Connect with us

Celebrity

സോന സൂപ്പർ ആണെന്ന് തോന്നിയില്ല; ഇമോഷണലി ദുരുപയോഗം ചെയ്യുന്ന ഫ്രണ്ട്’: സോനാ ടോക്സിക് ആണ്; യോജിക്കുന്നുവെന്ന് സംവിധായകന്‍; സംഭവം ഇങ്ങനെ..!!

Published

on

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം എഡി ഗിരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. തീയ്യേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ സൂപ്പർ ശരണ്യയുടെ ഒടിടി റിലീസ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ കോളേജ് ജീവിതവും പ്രണയവും സൗഹൃദവുമൊക്കെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു കഥാപാത്രം മമിത ബൈജു അവതരിപ്പിച്ച സോനയാണ്. നായികയായ ശരണ്യയുടെ ആത്മാര്‍ത്ഥ സുഹൃത്താണ് സോന. ശരണ്യയോടൊപ്പം എപ്പോഴും കട്ടക്ക് കൂടെ നില്‍ക്കുന്ന കഥാപാത്രമാണ് സോന. സോനാരേ എന്നാണ് കൂട്ടുകാരികള്‍ സോനയെ വിളിക്കുന്നത്. ശരണ്യയെക്കാള്‍ പ്രേക്ഷകപ്രീതി നേടുകയാണ് സോന. എന്നാൽ ശരണ്യയെക്കാള്‍ പ്രേക്ഷകപ്രീതി നേടിയ സോന ‘സൂപ്പര്‍’ ആണെന്ന പ്രചാരണങ്ങളെ തള്ളി ഒരു കുറിപ്പ്. ‘സൂപ്പർ ശരണ്യ’ ഇറങ്ങിയ സമയത്തു സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു കേട്ടതാണ് ശരണ്യയല്ല, സോനയാണ് ശരിക്കും സൂപ്പർ എന്നും..

അവസാനം നായകന്റെ ഭീഷണി കേട്ട് സോന ഒതുങ്ങിപ്പോവുന്നത് അത് വരെയുള്ള ആ കഥാപാത്രത്തിന്റെ ബിൽഡപ്പ് ഇല്ലാതാക്കി എന്നുമൊക്കെ. സിനിമ ഇപ്പോളാണ് കാണാൻ സാധിച്ചത്, സോന സൂപ്പർ ആണെന്ന് തോന്നിയില്ല എന്ന് മാത്രമല്ല ഒരു emotionally abusive friend ആയാണ് തോന്നിയത്. ആ കഥാപാത്രരൂപീകരണവും (writing-wise) അവതരിപ്പിച്ച നടിയുടെ പ്രകടനവും excellent ആണ്, പക്ഷേ കഥാപാത്രം (personality-wise) toxic ആണ്.ഒന്നാമതായി, അജിത് മേനോൻ എന്ന അർജുൻ റെഡ്‌ഡി expy-യോട് സോനയ്ക്ക് ബഹുമാനവും even ആരാധനയും ആണ് എന്നത് സിനിമയിൽ വ്യക്തമാണ്. ദീപുവിന് പകരം അജിത് മേനോനുമായിട്ടാണ് ശരണ്യ ഇഷ്ടത്തിലായത് എങ്കിൽ സോനയുടെ ഫുൾ സപ്പോർട്ടും ഉണ്ടാവുമായിരുന്നു എന്നാണ് അയാളെ കാണുമ്പോളുള്ള സോനയുടെ facial expressions-ൽ നിന്നും, ‘ആ അജിത് മേനോൻ ചേട്ടൻ ചോദിച്ചപ്പോൾ ഇവൾക്ക് പറ്റില്ല’ എന്ന രീതിയിലുള്ള ഡയലോഗുകളിൽ നിന്നും മനസിലാവുന്നത്.

അജിത് മേനോൻ ശരണ്യയോട് ആദ്യമായി സംസാരിക്കുമ്പോൾ സോനയാണ് ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുക്കുന്നത്. മരുന്ന് ‘കഴിപ്പിച്ചോളാം’ എന്നതിന് പകരം ‘കഴിച്ചോളാം’ എന്ന് സോന പറയുന്നത് ശരണ്യയുടെ ഐഡന്റിറ്റിയെ പൂർണമായും അവഗണിക്കുന്നതിന്റെയോ ശരണ്യയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ എന്ന ആഗ്രഹത്തിന്റെയോ സൂചനയാണ്. രണ്ടാമതായി, ഇവിടെ അജിത് മേനോനുമായി ഒരു ബന്ധത്തിൽ ശരണ്യയ്ക്ക് താല്പര്യമില്ല, പക്ഷേ സാധാരണ ഗതിയിൽ, നിങ്ങളോടു ഒരാൾ സംസാരിക്കുമ്പോൾ ഒപ്പമുള്ള സുഹൃത്ത് എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് പകരം ഉത്തരം പറയുന്നത് സ്വീകാര്യമാവുമോ? ഇത് അത്ര വലിയ ഇഷ്യൂ ആക്കേണ്ടതില്ലായിരിക്കാം, എന്നാലും തുടക്കം തൊട്ട് അവസാനം വരെ ഇത് പോലെ അനേകം microaggressions* ശരണ്യയോട് സോന കാണിക്കുന്നുണ്ട്. പരസ്പരം കളിയാക്കുന്നതും ‘roasting’-ഉം ഫ്രണ്ട് ഗ്രൂപ്പുകളിൽ സാധാരണമാണ്, അത് എന്ത് മാത്രം acceptable ആണെന്നതിനെ കുറിച്ച് ഓരോ വ്യക്തികൾക്കും ഗ്രൂപ്പുകൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കും.

‘നിറത്തിന്റെയും തടിയുടെയും കാര്യം പറഞ്ഞു കൂട്ടുകാർ കളിയാക്കി, എനിക്കതൊന്നും പ്രശ്നമല്ല കാരണം എനിക്ക് നല്ല ഹ്യൂമർ സെൻസാണ്’ എന്ന് പറയുന്നവരെ ഈ ഗ്രൂപ്പിൽ തന്നെ കണ്ടിട്ടുണ്ട്. എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും ഓവറായി വിഷമിച്ചു അത് കുറേക്കാലം മനസ്സിലിട്ടു നടക്കുന്ന ശരണ്യയെ എന്തായാലും സോനയുടെ വാക്കുകൾ വിഷമിപ്പിച്ചിട്ടുണ്ടാവും, പേടി കൊണ്ട് പ്രതികരിക്കാത്തതാണ് എന്നാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. കൂട്ടുകാർ തമ്മിൽ സഹായിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും ഉപദേശിക്കുന്നതും ഒരു ഗ്രൂപ്പാവുമ്പോൾ ഒരാൾ ലീഡർഷിപ്പ് ക്വാളിറ്റീസ് കാണിക്കുന്നതും ഒക്കെ സാധാരണമാണ്, അതിനെയൊന്നും കുറ്റപ്പെടുത്താൻ അല്ല ഈ പോസ്റ്റ്. എന്നാൽ ഈ സിനിമയിൽ സോന ചെയ്യുന്ന പോലെ ഗ്രൂപ്പിൽ ഉള്ള ഒരാളെ സ്റ്റേജിൽ വെച്ച് ചീത്ത വിളിക്കുന്നതും അയാൾക്ക് സ്വന്തമായി ഒരു വ്യക്തിത്വമില്ല എന്ന് മുഖത്ത് നോക്കി പറയുന്നതുമെല്ലാം നല്ല ഫ്രണ്ട്ഷിപ്പിന്റെയോ നല്ല ലീഡർഷിപ്പിന്റെയോ ഭാഗമായി കാണാൻ ബുദ്ധിമുട്ടുണ്ട്.

ഇതെല്ലാം സോന എന്ന കഥാപാത്രം മനഃപൂർവം ശരണ്യയെ hurt ചെയ്യാനോ manipulate ചെയ്യാനോ പറയുന്നതായി സിനിമ കാണുമ്പോൾ തോന്നിയില്ല, എന്നാൽ നമുക്ക് പരിചയമുള്ള സോന, ശരണ്യ എന്നീ കഥാപാത്രങ്ങളെ മാറ്റി നിർത്തി ആലോചിച്ചാൽ ആ റിലേഷന്ഷിപ് ഡൈനാമിക് പ്രശ്നമാണ് എന്ന് കാണാം. friends മാത്രമല്ല, parent-child, husband-wife, lovers, siblings അങ്ങനെ അടുത്ത ബന്ധമുള്ള രണ്ടുപേർ – അതിൽ ഒരാൾ മറ്റേയാളോട് തുടർച്ചയായി പറയുന്നു ‘നിന്നെക്കൊണ്ടു ഇതൊന്നും പറ്റില്ല, നീ ചെയ്താൽ ശരിയാവില്ല, നിനക്ക് ഒരു ബോധവുമില്ല, maturity ഇല്ല’ എന്നിട്ട് ആ ആളിന്റെ എല്ലാ കാര്യത്തിലും ‘ഞാൻ ഒപ്പം വരാം, ഞാൻ കാണിച്ചു തരാം, ഞാൻ പറയുന്ന പോലെ ചെയ്താൽ മതി’ എന്ന് പറഞ്ഞു self-insert ചെയ്യുന്നു, അങ്ങനെ ആ വ്യക്തിയെ പൂർണമായും തന്റെ നിയന്ത്രണത്തിൽ ആക്കുന്നു, ഒടുവിൽ ആ ആൾ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്താൽ, അത് തന്റെ സ്വന്തം താൽപര്യങ്ങളിൽ നിന്ന് അണുവിട മാറിയാൽ പോലും വഴക്കുണ്ടാക്കുകയും ഒന്നുകിൽ തീരുമാനം മാറ്റാനോ അല്ലെങ്കിൽ ‘ഇതോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം’ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നു

ഇതെല്ലാം ടോക്സിക് ആണെന്ന് തിരിച്ചറിയാൻ പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് അത്ര ബുദ്ധിമുട്ടില്ല. ഇന്ത്യൻ പശ്ചാത്തലത്തിൽ parent-child ബന്ധങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. സോന അങ്ങനെ ഹൈപ്പർ ആയി ഒന്നും ചെയ്യുന്നില്ല, അത് കൊണ്ടാണ് സോന manipulative അല്ല എന്ന് പറഞ്ഞത്. പക്ഷേ ഇത് പോലെ ഒരു dynamic-ന്റെ സൂചന പോലും വരുന്ന ബന്ധങ്ങളിൽ എത്രയും വേഗം ഒരു boundary establish ചെയ്യുന്നോ അതാണ് രണ്ടു പേർക്കും ആ ബന്ധത്തിനും നല്ലത്. മൂന്നാമതായി, തന്നെക്കാളും powerful ആയ ആളുകളുമായുള്ള ഇന്ററാക്ഷനുകൾ ശ്രദ്ധിച്ചാൽ അറിയാം സോനയുടെ ബോൾഡ്നെസ്സ് വെറും പൊള്ളയാണ് എന്ന്. മറ്റു രണ്ടു പെൺകുട്ടികൾ അത് കാൾ ഔട്ട് ചെയ്യുന്നുണ്ട്. സ്വന്തം കൂട്ടുകാരികളോടും, harmless എന്ന് തോന്നിപ്പിക്കുന്ന ദീപുവിനോടും, ഹോട്ടലിന്റെ ഓണറോടും ഒക്കെ എളുപ്പം തട്ടിക്കേറി righteous anger കാണിക്കുന്ന സോന പക്ഷെ അജിത് മേനോന്റെ ഗുണ്ടായിസത്തിനും അരുൺ സാറിന്റെ power-abuseനും മുന്നിൽ ഒന്നും മിണ്ടുന്നില്ല.

ഒരു പരിധി വരെ ഇത് വെറും പ്രയോഗികതയാണ് ആണു, സോനയെ പോലെ ഒരു പെൺകുട്ടിയ്ക്ക് ഇവരോട് പ്രതികരിക്കുക എന്നത് എളുപ്പമല്ല എന്ന് മാത്രമല്ല റിസ്‌ക്കുമാണ്. ഒരു അനീതിയോട് പ്രതികരിക്കുന്ന ഒരാൾ ലോകത്തിലെ എല്ലാ അനീതിയോടും പ്രതികരിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട് അയാൾ പറയുന്നതിനെ അവഗണിക്കുന്നത് തെറ്റാണ്. In fact, ദീപുവിനോട് വെറുപ്പ് തോന്നുന്നതും ശരണ്യ-ദീപു ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതും എല്ലാം സോനയുടെ ഭാഗത്തു നിന്നും ആലോചിച്ചാൽ justifiable ആണ്. എന്നാൽ അജിത് മേനോന്റെ കാര്യത്തിൽ സോനാ ചുമ്മാ മിണ്ടാതിരിക്കുക മാത്രമല്ല ചില സന്ദർഭങ്ങളിൽ almost ഒരു enabler attittude ആണ് കാണിക്കുന്നത് (see above). അജിത് മേനോനെക്കാളും അലമ്പാണ് അരുൺ സാർ. ഇന്ത്യയിൽ എങ്ങനെയാണ് എന്നറിയില്ല പക്ഷേ മറ്റു പല രാജ്യങ്ങളിലും teaching റോളിൽ ഉള്ള ഒരാൾ സ്റ്റുഡന്റിനെ ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ജോലി പോകുന്ന കേസാണ്.

രണ്ടു പേരും consenting adults ആയാലോ, ടീച്ചിങ് റോൾ ഒരു temporary പൊസിഷൻ ആയാലോ പോലും. എന്ത് കൊണ്ട് അത്ര സ്ട്രിക്റ്റ് കോഡ് ഓഫ് കണ്ടക്ട് വെയ്ക്കുന്നു എന്നതിന് നല്ല ഉത്തരമാണ് ഈ സിനിമയിലെ അരുൺ സാർ. എന്നാൽ അരുൺ സാറിന്റെ ഹരാസ്സ്‌മെന്റിന് ഇരയാവുന്ന ശരണ്യയ്ക്ക് ഒരു സുഹൃത്ത് കൊടുക്കേണ്ട ഇമോഷണൽ സപ്പോർട്ട് ഒന്നും സോന കൊടുക്കുന്നില്ല എന്ന് മാത്രമല്ല ‘നിന്റെ ഫ്രണ്ട് ആയതു കൊണ്ട് ഞാൻ കൂടി തോൽക്കുമോ’ എന്ന് പറഞ്ഞു ശരണ്യയെ കൂടുതൽ വിഷമിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ കാരണം, സിനിമയുടെ ക്ലൈമാക്സിൽ നായകന്റെ ഭീഷണി ഡയലോഗ് കേട്ട് സോന പേടിച്ചൊതുങ്ങുന്നത് ഒരു തരത്തിലും out-of-character ആയി തോന്നിയില്ല. ഈ സിനിമയിൽ ഞാൻ കണ്ട സോന അത്രയൊക്കെ തന്നെയേ ഉള്ളൂ. താൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ തന്നെക്കാളും weak ആയ ആളുകളോട് തട്ടിക്കേറുകയും വയലൻസ് ഉണ്ടാവുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സോനയ്ക്ക് മനസിലാവുന്ന ഭാഷ ദീപു ഉപയോഗിച്ചത് തന്നെയാണ്.

ദീപുവിന്റെ ഈ ഡയലോഗിൽ സോന ഒതുങ്ങുന്നതു സിനിമയുടെ ഹാപ്പി എൻഡിങ്ങിന്റെ ഭാഗമായി കാണിക്കുമ്പോൾ negatively affected ആവുന്ന character development സോനയുടേതല്ല, ശരണ്യയുടെയും ദീപുവിന്റെയും ആണ്. തല്ലുണ്ടാക്കില്ല എന്ന പ്രോമിസ് തെറ്റിച്ചതിന്റെ ഭാഗമായി പ്രശ്നത്തിലായ റിലേഷന്ഷിപ്, ബ്രേക്കപ്പിന്റെ വക്കത്തെത്തി ജസ്റ്റ് salvage ആയി നിൽക്കുന്ന സമയത്താണ് ദീപു കൂട്ടുകാരിയെ അടിച്ചു ഭിത്തിയിൽ തേയ്ക്കും എന്ന ഡയലോഗടിക്കുന്നത്. ശരണ്യ ആണെങ്കിൽ അതിനു എതിരൊന്നും പറയുന്നുമില്ല. ഒരു പക്ഷേ ദീപു സീരിയസ് ആയി പറഞ്ഞതല്ല എന്ന വിശ്വാസം ശരണ്യയ്ക്കുണ്ടായിരിക്കാം. എന്നാൽ സോന ശരണ്യയുടെ ഫ്രൻഡ് ആണ്, ദീപുവിന്റെയല്ല. മിനിറ്റുകൾക്ക് മുൻപ് അജിത് മേനോനെ ചീത്ത വിളിക്കാൻ കാണിച്ച ധൈര്യം ശരണ്യക്ക് സോനയുടെ മുൻപിലും എടുക്കാമായിരുന്നു. ചീത്ത വിളിക്കാനല്ല, സ്വന്തം കാര്യത്തിൽ പരിധി വിട്ടു ഇടപെടരുത് എന്ന് പറയാൻ. ഈ സിനിമയിലെ ശരണ്യ-ദീപു റിലേഷന്ഷിപ് പെർഫെക്റ്റ് അല്ല, രണ്ടു പേരും ഒരുപാട് അപക്വമായി ആയി പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ സില്ലി മിസ്റ്റേക്കുകൾക്കിടയിലും മറ്റേയാളുടെ ഒരു വാക്കോ പ്രവർത്തിയോ വിഷമിപ്പിക്കുമ്പോൾ അത് തനിക്ക് hurt ആയി എന്ന് പറയാനും, പരസ്പരം മനസിലാക്കി തെറ്റ് തിരുത്തി മുന്നോട്ടു പോവാനുമുള്ള ശ്രമം ശരണ്യയുടെയും ദീപുവിന്റെയും ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. അതേ സമയം സിനിമ അവസാനിക്കുമ്പോളും താൻ ശരണ്യയെ ഏതെങ്കിലും തരത്തിൽ mistreat ചെയ്തു എന്ന തിരിച്ചറിവ് സോനയ്ക്ക് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. സോന ശരണ്യയെ വെറുതെ വിടുന്നത് ദീപുവിന്റെ വഴക്ക് കേട്ട് self-preservation ന്റെ ഭാഗമായാണ്. അടുത്ത സുഹൃത്തായ സോനയോട് തന്റെ ഇഷ്ടാനിഷ്ടങ്ങളെയും ഇൻസെക്യൂരിറ്റീസിനെയും കുറിച്ച് ഫ്രീയായി സംസാരിക്കാനുള്ള അത്ര growth ഇപ്പോളും ശരണ്യ എന്ന കഥാപാത്രം നേടിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ, ശരണ്യ-സോന സൗഹൃദത്തേക്കാളും ഇമോഷണലി healthy ആയി തോന്നിയത് ശരണ്യ-ദീപു റിലേഷൻഷിപ്പാണ്. ഞാൻ zee5-ൽ ആണ് ഈ സിനിമ കണ്ടത്. അത് ട്രിം ചെയ്ത വേർഷൻ ആണെന്ന് മറ്റു പോസ്റ്റുകളിൽ വായിച്ചു. untrimmed വേർഷനിൽ സോന ഭയങ്കര സൂപ്പർ ആയിരുന്നെങ്കിൽ ക്ഷമിക്കുക.

Celebrity

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

Published

on

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.

നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Continue Reading

Celebrity

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.

തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

Continue Reading

Celebrity

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

Published

on

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.

”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.

Continue Reading

Celebrity

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

Published

on

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.

ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.

പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.

 

Continue Reading

Celebrity

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

Published

on

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.

ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.

Continue Reading

Most Popular

News3 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity9 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending