Connect with us

News

ഗൂഗിള്‍ പേയില്‍ ജീവനക്കാരുടെ കൂട്ടരാജി ; പ്രതിസന്ധി രൂക്ഷം..കാരണം ഇതാണ് !!

Published

on

യുഎസ് ആഗോള ടെക്‌ ഭീമന്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ പണമിടപാട് ആപ്പായ ‘ഗൂഗിള്‍ പേ’യില്‍ നിന്ന് ജീവനക്കാര്‍ കൂട്ടരാജി വെച്ചു ..അകത്തും പുറത്തും കമ്ബനി വലിയ പ്രശ്നത്തിലാണെന്നും​ ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ്​ പ്രതിസന്ധികള്‍ക്ക്​ കാരണമായതെന്നും പ്രമുഖ അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

അതെ സമയം അടുത്തിടെ കമ്ബനിയുടെ പേയ്​മെന്‍റ്​ ഡിവിഷനില്‍ നിന്ന്​ മാത്രമായി ഡസന്‍ കണക്കിന് എക്‌സിക്യൂട്ടീവുമാരും മറ്റ്​ ജീവനക്കാരും രാജിവച്ചു പുറത്തുപോയി. അതില്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്‍റ്​ സ്ഥാനങ്ങളിലുള്ളവര്‍ ഏഴു പേരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ്​ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് . കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 40 പേരെങ്കിലും ഗൂഗ്​ള്‍ പേയില്‍ നിന്ന്​ രാജിവച്ചു കഴിഞ്ഞതായി മുന്‍ ജീവനക്കാരന്‍ വ്യക്തമാക്കുന്നു . കമ്ബനിയുടെ പുനഃസംഘടനയെക്കുറിച്ചും മന്ദഗതിയിലുള്ള പുരോഗതിയിലും ജീവനക്കാര്‍ ആശങ്കയിലാണ്​. ഗൂഗിള്‍ പേ മേധാവി സെസാര്‍ സെന്‍ഗുപ്ത രാജിവെക്കാന്‍ തീരുമാനിച്ചതോടെയാണ് മറ്റു ജോലിക്കാരും കമ്ബനി വിട്ടുപോകാന്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോഴും ഓൺലൈൻ പണമിടപാടുകളെ കുറിച്ച് അറിയാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കളുണ്ട്. നിങ്ങൾക്ക് ഗൂഗിൾ പേ, പേടിഎം, അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്താൻ സാധിക്കും. നിങ്ങളുടെ മൊബൈൽ റീചാർജുകൾ, വൈദ്യുതി ബില്ലുകൾ, മറ്റു ബില്ലുകൾ എല്ലാം ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ അടക്കാൻ ഈ ആപ്പുകൾ സഹായിക്കും. കോവിഡ് കാരണം എല്ലാവരും വീടുകളിൽ തന്നെ കഴിയുമ്പോൾ ഓൺലൈൻ റീചാർജുകൾ ചെയ്യുന്നതിനും ബിൽ അടക്കുന്നതിനുമുള്ള ഏറ്റവും എളുപ്പ മാർഗമാണിത്. ഒരു ഗൂഗിൾ പേ അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം.

Celebrity

വസ്ത്രം ഊരി ശരീര ഭാഗം കാണിക്കാൻ പറഞ്ഞ ആളുടെ ‘സ്ക്രീന്‍ഷോട്ട്’ പരസ്യപ്പെടുത്തികൊണ്ട് അര്‍ച്ചന കവി കൊടുത്ത മറുപടി ഇങ്ങനെ..!!

Published

on

1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ അതേപേരിൽ ഇറങ്ങിയ ഈ ചിത്രം. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016ന് ശേഷം സിനിമാലോകത്തു നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന പക്ഷേ സൈബറിടത്തിൽ സജീവമാണ്. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ ഇടയ്ക്കിടെ അർച്ചന എത്താറുണ്ട്. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തനിക്ക് ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച്‌ ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയാണ് അര്‍ച്ചന. നടിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അര്‍ച്ചനാ കവി പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യങ്ങളെല്ലാം ആരാധകരെ അറിയിച്ചത്. ഇതോടെ നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സജിത് കുമാര്‍ എന്ന പേരുള്ള വ്യക്തിയുടേതാണ് പ്രൊഫൈല്‍. നടിമാര്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഞരമ്ബ് രോഗികള്‍ കമന്റുകളും മെസേജുകളും അയക്കുന്നതെന്നാണ് ഒരു വിഭാ​ഗം നടിമാരെ കുറ്റപ്പെടുത്തികൊണ്ട് അഭിപ്രായപ്പെട്ടത്.

സിനിമയില്‍ സജീവമല്ലെങ്കിലും ചെറിയ വെബ് സീരിസുകളും വ്ലോ​ഗുകളും അര്‍ച്ചന അവരുടെ യുട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി ചെയ്യാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് രസകരമായ വീഡിയോകളിലൂടേയും ചിത്രങ്ങളിലൂടേയും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു താരം. തൂഫാൻ മെയിൽ, ബിഗ് ടോക്സ്, മീനവിയൽ, ബീ കൺട്രോൾ, ടോക്ക് വിത്ത് ആർച്ചി സീസൺ 2, സൂമിങ് ടോക്സ്, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയവയാണ് അർ‍ച്ചനയുടെ വെബ് സീരീസും വ്ളോഗുകളും. തൂഫാന്‍ മെയ്ല്‍, ബിഗ് ടോക്ക്, മീനവിയല്‍, പണ്ടാരപ്പറമ്ബില്‍ ഹൗസ് തുടങ്ങിയ വെബ് സീരീസുകളാണ് അവയില്‍ പ്രധാനപ്പെട്ടത്. ടോക്ക് വിത്ത് ആര്‍ച്ചി എന്ന ഒരു പരിപാടിയും അര്‍ച്ചന തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയിരുന്നു. അടുത്തിടെ സ്വയംഭോഗത്തെ കുറിച്ച്‌ അര്‍ച്ചന തുറന്ന് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഫിറ്റ്നസ് ഫ്രീക്കായ അര്‍ച്ചന അടുത്തിടെ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങള്‍ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

Continue Reading

Celebrity

അതൊക്കെ സത്യമാണ്; തന്റെ ജീവിതത്തെ കുറിച്ച് ചില വെളിപ്പെടുത്തലുമായി അമൃത സുരേഷ്; സംഭവം ഇങ്ങനെ !!

Published

on

വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്നാണ് ഈ അടുത്ത കാലത്തിൽ ഒരു മലയാളം നടിയുടെ വെളിപ്പെടുത്തൽ. വിവാഹം നടക്കുന്നതിനേക്കാൾ കൂടുതൽ ആയി വിവാഹ മോചനങ്ങളും നടക്കുന്നുണ്ട്. വിവാഹ മോചനം ആയാൽ പിന്നെ പരസ്പരം പഴിചാരൽ ആണ് അടുത്ത ഘട്ടം. അത്തരത്തിൽ പരസ്പരം കുറ്റപ്പെടുത്താൻ നിൽക്കാതെ തന്റെ മകൾക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാൾ ആണ് ഗായികയായ അമൃത സുരേഷ്. നടൻ ബാലയായി ആയിരുന്നു അമൃതയുടെ പ്രണയ വിവാഹം.

എന്നാൽ പിന്നീട് ബാല ആ വിവാഹത്തിന് മുന്നേ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. മകൾ ആണ് തന്റെ ലോകം എന്ന് പലപ്പോഴും ബാല സാമൂഹിക മാധ്യമങ്ങളിൽ പറയാറുണ്ട്. അവൾക്ക് വേണ്ടി ആണ് താൻ കൊച്ചിയിൽ താമസമാക്കിയത്. അവളെ കാണാൻ പോകാൻ ഉള്ള എളുപ്പത്തിനാണ് എന്നൊക്കെ പറയുന്ന ബാല വീണ്ടും ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവന്തിക എന്ന മകൾ ഇപ്പോൾ അമ്മ അമൃത സുരേഷിനൊപ്പമാണ്. താൻ അമ്മക്കൊപ്പം ഏറെ സന്തോഷവതിയാണ് എന്ന് പലപ്പോഴും അവന്തികയുടെ ഫോട്ടോസ് വരുമ്പോൾ ആരാധകർ കാണാറുമുണ്ട്. ഗായികയായ അമൃതക്ക് ഒരു ട്രൂപ്പ് ഉണ്ട്. കൂടാതെ യൂട്യൂബ് ചാനൽ വഴിയും സജീവമാണ് അമൃത. ഇപ്പോൾ ചോദ്യങ്ങൾക്ക് നൽകിയ മറുപടികൾ ആണ് വൈറൽ ആകുന്നത്.

എങ്ങനെയാണ് അമൃത ഒരു കരുത്തുറ്റ സ്ത്രീ ആയി മാറിയത് എന്നായിരുന്നു ഒരു ചോദ്യം..? ജീവിതത്തിൽ താൻ നേരിട്ട ചില മനോഹരമായ വെല്ലുവിളികൾ ആയിരിക്കും അതിനുള്ള കാരണം. ചുണ്ടിലെ ചിരി സത്യം ആണോ അതോ മിഥ്യയാണോ , സത്യം ആണെങ്കിൽ ആ ചിരിക്ക് പിന്നിൽ ഉള്ള സന്തോഷം എന്താണ്..? ഇത് മാത്രം ആണ് സത്യം ആയിട്ടുള്ളത്. ചിരി നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലല്ലോ.. മാത്രവുമല്ല നമുക്ക് ചിരിക്കാൻ ആണെങ്കിൽ മറ്റുള്ളവരുടെ അനുവാദവും വേണ്ടല്ലോ.. ഇത് സത്യമായ ചിരിയാണ്. നല്ല ജീവിതം നയിക്കാൻ ഉള്ള ഉപദേശം എന്താണ്..? എല്ലാവര്ക്കും വരുടേതായ ജീവിതം ആണ് ഉള്ളത്.

എന്റെ ശരി മറ്റുള്ളവരുടെ ശെരി ആയിരിക്കണം എന്നില്ല. ആരുടെ ലൈഫ് ആയും നമുക്ക് ആടിനെ താരതമ്യപ്പെടുത്താനും കഴിയില്ല. സോഷ്യൽ മീഡിയ വഴി അടക്കമുള്ള തുടർച്ചയായ പ്രകോപനങ്ങൾ ഒന്നും തന്നെ ബാധിക്കാറുമില്ല അമൃത സുരേഷ് പറയുന്നു.

Continue Reading

Celebrity

റൂമിൽ പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ പാർവതിയെ കാണാൻ ഇല്ല; ലൊക്കേഷനിൽ നിന്നും നടിയെ കടത്തിക്കൊണ്ടുപോയ സംഭവം ഇങ്ങനെ..!!

Published

on

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റിസബാബ. ഈ അടുത്തായിരുന്നു റിസബാബ ഓർമയായത്. മലയാളത്തിൽ ഒട്ടേറെ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ആൾ കൂടിയായിരുന്നു റിസബാബ. നടി പാർവതി ആയിരുന്നു റിസബാബ ആദ്യമായി നായകനായി എത്തിയ ചിത്രത്തിൽ നായികയായി ഉണ്ടായിരുന്നത്. ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ ആയിരുന്നു. അന്ന് മുതൽ പാർവതി റിസയുടെ അടുത്ത സുഹൃത്താണ്.

parvathy jayaram2

പഴയ ഒരു അഭിമുഖത്തിൽ പാർവതിയെ ലൊക്കേഷനിൽ നിന്നും കാണാതെ പോയ സംഭവം പറയുകയാണ് റിസബാബ. മലയാള സിനിമയിൽ പ്രണയിച്ചു വിവാഹം കഴിച്ച താര ജോഡികൾ ആയിരുന്നു പാർവതിയും ജയറാമും. പാർവതിയും ജയറാമും തമ്മിൽ ഉള്ള പ്രണയം അന്നത്തെ സിനിമ സെറ്റുകളിൽ അടക്കം പരസ്യമായ എന്നാൽ അതൊരു രഹസ്യം ആയിരുന്നു. എന്തെങ്കിലും കാരണങ്ങൾ ഒക്കെ ഉണ്ടാക്കി ജയറാം പാർവതിയെ കാണാൻ ലൊക്കേഷനിൽ എത്തും. ആമിന ടൈലേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. റിസ ബാബയും അശോകനും പാർവതിയും ആണ് പ്രധാന വേഷത്തിൽ. ഇവരെല്ലാവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ്. മിക്കപ്പോഴും ജയറാം ഹോട്ടലിൽ വിളിക്കും. ഞാൻ ആയിരിക്കും ഫോൺ എടുക്കുന്നത്.

parvathy jayaram

തുടർന്ന് പാർവതിക്ക് ഫോൺ കൈമാറും. വിളിക്കുന്നത് കുശലം ചോദിക്കും എങ്കിലും പാർവതിയോട് സംസാരിക്കാൻ വേണ്ടി ആണ് എന്നെ ഫോണിൽ കിട്ടണം എന്ന് പറയുന്നത്. ഒരിക്കൽ ഷൂട്ടിംഗ് നടക്കുമ്പോൾ പാർവതി അത്യാവശ്യം ആണെന്ന് പറഞ്ഞു റോമിലേക്ക് പോയി. ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞാണ് പോയത്. എന്നാൽ ഏറെ കഴിഞ്ഞിട്ടും പാർവതിയെ കാണാൻ ഇല്ല. പാർവതി ഉള്ള സീൻ ആണ് എടുക്കേണ്ടത്. അവസാനം അസിസ്റ്റന്റ് ഡയറക്ടർ വന്നു പറഞ്ഞു. അവിടെ ജയറാം എത്തിയിട്ടുണ്ട്. പാർവതിയെ പുള്ളി പൊക്കിക്കൊണ്ട് പോയിരിക്കുകയാണ് എന്ന്. സംഭവം അറിഞ്ഞാൽ ആർക്കും പരാതി ഒന്നും ഉണ്ടായില്ല. റിസ ബാബ പറയുന്നു.

Continue Reading

Film News

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

Published

on

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സീരിയല്‍ ഷൂട്ടിംഗ് അനുമതി കൊടുത്തു പിന്നാലെ സിനിമാ ഷൂട്ടിംഗും ആരംഭിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നാലെയാണ് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു.

നിലവില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കുറെയധികം ഇളവുകള്‍ അടുത്തഘട്ടത്തില്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനമായതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സ്ഥിരം വേദിയായി തിരുവനന്തപുരത്ത് മാത്രമായിട്ടാണ് മേള നടക്കുക. കൊവിഡ് സ്ഥിതി വിലയിരുത്തി ഡിസംബറില്‍ ചലച്ചിത്രമേള സംഘടിപ്പിക്കും.

Continue Reading

Celebrity

പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വച്ചിരിക്കുകയാണ്, അത് മോഹന്‍ലാലിന്റെ നെഗറ്റീവാണ്, മമ്മൂട്ടിയുടെ സ്വഭാവം നേര്‍വിപരീതം: മുകേഷ് തുറന്ന് പറയുന്നു !!

Published

on

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും.

Mammootty Mohanlal

ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി എക്‌സ്പ്രസ് ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മുകേഷിന്റെ അഭിപ്രായം. എന്ത് കാര്യമാണെങ്കിലും ഉള്ളില്‍ വച്ച്‌ പെരുമാറുന്ന ശീലം മമ്മൂട്ടിക്ക് ഇല്ലെന്ന് മുകേഷ് പറയുന്നു. എന്നാല്‍, മമ്മൂട്ടിയില്‍ നിന്ന് നേരെ ഓപ്പോസിറ്റാണ് മോഹന്‍ലാലിന്റെ സ്വഭാവമെന്നും മുകേഷ് പറയുന്നു. ‘ചെറിയ കാര്യം പോലും 16 കൊല്ലമൊക്കെ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിക്കും. മമ്മൂട്ടിയുടെ നേരെ ഓപ്പോസിറ്റ് സ്വഭാവമുണ്ട് മോഹന്‍ലാലിന്. ഒരു സംവിധായകന്‍…പേര് പറയുന്നില്ല…അത് ചിലപ്പോള്‍ വലിയ പ്രശ്‌നമാകും. ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡയറക്ടറായത്. സംവിധായകന്‍ ആയതിനു ശേഷം മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തിട്ടില്ല. 18 വര്‍ഷമായി. അതിനു കാരണമുണ്ട്. പണ്ട് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു.

ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായി മോഹന്‍ലാല്‍. പറ്റില്ല, ഇപ്പോള്‍ തന്നെ ഡ്രസ് മാറണം, ഡയറക്ടര്‍ പറഞ്ഞിട്ടാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ പിന്നീട് അയാള്‍ സംവിധായകന്‍ ആയപ്പോഴും ഡെറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ വിഷമം വരെ ഓര്‍ത്തിരിക്കുകയാണ്. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’ എന്നാണ് ലാല്‍ പറയുന്നത്. ചെറിയ വിഷമമുണ്ടായ കാര്യം പോലും മോഹന്‍ലാല്‍ ഇങ്ങനെ ഓര്‍ത്തിരിക്കും. അതൊരു നെഗറ്റീവ് ആണെന്നാണ് ഞാന്‍ പറയുന്നത്,’ ഇന്ത്യ വിഷന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.

Continue Reading

Most Popular

Celebrity4 hours ago

വസ്ത്രം ഊരി ശരീര ഭാഗം കാണിക്കാൻ പറഞ്ഞ ആളുടെ ‘സ്ക്രീന്‍ഷോട്ട്’ പരസ്യപ്പെടുത്തികൊണ്ട് അര്‍ച്ചന കവി കൊടുത്ത മറുപടി ഇങ്ങനെ..!!

1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ അതേപേരിൽ ഇറങ്ങിയ ഈ ചിത്രം. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം...

Celebrity6 hours ago

അതൊക്കെ സത്യമാണ്; തന്റെ ജീവിതത്തെ കുറിച്ച് ചില വെളിപ്പെടുത്തലുമായി അമൃത സുരേഷ്; സംഭവം ഇങ്ങനെ !!

വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്നാണ് ഈ അടുത്ത കാലത്തിൽ ഒരു മലയാളം നടിയുടെ വെളിപ്പെടുത്തൽ. വിവാഹം നടക്കുന്നതിനേക്കാൾ കൂടുതൽ ആയി വിവാഹ മോചനങ്ങളും നടക്കുന്നുണ്ട്....

Celebrity8 hours ago

റൂമിൽ പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ പാർവതിയെ കാണാൻ ഇല്ല; ലൊക്കേഷനിൽ നിന്നും നടിയെ കടത്തിക്കൊണ്ടുപോയ സംഭവം ഇങ്ങനെ..!!

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റിസബാബ. ഈ അടുത്തായിരുന്നു റിസബാബ ഓർമയായത്. മലയാളത്തിൽ ഒട്ടേറെ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ആൾ കൂടിയായിരുന്നു റിസബാബ....

Film News12 hours ago

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍...

Celebrity13 hours ago

പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വച്ചിരിക്കുകയാണ്, അത് മോഹന്‍ലാലിന്റെ നെഗറ്റീവാണ്, മമ്മൂട്ടിയുടെ സ്വഭാവം നേര്‍വിപരീതം: മുകേഷ് തുറന്ന് പറയുന്നു !!

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും. ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി...

Celebrity14 hours ago

‘സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്ന് കരുതുന്നവരാണ് കൂടുതലും’; സയനോര പറയുന്നു..!!

സോഷ്യൽ മീഡിയയിൽ നല്ലത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടോയെന്ന് നോക്കിയിട്ട് പറയാം എന്നാണ്. കാരണം ആര് എന്ത് ഇട്ടാലും അതിൽ വിമർശനങ്ങൾ നടത്താൻ ആണ് ആളുകൾക്ക്...

Celebrity15 hours ago

പാന്റിന്റെ സിബ്ബിടാൻ മറന്നതോ; മോഡൽ ജിനൽ ജോഷിയുടെ പുത്തൻ ചിത്രങ്ങൾ ചർച്ചയാകുന്നു..!!

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടുവാനും ആവശ്യാനുസരണം പണം ഉണ്ടാക്കാനും കഴിയുന്ന മേഖലയാണ് മോഡലിംഗ്. കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി...

Celebrity16 hours ago

എന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആമിർ ഉമ്മവെക്കുന്നത് ഷൂട്ട് ചെയ്യാൻ എടുത്തത് മൂന്നുദിവസം; ബോളിവുഡ് സിനിമയുടെ ഏറ്റവും വലിയ ചുംബന രംഗത്തേ കുറിച്ച് കരിഷ്മ കപൂർ തുറന്ന് പറയുന്നു..!!

ബോളിവുഡ് സിനിമയിൽ തൊണ്ണൂറുകളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് കരിഷ്മ കപൂർ. കരിഷ്മ കപൂർ ബോളിവുഡ് കീഴടക്കിയപ്പോൾ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരി കരീനയും ബോളിവുഡ്...

Celebrity1 day ago

ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി; സംഭവം ഇങ്ങനെ..[VIDEO] !!

ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച്‌ സുരേഷ്ഗോപി എം.പി.മിന്നല്‍ച്ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പുത്തൂരില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ്‌ഐയെ...

Celebrity1 day ago

മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും; റിമ കല്ലിങ്കലിനെതിരെ വിമർശനവുമായി യുവാവ്; സംഭവം ഇങ്ങനെ..!!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് റിമ കല്ലിങ്കൽ. മികച്ച നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധ...

Trending