Connect with us

Celebrity

ഉറങ്ങാന്‍പോലുമാവാതെ കഠിന വേധനയാണ് നടി ശരണ്യ അനുഭവിച്ചത്; മംമ്ത മോഹന്‍ദാസും യുവരാജ് സിങുമായിരുന്നു ശരണ്യയുടെ ഹീറോസ് അവരെപ്പോലെ തിരിച്ചു വരുമെന്ന് അവള്‍ മോഹിച്ചു എന്നാൽ..!!

Published

on

ലയാള ചലച്ചിത്ര ലോകത്തെ ഇഷ്ട താരമായിരുന്നു ശരണ്യ. ‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായി. തലച്ചോറിലെ അര്‍ബുദം നീക്കാന്‍ 9 തവണ ബ്രയിന്‍ സര്‍ജറിയും, തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള രണ്ട് ശസ്ത്രക്രിയളും ചെയ്തിട്ടും ശരണ്യയെ പഴയ ജീവിതത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.

ഓണക്കോടിയെടുക്കാന്‍ കടയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയില്‍ എത്തിക്കുകയും ഇതിന് ശേഷം നടത്തിയ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് തുടര്‍ച്ചയായ ചികില്‍സയുടെ നാളുകളായിരുന്നു. ട്യൂമര്‍ ചികില്‍സിച്ച് മാറ്റിയെങ്കിലും ഇടയ്ക്കിടെ വീണ്ടും വില്ലനായി എത്തി. പത്താമത്തെ സര്‍ജറി കഴിഞ്ഞതോടെ താരത്തിന്റെ ശരീരം ഭാഗികമായി തളരുകയും ചെയ്തു. എന്നാല്‍ ശരണ്യ ഇതെല്ലാം മറികടന്ന് വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് നടന്നു. ആരോഗ്യസ്ഥ്തി പലതവണ മോശമായി വന്നു. എന്നാലും മനക്കരുത്തുകൊണ്ട് ശരണ്യ അതിനെയെല്ലാം നേരിട്ടു. നടി സീമ ജി നായരാണ് ശരണ്യയുടെ ചികില്‍സയ്ക്ക് എല്ലാ രീതിയിലും പിന്തുണ നല്‍കി കൂടെ നിന്നത്.

മെയ് 23ന് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചതോടെ എല്ലാം കൈവിട്ടുപോവുകയായിരുന്നു. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും സ്ഥിതി പിന്നീട് കൂടുതല്‍ വഷളാവുകയായിരുന്നു. ആഗസ്റ്റ 9ന് വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ മടങ്ങി. മകളുടെ ചിരി മാഞ്ഞതോടെ മനസ് തകര്‍ന്ന അമ്മ ഗീതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരണ്യയുടെ അനിയന്‍ ശരണ്‍ജിത്തും, അനിയത്തി ശോണിമയും. ശരണ്യയെക്കുറിച്ച് പറയുമ്പോള്‍ ഇരുവര്‍ക്കും നൂറു നാവാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴേ ശരണ്യയ്ക്ക് പാട്ടും ഡാന്‍സുമൊക്കെ വളരെ ഇഷ്ടമായിരുന്നു. ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ എടുത്ത ഒരു ചിത്രം മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ ഫോട്ടോ ആയി വന്നതായിരുന്നു ശരണ്യയുടെ ടേണിംങ് പോയിന്റെന്ന് ശോണിമ പറയുന്നു.

എല്ലാവരും നല്ല സന്തോഷത്തിലും ആകാംഷയിലുമായിരുന്നു. ഞങ്ങളുടെ നാടായ പഴയങ്ങാടി നാട്ടിന്‍ പ്രദേശമാണ്. അതുകൊണ്ട് തന്നെ ചേച്ചിയുടെ ചിത്രം മാഗസീനില്‍ വന്നതിന്റെ ഗമയിലാണ് അന്ന് സ്‌കൂളില്‍ പോയതൊക്കെ. ആ കവര്‍ ഫോട്ടോ കണ്ട് ബാലചന്ദ്രമോനോന്‍ സീരിയലില്‍ അഭിനയിക്കാന്‍ ചേച്ചിയെ വിളിച്ചു. ദൂരദര്‍ശനു വേണ്ടിയുള്ള ‘സൂര്യോദയ’ത്തില്‍ മേനോന്‍ സാറിന്റെ മകളായാണ് ചേച്ചി അതില്‍ അഭിനയിച്ചത്. അതിനു ശേഷം ‘മന്ത്രകോടി’, ‘രഹസ്യം’ എന്നീ സീരിയലുകളിലും അഭിനയിച്ചു. എന്നാല്‍ കരിയര്‍ ബ്രേക്കായത് രഹസ്യമാണ്. അതിനുവേണ്ടി നീളന്‍ മുടിയൊക്കെ വെട്ടി മോഡേണ്‍ ലുക് ആയി മാറിയിരുന്നു. പിന്നീട് ചാക്കോ രണ്ടാമന്‍, തലപ്പാവ് തുടങ്ങിയ സിനിമകളിലും വേഷം കിട്ടി. ‘ഛോട്ടാ മുംബൈ’യില്‍ ലാലേട്ടന്റെ അനിയത്തിയുടെ റോളായിരുന്നു.”

2012ല്‍ തമിഴിലും തെലുങ്കിലും സീരിയലില്‍ ഏറെ ശ്രദ്ധ നേടിനില്‍കുന്ന സമയമായിരുന്നു. ഷൂട്ടിംങ് തിരക്കുകള്‍ക്കിടയില്‍ ചെറിയൊരു ബ്രേക്ക് കിട്ടിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും ഓണക്കോടി എടുക്കാന്‍ കടയില്‍ പോയി. ആ ദിവസം അവിടെവെച്ച് തലകറങ്ങി വീഴുകയും പിന്നീട് നടന്നതെല്ലാം ഓര്‍ക്കുമ്പോള്‍ സങ്കടമാണ് ശോണിമയ്ക്ക്. ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ തലകറങ്ങി വീണ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗവിവരം അറിയുന്നതെന്നും ചേച്ചിയെ ഒരിക്കലും രോഗമാണെന്ന് പറഞ്ഞ് കരഞ്ഞ് കണ്ടിട്ടില്ലെന്നും ശോണിമ പറയുന്നു. ശ്രീചിത്രയിലേക്കു ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയത് കെ.ബി. ഗണേഷ് കുമാര്‍ സാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

ഡോ. ജോര്‍ജ് വിളനിലത്തെ കണ്ടപ്പോള്‍ ബ്രെയിന്‍ ട്യൂമറാണ്, ശസ്ത്രക്രിയ അല്ലാതെ മാര്‍ഗമില്ലെന്നും പറഞ്ഞു. ആ വര്‍ഷം തിരുവോണത്തിന്റെ പിറ്റേന്ന് ശസ്ത്രക്രിയ നടത്തി. ഒരു മാസത്തെ വിശ്രമത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി. മംമ്ത മോഹന്‍ദാസും യുവരാജ് സിങുമായിരുന്നു ശരണ്യയുടെ ഹീറോസ്. അവരെപ്പോലെ ജീവിതത്തിലേക്ക് വളരെ പോസിറ്റീവായി തിരിച്ചു വരുമെന്ന് അവള്‍ മോഹിച്ചിരുന്നു. ആദ്യ ശസ്ത്രക്രിയയുടെ സമയത്താണ് സീമ ജി. നായരെ കണ്ടുമുട്ടിയത്. ഒന്നിച്ച് അഭിനയിച്ചിട്ടില്ലാഞ്ഞിട്ടും മുജ്ജന്മബന്ധം പോലെയാണ് ശരണ്യയുടെ ചേച്ചിയായതെന്ന് സീമ ജി. നായര്‍ പറഞ്ഞിരുന്നു. ഓരോ വര്‍ഷവും രോഗം വരുന്നതു പതിവായതോടെ വിദഗ്ധഅഭിപ്രായം തേടുകയും 2015ല്‍ മെറ്റാസ്റ്റാറ്റിക് കാര്‍സിനോമ ആണ് അസുഖമെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

 

ഫുള്‍ ബോഡി പെറ്റ് സ്‌കാനില്‍ പ്രശ്‌നം തൈറോയ്ഡ് ഗ്രന്ഥിയിലാണെന്നു കണ്ടെത്തി. രണ്ടു ശസ്ത്രക്രിയകളിലൂടെ ഗ്രന്ഥി നീക്കം ചെയ്തു. ഇനി രോഗം വരില്ല എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങളെല്ലാം. പക്ഷേ, അടുത്ത വര്‍ഷം വീണ്ടും കാന്‍സര്‍ സാന്നിധ്യം കണ്ടു. എന്നാല്‍ ഓരോ തവണ ശസ്ത്രക്രിയ കഴിയുമ്പോഴും വീണ്ടും രോഗം വരുമ്പോഴും ചിരിയോടെയാണ് ശരണ്യ നേരിട്ടത്. വാടകവീടുകള്‍ കയറിയിറങ്ങി ചികിത്സ തേടുന്നതു കണ്ടാണ് സ്വന്തമായി വീടെന്ന മോഹം അവള്‍ക്കു കൊടുത്തത്. അങ്ങനെ ചെമ്പഴന്തിയിലെ ഈ സ്ഥലം വാങ്ങി വീടു പണി തുടങ്ങിയതെന്നും സീമ പറയുന്നു. 2020 ഒക്ടോബര്‍ 24ന് പുതിയ വീട്ടിലേക്കു ശരണ്യ പ്രവേശിച്ചു. സ്‌നേഹത്തോടെ കൂടെ നിന്ന എന്നോടുള്ള ഇഷ്ടം ചേര്‍ത്ത് ശരണ്യ വീടിന് ‘സ്‌നേഹസീമ’ എന്ന് പേരിട്ടു.

 

അധികദിവസം സന്തോഷത്തോടെ അവിടെ കഴിയാന്‍ വിധി അനുവദിച്ചില്ല. എട്ടാമത്തെ സര്‍ജറിക്കു ശേഷം വീട്ടിലെത്തിയ ചേച്ചി വളരെ അവശയായിരുന്നുവെന്ന് ശരണ്‍ജിത്ത് പറയുന്നു. വീട്ടില്‍ ആയിരുന്നു ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരുന്നത്. ഒരു ദിവസം നടുവേദനയെന്നു പറയുകയും ഉറങ്ങാന്‍പോലുമാവാതെ കഠിന വേധനയും ശരണ്യയ്ക്ക് അനുഭവപ്പെട്ടു. സ്‌കാന്‍ ചെയ്ത് റിപ്പോര്‍ വന്നു. അതുകണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. തലച്ചോറില്‍ രണ്ടു ഭാഗത്തേക്കും കഴുത്തിനു പിന്നിലേക്കും സുഷുമ്‌നാ നാഡിയിലേക്കും ട്യൂമര്‍ വ്യാപിച്ചിരിക്കുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ശരണ്‍ജിത്ത് പറയുന്നു. കീമോ ആരംഭിക്കാന്‍ ഇരിക്കെയാണ് വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് പോസിറ്റീവായത്. ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റി. 12 ദിവസത്തിനകം തന്നെ കോവിഡ് നഗറ്റീവായി.

 

എന്നാല്‍ വീട്ടില്‍ എത്തിയെങ്കിലും സോഡിയം നില താഴ്ന്ന് കണ്ണുപോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ആശുപത്രിയില്‍ എത്തിച് അടുത്ത സ്‌കാനിംങില്‍ തലച്ചോറു മുതല്‍ സുഷ്മ്‌നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമര്‍ വ്യാപിച്ചു. ആശുപത്രിയിലേക്ക് അമ്മയെ നിര്‍ബന്ധിച്ച് ചേച്ചിയെ കാണാന്‍ എത്തിച്ചെങ്കിലും അമ്മ നിരസിച്ചു. സീമച്ചേച്ചിയും ഞാനും കാത്തുനില്‍ക്കുമ്പോള്‍ ഐസിയുവില്‍ നിന്ന് കോളെത്തി ചേച്ചി ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും പോയി. സങ്കടത്തോടെ ശരണ്‍ജിത്ത് പറഞ്ഞു നിര്‍്ത്തി.

Celebrity

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

Published

on

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.

നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Continue Reading

Celebrity

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.

തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

Continue Reading

Celebrity

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

Published

on

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.

”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.

Continue Reading

Celebrity

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

Published

on

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.

ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.

പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.

 

Continue Reading

Celebrity

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

Published

on

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.

ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.

Continue Reading

Most Popular

News4 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity10 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending