Celebrity
അനിയത്തിപ്രാവ് ആദ്യം കേട്ടപ്പോള്‍ നോ പറഞ്ഞു, ചാക്കോച്ചൻ

അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതം തുടങ്ങിയത്. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരനായിരുന്നുവെങ്കിലും തന്റെ കരിയര്‍ മറ്റൊരു മേഖലയില്‍ ആയിരിക്കണമെന്നായിരുന്നു കരുതിയത്. എന്നാല്‍ നിയോഗം പോലെ കറങ്ങിത്തിരിഞ്ഞ് ചാക്കോച്ചന് സിനിമയിലെത്തുകയായിരുന്നു. ആലപ്പുഴക്കാരനായ ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനെ നായകനാക്കി ആദ്യ സിനിമയൊരുക്കിയത്. അനിയത്തിപ്രാവില്‍ സുധിയെന്ന നായകനെ അവതരിപ്പിച്ചായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളിലൂടെയായി മുന്നേറുകയായിരുന്നു താരം. ഒരിടയ്ക്ക് കിട്ടിയിരുന്നതെല്ലാം അങ്ങനെയുള്ള കഥാപാത്രങ്ങളെയായിരുന്നുവെങ്കിലും ആ പരിവേഷം മാറ്റിമറിക്കുകയായിരുന്നു താരം. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ചാക്കോച്ചന്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി ബിസിനസിലേക്കും ചുവടുവെച്ചിരുന്നു.ചോക്ലേറ്റ് ഹീറോ ഇമേജ് മാറ്റാനായി താനൊരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് പിന്നീട് താരം തന്നെ പറഞ്ഞിരുന്നു. മികച്ച വില്ലനുള്ള പുരസ്കാരം തരുമ്പോള്‍ വരെ അങ്ങനെയായിരുന്നു വിശേഷണം. നായകനായി മാത്രമല്ല പ്രതിനായകനായും വില്ലനായുമെല്ലാം തിളങ്ങുന്ന താരം അതിഥിയായും എത്താറുണ്ട്.
ആത്മവിശ്വാസം തനിക്കും പ്രചോദനമേകാറുണ്ടെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു. ആദ്യ കേള്‍വിയില്‍ കഥയുമായി എത്രത്തോളം അടുക്കാനാവുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ചില കഥ കേള്‍ക്കുമ്പോള്‍ തന്നെ ഇത് ചെയ്യാമെന്ന് തീരുമാനിക്കാറുണ്ട്. അങ്ങനെയുള്ള സിനിമകളിലൊന്നാണ് മോഹന്‍കുമാര്‍ ഫാന്‍സ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അഞ്ചാം പാതിരയുടെ കഥ കേട്ടപ്പോള്‍ ഇതെവിടെ നിന്ന് അടിച്ചുമാറ്റിയെന്നായിരുന്നു ചോദിച്ചത്. അനിയത്തിപ്രാവ് ആദ്യം കേട്ടപ്പോള്‍ നോയായിരുന്നു പറഞ്ഞത്. ഇത് എന്നെക്കൊണ്ട് ചെയ്യാനാവുമോയെന്നായിരുന്നു ആലോചിച്ചത്. മടിയോടെയാണ് ഏറ്റെടുത്തതെങ്കിലും സിനിമ വന്‍വിജയമായി മാറുകയായിരുന്നു.
Celebrity
ബേബി ഷവറിനു ശ്രേയാഘോഷാലിന് സർപ്രൈസുമായി കൂട്ടുകാരികൾ, ഫോട്ടോസ് കാണാം

ശബ്ദമാധുര്യം കൊണ്ടും തന്റേതായ ആലാപന ശൈലികൊണ്ടും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക.
അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ശ്രേയ തന്റെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ സുഹൃത്തുക്കൾ ഓൺലൈൻ വഴി തനിക്കായി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങൾ ശ്രേയ പങ്കുവയ്ക്കുന്നു.
ജീവിതത്തിലെ പുതിയൊരു അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞകൊണ്ടായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ശ്രേയ ലോകത്തെ അറിയിച്ചത്. എശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
Celebrity
സിനിമ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നുവെന്ന് ഹരീഷ് പേരടി, വൈറലായ ഫേസ്ബുക് പോസ്റ്റ്

‘ കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു… ക്ര തുഫു…’ പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി പോസ്റ്റ് ചെയ്ത വാക്കുകളാണിവ. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമായിരുന്നു തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിരുന്നു. ഹിന്ദു – മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകരും വ്യക്തമാക്കിയിരുന്നു. സിനിമ സംഘടനകള്‍ക്ക് നേരെ വിമര്‍ശനവുമായാണ് നടന് ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്.
അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും പാകിസ്ഥാനിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാദിച്ചു. സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നതായി അണിയറപ്രവർത്തകർ വിശദമാക്കിയിരുന്നു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്, ബാബു, സച്ചിദാനന്ദന്, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ സംഘര്‍ഷമുണ്ടാക്കള്‍, മര്‍ദ്ദനം, വസ്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ‘നീയാം നദി’ എന്ന സിനിമയുടെ കഥാകൃത്ത് സല്മാന് ഫാരിസ് പരാതി നല്‍കിയിരുന്നു.
Celebrity
ചുമന്ന പട്ടിനു മാറ്റുകൂട്ടാൻ ആൻറ്റിക് ജുവല്ലറി, അതിശയിപ്പിക്കുന്ന സ്റ്റൈലിൽ വീണ്ടും സംയുക്ത

വിവാഹപാർട്ടികളിലും പൊതുപരിപാടികളിലുമെല്ലാം പങ്കെടുക്കുമ്പോൾ സംയുക്ത വർമ്മ അണിയുന്ന ആഭരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സ്റ്റേറ്റ്മെന്റ് ആഭരണങ്ങളോട് ഏറെ പ്രിയമുള്ള താരമാണ് സംയുക്ത. കഴുത്തിൽ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും കാതിൽ കൊടുങ്ങല്ലൂർ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയുമാണ് സംയുക്ത അണിഞ്ഞിരിക്കുന്നത്.
വലിയ കസവുള്ള ചുവന്ന സാരിയും വേറിട്ട ആഭരണങ്ങളും അണിഞ്ഞുള്ള സംയുക്തയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടി ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് പങ്കെടുക്കാനെത്തിയപ്പോൾ സംയുക്ത അണിഞ്ഞ ആഭരണങ്ങളാണ് ശ്രദ്ധ നേടിയതു. വിവാഹവേദിയിലെയും ശ്രദ്ധ കവർന്നത് സംയുക്ത ആയിരുന്നു. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്ത, കുടുംബ കാര്യങ്ങൾക്കൊപ്പം തന്റെ ഇഷ്ട മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു യോഗാഭ്യാസി കൂടിയാണ് ഇപ്പോൾ സംയുക്ത. സോഷ്യൽമീഡിയയിലും സജീവമായ സംയുക്ത യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവക്കുമ്പോൾ നിറഞ്ഞസ്വീകരണമാണ് ലഭിക്കുന്നത്.
Celebrity
‘മാസ്കും സാനിറ്റൈസറുമെല്ലാം ഉണ്ടായിരുന്നു, പക്ഷെ’

നടി ഐശ്വര്യ ലക്ഷ്മി കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു. ഇക്കാര്യം താരം തന്നെയാണ് അറിയിച്ചത്. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന് മാനുവല്‍ തോമസ്, രേണു മാത്യൂസ്, മഞ്ജിമ മോഹന്‍, ബി ഉണ്ണികൃഷ്ണന്, ശ്രുതി മേനോന് തുടങ്ങി ചലച്ചിത്ര പ്രമുഖരെല്ലാം നടിക്ക് തങ്ങളുടെ സപ്പോര്‍ട്ട് നല്കി.
“ഞാൻ മാസ്ക് ധരിച്ചു, സാനിറ്റർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, ശുപാർശ ചെയ്തതെല്ലാം ചെയ്തു… പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ ബാധിക്കുന്നതോർത്തു മടുപ്പു തോന്നി… കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഐസലേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനായി യോഗ ചെയ്യുന്നു, ആന്റി വൈറൽ മരുന്നുകളും മൾട്ടി വിറ്റാമിൻ ഗുളികളും എടുക്കുന്നു, ബാൽക്കണിയിൽ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു… മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും നിസ്സാരമായി എടുക്കരുത്…” ഐശ്വര്യ കുറിക്കുന്നു.
മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളുമായി തിരക്കിലായിരുന്നു ഐശ്വര്യ. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്വൻ, ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ, മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നത്.
Celebrity
അറബിക്കഥയിൽ നിന്നുമിറങ്ങി വന്ന രാജകുമാരിയോ, അതിസുന്ദരിയായി കല്യാണി പ്രിയദർശൻ

തെന്നിന്ത്യൻ നടിമാരിൽ മുൻനിരയിലേക്കുള്ള യാത്രയിലാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകള്‍. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനൊപ്പം കല്യാണിയും സിദ്ധാർത്ഥും ഒരുമിച്ച് പ്രവർത്തിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാർ.
അറബിക്കഥകളിൽ നിന്നും ഇറങ്ങി വന്ന രാജകുമാരിയെ പോലെ അതിസുന്ദരിയായി കല്യാണി. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ നിന്നുമുള്ള തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ ഇപ്പോൾ.
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്നു അവാർഡുകളാണ് ‘മരക്കാർ’ നേടിയത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം എന്നിവയായിരുന്നു ഇത്. ഇതിൽ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയത് കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥ് പ്രിയദർശനാണ്.
-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?