Videos
തകെര്പ്പന് ഡാന്‍സുമായി മകള്‍.. വീഡിയോ പങ്കുവെച്ച് ജയസൂര്യ!!


News
കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ മര്‍ദിച്ചു; കണ്ടക്ടറെ തോട്ടില്‍ തള്ളിയിട്ടു; നടുറോഡിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; സംഭവം ഇങ്ങനെ..!!

വെള്ളനാട്ട് കെ എസ് ആര് ടി സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. കാര്‍ത്തിക്, ഗോകുല്‍ കൃഷ്ണ, മുനീര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. പ്രതികളിൽ രണ്ട് പേര് ഒളിവിലാണ്. ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആര് ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് സംഘമെത്തിയത്. കെ എസ് ആര് ടി സി ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയായിരുന്നു. പിന്നാലെ ബസിന് കുറുകെ ബൈക്ക് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു. അക്രമം തടയാനെത്തിയതോടെ കണ്ടക്ടറെയും മർദിച്ചു. അക്രമികൾ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാർ എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു.
ഈ ബാഗിൽ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവറെയാണ് ആദ്യം ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മര്‍ദനത്തിനൊടുവില്‍ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റുപ്രതികള്‍ക്കായി പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
News
വൈറലായ അലിഫിന്റെ കാലും കരുത്തുമായ കൂട്ടുകാരികൾ ഇതാ ഇവിടെയുണ്ട് ; അവർക്ക് ചിലത് പറയാനുണ്ട്..!!

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ കോളേജ് യൂണിയൻ ആർട്സ് ഫെസ്റ്റിവലിനിടയിൽ ഫോട്ടോഗ്രാഫർ ജഗത് തുളസീധരൻ പകർത്തിയൊരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥി അലിഫ് മുഹമ്മദിനെ സഹപാഠികളായ രണ്ട് വിദ്യാർഥിനികൾ തോളിലേറ്റി നടന്നുനീങ്ങുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ഏറ്റെടുത്തിരിക്കുന്നത്. കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫ് ജനനം മുതൽക്കേ കാലുകൾക്ക് സ്വാധീനമില്ല.സ്വന്തം പരിമിതികളെ ഉറച്ച നിശ്ചയദാർഢ്യവുമായി നേരിടുന്ന അലിഫിന്റെ മുഖത്ത് എപ്പോഴും നിറപുഞ്ചിരിയുണ്ടാകും.പരസഹായമില്ലാതെ യാത്രകൾ ചെയ്യുവാനും അലിഫ് ശ്രമിക്കാറുമുണ്ട്. ശാസ്താംകോട്ട ജംഗ്ഷനിൽ ബസ് ഇറങ്ങിയശേഷം കോളേജിലേക്ക് എത്തുവാൻ ഏകദേശം ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്.ഈ ദൂരത്തും കോളജിനുള്ളിലും അലിഫിന് താങ്ങായി മാറാറുള്ളത് ഒപ്പമുള്ള സഹപാഠികൾ തന്നെയാണ്.
പലപ്പോഴും അലിഫിനെ കോളേജിൽ നിന്നും വീട്ടിൽ എത്തിക്കുന്നതും ഇതേ സുഹൃത്ത് വലയം തന്നെയാണ്. ആയിരക്കണക്കിന് ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.എംഎൽഎമാരായ സി ആർ മഹേഷും ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും ഉൾപ്പെടെയുള്ള പ്രമുഖരും അലിഫിനും സഹപാഠികൾക്കും അഭിനന്ദനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അര്‍ച്ചനയുടെയും ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്. കോളജ് ആര്‍ട്സ് ഡേയുടെ അന്നാണ് അര്‍ച്ചനയും ആര്യയും കൂടി അലീഫിനെ എടുത്തുകൊണ്ട് കോളേജിലേക്ക് വരുന്ന ചിത്രം പകര്‍ത്തിയത്.
പി സി വിഷ്ണുനാഥ്, ശബരീനാഥ്,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. വീടിനുള്ളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുമെങ്കിലും പുറത്തേക്കുള്ള യാത്രകളില്‍ വീല്‍ചെയര്‍ കൊണ്ടുപോവാറില്ല. അടുത്തിടെ ഡല്‍ഹിയിലും ആഗ്രയിലുമെല്ലാം സുഹൃത്തുക്കള്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും അലിഫ് യാത്രചെയ്തു. ഇന്‍സ്റ്റഗ്രാം റീല്‍സിലും അലിഫ് വളരെ സജീവമാണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ചെയ്ത നിരവധി റീല്‍സ് വീഡിയോകള്‍ അലിഫ് പങ്കുവെച്ചിട്ടുണ്ട്. ശാരീരിക പരിമിതികള്‍ സന്തോഷങ്ങളുടെ പിന്നാലെ പോകുന്നതിന് ഒരിക്കലും തടസമാവുന്നില്ലെന്നാണ് അലിഫ് പറയുന്നത്. സ്വയം പ്രചോദിപ്പിക്കണം. നമ്മള് തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവും. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ നഷ്ടമാവുന്നത് പുറത്തുള്ള വലിയ ലോകത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്. പരിമിതികളെ അതിജീവിച്ച് പുറത്തിറങ്ങാന്‍ തന്നെപ്പോലെയുള്ളവര്‍ ശ്രമിക്കണമെന്നും അലിഫ് പറഞ്ഞു. ചങ്കിന്റെ ചങ്കായ കൂട്ടുകാരെ പറ്റി പറയാൻ അലിഫിനും നൂറു നാവാണ്.
News
ആശുപത്രി വിട്ട വാവ വീണ്ടും ഷോ തൊടങ്ങിയിട്ടുണ്ട്; മുഴുത്ത രാജവെമ്പാലയെ നിഷ്പ്രയാസം കളിപ്പിക്കുകയും, പ്ലാസ്റ്റിക് ചാക്കിൽ ആക്കുകയും ഒക്കെ ആണ് ചെയ്യുന്നത്; കുറിപ്പ് വൈറൽ ആകുന്നു..!!

വാവ സുരേഷ് വീണ്ടും പാമ്പ് പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്. മുമ്പ് വാവ സുരേഷ് പാമ്പ് പിടിച്ചതിന്റെ സമാനമായി പിടിക്കുന്ന അതായത് സുരക്ഷയില്ലാതെയാണ് പാമ്പിനെ പിടിക്കുന്നതെന്ന് ആരോപണങ്ങളാണ് വാവ സുരേഷിനെതിരെ ഉയരുന്നത്. ഇത് സംബന്ധിച്ച് ഇൻഫോ ക്ലിനിക് അഡിമിന് കൂടിയായ ജിനേഷ് പിഎസ് നടത്തിയ വിമർശനമാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. ആരോഗ്യ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ആശുപത്രി കിടക്കയിൽ വെച്ച് ഇനി സൂരക്ഷിതമായേ പാമ്പിനെ പിടിക്കുള്ളു എന്ന വാഗ്ദാനം മന്ത്രി വിഎൻ വാസവനോട് ഉറപ്പ് നൽകിയിരുന്നു. വീണ്ടും ഷോയ്ക്ക് ഇറങ്ങിയ വാവ സുരേഷിന്റെ ഇത്തരം നടപടികൾക്ക് മന്ത്രിമാരെങ്കിലും കയ്യടിക്കരുത് എന്നാണ് വിമർശനത്തിൽ ജിനേഷ് പിഎസ് പറഞ്ഞത്. ജിനേഷിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. സുരേഷ് പിന്നെയും ഷോ ആരംഭിച്ചിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ.
ഒരു സാധാരണ പ്ലാസ്റ്റിക് ചാക്ക് വെച്ചുള്ള അഭ്യാസം. ഇങ്ങനെ ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേക്കുമെന്ന് വീഡിയോ കാണുന്ന ആർക്കും മനസിലാവുന്നതാണ്. സുരേഷിനോട് ഇനി ഒന്നും പറയാനില്ല. ചില മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. മറ്റ് ചിലർ ആകട്ടെ ഒരു തവണത്തെ അനുഭവം കൊണ്ടേ പഠിക്കുള്ളു. എന്നാൽ വേറെയൊരു കൂട്ടം രണ്ടോ മൂന്നോ തവണ ദുരനുഭവം കൊണ്ടേ പഠിക്കുള്ളു. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല എന്നതാണ് സാരം. പക്ഷേ ഓരോ പ്രാവശ്യം കടിയേൽക്കുമ്പോൾ എണ്ണയിലിട്ട സംവിധാനങ്ങൾ ഉള്ളത് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിയുന്നു. ഇത് പുള്ളിയോട് പറയാൻ ഉള്ളതല്ല. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ ഓടിയെത്തുന്ന മന്ത്രിമാരും, ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം പറയുന്നതാണ്. വാവ സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കണം.
ഇത്രേയും അപകടകരമായ സാഹചര്യം ഉണ്ടാവുമ്പോൾ ചുറ്റും നിൽക്കുന്ന ആരാധകർ തന്നെയാണ് കൈയടിച്ച് സുരേഷിനെ ഈ അവസ്ഥയിൽ കൊണ്ട് എത്തിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ജനങ്ങളും ഇങ്ങനെ കൈയടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചു കൂടാ. ഇനി ഒരു പ്രാവശ്യം കൂടി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവു. അതുകൊണ്ട് മനുഷ്യ ജീവന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഇത്തരം ഷോകൾ ഉടനെ തന്നെ അവസാനിപ്പിക്കാനായി ഇടപെടണം. കോട്ടയം കുറിച്ചിയിൽ വച്ചാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്താണ് പാമ്പ് കടിച്ചത്. തുടർന്ന് ഇഴഞ്ഞു പോകാൻ ശ്രമിച്ച പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റിയിരുന്നു. തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.
ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവ സുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
Celebrity
നടൻ ധ്രുവൻ വിവാഹിതനായി; ഫോട്ടോസും വിഡിയോസും പുറത്ത്..!!

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധ്രുവന്. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന് നടന്നത്. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. ക്വീന്‍ സിനിമേയോടെ കരിയര്‍ തന്നെ മാറുകയായിരുന്നു. ആറാട്ട്,വലിമൈ, ജനഗണമന തുടങ്ങിയവായണ് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍. അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ നിര്‍മ്മിച്ച വലിമൈ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ നടന് ധ്രുവന് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ചു നടന്ന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്. ലീസാമ്മയുടെ വീടായിരുന്നു അരങ്ങേറ്റ ചിത്രം. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ധ്രുവന് ശ്രദ്ധേയനാകുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്ക്’, ‘ഫൈനല്‍സ്’, ‘വലിമൈ’, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എത്തി.
മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധ്രുവന് ചെയ്തിരുന്നു. നാന്‍സി റാണി, ജനഗണമന തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മാമാങ്കത്തിൽ ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകളില്ലാതെ ധ്രുവൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവൻ മറ്റു ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവൻ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാൽ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോൾ ധ്രുവൻ ഒഴിവാക്കപ്പെടുകയായിരുന്നു. നാല് അഞ്ച് ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോൾ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തിൽ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും താൻ ചോദിച്ചിട്ടില്ലെന്നും ധ്രുവൻ പറഞ്ഞിരുന്നു,ജീവ് പിളള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം.
മാമാങ്കത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഞാൻ എടുത്ത എഫർട്ട് വളരെയധികമാണ്. ജിമ്മിൽ നിന്ന് കളരിയിലേയ്ക്ക് നിർത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വർഷം ഞാൻ എടുത്ത എഫർട്ട് വെറുതയായി എന്ന ദുഖം മാത്രം– ധ്രുവൻ അന്ന് പറഞ്ഞു. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. അവസാനത്തേത് എന്ന നിലയിലായിരുന്നു ക്വീന്റെ ഓഡീഷന് പോയത്. ഒടുവിൽ ചിത്രത്തിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറി. മാമാങ്കം സിനിമ നല്‍കിയത് നല്ലൊരു പാഠം ആയിരുന്നെന്നും പറഞ്ഞു. ആ സംഭവത്തോട് കൂടി സിനിമ മേഖലയെ കുറിച്ച് കൂടുതല്‍ കാര്യം മനസ്സിലായെന്നും താരം കൂട്ടിച്ചേര്‍ത്തു.
Celebrity
ബിന്ദുപണിക്കരെ കുറിച്ച് സംസാരിക്കേണ്ട; നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കിൽ നിൽക്കേണ്ട കാര്യമില്ല; ആ അധ്യായം അടഞ്ഞു; സായി കുമാർ തുറന്ന് പറയുന്നു..[VIDEO] !!

നാടകത്തിലൂടെയാണ് നടന് സായി കുമാര്‍ സിനിമയില്‍ ത്തെുന്നത്. നാടകരംഗത്ത് സജീവമായി നില്ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കുന്നത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ സായി കുമാറിന്റെ സിനിമ ജീവിതവും മാറുകയായിരുന്നു. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ സായി കുമാറിനെ തേടി എത്തുകയായിരുന്നു. രസകരമായ കഥാപത്രത്തിലൂടെയാണ് തുടക്കമെങ്കിലും പിന്നീട് വില്ലന്‍ കഥാപാത്രത്തിലേയ്ക്ക് ചുവട് മാറി. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്ഥിരം വില്ലനായി മാറിയ താരം പിന്നീട് സഹനായക വേഷങ്ങളിലേയ്ക്ക് ചുവട് മാറുകയായിരുന്നു. ഇപ്പോള്‍ അധികവും പോസിറ്റീവ് കഥാപാത്രങ്ങളിലാണ് നടന് പ്രത്യക്ഷപ്പെടുന്നത്. 1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. എന്നാല്‍ സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ല്‍ അവസാനിപ്പിച്ചിരുന്നു.
ഈ ദാമ്ബത്യത്തിലെ ബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാര്‍.തുടര്‍ന്ന് 2009ല്‍ മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചു. ബിന്ദുവിന്റെ ഭര്‍ത്താവ് സംവിധായകന് ബിജു നായര്‍ 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ (കല്യാണി) എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചുള്ള സായികുമാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അവതാരകനോട് സായി കുമാർ പറഞ്ഞത്. ”അതിനെപ്പറ്റി പറയുന്നതിൽ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താൽപര്യമില്ലാത്തതിനാലാണ്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി.
അതൊക്കെ ജീവിതത്തിൽ സംഭവിക്കേണ്ടതാകാം” സായി കുമാർ പറഞ്ഞു. ”വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. നമ്മള് ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാം ഭാര്യ ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.
ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിച്ചിരുന്നു. ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാര് പഴയൊരു അഭിമുഖത്തില്‍ വാചാലനായിട്ടുണ്ട്. ‘തനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ എനിക്കെല്ലാം ബിന്ദുവാണ്. സായ് കുമാര്‍ പറഞ്ഞത്.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!