന ബോണ്ട് വേഷമാണ് ഇത്. 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്. പുതിയ ബോണ്ട് സിനിമയുടെ നിർമാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്.  ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്‌സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ എന്നിവരാണ് പ്രധാന വേഷത്തില്‍. ഓസ്കർ ജേതാവ് റാമി മാലിക് വില്ലനായി വേഷമിടുന്നു.

Continue Reading

Celebrity

സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും: വിമര്‍ശനം..!!

Published

on

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്‌എ വിമര്‍ശനം ബാല നേരിടേണ്ടി വന്നിരുന്നു. ഗായികയായ അമൃത സുരേഷുമായുള്ള ദാമ്ബത്യം നിയമപരമായി അവസാനിപ്പിച്ച ബാല മകള്‍ അവന്തികയുമായിട്ടുള്ള വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവന്തികയുടെ പിറന്നാള്‍ ആയിരുന്നു, തന്റെ മകളുടെ പിറന്നാളിന് ആശംസ പോലും ബാല അറിയിച്ചിരുന്നില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മകള്‍ക്ക് പിറന്നാള്‍ ആശംസ പങ്കുവയ്ക്കാതെ നടന്‍ ഉണ്ണിമുകുന്ദനു പിറന്നാള്‍ ആശംസ അറിയിച്ച്‌ സമൂഹമാധ്യമത്തില്‍ ബാല എത്തിയിരുന്നു. ഇതിനു താഴെയായി നിരവധി വിമര്‍ശനമാണ് ഉയരുന്നത്. മകളെ ബാല മറന്നോ എന്നാണ് ഈ പോസ്റ്റില്‍ ആരാധകര്‍ ചോദിക്കുന്നത്. ‘മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞു അമൃതയേ കുറ്റപ്പെടുത്തിയ മനുഷ്യന്‍ മകളുടെ birthday വിഷ് ചെയ്തു പോലും ഇല്ലല്ലോ. ആ കുട്ടിയുടെ birthday ആണെന്ന് അറിഞ്ഞപ്പോള്‍ ബാല ഇട്ട പോസ്റ്റ് കാണാന്‍ നോക്കിയിരുന്നു.. ഒന്നും കണ്ടില്ല..സ്വന്തം മകളുടെ birthday മറന്നു അല്ലെ’, ‘അണ്ണാച്ചി സ്വന്തം മോള്‍ടെ ബര്‍ത്ത് ഡേ മറന്നു പുതിയ എലിവാണം വന്നപ്പോള്‍’ തുടങ്ങി അധിക്ഷേപ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും നിങ്ങള്‍. സ്വന്തം മകളെ വിഷ് ചെയ്യാതെ ഇരുന്നത് വളരെ മോശം ആയിപ്പോയി എന്നൊക്കെ ചില ആരാധകര്‍ പറയുന്നു.

ബാലയും അമൃതയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അമൃത പങ്കെടുത്ത റിയാലിറ്റി ഷോയിൽ അതിഥി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ വിവാഹത്തിലുമെത്തി. എന്നാൽ 2015 മുതൽ ഇരുവരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു. 2019 ൽ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു. അടുത്തിടെയാണ് ബാല രണ്ടാം വിവാഹം ചെയ്തത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ ഇപ്പോഴും മകളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി.

Continue Reading

Most Popular

Celebrity27 mins ago

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’...

Celebrity1 hour ago

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള...

Celebrity2 hours ago

ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി...

Celebrity2 hours ago

‘ജെയിംസ് ബോണ്ട്’ ഇനി ബ്രിട്ടീഷ് റോയല്‍ നേവിയില്‍; ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി; സംഭവം ഇങ്ങനെ..!!

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി...

Celebrity2 hours ago

സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും: വിമര്‍ശനം..!!

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്‌എ വിമര്‍ശനം ബാല...

Celebrity3 hours ago

സ്ഫടികം ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 800 രൂപക്ക്; അതും പോലീസുകാർ; അന്ന് ബാൽക്കണി ടിക്കറ്റ് വില 60 രൂപയാണ്; നിർമാതാവ് വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ !!

മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു...

Celebrity17 hours ago

ഒരുപാട് വേദനയുള്ള കാര്യമാണ്: സമാന്തയുമായുള്ള വിവാഹമോചന വാര്‍ത്തകളെക്കുറിച്ച്‌ നാഗചൈതന്യ തുറന്ന് പറയുന്നു !!

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുള്ള...

Celebrity18 hours ago

തൻറെ മുന്നിൽ തെറിച്ച് വീണ ഒരുലക്ഷം രൂപയുടെ കെട്ട് കണ്ട ഈ വിദ്യാർത്ഥിനി ചെയ്‌തത്‌ കണ്ടോ; കൈയടിച്ച് സോഷ്യൽ മീഡിയ; സംഭവം ഇങ്ങനെ..!!

നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും ? മിക്കവരും ആ പണം എടുത്ത് സ്വന്തം ആവശ്യങ്ങൾക്ക്...

Celebrity19 hours ago

മറവി രോഗം പൂര്‍ണമായി കാര്‍ന്നു തിന്നില്ലെങ്കിലും നാവും മനസ്സും ആഗ്രഹിക്കുന്ന വഴിയേ എത്താതെ രാജീവ്‌ കളമശേരി; ഇപ്പോഴത്തെ അവസ്ഥ..!!

പാതിവഴിയില്‍ മുറിഞ്ഞുപോയ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുകയാണ് അനുകരണ കലയുടെ കുലപതി രാജീവ് കളമശ്ശേരി. താന്‍ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മകളുടെ പേര്...

Celebrity1 day ago

ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരെ കൂടി ഓര്‍ക്കണം: അവസരങ്ങള്‍ തേടി നടന്‍ രാഘവന്‍; സംഭവം ഇങ്ങനെ !!

നടന്‍ രാഘവന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ പറഞ്ഞ് നിര്‍മാതാവും വ്യവസായിയുമായ ജോളി ജോസഫ്. നടന്‍ ജിഷ്ണുവിന്റെ മരണ ശേഷം മാനസികമായും സാമ്ബത്തികമായും തകര്‍ന്ന അവസ്ഥയിലാണ് രാഘവന്റെ കുടുംബം....

Trending