Connect with us

Film News

തനിക്കു പ്രായമാവാനോ, താന്‍ ജിംനാസ്റ്റിക് അല്ലേ?, ശിവന്‍കുട്ടിയോട് മൈക്കിള്‍; ‘ഭീഷ്മപര്‍വ്വം’ ഡിലീറ്റഡ് സീന്‍ വന്നു [VIDEO]..!!

Published

on

2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് ഭീഷ്മ പർവ്വം. ഇതുവരെ 70 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ . മമ്മൂട്ടിയെന്ന താരത്തേയും നടനേയും അമല്‍ നീരദ് എന്ന ആരാധകനും ഫിലിംമേക്കറും ചേര്‍ന്ന് പരമാവധി ചൂഷണം ചെയ്‌തൊരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം.മൈക്കിള്‍ അഞ്ഞൂറ്റിക്കാരന്‍ എന്ന മട്ടാഞ്ചേരിയിലെ വിറ്റോ കോറിലോണിന്റെ കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ മഹാഭാരതവും ഗോഡ്ഫാദറും കണ്ടുമുട്ടുകയാണ്. സിനിമയുടെ തുടക്കം തന്നെ ഗോഡ്ഫാദറിന്റെ തുടക്കത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. മമ്മൂട്ടിയും അബു സലീമും ഒന്നിച്ചുള്ള ഒരു രംഗമാണിത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയും വലംകൈയ്യുമൊക്കെയാണ് ശിവന്‍കുട്ടി. മൈക്കിളിന്റെ ചലനങ്ങളില്‍ നിന്നുപോലും അയാളുടെ മനസ്സറിഞ്ഞ് അതിനു അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന വിശ്വസ്തന്‍. മൈക്കിളിനും ശിവന്‍കുട്ടിയ്ക്കുമിടയിലെ ഊഷ്മളമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രംഗം. ശിവന്‍കുട്ടിയുടെ കുടുംബത്തെ കുറിച്ച്‌ മൈക്കിള്‍ സംസാരിക്കുന്നതാണ് വീഡിയോ. പ്രായം കൂടിവരികയല്ലേന്ന് ശിവന്‍കുട്ടി പറയുമ്ബോള്‍ തനിക്കോ, താന്‍ ജിംനാസ്റ്റിക് അല്ലെയെന്നാണ് മൈക്കിള്‍ ശിവന്‍കുട്ടിയോട് ചോദിക്കുന്നത്. മമ്മൂട്ടിയെന്ന താരത്തേയും നടനേയും പരമാവധി ഉപയോഗപ്പെടുത്താന്‍ അമല്‍ നീരദിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശബ്ദത്തിലെ നിയന്ത്രണങ്ങള്‍ കൊണ്ടുമെല്ലാം മമ്മൂട്ടിയെന്ന നടനെ പരമാവധി സ്റ്റൈലിഷ് ആയി അവതരിപ്പിക്കാന്‍ അമലിന് സാധിച്ചിട്ടുണ്ട്. മൈക്കിളിന് ചുറ്റുമൊരു ഓറ സൃഷ്ടിക്കാനും അത് നിലനിര്‍ത്താനും അമലിന് സാധിച്ചിരിക്കുന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ അടി എന്ന രീതിയല്ല ഭീഷ്മ പര്‍വ്വത്തില്‍ കാണാന്‍ സാധിക്കുക. രണ്ട് സംഘട്ടന രംഗങ്ങളാണ് മമ്മൂട്ടിയ്ക്ക് വേണ്ടിയൊരുക്കിയിരിക്കുന്നത്. ഈ രംഗങ്ങള്‍ റോബോട്ടിക് ക്യാമറയുടെ സാധ്യതകള്‍ മനോഹരമായി ഉപയോഗിച്ചു കൊണ്ട് അതിഗംഭീരമാക്കിയിരിക്കുന്നു. അതിനൊപ്പം സുഷിന്‍ ശ്യാമിന്റെ സംഗീതവും ചേരുമ്പോള്‍ ആവേശത്തിന് മറ്റെവിടേയും പോകേണ്ടതില്ല. പുറമെ ഒന്നായി കാണുന്ന, എന്നാല്‍ ഉള്ളില്‍ രണ്ടായ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളും കൃത്യമായ വേരുള്ളവരാണ്. ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതും കൃത്യമായ നിലനില്‍പ്പുള്ളവയുമാണ്. അതുകൊണ്ട് തന്നെ സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവാണെങ്കില്‍ പോലും ഓരോ കഥാപാത്രങ്ങളും ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതാണ്. ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതും കൃത്യമായ നിലനില്‍പ്പുള്ളവയുമാണ്. അതുകൊണ്ട് തന്നെ സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവാണെങ്കില്‍ പോലും ഓരോ കഥാപാത്രങ്ങളും ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതാണ്.

Celebrity

നിങ്ങൾ വിഐ ഉപഭോക്താവാണോ?..എങ്കിൽ മമ്മൂട്ടിയുടെ പുഴു സിനിമ നിങ്ങള്‍ക്ക് സൗജന്യമായി കാണാം; സംഭവം ഇങ്ങനെ..!!

Published

on

മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്ന ചിത്രമാണ് ‘പുഴു’. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചനകൾ. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തും. ഇപ്പോഴിതാ ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. പുഴു പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ഇപ്പോഴിതാ പുഴു സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വി നെറ്റ്‌വർക്ക്. താരത്തിന്റെ പുതിയ ചിത്രം കാണുന്നതിനായി പ്ലാറ്റ്ഫോമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ ഒരുങ്ങുന്നവർക്കയാണ് സന്തോഷ വാർത്ത. നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ ഒരു മാസത്തേക്കുള്ള സോണി ലിവിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി വിഐ 82 രൂപയുടെ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിനോടൊപ്പം ആഡ് ഓണായിട്ടാണ് വിഐ പുതിയ ഓഫർ നൽകുന്നത്. 4ജിബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്കുള്ള സോണി ലിവ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് വിഐ ഈ പ്ലാനിലുടെ നൽകുന്നത്.

നാല് ജിബിയുടെ കാലാവധി 14 ദിവസത്തേക്ക് മാത്രമെ ഉള്ളു. കൂടാതെ വിഐ ആപ്പിലെ വിഐ മൂവീസ്, വിഐ ടിവി തുടങ്ങിയ എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കുന്നതാണ്. വി ഐ ആപ്പിലൂടെ 450ൽ അധികം ലൈവ് ടിവി മറ്റ് ആപ്പുകളുടെ പ്രമീയം കണ്ടെന്റുകളെല്ലാം കാണാൻ സാധിക്കുന്നതാണ്. അതേസമയം ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. പുഴു പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

Continue Reading

Film News

ആറാട്ടിന്റെ രണ്ടാം ഭാഗം ഇനി ഉണ്ടാകില്ല; രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ നിര്‍ത്തി; കാരണം..!!

Published

on

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് റിലീസ് ചെയ്തത്. ലോകത്തെമ്പാടുമായി ൨൭൦൦ സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു “നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്”. 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ആറാട്ടിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ‘

ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന റിപ്പോർട് ആണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചു. രണ്ടാം ഭാഗം ഇറക്കാനായിരുന്നു സിനിമയുടെ റിലീസിന് മുന്‍പ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ആറാടിൻ വലിയ സ്വീകാര്യത ലഭിക്കാത്തതുമൂലം രണ്ടാം ഭാഗം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷമാണ് ശ്രദ്ധയ്ക്ക് ചിത്രത്തിൽ.

Mhanlal-arattu-movie

വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.

Continue Reading

Film News

ആറാട്ട് അരമണിക്കൂർ കണ്ടു; മോഹൻലാൽ നിങ്ങൾ ശരിക്കും വില കളയുകയാണ്; സുചിത്ര ഇതൊക്കെ കാണുന്നുണ്ടോ; പോൾ ചാക്കോ പറയുന്നു..!!

Published

on

വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. വിജയ് ഉലകനാഥൻ ഛായാഗ്രഹണം. ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിഷുവിനോടനുബന്ധിച്ച് ചിത്രം ഒടിടിയിലെത്തുമെന്നാണ് മുമ്പ് സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോൾ പോൾ ചാക്കോ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.

നെയ്യാറ്റിൻകര ഗോപനെ അര മണിക്കൂർ കണ്ടു. മി. മോഹൻലാൽ…നിങ്ങൾ ശരിക്കും നിങ്ങളുടെ വില കളയുകയാണ്. പ്രതിഫലം കിട്ടുമെന്ന് കരുതി സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് നിങ്ങൾ. അങ്ങേയറ്റം വില കുറഞ്ഞ കോമഡികൾ! കേട്ട് പഴകിച്ച സംഭാഷണങ്ങൾ! നാട്ടുകാർ മൊത്തമായി ഓച്ഛാനിച്ചു നിൽക്കുന്ന അവതാരങ്ങൾ. എന്തൊരു കോപ്രായങ്ങളൊക്കെയാ സഹോ ഇത്? ഇതൊക്കെ സുചിത്ര കാണുന്നുണ്ടോ? സിദ്ധിഖിന്റെ പോലീസ് ഓഫീസർ നിങ്ങളെ ഭയന്നോടിയപ്പോൾ ഓ മൈ ഗോഡ് മോഹൻലാൽ താങ്കൾ എല്ലാ രീതിയിലും മലയാള സിനിമക്ക് അപഹാസ്യമായി താങ്കൾക്ക് കൈയടി വാങ്ങാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്. പ്രായത്തിനൊത്ത കഥാപാത്രങ്ങൾ സ്വീകരിക്കൂ. മലയാള സിനിമയെ രക്ഷിക്കൂ. എന്നായിരുന്നു കുറിപ്പ് . സുചിത്ര ഇതുപോലെ ഉള്ള ചിത്രങ്ങൾ കാണുന്നുണ്ടോ എന്നുള്ള വാക്കുകൾ പിന്നീട്‌ പോൾ ചാക്കോ എഡിറ്റ് ചെയ്തു ഒഴിവാക്കുക ആയിരുന്നു. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയിരുന്നത്.

മൂന്ന് ദിവസം കൊണ്ട് 17.80 കോടി രൂപ ചിത്രം ആഗോള ഗ്രോസ് കളക്ഷൻ നേടിയിരുന്നതായി അണിയറപ്രവർത്തകര്‍ അറിയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുതന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. പുലിമുരുകന്‍ അടക്കം വന്‍ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിന്‍റെ പ്രീ-റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.

Continue Reading

Film News

ദുൽഖറിന്റെ സല്യൂട്ട് മികച്ചതോ ?? റിവ്യൂ വായിക്കാം..[REVIEW] !!

Published

on

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സല്യൂട്ട് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു. ഇത് ദുൽഖർ ചിത്രം ലീക്കായിയെന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്തു. സാധാരണയായി നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ റിലീസ് തിയതി ദിവസം തലേന്ന് അർധരാത്രിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങുന്നതാണ്. എന്നാൽ റിലസിന്റെ തലേദിവസം ചിത്രം ഒടിടിയിൽ എത്തുന്നത് വിരളമായിട്ടെ സംഭവിക്കാറുള്ളു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാർ പാലിക്കാത്തതുമാണ് ദുൽഖറിനെയും വെയ്‌ഫെറർ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രതികരണം. എ

ന്നാൽ വേഫ‌റർ ഫിലിംസ് ഈ അവകാശവാദം നിഷേധിക്കുന്നു.‘സല്യൂട്ടിന്’ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനും ഒടിടിയുമായി ധാരണയുണ്ടായിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാൽ മാർച്ച് 31നകമോ അതിനുമുമ്പോ ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം എത്തണമെന്ന് ഈ കരാറിൽ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ധാരണയുണ്ട്. കോവിഡ് രൂക്ഷമായതോടെ പറഞ്ഞ തിയതിൽ ചിത്രം തിയറ്ററിൽ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലാത്ത പക്ഷം കരാർ ലംഘനമാകും.’–വേഫ‌റർ ഫിലിംസ് പറയുന്നു.

ദുൽഖർ സൽമാന്റെ ക്രൈം ത്രില്ലർ ഇപ്പോൾ സോണിലിവിൽ കാണാൻ ലഭ്യമാണ്, ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നാൽ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു, ചിത്രം ഇപ്പോൾ സോണിലിവിൽ ഓൺലൈനിൽ കാണാൻ ലഭ്യമാണ്, ഇതിന്റെ വിശദമായ അവലോകനവും വിശകലനവും ഇതാ. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ദുൽഖർ സൽമാൻ , ഡയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ്. ഹിന്ദിയിലും മലയാളത്തിലും മറ്റ് പതിപ്പുകളിലും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടൊപ്പം ചിത്രം സോണിലിവിൽ റിലീസ് ചെയ്തു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കാണാൻ പറ്റിയ ചിത്രം. ഒരു ഇരട്ടക്കൊലക്കേസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം, ഡിവൈഎസ്പി അജിത്തിന്റെ (മനോജ് കെ ജയൻ അവതരിപ്പിച്ചത്) നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നു, അജിത്ത് അരവിന്ദിന്റെ സഹോദരനാണ് (ദുൽഖർ സൽമാൻ അവതരിപ്പിച്ചത്).

രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പോലീസ് തെറ്റായ കേസ് ഉണ്ടാക്കുകയും ഒരു ഓട്ടോ ഡ്രൈവർ മുരളി അറസ്റ്റിലാവുകയും ചെയ്തു. മുരളിയുടെ കുടുംബത്തിന്റെ നിരാശ കണ്ട് അരവിന്ദ് സ്വന്തമായി കേസ് അന്വേഷിക്കാനും വ്യവസ്ഥിതിക്കെതിരെ പോകാനും തീരുമാനിച്ചു, അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയുമോ, സിനിമ നിങ്ങളോട് പറയും.ദുൽഖർ സൽമാൻ ഒരു മികച്ച നടനാണ്, അതിൽ സംശയമില്ല, അദ്ദേഹം ആ വേഷം ഭംഗിയായി അവതരിപ്പിച്ചു, അതിൽ അദ്ദേഹം തികച്ചും പെർഫെക്റ്റ് ആയി കാണപ്പെടുന്നു, അദ്ദേഹത്തിന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ആ കഥാപാത്രത്തെ കൂടുതൽ ഫലപ്രദവും യഥാർത്ഥവുമാക്കുന്നു. അവസാനമായി പുറത്തിറങ്ങിയ ‘കറുപ്പ്’ എന്ന സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും ഇവിടെയും അദ്ദേഹം മികച്ചതായി കാണപ്പെടുന്നു.

മനോജ് കെ.ജയനാണ് സിനിമയിൽ ഏറ്റവും മികച്ചത് പ്രകടനം കാഴ്ച വെച്ചൂ, വൈകാരിക സീക്വൻസുകൾക്കിടയിൽ അദ്ദേഹം തന്റെ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതി വളരെ മികച്ചതായിരുന്നു, സിനിമയിലുടനീളം അത് വളരെ പ്രകടമായിരുന്നു, ഇതാണ് അദ്ദേഹത്തിന്റെ പ്രകടനത്തിലെ ഏറ്റവും മികച്ച കാര്യം. ഡയാന പെന്റി നന്നായിയിട്ടുണ്ടായിരുന്നു, സായി കുമാർ, ബിനു പപ്പു, വിജയകുമാർ, ബിനു പപ്പു തുടങ്ങിയ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചൂ.

Continue Reading

Film News

ആഗോള കളക്ഷനിൽ മോഹൻലാലിന്റെ ആ റെക്കോർഡും മറികടന്ന് ഭീഷ്മ; മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് തൂക്കിയടി; കളക്ഷൻ റിപ്പോർട്ട് ഇതാണ്..!!

Published

on

അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വം മാർച്ച് മൂന്നിനാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. അഞ്ഞൂറ്റിയിലെ വർക്കിയുടെ അഞ്ച് മക്കളാൽ രൂപപ്പെട്ട കുടുംബത്തിന്റെ കഥയാണ് ‘ഭീഷ്മ പര്‍വ്വം’ പറയുന്നത്. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും അമല്‍ നീരദിന്‍റെ സ്റ്റൈലിഷ് മേക്കിംഗുമാണ് ചിത്രത്തിന്‍റെ ആത്മാവ്.ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രത്തിന്‍റെ പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത് 40 കോടി. റിലീസ് ചെയ്ത് 11ാം ദിവസമാണ് ഭീഷ്മ പര്‍വ്വം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്.

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 75 കോടി പിന്നിട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്. മൂന്നാം വാരത്തിലും ഭീഷ്‍മ പര്‍വ്വം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദ‍ർശനം തുടരുന്നത്. ഇപ്പോൾ ഭീഷ്മ പർവ്വം ആഗോള കളക്ഷനിൽ ദൃശ്യത്തിനെ മറികടന്നത്. 143 കോടി നേടിയ മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ് ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടിയ മലയാളം ചിത്രം. അതിന്റെ പിന്നിൽ ഉള്ളത് 128 കോടി നേടിയ ലൂസിഫർ ആണ്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ മോഹൻലാൽ ചിത്രങ്ങൾ നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്തിൽ എൺപത് കോടി നേടിയ കുറുപ്പ് ആണുള്ളത്. 74 കോടി നേടിയ നിവിൻ പൊളി ചിത്രം പ്രേമവും 69 കോടി നേടിയ കായംകുളം കൊച്ചുണ്ണിയുമാണ് ഇനി മമ്മൂട്ടിക്ക് മുന്നിലുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ. മൂന്നാം വാരത്തിന്‍റെ തുടക്കത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകലിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പൊതു വിലയിരുത്തല്‍.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ സിനിമയുടെ റിലീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമയ്ക്കു ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെംഗളൂരു വിട്ടാല്‍ മലയാള സിനിമയ്ക്ക് വലിയ പ്രേക്ഷക വൃന്ദമില്ലാത്ത കര്‍ണാടകയില്‍ പോലും മികച്ച കളക്ഷനാണ് ചിത്രത്തിന്. ബിഗ് ബിക്ക് ശേഷം 14 വര്‍ഷങ്ങൾ കഴിഞ്ഞാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ബിലാൽ ആണ് അടുത്തതായി ഇരുവരും ഒന്നിച്ച് പുറത്തിറങ്ങാനിരിക്കുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം ആദ്യ ഒരാഴ്ച കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്സ് ഓഫീസ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്‍തിരുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ അറിയിച്ചു.

Continue Reading

Most Popular

Celebrity21 hours ago

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ..[PHOTOS] !!

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ...

Celebrity1 day ago

മെയ്ക്ക്പ്പ് ചെയ്യുമ്പോൾ മാറിടങ്ങൾക്കിടയിൽ ക്ലീൻ ചെയ്യുമ്പോഴെല്ലാം മോശം സമീപനം; ഒന്നിന് പിന്നാലെ കേസുകളുടെ നിര; സംഭവം ഇങ്ങനെ..!!

വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ മോശമായി സംസാരിച്ചെന്നും ലൈം.ഗി.കാ.തി.ക്ര.മം നടത്താന്‍ ശ്രമിച്ചെന്നുമാണ് അനീസ് അന്സാരിക്ക് എതിരെയുള്ള പരാതി. വിവാഹ മേക്കപ്പിനിടെ ലൈം.ഗി.കാ.തി.ക്ര.മം നടത്തിയെന്ന് യുവതികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു....

Celebrity2 days ago

‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റിട്ടവന് അമേയ മാത്യു കൊടുത്ത കിടിലൻ മറുപടി..!!

സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്....

Celebrity2 days ago

‘ ഗാന്ധി ഭവനിലാണ് ചേട്ടന്‍ എന്ന് അറിയില്ലായിരുന്നു’: നടന്‍ ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് ടി.പി. മാധവന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍...

Celebrity2 days ago

ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത...

Celebrity2 days ago

സീരിയലുകളിലൂടെ തിളങ്ങി നിന്ന നടി മായ മൗഷ്മി; എന്നാൽ താരം പെട്ടന്ന് സീരിയൽ ലോകത്ത് നിന്ന് പിന്മാറുകയായിരുന്നു താരം അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം...

News2 days ago

“താത്താക്ക് കുട്ടികളായില്ലേ, ന്നിട്ടാണൊ അയ്യേ”,40-ാം വയസ്സില്‍ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേട്ട പരിഹാസത്തെക്കുറിച്ചും ഉമ്മ അനുഭവിച്ച വേദനയെക്കുറിച്ചും ഹൃദയം തൊടുന്ന വാക്കുകൾ..!!

നാല്പ്പതിനോടടുത്ത് പ്രായമുള്ള തന്റെ ഉമ്മ ഗര്‍ഭിണിയായപ്പോള്‍ കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മാഷേ അറിഞ്ഞോ “ഇവളെ ഉമ്മ പ്രെഗ്നന്റ്”ണെന്ന് ....

Celebrity3 days ago

വിജയ്ബാബു മോശക്കാരനാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് അയാളുടെ കൂടെ ആ നടി പോയി; സത്യസന്ധമാണെന്ന് തോന്നുന്നില്ല; അതിജീവിതയെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍..!

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ്...

Celebrity3 days ago

റൂമിൽ കയറി വന്ന പ്രൊഡ്യൂസർ ഒരു രാത്രി ഒപ്പം കഴിയണമെന്ന് പറഞ്ഞു; തനിക്ക് നേരിടേണ്ടി വന്ന ദൂരനുഭവത്തെ പറ്റി സ്റ്റാർ മാജിക് താരം ജസീല തുറന്ന് പറയുന്നു..!!

കന്നഡ സീരിയലുകളില്‍ നിന്നുമെത്തിയ ജസീല പർവീണിനെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലും സുമംഗലി ഭവ സീരിയലിലും...

Celebrity3 days ago

നടിയുടേത് വ്യാജ പരാതി; വിജയ് ബാബുവിനെതിരെയുള്ള കേസ് സിനിമയിലെ എറണാകുളം സംഘത്തിന്റെ ഗൂഢാലോചന; മുഖ്യമന്ത്രിക്ക് പരാതി നൽകി വിജയ് ബാബുവിന്‍റെ അമ്മ; സംഭവം ഇങ്ങനെ..!!

നടിയെ പീ.ഡി.പ്പി.ച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്...

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro