Connect with us

News

ദുല്‍ഖര്‍ സല്‍മാന്റെ മൂക്ക് കിട്ടാന്‍ കൊച്ചിന്റെ അപ്പന്‍ മമ്മൂട്ടി ഒന്നും അല്ലല്ലോ ?? ആതിരയുടെ കുറിപ്പ് വൈറലാകുന്നു..!!

Published

on

ആതിര ഹരിദാസ് എന്ന അമ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെ പറഞ്ഞത്.കുറിപ്പിന്റെ പൂർണരൂപം : ആത്രേയന്റെ രണ്ടാം പിറന്നാള്‍ ആണ് .. കഴിഞ്ഞു പോയ വര്‍ഷം…. ഓര്‍ക്കാന്‍ സുഖവും ദുഖവും പോരാത്തേന്ന് ലോക്കഡോണ്‍ വരെ തന്നെ വര്‍ഷം. ആത്രേയന്‍ ജനിച്ചു 4ആം ദിവസം ആദ്യ കര്‍ഫ്യു തുടര്‍ന്ന് ലോക്ക് ഡൌണ്‍… കൊറോണയെം കുഞ്ഞിന്റെ ആരോഗ്യതേം ഓക്കേ പേടി അത്യാവശ്യതിന് ഉണ്ടാരുന്നു.. കൂടെ ഡോക്ടര്‍ മാര്‍ ടെ ഉപദേശം ആയപ്പോ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു… മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലില്‍ നിന്ന്എങ്ങനെ എങ്കിലും വീടെത്തണം… എന്നായിരുന്നു ആകെ ചിന്ത..കൊറോണടെ തുടക്കം അത്ര വലിയ സീന്‍ അല്ലെ ഉണ്ടാക്കിയത് ശേഷം ലോക്ക്‌ഡൌണ്‍ മൂന്ന് മാസം മദ്യം ഇല്ലാതെ അച്ഛന്‍.അടുക്കളയില്‍ പാചക പരീക്ഷണം ആയി അമ്മ ആഹാ എത്ര സുന്ദരം ആയിരുന്നു ??എല്ലാരും വീട്ടില്‍ പോസ്റ്റ് ഞാന്‍ ഓപ്പറേഷന്റെ ആഘാതത്തില്‍ റസ്റ്റ് … വല്ലതും തിന്ന് കൊച്ചിനേം നോക്കി ഇരിക്കണ സമയം…

അങ്ങനെ കൃത്യം ആയി സര്‍ക്കാര്‍ പറഞ്ഞ നിര്‍ദേശം അനുസരിച്ചു വീട്ടില്‍ തന്നെ ഇരുന്ന് ഞങ്ങള്‍ കൊറോണ യെ കൊതിപ്പിച്ചു കടന്ന് കളഞ്ഞു. എല്ലാരും ചക്ക കുരു വരെ ഷേക്ക് ആക്കിയ കാലത്ത് ചക്ക കിട്ടാതെ കൊതി എടുത്തു അമ്മയോട് വഴക് ഉണ്ടാക്കി കിടന്ന ദിവസംങ്ങള്‍ (പച്ചമരുന്ന് കഴിക്കുമ്പോള്‍ ചക്ക കഴിക്കരുത് എന്നൊക്കെ ശാസ്ത്രം ). ഏറെ വേദനയോടെ ഓര്‍ക്കുന്നു.. അത് പോട്ടെ പുല്ല്. ആത്രേയന്റെ 6കെട്ട് ഉടുപ്പുകള്‍ ആണ് മെയിന്‍..ആകെ അതെ വാങ്ങിയുള്ളു.. കടകള്‍ എല്ലാം പൂട്ടി കെട്ടി 28കെട്ട് വരെ അവന്റെ കൂട്ടിനു ആ ഉടുപ്പുകള്‍ ആയിരുന്നു… ഉടുപ്പില്‍ മുള്ളി അഴുക്ക് ആകുമ്പോ അമ്മ ഉടുപ് അപ്പൊ തന്നെ കൊണ്ട് കഴുകി ഇടും.. വേനല്‍ക്കാലം… പിന്നെ കട്ടി തീരെ ഇല്ലാത്ത കോട്ടണ്‍ ഉടുപ് അതുകൊണ്ട് ഉണക്കി എടുക്കാന്‍ എളുപ്പം. ചിലപ്പോള്‍ ഓക്കേ സങ്കടം തോന്നി.. കൊറോണ യെ ശപിച്ചു . . അല്ലാതെ ആരോട് പറയാന്‍… അതു ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ഓരോ പരിപാടികള്‍ ആയി കാക്കകും തന്‍ കുഞ്ഞു പൊന്‍കുഞ് എന്ന പറഞ്ഞ ഇരിക്കുമ്പോള്‍…

കുഞ്ഞിന് മുടി ഇല്ല.. നിറമില്ല…..കനമില്ല… മൂക്കിന് നീളമില്ല..കാലു അങ്ങനെ ചെവി ഇങ്ങനെ.. തല അങ്ങനെ… കുണ്ടി ലങ്ങനെ.. എന്ന് വേണ്ട 3കിലോ തിക്ച് ഇല്ലാത്ത ഈ കൊച്ചേര്‍ക്കനെ പറ്റി എന്തല്ലാം. കെട്ടിരിക്കുന്.. (ഇപ്പൊ ഓര്‍ക്കുമ്പോള്‍ പുച്ഛം ഇമോജി മനസില്‍ ആണേലും അന്ന് നല്ല സങ്കേടം ഉണ്ടാര്‍ന്നു). എന്റെ ല്ലേ മോന്‍ ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ അവന് കഴിയും എന്നോര്‍ത്ത് സമദാനിച്ചു. മുടി ഇല്ലെന്നു പറഞ്ഞവരോട് അവന്‍ ഫഗദ് ഫാസില്‍ന്റെ ഫാന്‍ ആണെന്ന് പറഞ്ഞു. അവന്റ നിറം അവന്റ അപ്പന്റേം അമ്മേടേം ആണെന്ന് പറഞ്ഞു. ദുല്‍കര്‍ സല്‍മാന്റെ മൂക് കിട്ടാന്‍ ന്റെ കൊച്ചിന്റെ അപ്പന്‍ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിട്ടിണ്ട്.. ‘പോകാന്‍ പറ പുല്ല് ‘എന്ന് പറഞ്ഞു ധൈര്യം തന്നത് പേരിന് പോലും ധൈര്യം ഇല്ലാത്ത കെട്ടിയോന്‍ ആണെന്ന് ഉള്ളതാ ആകെ ഒരു സന്തോഷം. ഇവന് എന്തൊരു കളര്‍ ആണ് എന്തോരു കറുപ്പണ് എന്നത് ആയിരുന്നു ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം…

ഞങ്ങളുടെ നിറം അല്ലെ അവനും കിട്ടു.. കറുപ്പ് ഒരു നിറം അല്ലെ… അതിനെന്താ കുഴപ്പം എന്ന് പറഞ്ഞവരോട് എല്ലാം ഞങ്ങളും പറഞ്ഞു.. ഇപ്പോഴും സ്ഥിരം കേള്‍ക്കാറുണ്ട്.. കൊച് കറത്തു പോയി എന്നത്.. അവനു തിരിച്ചറിവ് ആകുന്ന കാലം അവന്റ നിറത്തിന്റെ മഹത്വത്തില്‍ അവന്‍ ബോധവാന്‍ ആകുമെന്നും അവനതില്‍ അഭിമാനിക്കും എന്നതില്‍ എനിക്കും അര്‍ജു നും ഉറപ്പ് ഉണ്ട്…കറുപ് ഒരു മോശം നിറമായി തോന്നിയവര്‍ക് ഉള്ള ഉത്തരം അതു മാത്രം ആയിരിക്കും. ഞാന്‍ ന്റെ അമ്മയോട് എന്നെ ഇങ്ങനെ കറുപ്പാക്കി ഉണ്ടാക്കിലോ എന്നൊക്കെ പരാതി പറഞ്ഞിട്ടുണ്ട്. അതു ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു… ഞാന്‍ പഠിച്ച അംഗന്‍ വാടിയില്‍ രണ്ടു ആതിര മാര്‍ ഉണ്ടാരുന്നു ഒന്നു ‘വെളുത്ത ആതിര.’. മറ്റേതു കറുത്ത ആതിര ഭാഗ്യവാശല്‍ കറുത്ത ആതിര ഞാന്‍ ആയിരുന്നു ഒരു ദിവസം അച്ഛന്‍ എന്നേ വിളിക്കാന്‍ അംഗന്‍വാടി വന്നപ്പോ കറുത്ത ആതിരേ ടെ അച്ഛന്‍ വന്നു ന്ന് ഏതോ സഹപാഠി പറഞ്ഞു.. അച്ഛന്‍ അതുകേട്ടു..തിരിച്ചു പോരുന്ന വഴി അച്ഛന്‍ എന്നോട് ചോദിച്ചു നിന്നെ അങ്ങനെ ആണോ എല്ലാരും വിളിക്കുന്ന എന്..ആണെന്ന് ഞാന്‍ പറഞ്ഞു.. എനിക്ക് അന്ന് അതിന്റ ഗുട്ടന്‍സ് മനസിലായില്ല എന്റെ അച്ഛന്‍ എനിക്കൊന്നും പറഞ്ഞു തന്നുമില്ല…

ഒന്നാം ക്ലാസ്സില്‍ ആയപ്പോ കറുത്ത ആതിര ന്ന് പേര് വിളിക്കാതെ ഇരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ എനിക്ക് ഹരിത എന് പേരിട്ടു…ഒരുതരത്തില്‍ അപ്പന്‍ ഉദേശിച്ചത് ഒരു വിപ്ലവം ആയിരുന്നു എന്നത് ഇപ്പൊ തോനുന്നു..എന്റെ നല്ലവരായ സുഹൃത്തുക്കളന്ന് കറുത്ത ഹരിത എന്ന വിളിച്ചിരുന്നെങ്കില്‍ എന്റെ പേര് എന്തെന്ന് എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. എന്റെ അനുഭവം പോലെ പഠിക്കുന്ന സമയത്തു ആത്രേയന്റ അച്ചക്കും ഉണ്ടായിട്ടുണ്ട്…’ ഇരുട്ട് ‘എന്നാണ് അര്‍ജു നേ ക്ലാസിലെ കുട്ടികള്‍ വിളിച്ചിരുന്ന ഇരട്ട പേര്.. (എന്നെ എങ്ങനെ സഹിക്കുന്നു എന്ന പലരുടേം ചോദ്യത്തിന് ഉത്തരം ആണ്)സഹന ശക്തി യില്‍ അദ്ദേഹം പണ്ടേ കേമന്‍ ആയിരുന്നു വിഷമം ഉള്ളില്‍ കൊണ്ട് അങ്ങ് നടന്നു… ഒരു ദിവസം ക്ലാസ്സില്‍ സങ്കടപെട്ട് ഇരിക്കുന്ന കണ്ടു ടീച്ചര്‍ കാരണം അന്വേഷിച്ചു… ടീച്ചരോട് കാര്യം പറഞ്ഞു…ടീച്ചര്‍ പ്രശ്‌നത്തിനു പരിഹാരം കണ്ട്..ഇരട്ട പേര് വിളിച്ചവരെഓക്കേ കൊണ്ട് സോറി പറയിപ്പിച്ചു. ഇനി അങ്ങനെ വിളിക്കരുത് എന്ന് താകിതും ചെയ്തു.എന്നൊക്കെ ആണ് അര്‍ജു പറഞ്ഞ കഥ..

ജീവിതത്തില്‍ ഇങ്ങനെ ഓക്കേ അനുഭവം ഉണ്ടായതില്‍ ഞങ്ങള്‍ക് ആരോടും പരാതി ഇല്ല കറുപ് മോശം നിറമാണ് എന്നോര്‍ത്ത് പലടത്തും മാറി നിന്നിട്ടുണ്..ഏതൊക്കെയോ നിറത്തില്‍ ഉള്ള വസ്ത്രങ്ങളെ വെറുത്തിട്ടുണ്ട്..അതൊക്കെ ഞങ്ങളുടെ അറിവില്ലായ്മ ആയിരുന്നു.. ഞങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങളെ അങ്ങനെ ഓക്കേ തോന്നിച്ചു.. ഇത് ജീവിതത്തില്‍ ഉണ്ടായ ചെറിയ സംഭവം മാത്രം ആണ്. ഇത്രയും ബോള്‍ഡ് ആയി ചിന്തിക്കാന്‍ ഒന്നും പ്രാപ്തി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്തു ഞങ്ങളു വേദനിച പോലെ അവഗണന നേരിട്ട പോലെ ഒന്നും അവനു ഉണ്ടാകരുത് എന്ന് ആഗ്രഹം ഉള്ളു. അതുകൊണ്ട് കറുപ്പ് ഞങ്ങളുടെ അത്രെയന് അലങ്കാരം ആയിരിക്കും. നിറം ഇല്ല,നിറത്തില്‍ ഓക്കേ എന്തിരിക്കുന്നു.., കറപ്പ് ആണേലും സുന്ദരി അല്ലെ സുന്ദരന്‍ അല്ലെ,എന്നികെയുള്ള താളം ഞങ്ങള്‍ക് വെറും പുല്ല് ആണ്…അത്തരം ക്‌ളീഷേകളില്‍ ഒതുക്കാന്‍ പറ്റാത്ത ഒന്നാണ് കറുപ്പ് അത് കൊണ്ട് തന്നെ അവന്റ നിറത്തില്‍ ഞങ്ങള്‍ക്കൊരു സങ്കടോം ഇല്ല.. കാര്യം പറഞ്ഞു വന്നപ്പോ മാറ്റര്‍ ല്‍ നിന്ന് പോയി കറുപ് എപ്പോഴും അങ്ങനെ അല്ലെ ആവേശമല്ലേ….

ബാക്കി… ലേബര്‍ റൂമില്‍ കിടന്ന മണിക്കൂര്‍കളോളം വേദന തിന്ന്.. കുഞ്ഞിന്റ ജീവന്‍ മാത്രം ഓര്‍ത്തു കിടന്ന അവസ്ഥ… അതിന്റ ഇടയ്ക്ക് നീണ്ട മൂക്കും വിടര്‍ന്ന നെറ്റി തടവും.. മാന്‍ പേട കണ്ണുകളും..തുടുത്ത കവിള്‍തടങ്ങളും .ബലിഷ്ടമായ കരങ്ങളും ഒക്കെ വാര്‍ത്തു എടുക്കനുള്ള സാഹചര്യം ഉണ്ടായില്ല.. അതില്‍ ഞങ്ങള്‍ക് ഒട്ടും വേദനയുമില്ല… അന്നും ഇന്നും അതേയുള്ളു… ജീവനോടെ ആരോഗ്യത്തോടെ… ഞങ്ങള്‍ടെ കുഞ്ഞ്.. 28കെട്ടാന്‍ പ്രേത്യേകം പെര്‍മിഷന്‍ ഓക്കേ എടുത്തു ആണ് അച്ഛാ വന്നത്… VIP ആണ് അന്നേ കൊച്ചിന്റെ അച്ഛ.. (അല്ലാതെ ലോക്ക് ഡൌണ്‍ആയോണ്ടും.. അച്ഛയും അമ്മയും രണ്ടു ജില്ലകാര്‍ ആയോണ്ടുമല്ല ) ലോക്ക്‌ഡൌണ്‍ വിന ആയതു അപ്പോ ആണ്.. Tv യില്‍ പോലിസ് ലാത്തിക്ക് അടിക്കുന്ന സീന്‍ കണ്ടു അതില്‍ അത്ര സുഖം തോന്നത കൊണ്ട് പെര്‍മിഷന്‍ എടുത്തു 28കെട്ട് ദിവസത്തില്‍ അര്‍ജുമ് അമ്മയും എത്തി.. ചടങ്ങ് നടത്തി.. ആത്രേയന്‍ എന്ന പേര് അവനു സമ്മാനിച്ചത് അവന്റ ചാച്ചനും പാമിയും. (ചേട്ടനും ചേട്ടത്തി യും )ആണ് മൂന്നു മാസങ്ങള്‍ ക്ക് ശേഷം തിരിച്ചു കോട്ടയത്തെ വീട്ടില്‍..

അവിടെ അവന്റ കുസൃതികള്‍ക്ക് ഒപ്പം നില്‍ക്കുന്ന കുറെ കുട്ടികള്‍ ഉണ്ടാരുന്നു എന്നത് മറ്റൊരു ഭാഗ്യം. ഞങ്ങളെ പോലെ അവന്റെ ചിരികള്‍ കുസൃതികള്‍ എല്ലാം പ്രിയപ്പെട്ട എല്ലാവരുടെയും സമ്മാനങ്ങള്‍ ആണ്… ചുറ്റുമുള്ള എല്ലാത്തിനോടും സ്‌നേഹം ഉള്ളവന്‍ ആകണം..എല്ലാ ജീവജാലങ്ങളോടും സ്‌നേഹം ഉള്ളവന്‍ ആകണമ്… കൗതുകത്തോടെ പ്രകൃതിയെ അറിഞ്ഞു വളരണം എന്നൊക്കെ ആഗ്രഹങ്ങളെ ഇപ്പോ ഉള്ളു.. മണ്ണില്‍ ചെരുപ്പിടാതെ ഓടി കളിക്കുമ്പോ തോട്ടിലെ വെള്ളത്തില്‍ തുള്ളി കളിക്കുമ്പോള്‍… ഞങ്ങളുടെ ചെറുപ്പത്തിലേക്ക് ഞങ്ങളും പോകാറുണ്ട്. അവനു കളിക്കാന്‍ ഇഷ്ടം ഉള്ള എല്ലായിടത്തും അവന്‍ അങ്ങനെ അര്‍മാദിച്ചു നടക്കുന്നത് കാണാന്‍ ആണ് എല്ലാ മാതാ പിതാകളേം പോലെ ഞങ്ങള്‍ക്കും ഇഷ്ടം.. Fb യില്‍ ഇടുന്ന ഫോട്ടോ കളും vdo കളും ഓക്കേ ദൂരത്തു ഇരുന്ന് കാണുന്ന ഒരുപാട് പേരുണ്ടെന്ന് അറിയാം…അവനെ ഇഷ്ടപെടുന്ന ചിലര്‍…. ബന്ധുക്കള്‍ കൂട്ടുകാര്‍.. Fb യില്‍ മാത്രം കണ്ടിട്ടുള്ളവര്‍… ആശയങ്ങള്‍ കൊണ്ടോ ചിലത് യാതൊരു കാരണവും ഇല്ലാതെ സുഹൃത്തുക്കളയി തുടരുന്നവര്‍…

എല്ലാവരോടും ഉള്ള സ്‌നേഹം…വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലാ. ആത്രേയന്റ ഒന്നാം പിറന്നാള്‍ന്ന് Williams Paippadഅച്ചായന്‍ വരച്ചു തന്ന ചിത്രം ആണ്.. ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളില്‍ ഒന്നു.. അവനു കിട്ടിയ സ്‌നേഹ സമ്മാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ഇതിനെ ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ഓര്‍ക്കാതെ അവന്റ ജന്മദിനം പൂര്‍ണം ആകില്ല. രണ്ടു വയസ് വരെ അവന്റ വളര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാരോടും സ്‌നേഹം

News

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

Published

on

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.

കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.

അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്

Continue Reading

News

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

Published

on

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.

മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്

Continue Reading

News

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

Published

on

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.

പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.

സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .

Continue Reading

News

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

Published

on

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്

Continue Reading

Celebrity

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

Published

on

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്

Continue Reading

Most Popular

Film News3 hours ago

നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച്‌...

Film News4 hours ago

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട്...

Film News8 hours ago

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം...

Film News10 hours ago

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ...

Film News23 hours ago

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ...

Film News1 day ago

ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില. ബ്ലാക് ബാഡ്ജിന്റെ...

Film News2 days ago

ആരെയെങ്കിലും പ്രണയിച്ചൂടെ ആരാധകൻന്റെ ചോദ്യത്തിന് മറുപടി നൽകി സാമന്ത..!

സാമന്ത റൂത്ത് പ്രഭുന്റെ പുതിയ ചിത്രമായ ശാന്തകുന്തളം ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്.അടുത്തിടെ ഒരു ആരാധകൻ ട്വിറ്ററിൽ താരത്തിനായി വ്യക്തിപരമായ അഭ്യർത്ഥന നടത്തിയിരുന്നു. സാമന്തയോട് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ...

Film News2 days ago

ഇന്നസെന്‍റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല; സലിം കുമാര്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് വിടവാങ്ങിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് ഒരു അതുല്യപ്രതിഭ കൂടി അരങ്ങൊഴിയുകയാണ്.കഥാപാത്രങ്ങളെ അനായാസമായി ചെയ്തുഫലിപ്പിച്ച നടന്‍. ഇന്നസെന്‍റിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമലോകം. ഇന്നസെന്‍റ് ചേട്ടന്...

Film News3 days ago

മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി..!

മലയാള സിനിമയിലെനിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്.നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഹാസ്യനടനും...

Film News6 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Trending