Connect with us

Celebrity

ദിലീഷ് പോത്തൻ ശ്യാം പുഷ്കർ സിനിമകളിൽ ആവർത്തന വിരസത ഉണ്ട്…തുറന്ന് പറഞ്ഞ് കനി കുസൃതി !!

Published

on

വേറിട്ട സിനിമകളും വേറിട്ട വേഷങ്ങളും ചെയ്ത് നിരവധി പുരസ്‍കാരങ്ങളും അഭിനന്ദനങ്ങളും നേടിയ നടിയാണ് കനി കുസൃതി. ഇതിനൊക്കെ പുറമെ ഒരുപാട് വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ആവാസനാമായി ഇറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള അവാർഡ് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നൽകുകയുണ്ടായി. ഇപ്പോഴിതാ താരം ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖം ആണ് ശ്രദ്ധ പിടിച്ച് പറ്റുന്നത്.ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് നടി കനി കുസൃതി.

ദിലീഷും ശ്യാമും മികവുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ നടി ഇരുവരുടെയും സിനിമകള്‍ക്ക് ആവര്‍ത്തന വിരസത ഉണ്ടെന്നും തുറന്നു പറയുന്നു. ദിലീഷിന്റെയും ശ്യാമിന്റെയും സിനിമകളിലെ ജോണറുകള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണെന്ന് കനി വ്യക്തമാക്കുന്നു. ‘ശ്യാം പുഷ്കരന്‍, ദിലീഷ് പോത്തന്‍, ഒരു പരിധിവരെ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ദിലീഷും ശ്യാമും മികവുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

അവരുടെ സിനിമകളിലെ ജോണറുകള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതായി തോന്നിയിട്ടുണ്ട്. ശ്യാമിന്റെ എഴുത്ത് വളരെ മനോഹരമാണ്. എന്നാല്‍ എല്ലാവരും ഒരേ കാര്യം തന്നെ ചെയ്യാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരേ തരത്തിലുള്ള സിനിമകള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ കൂടുതല്‍ വൈവിധ്യമുള്ള സിനിമകള്‍ ഉണ്ടാകുവാനാണ് ആഗ്രഹിക്കുന്നത്. അഭിനേതാക്കളായ ഫിലോമിന, മീന, കെ പി എ സി ലളിത, ഉര്‍വശി എന്നിവരെ ഇഷ്ട്ടമാണ് . ഗ്രേസ് ആന്റണിയെയും ഇഷ്ടമാണ്, അവര്‍ നല്ല രീതിയില്‍ അഭിനയിക്കുന്നുണ്ട്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്’, കനി പറഞ്ഞു.

അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക എന്നും നടി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നടി തുറന്നു സമ്മതിക്കുന്നു. ബിരിയാണി സിനിമയെ തേടി ഇനിയും അവാർഡുകൾ എത്തുമെന്നാണ് നിരവധി പ്രമുഖർ പറയുന്നത്.

Celebrity

കാര്‍ അപകടം; നടി യാഷിക ആനന്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍; സുഹൃത്ത് മരിച്ചു !!

Published

on

മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് ഗുരുതര പരിക്ക്. ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിയും സംഘവും സഞ്ചരിച്ച ടാറ്റ ഹാരിയര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാഷികയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭവാനിയെന്ന സുഹൃത്ത് അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.

അമിതവേഗത്തിലായിരുന്നു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വഴിയിലുള്ളവര്‍ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന മറ്റു രണ്ടുപേരെയും പുറത്തെടുത്തത്. എന്നാല്‍ കാറില്‍ കുടുങ്ങിക്കിടന്ന ഭവാനി സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരിച്ചു. പൊലീസ് എത്തിയാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. മഹാബലിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്.കാര്‍ നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരിക്കേറ്റ നാല് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യാഷിക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഭവാനി അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.

.അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.വഴിയിലുണ്ടിയരുന്നവര്‍ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന മറ്റു രണ്ടുപേരെയും പുറത്തെടുത്തത്. കാറില്‍ കുടുങ്ങിക്കിടന്ന ഭവാനിസംഭവസ്ഥലത്തുവച്ചുടന്നെ മരിച്ചു. പൊലീസ് എത്തിയാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. 2016ൽ പുറത്തിറങ്ങിയ ‘കാവലേയ് വേണ്ടാം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് യാഷിക സിനിമയിലെത്തിയത്. അതേവർഷം ഇറങ്ങിയ ‘ധ്രുവങ്ങൾ പതിനാറു’ എന്ന ചിത്രത്തിലും യാഷിക ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിജയ് ദേവരകൊണ്ട നായകനായ ‘നോട്ട’, കഴുഗ് 2, സോമ്പി, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളിലും യാഷിക അഭിനയിച്ചിട്ടുണ്ട്. രാജ ഭീമ, ഇവൻ താൻ ഉത്തമൻ, കടമായായി സെയ്, എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. കാവലായ് വേണ്ടം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട, സോംബി, മൂക്കുത്തി അമ്മൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ളയാളാണ് യാഷിക.

 

Continue Reading

Celebrity

വിട പറഞ്ഞ അതുല്യ പ്രതിഭ കൊച്ചിൻ ഹനീഫയുടെ ആ കുഞ്ഞു മക്കൾ ഇപ്പോൾ മിടുക്കരായി; അവരുടെ അവസ്ഥ ഇപ്പോൾ ഇതാണ് !!

Published

on

മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും വിറപ്പിക്കാനുമൊക്കെ കഴിഞ്ഞ അതുല്യ നടന്മാരിൽ ഒരാളായിരുന്നു നടൻ കൊച്ചിൻ ഹനീഫ.വില്ലനായി എത്തി പിന്നീട് ഹാസ്യ താരമായി മാറി ഏറെ ആരാധകരെ സമ്പാദിച്ച താരം വിട പറഞ്ഞിട്ട് പതിനൊന്ന് വർഷത്തോളമായി.ഇന്നും പ്രേഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന എത്രയെത്രയോ കഥാപാത്രങ്ങൾ.കൊച്ചിൻ ഹനീഫ എന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മറക്കാനാവാത്ത എത്രയെത്രയോ കഥാപാത്രങ്ങളാണ് പ്രേഷകരായ നമ്മുടെ മനസിലൂടെ ഇന്നും കടന്നു പോകുന്നത്.പഞ്ചാബി ഹൗസിലെ ഗംഗാധരനും , മാന്നാർ മത്തായിലെ ജബ്ബാറും , കിരീടത്തിലെ ഹൈദ്രോസും ഒക്കെ പ്രേഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നുണ്ട്.അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ താരം വാത്സല്യം പോലെ ഒരു പിടി നല്ല ചിത്രങ്ങളും മലയാളി ആരധകർക്ക് സമ്മാനിച്ചിരുന്നു.

നെഗറ്റീവ് ടച്ചുള്ള കഥാപത്രങ്ങളിലൂടെയാണ് തരാം അഭിനയലോകത്തേക്ക് എത്തുന്നത് , പിന്നീട് തനിക്ക് ചേരാത്ത വേഷങ്ങൾ ഇല്ല എന്ന് അഭിനയ ജീവിതം കൊണ്ട് താരം തെളിയിക്കുകയിരുന്നു.ഒരുപാട് നല്ല കഥാപത്രങ്ങൾ ചെയ്യാൻ ബാക്കി വെച്ചാണ് താരം നമ്മെ വിട്ടു പിരിഞ്ഞത്.2010 ലാണ് താരം കരൾ രോഗത്തെ തുടർന്ന് വിട പറഞ്ഞത്.താരം വിട പറഞ്ഞ് പതിനൊന്നു വര്ഷം പൂർത്തിയായതിന്റെ ഓര്മ ദിവസം പല താരങ്ങളും പ്രിയ നടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു..കൊച്ചിൻ ഹനീഫ സിനിമയിൽ നിറ സാന്നിധ്യമായി തിളങ്ങിയപ്പോൾ പല താരങ്ങളും അദ്ദേഹത്തെ അന്വഷിക്കുകയും വീട്ടിൽ എത്തുകയുമൊക്കെ ചെയ്തിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ വേർപാടോടെ ആ കുടുംബത്തെ പലരും മറന്നു.കൊച്ചിൻ ഹനീഫ എന്ന അതുല്യ നടനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുരുക്കം ചിലരൊഴിച്ചാൽ ബാക്കി ഉള്ളവരെല്ലാം മറന്നു.എന്നാൽ അന്നും ഇന്നും ആ കുടുംബത്തെ ചേർത്തു പിടിക്കുന്ന ഒരാളുണ്ട് , പ്രിയ നടൻ ദിലീപ്.

ഹനീഫിക്ക വിടപറഞ്ഞപ്പോൾ ഇരട്ട കുട്ടികളായ സഫയും മർവയും വളരെ ചെറിയ കുട്ടികൾ ആയിരുന്നു.ഇപ്പോഴവർ ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത്.അന്നും ഇന്നും ദിലീപിന്റെ കൈതാങ് ഹനീഫിക്കയുടെ കുടുംബത്തിന് ഉണ്ട് എന്നാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നത്.കുറച്ചു മുൻപ് ഹനീഫിക്കയുടെ കുടുംബത്തെ താൻ കണ്ടുവെന്നും കുട്ടികൾ വളർന്നു വലുതായി എന്നും ഇന്നും കുടുംബത്തിന് പിന്തുണയുമായി ദിലീപേട്ടൻ ഉണ്ടെന്നും ബാദുഷ പറയുന്നു.ഒരുപാട് സ്നേഹം ഉള്ളയാളായിരുന്നു ഹനീഫിക്ക , എല്ലാവരോടും സ്നേഹമായി പെരുമാറാനും സഹായിക്കാനും ഒക്കെ മുൻപന്തിയിൽ എത്തുന്ന ആളായിരുന്നു , മനസ്സിൽ ഒരുപാട് നന്മയുള്ള വ്യക്തികളിൽ ഒരാൾ. കുടുംബാംഗങ്ങൾ എല്ലാം തന്നെ ഒപ്പം വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.സ്നേഹത്തിന്റെ പര്യായമായ ആളുകൂടിയാണ് ഹനീഫിക്ക അതുകൊണ്ട് തന്നെയാണ് അദ്ദേഹം വിടപറഞ്ഞട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണയുമായി നിരവധി ആളുകൾ ദിലീപടക്കം എത്തുന്നത് എന്നും ബാദുഷ കൂട്ടിച്ചേർത്തു.

ദിലീപിനൊപ്പമുള്ള കൊച്ചിൻ ഹനീഫയുടെ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് , തിളക്കത്തിലെ ഗുണ്ട ഭാസ്കരനും , മീശ മാധവനിലെ ത്രിവിക്രമനും , സിഐ ഡി മൂസയിലെ വിക്രമനും , പഞ്ചാബി ഹൗസിലെ ഗംഗാധരനും ഒക്കെ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.ദിലീപ് കൊച്ചിൻ ഹനീഫ കോംബോയിൽ മുപ്പതോളം ചിത്രങ്ങൾ ഉണ്ട്.മലയാളത്തിന് പുറമെ തമിഴിലും താരം നിരവധി വേഷങ്ങളിൽ എത്തിയിരുന്നു.രജനികാന്ത് , വിജയ് അടക്കം നിരവധി പ്രമുഖ താരങ്ങളോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.എന്തിരൻ , ശിവാജി ദി ബോസ് , വേട്ടക്കാരൻ , മദിരാസ് പട്ടണം തുടങ്ങിയവയാണ് താരത്തിന്റെ തമിഴിൽ സ്രെധിക്കപെട്ട ചിത്രങ്ങൾ.കലാഭവൻ കോമഡി ട്രൂപ്പിൽ നിന്നുമാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത്.20 അതികം സിനിമകൾ കൊച്ചിൻ ഹനീഫ സംവിദാനവും ചെയ്തിട്ടുണ്ട്.

 

Continue Reading

Celebrity

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരന്റെ ഇപ്പോഴത്തെ അവസ്ഥ !!

Published

on

നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള താരമാണ് സുധീർ. ഒരു ബോളി വുഡ് നടന്റെ ആകാര വടിവും ലുക്കുമുള്ള നടൻ സുധീർ പലർക്കും ഒരു റോൾ മോഡൽ കൂടി ആണ്. എന്നാൽ സുധീർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്. തനിക്ക് കാൻസർ ആണെന്ന് തുറന്നു പറഞ്ഞു കൊണ്ട് സുധീർ പങ്കു വെച്ച കുറിപ്പ് ഏറെ വേദനയോടെ ആണ് പ്രേക്ഷകർ കണ്ടത് . സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിൽ വില്ലനായി ആയിരുന്നു സിനിമാ രംഗത്തേക്കുള്ള സുധീറിന്റെ അരങ്ങേറ്റം. പിന്നീട് വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനുമായി സുധീർ. ഈ ചിത്രത്തിന് വേണ്ടിയാണു സുധീർ ബോഡി ബിൽഡിങ് തുടങ്ങിയത്. ചിത്രത്തിനായി സുധീർ നടത്തിയ മേക്കോവർ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

തനിക്ക് കാൻസർ ആണെന്നും കുടലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നുമാണ് സുധീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം. തുടരെ കഴിച്ച ഏതോ ആഹാരം ആണ് ക്യാന്സറിന്റെ രൂപത്തിൽ പണി തന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധികളും ചിരിച്ചു കൊണ്ട് നേരിടുന്ന ഞാൻ പക്ഷെ ആ വാർത്ത കേട്ട് തളർന്നു പോയി എന്ന് സുധീർ പറയുന്നു. മരിക്കാൻ തനിക്കു പേടി ഇല്ല എന്നും എന്നാൽ മരണം മുന്നിൽ കണ്ട് ജീവിക്കാൻ തനിക്ക് ഭയമാണ് എന്നും സുധീർ പറയുന്നു. ജനുവരി പതിനൊന്നിന് എറണാകുളം അമൃത മെഡിക്കൽ കോളേജിൽ വെച്ച് സർജറി കഴിഞ്ഞെന്നും തന്റെ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുധീർ പറയുന്നു. കഴിഞ്ഞ മാസം തന്നെ ഇരുപത്തഞ്ചിന് സ്റ്റിച്ച് എടുത്തു കീമോ തെറാപ്പി ആരംഭിച്ചു. മുടി കൊഴിഞ്ഞു പോകും ഭാരം വല്ലാതെ കുറയും എന്നൊക്കെ പലരും പറഞ്ഞു പേടിപ്പിക്കുന്നുണ്ട്. ഞാൻ ഇതൊക്കെ കേട്ട് മടുത്തു , ഇനി വരാൻ ഉള്ളത് വരട്ടെ എന്ന് കരുതി എല്ലാം വിധിക്ക് വിട്ട് കൊടുത്തു എല്ലാം മറക്കാൻ ശ്രമിക്കുകയാണെന്നും സുധീർ പറഞ്ഞു.

താൻ ഇപ്പോൾ ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വലിയ തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണെന്നും കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിൽ ജോയിൻ ചെയ്തതെന്നും സുധീർ പറയുന്നു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തു വച്ച് കാണാം …ചിരിച്ചു കൊണ്ട് നേരിടാം.. അല്ല പിന്നെ … എന്ന് പറഞ്ഞു കൊണ്ടാണ് സുധീർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കീമോയ്ക്കിടെ മുടി പോയില്ലേ എന്ന് ചോദിച്ചവരോടും സുധീറിന് മറുപടിയുണ്ട്. മനസിന്റെ മനോധൈര്യം കൊണ്ടാണ് മുടി പൊഴിഞ്ഞുപോകാതിരുന്നതെന്ന് താരം പറയുന്നു. തീര്‍ന്നില്ല. ജീവിതത്തിലെത്തിയ വില്ലനെ നേരിടാനുള്ള കീമോ തെറാപ്പിക്കിടയില്‍ ഫെബ്രുവരി ആദ്യം ഹൈദരാബിലെത്തി സുധീര്‍ പുതിയ സിനിമയില്‍ വില്ലനായി. ‘സർജറി ചെയ്ത് 21ാം ദിവസമാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. വലിയൊരു ഫൈറ്റ് സീക്വൻസ് ആയിരുന്നു അത്. ആ ആക്‌ഷന്‍ സീക്വൻസ് കഴിഞ്ഞ ശേഷമാണ് ചിത്രത്തിലെ നായകൻ എനിക്ക് കാൻസർ ആണെന്ന് അറിയുന്നത്. അദ്ദേഹം എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു. നിങ്ങളാണ് റിയൽ ഹീറോ എന്നു പറഞ്ഞു.’–സുധീർ പറയുന്ന.ു

Continue Reading

Celebrity

രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല ; വിവാഹത്തിന് ശേഷം സംഭവിച്ചത് സീരിയൽ താരം അനുശ്രീ പറയുന്നു !!

Published

on

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ താരം മിനി സ്‌ക്രീനിൽ നായിക ആവുകയായിരുന്നു, നിരവതി സീരിയലുകൾ ആണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ഏഴുരാത്രികൾ എന്ന സീരിയലിൽ കൂടിയാണ് ആദ്യമായി താരം നായിക ആവുന്നത്. ചെറുപ്പത്തിലേ തന്നെ സീരിയൽ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് പ്രകൃതി. പിന്നീട് വലുതായപ്പോഴും നടിയായി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറാൻ പ്രകൃതിക്കായി. സീരിയലിലെ ട്വിസ്റ്റുകൾ പോലെ തന്നെ സംഭവബഹുലം ആയിരുന്നു അനുശ്രീയുടെ വിവാഹവും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തു വരുന്നത്. സീരിയൽ രംഗത്തെ ക്യാമറ മഹാനായ വിഷ്ണു സന്തോഷുമായായിരുന്നു അനുശ്രീയുടെ വിവാഹം. അനുശ്രീയുടെ വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ തന്നിഷ്ട്ട പ്രകാരം അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്യുകയായിരുന്നു.

വളരെ രഹസ്യമായായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് മാധ്യമങ്ങളും സഹ പ്രവർത്തകരും വരെ വിവാഹ കാര്യം അറിയുന്നത്.അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ പലരും ആദരം കരുതിയത് ഫോട്ടൊഷൂട്ടോ ലൊക്കേഷൻ ചിത്രങ്ങളോ മറ്റോ ആയിരിക്കും എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയും വിവാഹത്തെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. എന്നാൽ പിന്നീടാണ് അടുത്ത സുഹൃത്താക്കളിൽ നിന്നും യഥാർത്ഥ വിവാഹം തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ടാകുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും സീരിയൽ താരവുമായ ജിഷിന് മോഹൻ ആണ് വിവാഹ വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചത്. ജിഷിന് അന്നിട്ട ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ സീരിയൽ താരവും യൂട്യൂബ് വ്‌ളോഗറുമായ അനു ജോസഫിന് ഇരുവരും നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. തങ്ങളുടെ പ്രണയവും വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമാണ് ഇരുവരും അനു ജോസഫുമായി പങ്കു വെക്കുന്നത്.

യൂട്യൂബിൽ വ്ലോഗെർ കൂടിയായ അനു ഒരു സർപ്രൈസ് ആയാണ് അനുശ്രീയുടെ വീട്ടിലേക്ക് കടന്നു ചെല്ലുന്നത്. വീട്ടിലേക്ക് കടന്നു ചെല്ലുന്നതും സ്വീകരിക്കുന്നതും പിന്നീട് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നതും ഒക്കെ വിഡിയോയിൽ കാണാം.കുക്കിങ് ഉൾപ്പടെ എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നതെന്നും എല്ലാത്തിനും വിഷ്ണുവിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും അനുശ്രീ പറയുന്നു. താൻ ഒറ്റക്കാണ് എന്ന ഒരു ഫീൽ തനിക്ക് ഇതുവരെ വിഷ്ണു ഉണ്ടാക്കിയിട്ടില്ലെന്നും അതാണ് വിവാഹ ശേഷം തനിക്കു വന്ന മാറ്റം എന്നും അനുശ്രീ പറയുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നെങ്കിലും ഒരു കാര്യത്തിൽ മാത്രമാണ് സങ്കടമെന്നും അനുശ്രീ പറഞ്ഞു. തങ്ങളുടെ വിവാഹ വിഷയത്തിൽ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല അതാണ് തന്നെ അലട്ടുന്ന വിഷമം എന്നും അനുശ്രീ പറയുന്നു. അനുശ്രീ ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയുന്ന പൂക്കാലം വരവായി എന്ന സീരിയലിലിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്,

സംവൃത എന്ന കഥാപാത്രം ആയാണ് അനുശ്രീ അതിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു എന്നാൽ ഇത് ഫോട്ടോഷൂട്ടാണോ അതോ പുതിയ സീരിയൽ ചിത്രീകരണം ആണോ എന്ന് മലയാളി പ്രേക്ഷകർക്ക് സംശയം ഉണ്ടായിരുന്നു. സത്യത്തിൽ അത് നടി അനുശ്രീയുടെ വിവാഹം തന്നെയായിരുന്നു. സൂര്യയിൽ സംപ്രേഷണം ചെയുന്ന എൻറെ മാതാവ് എന്ന സീരിയലിലെ ക്യാമറ മാൻ വിഷ്‌ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്, വളരെ ലളിതമായിട്ട് ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. തൃശൂരിൽ സ്ഥിതി ചെയുന്ന ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു അനുശ്രീയുടെയും വിഷ്‌ണു സന്തോഷിന്റേയും വിവാഹം, വിവാഹ ശേഷം എത്തിയ ഇവർക്ക് എൻറെ മാതാവിലെ താരങ്ങൾ സർപ്രൈസ് നൽകിയിരുന്നു,

Continue Reading

Celebrity

അമ്മയുടെ പ്രേതവുമായി സംസാരം , പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് താമസം , മലയാളികളുടെ പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?? സംഭവം ഇങ്ങനെ !!

Published

on

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയി. ചില പ്രധാന സിനിമകൾ അതിസയ പിറവി (1991), പെരിയ കുടുംബം, ചാമുണ്ടി എന്നിവയാണ്. മലയാള സിനിമാലോകത്തെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ഗോഡ് ഫാദർ ലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയായിരുന്നു കനക .. മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള നായികാ നടിമാരുടെ മുൻനിര സ്ഥാനത്തേക്ക് എത്താൻ താരത്തിന് സാധിച്ചിരുന്നു .. 1989 ൽ പുറത്തിറങ്ങിയ കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു കനക സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് .. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് അവാർഡ് സ്വന്തമാക്കി താരം തന്റെ വരവ് അറിയിച്ചു .നിരവധി മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ സജീവമായിരുന്ന കനക ഗോഡ് ഫാദർ എന്ന സിദ്ധിഖ് ലാൽ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് .. ആനപ്പാറയിലെ മാലു എന്ന കഥാപാത്രത്തെയായിരുന്നു കനക അവതരിപ്പിച്ചത്.

മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായി ഗോഡ് ഫാദർ മാറിയതോടെ മലയാളത്തിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി .. മോഹൻലാൽ നായകനായി എത്തിയ വിയറ്റ്നാം കോളനിയിലും , നരസിംഹത്തിലും താരം ഏറെ പ്രേക്ഷക ശ്രെധ നേടിയ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത് .. താരം ചെയ്യുന്ന വേഷങ്ങൾ എല്ലാം തന്നെ വ്യത്യസ്താവും നായികാ പ്രാദാന്യം ഉള്ളത് ആയത്കൊണ്ട് തന്നെ വളരെ പെട്ടന്ന് ഭാഗ്യ നായികാ എന്ന പേര് ലഭിച്ച നടികൂടിയാണ് കനക .. എന്നാൽ കനകയുടെ ജീവിതം മാറി മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു .. സിനിമയിൽ കത്തിനിൽക്കുമ്പോൾ സിനിമയിൽ നിന്നും താരം അപ്രത്യക്ഷമാകുകയിരുന്നു. പിന്നീടുള്ള കനകയുടെ ജീവിതം വളരെ ദുരൂഹത നിറഞ്ഞതായിരുന്നു . നടിയും അമ്മയുമായ ദേവികയുടെ അനാവശ്യ കൈകടത്തലുകളാണ് കനകയുടെ സിനിമാജീവിതം തകർത്തത് എന്നാണ് പലരും പറയുന്നത് . കനകയ്ക്ക് വേണ്ടിയുള്ള സിനിമകളിൽ അമ്മയുടെ കൈകടത്തലുകൾ സിനിമയെ തന്നെ ബാധിച്ചു എന്നും നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുകയും ചെയ്തതോടെ കനക ഫീൽഡ് ഔട്ട് ആകുകയായിരുന്നുവത്രെ .

സംവിദായകനായിരുന്ന ദേവദാസായിരുന്നു കനകയുടെ അച്ഛൻ .കനകയുടെ ജനനത്തോടെ ‘അമ്മ ദേവികയും അച്ഛൻ ദേവദാസും വേര്പിരിഞ്ഞിരുന്നു . അമ്മയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കനക അമ്മയുടെ വിടവാങ്ങലിലൂടെ ആകെ മാനസികമായി തളർന്നുപോയി . കനകയ്ക്ക് 29 വയസ് പ്രായമുള്ളപ്പോഴായിരുന്നു ‘അമ്മ വിടവാങ്ങിയത് . കനകയുടെ മാറ്റത്തെ ക്കുറിച്ച് അടുത്ത സുഹൃത്തുക്കൾക്ക് പോലും വ്യക്തമല്ല , എങ്കിലും അമ്മയുടെ വിടവാങ്ങലിനു ശേഷമാണു കനക ആകെ മാറിപോയത് എന്നാണ് ഏവരും പറയുന്നത് . ചെന്നൈ യിൽ ‘അമ്മ വാങ്ങിയ വീട്ടിലാണ് കനക താമസിക്കുന്നത് . അധികം പുറത്ത് ഇറങ്ങാനോ , പരിപാടികളിൽ പങ്കെടുക്കാനോ താരം എത്താറില്ല . എന്നാൽ അമ്മയുടെ മ,രണ ശേഷം അമ്മയുടെ ആത്മാവിനോട് അടുപ്പം പുലർത്താൻ കനക ശ്രെമിച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു . ഇതിനായി പ്രേതങ്ങളോട് സംസാരിക്കുന്ന ആവി അമുദ എന്ന സ്ത്രീയെ താരം സമീപിച്ചെന്നും , ഇതിനു ശേഷം അമ്മയുടെ ആത്മാവിനോട് സംസാരിച്ചെന്നും കനക വെളിപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു .

ഇതിനിടയിലാണ് കാലിഫോർണിയയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന മുത്തുകുമാറിനെ താരം പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും . വെറും പതിനഞ്ച്‌ ദിവസം മാത്രമാണ് തങ്ങൾ ഒന്നിച്ചു കഴിഞ്ഞത് എന്നും അതിനു ശേഷം ഭർത്താവിനെ പിന്നീട് കണ്ടിട്ടില്ല എന്നും കനക തുറന്നു പറഞ്ഞിരുന്നു .സ്വത്തിനായി അച്ഛൻ തന്നെ ദ്രോ,ഹിക്കുന്നു എന്ന് കനക അച്ഛനെതിരെ ആഞ്ഞടിച്ചു രംഗത്ത് എത്തിയിരുന്നു .. എന്നാൽ മകൾക്ക് മാനസികരോഗം ആണെന്നായിരുന്നു കനകയുടെ അച്ഛന്റെ മറുപടി. മകൾ കല്യാണം കഴിച്ചതായി പറയുന്നുണ്ടെങ്കിലും എവിടെയും ഒരു തെളിവ് പോലും ഇല്ല എന്നും അവൾ ഒരു മായിക ലോകത്താണ് ജീവിക്കുന്നത് എന്നും അച്ഛൻ വെളിപ്പെടുത്തിയിരുന്നു .. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കനകയുടെ ജീവിതം ഇന്നും ദുരൂഹത നിറഞ്ഞതാണ് . പൂട്ടിയിട്ട വീട്ടിൽ ജീവിതം തള്ളിനീക്കുകയാണ് കനക ഇന്ന്

Continue Reading

Most Popular

Celebrity1 min ago

കാര്‍ അപകടം; നടി യാഷിക ആനന്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍; സുഹൃത്ത് മരിച്ചു !!

മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് ഗുരുതര പരിക്ക്. ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്....

Celebrity3 hours ago

വിട പറഞ്ഞ അതുല്യ പ്രതിഭ കൊച്ചിൻ ഹനീഫയുടെ ആ കുഞ്ഞു മക്കൾ ഇപ്പോൾ മിടുക്കരായി; അവരുടെ അവസ്ഥ ഇപ്പോൾ ഇതാണ് !!

മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും വിറപ്പിക്കാനുമൊക്കെ കഴിഞ്ഞ അതുല്യ നടന്മാരിൽ ഒരാളായിരുന്നു നടൻ കൊച്ചിൻ ഹനീഫ.വില്ലനായി എത്തി പിന്നീട് ഹാസ്യ താരമായി മാറി ഏറെ ആരാധകരെ സമ്പാദിച്ച താരം...

Celebrity4 hours ago

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരന്റെ ഇപ്പോഴത്തെ അവസ്ഥ !!

നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള...

Film News5 hours ago

വൈശാലിയിലെ സുന്ദരിയായ നടിയെ ഓർമയില്ലേ..താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് !!

ഒരു ഉത്തരേന്ത്യൻ ചലച്ചിത്രനടിയാണ് സുപർണ ആനന്ദ് . ഭരതൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ് പ്രശസ്തയായത്. അതേ വർഷം...

Celebrity20 hours ago

രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല ; വിവാഹത്തിന് ശേഷം സംഭവിച്ചത് സീരിയൽ താരം അനുശ്രീ പറയുന്നു !!

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ...

Celebrity22 hours ago

അമ്മയുടെ പ്രേതവുമായി സംസാരം , പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് താമസം , മലയാളികളുടെ പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?? സംഭവം ഇങ്ങനെ !!

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം...

Celebrity22 hours ago

കോറോണയെ തുരത്തിയപ്പോൾ കാൻസർ എന്ന മറ്റൊരു വില്ലനായി എത്തി..നടി ശിവാനിയുടെ ഇപ്പോഴത്തെ അവസ്ഥ !!

1997 ൽ മോഹൻലാൽ നായകനായി എത്തി രാജീവ് അഞ്ചൽ സംവിദാനം ചെയ്ത ഗുരു എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി...

News23 hours ago

ഒരു മകന്റെ മുഖത്ത് നോക്കി നിൻറെ യഥാർത്ഥ അച്ചൻ ഞാൻ അല്ല എന്ന് പറയേണ്ടി വന്ന ഒരു പിതാവിന്റെ അവസ്ഥ; ഹൃദയം അലിയിക്കുന്ന അലിയുടെ വാക്കുകൾ !!

അലി കടുക്കശ്ശേരി എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ എഴുതിയ തന്റെ ജീവിതഥ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അലിയുടെ കുറിപ്പ് വായിക്കാം, ഒരു...

Celebrity23 hours ago

സ്‌പെഷ്യല്‍ ചിക്കന്‍ കറിയുമായി ലാലേട്ടന്‍,ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള..വീഡിയോ വൈറൽ [VIDEO] !!

മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി പങ്കുവെക്കുന്ന പാചക വീഡിയോ വൈറലാകുകയാണ്. അധികം മസാലകള്‍ ചേര്‍ക്കാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ട് തയാറാക്കുന്ന വിഭവത്തിന്റെ പാചകംകൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു ....

Celebrity1 day ago

‘മരക്കാര്‍ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍’: പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ !!

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്,...

Trending