Film News
ആറാട്ടിന്റെ രണ്ടാം ഭാഗം ഇനി ഉണ്ടാകില്ല; രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ നിര്‍ത്തി; കാരണം..!!

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് റിലീസ് ചെയ്തത്. ലോകത്തെമ്പാടുമായി ൨൭൦൦ സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു “നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്”. 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ആറാട്ടിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ‘
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന റിപ്പോർട് ആണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചു. രണ്ടാം ഭാഗം ഇറക്കാനായിരുന്നു സിനിമയുടെ റിലീസിന് മുന്‍പ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ആറാടിൻ വലിയ സ്വീകാര്യത ലഭിക്കാത്തതുമൂലം രണ്ടാം ഭാഗം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷമാണ് ശ്രദ്ധയ്ക്ക് ചിത്രത്തിൽ.
വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.
Film News
KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പോടെ സഞ്ജയ് ദത്ത് പങ്കുവച്ചിരിക്കുന്ന വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ . ലിയോ സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കമന്റുകൾ.
കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.
ആര്‍ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്നകുമാര്‍ ആൻഡ് ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍. 2023 ഒക്ടോബർ 19ന് ചിത്രം റിലീസിനെത്തും.
സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ ലിയോയുടെ ഭാഗമാകുന്നു. തൃഷയാണ് ചിത്രത്തിൽ നായിക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.
Film News
പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി സിനിമകൾ പാതിയിൽ നിർത്തിയാണ് വിവേക് യാത്രയായത്. അതിൽ ഒന്ന് ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു. കമൽഹാസനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിട്ടത് നടന്റെ സ്വപ്ന നിമിഷമായിരുന്നു എങ്കിലും ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് കഴിഞ്ഞില്ല.
അതിനാൽ ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ എത്തിയിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്ന വാർത്ത കൂടി എത്തുകയാണ്. അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളിൽ ഒരിക്കൽ കൂടി കാണാൻ വിവേകിന്റെ ആരാധകർക്ക് കഴിയും.
വിവേകിന്റെ ഭാഗങ്ങളിൽ ആരായിരിക്കും ഡബ്ബ് ചെയ്യുന്നത് എന്നത് വ്യക്തമല്ല. ഇന്ത്യൻ 2വിന് ഏകദേശം 6 വില്ലന്മാരുണ്ടാകും എന്നാണ് റിപ്പോർട്ട്. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
‘ഇന്ത്യന്‍ 2’ല്‍ കമല്‍ഹാസന്‍ സേനാപതിയായും അച്ഛനായും എത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹന്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ളതാണെന്നും പ്രീക്വല്‍ ചിത്രമായെത്തുന്ന രണ്ടാം ഭാഗത്തില്‍ സേനാപതിയാണ് മകന്റെ വേഷത്തിലെത്തുന്നതെന്നും തിരക്കഥാകൃത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
Film News
പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത ദിവസം “ദളപതി 67” ആരംഭിച്ചതായി സംവിധായകൻ അറിയിച്ചു. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിജയുടെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.നീണ്ട മുടിയുമായി ദളപതിയുടെ പുതിയ രൂപം ആരാധകർ ആഘോഷിക്കുകയാണ്. ഒരു സ്വകാര്യ പരിപാടിയിൽ പുതിയ ലുക്കിലാണ് വിജയ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
ഇപ്പൊൾ ചിത്രത്തിൽ വിജയ് ഒരു ചായക്കടക്കാരൻ്റെ വേഷത്തിൽ ആവും പ്രത്യക്ഷപ്പെടുക എന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വിജയ് ഒരു സാധാരണക്കാരൻ്റെ വേഷത്തിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് എന്നും ആരാധകരിൽ ഏറെ ആവേശം ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിനുവേണ്ടി സഗീത സംവിധാനം ഒരുക്കുന്നത്.
ദളപതി 67ൽ തൃഷ കൃഷ്ണൻ നായികയായും സഞ്ജയ് ദത്ത് വില്ലനായും എത്തുന്നു.സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിലെ പങ്കാളിത്തം സ്ഥിരീകരിച്ചപ്പോൾ, മൻസൂർ അലി ഖാൻ, അർജുൻ സർജ എന്നിവരും ചിത്രത്തിൽ പങ്കാളികളാകുമെന്ന് പറയപ്പെടുന്നു.
ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്. ലോകേഷ് ചിത്രങ്ങളുടെ യൂണിവേഴ്‌സായ LCU വിൽ ഈ ചിത്രം ഉണ്ടോ എന്നും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.ഉണ്ടെങ്കിൽ വരുംചിത്രങ്ങളിൽ തമിഴകത്തെ തന്നെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് ആവും ഉണ്ടാവുക.സൂര്യയും വിജയും ഒന്നിച്ചഭിനയിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.എന്നിരുന്നാലും തമിഴകത്തെ ഏറ്റവും പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67 .
Film News
A K 62വിൽ തല അജിത്തിനൊപ്പം നായികയായി സാനിയയും?

തുനിവിന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ തല അജിത് കുമാറിനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എകെ 62 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ വനിതാ സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് തുനിവിലെ നായിക, എന്നാൽ ഇത്തവണ പുതിയ അജിത്ത് ചിത്രം ആസ്വദിക്കാൻ മലയാളത്തിനും അവസരം. മലയാളത്തിന്റെ യുവതാരം സാനിയ അയ്യപ്പൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലോകസുന്ദരി ഐശ്വര്യ റായിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
തല അജിത് ചിത്രം തുനിവ് തിയേറ്ററിൽ മുന്നേറുകയാണ്.ദളപതി വിജയ്യുടെ വാരിസുമായി ക്ലാഷ്റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തിയത്.ആദ്യ ദിനം തമിഴ് നാട്ടിൽ കൂടുതൽ കളക്ഷൻ നേടിയതും അജിത്ത് ചിത്രമാണ്.തല അജിത്തിനൊപ്പം മികച്ച റോളിൽ മലയാളത്തിൻറെ സ്വന്തം മഞ്ജു വാര്യരും ചിത്രത്തിലുണ്ടായിരുന്നു. അജിത്തിന്റെ ചിത്രമായി വരാനിരിക്കുന്ന AK 62 ൽ ആരാധകർക്ക് വമ്പൻ പ്രതീക്ഷകളാണുള്ളത്. തലയുടെ ഏറ്റവും വലിയ ഫാൻബോയ്സിൽ ഒരാളായ വിഘ്‌നേശ് ശിവനാണ് ചിത്രം ഒരുക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലുത്. ഇത്രെയും പ്രതീക്ഷയുള്ള ചിത്രത്തിൽ നായികയായി സാനിയയും എത്തുമ്പോൾ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാവും ഇതെന്ന് തീർച്ച
ലൈക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ ആരംഭിക്കും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴ് നായകൻ അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ. അർജുൻ ദാസ് സന്താനത്തെപ്പോലുള്ള വമ്പൻ താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Film News
മാത്യൂസ് മാളവികയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആരാധകന് ആശങ്ക,കിടിലൻ മറുപടിയുമായി താരം

കൗമാരതാരം മാത്യുവും തെന്നിന്ത്യൻ നടി മാളവിക മോഹനനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ക്രിസ്റ്റി തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. തുടർന്ന് സിനിമയെ പരാമർശിച്ച് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“മാത്യൂസ് എങ്ങനെ മാളവികയെ ഇതിൽ കൈകാര്യം ചെയ്യുമെന്ന് ഞാൻ ആശങ്കപ്പെടുന്നു”, ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ‘അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്തു’ എന്ന് മറുപടി ട്വീറ്റ് ചെയ്ത് മാളവികയും തൊട്ടുപിന്നാലെ രംഗത്തെത്തി.മാളവികയുടെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താരം മികച്ച രീതിയിലാണ് പ്രതികരിച്ചതെന്നാണ് ആരാധകരുടെ പ്രതികരണം.നിരവധി പേരാണ് മാളവികയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.
ഫെബ്രുവരിയിൽ ചിത്രം പുറത്തിറങ്ങും. നവാഗതനായ ആൽവിൻ ഹെൻട്രിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരൻ ബെഞ്ചമിനും ജിആർ ഇന്ദുഗോപനും ചേർന്നാണ്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!