Connect with us

Videos

പിറന്നാൾ ദിനത്തിൽ ഗസ്റ്റ് റോളിൽ വന്ന് ആരാധകരെ ഞെട്ടിച്ച് ദുൽഖർ സൽമാൻ..

Published

on

Celebrity

ഫോർഡ് മസ്താങ്കിൽ ദുൽഖറിന്റെ കിടിലൻ സ്റ്റണ്ട്; ഇതാദ്യമായിരിക്കും ദുൽഖർ ക്യാമറക്ക് മുന്നിൽ സ്റ്റണ്ട് ചെയ്യുന്നേ; വീഡിയോ വൈറലാകുന്നു [VIDEO]..!!

Published

on

ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ തിയേറ്ററുകളിൽ വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ഉണ്ട്. ആദ്യദിനം തന്നെ കുറുപ്പ് ലൂസിഫറിനെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷൻ റെക്കോർഡിൽ പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം 50 കോടി കളക്ഷൻ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ദുൽഖർ സൽമാനാണ് ഈ സന്തോഷം ഔദ്യോഗികമായി പുറത്ത് വിട്ടത്. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചിരുന്നു. 50 ശതമാനം പ്രവേശനാനുമതി മാത്രമേ കേരളത്തിൽ ഉണ്ടെങ്കിൽ പോലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇങ്ങനെ ഒരു നേട്ടം കുറുപ്പിന് കൈവരിക്കുവാൻ സാധിച്ചുവെന്നത് മലയാള സിനിമക്ക് ഏറെ പ്രതീക്ഷ പകരുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ ദുൽഖറിന്റെ യൂടുബ് ചാനലിൽ പുതിയതായി വന്ന വീഡിയോ ആണ് ചർച്ചയാകുന്നത്.

ഫോർഡിന്റെ മസ്താങ് ജി.റ്റി-യിൽ താരം സ്റ്റണ്ട് ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. യൂടൂബറായ എമിൽ ജോർജ് യാത്രയ്ക്കായി ഒരുങ്ങുന്ന മസ്താങ് ജി.റ്റി-യിൽ ആണ് ദുൽഖർ അഭ്യാസ പ്രകടനങ്ങൾ കാണിക്കുന്നത്. കാറിൽ കുറുപ്പ് സിനിമയുടെ സ്റ്റിക്കറും ഒട്ടിച്ചിട്ടുണ്ട്. എമിലിനൊപ്പമാണ് ദുൽഖർ കാറിൽ സ്റ്റണ്ട് ചെയുന്നത്. ദുൽഖർ വാപ്പയെ പോലെ ഒരു കാർ ഭ്രാന്തൻ ആണെന്ന് എല്ലാവര്ക്കും അറിയാവുന്നത് ആണ്. എന്നാൽ ഇതാദ്യമായി ആയിരിക്കും ദുൽകർ ഒരു ക്യാമറക്ക് മുന്നിൽ ഇതേ പോലുള്ള പ്രകടനങ്ങൾ കാഴ്ച വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യൂടുബ് ചാനലുകളിൽ ദുൽഖറിന്റെ നിരവധി അഭിമുഖങ്ങൾ ആണ് നമ്മൾ കണ്ടത്. ദുൽഖർ ഇതാദ്യമായാണ് ഇത്രയധികം ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നത്. ബുർജ് ഖലീഫയിലെ ട്രൈലെർ പ്രദർശനം മുതൽ ഈ കാറിൽ നടത്തിയ സ്റ്റണ്ട് വരെ ചിത്രത്തിൻറെ പ്രൊമോഷൻ ഏറെ ഉപകാരപ്പെടുന്നതാണ്. കൊറോണ മൂലം അടഞ്ഞ് കിടന്ന തിയറ്ററുകൾക്ക് ഒരു ഉണർവ് നൽകാൻ ഇത് സാധിച്ച് കൊടുത്തു.വീഡിയോ കാണാം..

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

Continue Reading

Celebrity

സ്റ്റാർ മാജിക്ക് സീരിയല്‍ താരം നടി തന്‍വി രവീന്ദ്രന്‍ വിവാഹിതയായി ; വൈറലായ വിവാഹ വീഡിയോ കാണാം..!!

Published

on

മലയാള ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കാസര്‍ഗോഡുകാരിയായ തന്‍വി രവീന്ദ്രന്‍. വില്ലത്തി വേഷങ്ങളാണ് താരം ഏറെ കൂടുതലും ചെയ്തിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് ആയിരുന്ന തന്‍വി മോഡലിംഗ് രംഗത്തും നിന്നുമാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മൂന്നുമണി എന്ന ടെലിവിഷന്‍ പരമ്പരയിലാണ് തന്‍വി ആദ്യമായി അഭിനയിച്ചത്. ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ ജെന്നിഫര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിരുന്നു ജെന്നിഫര്‍. ഫ്ളവേഴ്സ് ടി.വിയിലെ സ്റ്റാര്‍ മാജിക്(ടമാര്‍ പടാര്‍) ആദ്യ സീസണിലെ സ്ഥിരം പങ്കാളി ആയിരുന്നു തന്‍വി. മൂന്നുമണി, രാത്രിമഴ, ഭദ്ര എന്നീ സീരിയലുകളിലും താരത്തിന്റെ അഭിനയ മികവ് കാണിച്ചിട്ടുണ്ട്. അഭിനയത്തിന് ഇടവേള ഇട്ട തന്‍വി ഇപ്പോള്‍ ദുബായിലാണ് താമസിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.

കഴിഞ്ഞ വിഷുവിന് താരം പങ്കുവെച്ച് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തെ വിഷുവും, വിഷു ദിനത്തിലെ ഉണ്ണിക്കണ്ണനെയും ഒരു ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിക്കുകയായിരുന്നു. രാധയുടെ വേഷത്തിലാണ് തന്‍വിയെത്തുന്നത്. കൊവിഡ് കാലത്ത് പുറത്തുപോകരുതെന്നും, സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കണമെന്നുമുള്ള സന്ദേശവുമായിട്ടായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്.ഏപ്രിലില്‍ ആയിരുന്നു തന്‍വിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് . അന്ന് തന്വി തൻറെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു അതെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറിരുന്നു. തന്വിയുടെ കഴുത്തിൽ താലി ചാർത്തിയത് ദുബായില്‍ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷ് ആണ്. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ എല്ലാം നടന്നത് ദുബായില്‍ വെച്ചായിരുന്നു.

തന്വിയുടെ വരൻ ഗണേഷ് മുംബൈ സ്വദേശിയാണ് . ഇപ്പോഴിതാ തന്‍വി രവീന്ദ്രന്‍ വിവാഹിതയായ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയുടുത്ത് മുടി നിറയെ മുല്ലപ്പൂവും ചൂടി സുന്ദരിയായാണ് താരം എത്തിയത്. തന്‍വി ധരിച്ച കുംങ്കുരു മാലയാണ് ആഭരണങ്ങളില്‍ ഏറെ ശ്രദ്ധേയം ആയി മാറിയത് . മുംബൈയില്‍വെച്ച് ബ്രാമണാചാരങ്ങള്‍ പ്രകാരമാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. കൈക്കുമ്പിളില്‍ താമര പൂവ് വെച്ചായിരുന്നു കന്യാധാനം നടന്നത്. ഇതിനോടകം ഇരുവരുടെയും വിവാഹ വീഡിയോ വൈറലായി മാറീട്ടുണ്ട് കൂടാതെ തന്‍വിയ്ക്ക് നിരവധിപേരാണ് ഇപ്പോൾ വിവാഹ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

News

മകൾക്ക് വിവാഹത്തിന് അച്ഛന്റെ സമ്മാനം 10 പവന്റെ മാസ്ക്; വൈറലായ മാസ്കിന് പിന്നിലെ സംഭവം ഇങ്ങനെ..!!

Published

on

സമൂഹമാധ്യമങ്ങളലിൽ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത് ഒരു കല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട് ആണ്. കല്യാണ വസ്ത്രത്തിനൊപ്പം സ്വർണാഭരണ വിഭൂഷിതയായി എത്തിയ പെണ്ണിന്റെ മുഖത്തെ മസ്ക്കന് ചർച്ചകൾക്ക് വഴി വെച്ചത്. സ്വർണം പൂശിയ മാസ്ക്കിട്ടാന് ഫോട്ടോഷൂട്ട്. ആദ്യം തട്ടിപ്പാണെന്നു കരുതിയെങ്കിലും പിന്നീടാണ് മകൾക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനമാണ് അതെന്നും. 10 പവൻ സ്വർണം കൊണ്ടാണ് മാസ്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും. ഇക്കാര്യം അറിഞ്ഞതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം കണ്ണും തള്ളി ഇരിക്കുകയാണ്. ഒരു സൈഡിൽ വിവാഹം നടത്താൻ വേണ്ടി നെട്ടോട്ടം ഓടുന്ന രക്ഷിതാക്കൾ ഉള്ളപ്പോഴണ് മകൾക്ക് 10 അവന്റെ മാസ്ക് അച്ഛൻ സമ്മാനമായി നൽകിയിരിക്കുന്നത്.

നിരവധി വ്യവസായികൾ ഇതിനു മുൻപ് സ്വർണ മാസ്ക് ധരിച്ചത് കണ്ടിട്ടുണ്ട്. അതിൽ ഒന്നാണ് കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ ആഘോഷവേളയിൽ ധരിക്കുന്നതിന് വേണ്ടി വ്യവസായി ആയ ആൾ സ്വർണ മാസ്ക് പണിയിച്ചത്. എന്നാൽ ആഘോഷവേളയിൽ ചുറ്റുമുള്ള ആളുകളുടെ ചില നോട്ടങ്ങളെത്തുടർന്ന് അയാൾക്ക് ഉടൻ തന്നെ മാസ്ക്ക് പോക്കറ്റിൽ സുരക്ഷിതമായി വയ്ക്കേണ്ടി വന്നു. തനിക്ക് ആഭരണങ്ങളോട് വലിയ പ്രിയമാണെന്ന് വ്യവസായി ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയോട് പറഞ്ഞു. കഴുത്തിലെ ഒന്നിലധികം മാലകളും ഇരുകൈകളിലും അണിഞ്ഞിട്ടുള്ള വളകളും, കൈത്തണ്ടയിലെ ബ്രേസ്ലെറ്റുമെല്ലാം ഇയാളുടെ ആഭരണങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. എന്നാൽ സ്വർണ മാസ്ക് ഇപ്പോൾ ലോക്കറിലാണ്. “ഇതിന്റെ ഉദ്ദേശ്യം എന്താണ്?” മാധ്യമപ്രവർത്തകയായ ഋതുപർണ ചാറ്റർജി ട്വിറ്ററിൽ സ്വർണ്ണ മാസ്ക് ധരിച്ച ഇയാളുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ചോദിച്ചു.

ഋതുപർണ ചാറ്റർജിയ്ക്ക് പുറമെ മറ്റ് നിരവധി പേർ സ്വർണ മാസ്ക്കിനെയും വ്യവസായിയെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം പൂനെയിലെ പിംപ്രി-ചിഞ്ച്വാഡ് ജില്ലയിൽ ഒരാൾ 2.89 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ട് നിർമ്മിച്ച മാസ്ക് സ്വന്തമാക്കിയിരുന്നു. മാസ്ക്ക് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും അതിൽ വളരെ നേർത്ത ശ്വസിക്കാൻ സഹായിക്കുന്ന ഒരുപാട് ചെറിയ ദ്വാരങ്ങളുണ്ടെന്ന് പൂനൈയിലെ വ്യവസായിയായ ശങ്കർ കുരാഡെ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊറോണ വൈറസ് തടയുന്നതിന് മാസ്ക് ഫലപ്രദമാണോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.കൊറോണക്കാലമാണ്. മാസ്ക് നിർബന്ധമാണ്. എങ്കിൽ മാസ്കിൽ അൽപ്പം ആഢംബരവും ഫാഷനും ആകട്ടേയെന്നാണ് പലരും പറയുന്നത്.സ്വർണ മാസ്ക് ധരിച്ച പൂനെ സ്വദേശിയുടെ വാർത്ത ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ നിരവധി പേരാണ് സ്വർണ മാസ്കും വെള്ളി മാസ്കുമായി രംഗത്തെത്തിയത്.

Continue Reading

Celebrity

രണ്ടാം ഭാര്യയുടെ ജന്മദിനാഘോഷം കോടികള്‍ മുടക്കി; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബഷീര്‍ ബഷിയും കുടുംബവും; സംഭവം ഇങ്ങനെ..!!

Published

on

മോഡലായും അവതാരകനായുമൊക്കെ പേരെടുത്തയാളാണ് ബഷീര്‍ ബഷി. ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും ഒരുമിച്ചുള്ള വീഡിയോകള്‍ യൂടൂബില്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം മഷൂറയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഒരുപാട് വിമര്‍ശനങ്ങളാണുണ്ടായത്. കോടികള്‍ മുടക്കി എന്തിനാണ് പിറന്നാള്‍ ആഘോഷിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബഷീര്‍ ബഷിയും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ്. ബഷീര്‍ ബഷിയുടെ വാക്കുകള്‍, താന്‍ കുറേ സമ്മാനങ്ങള്‍ നല്‍കിയിട്ടും അതൊക്കെ കൂട്ടിയും കുറച്ചും നോക്കിയാലും ഒരു കോടി ആവുന്നില്ല. ഷോപ്പിന്റെ ഉദ്ഘാടനവും മഷുറയുടെ ബെര്‍ത്ത് ഡേയും ഒരുമിച്ചായിരുന്നു.

ആ ദിവസം പലരെയും പരിപാടിയിലേക്ക് വിളിച്ചിരുന്നു. അതില്‍ പലരും വീഡിയോകള്‍ പകര്‍ത്തി. എന്തൊക്കെയാണെങ്കിലും അടുത്ത ജന്മദിനത്തിന് കോടി രൂപ വിലമതിക്കുന്ന ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ആദ്യ ഭാര്യ സുഹാനയും ചേര്‍ന്ന് ഒരു ഐ ഫോണ്‍ സമ്മാനം നല്‍കിയിരുന്നു. അതാണ് വിമര്‍ശകര്‍ക്ക് അവസരമൊരുക്കിയത്. ഞങ്ങളുടേത് ഒരു സന്തുഷ്ടകുടുംബമാണെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കൊന്നും ഞങ്ങളില്‍ വിള്ളല്‍ വരുത്താന്‍ കഴില്ലെന്നും പറയുന്നുണ്ട്. ഭാര്യമാര്‍ തമ്മില്‍ മത്സരം ഇല്ലെന്നും അവര്‍ക്ക് എന്ത് കൊടുത്തലാണ് അവര്‍ കൂടുതല്‍ സന്തോഷിക്കുകയെന്നു തനിക്കറിയാം.  ഇന്നോ ഇന്നലെയോ ഞങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയവരാണ് നെഗറ്റീവ് കമന്റുകളുമായി വരുന്നത്.

പിന്നെ കോടികളാണ് ഈ ഫോണിന് മുടക്കിയത് എന്നൊക്കെ പറയുന്നവർ വെറും വിഡ്ഢികളാണ്. ഞങ്ങളെ പലതും പറഞ്ഞ് തല്ല് പിടിപ്പിക്കാനുള്ള ശ്രമങ്ങളാമ് നടക്കുന്നത്. എന്നാൽ അതൊന്നും ഈ കുടുംബത്തിൽ ഓടുകയില്ല. മൂന്നാല് വർഷമായി ഞങ്ങൾ ജീവിക്കുന്നു. ഇതല്ല ഇതിനപ്പുറവും കഴിഞ്ഞാണ് ഞങ്ങൾ ജീവിക്കുന്നത്. സോനുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറെ കുടുംബം കലക്കികള്‍ മെസേജ് അയക്കാറുണ്ട്. മഷൂറയെ കുറേ പേർ കുറ്റം പറയാറുണ്ട്. നിങ്ങൾ സാമാന്യ ബോധത്തോടെ ചിന്തിക്കണം, നിങ്ങളിടുന്ന കമന്റുകളാണ് സോനുവിനെ വിഷമിക്കുന്നത്. അല്ലാതെ ഞങ്ങൾ അവളോട് കാണിക്കുന്നതല്ല. ചിലർ കുത്തി കുത്തി കമന്റിടുകയാണ്. സോനുവിനോട് സ്നേഹമുള്ളവർ ഒരിക്കലും അങ്ങനെ ചെയ്യില്ല.

Continue Reading

Celebrity

ഇംഗ്ലീഷ് സംസാരിക്കുന്ന യാചിക ; കുട്ടി ആവശ്യപ്പെടുന്നത് ഇതാണ്; വീഡിയോയുമായി അനുപം ഖേർ..[VIDEO] !!

Published

on

കഴിഞ്ഞ വശം ബോളിവുഡ് സൂപ്പർതാരം അനുപം ഖേർ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇംഗ്ലീഷിൽ ഭിക്ഷയാചിക്കുന്ന ഒരു ഇന്ത്യൻ പെൺകുട്ടിയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.”കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് ഞാൻ ആരതിയെ കണ്ടത്. അവൾ രാജസ്ഥാൻ സ്വദേശിയാണ്. എന്നോട് കുറച്ച് പണവും എന്നോടൊപ്പം ഒരു ഫോട്ടോയും ആവശ്യപ്പെട്ടു കൊണ്ടാണ് ആരതി എന്റെ സമീപം എത്തിയത്. തുടർന്ന് അവൾ എന്നോട് വളരെ നന്നായി ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. വിദ്യാഭ്യാസത്തോടുള്ള അവളുടെ അഭിനിവേശം എന്നെ അത്ഭുതപ്പെടുത്തി! ഇതാ ഞങ്ങളുടെ സംഭാഷണം! അനുപംഖേർ ഫൌണ്ടേഷൻ അവൾക്ക് പഠിക്കുന്നത്തിനുള്ള എല്ലാ സഹായവും ഉറപ്പാക്കും. ജയ് ഹോ!

‘‘എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞാല്‍ എന്റെ ജീവിതം തന്നെ മാറും. സ്‌കൂളില്‍ പോകാന്‍ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാന്‍ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല. എന്നെ സ്കൂളില്‍ വിടാന്‍ സഹായിക്കുമോ ?’’ എന്ന് കുട്ടി ചോദിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കാന്‍ താന്‍ സഹായിക്കുമെന്ന് വാക്ക് നല്‍കി, പിന്നാലെ ഫോൺ നമ്പറും വാങ്ങുന്നുണ്ട് താരം. ഈ വീഡിയോ അനുപം ഖേർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിങ്ങിലൂടെ പങ്കുവയ്ക്കുവെച്ചത്. നടനെ കണ്ട ആവേശത്തിൽ സംസാരിക്കുന്ന ആരതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കൂടുതൽ സംസാരിച്ചപ്പോഴാണ് അവൾ മികച്ച രീതിയിൽ ഇം​ഗ്ലീഷ് സംസാരിക്കുന്നുവെന്ന് അനുപം ഖേർ മനസ്സിലാക്കിയത്. തനിക്ക് പഠിക്കാൻ ആ​ഗ്രഹമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലം ഭിക്ഷ യാചിക്കാൻ ഇറങ്ങിയതാണ് എന്നും ആരതി പറയുന്നതു കേൾക്കാം.

ഇതോടെ ആരതിയെ പഠിപ്പിക്കാമെന്ന ഉറപ്പും താരം നൽകുന്നുണ്ട്. രാജസ്ഥാനിൽ നിന്നുള്ള പെൺകുട്ടി കുറച്ചു പൈസയ്ക്കും ഒപ്പം നിന്നൊരു ചിത്രത്തിനും വേണ്ടിയാണ് തനിക്കരികിലേക്ക് എത്തിയത്. തുടർന്ന് സ്ഫുടമായ ഇം​ഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അവളുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞത്. അനുപം ഖേർ ഫൗണ്ടേഷൻ അവളെ പഠിപ്പിക്കാമെന്ന് ഉറപ്പു നൽകുന്നു- അനുപം ഖേർ കുറിച്ചു. എങ്ങനെയാണ് ഇത്രമനോഹരമായി ഇം​ഗ്ലീഷ് സംസാരിക്കാൻ പഠിച്ചതെന്ന് നടൻ ചോദിക്കുമ്പോൾ കുറേശ്ശെയായി പഠിച്ചതാണെന്നും ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നതെന്നും ആരതി പറയുന്നുണ്ട്. ഏതു സ്കൂളിലാണ് പോയിരുന്നത് എന്ന ചോദ്യത്തിന് താൻ സ്കൂൾ കണ്ടിട്ടില്ല എന്നും എന്നാൽ പഠിക്കാൻ ഏറെ ആ​ഗ്രഹമുണ്ടെന്നുമാണ് പെൺകുട്ടിയുടെ മറുപടി.
താൻ സ്കൂളിൽ പോയാൽ ഭാവി മാറുമെന്ന് ഉറപ്പാണ്. പലരോടും തന്നെ പഠിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ ആരും സഹായിച്ചിട്ടില്ല. നന്നായി പഠിച്ചാൽ ജീവിതവും കുടുംബവുമെല്ലാം മാറുമെന്ന് ഉറപ്പാണെന്നും പെൺകുട്ടി പറയുന്നുണ്ട്.

Continue Reading

Most Popular

Film News4 days ago

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി കാത്തിരിക്കാം; സംവിധായകൻ പറയുന്നു..!!

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എം എ നിഷാദ്. മരക്കാര്‍ ചരിത്ര...

Celebrity4 days ago

മോഹൻലാൽ നല്ല സുഹൃത്ത് , കാണാൻ വന്നില്ല , ഇന്ന് ടെലഫോണ്‍ ഉണ്ടല്ലോ എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ?; ടി പി മാധവൻ തുറന്ന് പറയുന്നു..!!

മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യം അറിയിച്ച നടനാണ് ടി പി മാധവന്‍. 650ല്‍ അധികം സിനിമകളിലാണ് 86 വയസിനിടെ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1975ല്‍ രാഗം എന്ന സിനിമയിലൂടെ...

Celebrity5 days ago

ഷാപ്പിലെ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞു ഞാൻ ചെയ്‍തു ; ചുരുളി സിനിമയിൽ എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചുരുളിയിലെ ഷാപ്പിലെ കറിക്കാരി..!!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്...

Celebrity7 days ago

മരക്കാരിനേക്കാൾ കൂടുതൽ മുതൽ മുടക്കിൽ 3 ചിത്രങ്ങൾ കൂടി ആശിർവാദ് സിനിമാസ് ചെയ്യുന്നു; സംഭവം ഇങ്ങനെ..!!

മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ,...

Celebrity7 days ago

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി; റെക്കോർഡുകൾ തൂത്തുവാരി നാളെ മുതൽ മരക്കാർ; സംഭവം ഇങ്ങനെ..!!

റീലീസ് ചെയ്താലും ഞങ്ങളുടെ തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് പറഞ്ഞു വീരവാദം മുഴക്കിയവർക്ക് മുന്നിലേക്ക് ഇതാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി മരക്കാർ...

Celebrity7 days ago

തനിക്ക് വെറും 24 വയസ്സ്; രണ്ടാം വിവാഹമാണോ; സത്യാവസ്ഥ വെളിപ്പെടുത്തി അപ്സര…!!

നടി അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. തിങ്കളാഴ്ച ചോറ്റാനിക്കരയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്....

Celebrity1 week ago

നമ്മുടെ കരിക്കിലെ അർജുൻ മച്ചാൻ വിവാഹിതൻ ആകാൻ പോകുന്നു; വധു ??

യുട്യൂബിലെ വെബ് സീരിസ് നിർമാതാക്കളായ കരിക്കിലെ പ്രമുഖ താരം അർജുൻ രത്തൻ  വിവാഹിതനാകാൻ ഒരുങ്ങുന്നു. അർജുൻ തന്റെ വിവാഹം നിശ്ചിയം കഴിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്. ...

Celebrity1 week ago

സൗഭാഗ്യയ്ക്ക് പിറന്നത് പെൺ കുഞ്ഞ്; മുത്തശ്ശിയായ സന്തോഷത്തിൽ താരാ കല്യാൺ പറയുന്നത് ഇങ്ങനെ..!!

സൗഭാഗ്യ വെങ്കിടേഷിന് പെൺ കുഞ്ഞ് പിറന്നു. താൻ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് നടിയും നർത്തകിയുമായ താര കല്യാൺ. മകൾ സൗഭാഗ്യ വെങ്കിടേഷിനും മരുമകൻ അർജുന സോമശേഖരനും കുട്ടി...

Celebrity1 week ago

അപ്സരയുടെ കഴുത്തിൽ താലിചാർത്തി ആൽബി ; ഒടുവിൽ രണ്ടു വർഷത്തെ പ്രണയ സാഫല്യം..!!

ജയന്തിയുടെ കഴുത്തിൽ താലി ചാർത്തി ആൽബി; രണ്ട് വർഷത്തെ പ്രണയസാഫല്യം. അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ...

Celebrity1 week ago

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും...

Trending