Connect with us

Celebrity

ഹൊറര്‍ സിനിമയിൽ നഗ്നയായി അഭിനയിക്കാനൊരുങ്ങി ആന്‍ഡ്രിയ ജെര്‍മിയ

Published

on

Andrea-Jeremiah.actress

അഭിനേത്രി, പിന്നണി ഗായിക,മോഡൽ എന്നീ നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ്  ആന്‍ഡ്രിയ ജെര്‍മിയ.ഒരു പിന്നണി ഗായികയായി സിനിമാ ലോകത്തെത്തിയ താരം ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ  ‘അന്നയും റസൂലി’നും ശേഷം ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിൻ്റെ നായികയായും ആൻഡ്രിയ മലയാളത്തിലേക്കെത്തിയിരുന്നു.

Andrea Jeremiah1

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും ആരാധകരുടെ ഇഷ്ട താരമാണ് ആന്‍ഡ്രിയ ജെര്‍മിയ.മാസ്റ്റർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോളിതാ  ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ മിസ്‌കിന്റെ പുതിയ ഹൊറര്‍ ചിത്രത്തില്‍ താരം നഗ്നയായി എത്തും എന്നതാണ്.പിസാസ് 2 എന്ന ചിത്രത്തിലാണ് മിസ്‌കിനും ആന്‍ഡ്രിയയും ഒന്നിക്കുന്നത്.

Andrea Jeremiah3

2020 ഡിസംബര്‍ 21 ന് അവരുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍, ഒരു ആംഗ്ലോ-ഇന്ത്യന്‍ സ്ത്രീയുടെ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്‍ഡ്രിയ ജെറമിയ ഒരു നഗ്ന വേഷം ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്. ഈ രംഗം ഇതിവൃത്തത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് തോന്നുന്നു, അതിനാലാണ് നടി ഇത് ചെയ്യാന്‍ സമ്മതിച്ചതെന്നുമായാണ് റിപ്പോര്‍ട്ട്.

Celebrity

ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ; സ്വിമിങ് സ്യൂട് ഇട്ടതിന് പിന്നാലെ ദിയക്ക് കിട്ടിയ കമന്റുകക്ക് പ്രതികരിച്ച് താരം !!

Published

on

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും വാര്‍ത്താവതാരകനായി തിളങ്ങിയ കൃഷ്ണകുമാര്‍ സിനിമയിലും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്. രാഷ്ട്രീയത്തിലും സജീവമായ കൃഷ്ണകുമാര്‍ കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷന് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മൂത്തമകള്‍ അഹാന കൃഷ്ണകുമാര്‍ തിരക്കുള്ള സിനിമാതാരമാണ്. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയും ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അടി, നാന്‍സി റാണി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് നടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.

മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന ചിത്രത്തിലൂടെയാണ ഇഷാനി കൃഷ്ണയെ പ്രേക്ഷകര്‍ കണ്ടത്. ദിയ, ഹാന്‍സിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രം ചര്‍ച്ചയാവുകയാണ്. നീന്തല്‍വേഷത്തില്‍ പൂളിന്റെ കരയില്‍ ഇരിക്കുന്ന ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. എനിക്ക് നീന്തലും നീന്തല്‍കുപ്പായങ്ങളും ഇഷ്ടമാണ് എന്നൊരു അടിക്കുറിപ്പും ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. സഹോദരി ഇഷാനികൃഷ്ണയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. നിരവധിപേര്‍ ചിത്രത്തിന് കമന്റുകളുമായി എത്തി.

ആത്മവീര്യത്തെ പ്രശംസിക്കുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഓസി യു ആര്‍ അമേസിങ് എന്നായിരുന്നു മറ്റൊരു കമന്റ്. ഓസി എന്നാണ് ദിയാ കൃഷ്ണയുടെ വിളിപ്പേര്. എന്നാല്‍ ചില സദാചാര കമന്റുകളും പോസ്റ്റിന് താഴെ എത്തി. ഓസിയെ ഭയങ്കര ഇഷ്ടടമാണ്. പക്ഷെ ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആള്‍ക്കാര്‍ ഉണ്ടായിട്ടും. ദയവു ചെയ്ത് ഈ ലോകം എങ്ങനെയാണെന്ന് മനസ്സിലാക്കൂ എന്നായിരുന്നു അത്തരത്തില്‍ ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റ്. എന്നാല്‍ കമന്റിന് മറുപടിയുമായി ദിയ കൃഷ്ണതന്നെയെത്തി. നീണ്ട ഒരു മറുപടിയായിരുന്നു അത്. ദിയ കൃഷ്ണ പറഞ്ഞത് ഇങ്ങനെ.

പ്രിയപ്പെട്ടവരെ എന്നെ ഇഷ്ടപ്പെടുന്നത് അല്ലെങ്കില്‍ ഇഷ്ടപെടാതിരിക്കുന്നത് എന്റെ വസ്ത്രത്തെ നോക്കിയാകണോ. ഞാന്‍ ആരാണ് എന്നതിനെ അടിസ്ഥാനമാക്കിയല്ലേ അത് വേണ്ടത്. ഓരോ സ്ത്രീയ്ക്കും പുരുഷനും ഇവിടെ ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് തെറ്റായ രീതിയില്‍ ചിന്തിക്കാനും അവര്‍ ശരിയാണെന്ന് തോന്നാനും മറ്റൊരു വ്യക്തിക്ക് അവസരം നല്‍കരുത്. അത്തരം മനസ്സുമായി നടക്കുന്നവര്‍ വളരെ പെട്ടെന്ന് തന്നെ അത് മാറ്റിയെടുക്കണം എന്നായിരുന്നു ദിയ നല്‍കിയ മറുപടി. എന്നാല്‍ വളരെ മോശം കമന്റുകളുമായി ചിലര്‍ വീണ്ടും എത്തുകയും ചെയ്തു. നിങ്ങളുടെ സഹോദരിമാരോടും ഇങ്ങനെയുള്ള വേഷത്തില്‍ വരാന്‍ പറയണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെങ്കില്‍ നാളെ അടിവസ്ത്രം മാത്രം ധരിച്ചൂ വരൂ തുടങ്ങി അത്തരത്തിലുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മലയാളികള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നും ചിലര്‍ അതിന് മറുപടിയുമായി എത്തി.

Continue Reading

Celebrity

പഠനത്തില്‍ ഒന്നാംറാങ്കുകാരി പിന്നെ നാടകനടി ഇപ്പോള്‍ മാലിക്കിലെ അഭിനേതാവ്..ഈ നടിയെ മുൻപ് ശ്രദ്ധിക്കാതെ പോയി !!

Published

on

മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയും ഇപ്പോള്‍ മാലിക് എന്ന ചിത്രത്തെ കുറിച്ചാണ്. തീയേറ്ററില്‍ എത്തും എന്ന് കരുതിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഒടുവില്‍ ഒറ്റിറ്റിയില്‍ എത്തുകയായിരുന്നു. ടേക്ക് ഓഫ്, സിയൂസൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണ് മാലിക്. സംവിധായകന്റെ മുന്‍ സിനിമകളിലും മികച്ച വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസില്‍ തന്നെയാണ് മാലിക്കിലും നായകനായി എത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍ എന്ന നടന്റെ കരിയറിലെ മികച്ച വേഷമായിട്ടാണ് മാലിക്കിലെ സുലൈമാന്‍ അലി എന്ന കഥാപാത്രത്തെ പലരും വിലയിരുത്തുന്നത്.

എന്നാല്‍ നായകകഥാപാത്രത്തിന്റെ മാത്രമല്ല സിനിമയില്‍ വരുന്ന ഒരു ചെറിയ കഥാപാത്രത്തിന്റെ പ്രകടനം പോലും വളരെ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായം പറഞ്ഞത്. മുന്‍പ് പല സിനിമകളിലും ചെറിയ വേഷങ്ങളിലൂടെയും മറ്റും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന പല നടീ നടന്മാരും മാലിക് എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം നടത്തി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടുകയാണ്. അത്തരത്തില്‍ മാലിക്കില്‍ തിളങ്ങിയ ഒരു നടിയാണ് ദേവകി രാജേന്ദ്രന്‍. മാലിക്കില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരിയായിട്ടാണ് ദേവകി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. മേരിയുടേയും ഡേവിഡിന്റേയും മകന്‍ ഫ്രെഡിയായി സനല്‍ അമന്‍ എന്ന നടനും അഭിനയിച്ചിരുന്നു.

ഫ്രെഡിയും മേരിയും ഒരുമിച്ചുള്ള സീനുകള്‍ ചിത്രത്തിലെ ഹൈലൈറ്റ് സീനുകളിലൊന്നാണ്. ചിത്രത്തിന്റെ ഗതി തന്നെ മാറ്റുന്ന സീനുകളിലൊന്നാണ് അവരുടെ കൂടികാഴ്ച. അതുപോലെ നിമിഷ സജയന്‍ അവതരിപ്പിച്ച റോസ്‌ലിന്‍ എന്ന കഥാപാത്രവുമായി മേരി സംസാരിക്കുന്ന സീനുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയതാണ്. ഭാര്യയായും മകളായും റോസ്‌ലിന്‍ എന്ന കഥാപാത്രത്തിന്റെ നാത്തൂനായുമെല്ലാം ദേവകിയുടെ പകര്‍ന്നാട്ടം അതിഗംഭീരമായിരുന്നു. എന്നാല്‍ ദേവകിയുടെ ആദ്യ ചിത്രമായിരുന്നില്ല മാലിക്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ദേവകി രാജേന്ദ്രന്‍ സിനിമയിലേക്ക് എത്തുന്നത്. വിജിതമ്പി സംവിധാനം ചെയ്ത കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് ദേവകി രാജേന്ദ്രന്‍ എന്ന നടിയുടെ അരങ്ങേറ്റം.

കോളേജ് പഠനക്കാലത്ത് നൃത്തവും സംഗീതവുമായിരുന്നു ദേവകിക്ക് പ്രിയപ്പെട്ട വിഷയം. എംഎ മ്യൂസിക്കില്‍ ഒന്നാംറാങ്ക് ജേതാവ് കൂടിയാണ് ദേവകി. കോളേജ് പഠനക്കാലത്ത് നിരവധി നാടകങ്ങളിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. രണ്ടായിരത്തി ഒമ്പതില്‍ കെമിസ്ട്രി എന്ന ചിത്രത്തിന് ശേഷം പിന്നെ ദേവകിയെ കാണുന്നത് പതിനെട്ടില്‍ ഇറങ്ങിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലാണ്. നിരവധി ചലചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. റണ്‍ കല്യാണി, പെന്‍ഡുലം, ചെരാതുകള്‍ തുടങ്ങിയ സിനിമകളിലും ദേവകി രാജേന്ദ്രന്‍ അഭിനയിച്ചു. നിരവധി ഷോര്‍ട്ട് ഫിലിമുകളും ദേവകി നായികയായി പുറത്തിറങ്ങിയിട്ടുണ്ട്.

‘മാലികി’ൽ മേരി എന്ന കഥാപാത്രമായി ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോള്‍ ദേവകി. വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തിന്‍റെ ഭാര്യയും സനൽ അവതരിപ്പിക്കുന്ന ഫ്രെഡ്ഡി എന്ന കഥാപാത്രത്തിന്‍റെ അമ്മയുമായുള്ള വേഷം ദേവകി ഏറെ തന്മയ്വത്തോടെ അവതരിപ്പിച്ചതായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ സമർഥിക്കുന്നു.

 

Continue Reading

Celebrity

ചിലർ സൈസ് ചോദിക്കും; മറ്റുചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം; നിത്യ മേനോൻ തന്റെ ശരീരത്തെ കളിയാക്കുന്നവരോട് പറയാനുള്ളത് ഇതാണ്..!!

Published

on

ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ അരങ്ങേറ്റം നടത്തിയത്. 2006 ൽ കന്നഡയിലെ മികച്ച ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകൻ കെ. പി. കുമാരൻ സംവിധാനം ചെയ്ത 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തെലുങ്കിൽ മോഡലൈണ്ടി തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ മല്ലി മല്ലി ഇഡി റാണി റോജു തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു.

പുതിയ തലമുറയുടെ ചിന്തകൾക്കും ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു. 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അഭിനയിക്കുന്ന വേഷങ്ങൾ ഏതായാലും വലുപ്പമുള്ളത് ആയാലും ചെറുത് ആയാലും അഭിനയ മികവുകൾ കൊണ്ട് ശ്രദ്ധ നേടാൻ എന്ന് നിത്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ തടിയുടെയും പൊക്കത്തിന്റെയും കാര്യത്തിൽ എന്നും സാമൂഹിക മാധ്യമത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. വിമർശങ്ങൾ ഒന്നും താൻ വില നൽകാറില്ല എന്ന് നിത്യ പറയുന്നു. പെർഫോം ചെയ്തു കഴിഞ്ഞു മാത്രമേ താൻ തന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാറുള്ളൂ എന്നും താരം പറയുന്നു.തന്നെ ഇതുപോലെ വിമർശിക്കുന്നവരുടെ വാക്കുകൾ കേട്ട് ജിമ്മിൽ പോകാനോ പട്ടിണി കിടക്കാനോ കഴിയില്ല എന്നും താരം പറയുന്നു. ചിലർ എന്റെ സൈസിനെ കുറിച്ച് ആണ് കളിയാക്കൽ മറ്റു ചിലർ വൃത്തികേട് ആയി ആണ് പറയുന്നത്.

അതിനൊന്നും താൻ വില കൊടുക്കുന്നില്ല എന്നും തനിക്ക് നന്നായി അഭിനയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ എന്നും അതുപോലെ തനിക്ക് പുതിയ ഭാഷകളിൽ അഭിനയിക്കാനും പുത്തൻ ഭാഷകൾ സംസാരിക്കാനും തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം. താൻ സ്വന്തം ആയി ആണ് തന്റെ ചിത്രങ്ങളിൽ ശബ്ദം കൊടുക്കുന്നത് എന്നും അതുപോലെ ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവരുടെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട് എന്നും നിത്യ പറയുന്നു.മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു.

തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു. 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മലയാളി മാതാപിതാക്കളുടെ പുത്രിയായി ബാംഗ്ലൂരിലെ ബാണശങ്കരിയിലാണ് നിത്യ മേനോൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിശേഷം മണിപ്പാൽ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനം പഠിച്ചു.

image credits jfw

ഒരു അഭിമുഖത്തിൽ ഒരു പത്രപ്രവർത്തകയാകാൻ ആഗ്രഹിച്ചിരുന്ന താൻ ഒരു നടിയാകാൻ ഒരുക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ആത്യന്തികമായി പത്രപ്രവർത്തനം അപ്രസക്തമാണെന്നു തോന്നിയതിനാൽ ചലച്ചിത്രനിർമ്മാണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരു ഛായാഗ്രഹണ കോഴ്‌സിൽ ചേരുകയും ചെയ്തു. സ്കൂളിന്റെ പ്രവേശന പരീക്ഷയ്ക്കിടെ, ബി. വി. നന്ദിനി റെഡ്ഡിയെ കണ്ടുമുട്ടുകയും അഭിനയ രംഗത്തേയക്ക് പ്രവേശിക്കുവാൻ അവർ പ്രചോദനം നൽകുകയും ചെയ്തു. പിന്നീട് സംവിധായികയായിത്തീർന്ന റെഡ്ഡി നിത്യയെ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി കരാർ ചെയ്തു. നിത്യയുടെ മാതൃഭാഷ മലയാളമാണെങ്കിലും അവർക്ക് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കാൻ കഴിയുന്നു

Continue Reading

Celebrity

‘ഭാര്യയുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി, മെസേജ് കണ്ട് കള്ളി പൊളിഞ്ഞു’; സാജന്‍ സൂര്യയ്ക്ക് കിട്ടിയ പണി !!

Published

on

മലയാളികളുടെ ഇഷ്ട സീരിയല്‍ താരമാണ് സാജന്‍ സൂര്യ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ പഴയൊരു ഓര്‍മയാണ്. ഭാര്യയോട് കള്ളം പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയതിനെക്കുറിച്ചാണ് സാജന്‍ കുറിച്ചിരിക്കുന്നത്. നടന്മാരായ ശബരി, ബാലാജിയും ഉള്‍പ്പടെ കുറച്ചുപേരുണ്ടായിരുന്നു. കാമറാമാന്‍ മനോജിന് പെണ്ണുകാണാന്‍ പോവുകയാണ് എന്നു പറഞ്ഞായിരുന്നു യാത്ര. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ സാജനെ കയ്യോടെ പിടിക്കുകയായിരുന്നു.

സാജന്റെ കുറിപ്പ് വായിക്കാം..ട്രിപ് ടു പാന്ത..വര്‍ഷങ്ങള്‍ക്കു മുന്നേ ‘നിര്‍മ്മാല്യം’ എന്ന സീരിയല്‍ ചെയ്യുന്ന കാലം. ഡയറക്ടര്‍ ജി.ആർ കൃഷ്ണനും ക്യാമറമാന്‍ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്ബൂരിയില്‍ ഒരു ആദിവാസി കുടിയില്‍ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടില്‍ ഭാര്യമാരോട് മനോജിന് പെണ്ണുകാണാന്‍ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് ഷെയർ ചെയ്യാന്‍ ശബരി മൊബൈലില്‍ കണക്ക് സൂക്ഷിച്ചു. ഹെഡിങ് ട്രിപ്പ് ടു പാന്ത’ ‘ ( മനോജിന്‍റെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകള്‍ വീട്ടില്‍ രസകരമായി വിളമ്ബി.

മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങള്‍ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടന്‍ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകള്‍ വച്ചലക്കി . രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തര്‍ക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ ടൈപ്പ് ചെയ്ത് ശബരി മെസേജ് ആയി എല്ലാവര്‍ക്കും അയച്ചു. ഫോട്ടോസ് കാണിക്കാന്‍ ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കേറി. ഫോട്ടോസ് കാണുന്നതിനിടയില്‍ ട്രിപ്പ് ടു പാന്ത മെസേജ് പോപ്പ് അപ്പ് ആയി മുകളില്‍ തെളിഞ്ഞു. ഭാര്യമാര് തമ്മില്‍ കമ്ബനിയായതു കൊണ്ട് ശബരിടെയും ജി.ആർ-ന്‍റെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.

പാഠം 1 – ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്താല്‍ കൂടെ ഇരിക്കുക. പാഠം 2 – ഭാര്യമാരെ തമ്മില്‍ കമ്ബനിയാക്കരുത് , ഫോണ്‍ നമ്ബര്‍ കൈമാറാന്‍ ഇടയുണ്ടാക്കരുത്. പാഠം 3- പോപ്പ് അപ്പ് ഓഫ് ആയി ഇടുക..സ്വയരക്ഷ സിന്ദാബാദ്..വില്ലനായും നായകനായും ഒരുപിടി നല്ല വേഷങ്ങള്‍ കിട്ടി. നല്ല സീരിയലുകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ആദ്യകാലങ്ങളില്‍ ഒരു ദിവസം മൂന്ന് സീരിയലില്‍ വരെ അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമായി ഓടിനടന്ന് അഭിനയിക്കുമായിരുന്നു. ഇപ്പോള്‍ ഒരു സമയം ഒരു സീരിയലില്‍ മാത്രമേ അഭിനയിക്കാറുള്ളൂ. പിന്നെ നമ്മുടെ ആഗ്രഹത്തിനൊത്ത് നല്ലൊരു ക്യാരക്ടര്‍ വന്നാല്‍ നോക്കും. അത് എപ്പോഴും സംഭവിക്കണമെന്നില്ല.

രണ്ടായിരത്തിലാണ് സീരിയലില്‍ അഭിനയിച്ചുതുടങ്ങിയത്. തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് വിട്രാക്സ് നടത്തിയ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തു. സ്ത്രീജന്മം എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ഒരു ദിവസത്തെ വര്‍ക്ക്. അതിനുശേഷം അവരുടെതന്നെ ഡയാന എന്ന സീരിയലില്‍ അഭിനയിച്ചു. അതിലും ചെറിയ വേഷമായിരുന്നു. പിന്നീട് ഡിറ്റക്ടീവ്, ജ്വാലയായ്… അവിടം മുതല്‍ ദൈവം സഹായിച്ച് കുഴപ്പമില്ലാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. തുടര്‍ച്ചയായി വര്‍ക്ക് കിട്ടി. ഒരു ബ്രേക്ക് ഉണ്ടായിട്ടില്ല. ജോലി കിട്ടിയ സമയത്ത് ചെറിയ ബ്രേക്കെടുത്തതല്ലാതെ സീരിയലില്‍ നിന്ന് ഞാന്‍ മാറിനിന്നിട്ടില്ല.

Continue Reading

Celebrity

അങ്ങനെയുള്ള പടത്തിൽ നായകനായതോടെ പ്രണയം പൊളിഞ്ഞു; നാട്ടുകാർ കല്ലെറിഞ്ഞു; പൊളി ഫിറോസ് ജീവിത വെല്ലുവിളിയെ തുറന്ന് പറയുന്നു..!!

Published

on

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീൽഡിൽ തന്നെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മൂന്നാം സീസണിൽ ഗെയിം നിയമങ്ങൾ കൃത്യമായി പാലിക്കാതെ വന്നതോടെ പാതി വഴിയിൽ പുറത്തു പോയ ആൾ ആണ് ഫിറോസ് സജിന ദമ്പതികൾ. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും.

ഒറ്റ മത്സരാർത്ഥി ആയി ആണ് ഇരുവരും എത്തിയത്. ബിഗ് ബോസ് മലയാളത്തിൽ എത്തുന്ന ആദ്യ ദമ്പതികൾ കൂടെ ആണ് ഇരുവരും. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഇരുവരും ബിഗ് ബോസ് വീട്ടിൽ എത്തിയത്. മലയാളം ടെലിവിഷനിൽ സഹ സംവിധായകനായി കരിയർ ആരംഭിച്ച ഫിറോസിന്റെ രണ്ടാം വിവാഹമായിരുന്നു സജിനയുമായി ഉള്ളത്. സജിനയുടേതും അങ്ങനെ തന്നെ ആയിരുന്നു. തില്ലാന തില്ലാന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ് ഡെയിഞ്ചറസ് ബോയിസ് എന്ന ഷോയിൽ അവതാരകൻ കൂടി ആയിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിൽ എത്തിയ ഫിറോസ് ഒന്നാം സ്ഥാനം നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ അരങ്ങേറിയ താരം ഒരു കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തന്റെ പ്രണയങ്ങളെ കുറിച്ച് ഫിറോസ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിദ്യാലയ കാലത്തിൽ ആയിരുന്നു ആദ്യ പ്രണയം. എന്നാൽ പതിനെട്ട് വയസ്സായപ്പോൾ ശക്തമായ ഒരു പ്രണയം തന്നെ ഉണ്ടായി. വളരെ ശക്തമായിരുന്നു മറ്റെന്തിനെക്കാളും കലാജീവത്തിനാണ് ഞാൻ പ്രധാന്യം കൊടുത്തിരുന്നത്. അങ്ങനെ ഇരിക്കുമ്പോൾ സിനിമയിൽ നായകനായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിൽ ഞാൻ അഭിനയിച്ചു. ഒരുപാട് അലഞ്ഞ് തിരിഞ്ഞതിന് ശേഷം കിട്ടിയതായിരുന്നു. അപ്പോഴും ആ പ്രണയം മനോഹരമായി പോയി കൊണ്ടിരുന്നു. ഞങ്ങളുടെ വിവാഹത്തിന് രണ്ട് വീട്ടുകാർക്കും സമ്മതമാണ്. അത്രയ്ക്കും ശക്തമായിരുന്നത്. പക്ഷേ എന്റെ സിനിമ റിലീസാവുന്നതിന് മുൻപ് പോസ്റ്ററുകൾ നാട്ടിൽ ഒട്ടിച്ചു.

പോസ്റ്ററിന് താഴെ എ ലേബൽ കൂടി ഉണ്ടായിരുന്നു. ആ പ്രണയം അതോട് കൂടി പൊലിഞ്ഞു. പിന്നീട് അതുപോലൊരു ശക്തമായ പ്രണയം ഉണ്ടായിരുന്നില്ല. കാരണം ഞാൻ അത്രയേറെ സ്നേഹിച്ചതാണ്. ആ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ എനിക്കൊപ്പം നിന്നു. നാട്ടുകാരിൽ ഒരുപാട് പേർ എന്നെ കല്ലെറിഞ്ഞിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരം കാണിച്ച താരം കൂടി ആണ് ഇരുവരും. ഒരുപക്ഷെ ബിഗ് ബോസിൽ നിന്ന സമയം വരെ ഏറ്റവും ശക്തമായ ആരാധക പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥികൾ കൂടി ആയിരുന്നു ഇരുവരും. എലിമിനേഷനിൽ വന്ന എല്ലാ റൗണ്ടിലും സിമ്പിൾ ആയ കടന്നു പോന്നവരാണ് ഇരുവരും.

കഴിഞ്ഞ 21 വർഷമായി കലാജീവിതത്തിൽ സജീവം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച ഫിറോസ് പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. ഏഷ്യാനെറ്റിൽ കൂടി ആയിരുന്നു ഫിറോസിന്റെ തുടക്കം. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഫിറോസ് മിനി സ്‌ക്രീൻ പ്രേക്ഷകരെ കയ്യിൽ എടുത്തത്. വിവാഹശേഷം ആണ് സജ്ന അഭിനയ മേഖലയിൽ സജീവം ആകുന്നത്. തന്റെ ഭാഗ്യം ആണ് ഫിറോസ് എന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് സജ്ന പറയുകയുണ്ടായി. ‘ചെറുപ്പം മുതൽ തൊട്ടേ ആക്റ്റിങ് ഒരുപാട് ഇഷ്ട്ടമാണ്. തന്റെ ഇഷ്ടത്തെക്കുറിച്ചു ഇക്കയോട് പറഞ്ഞു. പൊതുവെ രീതി എന്ന് പറഞ്ഞാൽ വിവാഹം കഴിഞ്ഞാൽ സ്ത്രീകളെ വീട്ടുജോലിയിൽ തന്നെ നിർത്തുക ആണ് പതിവ്. പക്ഷെ ഫിറോസ് ഇക്ക അങ്ങിനെ ഒരാൾ ആയിരുന്നില്ല തന്റെ ഒപ്പം തന്റെ ഇഷ്ടങ്ങൾക്ക് കൂട്ടായിട്ടാണ് അദ്ദേഹം ഉണ്ടായിരുന്നത്. എന്റെ ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ഫിറോസ്’, എന്നാണ് സജ്ന വ്യക്തമാക്കിയത്.

Continue Reading

Most Popular

News9 hours ago

ഭർത്താവ് വേ..ശ്യാ..ലയത്തിൽ വിറ്റ ജീവിത കഥ വെളിപ്പെടുത്തിയ യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നു

“അയാൾ എന്നെ ഒരു റൂമിലേക്ക് കൂട്ടികൊണ്ടുപോയി , കുറെ നേരം കഴിഞ്ഞപ്പോഴാണ് തന്നെ ഭർത്താവ് തന്നെ വേ..ശ്യാ..ലയത്തിൽ വിറ്റു എന്നറിഞ്ഞത് .. തകർന്നുപോയ നിമിഷം ജീവിതം എല്ലാം...

News10 hours ago

പെണ്ണാകാൻ മോഹിച്ചു ചെയ്ത ശസ്ത്രക്രിയ നൽകിയത് വേദനകൾ മാത്രം ; അനന്യയുടെ അവസാന വീഡിയോ ആരുടേയും കണ്ണുനനയിക്കും !!

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ഫ്ലാറ്റിൽ തൂ..ങ്ങി മരി..ച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ നടന്ന പോസ്റ്റ്‌..മോ..ർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച്...

Celebrity11 hours ago

ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ; സ്വിമിങ് സ്യൂട് ഇട്ടതിന് പിന്നാലെ ദിയക്ക് കിട്ടിയ കമന്റുകക്ക് പ്രതികരിച്ച് താരം !!

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ...

Film News15 hours ago

ടൈറ്റാനിക്ക് ഷൂട്ട് ചെയ്ത സെയിം ടെക്കിനിക്ക് ഉപയോഗിച്ചാണ് മരക്കാറും ഷൂട്ട് ചെയ്തിരിക്കുന്നത്; മറക്കാറിൽ ഉപയോഗിക്കുന്ന ടെക്‌നോളജികളെ കുറിച്ച് പ്രിയദർശൻ പറയുന്നു..സംഭവം പൊളിക്കും !!

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്,...

Celebrity16 hours ago

പഠനത്തില്‍ ഒന്നാംറാങ്കുകാരി പിന്നെ നാടകനടി ഇപ്പോള്‍ മാലിക്കിലെ അഭിനേതാവ്..ഈ നടിയെ മുൻപ് ശ്രദ്ധിക്കാതെ പോയി !!

മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയും ഇപ്പോള്‍ മാലിക് എന്ന ചിത്രത്തെ കുറിച്ചാണ്. തീയേറ്ററില്‍ എത്തും എന്ന്...

Celebrity16 hours ago

ചിലർ സൈസ് ചോദിക്കും; മറ്റുചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം; നിത്യ മേനോൻ തന്റെ ശരീരത്തെ കളിയാക്കുന്നവരോട് പറയാനുള്ളത് ഇതാണ്..!!

ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ...

Film News21 hours ago

വിവാഹം കഴിച്ചത് രണ്ടുപേരെ; ശരീര പ്രദർശനത്തിൽ കൂടി പേരെടുക്കാൻ ശ്രമിച്ചു; മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായ അഞ്ജുവിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ. ഉതിരിപ്പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി 1979 ൽ ബാലതാരമായി ആണ് അഞ്ചു എന്ന...

Celebrity1 day ago

‘ഭാര്യയുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി, മെസേജ് കണ്ട് കള്ളി പൊളിഞ്ഞു’; സാജന്‍ സൂര്യയ്ക്ക് കിട്ടിയ പണി !!

മലയാളികളുടെ ഇഷ്ട സീരിയല്‍ താരമാണ് സാജന്‍ സൂര്യ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ പഴയൊരു...

Celebrity2 days ago

അങ്ങനെയുള്ള പടത്തിൽ നായകനായതോടെ പ്രണയം പൊളിഞ്ഞു; നാട്ടുകാർ കല്ലെറിഞ്ഞു; പൊളി ഫിറോസ് ജീവിത വെല്ലുവിളിയെ തുറന്ന് പറയുന്നു..!!

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്....

Film News2 days ago

സുലൈമാന്‍ മാലിക്ക് എന്താണ് കയ്യില്‍ എഴുതിയത്: മാലിക്കിലെ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി !!

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ മാലിക് എന്ന സിനിമയുടെ ചർച്ചയിലാണ്. ബീമാ പള്ളിയിൽ ഉണ്ടായ വിഷയങ്ങളെ ആസ്പദമാക്കി ആണ് ചിത്രം നിർമിച്ചത് എന്നത് തന്നെ ആണ് ചിത്രത്തിന്...

Trending